Monday 1 March, 2010

പ്രവാചകന്റെ പാത

പ്രവാചകന്റെപാത
**********************************************

സമുഹത്തില്‍ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മുസ്ലിം പേരുകാരല്ലാത്ത പ്രശസ്തരും
പ്രമുഖരുമായ വ്യക്തിത്വങ്ങള്‍ മുഹമ്മദ്‌ നബിയെ (സ) കുറിച്ച് പഠിച്ചതും പറഞ്ഞതുമായ അഭിപ്രായങ്ങളുടെ സമാഹരണമാണ്ഈകുറിപ്പ് .ഇന്ത്യന്‍സിനിമയിലെ ഷാരുഖാന്‍പോലും ഭികരവാദ തീവ്രവാദ മുദ്രയില്‍സംശയിക്കപെടുന്ന വര്‍ത്തമാനകാല 
പരിസ്ഥിതിയില്‍ ,മുന്‍ രാഷ്ട്ട്രപതി എ പി ജെ അബ്ദുകലാമിന്റെപോലും തുണി ഉരിഞ്ഞു പരിശോധിക്കപെടുന്ന അവസ്ഥയില്‍,
 കമല്‍ ഹാസനിലെ ഹാസനില്‍ പോലുംസംശയത്തിന്റെ മുനകൂര്‍ത്ത്നീ  
ളുമ്പോള്‍ ഇത്തരത്തിലൊരു ശ്രമത്തിന്റെ അനിവാര്യത തിരിച്ചറിയുന്നു .
മുസ്ലിംപേരുകാരുടെ പ്രവര്‍ത്തനങ്ങളും പ്രകടനങ്ങളും കണ്ടു മാത്രം ഇസ്ലാമിനെ 
വിലയിരൂത്തരുതെന്ന അപേക്ഷയോടെ ........
സ്വാമി അഗ്നിവേശ്

