“ബ്ലോഗ് മീറ്റിന് തിരുർ
തുഞ്ചൻ പറമ്പിൽ വരണമെന്നുണ്ട് .പക്ഷെ ,ചില സാങ്കേതിക കാരണങ്ങളാൽ വരാൻ കഴിയാത്തതിൽ വിഷമമുണ്ട്
” എന്ന എന്റെ കമന്റ് വായിച്ചിട്ട് സാബു കൊട്ടോട്ടി എന്നെ സ്നേഹപൂർവ്വം ക്ഷണിക്കുകയും ബ്ലോഗറും റിട്ടയേർഡ് മജിസ്ട്രേറ്റുമായ ഷെരീഫ് സാഹിബുമായി
ഈ വിഷയം ഗൌരവപൂർവ്വം ചർച്ച ചെയ്യുകയും ചെയ്യ്തതിനു
കൊട്ടോട്ടിക്ക് ആദ്യത്തെ നന്ദി……
അങ്ങോട്ടും ഇങ്ങോട്ടും
ഏതാണ്ട് 550 കിലോമീറ്റർ ദൂരം ഞാൻ ഒറ്റക്ക്
ഡ്രൈവ് ചെയ്യതോളാം എന്ന തീരുമാനത്തിൽ ഷെരീഫ് സാഹിബുമായി ധാരണയിലെത്തി. സുഖകരമായ ട്രെയിൻ
യാത്ര വേണ്ടന്ന് വെച്ച് മാരുതി 800 -ൽ (വിത്തൌട്ട്
എ സി) എന്നോടൊത്ത് വരാമെന്ന് സമ്മതിച്ചതിന് ഷെരീഫ് സാഹിബിനും നന്ദി… നന്ദി…
ഉമ്മയുടെ ഇടപെടൽ
പൊയിക്കോ , പോകുന്നതിൽ
വിരോധമില്ല . പക്ഷെ, നിന്റെ കൂട്ടുകാരിൽ ആരെങ്കിലും വേണം. അല്ലെങ്കിൽ ഓടിക്കാനറിയാവുന്ന
ഡ്രൈവർ വേണം .ഞാൻ വീണ്ടും ഓട്ടത്തിലായി… നെട്ടോട്ടത്തിലായി. പക്ഷെ, ഞായറിന്റെ തിരക്കിലേക്ക്
മുൻ കൂർ ബുക്ക് ചെയ്യപ്പെട്ട സുഹൃത്തുക്കളും ഡ്രൈവറ്ന്മ്മാരും നിസ്സ്വഹായത പ്രകടിപ്പിച്ചപ്പോൾ
എന്റെ യാത്ര വീണ്ടും അനിശ്ചിതത്വത്തിലായി. ഒടുവിൽ , എന്റെ യാത്ര റദ്ധാക്കികൊണ്ട് സ്നേഹമുള്ള ബ്ലോഗ്ഗറന്മാരെ തേടി എന്റെ സന്ദേശം പോയി.
“ഇൻഷാ അല്ലാഹ്…“ എന്ന ആശ്വാസത്തിലേക്ക്
മടങ്ങുമ്പോൾ എന്റെ അടുത്ത സുഹൃത്തായ വാഹിദിന്റെ ഫോൺ കാൾ എത്തി .” ഡ്രൈവർ ശരിയാട്ടുണ്ട്.
“ എന്റെ ബ്ലോഗ് സ്വപ്നം വീണ്ടും ഉണർന്നു . എന്റെ ശബ്ദം വീണ്ടും ശരീഫ് സാഹിബിന്റെ ഫോണിൽ
മുഴങ്ങി. യാത്രക്കുള്ള തയ്യാറെടുപ്പുകൾ വീണ്ടും സജീവമായി. രാവിലെ ഒമ്പത് മണിക്ക് കായംകുളത്ത്
എത്താം എന്ന ഷെരീഫ് സാഹിബിന്റെ ഉറപ്പിൽ ഞാൻ തലയിണയിലേക്ക് താഴ്ന്നു.
ഒരു പെൺ മനസ്സ്
ആദ്യം ഒരു മെസേജിലൂടെയും
പിന്നെ ഫോണിലൂടെയും എന്റെ യാത്രക്ക് വേണ്ട സഹായം വാഗ് ദാനം ചെയ്യത , മനസ്സിൽ നിറയെ
കാരുണ്ണ്യമുള്ള ഫെമിന ഫാറൂഖ് എന്ന ബ്ലോഗർക്കും നന്ദി… നന്ദി….
