സോക്രട്ടീസിന്റെ ദൈവസങ്കല്പം; സായിബാബയുടെയും.
ബി. സി. നാലാം നൂറ്റാണ്ടിൽ ജീവിച്ച
ഗ്രീക്ക ദാർശനികനായ സോക്രട്ടീസിന്റെ സുദൃഢമായ ദൈവവിശ്വാസത്തെ കുറിച്ച് ,ഫ്രഞ്ച് തത്വചിന്തകനും
വിപളവകാരിയുമായ വോൾട്ടയർ ( 1694-1778) രചിച്ച “Philosophical Dictionary” എന്ന വിഖ്യാത
കൃതിയിലെ “സോക്രട്ടീസ് ”എന്ന അദ്ധ്യായത്തിൽ ഇങ്ങനെ വായിക്കാം: “മെർക്കുറിയുടെ
ദേവാലയത്തിൽ തിരുകാഴ്ച്ച സമർപ്പിച്ച് മടങ്ങുകയായിരുന്ന രണ്ട് ഏതൻസ് പൌരന്മാർ സോക്രട്ടീസിനെ
ചൂണ്ടി പറഞ്ഞു: ‘തിരുകാഴ്ച്ചയായി താറാവിനെയും ചെമ്മരിയാടിനെയും ബലി നൽകാതെ തന്നെ ഒരാൾക്ക്
സുകൃതിയാകാൻ കഴിയും എന്ന് വിശ്വസിക്കുന്ന അവിശ്വാസിയല്ലേ താങ്കൾ?’
സ്വതസിദ്ധമായ ലാളിത്യത്തോടെ ബുദ്ധിപൂർവ്വമായ
വാക്ക്ചാതുരിയോടെ സോക്രട്ടീസ് അവരെ വിളിച്ചു. "കൂട്ടുകാരേ,,നിങ്ങൾ അനുവദിക്കുമെങ്കിൽ ഞാനൊരു
കാര്യം പറയട്ടെ. ഒരു മനുഷ്യൻ ദൈവത്തോട് പ്രാർഥിക്കുന്നു. ദൈവത്തെ അകമഴിഞ്ഞ് സ്നേഹിക്കുന്നു. തന്റെ ദുർബലമായ മാനുഷികപ്രകൃതി അനുവദിക്കുന്നിടത്തോളം ദൈവികഗുണങ്ങൾ ജീവിതത്തിൽ പകർത്താൻ ശ്രമിക്കുന്നു. തന്റെ കഴിവിൽ പെടുന്ന എല്ലാ നന്മകളും പ്രാവർത്തികമാക്കുവാൻ ശ്രമിക്കുന്നു. അങ്ങനെയുള്ള മനുഷ്യനെ നിങ്ങൾ എന്ത് വിളിക്കും ?”
കാര്യം പറയട്ടെ. ഒരു മനുഷ്യൻ ദൈവത്തോട് പ്രാർഥിക്കുന്നു. ദൈവത്തെ അകമഴിഞ്ഞ് സ്നേഹിക്കുന്നു. തന്റെ ദുർബലമായ മാനുഷികപ്രകൃതി അനുവദിക്കുന്നിടത്തോളം ദൈവികഗുണങ്ങൾ ജീവിതത്തിൽ പകർത്താൻ ശ്രമിക്കുന്നു. തന്റെ കഴിവിൽ പെടുന്ന എല്ലാ നന്മകളും പ്രാവർത്തികമാക്കുവാൻ ശ്രമിക്കുന്നു. അങ്ങനെയുള്ള മനുഷ്യനെ നിങ്ങൾ എന്ത് വിളിക്കും ?”
“ഒരു തികഞ്ഞ മതഭക്തൻ” അവർ പറഞ്ഞു.