ഉള്ളില്‍ നിറയെ കരുണ. ഭുമിയോളം ക്ഷമ .നന്മയോടുള്ള അതിരറ്റ പ്രതിബദ്ധത -
ഇതൊക്കെയാണ് എന്റെ മനസ്സില്‍ പ്രവാചകന്‍ മുഹമ്മദിനെ കുറിച്ചുള്ള ചിത്രം .
സാമുഹിക വിപ്ലവത്തിന്റെ യഥാര്‍ത്ഥ സൂര്യ തേജസ്‌ തന്നെയായിരുന്നു  ആ മഹാനുഭാവന്‍ .
ആ മഹിത ജീവിതത്തില്‍ നിന്നും എത്രയോ അനുഭവ പാഠങ്ങളാണ് ലോകത്തിനു ലഭിച്ചത് .സാമുഹിക ജീവിതത്തില്‍ നാം കാത്തുസൂക്ഷിക്കേണ്ട മൂല്യങ്ങളെ കുറിച്ച് ,
നാം പുലര്‍ത്തേണ്ട മര്യാദകളെ കുറിച്ച് പ്രവാചകന്‍ നമ്മെ ഓര്‍മിപിച്ചു.ആജീവിതത്തില്‍നിന്നുള്ള എത്രയോ സംഭവങ്ങള്‍ നമുക്കറിയാം. തികച്ചും ആദരവോടും അത്ഭുതത്തോടും കൂടിയല്ലാതെ അതൊന്നും സ്മരിക്കാനാവില്ല. അടിമവേലക്കും ബാലവേലക്കുമെതിരെ ഞാന്‍ ഉള്‍പ്പടെ ഉള്ളവര്‍ നടത്തി വരുന്നതിന്റെ പോരാട്ടത്തിന്റെ  പ്രചോദനം പോലും പ്രവാചകന്‍ ഉള്‍പടെ
ഉള്ളവര്‍ കാണിച്ചുതന്ന   മാത്ര്കകളാണ്.
മനുഷ്യരോടുള്ള ഇടപഴകലിന്റെ ഓരോ  ഘട്ടത്തിലും സ്നേഹവും ഗുണകാംക്ഷയും
 തുടിക്കുന്ന ഒരു മനസ്സും അവിടെ നാം കണ്ടു .ഒരിക്കല്‍ ഒരു ജൂതന്‍ ഭക്ഷണ പൊതിയുമായി പ്രവാചകനെ തേടിയെത്തി .അന്ന് പ്രവാചകന്‍ ഐച്ചിക   നോമ്പ് അനുഷ്ടിക്കുകയായിരുന്നു .
താന്‍ കൊണ്ടുവന്ന ഭക്ഷണം പ്രവാചകന്‍ രുചിച്ചു നോക്കണമെന്ന് ആഗതന് നിര്‍ബന്ധം .
അവനെ പിണക്കാന്‍ പ്രവാചകന്‍ തയ്യറായില്ല .പ്രവാചകന്‍ നോമ്പ് മുറിച്ചു .അത്ഭുതപെട്ട അനുച്ചരന്മാരോട് പറഞ്ഞു :'ആഗതന്റെ സ്നേഹം തിരസ്കരിക്കാന്‍ ഐചിക നോമ്പ് എനിക്ക് തടസ്സമായില്ല '.മുസ്ലിങ്ങളുടെ മാത്രം പ്രവാചകനല്ല മുഹമ്മദ് .'റഹുമത്തുല്‍ ആലമീന്‍ 'എന്നാണ് വിശേഷണം .ലോകത്തിന്റെ മുഴുവന്‍ അനുഗ്രഹം . ഏകദൈവം എന്ന അടിസ്ഥാന ആദര്ശമായിരുന്നു പ്രവാചകന്‍ മുഹമ്മദ്‌ പ്രബോദനം ചെയ്തത് .ഏകദൈവത്വം തന്നെയാണ് ഹൈന്ദവ പുരാണങ്ങളും ഉദ്ഘോഷിക്കുന്നത് .
'വിപ്രാ ബഹുദാ വദന്തി ...."എന്ന പ്രഖ്യപനവും ദൈവത്തിന്റെ ഏകത്വം തന്നെയാണ് വിളമ്പരം ചെയ്യുന്നത് .
മദ്ധ്യതിനെതരെപ്രവാചകന്‍നയിച്ച വിപ്ലവമാണ് എന്നെ വല്ലാതെ ആവേശം 
കൊള്ളിക്കുന്നത് .
ഏറ്റവും വലിയ സാമുഹിക തിന്മ എന്നാണു മദ്ധ്യത്തെകുറിച്ച് പ്രവാചകന്‍ പറഞ്ഞത് ...

