Tuesday, 25 May, 2010

അനുഭവം


                   ഇരുപത്തഞ്ചാണ്ടിൽ  “ഒരുട്രെയിൻ യാത്ര


യാത്രകൾ എന്നും ഒരു ഹരമായിരുന്നു എനിക്ക്.പക്ഷെ,എന്റെ യാത്രകളിലേറെയും ആശുപത്രികളിൽ നിന്നും ആശുപത്രികളിലേക്കായിരിന്നു. ആശുപത്രികളിൽ നിന്നുംഉയരുന്ന മരുന്നുകളുടെ രൂക്ഷഗന്ധം വേദനിക്കുന്നവരുടെയും വേദനയുടെയും ഗന്ധമാണെന്ന് തിരിച്ചറിഞ്ഞതോടെ, ആ ഗന്ധം സങ്കടപ്പെടുന്നവരുടെ ഗന്ധമാവുകയും അത് എന്റെ  ഇഷ്ട്ടങ്ങളുടെ പട്ടികയിൽ ഇടം നേടുകയും   ചെയ്തു .
പതിനെട്ടിന്റെ പടിവാതിൽക്കൽ വെച്ച് ഒരു മുട്ട് വേദനയുടെ രൂപത്തിൽ ഉടലെടുത്ത രോഗം ചലനങ്ങളുടെ ലോകത്ത് നിന്നും നിശ്ചലാവസ്ഥയുടെ കടും നിലങ്ങളിലേക്ക് എന്റെകാഴ്ച്ചകളെ എടുത്തെറിഞ്ഞു . അതോടെ, യാത്രകൾ ഒരു സ്വപ്നമായി. കാഴ്ച്ചകൾക്ക്  സുഖം പകരുന്ന കാടും, മേടും,കാട്ടരുവിയും; സ്വകാര്യസങ്കടങ്ങൾക്ക് ശമനമേകുന്നകടൽതീരവും തുടങ്ങി സകലമാനകാഴ്ച്ചകളും ഇരുപത്തൊന്നിഞ്ച് ചതുരപെട്ടിയിലൂടെ എന്റെ മുറിയിലേക്ക് ഒഴുകി നിറഞ്ഞു അങ്ങനെ,  എപ്പിസോടുകളിൽ നിന്നും എപ്പിസോടുകളിലൂടെ തൊട്ടറിയാനും അനുഭവിച്ചറിയാനുമാവാതെ ഞാനും ;.........ഒന്നര  കിലോമീറ്റർ മാത്രം ദൂരെയുള്ള റെയിൽ പാളത്തിലൂടെ രാത്രി വണ്ടികൾ പാഞ്ഞു പോകുമ്പോൾ കേൾക്കുന്ന ചൂളംവിളി ശബ്ദ്ദം രാത്രിനിശബ്ദ്ദതയിൽ, ബാത്ത്റൂമിന്റെ സ്വകാര്യതയിലേക്ക് ഞരങ്ങിനിറയുമ്പോൾ എന്റെ മനസ്സും അറിയാതെ പാഞ്ഞിട്ടുണ്ട് എവിടെക്കെന്നില്ലാതെ. പിന്നീട് ഒരു വാഹനം സ്വന്തമായിട്ട് ഉണ്ടായപ്പോൾ ട്രെയിനുകളെ അടുത്ത്നിന്നു ഏറെനേരം കാണുകയും എന്റെ ട്രെയിൻ  യാത്രയെന്ന ആഗ്രഹത്തെ ഉറക്കി കിടത്തുകയും ചെയ്യ്തു.
അനുഭവങ്ങളെയും  യാഥാർത്ഥ്യങ്ങളെയും തീക്ഷണമായി മനസ്സിലാക്കി തുടങ്ങിയപ്പോൾ    എന്റെ സഞ്ചാരപഥം ഗതിമാറി ഒഴുകുകയും അത് പിന്നീട്  എന്നെക്കാൾ സങ്കടപ്പെടുന്നവരുടെ പരുപരുത്ത പാതകൾ തേടി സഞ്ചരിച്ച് തുടങ്ങുകയും     ചെയ്യ്തിരുന്നു. കായംകുളത്ത് നിന്നും കോഴിക്കോട് ഫറോക്കിലേക്കുള്ള      യാത്ര തീർത്തും അപ്രതീക്ഷിതമായിരുന്നു. ഞാനും ഉമ്മയും, ബന്ധുവും അയൽ വാസിയുമായ മാണിക്യവും (മാണിക്യത്തിന്റെ യഥാർത്ത പേര് ഷറഫുദ്ദീൻ) കൂടി രാത്രി ഒമ്പതര മണിക്ക് കായംകുളംറെയിൽ വേ സ്റ്റേഷനിൽ എത്തി.  യാത്രയാക്കാൻ എന്റെ അളിയനും (brother in law)  ഉണ്ടായിരുന്നു . കാര്യമായ തയ്യാറെടുപ്പുകൾ ഒന്നും നടത്താതെയുള്ള ആ യാത്ര ഏറെ ബുദ്ധിമുട്ടുകൾ സമ്മാനിച്ചു. കാറിൽ നിന്നും വീൽചെയർ ഇറക്കി സഞ്ചാരയോഗ്യമാക്കി മാണിക്യം എന്നെയും കൊണ്ട് റെയിൽവേ സ്റ്റേഷന്റെ ഉള്ളിലേക്ക്. രണ്ടാമത്തെഫളാറ്റ്ഫോമിൽ എത്തുന്ന ട്രെയിനുവേണ്ടി റെയിൽ പാളം മുറിച്ചു കടന്നുള്ള ആ പോക്ക്, ഹോ.....കടുപ്പം. സഹായികളായി നിന്ന ട്രെയിനിലെ യാത്രികരായ രണ്ട് നല്ല സുമനസ്സുകൾക്ക് മനസ്സിൽ നന്ദി  നിറയുമ്പോൽ കൂട്ടുവന്ന മാണിക്യവും അളിയനും കൂടി ഫളാറ്റ്ഫോമിൽ നിന്നും കരിങ്കൽക്കൂട്ടത്തിലേക്ക്  വീൽ ചെയറിനോടൊപ്പം എന്നെയും ഇറക്കി വെച്ചു. ചീറിപാഞ്ഞുവരുന്ന ട്രെയിനിന് മുന്നിൽ മൂന്ന് ജീവൻ പൊലിയണ്ടാ എന്നും പറഞ്ഞ് ശടപടാന്ന്  വീൽചെയർ ഉയർത്തി ത്സടുതിയിൽ മുന്നോട്ട്... ദാ വീണു....