സോക്രട്ടീസ് തുട്ര്ന്നു. “അങ്ങനെയെങ്കിൽ,
ഒരു സർവ്വശക്തനെ ആരാധിക്കുന്നതിനൊപ്പം തന്നെ നമുക്ക് ഒരു തികഞ്ഞ മതഭക്തനാവുകയും ചെയ്യമല്ലോ
? പരിശുദ്ധനായ ആ പ്രപഞ്ചശില്പി ആകാശത്തിൽ ഗോളങ്ങളെ അണിനിരത്തുകയും വിവിധങ്ങളായ ജീവിവർഗ്ഗങ്ങളെ
സൃഷ്ട്ടിച്ച് അവയ്ക്ക് ജീവനും ചലനശേഷിയും നൽകുകയും ചെയ്യ്തപ്പോൾ അവൻ ഹെർക്കുലീസിന്റെ
കരങ്ങളോ, അപ്പോളയുടെ മന്ത്രവീണയോ, പാനിന്റെ ഓടക്കുഴലോ ഉപയോഗിച്ച് എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ
?”
അതൊന്നും ഉപയോഗിച്ചിട്ടുണ്ടാവാൻ സാധ്യതയില്ല.
അവർ പറഞ്ഞു.
“അപ്പോൾ ദൈവത്തിന് ഈ കാണുന്നതെല്ലാം സൃഷ്ട്ടിക്കുവാൻ വേറാരുടെയും സഹായം
ആവശ്യമില്ല്ങ്കിൽ, അവൻ ഇതിനെയൊക്കെ നിലനിർത്തുന്നത് മറ്റാരിലൂടെയോ ആണെന്നു വിശ്വസിക്കാനും
നിർവ്വാഹമില്ല. നെപ്റ്റ്യൂൺ കടലിന്റെ ദേവനും,യൂളസ് കാറ്റിന്റെ ദേവനും, യൂണോ വായുവിന്റെ
ദേവനും, സിറിയസ് വിളവെടുപ്പിന്റെ ദേവതയുമാണെങ്കിൽ അവരിലൊരാൾ ശാന്തമായ അവസ്ഥ ആഗ്രഹിക്കുമ്പോൾ
മറ്റുള്ളവർ കാറ്റും കോളുമാണ് തീരുമാനിക്കുന്നതെങ്കിലോ ? അങ്ങനെയെങ്കിൽ പ്രപഞ്ചത്തിൽ
ഇന്ന് കാണുന്ന വ്യവസ്ഥ ഉണ്ടാവുക സാധ്യമല്ലന്ന് വളരെ വ്യക്തമാണല്ലോ. നിങ്ങൾ സൂര്യന്
നാല് വെള്ളകുതിരകളെയും ചന്ദ്രന് നാല് കറുത്ത കുതിരകളെയും സങ്കല്പിക്കുന്നു. പക്ഷെ,
രാവും പകലും ഉണ്ടാകുന്നത് എട്ട് കുതിരകൾ മൂലം ആയിരിക്കുന്നതിനേക്കാൾ എത്രയോ മടങ്ങ്
കൂടുതൽ സാധ്യത ഗോളങ്ങൾ അവയുടെ നാഥന്റെ ആക്ഞാനുസാരം ചലിക്കുന്നത് മൂലമായിരിക്കാനല്ലേ?
ഏതൻസുകാർ രണ്ടുപേരും അദ്ധേഹത്തെ തുറിച്ച്
നോക്കി. പക്ഷെ, മറുപടി ഒന്നും പറഞ്ഞില്ല.
ചുരുക്കത്തിൽ സോക്രട്ടീസ് അവരോട്
സമർഥിച്ചത് : പുരേഹിതന്മാർക്ക് പണം നൽകാതെ തന്നെ വിളവെടുപ്പ് നടത്താം. ഡയാനയുടെ ക്ഷേത്രത്തിൽ വെള്ളിപ്രതിമകൾ സമർപ്പിക്കതെ തന്നെ വേട്ടക്ക് പുറപ്പെടാം.
പൊമാനോ മനുഷ്യന് ഫലങ്ങളോ, നെപ്റ്റ്യൂൺ കുതിരകളെയോ നൽകുകയില്ല. അതിനാൽ എല്ലാം സൃഷ്ട്ടിച്ച
സർവാധിനാഥനായ ദൈവത്തോടാണവൻ ഇതിനെല്ലാം നന്ദി പറയേണ്ടത്.
