വെടി ഒച്ച കേട്ട് പട്ടി ജീവനും കൊണ്ട് മണ്ടിപ്പാഞ്ഞപ്പോൾ ആസ്ഥാനവിദ്വാന്മാരുടെ അകം പുറങ്ങൾ വിറകൊണ്ടു. വിശന്ന് വലഞ്ഞ പുലികൾ മാതിരി ചാനലുകാർ വാർത്തകൾക്കായി പരക്കം പാഞ്ഞു. കിട്ടിയ പുല്ലും കച്ചിതുരുമ്പും കൊണ്ട് മനുഷ്യമുഖത്ത് ഇക്കിളിപെരുപ്പിച്ച് ചർച്ചകൾക്ക് തുടക്കമിട്ടു. " മാൻ ഒഫ് ഗോഡ്, മാൻ ഒഫ് പീസ്" എന്നൊക്കെയുള്ള വിശേഷണങ്ങൾ കനിഞ്ഞേകി ഊതിപെരുപ്പിച്ച ജീവനകലയുടെ ആചാര്യൻ ശ്രീ ശ്രീ രവിശങ്കരന് നേരെ വധശ്രമം, തീവ്രവാദി ആക്രമണം. (മുമ്പ് സത്യസായി ബാബക്ക് നേരെ നടന്ന വധശ്രമം ഇവിടെ ഓർക്കുക.)
വാർത്തകൾ ചാനലുകളിൽ നിന്നും മുറിഞ്ഞും കമിഴ്ന്നും വീണു. അന്വേഷണം ഊർജ്ജിതമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി . അന്വേഷിക്കാൻ കർണാടക ഡി ജി പി എന്ന് ഉത്തരവാദിത്തപെട്ടവർ.
അങ്ങനെ, അന്വേഷിച്ചു. കണ്ടെത്തി ." സംഭവം വെറും ഒരു നാടൻ പട്ടി."
പോ... പട്ടി... എന്ന് പറഞ്ഞൊഴിഞ്ഞപ്പോൾ പിന്നിൽ നിന്ന ആൾ പറയുകയാ:പോടാ....പട്ടി...., മുകളിൽ ശരിക്കും പിടിഉണ്ടെങ്കിൽ ചില സത്യങ്ങൾ തുണി ഉടുക്കാത്ത പട്ടിയെ പോലെ വഴുതിക്കളിക്കും, ചിലത് വലിയ വായിൽ മോങ്ങും, മറ്റ് ചിലത് കറങ്ങിതിരിഞ്ഞ് ആകാശത്തിലേക്ക് സഞ്ചരിക്കും.
ദൈവത്തിന്റെ ആരോഗ്യകൃപ മനുഷ്യദൈവങ്ങൾ വഴി കരഗതമാക്കാൻ മനുഷ്യമക്കൾ ശ്വാസം നീട്ടി അകത്തോട്ടും� അയച്ച് പുറത്തേക്കും വിട്ട് , ജീവനകലയിലേക്ക് ഈച്ചകളെ പോലെ കൂട്ടത്തോടെ ഇരമ്പി ആർക്കുമ്പോൾ ശ്രീ.. ശ്രീ.. ഒരാനന്ദമാകും .പിന്നെയും പിന്നെയും ആനന്ദമാകും. ശ്രീ ശ്രീക്ക് ആനന്ദമാകുന്നത് പോലെ മറ്റ് മനുഷ്യദൈവങ്ങൾക്കും മനുഷ്യമക്കൾ ഈച്ചകളാകും
മതമില്ലാത്ത പ്രാണവായു വിറ്റ് വൻലാഭം കൊയ്യുന്ന ശ്രീ ശ്രീ രവിശങ്കറിനെ കുറിച്ച് പ്രശസ്ത്ത എഴുത്തുകാരി ശോഭാ ഡേ പറഞ്ഞത് � സാരി പുതച്ചത് കാണുമ്പോൾ കാഴ്ച്ചയിൽ താടിയുള്ള പെണ്ണിനെ പോലെ തോന്നിക്കും എന്നാണ്.� ഒരു ബോംബെക്കാരൻ ഭർത്താവ് വേദനയോടെ പറഞ്ഞത്: � സാരി പോലുള്ള ആടകൾ ധരിക്കുന്ന ഒരു വിചിത്രമനുഷ്യൻ കാരണം തനിക്ക് തന്റെ ഭാര്യയെ നഷ്ട്ടപെട്ടു എന്നാണ്.എന്ത് കൊണ്ടാണ് ആർട്ട് ഒഫ് ലിവിങ്ങ് എന്ന പേരിൽ ഇത് അറിയപെടുന്നതെന്നു മനസ്സിലാകുന്നില്ല. ഇതിനു ആർട്ട് ഒഫ് ലീവിങ്ങ് എന്നല്ലെ പറയേണ്ടത് എന്നാണ് പല സമ്പന്ന ഭർത്താക്കന്മാരും ചേദിക്കുന്നത് എന്നാണ് ശോഭാ ഡേയുടെ കമന്റ്.
