പ്രാദേശിക വികസനഫണ്ടും എം . പി പേരും "ശ്രീ ..............................................................എം പി യുടെ അല്ലെങ്കില്‍, എം. എല്‍. എ യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിര്‍മിച്ച ................................ മന്ദിരം ." ഇത് ഈ ബ്ലോഗറുടെ നാട്ടിലെ ഒരു
പതിവ് കാഴ്ച്ച മാത്രം . ഇങ്ങനെ കേരളത്തിലെ പല ഭാഗങ്ങളിലും അതാതു സ്ഥലത്തെ
എം .പി മാരുടെയും എം .എല്‍ .എ യുടെയും പേരും വഹിച്ചുള്ള സര്‍ക്കാര്‍ മന്ദിരങ്ങളെ നാം
കാണുന്നു . എന്തിനു, പരസ്സ്യങ്ങള്‍ പോലെ ഇങ്ങനെ എം പി മാരുടെയും എം എല്‍ എ
മാരുടെയും പേരുകള്‍ എഴുതി വെക്കണം ? അതും , വളരെ വലിയ അക്ഷരത്തില്‍ ദൂരെ നിന്നു
പോലും വായിക്കാനാവും വിധം ഒരു പാരപ്പറ്റ് നിറയെ . ജനങ്ങള്‍ക്കും സര്‍ക്കാരിനുമിടയില്‍
നിന്നു ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളുടെ നികുതിപണം കൊണ്ട് .
(അല്ലെങ്കില്‍ ,ലോകബാങ്കില്‍ നിന്നോ എ ഡി ബി യില്‍
നിന്നോ ആഗോള കുത്തക തമ്പ്രാക്കന്മാരില്‍ നിന്നോ കടമെടുത്ത പണം കൊണ്ട് . ഇങ്ങനെ കടമെടുക്കുന്ന പണത്തിന്റെ ഭാരവും ആദ്യന്തം ജനങ്ങളുടെ പുറത്താണ് അവസാനിക്കുന്നത് )
ഇത്തരം സേവനങ്ങള്‍ നടത്തുന്നതിനു ഒരു നിശ്ചിത കാലത്തേക്ക് ജനങ്ങളാല്‍
അധികാരപെടുത്തിയ ജനപ്രതിനിധി മാത്രമാണ് എം പി യും ,എം എല്‍ എ യുമൊക്കെ .
ബഹുമാനിതനായ ഒരു മധ്യവര്‍ത്തി . ആ അര്‍ത്ഥത്തില്‍ ഇത്തരമൊരു കീഴ്വഴക്കം
അല്പ്പത്തമല്ലേ ? ജനാധിപത്യ മര്യാദക്ക് നിരക്കാത്തതുമല്ലേ ?അത് നിര്‍മിക്കാന്‍ കാരണക്കാരനായ ,എം പി യുടെ പേരും മന്ത്രിയുടെ പേരും , പഞ്ചായത്ത് മെമ്പറിന്റെ പേരും , ചോട്ടാ നേതാക്കളുടെ പേര് വരെ കൊത്തിയ മാര്‍ബിള്‍ ഫലകം ഇതിനോടൊപ്പം ഉണ്ട് .അത് മാത്രം പോരെ ? (അതോ , അതും ഇതും കൂടി വേണോ ? ) ജന മനസ്സുകളില്‍ ഇടം പിടിക്കാനൊരു
കുറുക്ക് വഴിയോ ഇത് ........? അതോ ,വോട്ടു തട്ടാനുള്ള ചെപ്പടി വിദ്യയോ ....?
പ്രിയ ബ്ലോഗര്‍ന്മാര്‍ ചിന്തിക്കുക . വിലയേറിയ അഭിപ്രായം പറയുക ................
പുറം കാഴ്ച്ചകള്‍ നല്‍കുന്ന വെറും ചോദ്യം ........
ReplyDeleteഅതെ, പലപ്പോഴും തോന്നിയിട്ടുള്ള ഒരു സത്യം...ഇത് ശരിക്കും ജനങ്ങളെ കബളിപ്പിക്കല്‍ അല്ലെ എന്ന്...
ReplyDeleteവേറിട്ട കാഴ്ചകള്‍ നന്നായിരിക്കുന്നു !
angineyem kidakkatte mahanmaarude perukal
ReplyDeletetheerchayaayum chinthikkenda kaaryam...!!!
ReplyDeleteഈ പരസ്യങ്ങൾ കൂടിയില്ലെങ്കിൽ പ്രാദേശിക വികസന ഫണ്ടുകൾ വേറെ സ്വന്തം കാര്യ വികസനഫണ്ടുകളിലേക്ക് വകമാറുമായിരുന്നിരിക്കാം!
ReplyDeleteസാധിഖേ,അങ്ങിനേയും കിടക്കട്ടെ സ്മാരകങ്ങള്‍...കര്‍മസാക്ഷിയായി..
ReplyDeleteപൊതുജനം പൊറുത്തോളുമതും,ഒക്കെ സഹിക്കന്നെ.....