മാണിക്യം. ഞാനൊന്ന് കുലുങ്ങിവിറച്ചു. മാണിക്യത്തിന്റെ മുട്ടിലെ തൊലി അല്പം പൊളിഞ്ഞിളകി പൊളിഞ്ഞ മുട്ടിനെ മറന്ന് മൂന്ന് ജീവൻ.......മൂന്ന് ജീവൻ......എന്ന് പറഞ്ഞ് വീണ്ടും എന്നെയും എടുത്തോണ്ടോടി.മറുകരയെത്തിയപ്പോൾ ഞാൻ വീണ്ടും രണ്ട് നല്ലമനസ്സുകൾക്ക് വേണ്ടി ഫളാറ്റ് ഫോമിലെ ജനക്കൂട്ടത്തിലേക്ക് നോക്കി.തത്സമയം രണ്ടുപേരുടെ കയ്യുകൾ എന്റെ വീൽചെയറിലേക്ക് നീണ്ടു വന്നു. ആരോടെന്നില്ലാതെ നന്ദി...വളരെനന്ദി...എന്നു ചൊല്ലി കൊണ്ടിരുന്നപ്പോൾ  ഞാൻ രണ്ടാമത്തെ ഫളാറ്റ് ഫോമിലേക്ക്  എത്തി.എന്നെയും കൊണ്ട് നാല്പതോളം പടികളുള്ള റെയിൽവേ മേൽ പാലം കയറിയിറങ്ങുക എന്ന കഠിനയത്നത്തിൽ നിന്നും രക്ഷനേടാനായിരുന്നു പാളം മുറിച്ച് കടക്കുക എന്ന   കുറുക്ക് വഴി തേടിയത്.(കുറുക്ക് വഴി തേടിയതിന് റെയിയിൽവേ നിയമങ്ങളോട് മാപ്പ്). മാപ്പ്ചൊല്ലിതിരിഞ്ഞപ്പോൾ, നട്ടെല്ലിന് പിടിത്തം വീണതിനാൽ നടുവിന് കൈ ഊന്നി നിൽക്കുന്ന അളിയനും മുട്ടിൽനിന്നും ചോരതുടക്കുന്നമാണിക്യവും. അത് കാണെ മൻസ്സിലൊരു മുഴക്കം:വേണ്ടായിരുന്നുഒന്നുംവേണ്ടായിരുന്നു” ‘ങ്ങ്ഹാ...കുളിക്കാനിറങ്ങിയതല്ലേ ഇനിനനഞ്ഞിട്ട്കയറാം’(പഴഞ്ചൊല്ലിനൊരുതിരുത്ത്)എന്നപൊതുഅഭിപ്രായത്തിൽ ഞങ്ങൾക്കുള്ളകമ്പാർട്ട്മെന്റിന്റെ സ്ഥാനം നിർണയിച്ച് വീൽചെയർ ഉരുണ്ടു. അതാ,കണ്ണൂർഎക്സ്പ്രസ്സ്.എല്ലാഅവശതകളും മറന്ന്,സഹായികളുടെ കരുത്തിൽ ഞാനും,ഉമ്മയും,മാണിക്യനും ഞങ്ങൾക്കുള്ള കമ്പാർട്ട്മെന്റിൽ.
അസ്സലാമു അലൈക്കും(ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ)അളിയൻ കൈ ഉയർത്തി യാത്രയാക്കുമ്പൊൾ ടെയിൻ മുന്നൊട്ട് നീങ്ങി തുടങ്ങി.നിന്ന് തിരിയാൻ ഇടമില്ലാത്തിടത്ത് ഞങ്ങൾ അവർക്കൊപ്പം. ഞാൻ വീൽചെയറിൽ ഒരു കാരണവരെപോലെ.ഇതിനിടയിൽ എന്റെ ഉമ്മ,പാവം ഉമ്മ സങ്കടങ്ങൾ മാത്രം തിന്നാനും വിളമ്പാനും വിധിക്കപ്പെട്ട ഉമ്മ ഒന്നിരിക്കാൻ ഒരിത്തിരി സ്ഥലത്തിനു പരതി. ഒടുവിൽ അല്പ സ്ഥലം എന്റെ സമീപം ഒപ്പിച്ചു . ട്രൈയിനിന്റെ ഉള്ളിലെത്തിപെടാൻ ഞങ്ങൾ അനുഭവിച്ച ഉൾക്കിടുലത്തിന് അല്പം ശമനമായപ്പോൾ പുറത്തെ കാഴ്ചകളിലേക്ക്  മിഴിനീട്ടി. ഇരുട്ട് വിഴുങ്ങിയ കാഴ്ച്ചകൾക്ക് ആശ്വാസമായി ഇലക്ട്രിക്ക് ലാമ്പുകളുടെ പാൽ വെളിച്ചം  മാത്രം കാണനായി. കാഴ്ച്ചകൾമങ്ങിയ കണ്ണിൽ നിന്നും മനസ്സ് പിന്നിലേക്ക് ചൂളം വിളിച്ച് പാഞ്ഞു. ഇരുപത്തഞ്ച് വർഷം പിന്നിലേക്ക്. അസുഖം വന്ന് ഏതാണ്ട് ഒരു വർഷം തികയുമ്പോൾ ഒരു പതിനെട്ട്കാരനും കൂട്ടരും നടത്തിയ ബാം ഗളൂർ യാത്ര. ഒരു മഹാ വൈദ്യനെ കാണനുള്ള യാത്ര.മഹാരഷ്ട്രയിലെ സാംഗിളി സ്വദേശിയായ  മാന്ത്രികകരങ്ങളുള്ള യശ്വന്തിനെതേടിയുള്ള ബാംഗളൂർ യാത്ര. (അന്നത്തെ വനിതമാസികയുടെ കവർ സ്റ്റോറിയായിരുണു മാന്ത്രികകരങ്ങളുള്ള യശ്വന്ത്.)  അന്ന് ഒരു കാലിന് മാത്രമേ അസുഖം ഉണ്ടായിരുന്നുള്ളു. പിന്നീട്,കാലങ്ങൾ മറിയുമ്പോൾ ഒരു
കാലിൽ നിന്നും ഒട്ടും നടക്കാൻ കഴിയാത്ത അവസ്തയിലേക്കും പിന്നെ,വീൽചെയറിലേക്കുമുള്ള പരിണാമം മാത്രം. ചിന്തകൾ മുറുകി നിറഞ്ഞപ്പോൾ കണ്ണുകൾ സജലങ്ങളായി. ഞാൻ കണ്ണുകൽ ഇറുക്കെ പൂട്ടി .