സ്വമി ശിവാനന്ദ സരസ്വതി     

പരസ്യ സംവാദങ്ങളോ ചര്‍ച്ചകളോ പ്രവാചകന്‍ നടത്തുക ഉണ്ടായില്ല .
ആരെയും വെല്ലുവിളിക്കുകയും ചെയ്തില്ല തന്റെ കരുത്തുറ്റ വ്യക്തിത്വം കൊണ്ട് ,
അത്യാകര്‍ഷകമായ സ്വഭാവ മഹിമ കൊണ്ട് ,ദിവ്യ്മൂല്ല്യങ്ങളുടെ ശക്തി കൊണ്ട് ബഹളങ്ങളില്ലാതെ ജനങ്ങളുടെ മനം മാറ്റത്തിന് കളമൊരുക്കുകയായിരുന്നു അദ്ദേഹം .
എതിരാളികളുടെ പീഡനങ്ങളെ അദ്ദേഹം ക്ഷമയോടെ നേരിട്ടു .അദ്ദേഹത്തിന്റെ ഗുണവിശേഷങ്ങളും ഖുര്‍ ആന്‍ സുക്തങ്ങളുടെ ശക്തിയുമാണ് ജനഹ്രദയങ്ങളെ കീഴടക്കിയത് .
വളരെ വിനയാന്വിതനായിരുന്നു അദ്ദേഹം. വമ്പിച്ച അനുയായി വ്യര്‍ണ്ടമുള്ള
ഒരു പ്രവാചകനായിരുന്നിട്ടും മദീന പള്ളിയുടെ നിര്‍മാണ വേളയില്‍ ഒരു സാദ ജോലിക്കാരനെപോലെ മറ്റുള്ളവരോടൊപ്പം അദ്വാനിക്കുന്നതായിട്ടാണ് നാം കാണുന്നത് .അദ്ദേഹം സ്വന്തം ചെരിപ്പുകള്‍ തുന്നി ,പശുക്കളെ കറന്നു ,വീട് അടിച്ചുവാരി ,
സാധനങ്ങള്‍ വാങ്ങി കൊണ്ടുവന്നു ,
ഒട്ടകങ്ങള്‍ക്ക് തീറ്റ കൊടുത്തു .അദ്ദേഹം ഉച്ചത്തില്‍ ചിരിച്ചില്ല ;
സവ്മിയമായി പുഞ്ചിരിക്കുക മാത്രം ചെയ്തു .ആ മുഖവും പുഞ്ചിരിയും വളരെ ആകര്‍ഷകമായിരുന്നു .അദ്ദേഹം പാവങ്ങളെ ആദരിച്ചു .നിരവധി അടിമകളെ മോചിപ്പിചു .
ദൈവേച്ചക്ക് വഴിപെടുക എന്നാണു ഇസ്ലാം എന്ന വാക്കിന്റെ അര്‍ഥം .
പ്രാര്‍ത്ഥന ,വ്രതം ,ദാനം ,
തീര്‍ഥാടനം  അതോടൊപ്പം ദൈവത്തിന്റെ ഏകത്വത്തിലും
അവന്റെ പ്രവാചകരിലുമുള്ള അടിയുറച്ച വിശ്വാസം .
ഇതാണ് ഇസ്ലാമിന്റെ 
മുഖ്യ് ഉദ്ബോദനങ്ങള്‍ . ഖുറാന്‍ തുടങ്ങുന്നതും അവസാനിപ്പികുന്നതും
 ദൈവത്തിന്റെ ഏകത്വം ഉദ്ഖോഷിച് കൊണ്ടാണ് .
ഇസ്ലാം അനിവാര്യമായും  സമാധാനത്തിന്റെ  മതമാണ്‌ . മുഹമ്മദ്‌ സമാധാനത്തിന്റെയും അഹിംസയുടെയും പ്രണയി ആയിരുന്നല്ലോ .
നിസ്വാര്‍ഥതയും   
കഷ്ടപെടുന്ന മനുഷ്യരെ സേവിക്കലുമാണു ഇസ്ലാമിന്റെ
അടയാള വാക്യങ്ങള്‍ .........

സക്കറിയ

മുഹമ്മദിനെയും യേശുവിനെയും നാരയണഗുരുവിനെയും ഗാന്ധി യെയും
 പോലെയുള്ള പ്രവാചകന്മാരുടെ ഒരു തല്‍പര നിരീക്ഷകന്‍ എന്ന നിലക്ക്
എനിക്ക് തോന്നിയിട്ടുള്ളത് ഇതാണ് : ഹദീസുകളില്‍ ജീവിക്കുന്ന മുഹമ്മദിനെ ,
യേശുവിനെ പോലെയും ക്യഷ്ണനെ  പോലെയും മനുഷ്യസമൂഹ മദ്ധ്യേ  
അവതരിപ്പിച്ചിരുന്നു എങ്കില്‍ ഇസ്ലാമിന് ഇന്നത്തെതില്‍ പതിമടങ്ങ അനുയായികളുണ്ടാകുമായിരുന്നു .ഇന്നത്തെടത്തോളം അത് തെറ്റിദ്ധരിക്ക പെടില്ലായിരുന്നു .അത്രമാത്രം  വ്യക്ത്തിഗത കാന്തശക്തി പൊട്ടിപുറപെട്ടു
നില്‍ക്കുന്ന  ഒരു മനുഷ്യത്വമാണ് പ്രവാചകന്റെത് .

ദേവദത്ത് ജി . പുറക്കാട്


ലോകചരിത്രത്തിലെ നൂറു മഹദ് വ്യക്തികളെ തെരഞ്ഞെടുത്ത  ഇംഗ്ലീഷുകാരനായ പ്രശസ്ത്ത ഗ്രന്ഥകാരന്‍ മൈക്കില്‍ എച് .ഹാര്‍ട്ട്‌ ,മുഹമ്മദ്‌ നബിക്ക് ആ
പട്ടികയില്‍ ഒന്നാം സ്ഥാനമാണ് നല്‍കിയത് ."എന്സൈക്ലോപീടിയ ബ്രിട്ടാനിക്ക "
മുഹമ്മദ്‌ നബിയെ വിശേഷിപ്പിച്ചത് Most successful of all prophets എന്നാണു .