ഇവിടെ കണ്ടതിലും വായിച്ചതിലും പരിചയപ്പെട്ടതിലും സന്തോഷം
ReplyDeleteകട്ട് മുടിക്കാന്‍ അല്ലാതെ മറ്റെന്തിലാണ് നമ്മുടെ നേതാക്കള്‍ക്ക് താല്‍പ്പര്യം? അതുമിതും പറഞ്ഞു മോഹിപ്പിച്ചു ജനങളുടെ വോട്ടും തട്ടിയെടുത്തു അവരങ്ങനെ സുഖിക്കട്ടെ. പാവം ജനത എന്നും കഴുതകള്‍!
ReplyDeleteരാഷ്‌ട്രീയം എനിക്കിഷ്ടമല്ലാത്ത വിഷയമായതിനാല്‍ ഞാനൊന്നും മിണ്ടാതെ തിരിച്ചു പോകുന്നു. :)
ReplyDeleteപേരങ്ങനെ മരണമില്ലാതാകുമെന്നു ബാലിശമായി...............
ReplyDeleteപലപ്പോഴും തോന്നിയിട്ടുള്ള ഒരു സത്യം...
ReplyDeleteജനത എന്നും കഴുതകള്‍!
പുറം കാഴ്ച്ചകള്‍ നന്നായിരിക്കുന്നു !
എന്റെ അഭിപ്രായത്തില്‍ കെട്ടിടം പണിത എന്ജിനീയരുറെ പേരാണ് ഫലകത്തില്‍ വെക്കേണ്ടത്...
ReplyDeleteകുറഞ്ഞ പക്ഷം അതു കുറെ കാലം നിന്നുകാണാന്‍ അയാള്‍ ശ്രമിക്കുമല്ലോ...
പോസ്റ്റിന്റെ ആശയം ഇഷ്ടപ്പെട്ടു.
ReplyDeleteഇതുപോലെയുള്ള അല്പത്തരം കാണിക്കാണല്ലോ ഈ വക ഫണ്ടുകളുടെ തുക കൂട്ടണമെന്ന് അവർ ആവശ്യപ്പെടുന്നത്. സർക്കാർ ചിലവിൽ വോട്ട് പിടിത്തം! ഇടത് വലത് വിത്യാസമില്ലാതെ....
സാദിഖ് സാര്‍ (സുബൈര്‍ മുഹമ്മദ് ആരാ?)
ReplyDeleteആദ്യം പരിചയപ്പെടാം എന്നിട്ടാവാം പോസ്റ്റിനെ പറ്റിയുള്ള കമന്റ്.
എന്റെ പേര് ഫാറൂഖ്(ആദ്യമേ ഞാന്‍ സൂചിപ്പിയ്ക്കുന്നു ഞാനൊരു യുക്തിവാദിയാണന്ന്), കഴിഞ്ഞ ആറുവര്‍ഷമായി ഞാനീ ബൂലോകത്തെങ്കിലും ആദ്യമായാണ് താങ്കളുടെ ബ്ലോഗില്‍ ഞാന്‍ എത്തുന്നത്,ഹാഷിമിന്റെ ബ്ലോഗില്‍ താങ്കളിട്ട വേദന നിറഞ്ഞ കമന്റിലൂടെ .. വളരെ വൈകി ക്ഷമിയ്ക്കുക.. ജിവിതത്തിലെ ഏതൊരു പ്രതിസന്ധിഘട്ടത്തിലും ഒരു പ്രിയ ചങ്ങാതിയായി കൂടെ നില്‍ക്കാന്‍ ആഗ്രഹിക്കുന്നു.
--------------------------------
ആളും ആല്‍മരമൊന്നുമില്ലാതെ കേവലം ഒരു ഊന്ന് വടിപോലുമില്ലാതെ ഏകാന്തതയില്‍ ചുമ്മാ നടന്ന് നീങ്ങുമ്പോള്‍, ഗൃഹാതുര ചിന്തയോടെ നോക്കി ആശ്വസിക്കാനെങ്കിലും കിടക്കട്ടെ പണ്ടാരടങ്ങിയ ആ പേരുകള്‍.
thattipp alle ..hehehe
ReplyDeleteപ്രിയ സുഹ്രത്ത് ഫാറൂഖിനു,
ReplyDeleteഎന്റെ വാപ്പയുടെ പേരാന്നു സുബൈർ,എന്റെ മുഴുവൻപേരു സുബൈർ മുഹമ്മദ് സാദിഖ്. എസ്. എം. സാദിഖ്
എന്നു എഴുതും .