ലോകഗതിയെ കുറിച്ച് അഭിക്ഞനും അദ്ധേഹത്തിന്റെ ശ്യഷ്യനുമായിരുന്ന “സെനഫോൻ” സോക്രട്ടീസിനെ
മറ്റി നിർത്തി പറഞ്ഞു: “അങ്ങയുടെ പ്രഭാഷണം വിസ്മയകരമായിരുന്നു.ഓറാക്കിളിനേക്കാൾ നന്നായി
അങ്ങ് സംസാരിച്ചു.അത്കൊണ്ട് തന്നെ അങ്ങ് നഷ്ട്ടത്തിൽ
പെട്ടവനാകാൻ പോകുന്നു. അങ്ങയോട് സംസാരിച്ച രണ്ട് പേരിലൊരാൾ ക്ഷേത്രത്തിൽ ബലികൊടുക്കുവനുള്ള
താറവിനെയും ചെമ്മരിയാടിനെയും വിൽക്കുന്ന കശാപ്പുകാരനും, മറ്റവൻ വെള്ളിയിലും പിച്ചളയിലും
ദൈവവിഗ്രഹങ്ങൾ നിർമിച്ച് വിറ്റ് ലാഭമുണ്ടാക്കുന്നവനുമാണ്. അവരുടെ കച്ചവടത്തിന് കോട്ടമുണ്ടാക്കുന്ന
അങ്ങയിൽ അവർ മതനിന്ദാ കുറ്റം ആരോപിക്കും. അങ്ങയെ നശിപ്പിക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന
മെലിസ്റ്റിനും അനിറ്റസ്സിനും അവർ അങ്ങയെ ഒറ്റുകൊടുക്കുകയും ചെയ്യും. എന്നോടോ (സെനാഫോൺ)
പളേറ്റോവിനോടൊ മാത്രം പറയാവുന്ന കാര്യം കശാപ്പ്കാരനോടും വിഗ്രഹം നിർമ്മിക്കുന്നവനോടും
പറയുന്നതിൽ നിന്നും അങ്ങയുടെ പ്രസിദ്ധമായ പ്രക്ജ്ഞ അങ്ങയെ തടയേണ്ടതായിരുന്നു.
ഏതാനും നാളൂകൾക്കകം അഞ്ഞൂറംഗ സഭയെ
കൊണ്ട് സോക്രട്ടീസിനെ കുറ്റവാളിയെന്ന് വിളംബരപ്പെടുത്താനും അദ്ധേഹത്തിനു വധ ശിക്ഷ വിധിക്കാനും
ശത്രുക്കൾക്ക് കഴിഞ്ഞു. അങ്ങനെ ദൈവത്തിന്റെ ഏകത്വത്തിന് വേണ്ടി നിലകൊണ്ടതിനാൽ സോക്രട്ടീസിന്
വിഷം കുടിക്കേണ്ടിവന്നു. ഏതൻസുകാർ പിന്നീട് അദ്ധേഹത്തിന്റെ പേരിൽ ഒരു ക്ഷേത്രം നിർമിച്ചു. സകല ദേവാലയത്തിനും എതിരെ ശബ്ദിച്ച അതേ സോക്രട്ടീസിന്റെ
പേരിൽ തന്നെ എന്നത് “ഒരു ജാതി ഒരു മതം ഒരു ദൈവം
മനുഷ്യന്”എന്ന് വാദിച്ച ശ്രീനാരായണ ഗുരുവിനെ ഒരു പ്രത്യക വിഭാഗം പ്രതിഷ്ട്ടയാക്കിയതിനു തുല്ല്യമോ?
