Friday 19 February, 2010

കഥ

                           മഴ

മഴ പെയ്തു തോര്‍ന്നതെ ഉണ്ടായിരുന്നുള്ളൂ .
മഴത്തുള്ളികള്‍ ജലചിത്രങ്ങള്‍ വരച്ചിട്ട നടവഴിയിലൂടെ
നടന്നു അവള്‍ അയാളുടെ വീട്ടു മുറ്റത്ത് എത്തി ,
അയാളെ ആദ്യമായി കാണുന്നത് പോലെ നോക്കി .


കാരുന്ന്യം  സ്നേഹമാവുകയും സ്നേഹം പ്രേമമാവുകയും ചെയ്ത
ദിവ്യ് നിമിഷത്തില്‍  അവള്‍  വാങ്ങിയ ദൈവിക പ്രണയത്തിന്റെ 
സ്നേഹകുടിരം നെഞ്ചോട്‌ അടുക്കിപിടിച്ച് അവളുടെ  ഹ്ര്ദയത്തെ  അതിലേക്ക് അടര്ത്തിവെച്ച് ,
സ്വന്തത്തെ അയാള്‍ക്ക് സമര്‍പ്പിക്കാനായി  അയാളുടെ മുന്നിലേക്ക്   നടന്നു . 


അയാളുടെ ചിരികള്‍ക്ക് പിന്നാമ്പുറത്തെ ദുരന്തചിത്രങ്ങളുടെ നിശ്ച്ല ദ്രശ്യവും
നെഞ്ചകത്തിലെ നിശബ്ദനിലവിളിയും അവള്‍ അറിഞ്ഞു .


അവള്‍ നെഞ്ചോട്‌ അടുക്കിപിടിച്ച അവളുടെ ഹ്രദയം അയാള്‍ക്ക് നേരെ നീട്ടി .
.               "എന്തായിത് " അയാള്‍ ചോദിച്ചു  :
 തുടികൊട്ടുന്ന മനസ്സുമായവല്‍ പറഞ്ഞു :
                    "ഹ്രദയം !"
 അയാള്‍ ദീപ്തനയനങ്ങള്‍ ഉയര്‍ത്തി ,
 അവളെ നോക്കി  ചോദിച്ചു :                                                                                         
 "ആരുടെ"


  സവ്മ്യമെങ്കിലും ഉറച്ച ശബ്ദത്തില്‍ തന്നെ അവള്‍ മറുപടി പറഞ്ഞു :
"എന്റെ ഹ്രദയം! "


 അയാള്‍ നിശബ്ദം കണ്ണുകളടച്ചു . അപ്പോള്‍ ,

മഴയുടെ മര്‍മരം  ഹ്രദയത്തില്‍ പെയ്ത്‌ നിറയുന്നുണ്ടായിരുന്നു ......