റെജിസ്ട്രേഷൻ ഫീസിൽ നിന്ന്
പോലും ഒഴിവാക്കി , എനിക്കുണ്ടായ യാത്രാചിലവിന്റെ നേർപകുതി കൂടി നൽകി എന്റെ ഞെരുക്കത്തെ
ഉൺമേഷത്തിലേക്ക് പറത്തി വിട്ട ഹാഷിമിനും സാബു കൊട്ടോട്ടിക്കും നന്ദി……നന്ദി…….. ( കൂതറ എന്ന ബ്ലോഗ് നാമത്തോട് ഒരുതരത്തിലും കൂറ് പുലർത്താത്ത ഹാഷിമിന്റെ വളരെ
നല്ല മനസ്സ് ഇവിടെ വായിക്കാം)
മടിപിടിച്ച മനസ്സിൽ കുറച്ച്
ഊർജ്ജം നിറക്കുക. അക്ഷരസ്നേഹികളായ ബ്ലോഗറന്മാരുമായി പരിചയപ്പെടുക എന്ന ലക്ഷ്യം മാത്രമായിട്ട്
അവിടെ എത്തിയ എന്നെ സുവനീർ ഏറ്റുവാങ്ങാൻ തിരഞ്ഞെടുത്തതിന് , അതിന് കാരണക്കാരായ സുമനസ്സുകൾക്ക്
നന്ദി… നന്ദി…
കെ. പി. രാമനുണ്ണിസാറിനും
നന്ദി……. നന്ദി…………
“എന്നിലെ ആഴങ്ങളിൽ നിറയുന്ന
നന്ദി…… നിറഞ്ഞ് തന്നെ നിൽക്കും . നിരന്തരം…………..”
ഇതയധികം ബുദ്ധിമുട്ടുകള്‍ സഹിച്ചു വന്നെത്തി ഈ മീറ്റിന്റെ വികാരമായ സാദിക്ക, നിങ്ങള്‍ക്ക് ഒരായിരം നന്ദി..
ReplyDeleteഎന്തിനോ വേണ്ടി വിശ്രമകേന്ദ്രത്തിലേക്ക് എന്നെയും കൂടെ കൂട്ടിയ ജിക്കുവിനും ഒരായിരം നന്ദി, അവിടെ വച്ച് നിങ്ങളെ പരിചയപ്പെട്ടില്ലായിരുന്നെങ്കില്‍ സാദിക്കാ, എനിക്ക് ഈ മീറ്റില്‍ ഉണ്ടാകുമായിരുന്ന ഏറ്റവും വലിയ നഷ്ടമായിരുന്നു. . .
നന്ദി മാത്രമേ ഉള്ളല്ലേ? മീറ്റ് പോസ്റ്റ് എന്താ ഇടാത്തെ?
ReplyDeleteഇരിക്കട്ടെ കണ്ണൂരാന്റെ വകേം കുറെ നണ്ട്രി!
ReplyDelete(എന്തിനാന്നോ. അതല്ലേ ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്നെ!)
മാഷുടെ ഇച്ഛാശക്തിക്ക് മുന്നില്‍ കഴിഞ്ഞ ഇടപ്പള്ളി മിറ്റില്‍ വെച്ച് തന്നെ നമിച്ചതാണ്. അത്തരത്തില്‍ ഉള്ള താങ്കള്‍ക്കല്ലാതെ മറ്റാര്‍ക്ക് അവിടെ അത് ഏറ്റുവാങ്ങാനുള്ള യോഗ്യതയുണ്ടെന്ന്.. ഇല്ല മാഷേ.. ആ ഇച്ഛാശക്തിക്ക് മുന്‍പില്‍ കോടി പ്രണാമം.
ReplyDeleteഇക്കയുടെ സന്തോഷത്തില്‍ പങ്കുചേരുന്നു
ReplyDeleteആഗ്രഹം നിറവേറിയല്ലോ. സന്തോഷത്തിൽ പങ്കു ചേരുന്നു.
ReplyDeleteഞാനും ഇക്കയുടെ ഈ വലിയ സന്തോഷതിൽ പങ്കു ചേരുന്നു..നമുക്കു കാണാം..ഞാൻ അടുത്ത തവണ നാട്ടിൽ വരുമ്പോൾ........
ReplyDeleteഇപ്പോളെന്തായാലും ഭായി അതി പ്രശസ്തനായി മാറിയില്ലേ...
ReplyDeleteഇതാണ് കേട്ടൊ ബൂലോഗത്തിന്റെ മഹിമ....!
നന്നായി എഴുതിയിരിക്കുന്നു
പ്രാര്‍ഥനകളോടൊപ്പം ആശംസകളും...
ReplyDeleteമാഷെ.. അഭിപ്രായം പങ്കുവെച്ചതില്‍ വളരെ സന്തോഷം !!
ReplyDeletemeettil vachu kandathil santhosham
ReplyDeleteThis comment has been removed by the author.
