യുക്തിചിന്തയും തിരുകേശവും
ഞാൻ വിശ്വസിക്കുന്ന, എന്റെ മതത്തെ കുറിച്ച് വലിയ അറിവുകളെന്നുമില്ലാത്ത
ഒരു സാധാരണക്കാരന്റെ യുക്തിചിന്ത: ഇസ്ലാം മതത്തെ അറിഞ്ഞ് വിമർശിക്കാനും, ഇസ്ലാം മതത്തെ
പഠിച്ച് വിശ്വസിക്കാനും ഏതൊരാൾക്കും അവകാശമുണ്ട്. എന്നത് പോലെ, വേദഗ്രന്ഥം കത്തിക്കുന്നതിനെയോ
അതിൽ മൂത്രമൊഴിക്കുന്നതിനെയോ (അത് ഏത് മതസ്ഥരുടെ ആണെങ്കിലും ആരാണെങ്കിലും) ഒരിക്കലും
അംഗീകരിക്കാനാകില്ല.അത്തരം കുബുദ്ധികൾക്ക് മാനസാന്തരം ഉണ്ടാവാൻ നിരന്തരം പ്രാർഥിക്കുകയും
ചെയ്യുന്നു.
എങ്കിലും, ചിലനേരങ്ങളിൽ ചിലത് കാണുമ്പോൾ ചിലത് അറിയുമ്പോൾ
എന്തെങ്കിലും പറയാതിരിക്കാൻ നിർവ്വാഹമില്ലാത്ത അവസ്ഥയിലെത്തും. അത്തരം അവസ്ഥക്ക് കാരണവും
ഞാൻ വിശ്വസിക്കുന്ന വിശുദ്ധ വേദഗ്രന്ഥം തന്നെ. അതിൽ “യുക്തിചിന്തയെ” കുറിച്ച് അനേക
തവണ ഓർമിപ്പിക്കുന്നുണ്ട്. പ്രവാചകന്റെ മുടിയെ കുറിച്ച് ന്യായങ്ങൾ ചമയ്ക്കാൻ (തിരുകേശ
സൂക്ഷിപ്പുകാർക്ക്) അവകാശമുണ്ടെന്നതിനോടൊപ്പം ; എന്റെ യുക്തിചിന്ത എന്നെ കൊണ്ട് മറിച്ച്
ചിന്തിക്കാനും പ്രേരിപ്പിക്കുന്നു. “മത മേധാവികൾ രാഷ്ട്രീയത്തിൽ ഇടപെടുന്നതിനെ കുറ്റപ്പെടുത്തുന്നതിനോടൊപ്പം
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തിരിച്ച് വരികയാണെന്നും അക്കൂട്ടത്തിൽ ഏത് മുടിയും
കത്തുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലന്നും, സി.പി.എം സംസ്ഥാന ജനറൽ സെക്രട്ടറി
പിണറായി വിജയൻ “ സത്യത്തിൽ ഈ പ്രസ്താവനയുടെ നേർക്ക്നേരെയുള്ള അർഥം തിരുകേശം വെറും തട്ടിപ്പാണെന്നും
അന്ധവിശ്വാസവുമാണെന്നല്ലേ ? അത് തന്നെയല്ലേ സത്യവും ? ഇങ്ങനെ സത്യവും അസത്യവും വേർതിരിച്ചറിയാൻ
പ്രയാസപ്പെടുമ്പോൾ സംശയത്തിന്റെ നൂലിഴയിൽ തൂങ്ങിയാടുന്നതിനെ പൂർണ്ണമായി വിട്ട് ‘ഏകദൈവം‘
എന്ന പരമമായ സത്യത്തിൽ അഭയം തേടുന്നതല്ലേ അഭികാമ്യം. പ്രവാചകന്റെ വഴിയും അത് തന്നെയല്ലേ?
എന്റെ യുക്തിചിന്തകൾ ഈ വഴിക്കു നീളുമ്പോൾ നമ്മുടെ മുഖ്യമന്ത്രി
ബഹു: ശ്രീ ഉമ്മൻ ചാണ്ടിയുടെ യുക്തിചിന്തയെയെ കുറിച്ച് ചിന്തിക്കുന്നതും നന്നായിരിക്കും.