ഇവിടെ ഇതാ മറ്റൊരു സ്വാമി പഞ്ചാഗ്നിമധ്യത്തിൽ ഘോര തപസ്സിനൊരുങ്ങുന്നു. ലൈംഗിക വിവാദത്തോടെ 50 ദിവസത്തോളം അഴിയെണ്ണിയ സ്വാമി നിത്യാനന്ദയാണ് ആ വിരുതൻ. ലൈംഗിക കുറ്റവാളി എന്ന നിലയിൽ സംഭവിച്ച ആത്മീയക്ഷതത്തിൽ നിന്നുള്ള മോചനമാണ് ഘോരതപസ്സിലൂടെ ലക്ഷ്യം വെക്കുന്നത്.
മനസ്സിലാകാത്തത് കൊണ്ട് ചോദിക്കുകയാ: ഇവർക്കൊക്കെ, പതഞജലിയുടെ യോഗസൂത്രം വായിച്ചും പടിച്ചും ആരേഗ്യസാധ്യതകളും ജീവിതശാന്തിയും നേടിയാൽ പോരെ? മണ്മറഞ്ഞ പുണ്ണ്യപുരുഷന്മാർ പടിപ്പിച്ച ശാന്തിമന്ത്രം ഹ്രദിസ്തമാക്കി ജീവിതം സഭലമാക്കിയാൽ പോരെ? അതോ, ഇവർക്കൊന്നും മാർഗദർശനം കൊടുക്കാൻ ഇവർ വിശ്വസിക്കുന്ന മതഗ്രന്ഥങ്ങൾക്കാവാത്തത് കൊണ്ടാണോ ഇത്തരം ഹൈടെക്ക് ഗുരുക്കന്മാർക്ക് പിറകെ അന്തമില്ലാതെ പായുന്നത് ?
മഹത്തായ മത ഗ്രന്ഥങ്ങൽ കൈലുള്ളപ്പോൾ ‘എന്തിനാണ് മനുഷ്യ്ൻ ഇങ്ങനെ‘ എന്ന ചിന്തയിൽ കുറിച്ചത്.
ReplyDeleteആ 'പട്ടി'യുടെയൊക്കെ ഒരു ഭാഗ്യം!!!
ReplyDeleteഇക്ക പറഞ്ഞത് ശരിയാണ് മഹത്തായ മത ഗ്രന്ഥം ഉള്ളപ്പോള്‍ ഒരു ആവശ്യമിലാതെ വെറുതെ ഇതിന്‍റെ പിന്നാലെ പോകുന്ന മനുഷ്യനു തെന്റെ മതത്തെ കുറിച്ച് വെക്തമായ ഒരു അറിവ് നേടിയിട്ടില്ല എന്നുവേണം പറയാന്‍ ഇഗനെ ഒരു ആശയം അവതരിപ്പിച്ചതിന് നന്ദി എന്‍റെ എല്ലാ ആശംസകളും നേരുന്നു ..................................