സഹയാത്രികരുടെ ശബ്ദ്ദത്തെയും ചേഷ്ട്ടകളെയും വേർതിരിച്ച്  ചിന്തിച്ചിരിക്കുമ്പോൾ  എന്റെ കാഴ്ച്ച പുറത്തെ ഇരുട്ടിലേക്ക് നീണ്ടു.... നിശബ്ദ്ദദയിലാണ്ടങ്ങനെ കിടക്കുന്ന വമ്പൻ കെട്ടിടങ്ങളും, ചെറുവീടുകളും, കടകളും പിന്നിലേക്ക് ഓടി മറയുന്നു. കോട്ടയം, എറണാകുളം, ഷൊർണ്ണൂർ, പൊന്നാനി, തിരൂർ... അങ്ങനെ ഒട്ടനവധി റെയിൽവെ സ്റ്റേഷന്റെ പേരുകൾ വഹിക്കുന്ന ബോർഡുകൾ കണ്ടുകണ്ടങ്ങനെ
ഫറേക്ക് സ്റ്റേഷനിലെത്തി. അപ്പൊഴെക്കും, കാഴ്ച്ചകളും വെളുത്തിരുന്നു.

ഞങ്ങളുടെ കമ്പാർട്ട്മെന്റ് ഏറ്റവും പിന്നിലായിരുന്നു. സഹയാത്രികരുടെ സഹായത്താൽ ഫറേക്ക് സ്റ്റേഷനിലിറങ്ങിയ ഞാൻ ഞെട്ടി. സ്റ്റേഷന്റെ കവാടത്തിലെത്താൻ ഏതാണ്ട് അര കിലോമീറ്ററിലതികം ദൂരം താണ്ടണം. ഞാൻ ഉമ്മയോട് ചോദിച്ചു: നടക്കാമോ?   നടക്കാതെ പറ്റില്ലന്ന് അറിയാം. എങ്കിലും; അപ്പോഴും ഞാൻ വെറുതെ പറഞ്ഞ്,  വേണ്ടായിരുന്നു ഈയാത്ര. മാണിക്യം എന്നെയും കൊണ്ട് വീൽചെയർ ഉരുട്ടിതുടങ്ങി. സ്പീഡ് കൂടിയപ്പോൾഞാൻ മാണിക്യത്തിനേട് പറഞ്ഞ്കൊണ്ടിരുന്നു.   പതുക്കെ പതുക്കെ,ഉമ്മ ഇന്നലെ ഒരു പോളകണ്ണടച്ചിട്ടില്ല പ്രഷറും ഷുഗറും ഉള്ള കക്ഷിയാണ്.തലകറങ്ങാനും വീഴാനും സാധ്യത ഉണ്ട്. മാണിക്യം തിരിഞ്ഞ്നോക്കി കൊണ്ട്
പറഞ്ഞു: കുഴപ്പമില്ല, ഉമ്മ വളരെ സ്പീഡിൽ നടന്ന് വരുന്നുണ്ടന്ന് പറയുകയും സ്പീഡിൽ തന്നെ എന്റെ വീൽചെയർ ഉരുട്ടുകയും ചെയ്യതു. എന്റെ മനസ്സിൽ ഉമ്മായിക്കുള്ള പ്രാ‍ർത്ഥന നിറഞ്ഞ് കൊണ്ടിരുന്നു.
സ്റ്റേഷന്റെ പ്രധാന കവാടത്തിലെത്തിയ ഞങ്ങൾ ഉമ്മയെ ഒരു ബെഞ്ചിലിരുത്തി.ഞാൻ, സ്വാന്തനം സാംസ്ക്കാരിക വേദിയുടെ സംഘാടകനായ ഗഫൂറിക്കയെ  വിളിച്ചു. എന്നെ വിളിക്കാൻ വാഹനം എത്തിക്കാം എന്ന ആശ്വാസത്തിൽ ഞങ്ങളിരുന്നു.
കോഴിക്കോടൻ ഹൽവയുടെ മണം അടിക്കുന്ന പ്രാധാന വീഥിയിലൂടെയുംപൊളിഞ്ഞിളകിയ റോഡിലൂടെയും ഞങ്ങൾ ഗഫൂറിക്കായുടെ വീടിനെ ലക്ഷ്യമാക്കി നീങ്ങി. വീട്ടിലെത്തി, ഒന്ന് ഫ്രഷായി, അല്പനേരം വിശ്രമിച്ചു,പ്രാതൽ കഴിച്ചു. ശേഷം, സാംസ്ക്കാരിക വേദിക്കാരുടെ ജീപ്പിൽ സ്നേഹ സംഗമവേദിയായ ചാലിയം ഹയർ സെക്കന്ററി സ്ക്കൂൾഗ്രൌണ്ടിലേക്ക്.
(അങ്ങനെ ജീവിതത്തിലാദ്യമായി ജീപ്പ് യാത്രയും നടത്തി).
അവിടെ, ഞങ്ങൾ സങ്കടങ്ങൾ പങ്ക് വെച്ചും, പ്രതീക്ഷയോടെ മുന്നേറാൻ പരസ്പരം ഊർജ്ജം പകർന്നും....... വീൽചെയറുകളുടെയുംമുച്ചക്രവണ്ടികളുടെയും, വാക്കിങ് സ്റ്റിക്കുകളുടെയും ഇടയിൽ, ഉദ്ഘാടകനായ എം. എൽ. എ സൈമൺ ബ്രിട്ടോയുടെ   ജീവിതാനുഭവങ്ങൾ ശ്രവിച്ചും അക്ഷര വെളിച്ചത്തിലൂടെ വെള്ളിലക്കാട്ടെ വെള്ളിനക്ഷത്രമായി മാറിയ 
റാബിയയുടെ സ്വാന്തനമെഴികൾ കേട്ടും ഞാനിരുന്നു. ഒപ്പം, എല്ലാം കണ്ടും കേട്ടും കണ്ണ്നിറഞ്ഞും എന്റെ ഉമ്മയും, ഞങ്ങളുടെ മാണിക്യവും.കാഴ്ച്ച ഇല്ലാത്തവരുടെ ഗാനമേള കേട്ടും, കണ്ണുള്ളവരുടെ മാജിക്ക് ഷോ കണ്ടും, നല്ല മനസ്സുകാരായ കൂറെ ഏറെ മനുഷ്യരെ പരിചയപെട്ടും വൈകുന്നേരത്തോടെ സംഘാടക സമിതിയോട് യാത്ര പറഞ്ഞ് അവരുടെ വാഹനത്തിൽ ഞങ്ങൾ ഫറോക്ക് സ്റ്റേഷനിൽ.

മടക്കയാത്രയിൽ, ഇരുട്ട് വിഴുങ്ങിയ പുറംകാഴ്ച്ചകൾ പിന്നിലേക്ക് മറയുമ്പോൾ വെറുതെ മനസ്സ് കലങ്ങി. രേഗം എന്റെ ശരീരത്തിനോട് ചേർന്ന നാൾ മുതൽഇന്നുവരെ ഇരുപത്തേഴ് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഇനി എത്ര നാൾ...മനസ്സ് നിറയെ ജീവിതസങ്കടങ്ങളുടെ പെരുമഴക്കാലം പെയ്ത് നിറഞ്ഞ് കൊണ്ടിരുന്നു.

പോയതിനേക്കാൾ ഇത്തിരി പ്രയാസങ്ങൾ താണ്ടി കായംകുളത്ത് തിരിച്ചെത്തി.ഫ്ലാറ്റ്ഫോം മുറിച്ച് ഇക്കര താണ്ടാൻ സഹായിച്ച പോലീസ്കാരനെയും, പോർട്ടറെയും ചെറുപുഞ്ചിരിയോടും നന്ദിയോടും ഞാൻ കൈ ഉയർത്തികാട്ടി, ഞങ്ങളുടെകാറിനടുത്തെക്ക് നീങ്ങി .വന്മരങ്ങളുടെ തണല് പറ്റികിടന്ന കാറിനെ കണ്ടപ്പോൾ ഞങ്ങൾ മൂവരും ഉള്ള് തുറന്ന് ചിരിച്ച്പോയി. (അങ്ങനെ യാത്രാഭാരം മുഴുവൻ ചിരി മഴയിൽ ഒലിച്ചു.) കാക്കയും പ്രാവും മറ്റ് അരുമപക്ഷികളുടും കൂടി കാറിന്റെ ഒരിഞ്ച് സ്ഥലം പോലുംബാക്കി വെക്കാതെ കാഷ്ട്ടിച്ച്...കാഷ്ട്ടിച്ച്... ഒരു മോഡേൻചിത്രംപോലെ കുളമാക്കിയിരിക്കുന്നു. ബാക്കിവന്ന ദാഹജലം ഉപയോഗിച്ച് ഗ്ലാസ്സിലുള്ള  കാഷ്ട്ടം ഒരുവിധം കഴുകി ഇറക്കി വൈപ്പറിട്ട് രണ്ട് പിടി പിടിച്ചപ്പോൾ കാറിനുള്ളിൽ നിന്നും കാഴ്ച്ച നീ‍ണ്ടു....(അരുമ പക്ഷികൾ കാഷ്ട്ടിച്ച കാറിന്റെ ഒരു പടം എടുക്കാൻ മറന്നത് കാക്കകാഷ്ട്ടം പോലെ മനസ്സിലുണ്ട്)

വീട്ടിലെത്തി ഒന്നു ഫ്രഷ് ആയി കട്ടിലിൽ കിടക്കുമ്പൊൾ മനസ്സിൽ നിറയെ സ്നേഹമയിയായ എന്റെ ഉമ്മ മാത്രമായിരുന്നു. ഒരു വൻ മരം പോലെ വളർന്ന് തണലും തണുപ്പുമായി നിൽക്കുന്ന ഉമ്മമരം(അമ്മമരം). അസഹനീയമായ മുട്ട് വേദനയാൽ അമ്പത് ചുവടുകൾ വെച്ചാൽ എത്താൻ മാത്രം ദൂരമുള്ളഞങ്ങളുടെ തറവാട്ട് വീട്ടിലേക്ക് പോകാൻ പോലും മടിക്കുന്ന ഉമ്മ 32 , മണിക്കൂറിനുള്ളിൽ എത്ര ചുവടുകൾ വെച്ചുകാണും... യാത്രാ ക്ഷീണത്താൽ ഞാൻ ഉമ്മയുടെ കാൽക്കൽ തല വെച്ചു കിടന്നു.


71 comments:

 1. എന്റെ ജീവിതാനുഭവം വായിക്കുക. പ്രിയ സ്നേഹിതരുടെ
  അഭിപ്രായങ്ങൾക്ക് വില കല്പിച്ചുകൊണ്ട് ഞാൻ.

  ReplyDelete
 2. ഒരു വൻ മരം പോലെ വളർന്ന്
  തണലും തണുപ്പുമായി നിൽക്കുന്ന ഉമ്മമരം(അമ്മമരം).

  ..........

  ReplyDelete
 3. മണിക്കൂറിനുള്ളിൽ എത്ര ചുവടുകൾ വെച്ചുകാണും...?!!!!


  ആശംസകള്‍

  ReplyDelete
 4. എനിക്കൊന്നും പറയാന്‍ കഴിയുന്നില്ല.!! എന്‍റെ തൊണ്ട വരണ്ടിരിക്കുന്നു . കണ്ണുകള്‍ നിറയെ വെള്ളമാണ് . !