പ്രവാചകന്റെ മുടി കത്തുമോ എന്നതിനെ കുറിച്ച് തനിക്കറിയില്ലന്നും ഇക്കാര്യത്തിൽ സി.പി.എം
സംസ്ഥന സെക്രട്ടറി പിണറായി വിജയന്റെ അത്ര പാണ്ഡ്യത്യം തനിക്കില്ലെന്നും മുഖ്യമന്ത്രി
. മുടി കത്തുമോ എന്നറിയാൻ പാണ്ഡ്യത്യം വേണമോ എന്ന് ചോദിച്ചപ്പോൾ , സാധാരണ മുടിയെ കുറിച്ചല്ലല്ലോ
തർക്കമെന്നും മുഖ്യമന്ത്രി.മുഖ്യമന്ത്രിയുടെ ഈ യുക്തിചിന്തയിൽ “വോട്ടിന്റെ“ കുപ്പിവളകിലുക്കം
കേൾക്കുന്നില്ലേ ?
വിഗ്രഹങ്ങൾ പാല് കുടിക്കുന്നതും വിഗ്രഹത്തിൽ നിന്നും പാല്
കിനിയുന്നതും, ക്രൂശിത രൂപങ്ങളിൽ നിന്നും രക്തം പ്രവഹിക്കുന്നതും ചില കാലങ്ങളിൽ സംഭവിക്കാറുണ്ട്.
അത് കാണാൻ ഭക്തജനങ്ങൾ പ്രവഹിക്കാറുമുണ്ട്. പക്ഷെ,അതിനൊന്നും ഉണ്ടാവാത്ത തരത്തിൽ മുടി
വിശേഷം കൊഴുക്കുകയും സർവ്വവ്യാപിയാവുകയും ചെയ്യുന്നു. കാലങ്ങൾക്കും സമയങ്ങൾക്കും വിഘ്നങ്ങൾ
ഉണ്ടാവാറുണ്ട് എന്ന് ചില മതവിശ്വാസികൾ വിശ്വസിക്കുന്നു. എന്നാൽ,എല്ലാ നന്മകളും കഷ്ട്ടതകളൂം
ദൈവത്തിൽ നിന്നുള്ളതാണെന്നും എല്ലാ വിഘ്നങ്ങൾക്കുമുള്ള ശമനം നിരന്തര പ്രാർഥനയാണെന്നും
പഠിപ്പിക്കുന്നു ഇസ്ലാം. ആ പ്രാർഥനകളൊക്കൊയും മുടി പ്രതിഷ്ട്ടിച്ച പള്ളിയോടും ഖബറിടങ്ങളോടുമല്ലന്നും
,മുടിയിട്ട വെള്ളം കുടിക്കുന്നതോ ഖബറിടങ്ങൾ തൊട്ട് വണങ്ങി പ്രാർഥിക്കുന്നതോ അല്ലെന്നും
അങ്ങനെ പാടില്ലന്നും പഠിപ്പിക്കുന്ന ഇസ്ലാമിക പ്രത്യയശാസ്ത്രത്തിൽ “മുടിയിട്ട് വിരകി”
വൃത്തികേടാക്കാൻ ശ്രമിക്കുന്ന ബഹുമാനിത പണ്ഡിതന്മാർ ഒരു നിമിഷം ചിന്തിക്കുക. കാരുണ്യത്തിന്റെയും
ലാളിത്യത്തിന്റെയും സമാധാനത്തിന്റെയും സൌരഭ്യം പടർത്തിയ ഒരു മഹാപ്രവാചകനെ മുടിയുടെ
പേരിൽ ഇങ്ങനെ നിസാരവൽക്കരിക്കരുതേ.