ReplyDeleteall the best
ReplyDeletestar of blog meet ..........:)
ആരുടെയോ ബ്ലോഗില്‍ മീറ്റില്‍ സാദിക്കിന്‍റ പടം കണ്ടു. അപ്പോഴാണ് എനിക്കു ശരിക്കും ഫീല്‍ ചെയ്തത് .പെണ്ണായിപ്പോയതിന്‍റെ പരിമിതികള്‍
ReplyDeletenannayi santhoshathil panku cherunnu................
ReplyDeleteഹാ! എന്തൂട്ടാ സാദിക്കേ ഇത്?! ഞാന്‍ എന്റെ കടമ ചെയ്യാന്‍ ബാദ്ധ്യതപ്പെട്ടവനല്ലേ; അതിനു നന്ദിയുടെ പ്രസക്തി ഇല്ല. ഉമ്മാക്ക് സുഖം തന്നെയല്ലേ. സമാധാനം നേരുന്നു.
ReplyDeleteഅതാണ് ദൃഡനിശ്ചയത്തിന്റെ വിജയം...
ReplyDeleteപരമകാരുണ്യവാനായ പരമേശ്വരന് നന്ദി പറയുക.
എല്ലാവിധ നന്മകളും നേരുന്നു എഴുത്ത് തുടരട്ടെ
ReplyDeletenanmakalal samrudham nammude boolokam.nattil ethiyittu vilikkam phone# mail cheyyanam
ReplyDelete<3 rgrds to vahid :)
ReplyDeleteഇക്കയുടെ സന്തോഷത്തില്‍ പങ്കു ചേരുന്നു.
ReplyDeleteഇക്കായുടെ സന്തോഷത്തില്‍ പങ്കു ചേരുന്നു.
ReplyDeleteസുവനീർ ഏറ്റുവാങ്ങുന്ന ഫോട്ടോ കണ്ടപ്പോള്‍ ഒത്തിരി സന്തോഷം...... പിന്നെ, അത്ര ദൂരം യാത്ര ചെയ്ത് അതില്‍ പങ്കാളിയാകാനുള്ള ഇച്ഛാശക്തി മടിപിടിച്ച ഞങ്ങളുടെയൊക്കെ ഉള്ളിലാണ് ഊര്‍ജ്ജം നിറച്ചത്......
ReplyDeleteഫോട്ടോ കണ്ടിരുന്നു.
ReplyDeleteമീറ്റിന് വരാനും എല്ലാവരേയും കാണാനുമാഗ്രഹമുണ്ടായിരുന്നു, നടന്നില്ല.
ആശംസകള്‍. എല്ലാറ്റിനും. ഇത് വഴി വന്നു പോയി എന്നരിയിക്കാനൊരു കമന്ടിടുകയല്ല. താങ്കളോട് സംസാരിക്കനെന്റെ അക്ഷരങ്ങള്‍ക്ക് ശക്തിയില്ല
ReplyDeleteബ്ലോഗ് മീറ്റ് പോസ്റ്റുകളില്‍ സാദിക്കിന് സുവനീര്‍ സമ്മാനിക്കുന്ന കാഴ്ച മനസ്സ് നിറയ്ക്കുന്ന ഒന്നായിരുന്നു.
ReplyDeleteഎസ്.എം. സാദിഖിനെ ഞാന്‍ പരിചയ പെടുന്നത് 2000 ല്‍ ആണ്
ReplyDeleteകായംകുളത്ത് 2000 ഫെബ്രുവരിയില്‍ നടന്ന ഒരു പരിപാടിയുമായി
ബന്ധപെട്ടു പല പ്രാവിശ്യം ഞാന്‍ സാദിഖിനെ കാണാന്‍ പോയിട്ടുണ്ട്.
അപ്പോഴല്ലാം എനിക്ക് സാദിഖിന്റെ ജീവിതം ഒരു അത്ഭുതമായിരുന്നു .
അരക്ക് താഴെ ചലന ശേഷി നഷ്ടപെട്ടിട്ടും. വളരെ പ്രസന്നതയോടെ
ആരോടും പരിഭവമില്ലാതെ, തന്നെ സന്ദര്‍ശിക്കാന്‍ വരുന്നവരെ വളരെ ഹൃദ്യമായി
സ്വീകരിക്കുന്ന പ്രകൃതം ഏവരെയും ആകര്‍ഷിക്കുന്നതാണ്. പിന്നിട് പ്രവാസ ലോകത്ത്
എത്തിപെട്ട എനിക്ക് നേരിട്ട് ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലന്കിലും ഉള്‍കാഴ്ച എന്ന ബ്ലോഗിലൂടെ
മിക്കവാറും സാദിഖിന്റെ സൃഷികള്‍ വായിക്കാറുണ്ട്. തീര്‍ത്തും അര്‍ഹമായ അംഗീകാരമാണ്
സാദിഖിന് ലഭിച്ചത്, ഈ അംഗീകാരത്തില്‍ സാദിഖിന്റെ സന്തോഷത്തില്‍ ഞാനും പങ്ക് ചേരുന്നു.