....ഒരു മതസമ്മേളനത്തിന്റെ ഭാഗമായി മദീനയില് എത്തിച്ചേര്‍ന്ന
ക്രൈസ്തവ പണ്ഡിതന്മാര്‍ക്ക്  സമ്മേളന വേദിയായത് മുഹമ്മദിന്റെ സ്വന്തം പള്ളിയായിരുന്നു .സമ്മേളനത്തിനടയില്‍ പ്രാര്‍ത്ഥനക്കായി പുറത്ത് പോകാന്‍ അനുവാദം ചോദിച്ച ക്രൈസ്തവ പുരോഹിതര്‍ക്ക് പ്രാര്‍ത്ഥന 
പള്ളിയില്‍ വെച്ച് 
തന്നെയാകാമെന്നു പറയുകയായിരുന്നു പ്രവാചകന്‍ .
തന്റെ ഖബര്‍ ഉള്‍പ്പെടെ ആരുടേയും ഖബരിടങ്ങളെ ആരാധിക്കുകയോ
അവിടേക്ക് തിര്‍ഥാടനം നടത്തുകയോ അരുത് .ഏക ദൈവത്തെ മാത്രമേ അനുസരിക്കാവു ,ആരാധിക്കാവു എന്നായിരുന്നു നബിതിരുമേനിയുടെ മരണശയ്യയിലെ ഒരു നിര്‍ദേശം .
ഈ ഒരു മതി സന്ദേശം  ഇന്ന് ലോകത്തിന്റെ മുന്നിലുള്ള എത്രയോ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകാന്‍ .
ഏവരും 
ഒന്നാം സ്ഥാനത്തിനും എല്ലാവരാലും ആരധിക്കപെടാനുമുള്ള
 മത്സരത്തിനാണല്ലോ ഇന്ന് .
വ്യക്തി പൂജകള്‍ക്കും വിഗ്രഹാരാധനക്കും അവസാനം കുറിക്കാനുള്ള ശ്രമങ്ങളാണ് 
വിപ്ലവം .
അതിലൂടെ എത്രയോ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകും . മനുഷ്യന്‍ എങ്ങനെ ജീവിക്കണമെന്ന് പഠിപ്പിച്ച നബി തിരുമേനിയുടെ ജീവിതം ആദര്‍ശത്തില്‍ അധിഷ്ട്ടിതമായിരുന്നു .മുഹമ്മദിന്റെ ജീവിതം ഒരു തുറന്ന പുസ്ത്തകമായിരുന്നു .അത്കൊണ്ട് തന്നെ വിമര്‍ശനങ്ങള്‍ ഏറെ 
ഉണ്ടാകും ,ഉണ്ടായി ,
ഉണ്ടായികൊണ്ടിരിക്കുന്നു .
പരിശുദ്ധ പ്രവാചകന്റെ ജീവിതയാത്ര വിഭാഗിയതയുടെ ശബ്ദഘോഷമായിരുന്നില്ല .
നിര്‍ഭാഗ്യവശാല്‍ ഇസ്ലാം ചിലരിലെങ്കിലും തെറ്റിദ്ധരിക്കപെട്ടിട്ടുണ്ട്
ഇസ്ലാം മതത്തിനുള്ളിലെ വിഭാഗീയതയും അതിന് കാരണമായിട്ടില്ലേ ? ഇസ്ലാമിലെ സമഭാവനയും ധന്യമായ ഉള്‍ക്കരുത്തും 
അതിനു പ്രതിവിധിയാകട്ടെ.

