Tuesday, 20 April, 2010

ലേഖനം

മനുഷ്യാവകാശം : മതങ്ങള്‍ക്ക് പറയാനുള്ളത്

                                                മനുഷ്യാവകാശങ്ങള് ‍ചര്‍ച്ചചെയ്യപെടുന്ന വേദികളില് ‍പലപ്പോഴും നാം കാണുന്നത്

മതം അറുപഴഞ്ചനും  പിന്തിരിപ്പനുമായി മുദ്രകുത്തപെടുന്ന കാഴ്ചയാണ്. അരനൂറ്റാണ്ടിലേറെക്കാലമായി

മതമെന്ന്തെറ്റിദ്ദരിക്കുന്നത്  മതപവ് രോഹിത്യത്തെയും അതിന്റെ

മറവില്‍  ‍നടമാടുന്ന  അനവധി   ചൂഷണങ്ങളെയുമാണ് .മതാനുയായികള്‍ക്കാവട്ടെ പ്രചാരണങ്ങളെ

ഫലപ്രധമായി ചെറുക്കാനാവുന്നില്ല. ചുരുക്കത്തില്‍, മതമെന്നാല്‍വര്‍ഗീയത ,തീവ്രവാദം ,അസ്സഹിഷ്ണുത ,ഫാഷിസം ,

പ്രലോഭിപ്പിച് മതം മാറ്റല്‍ തുടങ്ങിയ അര്‍ത്ഥങ്ങളാണ് പലപ്പോഴും പൊതുസമൂഹത്തില്‍

ഉല്‍പ്പാദിപ്പിക്കപെടുന്നത്.മതങ്ങള്‍ അവയുടെ ആദിമവിശുദ്ദിയില്‍ നീതി നിഷേധിക്കപെട്ടവര്‍ക്കൊപ്പമായിരുന്നു.

ഇത് അനിഷേധ്യ സത്യമാണ്. ഈ ആദിമവിശുദ്ധി വീണ്ടെടുത്ത് അവകാശങ്ങള്‍ നിഷേധിക്കപെട്ട

മര്‍ദ്ധിതരുടെ കൂടെ നില്‍ക്കുക എന്നതാണ് മതാനുയായികളുടെ കടമ .

ഹിന്ദു മതത്തില്‍

                                                   ഇന്ത്യയിലെ മനുഷ്യാവകാശങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ഇവിടെ

നിലനിന്ന ജാതിവിവസ്ഥയെ പരാമര്‍ശിക്കാതിരിക്കാനാവില്ല. ബി .സി  2500 -ല്‍ ആര്യന്മാര്‍ കുടിയേറി

പാര്‍ക്കുമ്പോള്‍ അവര്‍ക്കിടയില്‍ ജാതിവിത്യാസങ്ങള്‍ ഉണ്ടായിരിന്നില്ലന്നു ചരിത്രം പറയുന്നു . അത്പോലെ

ചാതുര്‍വര്‍ണ്യം വേദകാലത്തിന്റെ ആദ്യപകുതിയിലെങ്ങും രൂപപെട്ടിരുന്നുമില്ല .ബ്രാന്മണര് ,ക്ഷത്രിയര്‍ എന്നീ‍

പദങ്ങള്‍ പോലും  ഋഗ്വേദത്തില്‍ വിരളമായിരുന്നു ."ന സ്ത്രീ സ്വാതന്ത്ര്യ മര്ഹതി " തുടങ്ങിയ പരാമര്‍ശങ്ങള്‍

പില്‍ക്കാലത്ത് പുരോഹിതവര്‍ഗം കൂട്ടിചേര്‍ത്തതാണെന്നും  തെളിഞ്ഞിട്ടുണ്ട് ."പവ്‌രോഹിത്യമെന്ന

കെടുതിയെ തുടച്ച് മാറ്റണം പവ്‌രോഹിത്യമില്ലങ്കില്‍  പീഡനവുമില്ല" എന്ന സ്വാമി വിവേകാനന്ദന്റെ

വാക്കുകള്‍ എത്രമാത്രം ചിന്തനീയം  . ഹിന്ദു മതത്തില്‍ ബ്രാഹ്മണാധിപത്യം 

പിടിമുരുക്കിയപ്പോഴാണ്  പൌരോഹിത്യവും തുടര്‍ന്ന് ജാതി വിവസ്ഥയില്‍ അധിഷ്ട്ടിതമായ

മനുഷ്യാവകാശലംഘനങ്ങളുമുണ്ടായത്.  ഇതിനെതിരെ ഉയര്‍ന്ന കലാപങ്ങളായിരിന്നു ബുദ്ധമതവും

ജൈനമതവും ഭക്തി പ്രസ്ഥാനവും .മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടമായിരുന്നു ഇവയുടെ 

എല്ലാം സ്ഥാപിത ലക്ഷ്യങ്ങളില്‍ മുഖ്യമായത് .ബുദ്ധന്‍ ജാതി വ്യവസ്ഥയെ തള്ളിപറഞ്ഞു .