  ReplyDelete
 5. വാക്കുകള്‍ പറയാന്‍ കഴിയുന്നില്ല ഇക്കാ ഇതു വായിച്ചപ്പോള്‍ ഹംസാക്ക പറഞ്ഞപ്പോലെയാണ് എന്‍റെ അവസ്ഥയും.......... ഒന്നും പറയാന്‍ കഴിയുന്നില്ല..

  ReplyDelete
 6. എന്ത് പറയണം എന്ന് അറിയില്ല
  ഒരു വൻ മരം പോലെ വളർന്ന്
  തണലും തണുപ്പുമായി നിൽക്കുന്ന ഉമ്മമരം എന്നും ഒരു തണലായി കൂടെ ഉണ്ടാകട്ടെ

  ReplyDelete
 7. എന്താ പറയാ..
  കണ്ണു നിറഞ്ഞു..

  പ്രാർഥനകൾ മാത്രം..
  സഹോദരനും
  തണലും തണുപ്പുമായ ഉമ്മമരത്തിനും!

  ReplyDelete
 8. jeevitham poruthi netuu. ee blogil aadyamayannu vannathu. eni ellam vayikkanam. ellavidha aazamsakalum nerunnu.

  ReplyDelete
 9. ഇത്തവണ നാട്ടില്‍ വന്നപ്പോള്‍ ഞാന്‍ കാണാന്‍ ശ്രമിച്ചിരുന്നു. അപ്പോഴാണ്‌ കോഴിക്കോട് പോയ വിവരം വാഹിദ് പറഞ്ഞത്. അടുത്ത തവണ തീര്‍ച്ചയായും കാണാം. :)

  ReplyDelete
 10. ഉള്ളു നിറയെ പ്രാർത്ഥനകൾ മാത്രം....

  ReplyDelete
 11. എന്റെ പ്രാര്ത്ഥനയും ഉണ്ട്

  ReplyDelete
 12. സങ്കടായീട്ടോ. ആ അമ്മമരത്തിനെ ഒരുപാടിഷ്ടായി.

  ReplyDelete
 13. മടുക്കാത്ത സ്നേഹമായ ഉമ്മക്കും, മകനും ഉള്ളു നിറഞ്ഞ പ്രാര്‍ത്ഥനയോടെ.

  ReplyDelete
 14. എന്താണെന്നറിയില്ല എന്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പുന്നു ....

  ReplyDelete
 15. എന്തു പറയാനാ മാഷെ...?
  എന്തു പറഞ്ഞാലും സമാധാനം കിട്ടുമോ...?
  പ്രാർത്ഥിക്കാനല്ലാതെ.. ഒന്നിനും കഴിയില്ലല്ലൊ...

  ReplyDelete
 16. ഞാന്‍ ഇവിടെ ആദ്യമായി ആണ് വരുന്നത് നല്ല എഴുത്താണ് ജീവിത അനുഭവങ്ങള്‍ മറ്റൊരുരുത്തരും പാഠമാക്കണ്ടാതാണ് പരിചയ പെട്ടത്തില്‍ സന്തോഷം നേരില്‍ കാണാന്‍ ശ്രമിക്കും

  ReplyDelete
 17. വായിച്ചു കഴിഞ്ഞപ്പോള്‍ വല്ലാത്ത നൊമ്പരം..
  എപ്പഴോ ആ ട്രെയിനില്‍ ഞാനും കയറിയ പോലെ..
  തീവണ്ടീയുടെ കൂവിപ്പാച്ചിലിനിടയില്‍ പറക്കാത്ത മോഹങ്ങളെ
  വെറുതെ താലോലിച്ചിരിക്കുന്ന താങ്കള്‍ക്കരികില്‍ ഞാനുമുണ്ടായിരുന്നു എന്ന തോന്നല്‍..
  പറയാതെ പോയ സാന്ത്വന വാക്കുകള്‍...
  ഹൃദയത്തിന്റെ ഭാഷക്ക് ആശംസകള്‍..
  ഇനിയും എഴുതുക..മുന്നില്‍ ഞങ്ങള്‍ ആകാംക്ഷയോടെ
  കേള്‍ക്കാനിരിക്കുന്നുണ്ട്...

  ReplyDelete
 18. മനസ്സിന്റെ കാലുകള്‍ തളരാത്ത താങ്കള്‍ എല്ലാവര്‍ക്കും ഒരു പ്രചോദനമാകട്ടെ. വീട്ടിലിരുന്നു കൊണ്ട് തന്നെ ഈ ബ്ലോഗ് വഴി ലോകത്തിന്റെ ഏതെല്ലാം ഭാഗത്തേയ്ക്കാണ്‌ യാത്ര ചെയ്യുന്നത്. എത്രയെത്ര ആളുകളെയാണ്‌ പരിചയപ്പെടുന്നത്. തളരാത്ത മനസ്സും, ധാരാളം സുഹൃത്തുക്കളും, എപ്പോഴും കൂടെ താങ്ങായുള്ള ഉമ്മയും, മറ്റു കുടുബാംഗങ്ങളും താങ്കളുടെ ജീവിതം ധന്യമാക്കട്ടെ.

  എല്ലാ നന്മകളും നേരുന്നു.
  ആശംസകളോടെ..

  ReplyDelete
 19. ഞാന്‍ പ്രാര്‍ത്ഥിക്കുന്നില്ല. ആരോട്? പുറത്തുള്ളവര്‍ എന്തു ചെയ്താലും സാദിക്ക്, നിങ്ങളുടെ ജീവിതം നിങ്ങള്‍ തന്നെ കൊണ്ടുനടക്കണം. പിന്നെ നിങ്ങളുടെ പോസിറ്റീവായ മനസ്സിനോട് എനിക്ക് വല്ലാത്ത ബഹുമാനമുണ്ട്. നിങ്ങളുടെ അമ്മയോട് സ്നേഹാദരങ്ങള്‍ മാത്രം.

  സ്റ്റീഫന്‍ ഹോക്കിങ് എന്ന മനുഷ്യനെ നിങ്ങള്‍ അറിയുമായിരിക്കും. മുന്‍പും ഞാന്‍ ഇത് പറഞ്ഞിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക. ഒരു വീല്‍ചെയറിലിരുന്നു കൊണ്ട്,ലോകത്തിന്റെ സമയക്രമത്തെ മുഴുവന്‍ വ്യാഖ്യാനിച്ച ഹോക്കിങ്.
  അദ്ദേഹത്തിന്റെ വീല്‍ചെയര്‍ ഒര്‍ പരീക്ഷണ ശാലയാണ്. വിരലുകള്‍ മാത്രം ഉപയോഗിച്ച് കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിച്ച് ജീവിതം ലോകത്തിനു സമര്‍പ്പിച്ചില്ലേ.
  a brief history of Time എന്ന പുസ്തകം ലോകം മുഴുവന്‍ വായിക്കുന്നില്ലെ.
  ഇക്കാ, ധൈര്യമായിരിക്കൂ, നിങ്ങള്‍ക്ക് ലോകത്തിന്റെ സഹതാപമല്ല വേണ്ടത്,, സ്നേഹമാണ്.

  റോബര്‍ട്ട് മ്യുസിലിന്റെ The man without Qualities
  എന്ന നോവലില്‍ പറയുന്നതിങ്ങനെ. “ആധുനികമനുഷ്യന്‍ ആശുപത്രികളില്‍ ജനിക്കുന്നു. ആശുപത്രികളില്‍ മരിക്കുന്നു. അതുകൊണ്ട് അവര്‍ ആശുപത്രികള്‍ പോലുള്ള പരിസരങ്ങളില്‍ ജീവിക്കണം”. ആശുപത്രികളില്‍ രക്ഷിക്കാ‍ന്‍ വൈദ്യന്മാര്‍ ഉണ്ട്. ലോകമെന്ന ആശുപത്രിയില്‍ ആരാണുള്ളത്?
  യാത്രയുടെ തുടക്കത്തില്‍ നിങ്ങള്‍ എഴുതിയത് വായിചപ്പോള്‍ ഞാന്‍ ഈ ആശയം ഓര്‍ത്തുപോയി.

  ReplyDelete
 20. This comment has been removed by the author.

  ReplyDelete
 21. എന്ത് പറയാനാ :(

  ReplyDelete
 22. ഈ ഉമ്മയും മകനും, മനസ്സില് നിന്നും പോവില്ല, മരണംവരെ. വാക്കുകള് കിട്ടുന്നില്ല, പ്രാര്ഥനകള്.

