Thursday, 7 January 2010

ലേഖനം

മദ്യപാനികളുടെ  സ്വന്തം നാടോ ...?

"മദ്യം തിന്മകളുടെ മാതാവാണ് "  "മദ്യം വിഷമാണ് , അത് ഉണ്ടാക്കരുത്  കുടിക്കരുത് " തുടങ്ങിയ മഹത് വചനങ്ങളിലൂടെ  ഗുരുവര്യന്മാര്‍  മദ്യം സ്യര്‍ഷ്ട്ടിക്കുന്ന  വിനാശകരമായ 
പരിസമാപ്തിയെകുറിച്ചു  ദീര്‍ഘദര്ശനം  ചെയ്തിരുന്നു . പക്ഷെ , മനുഷ്യര്‍  ഗുരുവചനങ്ങളില്‍  കുടികൊള്ളുന്ന  സദുപദേശങ്ങളെ  ചില്ലുമേടയില്‍  അടക്കം ച്ചെയ്ത്  മദ്യപന്മാരും  മ്ദ്യരാജക്കാന്മാരും  വ്യജ വാറ്റുകാരുമായി  അധംപതിച്ചിരിക്കുന്നു  എന്നതിന്റെ
ഉത്തമ ദ്യര്‍ഷ്ട്ടാന്തമാണ്   ക്രിസ്മസ്സിനും ന്യൂ  ഇയറിനും കൂടി അകത്താക്കിയ  മദ്യത്തിന്റെ അളവ്  .
                    ക്രിസ്മസ്സിനും  ന്യൂ ഇയറിനും കൂടി  മോന്തിയ മദ്യത്തിന്റെ  അളവ്  കേട്ടാല്‍  കള്ളുകുടിക്കാത്തവര്‍   അന്തം വിടും .    ക്രിസ്മസ്സിനു 28  കോടിക്കും  ന്യൂ ഇയറിനു 30 കോ ടിക്കുമുള്ള മദ്യം അകത്താക്കിയതായിട്ടാണ്  കണക്കു   . കഴിഞ്ഞ കൊല്ലത്തെക്കാള്‍  20 % ത്തിനടുത്തുള്ള വര്‍ധന . വര്‍ഷാവസാനത്തിനു  മുന്‍പുള്ള 10  ദിവസത്തെ കണക്കു 199 .11 കോടി . ദിവസം  ശരാശരി  20 കോടിക്കുള്ള മദ്യം . ഇത് ബിവറേജസ് കോര്‍ പ്രേഷന്‍ വഴിയുള്ള കണക്കു . ഇത് കൂടാതെ നാടന്‍ ഉരുപ്പടി  എത്ര ?
               മദ്യനിരോദത്തിലൂടെ റവന്യൂ ഇനത്തില്‍ കോടിക്കണക്കിനു രൂപ നഷ്ട്ടം    വരുമെന്നാണ്  സര്‍ക്കാര്‍ ഭാഷ്യം. എന്നാല്‍ അതിലും എത്രയോ ഇരട്ടി നഷ്ടമാണ്  
മദ്യ കെടുതികളിലൂടെ സംഭവിക്കുന്നത് . കുടുംബത്തിലും ,സമൂഹത്തിലും സംജാതമാകുന്ന 
അശാന്തികള്‍ക്കും ,ശൈഥില്യങ്ങള്‍ക്കും , കൊലപാതകങ്ങള്‍ക്കും ,ആത്മഹത്തിയകള്‍ക്കും  
എന്ന് വേണ്ട  എല്ലാ അധര്‍മങ്ങള്‍ക്കും  (ഏറിയകൂറും) മ്ദ്യപിശാചാണ്  കാരണമാകുന്നതെന്നല്ലേ  അനുഭവ യാഥാര്‍ത്യം . എന്നിട്ട് മെന്തേ ഗാന്ധി ശിഷ്യന്മാരും ,  മദ്യം നിഷിദ്ധമെന്നു പഠിച്ച  മുസ്ലിങ്ങളും , ചെത്തരുത്  കുടിക്കരുത്  എന്ന ആപ്ത വാക്ക്യം 
ചുവരായ ചുവരിലേക്കെ എഴുതി വെച്ച  ഗുരുശിശ്യരും ചേര്‍ന്ന് ഒഴുകുന്ന ഈ  കേരള  
ജനത (കുടിയന്മാര്‍ ) നാടിനെ  മദ്യത്തില്‍  മുക്കി കൊല്ലാന്‍  കച്ച കെട്ടി ഇറങ്ങുന്നത് .
           ദൈവത്തിന്റെ  സ്വന്തം  നാടായ  സാക്ഷര കേരളം  മദ്യപാനത്തിലും  വിപണനത്തിലും  മറ്റ്  സംസ്ഥാനങ്ങളേക്കാള്‍  മുന്‍പേ തന്നെ  മുന്‍പന്തിയിലാണ് . ഇത് 
ജീവിത സുഖത്തെ കുറിച്ചുള്ള  തെറ്റായ സങ്കല്പങ്ങളുടെയും ,ധാര്‍മിക മൂല്ല്യങ്ങള്‍  കാറ്റില്‍  
 പ    റത്ത്  ന്നതിന്റെയും , നന്മയുടെ  സകല സീമകളും  ലങ്കിച്ച    ധനമോഹത്തിന്റെ യും ഫലമാണ്  . മ്ദ്യമുതലാളിമാരുടെ  കോഴപ്പണം സ്വികരിച്ച്  എല്ലാത്തരം  ഫണ്ടുകളും  വീര്‍പ്പിക്കുന്ന  രാഷ്ട്രീയ - ഉദ്യോഗസ്ഥ മേലാളന്മാര്‍  റവന്യൂ  നഷ്ട്ടത്തിന്റെ  കണക്കുകള്‍  നിരത്തി  കേരളത്തെ  മദ്യപന്മാരുടെ  നാടാക്കി  മാറ്റാനുള്ള  പടപുറപ്പാട്  അവസാനിപ്പി -
ക്കേണ്ടതുണ്ട് . സമൂഹത്തിന്റെ  നിലനില്‍പ്പിനെ  തന്നെ അപകടപ്പെടുത്തുന്ന  ഈ  വിഷ    
 പാനിയ  യത്തെ  കൂടുതല്‍ ജനങ്ങളിലേക്ക്  എത്തിക്കുന്ന നെറികെട്ട സമീപനത്തെ കുറിച്ച് ആവുംപ്രതി  പ്രതികരിക്കാം . ഇത്രമാത്രം  വര്‍ദ്ധിത വീര്യത്തോടെ മദ്യത്തിന്റെ തീനാവു  ജനങ്ങളെ ഒന്നാകെ ദഹിപ്പിക്കും
മുമ്പ് സമൂഹമേ   ഉണരുക .......

