Monday, 5 April 2010

കഥ

ഊന്നുവടി







മഴമേഘങ്ങള്‍ അടുക്കുകളായി  ആകാശത്ത് .


നിലാവിന്റെ നാളംഭൂമിയിള്‍ തട്ടാതെ ,മറ സൃഷ്‌ടിച്ച കാര്‍മേഘം 


ഇരുട്ടിന്റെ ഭീകരത മുഴുവന്‍ എന്റെ ചുറ്റും വീഴ്ത്തി . 




ആ ഇരുളില്‍ ഞാന്‍ തനിയെ ,എന്റെ നോവിന്റെ ഉത്തരം തേടി


കാരുണ്യവാനിലേക്ക് കൈകള്‍ ഉയര്‍ത്തി ,കണ്ണടച്ചു .




മേഘക്കീറുകളില്  മിന്നല്‍പിണര്‍ഒപ്പം ,


എന്റെ കൈയില്‍ സ്വര്‍ണ്ണം പോലെ തിളങ്ങുന്ന ഊന്നുവടി .




"ഊന്നുവടിയില്‍ ഉയര്‍ന്ന ഞാന്‍ സൂക്ഷിച്ച്‌ കാലുകള്‍ ചലിപ്പിച്ചു  ."




സന്തോഷത്താല്‍,കണ്ണ് നിറഞ്ഞഉമ്മയുടെ ചുറ്റും നിന്ന്


പുരുഷാരംവിളിച്ചുപറഞ്ഞു:"അത്ഭുതം...കരുണാമയന്റെ


അത്ഭുതം ......"




ഞെട്ടി ഉണര്‍ന്ന ഞാന്‍ വീല്‍ ചെയറില്‍ ! 






31 comments:

  1. അച്ചടിമഷി പുരണ്ട എന്റെ സൃഷ്ടി

    ReplyDelete
  2. മനസ്സിനുള്ളില്‍ ഉറഞ്ഞുകൂടിയ കാര്‍മേഘം വരികളില്‍ തെളിഞ്ഞു കാണാം .ഉമ്മയുടെ പ്രാര്‍ത്ഥനയും ...

    ReplyDelete
  3. ഉള്ളുരുകുംവരികള് തന്നെ. പ്രാര്ഥനയല്ലാതെ മറ്റൊന്നും ഇല്ല മനസ്സില്

    ReplyDelete
  4. സാര്‍... വരികള്‍ വായിച്ചപ്പോള്‍ വിഷമം തോന്നി...

    ReplyDelete
  5. ഈ വരികളെന്നില്‍ സങ്കടമുണര്‍‌ത്തുന്നു..ദൂരെയാണെങ്കിലും ചുറ്റിലും ഞങ്ങളുണ്ട് എന്ന് വിശ്വസിക്കുക..
    എല്ലാവിധ സൗഖ്യവും നേര്‍‌ന്നു കൊള്ളുന്നു ഈ വായാടി-

    ReplyDelete
  6. നല്ലൊരു കുഞ്ഞു കഥ!

    അഭിനന്ദനങ്ങൾ!

    ReplyDelete
  7. ഇക്കാ,
    ആദ്യമായിട്ടാണ് ഇവിടെ വന്നത്, വരികളിളുടെ മനസില്ലേ വേദനയുടെ തീവ്രത വായനക്കാരനിലേക്ക് പകരുന്നുണ്ട് ,
    പ്രതീക്ഷയുടെയും, പ്രാര്‍ത്ഥനയുടെയും ശക്തി തരുന്ന ...ആ ഒരു ഊര്‍ജവും മനസ്സിലാക്കുന്നു ...
    ഇനിയും വരാം ഇവിടെ കുറിക്കപെടുന്ന വരികള്‍ക്ക് കൂട്ടായി താങ്കള്കും കൂട്ടായി...

    ReplyDelete
  8. വിജയലക്ഷ്മി ചേച്ചിക്ക് , സലാഹിനു , ഉമേഷിന്‌ , കാണാമറയത് നില്‍ക്കുന്ന നല്ല മനസ്സിന് , വായാടിക്ക് , ഡോ: ജയന്‍ ഏവൂരിനു, റീടെസ് ടയിസ്സിന് മനസ്സ് നിറഞ്ഞ നന്ദി ! എന്റെ സങ്കടങ്ങള്‍ നെഞ്ചേറ്റി കമന്റുകള്‍ നല്‍കിയ ഏവരോടും വാക്കുകള്‍ക്ക് അതീതമായ നന്ദി . ഒന്ന് കൂടി ;സങ്കടങ്ങള്‍ ഏറെ ഉണ്ടങ്കിലും(അതൊക്കെ ജീവിതത്തിന്റെ ഒരു ഭാഗമായി കാണുന്നു )ഞാനും എല്ലായിപ്പോഴും സന്തോഷവാന്‍ തന്നെ .