നാല് പാടുനിന്നും തീവ്രവാദി ഭീകരവാദി എന്നാർത്ത് വിളിച്ച്
പലരും പരിഹസിക്കുമ്പോൾ കുത്തിമുറിപ്പെടുത്തുമ്പോൾ ഞാൻ ഭീകരവാദിയല്ല ഞാൻ തീവ്രവാദിയല്ല
എന്ന് നിരന്തരം മറ്റുള്ളവരെ പറഞ്ഞ് വിശ്വസിപ്പിക്കുവാൻ പെടാപാട് പെടുന്ന വർത്തമാനകാല
പശ്ചാത്തലത്തിൽ, ഇനിയെങ്കിലും മുടി പ്രശ്നവും കൈ കെട്ട് പ്രശ്നവും മതിയാക്കി “ഇസ്ലാം
= ശാന്തി” എന്ന ശാന്തിമന്ത്രത്തിൽ നമ്മുടെ മുഖം നാടിന് മുന്നിൽ വെളിപ്പെടുത്താം. കാരണം,
ഏതാനും ദിവസം മുമ്പ് ചിരപരിചിതനായ ഒരു ഹൈന്ദവസുഹൃത്ത് എന്നേട് യാദൃശ്ചികവശാൽ പറഞ്ഞു:
“നിങ്ങൾ ബോംബിന്റെ ആൾക്കാരല്ലേ ?” (ഒരു പക്ഷെ , ആ സുഹൃത്ത് വെറും തമാശയായി പറഞ്ഞതാവാം. എങ്കിലും അവരുടെ ചുറ്റുവട്ടങ്ങളിൽ നമ്മെ അറിയുന്നത് അങ്ങനെയാവാം. പത്ര-ദൃശ്യ മാധ്യമങ്ങൾ കൂടി അത്തരത്തിൽ വാർത്തകൾ നിരത്തുമ്പോൾ ഇങ്ങനെ അല്ലാതെ എങ്ങനെ ആവും?) അത് കേൾക്കേ എന്റെ മനസ്സ് സ്ങ്കടപ്പെട്ടു.
ഇങ്ങനെ സങ്കടപെടുകയും പ്രതികരിക്കുകയും ചെയ്യുന്ന കോടിക്കണക്കിന് സമാന മനസ്ക്കരെ അരക്ഷിതബോധത്തിൽ നിന്നും കൈപിടിച്ചുയർത്താൻ യക്ത്നിക്കുകയല്ലേ കരണീയം ? അത്ര പാണ്ഡ്യത്യമില്ലാത്ത സാധാരണക്കാരെ തട്ടുകളായി തിരിച്ച് തട്ടിക്കളിക്കുന്ന ഇത്തരം പണ്ഡിതന്മാർക്ക് എന്ത് ശിക്ഷയാവും ബാക്കിവെച്ചിട്ടുണ്ടാവുക എന്ന് എന്റെ യുക്തി എന്നെകൊണ്ട് വെറുതെ ചിന്തിപ്പിക്കുന്നു.
ഇങ്ങനെ സങ്കടപെടുകയും പ്രതികരിക്കുകയും ചെയ്യുന്ന കോടിക്കണക്കിന് സമാന മനസ്ക്കരെ അരക്ഷിതബോധത്തിൽ നിന്നും കൈപിടിച്ചുയർത്താൻ യക്ത്നിക്കുകയല്ലേ കരണീയം ? അത്ര പാണ്ഡ്യത്യമില്ലാത്ത സാധാരണക്കാരെ തട്ടുകളായി തിരിച്ച് തട്ടിക്കളിക്കുന്ന ഇത്തരം പണ്ഡിതന്മാർക്ക് എന്ത് ശിക്ഷയാവും ബാക്കിവെച്ചിട്ടുണ്ടാവുക എന്ന് എന്റെ യുക്തി എന്നെകൊണ്ട് വെറുതെ ചിന്തിപ്പിക്കുന്നു.
എന്റെ യുക്തിചിന്ത ഇങ്ങനെ സഞ്ചരിക്കുന്നു... പ്രിയവായനക്കാരയ നിങ്ങളൂടെയോ ? പ്ലീസ്... എന്തെങ്കിലും എഴുതു.
ReplyDelete>>ഞാൻ വിശ്വസിക്കുന്ന, എന്റെ മതത്തെ കുറിച്ച് വലിയ അറിവുകളെന്നുമില്ലാത്ത ഒരു സാധാരണക്കാരന്റെ യുക്തിചിന്ത <<
ReplyDeleteസാധാരണ യുക്തികൊണ്ട് മതത്തെ അളന്നതാണ് ഇബ്‌ലീസു മുതല്‍ ഉള്ളവര്‍ക്ക് പറ്റിയ തെറ്റ്
>>പ്രവാചകന്റെ മുടിയെ കുറിച്ച് ന്യായങ്ങൾ ചമയ്ക്കാൻ (തിരുകേശ സൂക്ഷിപ്പുകാർക്ക്) അവകാശമുണ്ടെന്നതിനോടൊപ്പം ; എന്റെ യുക്തിചിന്ത എന്നെ കൊണ്ട് മറിച്ച് ചിന്തിക്കാനും പ്രേരിപ്പിക്കുന്നു<<
പ്രവാചകന്റെ മുടിയെ കുറിച്ച് അവര്‍ സ്വയം മിനയുന്നതല്ല. പ്രമാണങ്ങള്‍ അടിസ്ഥാനമാക്കിയാണ് സഹോദരാ.. നിങ്ങളുടെ യുക്തി ചിന്ത കൊണ്ട് ഒ. അബുദല്ലയേപ്പോലെ നിങ്ങള്‍ക്ക് പറ്റാത്ത പ്രമാണങ്ങള്‍ തള്ളുന്ന യുക്തി ഇസ്ലാമില്‍ അറിയില്ല.