സ്നേഹവും സമത്വവും സഹിഷ്ണതയും സാഹോദര്യവുമായിരുന്നു ഭക്തി പ്രസ്ഥാനങ്ങള്‍

ഉദ്ഘോഷിച്ചത് .ദയാനന്ദസരസ്വതി വിഗ്രഹാരാദന , ജാതിവിവസ്ഥ , തീണ്ടലും തൊടീലും ,ബാലവിവാഹം ,

നിര്‍ബന്ധിത  വൈധവ്യം എന്നിവക്ക് ഹിന്ദു മതവുമായി യാതൊരു  ബന്ധവുമില്ലന്നും അവഅനാചാരങ്ങളാണെന്നും

വാദിക്കുക ഉണ്ടായി .ആധുനികകേരളത്തിന്റെ സ്രഷ്ട്ടാക്കളില്‍ പ്രഥമസ്ഥാനിയനായ ശ്രീനാരായണഗുരു

മതപൌരോഹിത്യംഅടിച്ചേല്‍പ്പിച്ച അസമത്വത്തിനും അസ്പ്യശ്യതക്കും എതിരെ പോരാടി .

വിഷം കലരാത്ത മതത്തിന്റെ തെളിനിരില്‍ നിന്നും ഉര്‍ജ്ജം ഉള്കൊണ്ടായിരുന്നു ആ പോരാട്ടം .
   
ക്രിസ്തുമതത്തില്


പുരോഹിതന്മാരും പ്രമാണിമാരും തമ്മിലുണ്ടായിരുന്ന അവിശുദ്ധ കൂട്ടുകെട്ടിനെ നഖശിഖാന്തം 

എതിര്‍ത്ത്കൊണ്ടാണ് മഹാനായ യേശുക്രിസ്തു രംഗപ്രവേശം ചെയ്തത് . ജനമര്‍ദ്ധകരായ 

ഇരു വിഭാഗത്തെയും കടുത്തഭാഷയില്‍ അദ്ദേഹം വിമര്‍ശിക്കുന്നുണ്ട് .

"അവര്‍ പ്രസംഗിക്കുന്നത് അവര്‍ ചെയ്യുന്നില്ല .അവര്‍ ദുര്‍വഹമായ ചുമടുകള്‍ മനുഷ്യരുടെ ചുമലില്‍

വെക്കുന്നു .എന്നാല്‍ തങ്ങളുടെ വിരലുകള്‍ കൊണ്ട് പോലും ഒന്ന് സഹായിക്കാന്‍ അവര്‍ തയ്യാറല്ല .അവര്‍

ചെയ്യുന്നതെല്ലാം മനുഷ്യരെ കാണിക്കാന്‍ വേണ്ടിയാണ് ."
                                            
 ക്രിസ്തുവിനു തൊട്ടു ശേഷമുള്ള ഏതാനും ദശാബ്ദങ്ങളില്‍ ക്രിസ്തുമതം മര്ദ്ധിതര്‍ക്കും

അശരണര്‍ക്കും അഭയകേന്ദ്രമായിരുന്നു . റോമില്‍ കോണ്‍ സ്റ്റെന്റിന്‍  ചക്രവര്‍ത്തി   അധികാരത്തില്‍

ഏറിയതോടെ അദ്ദേഹം ക്രിസ്തു മതത്തെ ചക്രവര്‍ത്തിയുടെയും റോമന്‍ സാമ്രാജ്യത്തിന്റെയും മതമായി

പ്രഖ്യാപിച്ചു  .പൌരോഹിത്യത്തിന് കടന്നുവരാനും ആധിപത്യം ഉറപ്പിക്കാനും ഇതു കാരണമായി  .ഒടുവിലത്

മധ്യയുഗത്തിലെ അസഹിഷ്ണുതയുടെ മതവിചാരണകളില്‍ വരെ ചെന്നെത്തി .ഇത് മൂലം

സഭകള്‍ വിമര്‍ശിക്കപെടുക പോലും  ഉണ്ടായി .ഇപ്പോള്‍ ലോകം ഭയാനകമായ ഒരു അധിനിവേശത്തിനു

മുഖാമുഖം നില്ക്കുകയാണ് . രാഷ്ട്രങ്ങളുടെ പരമാധികാരത്തിനോ ജനങ്ങളുടെ മൌലീക അവകാശത്തിനോ

