Friday, 24 June, 2011

തുണി ഉരിഞ്ഞെറിഞ്ഞവരുടെ ശ്രദ്ധക്ക്


കാറ്റിലും കോളിലും സുനാമിയിലും പെട്ട് ഭൂമിയുടെ ഉടയാടകൾ ഉലയുമ്പോൾ ;..... “ തുണി ഉടുക്കാത്ത ലോകം തുണി ഉടുത്തവരെ തോല്പിച്ചൂ.” ഏതാനും ദിവസം മുമ്പ്, ഫെഡറേഷൻ ഓഫ് ഇന്റെർനാഷണൽ ഫൂട്ട്ബോൾ അസ്സോസ്സിയേഷൻ (FIFA) ഫുട്ബോൾ നിയമത്തിലെ ഡ്രസ്സ് കോടിന് (Dresscode) വിരുദ്ധമെന്ന് വിധിയെഴുതി ഒരു വനിതാ  ഫുട്ബോൾ ടീമിനെ ലോക കളിമേളകളിൽ നിന്നും വിലക്കി.

                                  

മാന്യതയുടെ പുരോഗമന കാഴ്ച്ചകൾ സ്ത്രീ ഉടലിനെ വെറും ഉടലായി മാത്രം കണ്ട് തുണി ഉരിഞ്ഞിറിക്കുകയും തെറുത്ത് കയറ്റുകയും ചെയ്യുമ്പോൾ , “ മതി , ലോകമേ മതി ” ഇനി ഞങ്ങൾക്ക് വെറും കാഴ്ച്ചവസ്തുവാകാൻ കഴിയില്ലാ എന്ന് വിളമ്പരപെടുത്തിയവരെ നിങ്ങൾക്ക് നന്ദി.. നന്ദി.

                                            
ഇതിനെ കുറിച്ച് നിങ്ങൽക്കും എന്തെങ്കിലും പറയാൻ കാണും. കാണും എന്നല്ല; കാണണം. അത് അനുകൂലമാകട്ടെ പ്രതികൂലമാകട്ടെ…….. എന്തെങ്കിലും കുറിക്കുക.
                                           

                         (ചിത്രങ്ങളോട് കടപ്പാട് : ഗൂഗിൾ)                    
പിൻ കാഴ്ച്ച
                                  കമന്റൂകൾ വായിച്ചപ്പോഴാണ് വിഷയത്തെ ഇങ്ങനെയും കാണാം; കാണണം എന്ന് മനസ്സിലായത്. എന്റെ കാഴ്ച്ചയുടെ ഇടം അത്ര ഇടുങ്ങിയതോ മുഖംമൂടി അണിഞ്ഞതോ അല്ല. ഞാൻ കളികൾ ആസ്വദിക്കാറും, ആഘോഷിക്കാറും , ഹരംകൊള്ളാറും ഉണ്ട്. ഞാൻ കണ്ടത് വനിതകൾക്ക് ഒരു ഡ്രസ്സ്കോട് പുരുഷന്മാർക്ക് മറ്റൊന്ന്. പുരുഷന്മാരുടെ വസ്ത്രം അയഞ്ഞതും വലുതും . വനിതകളുടെ ഇറക്കം കുറഞ്ഞതും ഇറുകിയതും. ഇത്തരം വസ്ത്രസങ്കല്പത്തിന് ഉത്തരവാദി പുരുഷലോകമോ സ്ത്രീലോകമോ ? അതോ ഇത്തരക്കാരെ കാഴ്ച്ചവസ്തുവാക്കാം എന്ന് വല്ലാതെ ആഗ്രഹിക്കുന്ന ഒട്ടും ചുഴിഞ്ഞ് നോക്കാൻ ആഗ്രഹിക്കാത്തവരോ ? അതോ , കാഴ്ച്ചവസ്തുവാകാൻ ആഗ്രഹിക്കുന്ന എന്തിനും ഏതിനും മടിയില്ലാത്ത സ്ത്രീലോകമോ?  എന്റെ ചോദ്യം ഇവിടെ അവസാനിക്കുന്നു :- (ചോദ്യം പരസ്സ്യലോകത്തോടും സിനിമാലോകത്തോടും സ്ത്രീലോകത്തോടും, ഇതിനെല്ലാം കാരണക്കാരായ പുരുഷകേന്ദ്രീകൃത ലോകത്തോടും)

                                  ഞാൻ എന്റെ മുഖത്ത് കറുത്ത തൂണിയിട്ട് മൂടുന്നില്ല , മൂടാൻ ഒട്ടും ഇഷ്ട്ടവുമല്ല, മൂടാൻ ആരെയും നിർബന്ധിക്കാറുമില്ല, ശരീരം മുഴുവൻ മറയ്ക്കണം എന്ന് ആഗ്രഹിക്കുന്നവരെ തടയാറുമില്ല. ഞാൻ ഉദ്ധേശിച്ചത് ഇത്രമാത്രം : ഈ ലോകത്തെ നടപ്പ് ശീലങ്ങൾക്ക് വിരുദ്ധമായി ഞങ്ങൾക്ക് ഇങ്ങനെയെ കളിക്കാനാവു എന്ന് ലോകത്തോട് വിളിച്ച് പറഞ്ഞവർക്ക് നന്ദി... പ്രകാശിപ്പിച്ചു. അത്രാ‍മാത്രം.

51 comments:

 1. പ്ലീസ്... എന്തെങ്കിലും കുറിക്കു.

