ചരിത്രം
ചരിത്രത്തെ കുറിച്ച്
അവര്‍ കരുതിയതറിയാന്‍
തലകള്‍ ഉരുണ്ടത്
ഭൂതകാലത്തിന്റെ ഊടുവഴികളിലെക്ക്.
അധിനിവേശകന്റെ കപടമുഖമറിയാന്‍
തലപുകഞ്ഞത്
വര്‍ത്തമാനകാല സങ്കടങ്ങളിലെക്ക് .
ഇറാഖും അഫ്ഗാനും പലസ്തീനും
അറിഞ്ഞും പറഞ്ഞും കരഞ്ഞും
അവരൊന്നായി നിരന്നത്
ഭാവികാല അനിശ്ചിതത്വങ്ങളിലേക്ക്.
അവര്‍ പറഞ്ഞതും
അറിവുള്ളവര്‍ പറഞ്ഞതും കേള്‍ക്കാതെ _
ഭൂമി തുരന്നും
ആകാശങ്ങളെ കീറിയും
അഹങ്കാരത്തിന്‍ കൊടുമുടിയില്‍
ഒടുവില്‍,
എല്ലാം തികഞ്ഞവരെന്ന നാട്യത്തില്‍
കാഴ്ചകള്‍ സംഗമിച്ചപ്പോള്‍
പ്രപഞ്ചം കരഞ്ഞു
അവരൊന്നാകെ
വെറും മണ്തരികളായി.
അധിനിവേശത്തില്‍ അമരുന്ന ജനതക്ക് ഒരുതുള്ളി കണ്ണീര്‍ .
ReplyDeleteനല്ല കവിത. ആശംസകൾ.
ReplyDeleteശത്രുതയും യുദ്ധവും വരുത്തിവെക്കുന്ന ദുരന്തം-അതിലൊടുങ്ങുന്ന എത്ര നിഷ്കളങ്കര്‍-നല്ല സന്ദേശം.
ReplyDeleteഅവരൊന്നാകെ വെറും മണ്തരികളായി, nice lines ji :)
ReplyDeleteഈ പോസ്റ്റ് വായിച്ചു കഴിഞ്ഞ് ഇതിന്റെ മുന്‍പോസ്റ്റും വായിച്ചു. അതിന്റെ പശ്ചാത്തലത്തില്‍ ആലോചിക്കുമ്പോള്‍ എത്ര വ്യര്‍ത്ഥവും നിരര്‍ത്ഥകവും ആണ് ഈ പോരാട്ടങ്ങളും അധിനിവേശങ്ങളും! ജനിമൃതികളുടെ ഇടയില്‍ കിട്ടുന്ന ഈ അല്പസമയത്ത് മനുഷ്യന്‍ എന്തെന്തെല്ലാം വിക്രിയകളാണ് കാട്ടിക്കൂട്ടുന്നത്.
ReplyDelete"അഹങ്കാരത്തിന്‍ കൊടുമുടിയില്‍
ReplyDeleteഒടുവില്‍,എല്ലാം തികഞ്ഞവരെന്ന നാട്യത്തില്‍
കാഴ്ചകള്‍ സംഗമിച്ചപ്പോള്‍പ്രപഞ്ചം കരഞ്ഞു
അവരൊന്നാകെ വെറും മണ്തരികളായി. "
എന്തിനു വെറുതേ ഈ പോരാട്ടങ്ങള്‍ .. വളരെ നല്ല വരികള്‍ ..
കവിതയുടെ ധൈഷനികതയെക്കാളുപരി താങ്കളുടെ പ്രൊഫൈല്‍ ആണെന്നെ ചിന്തിപ്പിച്ചത്...ഭാവിയിലെ എല്ലാ സംരംഭത്തിനും ഈ എളിയ തോഴന്റെ ഭാവുകങ്ങള്‍ നേരുന്നു....
ReplyDeleteവരികള്‍ നന്നായിട്ടുണ്ട്. ആശംസകള്‍
ReplyDeleteഇരുട്ടിനു വെളിച്ചമായി വന്ന ലതി,JYO, സോണി ,ഒഴാക്കന്‍,ഗീത ,റാണി ,ചാണ്ടികുഞ്ഞു ,സ്വപ്നസഖി എന്നിവര്‍ക്ക് ഒരുപാട് നന്ദി .
ReplyDeleteഒടുവില്‍ ഒരു ചോദ്യം മാത്രം അവശേഷിക്കുന്നു..ആര്‍ക്കു വേണ്ടി?... എന്തിനുവേണ്ടിയാണിതൊക്കെ?
ReplyDeleteഅധികാരത്തിന്റെയും, അഹങ്കാരത്തിന്റേയും തിമിരം ബാധിച്ചവര്‍ക്ക് എന്തുമാകാം.. അവിടെ മനുഷ്യബന്ധങ്ങള്‍ക്കെന്തു വില?
:)
ReplyDelete:)
ReplyDeleteനല്ല വരികള്‍..
ReplyDelete