യാതൊരു വിലയും കല്പിക്കാതെ അധിനിവേശമോഹങ്ങളുമായി  മുന്നോട്ട്കുതിക്കുന്ന  സാമ്രാജ്യത്വത്തിന്റെ

പിന്‍ബലം സയണിസ്റ്റ് -ഇവാന്ഞ്ചലിസ്റ്റ് വലതു പക്ഷമാണ്. ഈ അധിനിവേശത്തോടും

മനുഷ്യാവകാശലംഘനത്തോടും ഉള്ള മതത്തിന്റെ നിലപാട് എന്താണ്  എന്നുളത് പ്രസക്തമായ ഒരു

ചോദ്യമാണ്.
                                                                  
ഇതിന്റെ മറുമുഖമാണ്   ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലെ അധിനിവേശവിരുദ്ധ സമരങ്ങളില്‍ വിമോചന

ദൈവശാസ്ത്ര പ്രസ്ഥാനങ്ങള്‍ വഹിക്കുന്ന പങ്ക് . സോഷ്യലിസ്റ്റ്‌ ചിന്തകളുടെ സ്വാധീനം അവയില്‍

കണ്ടേക്കാമെങ്കിലും പൌരോഹിത്യ വിമുക്തമായ ക്രൈസ്തവതയുടെ ആദിമ വിശുദ്ധിയില്‍  നിന്നാണ് അവര്‍

പോരാട്ടവീര്യം ആര്‍ജജിക്കുന്നത് .

ഇസ്ലാമില്‍

                        ഗ്രീക്ക് തത്ത്വചിന്തകനായ സോക്രട്ടിസിനു മേല്‍ ആരോപിക്കപെട്ട കുറ്റം അദ്ദേഹം

യുവാക്കളെ വഴിപിഴപ്പിക്കുകയും അംഗീകരിക്കപെട്ട ദൈവങ്ങളെ തള്ളിപറയുകയും ചെയ്യുന്നു

എന്നതായിരുന്നു .താന്‍ ശരിയെന്നു ചിന്തിക്കുന്നത് പറയാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ടെന്ന് അദ്ദേഹം ഉറച്ച്

വിശ്വസിച്ചു .അതിന്റെ പേരില്‍ വിഷം വാങ്ങി കഴിച്ചു രക്ത സാക്ഷിയാകാനും തയ്യാറായി . അവിടുന്നങ്ങോട്ട്

ചരിത്രത്തിന്റെ വിവിധഘട്ടങ്ങളില്‍ മവുലികാവകാശങ്ങല്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്ന ചിന്തകരെയും

തത്വജ്ഞാനികളെയും നാം കണ്ടുമുട്ടുന്നു .പവുരാണിക സംസ്കാരങ്ങളെയും തത്ത്വചിന്തകളെയും പഠിച്ചാല്‍

സാര്‍വലവ്കിക സാഹോദര്വത്തിലോ സമത്വത്തിലോ സ്വാതന്ത്ര്യത്തിലോ വിശ്വസിച്ചിരുന്നില്ലന്നു കാണാം .

സ്വാതന്ത്ര്യവും സമത്വവുമൊക്കെ സമൂഹത്തിലെ ഉയര്‍ന്നവര്‍ക്ക് മാത്രമായിരുന്നു .

മൃഗതുല്യരായി  കഴിഞ്ഞിരുന്ന അടിമകളെ ഇന്ന് നാം കൊണ്ടാടുന്ന മഹാന്മാരായ 

ഗ്രീക്ക് റോമന്‍ തത്വചിന്തകന്മാര്‍ വരെ മനുഷ്യരായി അംഗീകരിചിരുന്നില്ല .
                               
ഗ്രീക്ക് സംസ്കാരത്തിന്റെ തുടര്‍ച്ച ആയിരുന്നു റോമന്‍ സംസ്കാരവും .ആദ്യമായി ഒരു നിയമസംഹിത

ക്രോഡീകരിച്ചത്  റോമാക്കാരായിരുന്നു . എങ്കിലും ,

അതൊന്നും അന്യര്‍ക്ക് ബാധകമായിരുന്നില്ല .നിയമനിര്‍മാണത്തില്‍  വംശീയചിന്ത

വളരെ പ്രകടമായിരുന്നു .സ്ത്രീകള്‍ ഭോഗിക്കാന്‍ ഉള്ളതും അടിമകള്‍ വില്ക്കപെടാനോ 

വാങ്ങപെടാനോ എന്നുള്ളതുമായിരിന്നു .റോമന്‍സാമ്രാജ്യത്തിന്റെ പ്രതിയോഗി ആയിരുന്ന

 പേര്‍ഷ്യന്‍സാമ്രാജ്യത്തിലും അടിമകളാക്കപെട്ട സാധാരണകാരന്റെ  നില

 ഒട്ടും തൃപ്തികരമായിരുന്നില്ല . മനുഷ്യകുലത്തിലെ  ഭുരിപക്ഷം വരുന്ന കീഴാള വര്‍ഗം അന്തസും അഭിമാനവും