  ReplyDelete
 2. വസ്ത്രത്തില്‍ അധിഷ്ഠിതമാവരുത് കളിമികവുകള്‍. പക്ഷെ മുന്‍പൊരിക്കല്‍ ഇത് പോലെ തന്നെ സാനിയ മിര്‍സ ശരീരം മറച്ച് കളിച്ചില്ലെങ്കില്‍ കളിപ്പിക്കില്ല എന്ന് പറഞ്ഞതും ഇത് പോലെ സമൂഹത്തിന്റെ ഇടപെടലായിരുന്നു. മറിച്ച് ഇവിടെ ഇടപെട്ടിരിക്കുന്നത് ഫിഫ എന്ന ഫുട്ബാള്‍ ഫെഡറേഷന്‍ ആണ്. വസ്ത്രം അത് കളിക്ക് തടസ്സമല്ല എങ്കില്‍ അവര്‍ ഇത് പോലെ തന്നെ കളിക്കട്ടെ..

  ReplyDelete
 3. നഗ്നത പ്രദര്‍ശിപ്പിച്ചാലേ സ്പോര്‍ട്ട്സാവൂ എന്നു തോന്നും ചില പ്രകടനങ്ങള്‍ കാണുമ്പോള്‍. ടെന്നീസിലാണ് ഇതു പലപ്പോഴും കാണുന്നത്.സൌകര്യത്തിനു വേണ്ടി എന്നു ന്യായീകരണവുമുണ്ട് പലപ്പോഴും!

  ReplyDelete
 4. ഹ ഹാ
  അതല്ലേ കോയാ കളി.
  ഇതെന്ത് കളി..
  കളിയാവുമ്പോ ഇച്ചിരി കാഴ്ചാസുഖമൊക്കെ വേണ്ടേ..
  അല്ല പിന്നെ..

  ReplyDelete
 5. ഇല്ലെങ്കില്‍ തന്നെ ക്രിക്കറ്റു കളിയുടെ ഇടയ്ക്ക് ജട്ടിയും ഇട്ടുകൊണ്ട് പെണ്ണുങ്ങളെ തുള്ളിക്കുന്നത് കാണുന്നില്ലേ..

  ReplyDelete
 6. sport ennal innathe kalath shareera pradharshanamanennu thonnunnu.

  ReplyDelete
 7. എല്ലാം കച്ചവടമല്ലേ....!

  ReplyDelete
 8. Anonymous25/6/11 00:41

  അപ്പൊ തുണിയാണു പ്രശ്നം....
  http://sabukottotty.blogspot.com/2009/05/blog-post_26.html

  ReplyDelete
 9. ക്ഷെമിക്കെന്റെ ഭായീ,
  ഖിയാമം അടുത്ത്തെന്നു തോന്നുന്നു. ബ്ലോഗും പൂട്ടി ഓടിയാലോ!

  ReplyDelete
 10. രണ്ടു മൂന്നു ഫോട്ടോകള്‍ കൂടി വേണ്ടതായിരുന്നു :-)

  ReplyDelete
 11. ‘കളം’ കാണാൻ പറ്റിയില്ലെങ്കിൽ കളികൾ കാണുന്നതിൽ ഉന്തുട്ട് ത്രില്ല് കിട്ടാനാ എന്റെ ഭായ്..

  ReplyDelete
 12. ഓരോ രാജ്യത്തിനും വസ്ത്രധാരണത്തിനു അതിന്റേതായ മാനദന്ധമുണ്ട്. അതു കൊണ്ടാണ്‌ ചിലർക്ക് ചിലത് കാണുമ്പോൾ അസിഹ്ഷ്ണുത തോന്നുന്നത്. ഇവിടെ (ന്യൂ സീലാണ്ടിൽ) ചൂട് കാലത്ത് സ്ത്രീകൾ ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കുക സാധാരണം, ചിലർ ശരീരത്തിന്റെ മുകൾ ഭാഗത്ത് വെറും ടീ ഷർട്ടു കൊണ്ട് മാത്രം മറയ്ക്കുന്നു. ആദ്യം ഇതൊക്കെ ഒരു അമ്പരപ്പുണ്ടാക്കിയെങ്കിലും ഇതു ഇവിടെ സാധാരണമാണെന്നു പിന്നീട് മനസ്സിലായി. അതേ സമയം എല്ലാം മൂടി പുതച്ച്ച് നടക്കുന്ന നമ്മൾ കാലാവസ്ഥയ്ക്കനുയോജ്യമായ വസ്ത്രമല്ല ധരിക്കുന്നത് എന്നു തോന്നുകയും ചെയ്തു. ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ട്. ഇവിടെ ആരും ആരെയും തുറിച്ച് നോക്കുന്നത് ഇതു വരെ കണ്ടിട്ടില്ല!. അതു ഇവരുടെ സംസ്കാരത്തിന്റെ ഭാഗമാണ്‌!. നമ്മൾ ആർഷ ഭാരതം, സ്ത്രീ സ്വാതന്ത്ര്യം എന്നൊക്കെ പറഞ്ഞു കൊണ്ടിരിക്കുന്നതെ ഉള്ളൂ. അതും നൂറ്റാണ്ടുകളായിട്ട്!. സംസ്കാരം മാത്രം നന്നായിട്ടില്ല!. ഒരു ജനതയുടെ മുഴുവൻ സംസ്കാരം മാറി വരാൻ നൂറ്റണ്ടുകൾ എടുക്കും എന്നതും സത്യം.