>>>സത്യത്തിൽ ഈ പ്രസ്താവനയുടെ നേർക്ക്നേരെയുള്ള അർഥം തിരുകേശം വെറും തട്ടിപ്പാണെന്നും അന്ധവിശ്വാസവുമാണെന്നല്ലേ ? അത് തന്നെയല്ലേ സത്യവും <<
അല്ല തട്ടിപ്പ് നിങ്ങള്‍ നടത്തുന്നതാണ്.. പ്രമാണങ്ങള്‍ മൂടിവെച്ച് നിരീശ്വര വാതിക്ക് ചൂട്ട് പിടിക്കുന്നത്
തിരുകേശവും ബര്‍ക്കത്തും.. അത്ഇസ്‌ലാമിക വിധി എന്ത് എന്ന് ഇവിടെ വായിക്കുക
അവസാനമായി ഒരു ചോദ്യം
ഹജ്ജത്തുല്‍ വദാഇല്‍ നബി തല മുണഡനം ചെയ്ത് ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ കല്പിച്ചു . ബുഖാരി മുസ്‌ലിം റിപ്പോര്ട്ട് ചെയ്യുന്നു. എന്തിനായിരുന്നു ആ വിതരണം ? നബി ശീര്‍ക്ക് പ്രചരിപ്പിക്കുകയായിരുന്നോ ?
apt..
ReplyDelete@@@ പ്രിയ പ്രചാരകൻ
ReplyDelete“പ്രവാചകന്റെ മുടിയെ കുറിച്ച് അവര്‍ സ്വയം മിനയുന്നതല്ല. പ്രമാണങ്ങള്‍ അടിസ്ഥാനമാക്കിയാണ് സഹോദരാ..”
പിന്നെന്ത് കൊണ്ട് മുസ്ലിം സമൂഹം ഒറ്റകെട്ടായി ഇത് അംഗീകരിക്കുന്നില്ല?
@@@ പ്രിയ പ്രചാരകൻ
ReplyDelete“പ്രവാചകന്റെ മുടിയെ കുറിച്ച് അവര്‍ സ്വയം മിനയുന്നതല്ല. പ്രമാണങ്ങള്‍ അടിസ്ഥാനമാക്കിയാണ് സഹോദരാ..”
പിന്നെന്ത് കൊണ്ട് മുസ്ലിം സമൂഹം ഒറ്റകെട്ടായി ഇത് അംഗീകരിക്കുന്നില്ല?
@sm sadique
ReplyDeleteപ്രവാചകന്‍ കേവലം സാധാരണക്കാരനാണെന്ന് വിശ്വസിക്കുകയും എഴുതുകയും പ്രചരിപ്പിക്ക്കയും ചെയ്യുന്ന കൂട്ടര്‍ക്ക് പിന്നെ പ്രവാചക കേശത്തിനു എന്ത് പ്രത്യേകത ? സ്വന്തം യുക്തികൊണ്ടാണ്‍` അവര്‍ മതം അളക്കുന്നത് ? ഇപ്പോള്‍ കാന്തപുരത്തെ എതിര്‍ക്കുന്ന എസ്.കെ.കാര്‍ ഏതെങ്കിലും വിഷയത്തില്‍ അദ്ധേഹത്തെ അനുകൂലിച്ചിട്ടില്ല. കാരണം അസൂയ. അതിനൊപ്പം മറ്റുള്ളവര്‍.. അവരൂം മുന്നെ തന്നെ കാന്തപുരം വിരോധ്കളും പ്രവാചകനെ നിന്ദിക്കുന്നവരും. പിണറായ്ക്ക്ക് പിന്നെ അത്നെ പറ്റി വിവരമില്ലാത്തത് കൊണ്‍റ്റാണേന്ന് കരുതാം.