കവര്‍ന്നെടുക്കപെട്ട്  അടിമകളായി കഴിഞ്ഞു കൂടുന്ന അത്യന്തം അന്ധകാരം നിറഞ്ഞ ചരിത്രഘട്ടത്തിലാണ്

അറേബ്യയില്‍ മുഹമ്മദ്‌ നബി ആഗതനാകുന്നത് .ജാതി ചിന്തയും

വംശപെരുമയും കൊടികുത്തി വാഴുന്ന ലോകസമൂഹത്തില്‍ ,"മനുഷ്യരെ ,നിങ്ങളെല്ലാവരും ഒരേ

മാതാവിന്റെയും പിതാവിന്റെയും മക്കളാണ് "എന്നപ്രഖ്യാപനം എന്തുമാത്രം വിപ്ലവകരമായിരിക്കും.

നിരവധി സംസ്കാരങ്ങളിലൂടെ തുടര്‍ന്ന് പോന്ന അനീതിയും അസമത്വവും നിറഞ്ഞ സമൂഹഘടനയെ 

തകര്‍ത്തെറിഞ്ഞു എന്നെതു തന്നെയാണ് ഇസ്ലാമിന്റെ ഏറ്റവും വലിയ സംഭാവന .അത് മനുഷ്യന്റെ

അന്തസുയര്‍ത്തി പിടിച്ചു .ഈ വിപ്ലവാദര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ പ്രവാചകന്‍ മദീനയില്‍ സ്ഥാപിച്ച

ഭരണകൂടത്തെ പോലെ ഒന്ന് ചരിത്രത്തില്‍ വേറെ കണ്ടെത്താനാവുകയില്ല .പ്രവാചകന്‍ തയ്യാറാക്കിയ ഈ

രാഷ്ട്രത്തിന്റെ  ഭരണഘടനയില്‍ ജൂത -ക്രൈസ്തവ മതങ്ങള്‍ക്ക് തുല്ല്യാവകാശങ്ങള്‍ ഉറപ്പ്

നല്‍കിയിരുന്നു. ഏകദൈവത്തിലും മനുഷ്യ സമത്വത്തിലും അധിഷ്ട്ടിതമായ ഈ രാഷ്ട്ട -സമൂഹ സങ്കല്പം

യുറോപ്യന്‍ നവോധാനത്തിനു വിത്ത് പാകിയ റൂസ്സോ ,ജോണ് ലോക്,

തോമസ്‌ ,ഹോബ്സ് ,ഇമ്മാനുവല്‍കാന്റ്, മോണ്ടസ്ക്യു എന്നിവരെ ആഴത്തില്‍ സ്വാദിനിച്ചിരുന്നു എന്ന് '

ഇന്ഫുളുവന്‍സ് ഓഫ് ഇസ്ലാം ഓണ്‍ വേള്‍ഡ് സിവിലൈ സേഷന്‍' എന്ന ഗ്രന്ഥത്തില്‍ ആധികാരികമായി

സമര്‍ത്തിക്കുന്നു .

ഇസ്ലാമില്‍ പവ് രോഹിത്യമില്ലന്നു പ്രവാചകന്‍ അസന്നിഗദമായി പ്രഖ്യാപിച്ചിട്ടുണ്ട് .എങ്കിലും ജന

മര്ദ്ധകരായ  ഭരണാധികാരികള്‍ക്കൊപ്പം നിന്നു അവരുടെ ഇംഗിതത്തിനു വഴങ്ങി മതവിധികള്‍

പുറപ്പെടുവിച്ചിരുന്ന പണ്ഡിത വര്‍ഗങ്ങളെ കാണാം .ഇന്നും മുസ്ലിം രാജ്യങ്ങളില്‍ അഭിപ്രായ സ്വാതന്ത്ര്യം

നിലനില്‍ക്കുന്നില്ല .പവ് രാവകാശങ്ങളുടെ കാവല്ക്കാരാവേണ്ട പണ്ഡിത -പുരോഹിതന്മാര്

അവകാശധ്വംസനം കണ്ടില്ലന്നു നടിക്കുന്നു .‍