  ഇനി സ്പോർട്ട്സ് നെ കുറിച്ച്, ടെന്നീസിലായാലും, ഫുട്ട് ബോളിലായാലും, നീന്തൽ മത്സരങ്ങളിലായാലും, ദൂരെ ഗാലറിയിൽ ഇരുന്ന് കളി കാണുന്നവർ കളിക്കാരുടെ ശരീരമാണ്‌ ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നത് എന്നു പറയുന്നത് വിഡ്ഢിത്തമല്ലെ?!. ടിവിയിൽ അങ്ങനെ കാണുന്ന ചിലർ ഉണ്ടാവും. (ഒരു ന്യൂനപക്ഷം എവിടെയും ഉണ്ടെന്ന് ഓർക്കുക!). അല്ലാതെ ആയിരം പേർ കാശും കൊടുത്ത് ഗാലറിയിൽ ഇരുന്ന് കളി കാണുന്നത് നഗ്നത കാണുവാനല്ല!!. അങ്ങനെ അഭിപ്രായപ്പെടുന്നത് തന്നെ മണ്ടത്തരം.

  ഇനി, കളിക്കളത്തിലെ വസ്ത്രങ്ങളെ കുറിച്ച്, കളിക്കുന്നവർക്ക് അവർക്കിഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കാൻ അനുവദിക്കാത്തത് തെറ്റ്. ധരിച്ചാൽ അവർക്ക് വേണ്ട വിധം കളിക്കാൻ കഴിയില്ലായിരിക്കാം, കളിയിൽ തോറ്റ് പോകുമായിരിക്കാം. എന്നാൽ വസ്ത്രത്തിന്റെ പേരിൽ കളിക്കാൻ അനുമതി നിഷേധിക്കുന്നത് വളരെ വലിയ തെറ്റ്. അതു ഒരാളുടെ സ്വാതന്ത്ര്യത്തിനെതിരെ എന്നാണ്‌ എന്റെ അഭിപ്രായം. നീന്തൽ കുളത്തിൽ ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രം ധരിച്ച് മത്സരിക്കുന്നവർ, നീന്തലിനു അനുയോജ്യമായ വസ്ത്രങ്ങൾ ധരിക്കുന്നവരെക്കാൾ പിന്നിലായിട്ടവും ഫിനിഷ് ചെയ്യുക. ആയിക്കോട്ടെ, എങ്കിലും കളിക്കാൻ അവർക്ക് അവകാശം ഉണ്ടെന്ന് തന്നെയാണ്‌ എന്റെ പക്ഷം.

  ReplyDelete
 13. ഫുട്ബാൾ കളിക്കുവാൻ അയവും ചെറുതുമായ വസ്ത്രങ്ങളാണു അഭികാമ്യം..
  അതു കൊണ്ടാവും ഫിഫ അതു നിഷ്കർഷിക്കുന്നതും..

  ReplyDelete
 14. അല്ലെങ്കില്‍ തന്ന്നെ എന്തിനാണ് ഈ കളിയൊക്കെ കളിക്കുന്നത് ...വീട്ടിലെവിടെയെങ്ക്ലും ഇരുന്നാല്‍ പോരെ ..?

  ReplyDelete
 15. പ്രൊഫഷനല്‍ റ്റീമുകളില്‍ അല്ലെങ്കില്‍ മല്‍സരങ്ങളില്‍ കളിക്കുക എന്നത് ഒരു മൗലികാവകാശമല്ലല്ലോ. മനുഷ്യന്റെ ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗവുമല്ല, വെറും വ്യക്തി/റ്റീം താല്പര്യം മാത്രം.

  ഫിഫ പോലോത്ത ഒരു കായിക സംഘടന ഒരു നിയമം വച്ചിട്ടുണ്ടെങ്കില്‍ അതു അനുസരിച്ചു കളിക്കുക. മത-സാംസ്കാരിക കാരണങ്ങളാല്‍ നിയമം ഫോളോ ചെയ്യാന്‍ കഴിയാത്തവര്‍ ദൈവത്തിന്റെ പ്രതിഫലം ഓര്‍ത്തും സ്വന്തം വിശ്വാസത്തെ മാനിച്ചും വേണമെങ്കില്‍ വിട്ടു നില്‍ക്കുക - അതാണല്ലോ അതിന്റെ ഒരു ഭംഗി.

  ഇനി ഇസ്ലാമിക രീതിയാണു ഇവരുടെ വാദത്തിനു പിന്‍ബലം എങ്കില്‍ - പൊതു സ്തലത്തു (സാദിഖ് സാറിന്റെ ബ്ലോഗില്‍ പോലും ഫോടോ വരുന്ന തരത്തില്‍) പബ്ലിക് ആയി മുസ്ലിം സ്ത്രീകള്‍ കളിക്കാന്‍ പോകാന്‍ പാടില്ല.

  ഒരു വ്യക്തിക്കു ഒരു രാജ്യത്ത് സ്വന്തം ശരീരം താന്‍ ആഗ്രഹിക്കുന്നതു/വിശ്വസിക്കുന്നത് പോലെ വസ്ത്രം ധരിച്ച് (ധരിക്കാതെയും) പൊതു സ്തലത്ത് ഇറങ്ങാന്‍ പാടില്ല എന്നു വല്ലവരും വിലക്കിയാല്‍ അതിനെതിരെ പ്രതികരിക്കണം പ്രസംഗിക്കണം എഴുതണം. ഇതൊക്കെ ഈ പറയുന്ന കളിക്കാര്‍ നമ്മളെയൊക്കെ പൊട്ടനാക്കുകയല്ലെ.