  ReplyDelete
 23. ഒരു വൻ മരം പോലെ വളർന്ന് തണലും തണുപ്പുമായി നിൽക്കുന്ന ഉമ്മമരം(അമ്മമരം). എല്ലാ വീടകങ്ങളിലും ഇത്തരം ഉമ്മമരങ്ങള് കാണാനാവും. പക്ഷേ, എല്ലായിടത്തും വാര്ധക്യമെത്തിയാല് ആ മരത്തെ വെട്ടിമുറിക്കാനാ പുതിയ തലമുറ ശ്രമിക്കുന്നത്.

  ReplyDelete
 24. സ്വന്തം ഹൃദയത്തിൽ നിന്നും വന്ന ഭാഷക്ക് മറ്റുള്ളവരിലേക്ക് നൊമ്പരങ്ങൾ ആഴത്തിൽ ഉണ്ടാക്കാൻ സാധിക്കും എന്നതിന്റെ തെളിവാണിത് ഭായി...
  അഭിനന്ദനങ്ങൾ ,ആശംസകള്‍..
  ഇനിയും എഴുതികൊണ്ടിരിക്കുക ,ഞങ്ങൾ പിന്തുടരുന്നുണ്ട് കേട്ടൊ..

  ReplyDelete
 25. സൈമണ്‍ ബ്രിട്ടോയെ ആലോചിക്കുക, റാബിയയെയും, ഹെലെന്‍ കെല്ലെര്‍റെയും, സ്ടീഫെന്‍ ഹോകിന്സിനെയും ആലോചിക്കുക.
  തളരാത്ത മനസ്സുകള്‍ കൊണ്ട് ലോകം കീഴടിക്കയവരെ കുറിച്ച് ചിന്തിക്കുക..അക്കൂട്ടത്തില്‍ ഒരു പേര് കൂടി ഞങ്ങള്‍ക്ക് ചേര്‍ത്ത് വായിക്കണം - സാദിക്ക്.

  ReplyDelete
 26. ഒന്നും എനിക്കെഴുതാന്‍ കഴിയുന്നില്ല
  വായിച്ചു കഴിഞ്ഞപ്പോള്‍ എന്തോ.....
  ഇക്കയുടെ സ്നേഹമുള്ള ആ..ഉമ്മാക്ക് എന്റെ പ്രാര്‍ഥനകള്‍ എന്നെന്നും..

  ReplyDelete
 27. പരിചയപ്പെടാനും താങ്കളുടെയും അതു പോലെ മറ്റു പലരുടെയും ഇത്തരം അനുഭവങ്ങള്‍ വായിക്കാനും മനസ്സിലാക്കാനും കഴിഞ്ഞതില്‍ സന്തോഷിക്കുന്നു.തളരാത്ത മനസ്സുമായി മുന്നൊട്ടു പോകാന്‍ പടച്ചവന്‍ അനുഗ്രഹിക്കട്ടെ!

  ReplyDelete
 28. ഉമ്മ ..ഇല്ലാതാകുമ്പോളെ..കൂടുതല്‍ മനസ്സിലാക്കാനാവു..

  ReplyDelete
 29. ഈ ഭൂമി മൊത്തം തീറെഴുതി കൊടുത്താലും മാതാവിന് പകരമാകുമോ ?
  ശാരീരികാരോഗ്യതിനേക്കാള്‍ മാനസികാരോഗ്യമാണ് വേണ്ടത് . അത് സാഹിബിനു വേണ്ടുവോളമുണ്ട്.
  നിശ്ചയദാര്‍ഢ്യം സ്ഫുരിക്കുന്ന വാക്കുകള്‍ എന്നുമുയരട്ടെ..

  ReplyDelete
 30. ഇനിയുമിനിയും ഒരുപാട് ചെയ്യാനുണ്ട് സാദിക്കിന്. ബ്ലോഗെഴുത്ത് മാത്രം പോര. പുസ്തകങ്ങള്‍ ആകട്ടേ ഇനി. ധാരാളം വായിക്കുകയും എഴുതുകയും ചെയ്യണം. എല്ലാവിധമായ ഭാവുകങ്ങളും.

  ആ ഉമ്മമരം ഇനിയുമിനിയും വിശാലമായി പടര്‍ന്നു പന്തലിച്ച് തണലേകി നില്‍ക്കട്ടേ ഒരുപാട് കാലം.

  ReplyDelete
 31. The bold mind and a great mother what else ....nothing to say...Gr8 going...God Bless us

  ReplyDelete
 32. എന്തെഴുതാനാണ്....
  ഞാൻ വീട്ടിൽ വരാം.കായംകുളത്തുനിന്ന് വീട്ടിലേക്കുള്ള വഴി ഒന്നയച്ചു തരൂ..
  dr.jayan.d@gmail.com

  ReplyDelete
 33. എന്നിൽ ഊർജ്ജം നിറക്കുമാറ് കമന്റുകൾ തന്ന എല്ലാവർക്കും
  വാക്കുകൾക്ക് അതീതമായ നന്ദി..............

  ReplyDelete
 34. ഒന്നും പറയാനില്ല സാദിക്....
  എഴുതുക ധാരാളം. വായിക്കുക ധാരാളം.
  നമ്മുടെ ബ്ലൊഗ്ഗ് ലോകത്തിലൂടെ യാത്ര തുടരുക.
  ഞങ്ങള്‍ ഒപ്പം എപ്പോഴും പിന്തുടരും...
  ആസംസകള്‍.

  ReplyDelete
 35. സാദിഖ്.......
  എനിക്കൊന്നും പറയനില്ലാ, ഇതുപോലുള്ള അവസ്ഥ ഏറെക്കുറേ എനിക്ക് അനുഭവിച്ചറിയാം.
  ബൈക് അപകടത്തില്‍ ശരീരം മുഴുവന്‍ മുറിവുകളുമായി ഞാന്‍ അലറി വിളിച്ച് ഒന്നര വര്‍ഷത്തോളം കരഞ്ഞു കൊണ്ടിരുന്ന സമയമത്രയും എന്റെ കൂടെ നിന്ന് കരയനല്ലാതെ ഉമ്മാക്കും ഉപ്പാക്കും പെങ്ങമ്മാര്‍ക്കും വേറെ ഒന്നിനും കഴിഞ്ഞിരുന്നില്ലാ...!

  ReplyDelete
 36. ജാലകത്തില്‍ റെജിസ്റ്റര്‍ ചെയ്താല്‍ കൂടുതല്‍ ആളുകള്‍ക്ക് പുതിയ പോസ്റ്റുകളില്‍ എത്താന്‍ എളുപ്പമായിരിക്കുമെന്ന് കരുതുന്നു. ഇവിടെ ഒന്ന് പോയി നോക്കൂ

  ReplyDelete
 37. സുഹൃത്തേ,
  സത്യത്തിൽ എന്ത് പറയണമെന്നറിയില്ല.. സത്യം.. എപ്പോഴെങ്കിലും കഴിയുകയാണെങ്കിൽ വരാം സുഹൃത്തേ താങ്കളൂടെ അടുത്ത്. എല്ലാവരും കൂടെയുണ്ട്.. മനസ്സുകൊണ്ട് പ്രാർത്ഥനകളോടെ..

  ReplyDelete
 38. സാധിഖ്,താങ്കളെന്‍റെ ഓര്‍മകളെ കുറേ പിറകോട്ട് വലിച്ചു..!
  നിങ്ങളുമായി പരിചയം തുടങ്ങിയ ഒന്നാമത്തെ നാള്‍...
  ശൈഖ് മുഹമ്മദായിരുന്നു എന്നോട്ബന്ധപ്പെടാനാവശ്യപ്പെട്ട്കൊണ്ട്
  താങ്കളുടെ കോണ്ടാക്റ്റ് നമ്പര്‍ നല്‍കിയത്..Manoraj തന്ന ലിങ്ക്
  വഴിയാണിവിടെ എത്തുന്നത്.വായന കഴിഞ്ഞപ്പോള്‍ മനസ്സിന്‍റെ
  ഉള്ളറകളില്‍ നിന്നൊരുള്‍വിളി ഉയര്‍ന്നു...പ്രിയ ഉമ്മാ...!!
  ഉമ്മാന്‍റെ പ്രിയമോന്‍ ഇനിയും കാണും ഏറെ അനുഭവങ്ങള്‍...
  ഒക്കെയങ്ങ് പോരട്ടെ..പോസ്റ്റുകളായി..!
  ഞങ്ങള്‍ക്കതില്‍നിന്നൊക്കെ ജീവിതം പഠിക്കാനൊത്തിരി ഉണ്ടാവും!
  ഉമ്മാക്കും,മോനും വേണ്ടി ഒരു നുറുങ്ങിന്‍റെ പ്രാര്‍ത്ഥന മാത്രം...