ReplyDeleteഎല്ലാം ഒരു തട്ടിപ്പ്.. ഇനി പഞ്ചാഗ്നിമധ്യത്തിൽ ഘോര തപസ്സിരിക്കട്ടെ,, അതും നമുക്ക് കാണാം ...
ReplyDeleteഇത്തരത്തിലുള്ള എല്ലാ തരികിട തട്ടിപ്പു ആസാമികള്‍ക്കും കൂടുതല്‍ വളം വെച്ചു കൊടുക്കുന്നതില്‍
ReplyDeleteഇവിടത്തെ മാധ്യമങ്ങല്‍ക്കുള്ള പങ്ക് ചെറുതല്ല..പത്രമാവട്ടെ ചാനലുകളാവട്ടെ രാഷ്ട്രീയ പാര്‍ട്ടികളാവട്ടെ
ഇത്തരം ആളുകളില്‍ നിന്നും പരസ്യങ്ങള്‍, സാമ്പത്തിക സഹായങ്ങള്‍,പാര്‍ട്ടി ഫണ്ടിലേക്കുള്ള സംഭാവന...
എല്ലാം വാരിക്കോരി വാങ്ങിയിട്ട് ഫുള്‍ പേജ് സ്പെഷല്‍ റിപ്പോര്‍ട്ടും ദിവ്യാല്‍ഭുതങ്ങളുടെ എപ്പിസോഡും
വച്ചു കാച്ചും.
(സര്‍,പരസ്യങ്ങളില്ലാതെ ഞങ്ങളെങ്ങനെ പിടിച്ചു നില്‍ക്കും..കോമ്മണ്‍സെന്‍സും മൂല്യങ്ങളുമൊക്കെ കടിച്ചു പിടിച്ചു നിന്നാല്‍ വീട്ടിലിരിക്കേണ്ടി വരും സാര്‍..അതു കൊണ്ടാണു...സര്‍.))
കൂടാതെ ഇവരെ ചുറ്റിപ്പറ്റി നില്‍ക്കുന്നവര്‍ക്കുമുണ്ട് വന്‍ സാമ്പത്തിക നേട്ടങ്ങള്‍....
ലൈംഗികാപവാദത്തില്‍ പെട്ട ആസ്വാമിജി (( ശ്രീമാന്‍ നീണാള്‍ വാഴട്ടെ..!!)
യുടെ കാര്യം തന്നെ നോക്കൂ..ആദ്യം തെറ്റ് നിഷേധിച്ച് പിന്നെ അത് പാവം മോര്‍ഫിങ്ങിന്റെ തലയില്‍ കെട്ടിവെച്ചു..ഉരുണ്ട് ഉരുണ്ട് താന്‍ ആണും പെണ്ണും കെട്ടവനാണെന്ന് വരെ പറയേണ്ടി വന്നു...
ഇനി ഇതാ ഇപ്പോള്‍ പഞ്ജാഗ്നി മധ്യേ തപസ്സിരിക്കുന്നു..എന്റെ ആസാമിജീ അങ്ങയുടെ എന്തൊക്കെ
നാടകങ്ങള്‍ കാണാനും കേള്‍ക്കാനും വിധിക്കപ്പെട്ടവരാണു ഞങ്ങള്‍ !...
ഇത് കൊണ്ടൊക്കെ തീരുമെന്നു കരുതിയോ..
"ഇനിയും പുതിയ ന്യൂസുമായി പത്രവാര്‍ത്തകള്‍ വരും,ടീ വീ ന്യൂസു വരും,
എക്സ്ക്ലൂസീവ് വാര്‍ത്ത വരും ദിവ്യാല്‍ഭുത സിദ്ധികള്‍ വരും..
അപ്പഴും ഏതെന്തു മെന്തെന്നു മറിയാതെ ഭജന പാടുമൊരു കഴുതക്കൂട്ടമുണ്ടാവും
പൂവെറിഞ്ഞും കാലില്‍ വീണും പരവതാനി വിരിച്ചുമവനെയെഴുന്നള്ളിക്കാന്‍..."
ആസാമിജീ കീ ജയ്!