  സസ്നേഹം
  വഴിപോക്കന്‍ | YK

  ReplyDelete
 16. note: -
  ....പോലെ വസ്ത്രം ധരിച്ച് (ധരിക്കാതെയും) പൊതു സ്തലത്ത് ....
  allenkil chithrakaaraprabruthikal alambundaakkan varum hahaha

  ReplyDelete
 17. @@@ സാബുവിന്റെ കമന്റിലേക്ക് : ഇനി, കളിക്കളത്തിലെ വസ്ത്രങ്ങളെ കുറിച്ച്, കളിക്കുന്നവർക്ക് അവർക്കിഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കാൻ അനുവദിക്കാത്തത് തെറ്റ്. ധരിച്ചാൽ അവർക്ക് വേണ്ട വിധം കളിക്കാൻ കഴിയില്ലായിരിക്കാം, കളിയിൽ തോറ്റ് പോകുമായിരിക്കാം. എന്നാൽ വസ്ത്രത്തിന്റെ പേരിൽ കളിക്കാൻ അനുമതി നിഷേധിക്കുന്നത് വളരെ വലിയ തെറ്റ്. അതു ഒരാളുടെ സ്വാതന്ത്ര്യത്തിനെതിരെ എന്നാണ്‌ എന്റെ അഭിപ്രായം. നീന്തൽ കുളത്തിൽ ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രം ധരിച്ച് മത്സരിക്കുന്നവർ, നീന്തലിനു അനുയോജ്യമായ വസ്ത്രങ്ങൾ ധരിക്കുന്നവരെക്കാൾ പിന്നിലായിട്ടവും ഫിനിഷ് ചെയ്യുക. ആയിക്കോട്ടെ, എങ്കിലും കളിക്കാൻ അവർക്ക് അവകാശം ഉണ്ടെന്ന് തന്നെയാണ്‌ എന്റെ പക്ഷം. “ ബാക്കിയൊക്കെ വാദത്തിന് വേണ്ടി സമ്മതിക്കുന്നു. പക്ഷെ, സാബു ഒടുവിൽ പറഞ്ഞ ഈ കാര്യങ്ങളെങ്കിലും സമ്മതിക്കേണ്ടതല്ലേ ഈ ഫുട്ബോൾ സഘാടകർ?” എങ്കിലും, ഒന്ന് ചോദിച്ചോട്ടെ സ്ത്രീ സൌന്ദ്രയ്യ്യം ആസ്വാദ്യ്കരമായതിനാലല്ലേ എവിടെയും സ്ത്രീ ശരീരം പ്രദർശനവസ്തു ആകുന്നത്? പിന്നെ, എല്ലാം മൌലീകാവകാശം എന്ന് തന്നെ ഞാനും കരുതുന്നു. പിടിച്ച്കെട്ടും അടിയും ഊരുവിലക്കും ഒന്നിനും ഒരു പരിഹാരമല്ല എന്നും ഞാൻ ഉറച്ച് വിശ്വസിക്കുന്നു.

  ReplyDelete
 18. ഷേവിംഗ് ക്രീമിന് വരെ സ്ത്രീകളുടെ നഗ്നത പരസ്യമാക്കുന്ന കാലമല്ലേ!!!
  മുകളിലെ ചിത്രത്തിലെ പോലെ വസ്ത്രമിട്ടു കളിക്കാന്‍ വന്നാല്‍ ഗാലറി കാലിയായിരിക്കും ഫലം!

  ReplyDelete
 19. ഔചിത്യദീക്ഷയോടെ നിഷ്ക്കർഷിക്കപ്പെടുന്ന പരിധികൾ സ്വാഗതാർഹം.

  ReplyDelete
 20. കാലുകൂടി കാണിക്കാതെ പിന്നെന്തു കാല്പന്തുകളി യെന്നാവും...!!
  ആളുകൂടിയാലേ പ്രായോജകരെ കിട്ടൂ.

  ReplyDelete
 21. എല്ലാം മായാജാലം ഹുജൂര്‍

  ReplyDelete
 22. ആളെക്കൂട്ടാനുള്ള വഴികള്‍ മാത്രം എവിടെയും.

  ReplyDelete
 23. ഒരു ഗെയിംസ് എന്നതില്‍ ഉപരിയായി വസ്ത്രം ഉരിഞ്ഞുള്ള കെട്ടു കാഴ്ചകള്‍ക്ക് വേണ്ടി ഉള്ളത് കൂടി ആണ് എന്ന വാദത്തിനു അടിവര യിടുന്നു ഇത് പോലെ ഉള്ളത് ....
  ഇത് പോലെ ഉള്ള ചെറിയ ചെറിയ പ്രതികരങ്ങള്‍ നന്നമകള്‍ ഈ ലോകത്ത് നിന്ന് മരിച്ചിട്ടില്ല എന്ന് ഓര്‍മ്മിപ്പിക്കുന്നു

  ReplyDelete
 24. കളിയുടെ ആകര്‍ഷകത്വം കൂട്ടാന്‍ വേണ്ടി വനിതാ ബാഡ്മിന്റണ്‍ താരങ്ങള്‍ മത്സരങ്ങളില്‍ ഷോര്‍ട്സിനു പകരം മിനി സ്കേര്‍ട്ട് ധരിക്കണം എന്നു ലോക ബാഡ്മിന്റണ്‍ ഫെഡറേഷന്റെ നിര്‍ദ്ദേശം വന്നിരുന്നു അടുത്തിടെ. ശരീരം മറക്കുന്നതിന്റെ പേരില്‍ കളികളില്‍ നിന്നും വിലക്കുന്ന കാലം വന്നിരിക്കുന്നു എന്നതു, വ്യക്തിസ്വാതന്ത്ര്യത്തിനും മറ്റുമായി ഘോരഘോരം ശബ്ദിക്കുന്ന പരിഷ്കൃത സമൂഹത്തിനു ലജ്ജാകരം തന്നെ.