പ്രമാണങ്ങള്‍ കാണാതെയോ അറിയാതെയോ അല്ല അത്തരം പ്രമാണങ്ങള്‍ കണ്ടാല്‍ തന്റെ ചെറു യുക്തിയില്‍ പറ്റാത്തതിനാല്‍ ചാടികടക്കുന്ന് ഒ. അബ്ദല്ലമാര്‍ പെരുകുകയാണെന്ന് മാത്രം.. അല്ലെങ്കില്‍ പ്രമാണങ്ങള്‍ തെറ്റാണെന്ന് തെളിയിക്കൂ
ReplyDeleteഇപ്പോള്‍ തിരുകേശം കയ്യിലുണ്ടെന്നു അവകാശപ്പെടുന്നവരുടെയും വിശ്വാസം പ്രവാചക കേശത്തിനു നിഴല്‍ ഉണ്ടാവില്ല, തീ കത്തിച്ചാല്‍ കത്തില്ല എന്നിങ്ങനെയാണെന്നും ഞാന്‍ മനസ്സിലാക്കുന്നു. എങ്കില്‍ ഇതിലേതെങ്കിലും ചെയ്തു സംശയാലുക്കളുടെ സംശയം മാറ്റാവുന്നതാണ്. അതൊരുപക്ഷേ ഒരു വലിയ സമൂഹത്തെ ഇസ്ലാം പഠിക്കാനും പ്രേരിപ്പിച്ചേക്കാം.
ReplyDeleteമറ്റൊന്നു, ഏകനായ ദൈവത്തെ ആരാധിക്കുവാനുള്ളതാണ് പള്ളി. അവിടെ നബിയുടേതാണെങ്കില്‍ പോലും മുടിയും നഖവുമൊക്കെ വെക്കുകയും ആരെങ്കിലും അതു ആരാധിച്ചേക്കാവുന്ന അവസ്ഥ വന്നു ചേരുകയും ചെയ്യുന്നതു നന്നല്ല. തന്റെ വാക്കുകയും പ്രവര്‍ത്തിയും അല്ലാഹുവിന്റെ ഖുര്‍ആനുമാണ് നബി കൈമാറിയതു. നബിയുടെ ഒരു ചിത്രം പോലുമില്ല എന്നോര്‍ക്കേണ്ടതുമുണ്ട്.
സമൂഹത്തില്‍ എക്കാലവും എളുപ്പത്തില്‍ പണംവാരാന്‍ പറ്റിയ രണ്ട് മാര്‍ഗ്ഗങ്ങളാണ് മതവും , അന്ധവിശ്വാസവും. ഒട്ടുമിക്ക മതങ്ങളുടെ നേതാക്കളും കാലാകാലങ്ങളായി മതങ്ങളുടെ യഥാര്‍ത്ഥ അന്തസത്ത മറച്ചുവെച്ചു അനുയായികളെ അന്ധകാരത്തിലേക്ക് നയിച്ച് സമ്പത്ത് കുന്നുകൂട്ടുന്നു . വിഗ്രഹാരാധന നിഷിദ്ധമാക്കിയ ഇസ്ലാമിക പ്രത്യയ ശാസ്ത്രത്തെ ബോധപൂര്‍വം മറച്ചു വെച്ച് ഏതെങ്കിലും കള്ളപ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്നത്തെ അഭിനവ മുസ്ലിം പണ്ഡിതരുടെ വിഗ്രഹങ്ങള്‍ പ്രത്യക്ഷപ്പെടുന്ന ദേവാലയങ്ങള്‍ അനതിവിദൂരമല്ല . അതിന്‍റെ തുടക്കമാവാം" മുടിപ്പള്ളി". സ്വാഭാവികമായ ചിന്തകളെ പങ്കുവെച്ച എസ്.എം . സാദിക്കിന് ഭാവുകങ്ങള്‍ .
ReplyDeleteപ്രമാണിമാരായ ചില മൊയ്ല്യാന്മാര്‍ പറയുന്നത് മാത്രമാണ് പ്രമാണം എന്നറിയില്ലേ?
ReplyDeleteവെറുതെ ഓരോ പോസ്റ്റുമായി ഇറങ്ങി കള്ളപ്രചാരകരുടെ പ്രഷര്‍ കൂട്ടാതെ സുഹ്രുത്തെ :)
മൊയ്ല്യാമരുടെ പ്രമാണമല്ല.. തിരുനബിയുടെ ഹദീസ് ആണു പോക്കാ...
