സത്യം തേടി
![]() |
എന്റെ, വളരെ വലിയ ഒരു ആഗ്രഹമായിരുന്നു
വക്കീലാവുക എന്നുള്ളത് !
അങ്ങനെ, ഞാന്‍ കറുത്ത കോട്ടണിഞ്ഞു .
സത്യത്തിനും നീതിക്കും വേണ്ടി ശബ്ദിക്കുവാന്‍
ഞാനെന്റെ നാവിനെ ശുദ്ധമാക്കി.
കറുത്ത ഗൌണിനാല്‍ മൂടിയ ഞാന്‍, തുവെള്ള
മനസ്സുമായി കോടതി പടികയറി . ന്യായാധിപനെ വണങ്ങി പിഠത്തിലിരുന്നു.
സാക്ഷികൂട്ടില്‍ പ്രതികളെത്തി ഓച്ഛാനിച്ച് നിന്നു .
സാക്ഷികൂട്ടില്‍ പ്രതികളെത്തി ഓച്ഛാനിച്ച് നിന്നു .
സത്യം തേടി ഞങ്ങള്‍ വാക്കുകള്‍ എറിഞ്ഞു ......
മുറിഞ്ഞുവീണ വാക്കുകള്‍ക്ക് നടുവില്‍ എവിടയോ സത്യം മുങ്ങി .
കോടതിപടി ഇറങ്ങുമ്പോള്‍ വെണ്മയേറിയ മനസ്സിന്റെ പുറത്ത് കറുത്ത കോട്ടണിഞ്ഞു .
കോട്ടിന്റെ കീശയില്‍ നോട്ടുകള്‍ തിരുകി .......!