  ReplyDelete
 39. "ഫ്ലാറ്റ്ഫോം മുറിച്ച് ഇക്കര താണ്ടാൻ സഹായിച്ച പോലീസ്കാരനെയും, പോർട്ടറെയും ചെറുപുഞ്ചിരിയോടും നന്ദിയോടും ഞാൻ കൈ ഉയർത്തികാട്ടി"

  കാക്കരയും...

  ReplyDelete
 40. എന്ത് പറയണംന്നറിയില്ല. ഉമ്മാക്കും മകനും വേണ്ടി പ്രാർത്ഥനകൾ മാത്രം

  ReplyDelete
 41. ഇക്കാ വായിച്ചൂട്ടോ..ഒത്തിരി സങ്കടമൊന്നും തോന്നിയില്ല..ഇക്കായുടെ മനോഭാവത്തെ അനുമോദിക്കുന്നു..നമ്മുടെ താഴേക്ക് നോക്കുമ്പോൾ നമ്മളുടേത് ഒന്നുമല്ലെന്നുള്ള തിരിച്ചറിവ് അതുമാത്രം മതി ഈ ജീവിതം മുഴുവൻ ജീവിച്ച്തീർക്കാൻ..കയ്പ്പൂള്ള ജീവിതത്തിനെ സന്തോഷത്തിന്റെ മാധുര്യം നുണയാൻ കഴിയൂ..കയിപ്പിന്റെ അളവു കൂടുന്നതിനനുസരിച്ച് മാധുര്യത്തിന്റെയും അളവ് കൂടുമെന്നു നമുക്ക് പ്രത്യാശിക്കാം....അറിഞ്ഞു കൊണ്ട് ഒരു ജീവിയെയും ഉപദ്രവിക്കാതിരിക്കുക ...അതേ നമുക്കീ ജീവിതത്തിൽ ചെയ്യാനുള്ളൂ...... ഉമ്മക്കും മോനും നന്മ വരട്ടെയെന്നു ആശിക്കുന്നു.... ആദ്യ സന്ദർശനമാണ് ഇനിയും വരാം.........

  ReplyDelete
 42. Anonymous3/6/10 12:15

  വായിച്ചു .. ഉമ്മ യുടെ സ്നേഹത്തിനു പകരം വെക്കാൻ ഒന്നുമില്ല
  നാം നമുക്കു താഴ്യുള്ളവരിലേക്കു നോക്കിയാൽ നമ്മുടെ വേദനകൾ എത്ര നിസ്സാരം .. അല്ലെ തണലേകാൻ ഉമ്മ കൂടെ യുണ്ടെങ്കിൽ ലോകത്ത് ആരും നമുക്കു വേണ്ട അതു പോലും അനുഭവിക്കാൻ പറ്റാത്ത എത്ര പേരുണ്ടീ ലോകത്ത് ..സ്നേഹ നിധിയായ ഉമ്മാക്കും മകനും വേണ്ടി പ്രാർഥനകൾ മാത്രം..

  ReplyDelete
 43. അകാശമാണമ്മ
  ഭൂലോകമാണമ്മ
  സ്വര്‍ഗ്ഗാമ്റ്‍തമമ്മേ
  അമ്മ തന്‍ പൊന്നുമ്മ.

  ReplyDelete
 44. Ethra nannayi thangal anubhava kadhayile oru edu ivide cherthirikkunnu. Ende mizhikalum niranju....ummayodulla snehathinde aazhavum parappum oru cheenthu kadalassil kaanikkuvan saadhikkilla engilum......engilum njan arinju thangalude ammayodulla snehathinde aazha kadaline. Ennum eeswaran thunaykkatte. Prathankalode,
  Ambily. (Malaylam type cheyyan pattathathinal aanu ingine ezhuthiyathu.Kshamikkumallo)

  ReplyDelete
 45. we are with you man .go ahead bravely

  ReplyDelete
 46. പ്രൊഫൈല്‍ വായിച്ചപ്പോഴേ കണ്ണ് നിറഞ്ഞു.അതുകൊണ്ട് ഇതിലെ പോസ്റ്റ്‌ എന്താന്നു നോക്കുന്നില്ല. പിന്നെ വന്നു വായിച്ചോളാം. ദൈവം താങ്കളുടെ കൂടെയല്ലെന്കില്‍ പിന്നാരുടെ കൂടെയാണ്!

  ReplyDelete
 47. അല്ലാഹു ഉണ്ടാകും കൂടെ. പ്രാര്‍ഥനകളോടെ ഞങ്ങളും ഉണ്ട് ഭായീ.

  ReplyDelete
 48. അസാധ്യമായി ഒന്നുമില്ല എന്ന് ഉറച്ചു വിശ്ശ്വസിക്കുക. ശുഭാപ്തി വിശ്വാസത്തോടെയും, മനക്കരുത്തോടും കൂടി മുന്നേറുക, സഹായ ഹസ്ത്തങ്ങള്‍ വഴിയെ താങ്കളെ തേടിയെത്തും.

  ReplyDelete
 49. ആദ്യമായി ഒരു ബ്ലോഗ്‌ വായിച്ചു എന്‍റെ കണ്ണുകള്‍ നിറഞ്ഞതും ഇതാവും ...ബാക്കി എല്ലാം ആരെയോ കുറിച്ച് ഒക്കെ ,മറ്റുള്ളവര്‍ എഴുതി വയ്ക്കുന്നതും .സ്വന്തം അനുഭവം ഇതുപോലെ വിവരിച്ചിരിക്കുന്നതിനു മുന്‍പില്‍ എന്‍റെ വാക്കുകള്‍ക്കും ശക്തിയില്ല .
  മനസ്സ് നിറയെ ജീവിതസങ്കടങ്ങളുടെ പെരുമഴക്കാലം പെയ്ത് നിറഞ്ഞ് കൊണ്ടിരുന്നു.അതിനിടയിലും വിശ്വാസം എന്ന വാക്കുമായി യാത്ര ചെയുന്നവന്‍ .ഒരേ ഒരു വാക്ക്..എന്‍റെ പ്രാര്‍ത്ഥനയില്‍
  എന്നും ഉണ്ടാവും ..

  ReplyDelete
 50. മനസ്സിൽ നിറയെ നന്മകളുള്ള പ്രിയ ബ്ലോഗർ സുഹ്രത്തുക്കൾക്ക് നിറയെ… നിറയെ… മനസ്സ് നിറയെ നന്ദി…………..

  ReplyDelete
 51. @ ഒരു നുറുങ്ങ്, sm sadique "

  നിങ്ങള്‍ രണ്ടു പേരും എന്നില്‍ വല്ലാത്ത നൊമ്പരം ഉണ്ടാക്കുന്നു. ജീവിതം ഇത്രയേ ഉള്ളൂ എന്ന ചിന്ത എനിക്കുള്ളില്‍ തിരമാല പോല്‍ പൊങ്ങുന്നു. ദൈവത്തിന്റെ അപാര സാന്നിദ്ധ്യം നിങ്ങളില്‍ ഉണ്ടാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. എന്‍റെ ഈ എളിയ ശ്രമം നിങ്ങള്‍ക്കും നിങ്ങളെപോലുള്ളവര്‍ക്കുമായി സമര്‍പ്പിക്കുന്നു. ഉപകാരപ്രദമായ ഒരു വലിയ ബന്ധം നമുക്കിടയില്‍ ഉണ്ടാവട്ടെ എന്ന ആഗ്രഹത്തോടെ നിങ്ങളുടെ സ്വന്തം അനുജന്‍..