    ReplyDelete
  9. എന്താ കമ്മെന്റായി എഴുതുക എന്നറിയില്ല എന്റെ സൃഹൃത്തേ...... :(

    ReplyDelete
  10. കഥയില്‍ അനുഭവത്തിന്റെ കണ്ണുനീരുണ്ട്-

    ReplyDelete
  11. mazhamekhangal peythozhiyatte!!!!

    ReplyDelete
  12. തിടം വെച്ച കരിമേഘങ്ങള്‍.
    പെയ്തൊഴിയുമ്പോള്‍...
    നൊമ്പരത്തിന്റെ കഥ..

    ഒരു പാട്‌` എഴുതുക!!! ആശംസകള്‍!!!

    ReplyDelete
  13. പ്രദീക്ഷകള്‍ കൈവിടാതിരിക്കുക. കാര്‍ മേഖങ്ങള്‍ ഒഴിയും. നിലാവ് വീണ്ടും വരും. ആശംസകള്‍.

    ReplyDelete
  14. കൊള്ളാം ആശംസകള്‍....

    ReplyDelete
  15. Anonymous14/4/10 01:30

    മനസിലെ നോവ് ആഗ്രഹങ്ങൾ എല്ലാം കഥയിലൂടെ കടന്നു പോയി
    വളരെ നല്ല വരികൾ... പലർക്കും ആഗ്രഹിക്കുന്ന പലതും സ്വപ്നത്തിൽ സംഭവിക്കാറുണ്ട് അല്ലെ ആശംസകൾ...

    ReplyDelete
  16. ജയരാജ് മുരിക്കുംപുഴക്കും , പി ടി ക്കും , jyo ക്കും , മഴമെഘങ്ങള്‍ക്കും , ജോയ് പാലക്കലിനും , അക്ബറിനും , നിയാ ജിഷാദിനും ,ഉമ്മു അമ്മാറിനും നന്ദി .....നന്ദി......നന്ദി.....

    ReplyDelete
  17. താങ്കള്‍ക്കും കുടുംബത്തിനും വിഷു ആശം​സകള്‍....

    ReplyDelete
  18. എന്നെങ്കിലും ഒരിക്കൽ സംഭവിക്കാനിരിക്കുന്ന ഈ സ്വപ്നം കൈ വിടാതെ സൂക്ഷിക്കുക... അതു തരുന്ന ഊർജ്ജം മറ്റെന്തിനേക്കാളും വലുതായിരിക്കും.....!! ആശംസകൾ...

    ReplyDelete
  19. ദൈവം തംബുരാൻ എല്ലമറിയുന്നവനാണ്! അവനറിയാതെ ഒരണുപോലും ചലിക്കില്ല! എല്ലാം അവന്റെ തീരുമാനങൾ ആണെന്ന് കരുതിയാൽ മതി!
    ശാശ്വത ലോകത്ത് മാഷിന് ദൈവം ഇപ്പോഴേ നല്ലത് കരുതിയിട്ടുണ്ടാകും.

    ഇവിടെ കൂട്ടായി ഞങളൊക്കെയുണ്ട്!
    അപ്പോൾ നമുക്ക് അ..ടി..ച്ചു..പൊ..ളി..ക്കാ.....0 :-)

    ReplyDelete
  20. വരാന്‍ വൈകി ക്ഷമിക്കുക. വീണ്ടും വീണ്ടും ഞാന്‍ വന്നുകൊണ്ടേയിരിക്കും.


    മഴമേഘങ്ങള്‍
    അടുക്കുകളായി ആകാശത്ത് .

    നിലാവിന്റെ നാളംഭൂമിയിള്‍ തട്ടാതെ
    കാര്‍മേഘം മറ സൃഷ്‌ടിക്കുന്നു,

    എന്റെ ചുറ്റിലും
    ഇരുട്ടിന്റെ ഇരുട്ടിന്റെ കര്‍ട്ടന്‍.