ദൈവത്തിനു സ്തുതി...
ReplyDeleteനന്മകളുടെ സന്ദേശങ്ങളെ ഇനിയും പരഞ്ഞുപരത്താന്‍ നാഥന്‍ അനുഗ്രഹിക്കട്ടെ. ആമീന്‍
ReplyDeleteഎല്ലാ ആശംസകളും ഒപ്പം പ്രാര്‍ത്ഥനയും.
ReplyDeleteഇക്കയെ കാണാനും പരിചയപ്പെടാനും കഴിഞ്ഞതില്‍ ഒരുപാട് സന്തോഷം ഉണ്ട്...
ReplyDeleteഒരുപാട് എഴുതാന്‍ ഇക്കയ്ക്ക് സാധിക്കട്ടെ എന്നാശംസിച്ചു കൊണ്ട്...
സസ്നേഹം
മഹേഷ്
ഒരുപാട് എഴുതാന്‍ ഇക്കയ്ക്ക് ഇനിയും സാധിക്കട്ടെ
ReplyDeleteസസ്നേഹം
Thank you for your efforts
ReplyDeleteതളരാത്ത മനസ്സും ഇച്ഛാശക്തിയും നിശ്ചയദാര്‍ഢ്യവും ഇക്കയ്ക്ക് എന്നും കരുത്താകട്ടെ. ഒരുപാട് എഴുതാന്‍ ദൈവം അനിഗ്രഹിക്കട്ടെ...
ReplyDeleteഈ തളരാത്ത മനസ്സ് എന്നും പ്രചോദനമായി കരുത്തോടെ നില്കട്ടെ എന്നാശംസിക്കുന്നു.
ReplyDeleteSadik kka otta vaakku ,we love you too much.
ReplyDeleteAnasbabu
മനസില് കരുത്തും ഇച്ഛാശക്തിയും എന്നും ഉണ്ടാകട്ടെ..
ReplyDeleteഎന്നും നന്മകള്‍ മാത്രം...
ആശംസകള്‍..
aashamsakal...........
ReplyDeleteസിദ്ധീഖ്ക, 550k.m. യാത്ര ചെയ്തത് വെറുതെയാക്കാതെ നോക്കിയ സംഘാടകര് പുസ്തകമേറ്റു വാങ്ങാൻ താൻകളെ തിരഞ്ഞെടുത്തത് എത്ര അഭിനന്ദനീയം....
ReplyDeleteഞങ്ങൾ ഗൽഫുകാർക്ക് നാട്ടിലൊരു ബ്ലോഗ് മീറ്റ് എന്നും കിട്ടാക്കനി!
നന്മനിറഞ്ഞ നന്നികള്‍ക്ക് ഒരായിരം നന്ദി !
ReplyDeleteഹൃദയത്തോട് ചേര്‍ത്തു വെക്കട്ടെ ഞാന്‍.
ReplyDeleteഅവിടം കൂടിയവരില്‍ എന്നോട് ഏറെ പ്രിയം കാണിച്ച എന്‍റെ മിത്രമേ സമാധാനം ആശംസിക്കുന്നു.
മീറ്റിന്‍റെ തലേന്ന് കാണാന്‍ കഴിഞ്ഞത് നന്നായി എന്ന് ഇപ്പോള്‍ തോന്നുന്നു. മീറ്റ് കഴിഞ്ഞതും ഞാന്‍ അന്വേഷിച്ച് വന്നിരുന്നു. അപ്പോഴേക്കും സാദ്ധിക്കും ഷെറീഫ് സാറും പോയി കഴിഞ്ഞിരുന്നു.
ReplyDeleteഇക്കാ... !!
ReplyDeleteഈ സംഭവങ്ങളൊക്കെ പല ബ്ലോഗില്‍ നിന്നും അറിഞ്ഞിരുന്നു. എന്നാലും സാദിക്കിന്റെ വാക്കുകളിലൂടെ വായിച്ചപ്പോള്‍ സന്തോഷം.
ReplyDeleteനല്ലതുവരട്ടെ.
ReplyDeleteഒരുപാട് ആശംസകള്‍ നേരുന്നു..!
വീണ്ടും കാണാം.
ഇക്കയെ കാണാനും പരിചയപ്പെടാനും കഴിഞ്ഞതില്‍ ഒരുപാട് സന്തോഷം ഉണ്ട്...പക്ഷെ വാഗ്ദാനം ചെയ്ത സഹായം വാഗ്ദാനമായി തന്നെ അവശേഷിക്കുന്നു...
ReplyDelete