ഖുശ്വന്ത്‌ സിംഗ്

മുന്‍ധാരണ വിഷം പോലെയാണ് .ആദ്യഘട്ടങ്ങളില്‍ തന്നെ മനസ്സിനെ അതില്‍ നിന്നും ശുദ്ധികരിച്ചില്ലങ്കില്‍ അത് അര്‍ബുദം പോലെ പടരുകയും ശരിയും തെറ്റും വേര്‍തിരിക്കാനുള്ള 
മനസ്സിന്റെ കഴിവിനെ 
ഇല്ലാതാക്കി കളയുകയും ചെയ്യും . തന്റെ മതമാണ്‌ മറ്റെല്ലാ മതങ്ങളെക്കാളും മികച്ചത് എന്ന് ധരിക്കലാണ് ഈ മുന്‍ധാരണകളില്‍ ഏറ്റവും മോശമായത് .ഇത്തരക്കാര്‍ മറ്റ്മതങ്ങളെ സഹിച്ചെന്ന് വരാം.
പക്ഷെ ,അവയെ ഗവ് രവത്തില്‍ കാണുകയോ തന്റെ മതം പോലെ തത്തുല്യമായ അളവില്‍ പ്രസ്ക്ത്തമാണ് അവയുമെന്നു അംഗീകരിക്കുകയോ ചെയ്യില്ല .
വേദങ്ങളിലെയും ഉപനിഷത്തുക്കളിലെയും ഹിന്ദു മതത്തെ നിങ്ങള്‍ 
വിലയിരുത്തുന്നത് പള്ളികള്‍ 
തകര്‍ക്കുകയും മിഷണറിമാരെയും കന്യസ്ത്രീകളെയും കൊലപ്പെടുത്തുകയും ലൈബ്രറികളും കലാകേന്ദ്രങ്ങളും കൈയേറി നശിപ്പിക്കുകയും
 ചെയ്യുന്ന 
ഹിന്ദുത്വരുടെ പ്രവര്‍ത്തികള്‍ നോക്കിയല്ലല്ലോ .ജര്‍ണയില്‍ സിംഗ് ഭിദ്രന്‍ വാലയുടെ 
വാക്കുകള്‍ വെച്ചോ ,
അയാളുടെ ഗുണ്ടകള്‍ 
നിരപരാധികളെ കൂട്ടക്കൊല നടത്തിയത് വെച്ചോ നിങ്ങള്‍ സിഖ് ഗുരുക്കന്മാരുടെ 
അദ്ദ്യാപനങ്ങളെ വിലയിരുത്തുന്നില്ല .അത് പോലെ ,മുഹമ്മദ്‌ എന്ത് 
പഠിപ്പിക്കുകയും എന്തിന് വേണ്ടി നിലകൊള്ളുകയും ചെയ്ത് എന്ന്‍ നോക്കി നിങ്ങള്‍ മുഹമ്മദിനെയും വിലയിരുത്തുക .അദേഹത്തിന്റെ അനുയായികള്‍ എന്ന്‍ അവകാശപെടുന്നവര്‍ അദേഹത്തിന്റെ പേരില്‍ ചെയ്ത കൂട്ടുന്നത് വെച്ച് 
ആ വ്യക്തിത്വതെ അളക്കാതിരിക്കുക .
നിങ്ങളുടെ മുസ്ലിം വിരുദ്ധ മുന്‍ധാരണകള് നീക്കാനുള്ള ആദ്യപടി എന്ന നിലക്ക് 
"കരന്‍ ആം സ്ട്രോങ്ങിന്റെ" -muhammed :A Prophet for our Time - എന്ന പുസ്തകം ഞാന്‍ നിര്‍ദേശിക്കുന്നു .മതതാരതമ്യ പഠനത്തില്‍ മുനിര എഴുത്തുകാരിയായ ഇവര്‍ മുസ്ലിമല്ല .