  ReplyDelete
 25. കളി , ഓരോന്നും അതിന്റേതായ രീതിയില്‍ പോകുന്നതാണ് നല്ലത് എന്ന് എനിക്ക് തോന്നുന്നു !! ചോറ് കൈ കൊണ്ട് തിന്നുന്നത് ആണ് നല്ലത് കത്തിയും മുള്ളും വേണ്ടാ എന്നതാണ് എന്റെ അഭിപ്രായം !!
  പിന്നെ നിയമം


  മിക്കവാറും എല്ലാ നിയമവും ഉപയോഗശൂന്യമാണ് , കാരണം നല്ലവര്‍ക്കു നിയമം വേണ്ട മോശമായവര്‍ അത് കൊണ്ട് നന്നാകാനുംപോകുന്നില്ല - ടെമനോക്സ്

  ReplyDelete
 26. പിൻ കാഴ്ച്ച
  കമന്റൂകൾ വായിച്ചപ്പോഴാണ് വിഷയത്തെ ഇങ്ങനെയും കാണാം; കാണണം എന്ന് മനസ്സിലായത്. എന്റെ കാഴ്ച്ചയുടെ ഇടം അത്ര ഇടുങ്ങിയതോ മുഖംമൂടി അണിഞ്ഞതോ അല്ല. ഞാൻ കളികൾ ആസ്വദിക്കാറും, ആഘോഷിക്കാറും , ഹരംകൊള്ളാറും ഉണ്ട്. ഞാൻ കണ്ടത് വനിതകൾക്ക് ഒരു ഡ്രസ്സ്കോട് പുരുഷന്മാർക്ക് മറ്റൊന്ന്. പുരുഷന്മാരുടെ വസ്ത്രം അയഞ്ഞതും വലുതും . വനിതകളുടെ ഇറക്കം കുറഞ്ഞതും ഇറുകിയതും. ഇത്തരം വസ്ത്രസങ്കല്പത്തിന് ഉത്തരവാദി പുരുഷലോകമോ സ്ത്രീലോകമോ ? അതോ ഇത്തരക്കാരെ കാഴ്ച്ചവസ്തുവാക്കാം എന്ന് വല്ലാതെ ആഗ്രഹിക്കുന്ന ഒട്ടും ചുഴിഞ്ഞ് നോക്കാൻ ആഗ്രഹിക്കാത്തവരോ ? അതോ , കാഴ്ച്ചവസ്തുവാകാൻ ആഗ്രഹിക്കുന്ന എന്തിനും ഏതിനും മടിയില്ലാത്ത സ്ത്രീലോകമോ? എന്റെ ചോദ്യം ഇവിടെ അവസാനിക്കുന്നു :- (ചോദ്യം പരസ്സ്യലോകത്തോടും സിനിമാലോകത്തോടും സ്ത്രീലോകത്തോടും, ഇതിനെല്ലാം കാരണക്കാരായ പുരുഷകേന്ദ്രീകൃത ലോകത്തോടും)

  ഞാൻ എന്റെ മുഖത്ത് കറുത്ത തൂണിയിട്ട് മൂടുന്നില്ല , മൂടാൻ ഒട്ടും ഇഷ്ട്ടവുമല്ല, മൂടാൻ ആരെയും നിർബന്ധിക്കാറുമില്ല, ശരീരം മുഴുവൻ മറയ്ക്കണം എന്ന് ആഗ്രഹിക്കുന്നവരെ തടയാറുമില്ല. ഞാൻ ഉദ്ധേശിച്ചത് ഇത്രമാത്രം : ഈ ലോകത്തെ നടപ്പ് ശീലങ്ങൾക്ക് വിരുദ്ധമായി ഞങ്ങൾക്ക് ഇങ്ങനെയെ കളിക്കാനാവു എന്ന് ലോകത്തോട് വിളിച്ച് പറഞ്ഞവർക്ക് നന്ദി... പ്രകാശിപ്പിച്ചു. അത്രാമാത്രം.

  ReplyDelete
 27. They could have given importance to "FOOT BALL" rather than any other balls while ..playing!!!

  ReplyDelete
 28. Anonymous28/6/11 15:47

  പലപ്പോഴും വിശ്വാസങ്ങളും ചെയ്തികളും പൂരകങ്ങളകുന്നില്ല.
  കാടത്തം നിറഞ്ഞ ഒരു സമൂഹത്തിലാണ്‌ നാമിപ്പോള്‍ ......

  സാനിയമിശ്രയെ കാണുവാന്‍ വേണ്ടി ടെന്നീസു കാണുന്ന ഒരു സുഹൃത്തിനെ എനിക്കറിയാം. അതാണു ലോകം.

  നീതികേടിനെതിരെ ശബ്ദിക്കാന്‍ കഴിുയുന്ന്‌ ഈ ധാര്‍ഷ്ട്യം നല്ലതു തന്നെ. ആശംസകള്‍.

