Thursday, 3 May 2012

കവിത

പൂരിപ്പിക്കേണ്ടത്
മഴക്കും
വെയിലിനും
വായുവിനും
പിന്നെ,
രക്തത്തിനും
ജാതിയില്ല
മതവുമില്ല
എങ്കിലും,
നീയും
ഞാനും
ഇരു ധ്രുവങ്ങളില്‍
മനസ്സേ
പറയുക
ഭൂമി ഒന്നേയുള്ളു.




http://smsadiqsm.blogspot.com

17 comments:

  1. എന്തിന് വെറുതെ; ഓരോന്ന് ചിന്തിച്ച് പോയി....പ്രിയ വായനക്കാരും ചിന്തിക്കുക........

    ReplyDelete
  2. മനസ്സും ഒന്നേയുള്ളൂ. നന്മ തിന്മകൾ തിരിച്ചറിയേണ്ടത് ആ മനസ്സിന്റെ ആവശ്യമാണ്.

    ReplyDelete
  3. മനസല്ലെ എല്ലാ പ്രശ്നങ്ങളും ഉണ്ടാക്കുന്നത്.

    ReplyDelete
  4. മനസ്സ് എന്ന മഹാ പ്രഹേളികയെ അറിയൂ അതിനെ വരുതിയില്‍ വരുത്താന്‍ ശ്രമിക്കു

    ReplyDelete
  5. ഇടയ്ക്കിടയ്ക്കു ചിലതെല്ലാം ഓര്‍മിപ്പിച്ചു കൊണ്ടേയിരിക്കേണ്ടതുണ്ട്. കാഴ്ചകള്‍ എന്നെക്കൊണ്ടുമെഴുതിച്ചു ഒരു ചെറുകവിത. അതിവിടുണ്ട് http://neerurava.blogspot.in/

    ReplyDelete
  6. ഇതല്ലേ കവിത...കൊള്ളാം....

    ReplyDelete
  7. Anonymous9/5/12 16:45

    kavitha............................ethaan kavitha

    ReplyDelete
  8. ഒറ്റമനസിന്റെ ചിന്തകള്‍

    ReplyDelete
  9. ചിന്തിക്കാന്‍പോലും സമയമില്ലാത്ത മനുഷ്യന്റെ ഇന്നത്തെ ആര്‍ത്തിയാണ് പ്രശ്നം.
    നന്നായി.

    ReplyDelete
  10. കുറുക്കി എഴുതിയ വലിയ ചിന്ത...
    ഭാവുകങ്ങള്‍..

    ReplyDelete
  11. കാമ്പും കഴമ്പുമുള്ള ഒരു നല്ല കവിതതന്നെയാണിത് കേട്ടൊ സാദിഖ് ഭായ്

    ReplyDelete
  12. valare nannayittundu..... aashamsakal.... blogil puthiya post........ HERO- PRITHVIRAJINTE PUTHIYA MUKHAM...... vaayikkane...........

    ReplyDelete
  13. ഒന്നായ ഭൂമിക്കും ധ്രുവങ്ങള്‍ രണ്ടല്ലോ !

    ReplyDelete
  14. എനിക്കും എന്റെ കംമ്പ്യൂട്ടറിനും ചില്ലറ പ്രശ്നങ്ങൾ സംഭവിച്ചതിനാൽ എന്റെ ബ്ലോഗിനെയും എന്റെ സ്നേഹിതരുടെ പോസ്റ്റിനെയും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. പ്രശ്നങ്ങളെല്ലാം പരിഹരിച്ച് ഞാൻ വീണ്ടും സജീവമാകുന്നു. എന്റെ കവിതയെ പൂരിപ്പിക്കേണ്ടത് പോലെ ആരെങ്കിലും പൂരിപ്പിച്ചോ എന്ന അന്വേഷണത്തിലാണ്. ആങാ... നോക്കാം. എങ്കിലും പ്രതികരണങ്ങളറിയിച്ച എല്ലാവർക്കും നന്ദി....

    ReplyDelete
  15. nannayittundu..... aashamsakal......... blogil puthiya post........ SNEHAMAZHA....... vaayikkane........

    ReplyDelete
  16. ഓരോരുത്തര്‍ക്ക് ഓരോ ഭൂമി എന്ന മട്ടിലാണു.........

    ReplyDelete
  17. you have a good view on developments.well, I am a new blogger please visit prakashanone.blogspot.com

    ReplyDelete

subairmohammed6262@gmail.com