Tuesday, 23 March, 2010

കഥ
വ്യദ്ധവിലാപംവഴിവിളക്കിന്റെപ്രകാശംപതിയാത്തമരത്തിന് കീഴെ  വ്യദ്ധരൂപംചാരിയിരുന്നു .
നിഴലിന്റെ  നേര്‍ മയില്‍  ബീഡിപുക ഊതി വിട്ട്കൊണ്ട് 
ഉന്മാദതിമര്‍പ്പിന്റെ ആഹ്ലാദാഘോഷത്തിലേക്ക് ചാഞ്ഞ കണ്പോളകള്  ‍ആയസത്തോടെ ഉയര്‍ത്തി .

നിയോണ്‍ വിളക്കുകളുടെ  വെളിച്ചം മൈതാനമദ്ദ്യത്തിലെ ജനക്കൂട്ടത്തെ ജ്വലിപ്പിച്ചു .
തിളങ്ങുന്ന ഉടയാടകളുടെ തിരയിളക്കം മുഖങ്ങളിലും നഗ്നതകളിലും പ്രതിഫലിച്ചു .
വികാരത്തിന്റമൂര്‍ദ്ദാവില്‍  അന്യോന്യം ചുംബനങ്ങള്‍ കൈമാറുംപോള്‍     
വ്യര്‍ദ്ദന്‍ പറഞ്ഞു :" ശ്ശെ ...ശ്ശെ ...മോശം ".

അവര്‍പാശ്ചാത്യസംഗീതത്തിന്റെ  താളത്തിനൊപ്പിച്ച്  ശരീരഭാഗങ്ങള്‍ 
ചെറുതായി ഇളക്കുന്നുണ്ടായിരുന്നു .സംഗീതംപതുക്കെപതുക്കെഉച്ചസ്ഥായിലേക്ക്കയറി .
അതിനൊപ്പംഅവരുടെചുവടുവെപ്പുകള്‍ ത്സടുതിയിലാവുകയുംഅംഗചലനങ്ങള്‍ 
പേക്കുത്തിനു തുല്ല്യമാവുകയുംചെയ്യ്തു .ഒപ്പം ,പിശാചിന്റെത് പോലുള്ള അലര്‍ച്ചകളും 
അമറലുകളും .

വ്യദ്ധന്‍ ഊന്നുവടിയിലുയര്‍ന്നു ചോദ്യചിഹ്നംപോലെമൈതാനമദ്ധ്യത്തിലേക്ക്  
ഇമ അനക്കാതെ നോക്കി . അപ്പോള്‍ ,ന്യര്‍ത്തക്കാര്‍ക്കൊപ്പം  ജനക്കുട്ടം ഹിസ്റ്റിരിയ 
 ബാധിതരെ പോലെ ഉറഞ്ഞുതുള്ളുകയും അല്പ്പമാത്രവസ്ത്രങ്ങള്‍പറിച്ചെറിയുകയുംപരസ്പരംപുണരുകയുംചെയ്യ്തു .

വ്യദ്ധന്റെ  കാഴ്ച്ചമങ്ങി .ക്ഷീണിതനായഅയാള്‍കൂനിപിടിച്ച്മരത്തണലില്‍ചുരുണ്ടു.
കണ്ണുകള്ഇറുക്കെപൂട്ടി.നിമിഷങ്ങളുടെ ഇഴച്ചിലില്‍  ‍വ്യദ്ധന്റെഅടഞ്ഞകണ്‍പോളകള്‍ക്ക്മുന്നില്‍ മരണദൂതന്‍ പ്രത്യക്ഷപെട്ടു .
വ്യദ്ധന് ആഹ്ലാദംഅടക്കാനായില്ല .എന്തോ നേടിയ മുഖഭാവത്തോടെ വ്യദ്ധന്‍ മരണദൂതനെ
 നോക്കി . മരണദൂതന്‍:"എന്തിനാണ് നിങ്ങള്‍ എന്നെനോക്കി ചിരിക്കുന്നത് .
എനിക്ക് ചിരി ഇഷ്ട്ടമല്ല എന്നറിയില്ലേ ?"  
മരണദൂദന്റെചോദ്യഭാവംവ്യദ്ധന്റെ ഭവ്യത പതിന്മടങ്ങ്‌വര്‍ദ്ദിപ്പിച്ചു .
ബഹുമാപുരസ്സരംപഞ്ചപുഞ്ചമടക്കി വ്യദ്ധന്‍  പറഞ്ഞു :സാധാരണ താങ്കള്‍  വന്മരങ്ങളുടെനിഴല്  പറ്റി  ഒളിച്ചുകളിച്ച് 
കടന്നുവരികയും നിഴലില്ലാത്ത അന്ധകാരത്തിലേക്ക്ഞങ്ങളെകൂട്ടികൊണ്ട്പോകാറുമാണല്ലോപതിവ് .
കണ്കെട്ട് വിദ്യയിലൂടെ മരണത്തിന്റെ മഹാനിശബ്ദതയിലെക്ക്    ചാടിക്കുന്ന മഹാമാന്ത്രികന്.
‍അങ്ങനെയുള്ള താങ്കള്‍ എന്റെ കാര്യത്തിനായി നേരിട്ട്വന്നൂല്ലോ എന്ന സന്തോഷത്താല്‍ 
ചിരിച്ച് പോയതാണ് . ശ്വാസം വലിച്ചു വിട്ടുകൊണ്ട് പരിക്ഷീണസ്വരത്തില്‍ വ്യദ്ധന്‍  പിന്നെയും പറഞ്ഞു: 
 "മടിച്ചു നില്‍ക്കാതെ അവിടുന്ന് എന്നെ കൂട്ടികൊണ്ട്പോയാലും ;എന്നെപോലുള്ളവരെ ആര്‍ക്കും
 വേണ്ടാത്ത കാലമാണ് .ഞാന്‍എല്ലാവര്ക്കും ഒരു ഭാരമായി മാറുകയാണ് .ഈ ഭൂമിക്കു പോലും ;എന്തിനേറെ പറയുന്നു എനിക്ക് പോലുംഎന്നെ വേണ്ടാതായിരിക്കുന്നു .അത് കൊണ്ട് കഴിവതും വേഗം എന്നെ കൊണ്ടുപോയാലും ."