എം . ഡി .നാലപ്പാട്ട്   
 ‍ 
ഒരാള്‍ക്ക് ഒരൊറ്റ ഖുര്‍ആന്‍ സൂക്തമേ അറിയൂ എന്ന്‍ വെക്കുക .പക്ഷെ ആ സൂക്തത്തിലെ ദിവ്യസന്ദേശം അയാളുടെ ആത്മാവിന്റെ എല്ലാ കോണ്കളിലേക്കും പരക്കുന്നുണ്ട് ;സുഗന്ധം ഒരു മുറിയില്‍ പരക്കുന്നത് പോലെ ആ ദിവ്യസുഗന്ധം
 മ്രഗങ്ങളില്‍ നിന്ന അയാളെ വേര്‍തിരിക്കുന്ന മനുഷ്യത്വം എന്ന ഉണ്മയില്‍ മാറ്റങ്ങളുണ്ടാക്കുന്നു .അയാളുടെ സ്വഭാവരീതികളെ പരിവര്ത്തിക്കുന്നു .
ഇങ്ങനെയുള്ള ഒരാളാണ് എന്റെ കാഴ്ചയില്‍ ഖുര്‍ ആന്‍ മുഴുവന്‍ മന: പാഠമാക്കുകയും എന്നാല്‍ അതിന്റെ ഒരു വരി പോലും ഉള്കൊള്ളാതിരിക്കുകയും ചെയ്തവനെക്കാള്‍ മികച്ച മുസ്ലിം .
ഇസ്ലാമിന് ലോകത്ത് പ്രചാരം കിട്ടിയത് അത് സമത്വവും സ്വാതന്ത്രിയവും
 ഉദ്ഘോഷിച്ചത് കൊണ്ടാണ് .അറിയാനും മനസ്സിലാക്കാനും ഉദ്ബോധിപ്പിച്ചത് കൊണ്ടാണ് .ദിവ്യസന്ദേശം 
ഉള്‍കൊണ്ട 
ഒരു ആഗോള സമൂഹത്തെപറ്റി
(അത് എപ്പോഴും ഒരു നിര്‍ണിത രൂപത്തിലാവണമെന്നില്ല )അത് സംസാരിച്ചു  മുസ്ലിംകള്‍ അറിവിന്റെയും കണ്ടെത്തലിന്റെയും സ്രോതസ്സായിരുന്നത് കൊണ്ടാണ് .ഇന്ന്‍ കണ്ടുപിടുത്തത്തിന്റെ എത്ര പേറ്റന്റുകള്‍ മുസ്ലിങ്ങളുടെ പേരിലുണ്ട് ?എത്ര മികച്ച കലാ സ്രിഷ്ടികളുണ്ട് ?എത്ര ദൈഷണിക
ഗ്രന്തങ്ങളുണ്ട് ? വാഗ്ധാനത്തിന്റെയും  പ്രയോഗത്തിന്റെയും ഇടക്കുള്ള ഈ വലിയ വിടവ് തന്നെയാണ് ,ദിവ്യ വചനങ്ങള്‍ കാണാപാഠം പടിക്കുന്നതിന്റെയും യുക്തിവിചാരത്തിലൂടെ അവയെ 
ഉള്കൊള്ളുന്നതിന്റെയും ഇടക്കുള്ളത്.മുസ്ലിങ്ങള്‍ എന്ന്‍ ഒരിക്കല്‍ കൂടി അറിവിന്റെ, കാരുണ്ണിയത്തിന്റെ ,അലിവിന്റെ ,സഹിഷ്ണുതയുടെ പ്രഭവ കേന്ദ്രമായി മാറുന്നുവോ 
അന്ന്‍മനുഷ്യ സമൂഹം 
മുഴുക്കെ ഈ ദൈവ വചനം പരക്കുക തന്നെ ചെയ്യും .
***********
ഇനിയും ഒട്ടനവധി പേര്‍  തങ്ങളുടെ  മുന്‍വിധികളെ മാറ്റിവെച്ച് ഇസ്ലാമിനെ അറിഞ്ഞവരായുണ്ട്: എ.കെ രാമകൃഷ്ണന്‍ ,വയലാര്‍ ഗോപകുമാര്‍ ,യു കെ കുമാരന്‍ , രാം പുനിയാനി ,അജിത്‌ സാഹി ......

ഇസ്ലാമിനെ കൂടുതലറിയാന്‍ :
*************
കാരുണ്ണിയത്തിന്റെ പ്രവാചകന്‍ :നാധുറാം
മുഹമ്മദ്‌ മഹാനായ പ്രവാചകന്‍ :പ്രൊഫ :രാമാ കൃഷ്ണ റാവു
മരുഭൂമിയിലെ പ്രവാചകന്‍ :കെ .എല്‍ .ഗവ്ബ
മുഹമ്മദ്‌ മാനവതയുടെ മാര്‍ഗദര്ശകന് (ലേഖന സമാഹാരം )
(അവലംബം :പ്രബോധനം വാരിക ‍)