ഇനി നമുക്ക് സായിബാബയിലേക്ക് വരാം. 1926 nov 23 ആഡ്രയിലെ പുട്ടുപർത്തിയിൽ പിറന്ന സത്യനാരായണ
രാജു എന്ന പതിനാല് കാരൻ 1918 -ല്‍ അന്തരിച്ച
ആത്മീയഗുരുവായ ഷിർദ്ധിസായിയുടെ പുനർജന്മമാണെന്ന് അവകാശപെട്ട് കൊണ്ട് ഇന്ത്യൻ ആത്മീയതയിലെ
ഗ്രാമീണവിശ്വാസത്തിലേക്കിറങ്ങി.1944-ൽ ഏതാനും
അനുയായികൾ ചേർന്ന് സത്യസായിബാബയുടെ പേരിൽ ആദ്യ ക്ഷേത്രം പുട്ടുപർത്തിയിൽ പണിതുയർത്തി.(പിന്നീട്
നടന്നതെല്ലാം കാലം സാക്ഷി) ഇക്കാലം കൊണ്ട് സ്വയം പ്രഖ്യാപിത അവതാരത്തിന്റെ ആസ്തി
45000 കോടിക്ക് മേലെ വളർന്നു. എതിരാളികൾ പറയും
പോലെ ശൂന്യതിയിൽ നിന്നും സ്വർണ്ണമാലയും, മോതിരവും, റാഡോവാച്ചും, ശിവലിംഗവും, വിഭൂതിയും
മറ്റും സൃഷ്ട്ടിക്കുന്ന മാന്തിക(ജാല)വിദ്യകൊണ്ട് മാത്രമായിരുന്നില്ല സായിബാബ തന്റെ
ഈ ബ്രന്മാണ്ട-ബ്രഹത് സാമ്രാജ്യം കെട്ടിപൊക്കിയത്. “താൻ ആരെന്നും, നാം ശ്വസിക്കുന്ന
അതേ ജീവവായുവാണ് സായിബാബ ശ്വസിക്കുന്നതെന്നും, ആ ജീവവായു വിഷലിപ്തമായാൽ നമ്മെ പോലെ
തന്നെ സായിബാബയും പിടഞ്ഞ്പിടഞ്ഞ് മരിക്കുമെന്നും തിരിച്ചറിയാത്ത (അറിഞ്ഞിട്ടും വലിയ
പ്രയോജനമില്ലാത്ത) ഒരു പ്രത്യക സമൂഹത്തിന്റെ (ഈ പ്രത്യക സമൂഹത്തിൽ നാനാജാതി മതസ്ഥരും
ഉണ്ടേ) വിശ്വാസത്തിന്റെ മൂർദ്ധന്യത്തിലാണ് സായിബായേ പോലുള്ള അവതാരങ്ങൾ ഇന്ത്യൻ മണ്ണിൽ
ജന്മമെടുത്ത് വളർന്ന് പന്തലിക്കുന്നത്. അത് കൊണ്ട് മാത്രമാണല്ലോ ,ഭഗവാൻ സായിബാബയിൽ
ജീവിന്റെ തുടിപ്പ് നിലനിർത്താൻ ആധുനികവൈദ്യശാസ്ത്രം അവസാനവട്ട ശ്രമം നടത്തുമ്പോൾ സ്വദേശ-വിദേശ
മാധ്യമപ്രവർത്തകരോട് ഗദ്ഗദഖണ്ഡരായി സായിഭക്തർ പറഞ്ഞത് .“ഭഗവാൻ മരിക്കില്ല. ഭഗവാൻ ഇപ്പോൾ
ഏതോ അനുയായിയുടെ രോഗം മാറ്റാനുള്ള ശ്രമത്തിലാണ്.അദ്ധേഹം തൊണ്ണൂറ്റിആറാം വയസ്സിലെ മരിക്കു
എന്നും പറഞ്ഞിട്ടുണ്ട്.” എന്ന് വിലപിച്ച് കണ്ണീർ വാർത്തത്, സമൂഹം അംഗീകരിക്കുന്ന ബഹുമാനിക്കുന്ന
സമുന്നത വ്യക്തിത്വങ്ങളായിരുന്നു.”