ഈ കാലഖട്ടത്തില്‍ എങ്ങനെ ഒരു സ്വാമിജി കോഴ്സ് പഠിച്ച് സമ്പന്നനാവാമെന്ന്
ഇവിടെ വിവരിച്ചിട്ടുണ്ട്..
ആര്‍ക്കെങ്കിലും താല്പര്യമുണ്ടെങ്കില്‍ ഒരു കൈ ഇവിടെ നോക്കവുന്നതാണു..!
http://entevara.blogspot.com/2010/03/blog-post.html
ഇക്ക പറഞ്ഞത് ശരിയാണ് മഹത്തായ മത ഗ്രന്ഥം ഉള്ളപ്പോള്‍ വെറുതെ മറ്റുള്ളവയുടെ പിറകെ പോകുന്നത് ഒരു തരം അന്തവിശ്വസമാണ് ഇന്നു നമ്മുടെ നാട്ടില്‍ നടക്കുന്ന ഏറ്റെവും കൂടുതല്‍ ചൂഷണം നടക്കുനതും ഇഗനെയാണ് നന്നായി അവതരിപ്പിച്ചിട്ടുണ്ട് എന്‍റെ എല്ലാ ആശംസകളും നേരുന്നു ...............................
ReplyDeleteഏറ്റവും നല്ല ഒരു ചൂഷണോപാധിയാണ് ജനങ്ങളുടെ വിശ്വാസങ്ങള്‍.
ReplyDelete'ഉപജീവന കല'!
പഞ്ചാഗ്നിമധ്യത്തിൽ ഘോര തപസ്സിരിന്നു പ്രായശ്ചിത്തം ചെയ്യാന്‍ ആയിരിക്കും ............
ReplyDeleteനടക്കട്ടെ അല്ലെ
:)
ReplyDeleteആശംസകള്‍...................
ReplyDeleteഅശാന്തരായ മനുഷ്യരെ ചൂഷണം ചെയ്യുക ,അവരുടെ സ്വത്ത് സമ്പാത്യങ്ങള്‍ അപഹരിക്കുക എന്ന ഹിഡന്‍ അജണ്ടയാണ് ഇതിന്റെ പിന്നില്‍ .നല്ല വിദ്യാഭ്യാസം ഉള്ളവര്‍ പോലും അതില്‍ പെടുന്നത് സഗൌരവം പരിശോദിക്കണം. രാജ്യത്തെ ജനസാമാന്യം അത് മനസിലാക്കണം
ReplyDeleteസത്യം!
ReplyDeleteആള്ദൈവങ്ങളെ സൃഷ്ടിച്ച മനുഷ്യന്മാരെ ആ ആള്ദൈവം പോറ്റുന്നുണ്ടല്ലോ.ദൈവം നല്ല ബുദ്ധികൊടുക്കട്ടെ
ReplyDelete"ഇവർക്കൊന്നും മാർഗദർശനം കൊടുക്കാൻ ഇവർ വിശ്വസിക്കുന്ന മതഗ്രന്ഥങ്ങൾക്കാവാത്തത് കൊണ്ടാണോ " !!
ReplyDeleteGot the message, Nadakkatte..
അക്ഷര പിശാച്ചുകളെ സൂക്ഷിക്കുമല്ലോ...അല്ലേ
ReplyDeleteആൾദൈവങ്ങൾക്ക് മാർക്കറ്റേറെയുള്ള കാലമാ മാഷേ.. കൊട്ടേഷൻ വരെ അവർ പിടിക്കുന്നുണ്ട്. നമുക്ക് മിണ്ടാതിരിക്കാം.. അല്ലാതെ ഇവിടെ ആര് നന്നാവാൻ..
