വ്യദ്ധവിലാപം
വഴിവിളക്കിന്റെപ്രകാശംപതിയാത്തമരത്തിന് കീഴെ വ്യദ്ധരൂപംചാരിയിരുന്നു .
നിഴലിന്റെ നേര്‍ മയില്‍ ബീഡിപുക ഊതി വിട്ട്കൊണ്ട്
ഉന്മാദതിമര്‍പ്പിന്റെ ആഹ്ലാദാഘോഷത്തിലേക്ക് ചാഞ്ഞ കണ്പോളകള് ആയസത്തോടെ ഉയര്‍ത്തി .
നിയോണ്‍ വിളക്കുകളുടെ വെളിച്ചം മൈതാനമദ്ദ്യത്തിലെ ജനക്കൂട്ടത്തെ ജ്വലിപ്പിച്ചു .
തിളങ്ങുന്ന ഉടയാടകളുടെ തിരയിളക്കം മുഖങ്ങളിലും നഗ്നതകളിലും പ്രതിഫലിച്ചു .
വികാരത്തിന്റമൂര്‍ദ്ദാവില്‍ അന്യോന്യം ചുംബനങ്ങള്‍ കൈമാറുംപോള്‍
വ്യര്‍ദ്ദന്‍ പറഞ്ഞു :" ശ്ശെ ...ശ്ശെ ...മോശം ".
അവര്‍പാശ്ചാത്യസംഗീതത്തിന്റെ താളത്തിനൊപ്പിച്ച് ശരീരഭാഗങ്ങള്‍
ചെറുതായി ഇളക്കുന്നുണ്ടായിരുന്നു .സംഗീതംപതുക്കെപതുക്കെഉച്ചസ്ഥായിലേക്ക്കയറി .
അതിനൊപ്പംഅവരുടെചുവടുവെപ്പുകള്‍ ത്സടുതിയിലാവുകയുംഅംഗചലനങ്ങള്‍
പേക്കുത്തിനു തുല്ല്യമാവുകയുംചെയ്യ്തു .ഒപ്പം ,പിശാചിന്റെത് പോലുള്ള അലര്‍ച്ചകളും
അമറലുകളും .
വ്യദ്ധന്‍ ഊന്നുവടിയിലുയര്‍ന്നു ചോദ്യചിഹ്നംപോലെമൈതാനമദ്ധ്യത്തിലേക്ക്
ഇമ അനക്കാതെ നോക്കി . അപ്പോള്‍ ,ന്യര്‍ത്തക്കാര്‍ക്കൊപ്പം ജനക്കുട്ടം ഹിസ്റ്റിരിയ
ബാധിതരെ പോലെ ഉറഞ്ഞുതുള്ളുകയും അല്പ്പമാത്രവസ്ത്രങ്ങള്‍പറിച്ചെറിയുകയുംപരസ്പരംപുണരുകയുംചെയ്യ്തു .
വ്യദ്ധന്റെ കാഴ്ച്ചമങ്ങി .ക്ഷീണിതനായഅയാള്‍കൂനിപിടിച്ച്മരത്തണലില്‍ചുരുണ്ടു.
കണ്ണുകള്ഇറുക്കെപൂട്ടി.നിമിഷങ്ങളുടെ ഇഴച്ചിലില്‍ വ്യദ്ധന്റെഅടഞ്ഞകണ്‍പോളകള്‍ക്ക്മുന്നില്‍ മരണദൂതന്‍ പ്രത്യക്ഷപെട്ടു .
വ്യദ്ധന് ആഹ്ലാദംഅടക്കാനായില്ല .എന്തോ നേടിയ മുഖഭാവത്തോടെ വ്യദ്ധന്‍ മരണദൂതനെ
നോക്കി . മരണദൂതന്‍:"എന്തിനാണ് നിങ്ങള്‍ എന്നെനോക്കി ചിരിക്കുന്നത് .
എനിക്ക് ചിരി ഇഷ്ട്ടമല്ല എന്നറിയില്ലേ ?"
മരണദൂദന്റെചോദ്യഭാവംവ്യദ്ധന്റെ ഭവ്യത പതിന്മടങ്ങ്‌വര്‍ദ്ദിപ്പിച്ചു .
