ജീവിതം തിരക്കിലാണ്
തിരക്കില്‍ നിന്നും തിരക്കിലേക്ക്
ഊര്ന്നിരങ്ങുന്നവര്
തിരക്കിനെ പഴിചാരി
വഴുതിമാറുന്നവര്
പാഴ്വാക്ക് പറയുന്നവര്‍
ക്ഷമാപണം നടത്തുന്നവര്‍
പറയാന്‍ ഒന്ന് മാത്രം
തിരക്കാണ്
ജീവിതം തിരക്കിലാണ്
വീല്‍ ചെയറില്‍ കാറ്റ് പിടിക്കുമ്പോള്‍
തിരക്കൊഴിഞ്ഞ ആകാശത്തിലേക്ക്
ഏകാന്തത പറക്കുന്നു
ഒരു അശരീരി
പുളിച്ച് തികട്ടുന്നു
തിരക്കില്‍ നിന്നും തിരക്കിലേക്ക്
പിന്നെ, ഞെരുക്കത്തിലേക്ക് .......
തിരക്കേറിയ ജീവിതത്തില്‍ തിരക്കില്ലാത്ത ഞാന്‍ വെറുതെ. അഭിപ്രായങ്ങള്‍ക്ക് ചെവിയോര്‍ത്ത് ......
ReplyDeleteജീവിതം തിരക്കിലാണ് ............
ReplyDelete:-)
എനിക്ക് തോന്നുന്നു,മടിയന്മാര്ക്കാണ് തിരക്ക്. കര്‍മ്മ നിരതര്‍ സ്വസ്ഥരാണ്
ReplyDeleteഎനിക്ക് തോന്നുന്നു,മടിയന്മാര്ക്കാണ് തിരക്ക്. കര്‍മ്മ നിരതര്‍ സ്വസ്ഥരാണ്
ReplyDeleteതിരക്കില്‍പെട്ട് ജീവിക്കാന്‍ മറന്നു പോവുന്നവര്‍ ഏറെ!
ReplyDeleteതിരക്ക് തിരക്ക് ഒടുക്കം വരെയും തിരക്ക്...........
ReplyDeleteതിരക്കിനെകുറിച്ച് തിരക്കുള്ളവര്‍ പ്രതികരിച്ചതിന് നന്ദി ...നന്ദി
ReplyDeleteഒരു കൂട്ടം മനുഷ്യര്‍ ജീവിക്കാനായി തിരക്കില്‍ അകപെടുന്നു...മറ്റൊരു കൂട്ടരോ എല്ലാം വെട്ടിപിടിക്കാനുള്ള തിരക്കിലും...ഞാന്‍ ആദ്യത്തെ കൂട്ടത്തിലാണ്, ജീവിക്കാനായി തിരക്കു കൂട്ടുന്നു. ആ തിരക്കില്‍ ഞാന്‍ അലിഞ്ഞലിഞ്ഞില്ലാതാകുന്നു....
ReplyDeleteനല്ല കവിത.
അര്‍ത്ഥവ്യാപ്തി ഉള്ള കമന്റ് . ചിന്തിക്കുന്ന വായാടി ,നന്ദി !
ReplyDeleteതിരക്കില്‍ നിന്നും തിരക്കിലേക്ക്
ReplyDeleteപിന്നെ, ഞെരുക്കത്തിലേക്ക് ...
athu gambheeramaayi ee kavithayute muzhuvan arthhavum ee varikalilaanu.