ReplyDeleteപുതിയ ‘അഗ്നി സാമി’യെപ്പറ്റി ഇന്ന് ടിവിയില്‍ കണ്ടു. എല്ലായിടത്തും ലൈംഗികത ഒരു അവിഭാജ്യ ഘടകമായിക്കാണുന്നു.പിന്നെ സംഗതി കിട്ടാന്‍ എളുപ്പവുമാവും,ഏര്‍പ്പാടാക്കാന്‍ അനുയായികളും!.തെച്ചിക്കോടന്‍ പറഞ്ഞ പോലെ ഇതിന്റെ പിന്നില്‍ “ഉപജീവന കല ” യുമുണ്ട്.വിദ്യാഭ്യാസം മാത്രം ഉണ്ടായതു കൊണ്ടായില്ല.വിവേകവും വേണം.അന്ധവിസ്വാസികള്‍ കൂടുന്നു,ഈശ്വര വിശ്വാസികള്‍ കുറയുന്നു. ആള്‍ ദൈവങ്ങള്‍ പെരുകുന്നു. കലികാലം തന്നെ.
ReplyDeleteഎത്ര കൊണ്ടാലും പഠിക്കാത്ത ജനങ്ങള്‍ തന്നെയാണ് ഇവരെ വളര്‍ത്തുന്നത് എന്നാണെന്റെ പക്ഷം.
ReplyDeleteഅത്തരം തിരിച്ചറിവിലൂടെ മാത്രമേ ഇതിനൊരു പരിഹാരം പ്രതീക്ഷിക്കാന്‍ കഴിയു.
അവസ്സാനത്തെ ചോദ്യങ്ങള്‍ ഒക്കെ പ്രസക്തം തന്നെ ...ഉത്തരം അറിഞ്ഞിട്ടും പറയാന്‍ മടിയുള്ള കുട്ട്യേ പോലെ ഇവിടുന്നും ഇമ്പോസിഷന്‍ വാങ്ങി പോകുന്നു ...
ReplyDeleteആൾ ദൈവങ്ങൾ...
ReplyDeleteതഴച്ചു വളരുന്നു.
കച്ചവടം പൊടിപൊടിക്കുന്നു...
തിരിച്ചറിവുള്ളവർ പോകാതിരിക്കട്ടെ!
................!!!
ReplyDeleteവര്‍ത്തമാനകാല ആധികളേയും, അശാന്തിയേയും ചൂഷണം ചെയ്ത് തടിച്ച് കൊഴുക്കുന്ന ആള്‍ദൈവങ്ങള്‍ ... കഥയറിയാതെ ആട്ടം കാണുന്ന ജനം.
ReplyDeleteനല്ല വിഷയം.
തിരിച്ചറിവുള്ളവർ അറിവില്ലാത്തവരെ ബോധവന്മാരാക്കട്ടെ.....
ReplyDeleteഅതേയുള്ളു ഒരു വഴി...
ഇന്നത്തെ യാന്ത്രികജീവിതത്തിൽ ആത്മീയതയും ആത്മശന്തിയുമെല്ലാം ചൂടുള്ള കച്ചവടവസ്തുക്കളാണ് ഓരോ ആള്‍ദൈവങ്ങളും അതിന്റെ ഏജന്റുമാർ മാത്രമാണ്.. മനുഷ്യർ അവരുടെ ജീവിതത്തേയും പ്രവർത്തിയെയും സ്വയം തിരിച്ചറിയാത്ത പക്ഷം ഇത്തരക്കാർ സമൂഹത്തിന് ശാപമായ് എക്കാലവും വളർന്ന്കൊണ്ടേയിരിക്കും.....