10 comments:

  1. നമ്മള്‍ക്ക് പ്രതികരിക്കേണ്ടേ .......പ്രതികരണങ്ങളാണ് ശക്തി ......

    ReplyDelete
  2. പ്രതികരിക്കണം മാഷേ
    പക്ഷെ എങ്ങനെ ?

    ReplyDelete
  3. മദ്യത്തിന്റെ ദോഷവശങ്ങളെ കുറിച്ച് പരിചിതരായ വെറും മൂന്ന് പേരോട് സംസാരിക്കുക .പ്രതേകം അവരോടു പറയുക നിങ്ങളും മൂന്ന് പേരോട് പറയുക .നിര്‍ബന്ദമായി നിങ്ങളും ഇത് പറയണം . അങ്ങനെ ഒരുതരം മണി ചെയിന്‍ കച്ചവടം മാതിരി .......

    ReplyDelete
  4. 'ചെറിയവരിലേക്കു നോക്കൂ..'എന്തൊരു മഹാസാന്ത്വനം,താങ്കളുടെ വാക്കുകള്‍.

    ReplyDelete
  5. പ്രതികരിക്കണം.. പക്ഷെ മദ്യപാനം ഒരു ഒരു അഭിമാനമായും മദ്യപിക്കാത്തവന്‍ വെറും മുഴന്തനായും കാണുന്ന ഒരു സമൂഹത്തിനിടയിലാ നമ്മള്‍ ജീവിക്കുന്നത് എന്നും കൂടി ഓര്‍ക്കണം ,

    മദ്യം കഴിക്കില്ല എന്നു ഒരോരുത്തരും സ്വയം തീരുമാനിക്കണം അല്ലാതെ ഉപദേശം കൊണ്ട് നന്നാവുന്ന ഒരു കാലം കഴിഞ്ഞു പോയി.

    ReplyDelete
  6. പ്രതികരണങ്ങള്‍ക്ക് നിറഞ്ഞ നന്ദി .......

    ReplyDelete
  7. വളരെ നന്നായി! തുടര്‍ന്നും എഴുതുക. നമ്മുടെ വാക്കുകള്‍ ഒരാള്‍ക്കെങ്കിലും മനസ്സിന് മാറ്റം വരുത്തിയാല്‍ അത് മതി...

    എന്റെ ബ്ലോഗ്‌ സന്ദര്‍ശിച്ചതിനും കമന്റ് എഴുതിയതിനും നന്ദി.ഞാനും ഈ വിഷയത്തെ ക്കുറിച്ച് എഴുതിയിട്ടുണ്ട് . http://www.shaisma.co.cc/2009/12/blog-post_30.html

    ReplyDelete
  8. എന്റെ എഴുത്തിനു തണല്‍ തന്നതിന് നന്ദി .

    ReplyDelete
  9. ഐക്യദാര്ഢ്യം

    ReplyDelete
  10. വിദ്യയാണഖിലസാരമൂഴിയിലെന്നത്
    മദ്യമാണഖിലസാരമൂഴിയിലെന്നാക്കിനാം 
    നമുക്കും കിട്ടണം പണം .

    ReplyDelete

subairmohammed6262@gmail.com