സത്യം തേടി
എന്റെ, വളരെ വലിയ ഒരു ആഗ്രഹമായിരുന്നു
വക്കീലാവുക എന്നുള്ളത് !
അങ്ങനെ, ഞാന്‍ കറുത്ത കോട്ടണിഞ്ഞു .
സത്യത്തിനും നീതിക്കും വേണ്ടി ശബ്ദിക്കുവാന്‍
ഞാനെന്റെ നാവിനെ ശുദ്ധമാക്കി.
കറുത്ത ഗൌണിനാല്‍ മൂടിയ ഞാന്‍, തുവെള്ള
മനസ്സുമായി കോടതി പടികയറി . ന്യായാധിപനെ വണങ്ങി പിഠത്തിലിരുന്നു.
സാക്ഷികൂട്ടില്‍ പ്രതികളെത്തി ഓച്ഛാനിച്ച് നിന്നു .
സാക്ഷികൂട്ടില്‍ പ്രതികളെത്തി ഓച്ഛാനിച്ച് നിന്നു .
സത്യം തേടി ഞങ്ങള്‍ വാക്കുകള്‍ എറിഞ്ഞു ......
മുറിഞ്ഞുവീണ വാക്കുകള്‍ക്ക് നടുവില്‍ എവിടയോ സത്യം മുങ്ങി .
കോടതിപടി ഇറങ്ങുമ്പോള്‍ വെണ്മയേറിയ മനസ്സിന്റെ പുറത്ത് കറുത്ത കോട്ടണിഞ്ഞു .
കോട്ടിന്റെ കീശയില്‍ നോട്ടുകള്‍ തിരുകി .......!
വിധിയുടെ സഞ്ചാരപഥങ്ങൾക്ക് നാം അറിയാതെ സംഭവിക്കുന്നത് .
ReplyDeleteപ്രിയ സ്നേഹിരുടെ അഭിപ്രായങ്ങൾക്ക് കാഴ്ച്ച നട്ട് ഞാൻ...
സത്യത്തിന്റെ ചില കറുത്ത മുഖങ്ങള്‍
ReplyDeleteസത്യങ്ങള്‍ക്ക് വിലപറയുമ്പോള്‍ സത്യം മരിക്കുന്നു.......
ReplyDeleteആ സാക്ഷിക്കുട്ടില്‍ പല നിഷ്കളങ്കരും ബലിയാടാവുന്നുണ്ടാവാം.
ReplyDeleteമനസ്സിന്റെ പുറത്ത് കറുത്ത കോട്ടണിഞ്ഞാലെന്ത്.കോട്ടിന്റെ കീശയില്‍ നോട്ടെത്തിയില്ലേ?
ReplyDelete"കോടതിപടി ഇറങ്ങുമ്പോള്‍ വെണ്മയേറിയ മനസ്സിന്റെ പുറത്ത് ഞാന്‍ കറുത്ത കോട്ടണിഞ്ഞു .
ReplyDeleteകോട്ടിന്റെ കീശയില്‍ ഞാന്‍ നോട്ടുകള്‍ തിരുകി .......!"
സാരമില്ല...ജീവിക്കാന്‍ വേണ്ടിയല്ലേ? ആ കറുത്ത കോട്ടിനടിയില്‍ വെളുത്ത മനസ്സുണ്ടല്ലോ? അതുമതി.
പണത്തിനു മീതെ പറക്കാത്ത ........
ReplyDeleteപണത്തിനു മീതെ എന്ത് നീതി എന്തു ന്യായം എല്ലാ തൂവെള്ള മനസ്സുകളും പണം കാണുമ്പോള്‍ കറുത്ത് കോട്ടിടും.!! കുറഞ്ഞ വരികളില്‍ വലിയ ആശയം.!
ReplyDeleteകുഞ്ഞു കഥ.
ReplyDeleteവക്കീലേ,വെളുത്ത കോട്ടിട്ടു കൈക്കൂലി വാങ്ങുന്ന ചില ഗവ: ഡോക്ടര്‍മാരെക്കാള്‍ നീയെത്ര മാന്യന്‍
ReplyDeleteതൂവെള്ള മനസ്സുള്ളവര്‍ക്ക് വക്കീല്‍ പണി പറ്റില്ല. ചിലപ്പോള്‍ വെളുത്ത സത്യത്തെ കണ്ടില്ലെന്ന് നടിച്ച് കറുത്ത കള്ളത്തിന് കൂട്ടു നില്‍ക്കേണ്ടി വരില്ലേ?
ReplyDeleteഎന്നാലും കുഴപ്പമില്ല, ഏല്‍പ്പിച്ച ജോലി നന്നായി ചെയ്തു എന്നു സമാധാനിച്ച് തൂവെള്ള മനസ്സിന് പോറലേല്‍ക്കാതെ നോക്കുക.
ആധുനിക ലോകത്തിന്റെ ഒരു നേര്‍ ചിത്രം വരഞ്ഞു വച്ച കുഞ്ഞു കഥ ഇഷ്ടമായി.
കറുത്ത സത്യം
ReplyDeleteഅതെ..ഗീതചേച്ചി പറഞ്ഞ പോലെ..
ReplyDeleteതൂവെള്ള മനസ്സുള്ളവര്‍ക്ക് വക്കീല്‍ പണി പറ്റില്ല
സ്നേഹത്തോടെ,മുഫാദിനു,മാറുന്നമലയാളിക്ക്,
ReplyDeleteശാന്ത കാവുമ്പായിക്ക്,
വായാടിക്ക്,
ആയിരത്തിയെന്നാം രാവിലെ നിലാവിനും,വഴിപോക്കന്,
ഗീതചേച്ചിക്ക്,കാദർ പട്ടെപ്പാടത്തിന്,
സീനുവിനും,JYOക്കും SNOWF@LLനും.
എന്റെ കഥക്ക് മനസ്സ് കൊണ്ടും കമന്റ്കൊണ്ടും
തണലാകുന്ന എല്ലാവർക്കും നന്ദി.........
സത്യത്തെ മറച്ചുവയ്ക്കാന് കാലത്തിനുകഴിയില്ല. മരണത്തെ മറച്ചുവയ്ക്കാനാവാത്ത പോലെ. ആയിരം രു കുറ്റവാളികള് രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്നതു പഴയ കഥ.
ReplyDeletesathyam thedi.....
ReplyDeleteThe known truths behind injustice ....good thought and keep it up
ReplyDeletebest wishes
Manzoor Aluvila
" സത്യം തേടി ഞങ്ങള്‍ വാക്കുകള്‍ എറിഞ്ഞു ......
ReplyDeleteമുറിഞ്ഞുവീണ വാക്കുകള്‍ക്ക് നടുവില്‍ എവിടയോ സത്യം മുങ്ങി .
കോടതിപടി ഇറങ്ങുമ്പോള്‍ വെണ്മയേറിയ മനസ്സിന്റെ പുറത്ത് കറുത്ത കോട്ടണിഞ്ഞു .
കോട്ടിന്റെ കീശയില്‍ നോട്ടുകള്‍ തിരുകി .......!"
കൊച്ചു വരികളിലെ വലിയ സത്യങ്ങള്‍ ....പ്രശംസനീയം തന്നെ