Tuesday, 9 March 2010

ചിന്ത


മരണം വാതില്‍ക്കലൊരുനാള്‍.....


അത്താഴ ശേഷം

വാഷ് ബെയിസിനില്‍ കൈ നനയുമ്പോള്‍

എന്നത്തെയും പോലെ അന്നും അയാള്‍ പറഞ്ഞു

' ഒരു ദിനം കൂടി അടുത്തു '

ഡൈനിംഗ് റൂമില്‍ നിന്നും ബെഡ് റൂമിലേക്ക്

ചുവടുകള്‍ ...ഏതാനും ചുവടുകള്‍ ...

അയാള്‍ കുഴഞ്ഞ്‌ വീണു

മരണം സ്ഥിരീകരിച്ചു

24 comments:

  1. അത്താഴ ശേഷം വീല്‍ ചെയറില്‍ ചാരികിടക്കുംപോള്‍ തോന്നുന്ന ചില ചിന്തകളിലെന്നു .

    ReplyDelete
  2. ക്ഷണിക്കാതെ വരുന്ന വിരുന്നുക്കാരന്‍‌ - മരണം. അവന്റെ കാലൊച്ച എന്നെ ഭയപെടുത്തുന്നു. എരിഞ്ഞടങ്ങുന്ന ഓരോ ദിനവും അവന്റെ വരവിലേയ്ക്കുള്ള അകലം കുറയ്ക്കുന്നു...

    എങ്കിലും അതുവരെയുള്ള ഓരോ നിമിഷങ്ങളും എനിക്ക്‌ സ്വന്തം. അവയെ ഞാന്‍‌ സന്തോഷം കൊണ്ട് നിറയ്ക്കട്ടെ.....

    ReplyDelete
  3. എല്ലാം പെട്ടെന്നായിരുന്നു അല്ലേ?!

    ReplyDelete
  4. ജീവിതം എപ്പോഴും മരണത്തിന്‍റെ നിഴലിലാണ്. ഏതു നിമിഷവും കയറി വരാം.

    ReplyDelete
  5. അക്‍ബര്‍ ഇക്ക പറഞ്ഞത് ആവര്‍ത്തിയ്ക്കുന്നു

    ReplyDelete
  6. വായാടി ,ഓരോ നിമിഷവും സന്തോഷം മാത്രം നിറക്കാന്‍ കഴിയുമോ ? ,ഭായി ,ജസ്റ്റ്‌ മരണ ചിന്ത -അത്രമാത്രം .അക്ബറും ,ശ്രീയും പറഞ്ഞപോലെ

    ReplyDelete
  7. sm sadique said.. വായാടി ,ഓരോ നിമിഷവും സന്തോഷം മാത്രം നിറക്കാന്‍ കഴിയുമോ ?
    നിറയ്ക്കാന്‍‌ കഴിയില്ലെന്നറിയാം..എങ്കിലും ശ്രമിക്കുന്നു.

    ReplyDelete
  8. മരണം തന്നെയാണല്ലോ ഇവിടെയും... പെട്ടെന്നുള്ള മരണം മാത്രമാണെനിക്ക് ഭയം.

    ReplyDelete
  9. ഹേ വായാടി ...ശ്രമിക്കുക ,പൂര്‍ണതയിലെത്താന്‍ .അതാണ് കരണീയ൦. ശ്രദ്ദേയന്‍, മരണ ഭയം നല്ലതിന് .ജീവിതത്തില്‍ സൂക്ഷ്മത ഉണ്ടാവും .നന്ദി വന്നതിനും വായിച്ചതിനും .

    ReplyDelete
  10. ജനിച്ചുവോ മരണം ഉറപ്പാണ്........അത് പ്രകൃതി നിയമം..............ജീവിതത്തിലെ ഓരോ നിമിഷവും ആവോളം ആസ്വദിക്കുക....

    ReplyDelete
  11. മരണത്ത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ ഭയം പടരുന്നത് തന്റെ നിഴലില്‍ മാത്രം ജിവിക്കുന്നവരെക്കുരറിച്ചോര്‍ക്കുംപോഴാണ്.....

    ReplyDelete
  12. what an idea sirjeeeeeeeeee....

    aasamsakal

    ReplyDelete
  13. സ്വപ്ന സഖി ,ആഘോഷിക്കുക;ആഘോഷം മാത്രമല്ല ജീവിതം എന്നും അറിയുക . പ്രിയ റാംജി, ഭയപെടണ്ട . ഉമേഷ്‌ ,നിങ്ങള്‍ ഏവര്‍ക്കും സ്നേഹം നിറഞ്ഞ നന്ദി .......