ഇനി സായബായുടെ സേവനങ്ങളിലേക്ക് വരാം:-കഠിനമോ
ലളിതമോ ആയ യാതൊരു അദ്ധ്വാനവും കൂടാതെ നാല്പത്തയ്യായിരം കോടിക്ക് മേലേ ആസ്തിൾ കുമിഞ്ഞ്
കൂടുമ്പോൾ ബഹുഭൂരിപക്ഷം എന്ത് ചെയ്യും ? അത് തന്നെ സായിബാബയും ചെയ്യ്തു.മാത്രമല്ല,അദ്ധേഹം
ചെയ്യ് ത സമൂഹസേവനത്തിന്റെയും ആതുരസേവനത്തിന്റെയും മാതൃക അദ്ധേഹത്തിന്റെ മനുഷ്യദൈവം
അല്ലെങ്കിൽ അവതാരപുരുഷൻ എന്ന നിലനില്പിന് തന്നെ വളരെ വളരെ അത്യാവശ്യമല്ലേ ? ( അദ്ധേഹത്തിന്റെ
ഇത്യാതി സദ്ശ്രമങ്ങളെ നിസാരവത്കരിക്കാൻ ഒട്ടും ശ്രമിക്കുകയല്ല ഈ വെറും നിസരൻ.” ദയവ്
ചെയ്യ്ത് സായിഭക്തർ കോപിക്കരുതേ) എനിക്ക് തോന്നിയ ചില സാധ്യതകൾ നിങ്ങളുമായി പങ്ക്
വെക്കുക മാത്രം. ഞാൻ മാത്രമല്ല ഇങ്ങനെയെല്ലാം ചിന്തിക്കുന്നത്. പുരോഗമനചിന്തകരായ ഹിന്ദുമത
വിശ്വാസികളിൽ നിന്ന് പോലും സായിബാബ വിമർശനത്തിന് വിധേയമായിട്ടുണ്ട്. ഷിർദ്ധി ബാബയുടെ
പുനരവതാരമെന്ന് അവകാശപെട്ട് കടന്ന് വന്ന സായിബാബയെ ഷിർദ്ധിഭക്തരൊന്നും ഇപ്പോഴും അംഗീകരിച്ചിട്ടില്ല.
മഹാരാഷ്ട്രയിലെ ഷിർദ്ധി കേന്ദ്രത്തിൽ എവിടെയും സായിബാബയുടെ ഒരു പടം പോലുമില്ല. സായിബാബയുടെ മാജിക്കുകൾ തുറന്ന് കാട്ടി ബി.ബി.സി.
സം പ്രേഷണം ചെയ്യ് ത “ദ് സീക്രട്ട് സ്വാമി” എന്ന ഡോക്യുമെന്റ് റിയിൽ ,സായിബാബ ഗുരുവല്ല
അന്താരാഷ്ട്രബൻഡമുള്ള മാഫിയ തലവനാണെന്ന് തുറന്ന് പറഞ്ഞത് ‘ബാസവപ്രേമാനന്ദ’ എന്ന ശാസ്ത്രാന്വേഷിയായുഇരുന്നു.
പിന്നെയും പിന്നെയും… വിവാദങ്ങൾ പലതും സായിബാബയിലൂടെ കടന്ന് പോയി. പക്ഷെ, എല്ലാ വിവാദങ്ങളും
പാതിവഴിയിൽ ഭൂമിക്കടിയിലെ ഘനാന്തകാരത്തിലേക്ക് മൂടപ്പെട്ടു. ഒടുവിൽ , തൊണ്ണൂറ്റിയാറാം
വയസ്സിലെ താൻ സമാധിയാകു എന്ന തന്റെ സ്വന്തം പ്രവചനം പോലും “എൻപത്തിയാറിലാക്കി” കാലയവനികക്കുള്ളിൽ
മറഞ്ഞ സായിബാബ ,ഇപ്പോഴും വെളുക്കാത്ത അല്ലെങ്കിൽ വെളുക്കാൻ അനുവദിക്കാത്ത ആ ‘തലമുടിയിൽ’
കുറെ ഏറെ നിഗൂഡതകളും വിവാദങ്ങളും ഒളിപ്പിച്ച് നിഗൂഡനിശബ്ദതയിലേക്ക് മറഞ്ഞു.
.
![]() |