ബഹുമാപുരസ്സരംപഞ്ചപുഞ്ചമടക്കി വ്യദ്ധന്‍ പറഞ്ഞു :സാധാരണ താങ്കള്‍ വന്മരങ്ങളുടെനിഴല് പറ്റി ഒളിച്ചുകളിച്ച്
കടന്നുവരികയും നിഴലില്ലാത്ത അന്ധകാരത്തിലേക്ക്ഞങ്ങളെകൂട്ടികൊണ്ട്പോകാറുമാണല്ലോപതിവ് .
കണ്കെട്ട് വിദ്യയിലൂടെ മരണത്തിന്റെ മഹാനിശബ്ദതയിലെക്ക് ചാടിക്കുന്ന മഹാമാന്ത്രികന്.
അങ്ങനെയുള്ള താങ്കള്‍ എന്റെ കാര്യത്തിനായി നേരിട്ട്വന്നൂല്ലോ എന്ന സന്തോഷത്താല്‍
ചിരിച്ച് പോയതാണ് . ശ്വാസം വലിച്ചു വിട്ടുകൊണ്ട് പരിക്ഷീണസ്വരത്തില്‍ വ്യദ്ധന്‍ പിന്നെയും പറഞ്ഞു:
"മടിച്ചു നില്‍ക്കാതെ അവിടുന്ന് എന്നെ കൂട്ടികൊണ്ട്പോയാലും ;എന്നെപോലുള്ളവരെ ആര്‍ക്കും
വേണ്ടാത്ത കാലമാണ് .ഞാന്‍എല്ലാവര്ക്കും ഒരു ഭാരമായി മാറുകയാണ് .ഈ ഭൂമിക്കു പോലും ;എന്തിനേറെ പറയുന്നു എനിക്ക് പോലുംഎന്നെ വേണ്ടാതായിരിക്കുന്നു .അത് കൊണ്ട് കഴിവതും വേഗം എന്നെ കൊണ്ടുപോയാലും ."
മവ്നത്തെ സ്യര്ഷ്ടിക്കുന്നമരണദൂതന്‍ വ്യദ്ധന്റെ പരിദേവനങ്ങള്‍ക്ക്മറുപടി പറയാതെ
ആഹ്ലാദമേളങ്ങളുടെ സകലസീമകളും അതിലംഘിച്ച് മുന്നേറുന്ന ജനക്കൂട്ടത്തിനു ഇടയിലേക്ക് നടന്നു മറഞ്ഞു .
"ങ്ങുഹും.....കൊള്ളാം ,അവര്‍ക്കും ആ ലോകമാവാം ഹ്രിദ്ദ്യം ".
വാര്‍ത്തകളില്‍ നിസ്സംഗനാകുന്ന ജനത്തിലൊരുവനെ പോലെഅതും പറഞ്ഞ്വ്യദ്ധന്‍
മരത്തണലില്‍ നീണ്ടുനിവര്‍ന്നു കിടന്നു .ചെവിയുടെ ചുറ്റും മൂളിപാട്ടുമായി കൊതുകുകള്‍ പറന്നും കുത്തിയും കളിച്ചു .
ആരവങ്ങളുടെ ഈണം ഉറക്കത്തിനു താളമാക്കിയ വ്യദ്ധന്‍ മയക്കത്തിലേക്ക് ആണ്ടിറങ്ങി .
രാത്രിയുടെ ഏതോ യാമത്തില്‍ പൊട്ടിത്തെറിശബ്ദവും ബഹളവും കേട്ട് കൊണ്ട്
ആയാസപെട്ടുഎണീറ്റവ്യദ്ധരൂപംവീണ്ടും ചോദ്യചിഹ്നമായി .
ഊന്നുവടിയില്‍ കുനിഞ്ഞു നിന്നു ശബ്ദം കേട്ട ഭാഗത്തേക്ക് ആകാംക്ഷയോടെ നോക്കി .
പരിഭ്രാന്തരായ ജനങ്ങള്‍ നാല്‍പാടും ചിതറി ഓടുന്നു .തീ അണക്കുന്ന വാഹനത്തിന്റെ
മണിഒച്ചനിര്‍ത്താതെ മുഴങ്ങുന്നു .ഏറെ നേരം ഒന്നും മനസ്സിലാകാതെ കൂനിപിടിച്ച് നിന്ന വ്യദ്ധന്‍
വീണ്ടും മരത്തണലില്‍ ഒതുങ്ങി .ഭയപ്പാടിലേക്ക് തുറന്ന വ്യദ്ധന്റെ കണ്ണില്‍നിന്നും ഉറക്കം അകന്നു .