  (ഇന്നത്തെ സമൂഹത്തിണ്റ്റെ ഏറ്റവും വലിയ ശാപം പ്രതികരണശേഷിയില്ല എന്നതു തന്നെ. അവിടെയാണ്‌ ഞാന്‍ ഒറ്റയാനാവുന്നതും. )

  www.rcp12.blogspot.com

  ReplyDelete
 29. Anonymous29/6/11 11:39

  "ഞാൻ കണ്ടത് വനിതകൾക്ക് ഒരു ഡ്രസ്സ്കോട് പുരുഷന്മാർക്ക് മറ്റൊന്ന്. പുരുഷന്മാരുടെ വസ്ത്രം അയഞ്ഞതും വലുതും . വനിതകളുടെ ഇറക്കം കുറഞ്ഞതും ഇറുകിയതും. ഇത്തരം വസ്ത്രസങ്കല്പത്തിന് ഉത്തരവാദി പുരുഷലോകമോ സ്ത്രീലോകമോ ?"
  ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുള്ളതാണ് താങ്ങള്‍ പറഞ്ഞത്........സ്ത്രീ എന്നത് വെറുമൊരു കംബോള ചരക്കായി അധപതിക്കുന്ന കാഴ്ച്ച.......വേദനാജനകം.....

  ReplyDelete
 30. സ്ത്രീ ആകർഷിപ്പിക്കേണ്ടവളാണ്.... അത് അലിഖിതമായ നിയമം...പിന്നെ’അവൾ’ എന്തു ധരിക്കണമെന്ന് തീരുമാനിക്കേണ്ടത് ‘അവൾ’തന്നെയാണ്.....

  ReplyDelete
 31. ശക്തമായ ഭാഷ...
  എഴുതു മാഷേ ഇനിയും....സാമൂഹ്യ പ്രതിബദ്ധത ഉള്ള വിഷയങ്ങള്‍.

  ReplyDelete
 32. ഓരോരുത്തർക്കും അവർക്ക് ഇഷ്ടമുള്ള വേഷം ധരിക്കാൻ അവകാശം ഉണ്ട്…ഇന്ത്യൻ ടീമിനു ലോകകപ്പ് കളിക്കാൻ പറ്റാഞ്ഞത് ഒരു ബൂട്ട് പ്രശ്നം കാരണമല്ലെ./…ഫിഫ പറഞ്ഞ കാര്യങ്ങൾ ചെയ്യാൻ പറ്റുന്നുണ്ടേൽ കളിച്ചാൽ മതി എന്നാണ് അവർക്ക്…

  ReplyDelete
 33. മിനിസ്കര്‍ട്ടിട്ടാലെ ഫുട്ബോള്‍ അല്ലെങ്കില്‍ ടെന്നിസ് കളിക്കാന്‍ പറ്റൂ എന്നൊന്നുമില്ല. നിക്കറിട്ടും അരപ്പാവാടയിട്ടാലും മാത്രമേ കളി കാണാന്‍ ആളു വരൂ എന്നുമില്ല. സാബു പറഞ്ഞതുപോലെ പതിനായിര്‍ക്കണക്കിന് പ്രേക്ഷകര്‍ വരുന്നത് പൊങ്ങുന്ന സ്കര്‍ട്ട് കാണാനുമല്ല. പിന്നെ ഇതിന്റെയൊരു മര്‍മ്മവശമെന്തെന്ന് വച്ചാല്‍ ലോകം മുഴുവനുമാണ് കളികള്‍ എത്തുന്നത് ലൈവായി. അതിന്റെയിടയ്ക്ക് ഇത്തരം മസാലക്കാഴ്ച്ചകള്‍ ഇടയ്ക്കിടയ്ക്ക് ചേര്‍ക്കുന്നത് റേറ്റിംഗ് കൂട്ടാനും അതുവഴി പരസ്യവരുമാനം കൂട്ടാനും തന്നെയല്ലേ? അല്ലെങ്കില്‍ മാര്‍ട്ടിന നവരത്തിലോവയൊക്കെ കളിച്ചിരുന്ന ആദ്യകാലത്തൊക്കെയുള്ള ഡ്രസ്സുകള്‍ നോക്കിയാല്‍ മതിയല്ലോ. അന്നൊന്നും ലോകവ്യാപകമായ സം പ്രേഷണമില്ലായിരുന്നു. ഇപ്പോളാണ് പാവാടയുടെ നീളം ഇത്രയ്ക്ക് കുറഞ്ഞതും അത് നിര്‍ബന്ധമായതും.

  (മീരാ പ്രസന്നന്റെ അഭിപ്രായവും ശ്രദ്ധേയമാണ്)

  ReplyDelete
 34. ഇതൊരു ജോലിസ്ഥലത്താണ് സംഭവിച്ചതെങ്കില്‍ പ്രധിഷേധിക്കത്തക്കതും അതിനെ എതിര്‍ക്കുന്ന നിലപാട് അഭിനന്ദിക്കപ്പെടേണ്ടതുമാണ്. പന്തുകളി എന്നത് പരസ്യവും വിനോദവും വിറ്റ് കാശാക്കുന്ന കച്ചവടമാണ്. അവിടെ കച്ചവടത്തിന്റെ പ്രയോഗസാധുതകള്‍ക്കേ സ്ഥാനമുള്ളൂ. അതുകൊണ്ട് ഇക്കാര്യം ഒരു വിശകലനം അര്‍ഹിക്കാത്ത ഒന്നായിട്ടാണ് എനിക്കുതോന്നിയത്.