    ReplyDelete
  14. മരണം എന്ന സത്യം-എപ്പോല്‍,എങ്ങിനെ,എവിടെ വെച്ച് എന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല-50 വയസ്സുള്ള ഒരു റിലേറ്റീവ് ഷിപ്പില്‍ വെച്ച് പെട്ടെന്ന് മരിച്ചിട്ട് 5 മാസമേ ആയുള്ളൂ-കഴിഞ്ഞാഴ്ച അദ്ദേഹത്തിന്റെ 42 വയസ്സുള്ള ഭാര്യ പെട്ടെന്ന് വീണ് മരിച്ചെന്ന വാര്‍ത്ത കേട്ടിട്ടുള്ള ദുഖത്തില്‍ നിന്ന് ഇന്നും പുറത്തു വന്നില്ല-എവിടേയും കേള്‍ക്കാത്ത ഒരു കാര്യമാണിത്-വിധിയെന്നോ,അല്പായുസ്സെന്നോ...എന്തോ..

    ReplyDelete
  15. jyo, പല മരണങ്ങളും സങ്കടങ്ങള്‍ സമ്മാനിക്കുന്നു .ഈ അടുത്ത നാളില്‍ എന്റെ നാട്ടിലും .........അതെ ചില മരണങ്ങള്‍ വല്ലാത്ത സങ്കടങ്ങള്‍ തന്നെ .

    ReplyDelete
  16. കണ്ടവര്‍ ഇന്നില്ല!!!
    കാലൊച്ച ഇല്ലാതെ
    കാണാമറയതതായ്
    കാലപാശവുമേന്തി നില്‍പൂ
    എന്നെന്നറിയില്ല
    എപ്പോഴെന്നും അറിവീലാ
    എണ്ണി ചിലര്‍ നാളുകള്‍
    എണ്ണാതെ മറ്റു ചിലര്‍
    വരും.......വരാതിരിക്കില്ല
    വാതിലില്‍ മുട്ടാതിരിക്കില്ല

    സാദിക്‌,

    താങ്കള്‍ എഴുതിയത്‌ സത്യം മാത്രം.

    ReplyDelete
  17. അമ്പിളി ,എന്റെ വാക്കുകള്‍ക്ക് മനോഹരവും അര്‍ത്ഥവത്തും ആയ വരികള്‍ കൊണ്ട് കമന്റ് തന്നതിന് നന്ദി ....നന്ദി ......

    ReplyDelete
  18. മരണം എപ്പോഴും എല്ലായ്പ്പോഴും കൂടെയുണ്ട്. എഴുതി കഴിഞ്ഞ ഈ അഭിപ്രായം അയച്ചു തരാന്‍ ഞാന്‍ ഉണ്ടാവുമോ?.
    ഉണ്ടെങ്കില്‍ അയക്കാം..

    ReplyDelete
  19. ഹംസ ,അത്രമാത്രം അടുത്താണ് മരണം എന്ന ചിന്ത .അതാണ്‌ വേണ്ടത് .എന്ന് കരുതി ഞാന്‍ ഡാ ഇപ്പോ മരിക്കും എന്നല്ല , നമ്മള്‍ ഇപ്പോഴും ഉളസാഹികളും ശുഭപ്രതിക്ഷ പുലര്‍ത്തുന്നവരും ആയിരിക്കാം . വലിയ ഒരു സത്യത്തെ ഓര്‍മപെടുത്തുന്ന എന്റെ ഈ വെറും എളിയവരികള്‍ക്ക് കമന്റ് ഇട്ട എല്ലാവര്ക്കും നന്ദി ....

    ReplyDelete
  20. maranam eppol?engine? aarkkum pravachikkaan pattilla..ellaam eeshwara nishuchayam .

    ReplyDelete
  21. സാദിക്ക്,ഞാൻ ബ്ലോഗുലകത്തിൽ പുതുക്കകാരനാണ്. താങ്കളുമായുള്ള പരിചയം സ്നേഹമാക്കിമാറ്റാം, എണ്ടെ അനുജൻ ഉണ്ണീക്രിഷ്ണൻ ബ്ലാത്തൂർ രണ്ടു കാലും ചെറുപ്പത്തിൽ പോളീയോ വന്നു തളർന്ന് വീട്ടിലുണ്ട്.. എനിക്ക് താങ്കളെ ആരേക്കാളും മനസ്സിലാകും . എന്റെ സിനിമ ഇഷ്ടങ്ങളിലൊന്നുമാത്രം..cinemajalakam.blogspot.com ക്ലോസപ്പിൽ ഇടക്ക് വരിക

    ReplyDelete
  22. ഉറപ്പായ സത്യം, പക്ഷെ ആരും ഓര്‍ക്കാന്‍ ഇഷ്ടപെടാത്തത്!

    ReplyDelete
  23. ആ കാലൊച്ചയും കാത്തിരിക്കുന്നു

    ReplyDelete
  24. njan hamzaka paranjathinodu yojikunu eppol venamegilum athu sambhavikam. nanayitudu

    ReplyDelete

subairmohammed6262@gmail.com