ReplyDeleteആള്‍ദൈവങ്ങള്‍ തട്ടിപ്പാണെന്നു ഇന്നു വ്യാപകമായി തിരിച്ചറിയപ്പെടുന്നത് ആശാവഹം തന്നെ. പക്ഷെ ആത്യന്തികമായി മനുഷ്യവര്‍ഗം സമ്പൂര്‍ണമായും വിശ്വാസങ്ങള്‍ ഒരുക്കുന്ന കൊടിയ ചൂഷണത്തില്‍ നിന്നും മോചിതരാകണമെങ്കില്‍ ?!,അതേ ദൈവത്തിന്റെ പേരില്‍ പ്രാചീനമായി ഉണ്ടാക്കപ്പെട്ട മതഗ്രന്ഥങ്ങളിലെ വിശ്വാസവും പോയിത്തീര്‍ന്നേ പറ്റൂ. അവയും വെറും മനുഷ്യരായ മഹര്‍ഷിമാരോ പ്രവാചകന്മാരോ ഉണ്ടാക്കിയതാണ്, ദൈവം നേരിട്ട് ഓരോ മനുഷ്യനും അവന്‍ ജനിക്കുമ്പോള്‍ നല്‍കുന്നതല്ല. മജ്ജയും മാംസവും ആശയക്കുഴപ്പവുമുള്ള സന്തോഷവും സന്താപവുമുള്ള ജനനവും മരണവുമുള്ള ഏതെങ്കിലും മനുഷ്യന്‍ വഴി വേണോ സര്‍വ്വജ്ഞാനിയായ ദൈവത്തിന് അദ്ദേഹത്തിന്റെ സന്ദേശങ്ങള്‍ ഓരോ മനുഷ്യനും എത്തിച്ചു കൊടുക്കാന്‍ ?! മനുഷ്യനു പരിമിതികള്‍ ഉള്ളതിനാല്‍ ഒരുവനു ദൈവസാക്ഷ്യം ലഭിച്ചു എന്ന് അവകാശപ്പെടുമ്പോള്‍ കുറേ പൊട്ടന്മാര്‍ അതു തൊണ്ട തൊടാതെ വിഴുങ്ങുമെങ്കിലും യുക്തിബോധമുള്ള കറേപ്പേരെങ്കിലും അവരെ അവിശ്വസ്സിക്കുന്നത്.
ReplyDeletenannayittundu.
ReplyDeleteettavum nalla market aanu athmeeyatha enna thiricharivanu athmeeyathayile itharam corporate sectors.
മനുഷ്യരെ സ്ര് ഷ്ട്ടിച്ച ദൈവങ്ങൽ വെറും നൊക്കുകുത്തികൾ ആണെന്നാ ഇവരുടെ കളികണ്ടാൽ തോന്നുക ഇപ്പൊ ദൈവങ്ങളുടെ ജോലികൾ അവർ ചെയ്യുകയാ കലികാലം അല്ലാതെന്തു പറയാൻ ഇവർക്ക് ഓശാന പാടാൻ തലപ്പത്തിരിക്കുന്ന കുറെ തലതൊട്ടപ്പന്മാരും ആൾദൈവങ്ങൾ ചൂഷണം ചെയ്യുന്നത് പാവം ജനങ്ങളേയും... അവരുടെ കാപട്യങ്ങൾ എന്നെങ്കിലും ജനം തിരിച്ചറിഞ്ഞിരുന്നെങ്കിൽ... ആശംസകൾ
ReplyDeleteപഞ്ചാഗ്നി മധ്യേ തപസ്സു ചെയ്താലുമീ...പാപങ്ങൾ തീരുമോ....??
ReplyDeleteഇതില്‍ ഒരല്പം അസഹിഷ്ണുതയില്ലേ? തനിക്കറിയാത്തതും താന്‍ പ്രാക്ടീസ് ചെയ്യാത്തതുമെല്ലാം മോശം എന്നെങ്ങനെ പറയാന്‍ പറ്റും?
ReplyDelete“ മാര്‍ഗ്ഗദര്‍ശനം കൊടുക്കാന്‍ കഴിയത്തക്ക മതഗ്രന്ഥങ്ങളില്ലേ” എന്നാണ് ചോദ്യം. ഉണ്ട്, അങ്ങനെയുള്ള മതഗ്രന്ഥങ്ങള്‍ ഉണ്ട്. അപ്പോള്‍ ഒന്നു ചോദിക്കട്ടേ. പുസ്തകങ്ങളും പാഠാവലികളുമെല്ലാമുണ്ട്. എല്ലാവര്‍ക്കും അതങ്ങു തന്നത്താനേ വായിച്ചു പടിച്ചാല്‍ പോരേ? എന്തിനാണ് വിദ്യാലയവും ഗുരുനാഥനും മറ്റും? ഏതറിവും ഒരു ഗുരുമുