Friday 30 April, 2010

കാഴ്ച

പ്രാദേശിക വികസനഫണ്ടും എം . പി പേരും "ശ്രീ ..............................................................എം പി യുടെ അല്ലെങ്കില്‍, എം. എല്‍. എ യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിര്‍മിച്ച ................................ മന്ദിരം ." ഇത് ഈ ബ്ലോഗറുടെ നാട്ടിലെ ഒരു
പതിവ് കാഴ്ച്ച മാത്രം . ഇങ്ങനെ കേരളത്തിലെ പല ഭാഗങ്ങളിലും അതാതു സ്ഥലത്തെ
എം .പി മാരുടെയും എം .എല്‍ .എ യുടെയും പേരും വഹിച്ചുള്ള സര്‍ക്കാര്‍ മന്ദിരങ്ങളെ നാം
കാണുന്നു . എന്തിനു, പരസ്സ്യങ്ങള്‍ പോലെ ഇങ്ങനെ എം പി മാരുടെയും എം എല്‍ എ
മാരുടെയും പേരുകള്‍ എഴുതി വെക്കണം ? അതും , വളരെ വലിയ അക്ഷരത്തില്‍ ദൂരെ നിന്നു
പോലും വായിക്കാനാവും വിധം ഒരു പാരപ്പറ്റ് നിറയെ . ജനങ്ങള്‍ക്കും സര്‍ക്കാരിനുമിടയില്‍
നിന്നു ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളുടെ നികുതിപണം കൊണ്ട് .
(അല്ലെങ്കില്‍ ,ലോകബാങ്കില്‍ നിന്നോ എ ഡി ബി യില്‍
നിന്നോ ആഗോള കുത്തക തമ്പ്രാക്കന്മാരില്‍ നിന്നോ കടമെടുത്ത പണം കൊണ്ട് . ഇങ്ങനെ കടമെടുക്കുന്ന പണത്തിന്റെ ഭാരവും ആദ്യന്തം ജനങ്ങളുടെ പുറത്താണ് അവസാനിക്കുന്നത് )
ഇത്തരം സേവനങ്ങള്‍ നടത്തുന്നതിനു ഒരു നിശ്ചിത കാലത്തേക്ക് ജനങ്ങളാല്‍
അധികാരപെടുത്തിയ ജനപ്രതിനിധി മാത്രമാണ് എം പി യും ,എം എല്‍ എ യുമൊക്കെ .
ബഹുമാനിതനായ ഒരു മധ്യവര്‍ത്തി . ആ അര്‍ത്ഥത്തില്‍ ഇത്തരമൊരു കീഴ്വഴക്കം
അല്പ്പത്തമല്ലേ ? ജനാധിപത്യ മര്യാദക്ക് നിരക്കാത്തതുമല്ലേ ?അത് നിര്‍മിക്കാന്‍ കാരണക്കാരനായ ,എം പി യുടെ പേരും മന്ത്രിയുടെ പേരും , പഞ്ചായത്ത് മെമ്പറിന്റെ പേരും , ചോട്ടാ നേതാക്കളുടെ പേര് വരെ കൊത്തിയ മാര്‍ബിള്‍ ഫലകം ഇതിനോടൊപ്പം ഉണ്ട് .അത് മാത്രം പോരെ ? (അതോ , അതും ഇതും കൂടി വേണോ ? ) ജന മനസ്സുകളില്‍ ഇടം പിടിക്കാനൊരു
കുറുക്ക് വഴിയോ ഇത് ........? അതോ ,വോട്ടു തട്ടാനുള്ള ചെപ്പടി വിദ്യയോ ....?
പ്രിയ ബ്ലോഗര്‍ന്മാര്‍ ചിന്തിക്കുക . വിലയേറിയ അഭിപ്രായം പറയുക ................