  എന്റെ ബ്ലോഗിലെ ആദ്യ പോസ്റ്റില്‍ താന്കലിട്ട കമന്റിനു ഞാന്‍ നല്‍കിയ മറുപടിയാണിത്. ഈ പോസ്റ്റ്‌ ഇപ്പോള്‍ വായിച്ചു.അവിടെ (എന്റെ ബ്ലോഗില്‍) പുതിയ പോസ്റ്റ്‌ ഇട്ടു കുളമായി. കമന്ടുകലത്രയും വല്ലാത്ത ഭാരം എന്റെ ചുമലില്‍ വെച്ച് തന്നിരിക്കുന്നു. സൗകര്യം പോലെ അവിടം വരൂ. (നന്ദി)

  ReplyDelete
 52. പ്രിയമുള്ള സാദിഖ്,
  ശാരീരികമായ അവശതയെ മനോബലം കൊണ്ട്, ഇച്ഛാശക്തികൊണ്ട് താങ്കള്‍ അതിജീവിക്കുന്നുവല്ലോ. അതെന്നെ ആശ്വസിപ്പിക്കുന്നു. താങ്കള്‍ക്കും ഉമ്മയ്ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു.

  ReplyDelete
 53. ഈ ബ്ലോഗ് ലോകം ഒരു പുത്തൻ ലോകത്തേക്കുള്ള വാതിൽ തുറക്കുകയാണ്. വേദനകൾ മറക്കുന്ന സ്വാതന്ത്ര്യത്തിലേക്കുള്ള പ്രയാണത്തിന്റെ വഴികൾ തുറക്കുന്ന ലോകം. എന്റെ എല്ലാ ദൂരയാത്രകളും ആശുപത്രി യാത്രകളായിരുന്നല്ലൊ എന്ന് ഒരു നിമിഷം ഞാൻ ഓർത്തുപോയി.

  ReplyDelete
 54. ആത്മവിശ്വാസം കൈവിടരുത്-ധാരാളം എഴുതുക.
  പ്രാര്‍ത്ഥനയോടെ

  ReplyDelete
 55. എസ്സെം ,
  പ്രൊഫൈല്‍ വായിച്ചപ്പോള്‍ ആദ്യം ഒരു വിഷമം തോന്നി. പിന്നെ അടിയുറച്ച ആത്മ വിശ്വാസത്തില്‍ അഭിമാനം തോന്നി.രചനകള്‍ വായിച്ചപ്പോള്‍ അല്പം അസൂയയും തോന്നുന്നു. ജീവിതത്തിന്റെ വ്യത്യസ്ത മുഖങ്ങള്‍ കാണാന്‍ ഭാഗ്യം സിദ്ധിച്ചയാള്‍ സിദ്ദീഖ്.
  എഴുത്ത് ഹ്ര്'ദയസ്പ്ര്'ക്കാകുന്നു.നന്മകള്‍ നേരുന്നു.

  ReplyDelete
 56. ശരിക്കും കണ്ണ് നിറഞ്ഞു
  "അമ്മ" എന്നും തണല്‍ മരമാണ്
  സാന്ത്വനമാണ്!

  ReplyDelete
 57. ivide varan njan vaikiyo...

  ikka, Asalaam alaikum...


  www.venalmazha.com

  ReplyDelete
 58. തളരാതെ തുടരുക.. ജീവിത യാത്രകള്‍.

  ReplyDelete
 59. തളരാതെ തകരാതെ
  മുന്നേറുക ........
  മുകളിലെ പഴമങ്ങെ ത്തി പ്പിടിക്കാന്‍
  താഴത്തെ ചില്ലയില്‍ ചെമ്മേ പിടിക്കുക !

  ReplyDelete
 60. ഇക്കാ ഞാന്‍ ഇവിടെ വരാന്‍ അല്പം വൈകി.. ഞാനും താങ്കളെ പോലെ ഒരാള്‍ തന്നെ .. 22ആമത്തെ വയസില്‍ സര്‍വേശ്വരന്‍ എന്നോട് പറഞ്ഞു ഇനി നീ കുറച്ച് വീട്ടില്‍ റെസ്റ്റ് എടുക്ക് എന്ന്... അങ്ങനെ അങ്ങേര്‍ എന്റെ 2 കാലുകളുടേയും ചലന ശേഷി അങ്ങെടുത്തു കളഞ്ഞു.. ഇപ്പോ 30 വയസായിരിക്കുന്നു എനിക്ക്. ഞാന്‍ തൊറ്റു കൊടുക്കാന്‍ തയ്യാറല്ല, വിധിയോട് പൊരുതി എനിക്ക് ജീവിച്ചെ മതിയാകൂ......

  പിന്നെ ഞാനും വന്നിരുന്നു ഇക്കാ പറഞ്ഞ ചാലിയം ക്യാംബില്‍..
  ഞാനും വന്നിരുന്നു

  ReplyDelete
 61. സാദിഖ്‌ പരിചയപ്പെടാന്‍ താമസിച്ചു പോയോ എന്ന് സംശയം
  നമ്മെ കാല്‍ വിഷമിക്കുന്നവരെ നോക്ക് എന്ന ചിന്ത അത്
  മേല്പോട്ടാവനം എന്നില്ല.ദൈവം മുകളില്‍ ആണ് എന്ന് ആരും പറഞ്ഞിട്ടില്ല.
  താഴോട്ടു നോക്കുമ്പോള്‍ നമ്മള്‍ എത്ര ഭാഗ്യവാന്മാര്‍ എന്ന് തോന്നും.
  ആ വാചകം മാത്രം മുന്നോട്ടു നടത്തട്ടെ.ആശംസകള്‍.

  ReplyDelete
 62. മനസ്സ് നിറയെ ആശ്വാസവും പ്രതീക്ഷയും പകർന്നേകിയ പ്രിയ സുഹ്രത്ത്ക്കൾക്ക് നന്ദി ….നന്ദി ….

  ReplyDelete
 63. പ്രിയ സുഹൃത്തേ,

  ആദ്യമായിട്ടാണ്‌ കാണുന്നത്,

  നൊമ്പരങ്ങളെ വാക്കുകളിലേക്ക് പകര്‍ന്നത്,
  അത് ഞങ്ങള്‍ക്കു തന്നത്...........

  ഇനി ഈ ബ്ലോഗ് നോക്കാന്‍ ഞാനുമുണ്ടാകും.

  സന്തോഷത്തോടെ കഴിയുക.
  വീണ്ടും കാണാം.

  സസ്നേഹം,

  ReplyDelete
 64. സാദിഖ്, ഇക്കാ വലിയൊരു നീറലിലൂടെ കടന്നു പോയി. ജീവിതം പരമാവധി ആയാസരഹിതമാക്കാൻ സർവ്വശക്തൻ സഹായിക്കട്ടെ. ധാരാളം സന്തോഷം ജീവിതത്തിലുണ്ടാവട്ടെ, എന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
  കഴിഞ്ഞ 27 വർഷമായി കാലുകൾ രണ്ടും പഴുത്തുതീരുന്ന ഒരസുഖവുമായി ജീവിക്കുന്ന ഒരു സഹോദരനെ(ബന്ധുവും കൂടിയാണ്)അറിയുന്ന ഒരാളാണ് ഞാൻ. കാലുകൾ രണ്ടും എന്നും വൈകുന്നേരം അഴിച്ചുകെട്ടുമ്പോൾ ഊതിക്കൊടുത്തും വീശിക്കൊടുത്തും അടുത്തിരിക്കാറുണ്ടായിരുന്നു ഞാൻ വർഷങ്ങൾക്കു മുമ്പ്. എന്നും എനിക്കു തല കറങ്ങും, കാലുകൾ കെട്ടിത്തീരുമ്പോഴേക്കും. കാല്പാദങ്ങളിൽ മാംസമെല്ലാം അഴുകിപ്പോയി എല്ലിൻ കുറ്റികളും ഞരമ്പുകളും എഴുന്നേറ്റൂ നിൽക്കുന്നുണ്ടാവും.. എന്നാലും ചിരിച്ചും ചുറ്റുമുള്ളവരെയെല്ലാം ചിരിപ്പിച്ചും എല്ലാവരേയും സഹായിച്ചും അസാമാന്യ മനോധൈര്യത്തോടെ ആ കാലുകൾ വച്ച് ഓട്ടോറിക്ഷ ഓടിപ്പിച്ചും ആ സഹോദരൻ ജീവിക്കുന്നതുകാണുമ്പോൾ ഞാനോർക്കാറുണ്ട്, എന്താണു ദുഃഖം? ഭൂമിയിൽ ദുഃഖമേയില്ലല്ലോ എന്ന്..
  ജീവിതവഴിയിൽ പിന്നേയും പലരേയും കണ്ടു...
  ഇക്കാ, അതുപോലെ താങ്കൾക്കും ജീവിതത്തെ നേരിടാൻ ആവട്ടെ, ഉറച്ച മനസ്സോടെ. പ്രാർത്ഥനയോടെ, സ്നേഹത്തോടെ...