  ReplyDelete
 35. മാറ് മറയ്ക്കാന്‍ സമരം ചെയ്ത പണ്ടത്തെ സ്ത്രീകളോട് ഇന്നത്തെ തരുണീമണികള്‍ക്ക് പുച്ഛമാണ്.ചുരിധാറിന്‍റെ ഷാള്‍ എന്തിനാണന്ന് പോലും ഇവര്‍ക്കറിയില്ല.അവര്‍ എല്ലാം തുറന്നു കാണിക്കാന്‍ വ്യഗ്രത കാണിക്കുന്നു.സിനിമയും സ്പോര്‍ട്സും, പരസ്യവുമെല്ലാം അതിനു വഴികള്‍ മാത്രം. എല്ലാം നയന സുഖം...

  ReplyDelete
 36. അയ്യോ.. അപ്പൊ ചേട്ടായി ഒന്നും അറിഞ്ഞില്ലേ..?സ്വര്‍ണ്ണത്തിനും തുണിക്കും വില കൂടി..പ്രത്യേകിച്ചു കായിക രെങ്ങത്തും സിനിമ ഫീല്‍ടിലും വര്‍ക്ക് ചെയ്യുന്ന സ്ത്രീകളുടെ തുണിക്ക്...മണലും സ്വര്‍ണ്ണവും പോലെ കിട്ടാനില്ലത്രേ..അപ്പോള്‍ അവരെ മാത്രം കുറ്റം പറയാവോ....?

  ReplyDelete
 37. നമ്മൾ ആര്‍ഷ
  ഭാരതം, സ്ത്രീ സ്വാതന്ത്ര്യം എന്നൊക്കെ പറഞ്ഞു കൊണ്ടിരിക്കുന്നതെ ഉള്ളൂ. അതും നൂറ്റാണ്ടുകളായിട്ട്!. സംസ്കാരം മാത്രം നന്നായിട്ടില്ല!. ഒരു ജനതയുടെ മുഴുവൻ സംസ്കാരം മാറി വരാൻ നൂറ്റണ്ടുകൾ എടുക്കും എന്നതും സത്യം.

  ഈ ചിന്താഗതിയാണ് ഓരോ ഭാരതീയന്റെയും എങ്കില്‍ സംസ്കാരം കൂടി അധികം താമസിയാതെ ആര്‍ഷ ഭാരതവും യുറോപ്യന്‍ പാത പിന്തുടരേണ്ടി വരും . ദൈവം സൃഷ്ടിച്ചതെ വിവസ്ത്ര ആയിട്ടാണ് പിന്നെന്തിനു നാം വസ്ത്രം ധരിക്കണം എന്ന് ചോദിച്ചു അവകാശം ഉറപ്പിക്കുന്ന സമൂഹം വിദൂരമല്ല .മനുഷ്യനെ മനുഷ്യനാക്കുന്നതില്‍ വലിയ ഒരു പങ്ക് വസ്ത്ര ധാരണത്തിനും ഉണ്ട് മനുഷ്യന്‍ മൃഗങ്ങളോളം അധ പതിക്കാന്‍ പാടില്ല
  സാദിഖിനു നന്ദി .....

  ReplyDelete
 38. താങ്കളുടെ പോസ്റ്റുകളിൽ വളരെ പ്രസക്തിയേറിയ ഒരു പോസ്റ്റ്.

  ReplyDelete
 39. കമന്റുകൾ തന്ന എല്ലാവർക്കും നന്ദി..... നന്ദി.....

  ReplyDelete
 40. പ്രിയ സാദിഖ്, ഞാല്‍ അല്‍പ്പം വൈകിപ്പോയി.
  തുണി ഉടുക്കുന്നതും ഉടുക്കാത്തതും ഓരോരുത്തരുടെ ഇഷ്ടം പക്ഷേ തുണി ഉരിഞ്ഞാലേ കളിപ്പിക്കൂ എന്ന് പറയുന്നത് ഈ നൂറ്റാണ്ടിനു ചേര്‍ന്ന പണിയല്ല.ചിത്രത്തില്‍ കാണുന്നത് പോലെ വസ്ത്രം ധരിച്ചാല്‍ ഭീകരികള്‍ ആയി പോകും എന്നാണ് അവര്‍ കരുതുന്നത്. ഫിഫാ ആയാലും മറ്റെന്ത് കുന്തമായാലും അങ്ങിനെ ഒരു കാഴ്ചപ്പാട് ഉറച്ചു പോയി. അവര്‍ അങ്ങിനെ നിയമം ഉണ്ടാക്കി എന്നാണ് വാദമെങ്കില്‍ അവര്‍ക്ക് ഇഷ്ടമില്ലാത്തത് നിയമം ആക്കി എന്ന് പറയുന്നതല്ലേ ശരി . ഈ രീതിയിലുള്ള വസ്ത്രം ധരിച്ചാല്‍ തോറ്റുപോകും എന്നത് കളിക്കുന്നവരുടെ കാര്യമല്ലേ? അവര്‍ തോറ്റാല്‍ അവര്‍ സഹിച്ചോട്ടെ.ഇതേ രീതിയില്‍ വസ്ത്രധാരണം നടത്തി ഇറാനി സ്ത്രീകള്‍ ഹൈജമ്പിലും ലോങ്ജമ്പിലും കപ്പുകള്‍ വാരിക്കൂട്ടിയത് പത്രത്തില്‍ വായിച്ചിട്ടു അധിക നാളായില്ല.