    ഞാന്‍ തനിയെ ,
    നോവിന്റെ ഉത്തരം തേടി

    കാരുണ്യവാനിലേക്ക്
    കൈകള്‍ ഉയര്‍ത്തി
    കണ്ണടച്ചു .


    മേഘക്കീറുകളിലൂടേ
    മിന്നല്‍പിണര്‍ കൊണ്ടുവന്നു
    തിളങ്ങുന്ന ഊന്നുവടി
    സ്വര്‍ണ്ണനിര്‍മ്മിതം.
    എന്റെ കാലുകള്‍ എഴുന്നേറ്റു.
    ഊന്നുവടി ചലിച്ചു
    സന്തോഷത്താല്‍,
    കണ്ണ് നിറഞ്ഞ്
    സ്നേഹം പുതച്ച്
    അരികില്‍ ഉമ്മ.
    ചുറ്റും നിന്ന്
    സ്നേഹമയികള്‍ അത്ഭുതപ്പെട്ടു.
    കരുണാമയന്റെ അത്ഭുതം ......"
    കണ്ണു നിറഞ്ഞു ഞാന്‍, ഉമ്മ, അവര്‍.
    പൊടുന്നനെ
    ഞെട്ടി ഉണര്‍ന്ന ഞാന്‍
    അതേ വീല്‍ ചെയറില്‍... !

    ഇങ്ങനെ മാറ്റി ഒരു കവിതയായി വായിക്കാനാണ്
    എനിക്കിഷ്ടം.

    ReplyDelete
  21. കുറച്ചു ദിവസമായല്ലോ കണ്ടിട്ട്? സുഖമാണോയെന്നറിയാന്‍ വേണ്ടി വന്നതാണ്‌..
    അതുകൊണ്ട് സുരേഷിന്റെ കവിതയും വായിക്കാന്‍ കഴിഞ്ഞു. നന്നായിട്ടുണ്ട്.

    ReplyDelete
  22. ജിഷാടിനു നന്ദി ....... എന്റെ മനസ്സിലേക്ക് ശക്തിയുടെ ഊര്‍ജ്ജം നിറക്കുന്ന വി കേയ്ക്കും , എന്റെ സ്വന്തം നാട്ടുകാരനായ അരുണിനും , പ്രാര്‍ത്ഥന നിറഞ്ഞ മനസ്സിന് ഉടമയായ ഭായിക്കും , എന്റെ ചെറു സൃഷ്ട്ടിയെ കവിത രൂപത്തിലാക്കിയ എന്‍ . സി . സുരേഷ് എന്ന അദ്ധ്യാപക സുഹ്ര്ത്തിനു, മനസ്സില്‍ നിറയെ പച്ചപ്പുള്ള തത്തമ്മക്കും നന്ദി ..........

    ReplyDelete
  23. അനുഭവങ്ങളുടെ തീച്ചൂളയിൽ നിന്നും പൊട്ടിയടർന്ന വരികൾ...! സർവ്വേശ്വരനിൽ സർവ്വവും അർപ്പിക്കൂ..!
    ഉരുളാതിരിയ്ക്കില്ല ആ കാലചക്രം..!
    വഴി മാറിയൊഴുകില്ല ആ നിത്യസത്യം ..!

    നാട്ടിൽ വരുമ്പോൾ തീർച്ചയായും കാണുവാൻ ശ്രമിക്കാം...!!

    ReplyDelete
  24. anubhavagalanu manushyne matagalku karamayitheerunathu, ente ella ashamsagalum nerunu.........

    ReplyDelete
  25. ഓരോ ഞെട്ടലുകളും ആത്മാവിന്‍റെ വായനകള്‍

    ReplyDelete
  26. ധൈര്യമായിരിക്കൂ ! ഞാനും കൂടെയുണ്ട് സാധിഖേ...കൂട്ടിനു..പിന്നെ
    ഈ ബൂലോഗവും ! പിന്നെ എല്ലാത്തിലുമുപരി സര്‍വ്വജ്ഞനായ
    ദൈവവും,അവന്‍റെ എണ്ണിത്തിട്ടപ്പെടുത്താനാവാത്ത അനുഗ്രഹങ്ങളും!

    ReplyDelete
  27. ഹൃദയത്തിൽ നിന്നും കൊഴിഞ്ഞ വരികൾ..,
    എഴുത്ത് തുടരുക.
    എന്നും പ്രാർത്ഥനയോടെ കൂടെയുണ്ട് ഞങ്ങൾ.

    ReplyDelete

subairmohammed6262@gmail.com