  ReplyDelete
 65. സാദിഖ്.
  നന്നായിരിക്കുന്നു...

  ജീവിതത്തില്‍ ദുഖങ്ങള്‍ ഉണ്ടാവുമ്പോ" നീ നിന്നെക്കാള്‍ താഴ്ന്നവരിലേക്ക് നോക്കു" എന്ന പ്രവാചകവചനം പോലെ മറ്റൊന്നില്ലെ ? ഇതുപോലെ.. ഒരു ദൈവവിശ്വാസിയുടെ കാര്യം എത്ര അത്ഭുതകരം. നല്ല കാര്യം വന്നാല്‍ അവന്‍ സന്തോഷവാനാണ്, അവന്‍ ദൈവത്തെ സ്തുതിക്കുന്നു. എന്നാല്‍ വല്ല ബുദ്ധിമുട്ടും വന്നാലോ, അതും അവന് നന്‍മയായിത്തീരുന്നു(ക്ഷമയിലൂടെയും പ്രാര്‍ത്ഥനയിലൂടെയും അതു അവന് പരലോകത്ത് ഗുണമായിത്തീരുന്നു). ഞാനും പ്രാര്‍ത്ഥിക്കുന്നു.. നല്ലതു വരാന്‍,ഇഹലോകത്തും പരലോകത്തും കൂടുതല്‍ സന്തോഷങ്ങള്‍ ലഭിക്കാന്‍.നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ ഞങ്ങളെയും ഉള്‍പ്പെടുത്തുക...

  നല്ല എഴുത്തു.. ഒഴുക്കോടെ , സങ്കടങ്ങള്‍ പങ്കുവെച്ച്, സന്തോഷങ്ങള്‍ പങ്കുവെച്ച് ഒരു യാത്ര.. ഇനിയും എഴുതുക.. നല്ല യാത്രകള്‍ ഇനിയും നേരുന്നു...

  ReplyDelete
 66. സ്വന്തം മകൻ ഒരമ്മയെ കൊന്ന് ഹൃദയം കയ്യിലെടുത്ത് അകത്തേക്ക് കയറുമ്പോൾ മകന്റെ തല വാതിലിന്റെ കട്ടിളയിൽ മുട്ടിയത്രെ, ഉടനെ കയ്യിലുണ്ടായിരുന്ന ഹൃദയം പറഞ്ഞുവത്രെ“ഹൗ എന്റെ മകന്റെ തല”.അമ്മ അങ്ങനെയാണ്‌. അവർ സഹനത്തിന്റെ പ്രതീകമാണ്‌.താങ്കൾക്ക് ആ പൊന്നുമ്മയ്ക്ക് വേണ്ടി പ്രാർഥിക്കാൻ കഴിയുന്നില്ലേ അത് തന്നെ ഒരപാരാനുഗ്രഹമാണ്‌.നാളെ ദൈവത്തിന്റെ സമക്ഷം അവർ ഈ നല്ല മകന്‌ വേണ്ടി സാക്ഷി പറയും.
  ഒരു ഉദാഹരണം വിവരിക്കാം. അൽ അഖം എന്ന സ്വഹാബ്ബി മരണാസന്നമായി കിടക്കുകയാണ്‌ ശഹാദത്ത്(സത്യവാചകം​‍ാമറ്റു സ്വഹാബികൾ ചൊല്ലിക്കൊടുക്കുന്നു.അദ്ദേഹത്തിന്ന് ചൊല്ലാൻ കഴിയുന്നില്ല. ഈ വിവരം മുഹമ്മദ് നബി തിരുമേനി അറിഞ്ഞു. തിരുമേനി അദ്ദേഹത്തിന്റെ ഉമ്മയെ വിളിപ്പിച്ചു. കാര്യങ്ങൾ തിരക്കുന്നതിനിടയിൽ ഉമ്മയുടെ മകൻ ഉമ്മയുമായിട്ടെങ്ങനെ ആയിരുന്നു എന്ന് ചോദിച്ചു.അപ്പോൾ ആ ഉമ്മ മകനെ കുറിച്ച് വാനോളം പുകഴ്തുകയും ഒപ്പം തന്നോടുള്ള സമീപനം ശെരിയായ രീതിയിൽ ആയിരുന്നില്ല എന്നു പറയുകയും ചെയ്തു.അപ്പോൾ തിരുമേനി പറഞ്ഞു.എങ്കിൽ ഒരു ചിത കൂട്ടി ആ മകനെ അതിലിട്ടു ചുട്ടെരിക്കുക. ആ ഉമ്മ സങ്കടത്തോടെ പറഞ്ഞു അരുത് നബിയേ അരുത് അവൻ എന്റെ അരുമ സന്താനമാണ്‌.ഉടനെ നബി തിരുമേനി പറഞ്ഞു. എങ്കിൽ നിങ്ങൾ ആ മകന്‌ മാപ്പു കൊടുക്കുകയും മകന്‌ വേണ്ടി പൊറുത്തു കൊടുകുവാൻ ദൈവത്തിനോട് പ്രാർഥിക്കുകയും ചെയ്യുക.ഉടനെ ഉമ്മ തിരുമേനിയുടെ കല്പന അനുസരിക്കുകയും അനന്തരം അൽ അഖം ശഹാദത്ത് ചൊല്ലി ഇഹലോകവാസം വെടിയുകയും ചെയ്തു.
  ആലോചിച്ചു നോക്കുക എത്രത്തോളമാണ്‌ അമ്മയ്ക്ക്ള്ള പ്രാധാന്യം എന്ന്. അത് കൊണ്ടാണല്ലോ ‘അമ്മയുടെ കാല്ചുവട്ടിൽ ആണ്‌ സ്വർഗ്ഗം’ എന്നും പറഞ്ഞത്.
  ദൈവം ഒന്നിനേയും വൃഥാ സൃഷ്ടിച്ചിട്ടില്ല.മനുഷ്യനെ ഭൂമിയിലേക്ക് ഇറക്കപ്പെട്ടത് പരീക്ഷണങ്ങൾക്ക് വിധേയമാകാൻ വേണ്ടിയാണ്‌ എന്ന് വിശുദ്ധ ഖുർആൻ പറയുന്നില്ലേ.
  ഈ ഭൂമിയിലെ ഓരോ സൃഷ്ടിക്കും ഓരോ കടപ്പാടുകൾ ഈ ഭൂമിയോടുണ്ട്. അതവൻ അറിഞ്ഞും അറിയാതെയും നിറവേറ്റിപ്പോരുന്നു. താങ്കൾ ഈ കുറിപ്പ് എഴുതിയില്ലായിരുന്നു എങ്കിൽ ഞാൻ എന്റെ അറിവും ആശ്വാസ വചനങ്ങളും എഴുതുകയില്ലായിരുന്നു.താങ്കളുടെ സഹന രസത്തേയും ഉമ്മയോടുള്ള സ്നേഹത്തേയും ഞാൻ മനസ്സിലാകുകയില്ലായിരുന്നു.ഞാൻ ഈ കുറിപ്പ് എഴുതുമ്പോൾ താങ്കളൂടെ ഉമ്മായ്ക്ക് വേണ്ടിയും എന്റെ ഉമ്മായ്ക്ക് വേണ്ടിയും പ്രാർഥിക്കയായിരുന്നു.
  സമാധാനപ്പെടുക. ദൈവം വലിയവനും അത്യുദാരനുമാകുന്നു.

  ReplyDelete
 67. nannayirikkunnuu. oooral uravayakatte....

  ReplyDelete
 68. almaram poleyanalle....kavaya devathayodopam ninnoru vanmaramakatte....othiri snehathode...

  ReplyDelete

subairmohammed6262@gmail.com