  ReplyDelete
 41. നല്ലെഴുത്തുകള്‍..അഭിനന്തനം..

  "മനക്രിതം ക്രിതനസരീര കൃതം കൃത" ഏത് സംസ്കാരം ആണോ മനസ്സില്‍ തോന്നുന്നത് അത് സരീരത്തില്‍ പ്രദര്‍ശിപ്പിക്കുന്നു,ഇത്തരം സംസ്കാര സുനിയമായ പ്രകടനങ്ങളെ പരിഘോഷിപ്പിക്കാനും,നടപ്പില്‍ വരുത്താനും,എന്നാല്‍ മാന്യമായ വസ്ത്രങ്ങള്‍ ധരിച്ചു നടക്കുന്നവരെ അതില്‍ നിന്നും പിന്തിരിപ്പിക്കാനും ,അതിനെ നിരോധിക്കാന്‍ സംസ്കാര സമ്പന്നര്‍ എന്ന് അവകാസപെടുന്നവര്‍ ഏറ്റവും മുന്പില്‍ നില്‍ക്കുന്നത് നമുക്ക് കാണാവുന്നതാണ്

  ReplyDelete
 42. കളി കാണുന്നതോടൊപ്പമുള്ള പിന്‍ ചിന്തകള്‍ കൊള്ളാം..ആശംസകള്‍.
  താങ്കളുടെ പോസ്റ്റുകള്‍ എന്‍റെ ഡാഷ് ബോറ്ഡില്‍ വരുന്നില്ലല്ലോ സ്നേഹിതാ..

  ReplyDelete
 43. മാഷെ, ഏതു സംഘടനയ്ക്കും ഒരു പൊതു നിയമം ഉണ്ടല്ലോ ?ഫിഫയുടെ നിയമം പ്രസ്തുത രാജ്യങ്ങൾക്കു [ഇറാൻ,സൗദി.........]ഉൾകൊള്ളാൻ സാധിക്കുന്നില്ലങ്കിൽ വിട്ടു നിൽക്കുക അല്ലാതെ ഏതു കാര്യത്തിനും മതത്തിന്റെ കണ്ണിലൂടെ കാണാ‍ാതെ. കൂടിപ്പോയാൽ ചിലപ്പോൾ ഇരുട്ട്‌ കയറും.

  ReplyDelete
 44. പ്രിയ പുന്നക്കാടൻ ഒട്ടും ഇരുട്ട് കയറില്ല. തുണി ഉടക്കാത്ത ലോകത്തിനോട് ചുമ്മാ വെറുതെ . സ്ത്രീയെ പ്രദർശനവസ്തുവാക്കുന്നതിനോട് മാത്രം എതിർപ്പ്. അല്ലാതെ എന്റെ കണ്ണിൽ ഇരുട്ട് കയറിയിട്ടല്ല. മറ്റുള്ളവരുടെ കണ്ണിൽ വെളിച്ചം പ്രസരിപ്പിക്കാനുള്ള ഒരു എളിയ ശ്രമം. പക്ഷെ, എന്തു ചെയ്യാം ഫിഫക്ക ഒരു നിയമമായിപ്പോയി?

  ReplyDelete
 45. അജിത് ഭായി പറഞ്ഞതിനടിയില്‍ എന്റെ കയ്യൊപ്പ് കൂടി....!!!

  ReplyDelete
 46. സാദിക്ക.. എന്ത് പറ്റി ഒരനക്കവും ഇല്ലല്ലോ ഇപ്പോള്‍...

  ReplyDelete
 47. പോസ്റ്റ്‌ കാണാന്‍ വൈകിപ്പോയി... തുണിയുടുക്കുന്നതും ഉടുക്കാത്തതും ഓരോരുത്തരുടെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ തന്നെ... എന്നാല്‍, അതിന്റെ പേരില്‍, അവരെ കളിയ്ക്കാന്‍ അനുവദിക്കാത്തത് തെറ്റ് തന്നെ. ഇതില്‍ സാബുവിന്റെ അഭിപ്രായം തന്നെ.

  ReplyDelete
 48. ekkaa vethyasthamayya oru vishayam athum thuranadichu avatharipichirikkunnu enthayalumm ekka paranjathinodu njan 100% yojikkunnu

  njan blogil varumbol enikku open cheyan kazhinjirunila enthanu problem ennu ariyilla blog idyil click chythal open aagunilayirunuu eppol ekka ayyachuthannathukondu eniku evide ethicheran kazhinju valare nanni

  ReplyDelete
 49. ചില അതി പുരോഗമനത്തിന്റെ ഓക്കാനവും ശര്‍ദിലിന്ടെയും ചീഞ്ഞ ബക്കീ പത്രമാണ്‌ താങ്കള്‍ വിവരിച്ചത് .ഇതിനു മാറ്റം അനുവരിയമാണ് മനസികതലം മുതല്‍

  ReplyDelete
 50. kaliyEkkaal pradanyam sareera pradarsanathinanu, athu oru marketting trickalle....kaliyodulla abhiniveshamalla kanikale angottakarshikkunnathu marichu shareeraswadanamanu.... saniyaye polullavarude maamsala bagangal kanan kittunna avasaramalle...alukal varum, kanum... associations vijayikkum

  ReplyDelete

subairmohammed6262@gmail.com