അതിജീവനത്തിന്റെ ആപ്തവാക്യം
അനേകം വാഹനങ്ങളും അതിലേറെ ജനങ്ങളും സഞ്ചരിക്കുന്ന ബഹളമയമായൊരു റോഡിന്റെ ഓരത്താണ് അയാളുടെ വാസഗ്രഹം . ഒരുദിനം , അയാളെ സ്നേഹിച്ചിരുന്ന ഏവരെയും ദു:ഖത്തിലാഴ്ത്തികൊണ്ട് പൊടുന്നനെയെന്നോണം അയാളുടെ ഇടതു കാല് തളര്‍ന്നു
ഉള്‍കൊള്ളലുകള്‍ക്ക് പ്പുറത്തേക്ക് നീണ്ട ആ അശനിപാതം അയാളെ ദു:ഖിതനും അതിലേറെ നിരാശഭരിതനുമാക്കി.
വിധിയാണെന്ന് കരുതി സമാധാനിക്കു എന്ന് സഹതപിച്ച് കൊണ്ട് ചിലര്‍ ആശ്വസിപ്പിക്കുകയും മറ്റ് ചിലര്‍ രംഗം വിട്ട് തുടങ്ങുകയും ചെയ്തു . അയാള്‍ ഒട്ടപെട്ടവനും നിസ്സഹായനുമായി മാറി . എങ്കിലും , മൂന്നോ നാലോ ആണ്ടുകള്‍ കൊണ്ട് അയാള്‍ എല്ലാറ്റിനോടും സമരസപെട്ടു തുടങ്ങി .
പക്ഷെ ,പരീക്ഷണത്തിന്റെ ഭാരം വീണ്ടും അയാളിലേക്ക് ഇറക്കപെട്ടു . അക്ജാതനായ ആ രോഗാണു അയാളെ വീണ്ടും ആലിംഗനം ചെയ്ത് അയാളുടെ വലത് കാല് കൂടിതള ര്‍ത്തി കളഞ്ഞു
ഒട്ടനേകം നഷ്ട്ടങ്ങള്‍ മാത്രം സമ്മാനിച്ച് കൊണ്ട് പിന്നയും വര്ഷങ്ങള്‍ പലത് കടന്നുപോയി . എങ്കില്‍ തന്നയും , ഇന്ന്‍ അയാള്‍ ദു:ഖിതനും നിരാശാഭരിതനുമല്ല. പകരം
വീല്‍ ചെയറില്‍ അമര്‍ന്നിരുന്നു കൊണ്ട് അയാള്‍ മറ്റുള്ളവരോടായി പറയും :
"കൈകള്‍ കൂടി തളര്ന്നവരുടെ ഗതി ഇതിനേക്കാള്‍ പരിതാപകരമല്ലേ ? അവരും ജീവിക്കുന്നില്ലെ ഇവിടേ? " ഒപ്പം , വിശാലമായി ചിരിക്കും ... എല്ലാം ഉള്‍കൊള്ളാന്‍ പാകത്തിലെന്നവണ്ണം .