ReplyDeleteനിങ്ങള്‍ക്ക് പ്രമാണം പിണറായിയുടെ വാക്കുകളായതില്‍ സഹതാപമുണ്ട്
പണ്ടൊക്കെ ഇത്തരം വിശ്വാസങ്ങള്‍ ഉദരപൂരണത്തിന്റെ ഭാഗങ്ങളായിരുന്നു.ഇന്ന്‍ അതല്ല, മറിച്ച് രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുവാന്‍ പൌരസ്ത്യ, പാശ്ചാത്യ രാജ്യങ്ങള്‍ക്ക് കൂട്ട് നില്‍ക്കുകയാണ് മതത്തിന്റെ നടത്തിപ്പുകാര്‍ .അതില്‍ ഹൈന്ദവനും ഞമ്മന്റെ പാര്‍ട്ടിയും എല്ലാം പെടും. സമീപകാല സംഭവങ്ങള്‍ അത് വിളിച്ചോതുന്നു.
ReplyDelete@yousufpa
ReplyDelete>>പണ്ടൊക്കെ ഇത്തരം വിശ്വാസങ്ങള്‍ ഉദരപൂരണത്തിന്റെ ഭാഗങ്ങളായിരുന്നു<<
ഏത് വിശ്വാസം.. ആരാണീ പണ്ടത്തെ ആള്‍ക്കാര്‍ ? സഹാബത്തിനെയാണോ നിങ്ങള്‍ ഉദ്ദേശിക്കുന്നത് ?
നമ്മുടെ മുഖ്യന്‍ പിറവം മുന്നില്‍ കണ്ട് വെറുമൊരു തമാശ പോട്ടിച്ചതല്ലേ. അതില്‍ കുണ്‍ഠിതപ്പെടാനൊന്നുമില്ല. ലേഖനം സമയോചിതമായി.
ReplyDeleteസമൂഹത്തില്‍ എക്കാലവും എളുപ്പത്തില്‍ പണംവാരാന്‍ പറ്റിയ രണ്ട് മാര്‍ഗ്ഗങ്ങളാണ് മതവും , അന്ധവിശ്വാസവും. ഒട്ടുമിക്ക മതങ്ങളുടെ നേതാക്കളും കാലാകാലങ്ങളായി മതങ്ങളുടെ യഥാര്‍ത്ഥ അന്തസത്ത മറച്ചുവെച്ചു അനുയായികളെ അന്ധകാരത്തിലേക്ക് നയിച്ച് സമ്പത്ത് കുന്നുകൂട്ടുന്നു .
ReplyDeleteഅബ്ദുൾ ഖാദർ ഭയിയുടെ അഭ്പ്രയത്തോടോപ്പം ഞാനും ഒപ്പുവെക്കുന്നൂ...
വായിച്ചു. കമെന്‍റുന്നില്ല
ReplyDeleteതിരുകേശത്തിൽ ധാരാളം ഇഴകൾ ഉണ്ടാവുമല്ലോ. ഒരാൾ ഇവിടെ പറഞ്ഞപോലെ, അതിൽ നിന്ന് ഒരിഴ എടുത്ത് ഒന്നു പരീക്ഷിച്ചു നോക്കാം. ആദ്യം അത് വിളക്കിനു നേരേ പിടിച്ച് നിഴലുണ്ടോ എന്നു നോക്കാം. പിന്നെ കത്തിച്ചു നോക്കാം. കത്തുമോ ഇല്ലയോ എന്നുള്ളത് അറിയാമല്ലോ. ആളുകളുടെ സംശയവും മാറും. കത്തുന്നില്ലെങ്കിൽ തിരുകേശത്തിന്റെ മഹത്വം ഇരട്ടിക്കുകയല്ലേയുള്ളൂ?
ReplyDeleteസമയോചിതവും സാധാരണക്കാരന്റെ യുക്തിയും ആയിരിക്കുന്നു ഈ പോസ്റ്റ്. ഏതു മതമായാലും മനുഷ്യന്റെ സാമാന്യ യുക്തിയെ വെല്ലുവിളിയിലേക്ക് വലിച്ചുകൊണ്ട് പോകുന്ന സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ അവിടെ വിശ്വാസത്തിന് കോട്ടം സംഭവിക്കുമെന്ന് തോന്നുന്നു.