ഷോട്ട് സര്‍ക്ക്യുട്ടാ...ഷോര്‍ട്ട് സര്‍ക്ക്യുട്ടാ...എന്ന് ജനം പറയുമ്പോള്‍ എല്ലാം കണ്ടും കേട്ടും വ്യദ്ധന്‍വാ പൊളിച്ച് മിഴിച്ചിരുന്നു .
ഒരു ടി വി ഷോ കണ്ടിരുന്നപ്പോള്‍ അത് കാണാനിടയായ പ്രായം കൂടിയ ഒരു ബന്ധുവിന്റെ കമന്റും , റഷ്യയിലെ ന്യര്‍ത്തശാലയിലുണ്ടായ ഷോര്‍ട്ട് സര്‍ക്ക്യുറ്റ് ദുരന്ധവും കൂട്ടി ചേര്‍ത്തപ്പോള്‍ ഉണ്ടായ കുറച്ച് വരികളുടെ കൂട്ടമാണ് ഇത് . വിലയേറിയ കമന്റുകള്‍ക്ക് കാതോര്‍ത്ത് .....
ReplyDeleteകഥ ഇഷ്ടപ്പെട്ടു. ശുഭപ്രതീക്ഷ കൈവിടരുത്.
ReplyDeletethankalude profail vaayichappol vallaattha vishamam thonni..
ReplyDeletekatha nannaayittundu.thudaruka..
Nice story..!
ReplyDeleteസാധാരണ താങ്കള്‍ വന്മരങ്ങളുടെനിഴല്പറ്റിഒളിച്ചുകളിച്ച്കടന്നുവരികയുംനിഴലില്ലാത്ത അന്ധകാരത്തിലേക്ക്ഞങ്ങളെകൂട്ടികൊണ്ട്പോകാറുമാണല്ലോ
ReplyDeleteപ്രതിക്ഷ തന്നെ ജീവിതം.
ഒന്ന് കൂടി എഡിറ്റ് ചെയ്യുന്നത് നന്നായിരിക്കും.
ആശംസകള്‍....
കൊള്ളാം മാഷെ നന്നായിട്ടുണ്ട്
ReplyDeleteനന്നായിട്ടുണ്ട് ഇക്കാ..
ReplyDeleteനല്ല കഥ..ഇഷ്ട്ടായി
നല്ല കഥ ആശംസകള്‍...
ReplyDeleteഎന്റെ വ്യദ്ധ വിലാപം എന്ന സ്ര്യഷ്ടിക്ക് വിലയേറിയ കമന്റ് നല്‍കിയ കുമാരന്‍ , വിജലക്ഷ്മി ചേച്ചി , ഫൈസല്‍ ,പട്ടേപാടം റാംജി, ഉമേഷ് ,സീനു, രാധിക നായര്‍ എന്നിവര്‍ക്ക് വളരെ ...വളരെ ...നന്ദി ....
ReplyDeleteഒരു വലിയ 'ചെറു കഥ '...നല്ല കഥ.
ReplyDeleteഇതിലെ വൃദ്ധന്റെ ചിത്രം മനോഹരമായി, നല്ല കഥ.
ReplyDeleteജീവിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ മരിക്കുകയും, എങ്ങിനെയെങ്കിലുമൊന്ന് മരിച്ചുകിട്ടിയാല്‍ മതിയെന്നു കരുതുന്നവര്‍ ജീവിക്കുകയും ചെയ്യുന്നു. എന്തൊരു വിരോധാഭാസം!
ReplyDeleteനല്ല കഥ എന്നതിലുപരി ചിന്തിപ്പിക്കുന്ന കഥ എന്ന് പറയാനാണ് എനിക്കിഷ്‌ടം.
സിബു നൂറനാടിനും തെച്ചിക്കോടനും നന്ദി . എന്റെ കഥയിലേക്ക് കയറി എന്റെ മനസ്സ് യഥാവിധി തുറന്നു നോക്കി വിലയേറിയ കമന്റ് തന്ന വായാടിക്ക് സ്പെഷ്യല്‍ നന്ദി .