ജാതിയും മതവും ഒന്നും നോക്കിയല്ല ആരേയും സുഹ്ര്ത്തുക്കളാക്കുന്നത്. ഫാറൂഖ് ഒരു യുക്തിവാദി. ഞാനൊരു
ശക്തനായ ദൈവ വിശ്വാസി.ഫാറൂഖ്, “ഞാൻ എന്നത് ഒരു ചെറിയ പൂജ്യത്തിൽ ആരമ്പിച്ച് ഒരു വലിയ പൂജ്യത്തിലവ
സാനിക്കുന്ന ഒരു ചെരിയ പ്രതിഭാസം എന്ന് പരിചയപ്പെടുത്തുന്നു“
ഞാൻ കരുതുന്നു പൂജ്യത്തിന്റെ
ആരംഭതിന് ഒരു ബിന്ദു വേണമെന്നും അവസാനത്തിനും ഒരു ബിന്ദു വേണമെന്നും വിശ്വസിക്കുന്നു.
ആ ബിന്ദുവിലാണു എന്റെ വിശ്വാസത്തിന്റെ കേന്ദ്രബിന്ദുവേന്നും ഞാൻ വിശ്വസിക്കുന്നു.പിന്നെ ,
പൂജ്യത്തിന്റെ ഉള്ളിലുള്ള ശൂന്യതയിൽ ഒന്നുമില്ലെ ....?
നല്ലൊരു സുഹ്രത്തിനെ കിട്ടിയതിന്റെ സന്തോഷത്തിൽ........
കുഞുവിന്റെ നല്ല മനസ്സിനും ,മൻസൂർ അലുവിലക്കും,the man to walk with, ഒരു നുറുങിലെ വെളിച്ചത്തിനും,സ്വപ്നക്കും,
ReplyDeleteറെഫിക്കും, രാഷ്രീയത്തിനേട് ഒട്ടും മമതയില്ലാത്ത വായാടിക്കും, ആയിരത്തെന്നാം രാവിലെ സുൽത്താനും,
അമീനും,വഴിപോക്കർക്ക് ആശ്വാസമാകുന്ന വഴിപോക്കനും,കക്കരക്കും, മൈ ഡ്രീംസ് നും നന്ദി......
ഒരു അഭിമുഖത്തില്‍ അബ്ദുള്ള കുട്ടി പറഞ്ഞത് ഓര്‍കുന്നു ...
ReplyDeleteജനങ്ങള്‍ക് വോട്ട് ചെയ്യാന്‍ വരണമെങ്കില്‍ തന്റെ പേര് എഴുതി വെച്ച ബോര്‍ഡ് വായിച്ചു വേണം പോള്ളിംഗ് ബൂത്തില്‍ കയറുവാന്‍ ..എല്ലാ സ്കൂളിലും- വക ബോര്‍ഡ് ഉണ്ടത്രേ ....
അപ്പോള്‍ ഇത് മാര്‍ക്കറ്റിംഗ് തന്ത്രം തന്നെ അല്ലെ ....
വലിയ കമ്പനികള്‍ കാശ് മുടക്കി പരസ്യപലക വെച്ച് ജനങ്ങളില്‍ എത്തുമ്പോള്‍ ,
ഇവിടെ ഇവര്‍ ജനങ്ങളുടെ കാശ് മുടക്കി അവരെ പരസ്യം ചെയ്യുകയല്ലേ ? സത്യത്തില്‍ !
ഏതായാലും താങ്കളുടെ പോസ്റ്റ് കൊള്ളാം ....
Readers Dais: താങ്കളുടെ അർത്ഥവത്തായ കമന്റുകൾക്ക് നന്ദി...... ,അലിക്കും
ReplyDeleteമനസ്സ് നിറയെ നന്ദി.... കമന്റുകൾ തന്ന എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി.......
സത്യം..
ReplyDeleteപലയിടത്തും കണ്ടിട്ടുണ്ട് ഇമ്മാതിരികള്‍
എനിക്കും തോന്നിയിട്ടുണ്ട്...
എഴുതിവെക്കലൊക്കെ നിര്‍ത്തി
മാര്‍ബിളില്‍ കൊത്തി വെക്കട്ടെ..
അതാവുമ്പോ..
പൊളിഞ്ഞടര്‍ന്നു പോവാതെ...
പ്രിയ സാദിഖ് ഭായ്,
ReplyDeleteബ്ലോഗും
പോസ്റ്റുകളും
ഒക്കെ നന്നു..
പക്ഷേ,,
ഈ ചെരിഞ്ഞ അക്ഷരങ്ങള്‍..
അക്ഷരങ്ങളെ നേരെ നിറുത്തിയാല്‍
വായിക്കാന്‍ കുറച്ചൂടെ സുഖമുണ്ടായേനെ..
ഭാവുകങ്ങള്‍..
സ്നേഹത്തോടെ,
മുഖ്താറിനു ,
ReplyDeleteകമന്റിനും, നിർദ്ദേശത്തിനും നന്ദി...... ഇനിയും സ്വാഗതം.......
പേരിനും കാശിനും വേണ്ടിയല്ലെ എല്ലാ നാടകങ്ങളും.!
ReplyDeleteഅതെ ഹംസാ സാഹിബ്, കമന്റിന് നന്ദി............
ReplyDeletevalare nalla vimarzanam.
ReplyDelete