ReplyDeleteമുടിയന്മാരായ പുത്രന്മാര്‍ .....
ReplyDeleteഏത് മുടിയും “ഒരു നാള്‍’ കത്തുക തന്നെ ചെയ്യും. ഏത് “മഹാ”പണ്ഡിതന്‍ വിചാരിച്ചാലും അത് തടുക്കാനാവില്ല.
ReplyDeleteകക്ഷിരാഷ്ട്രീയ പ്രമുഖര്‍ വേദികളില്‍ സന്ദര്‍ഭോചിതം പുലമ്പാറുള്ള കേവല പ്രസ്താവങ്ങള്‍ ഉദ്ധരിച്ച് പ്രമാണവാക്കാക്കി മതവിശ്വാസികളുടെ അലൗകിക പ്രമേയത്തില്‍ തിരുകി ചര്‍ച്ചാ വിഷയമാക്കുന്നതിന്റെ സാങ്കത്യത്തെ കുറിച്ചു ആദ്യമായി അന്വേഷിക്കേണ്ടിയിരിക്കുന്നു. കാര്യങ്ങള്‍ വേര്‍തിരിച്ചറിഞ്ഞ് വിശകലനം ചെയ്യുകയത്രെ കാമ്യം.
ReplyDeleteസാദിക്കിന്റെ ചിന്തയെ തീര്‍ച്ചയായും മാനിക്കുന്നു.
തുര്‍ക്കി, ഈജിപ്ത്,പാലസ്തീന്‍,ചെച്നിയ(റഷ്യ) ഇന്ത്യ (ഡല്‍ഹി,കാശ്മീര്‍,കേരളം) തുടങ്ങി ശൈഖ് ഖസറജിയുടെ അബുദാബിയിലുള്ള പാലസിലെയടക്കം തിരുശേഷിപ്പുകളിലൂടെ ഒരു എത്തിനോട്ടം..വഹാബിസം താണ്ഡവമാടി.. ചരിത്രത്തെ നശിപ്പിച്ച കാഴ്ചകള്‍ കൂടി...എങ്ങിനെയാണ് ആഷിഖുകള്‍ തിരുശേഷിപ്പുകളെ സ്വീകരിക്കുന്നതും ആദരിക്കുന്നതും എന്ന് കാണുക. CLICK HERE
ReplyDeleteമനസ് തുറന്ന് ,,കാന്തപുരത്തിനെതിരെ ചന്ദ്രഹാസമിളക്കുന്നവര്‍ ചിന്തിക്കുക..
no comments
ReplyDeletebest subject congratulation
ReplyDeleteപ്രിയ വിശ്വാസികളെ , السلام عليكم ورحمة الله وبركاته
ReplyDeleteവര്ത്തരമാനകാല ചര്ച്ചകള്‍ പലതും വിശ്വാസിയുടെ ഈമാനിനെ ബാധിക്കുന്ന അതിഗൌരവമേറിയ വിഷയങ്ങളാണെന്നു മനസ്സിലാക്കി, സ്വന്തം ശരീരത്തോടും ശേഷം പ്രിയ വായനക്കാരോടും ചിലതു പറയട്ടെ. അത് തിരുനബി صلى الله عليه وسلم യോടുള്ള സ്നേഹമായിരിക്കുമെന്ന് വിശ്വസിക്കുന്നു. തെറ്റുകള്‍ തിരുത്തി വായിക്കുകയും പരമാവധി ഉള്ക്കൊകള്ളാന്‍ ശ്രമിക്കുകയും ചെയ്യുക, അല്ലാഹു നമ്മേ അനുഗ്രഹിക്കട്ടെ.
“പിണറായി പറഞ്ഞതും മൌദൂദികളും മുജാഹിദുകളും മറ്റും പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നതുമായമായ വളരെ അപകടകരമായ വിഷയമാണ്” ഈ നസ്വീഹത്തിന്റെ ആധാരം. അവര്‍ പറഞ്ഞത് ഇവിടെ എടുത്തുദ്ധരിക്കുന്നതും Re-type ചെയ്യുന്നതും പാപമാണെന്ന് വിശ്വസിക്കുന്നവനാണ് ഈ എളിയവന്‍. അതിനാല്‍ ആ വാക്ക് ഞാന്‍ എഴുതുന്നില്ല.