ReplyDeleteനമ്സ്കാരം ഇവിടെ വരുവാന്‍ വൈകി സദയം ക്ഷമിക്കുക, കഥ വായിച്ചു കമ്മന്റ്റുകളും,ലേബലും വായാടിയുടെ കമ്മന്റ്റ് കൂട്ടി വായിക്കുമ്പൊള് ചിത്രം വ്യക്തം..
ReplyDeleteനന്നായിരിക്കുന്നു ഇനിയും ഇവിടെ വരുവാനായി ഫോള്ളോവറ് ആയി ഞാന്‍, റാംജി പറഞ്ഞത് ശ്രദ്ധിച്ചുവല്ലോ അല്ലേ.
പിഡി പറഞ്ഞപോലെ വരാൻ ഇത്തിരി വൈകി. പിന്നെ കഥ. അവതരണം നന്നായി പക്ഷെ ഒറ്റ നോട്ടതിൽ ഇത് ഗദ്യമാണോ പദ്യമാണോ എന്നൊരു സശയം തോന്നി. വായിച്ചു വന്നപ്പോൾ അതിലെ കമ്പ് പിടി കിട്ടി. നല്ല ഉദ്യമം. ഇനിയും ഇതു പോലുള്ള സൃഷ്ടികൾ വിടരട്ടെ. പെട്ടന്ന് എഴുതി പോസ്റ്റിയ പോലെ തോന്നി.
ReplyDeletekadha valare nannaayittundu........ iniyum othiri nalla kadhakal pratheekshikkunnu.........
ReplyDeleteവീണ്ടും മരത്തണലില്‍ ഒതുങ്ങി .ഭയപ്പാടിലേക്ക് തുറന്ന വ്യദ്ധന്റെ കണ്ണില്‍നിന്നും ഉറക്കം അകന്നു .
ReplyDeleteകഥ നന്നായി പറഞ്ഞു .
ലേബല്‍ നോക്കാതെ വായിച്ചു തുടങ്ങിയത് കൊണ്ട് കവിതയാണോ എന്ന് തെറ്റിദ്ധരിച്ചു തുടക്കത്തില്‍ ..എന്‍റെ തെറ്റ്.കവിത രൂപത്തില്‍ എഴുതിയതുകൊണ്ടാവാം
നന്നായി മാഷേ. അക്ഷരത്തെറ്റുകള്‍ കൂടി ഒഴിവാക്കാന്‍ ശ്രമിയ്ക്കണേ...
ReplyDeleteപിഡിക്കും , എറക്കാടനും ,ജയരാജ് മുരുക്കുംപുഴക്കും , ഹംസ സാഹിബിനും ,ശ്രീക്കും നിറഞ്ഞ മനസ്സോടെ നന്ദി അറിയിക്കട്ടെ .
ReplyDeleteകൊള്ളാം.
ReplyDeleteഇഷ്ടായി മാഷേ, പക്ഷേ ഈ ഫോണ്ട് ആകെ പ്രശ്നം :(
ReplyDeleteജിഷാദിനു നന്ദി . അരുണ്‍ വന്നതിനും വായിച്ചതിനും നന്ദി . ഞാന്‍ ഒരു തുടക്കകാരനാണ് ,ഒത്തിരി പ്രശ്നങ്ങള്‍ പരിഹരിക്കാനും പഠിക്കാനും ഉണ്ട് . ഏത് ഫോണ്ടാണ് നല്ലതെന്ന് അറിയിച്ചാല്‍ നന്ന് .
ReplyDeleteസാദിക്,
ReplyDeleteഒരു നല്ല പ്രമേയം. നല്ല ആഖ്യാനം. ഈ കഥ വളരെ ഇഷ്ടമായി. മനുഷ്യര്‍ കൈ വിടുന്നവരെ ദൈവം സംരക്ഷിക്കുന്നു.അഹങ്കരിക്കുന്നവര്‍ നിനച്ചിരിക്കാതെ അപകടങ്ങളില്‍ പെടുന്നു
അക്ബറിന് സ്നേഹത്തോടെ നന്ദി .......
ReplyDeleteനല്ല കഥ.
ReplyDeleteലക്ഷ്മിക്ക് നന്ദി ...നന്ദി ....
ReplyDelete