മവ്നത്തെ   സ്യര്ഷ്ടിക്കുന്നമരണദൂതന്‍ വ്യദ്ധന്റെ പരിദേവനങ്ങള്‍ക്ക്മറുപടി പറയാതെ 
ആഹ്ലാദമേളങ്ങളുടെ സകലസീമകളും അതിലംഘിച്ച് മുന്നേറുന്ന ജനക്കൂട്ടത്തിനു ഇടയിലേക്ക് നടന്നു മറഞ്ഞു .

"ങ്ങുഹും.....കൊള്ളാം ,അവര്‍ക്കും ആ ലോകമാവാം  ഹ്രി‍ദ്ദ്യം ".
വാര്‍ത്തകളില്‍ നിസ്സംഗനാകുന്ന ജനത്തിലൊരുവനെ പോലെഅതും പറഞ്ഞ്വ്യദ്ധന്‍   
മരത്തണലില്‍ നീണ്ടുനിവര്‍ന്നു കിടന്നു .ചെവിയുടെ ചുറ്റും മൂളിപാട്ടുമായി കൊതുകുകള്‍ പറന്നും കുത്തിയും കളിച്ചു .

ആരവങ്ങളുടെ ഈണം ഉറക്കത്തിനു താളമാക്കിയ വ്യദ്ധന്‍  മയക്കത്തിലേക്ക് ആണ്ടിറങ്ങി .
രാത്രിയുടെ ഏതോ  യാമത്തില്‍ പൊട്ടിത്തെറിശബ്ദവും ബഹളവും കേട്ട് കൊണ്ട് 
ആയാസപെട്ടുഎണീറ്റവ്യദ്ധരൂപംവീണ്ടും ചോദ്യചിഹ്നമായി .
ഊന്നുവടിയില്‍ കുനിഞ്ഞു നിന്നു ശബ്ദം കേട്ട ഭാഗത്തേക്ക് ആകാംക്ഷയോടെ നോക്കി .

പരിഭ്രാന്തരായ ജനങ്ങള്‍ നാല്‍പാടും ചിതറി ഓടുന്നു .തീ അണക്കുന്ന വാഹനത്തിന്റെ 
മണിഒച്ചനിര്‍ത്താതെ മുഴങ്ങുന്നു .ഏറെ നേരം ഒന്നും മനസ്സിലാകാതെ കൂനിപിടിച്ച് നിന്ന വ്യദ്ധന്‍
വീണ്ടും മരത്തണലില്‍ ഒതുങ്ങി .ഭയപ്പാടിലേക്ക് തുറന്ന വ്യദ്ധന്റെ കണ്ണില്‍നിന്നും ഉറക്കം അകന്നു .

ഷോട്ട് സര്‍ക്ക്യുട്ടാ...ഷോര്‍ട്ട് സര്‍ക്ക്യുട്ടാ...എന്ന് ജനം പറയുമ്പോള്‍ എല്ലാം കണ്ടും കേട്ടും വ്യദ്ധന്‍വാ പൊളിച്ച് മിഴിച്ചിരുന്നു .