പുത്തന്‍വാദികളായ ജമാഅത്തുകാരും മുജാഹിദുകളും പണ്ടേ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു കാര്യമാണ്, തിരു നബി صلى الله عليه وسلم ക്ക് മറ്റു മനുഷ്യര്ക്കിെല്ലാത്ത പ്രത്യേകതകളൊന്നുമില്ലെന്നും നമ്മേ പോലെ വെറും ഒരു സാധാരണ മനുഷ്യന്‍ മാത്രമാണെന്നതും. ഇതാണ് പിണറായിയെപ്പോലുള്ള നിരീശ്വരവാദികള്ക്ക്ു ഇത്തരം പദപ്രയോഗം നടത്താന്‍ ധൈര്യം നല്കിയതും.
സത്യത്തില്‍ പിണറായിയുടെ നേതാവായ ,മനുഷ്യരെ കൊന്നൊടുക്കിയ ലെനിനെന്ന മനുഷ്യന്റെ ജഡം അഥവാ പിണറായിയുടെ ഭാഷയിൽ വെറും വേസ്റ്റ് വർഷങ്ങളോളമായി മറവു ചെയ്യാതെ, സൂക്ഷിച്ച് വെച്ച് പൂജിക്കുന്നവരാണ് പിണറായിയും കമ്മ്യൂണിസവുമെന്നത് മാലോകര്‍ ഓർക്കുക .
അല്ലേങ്കിലും അല്ലാഹു തന്നെ ഇല്ലെന്ന് പറയുന്ന കമ്മ്യൂണിസ്റ്റുകാര്ക്ക് പിന്നെയെന്ത് പ്രവാചകനാ...? അവര്‍ പറയുന്നതിനെ നമുക്ക് വേസ്റ്റായി തള്ളാം.
എന്നാല്‍ ഈ നിരീശ്വരവാദിയുടേത് ഏറ്റുപിടിച്ച മൌദൂദികളുടെയും മുജാഹിദുകളുടെയും മറ്റും ദയനീയാവസ്ഥയാണ് നമ്മെ അല്ഭുതപ്പെടുത്തുന്നത്.!!
പ്രിയപ്പെട്ട വായനക്കാരോട് പറയാനുള്ളത് അവരുടെ ഈ കുതന്ത്രങ്ങളുലും തെറ്റിദ്ധരിപ്പിക്കലുകളിലും പെട്ട് നമ്മുടെ ഈമാന്‍ അപകടപ്പെടുത്തരുത്. സാധാരണക്കാരെ ഗീബത്ത് പറയുന്ന സ്ഥലത്തുനിന്നു തന്നെ മാറിനില്ക്ക ണമെന്നാണല്ലോ ഇസ്‌ലാമിക ശാസന. എങ്കില്‍ പിന്നെ തിരു നബി صلى الله عليه وسلم യെ അപകീര്ത്തിനപ്പെടുത്തുന്നവരെയും ഗീബത്തുപറയുന്നവരെയും ശ്രവിക്കുന്നത് നമ്മുടെ ഈമാന്‍ അപകപ്പെടാന്‍ കാരണമാകും. അല്ലാഹു നമ്മേ കാത്തുരക്ഷിക്കട്ടെ. ആമീന്‍.
പ്രിയപ്പെട്ട വായനക്കാര്‍ മനസ്സിലാക്കേണ്ടുന്ന ഒരു സത്യം, “അനാദരവ്” എന്നു പറയുന്ന അടിസ്ഥാന തത്വത്തിലാണ് മൌദൂദിസവും വഹാബിസവുമെല്ലാം കെട്ടിപ്പൊക്കിയിരിക്കുന്നത്. ‘അനാദരവ് ഇബ്‌ലീസിന്റെ ഐഡന്റിറ്റിയുമാണ്.
കൂടുതല്‍ വായനക്ക്
തിരുകേശം ;വിശ്വാസികളോടൊരു വാക്ക്
എന്ത് പറയണം...മൌനം ഉത്തമം
ReplyDeleteനല്ല ചിന്തകള്‍ക്ക് അഭിനന്ദനങ്ങള്‍!
ReplyDeleteഉമ്മന്‍ ചാണ്ടിയുടെ മറുപടികളിഞ്ഞിരിക്കുന്നതിലെന്തെന്ന് എല്ലാവര്‍ക്കും മനസ്സിലാകും!
മറുപടികളിലൊളിഞ്ഞിരിക്കുന്നത്*
ReplyDelete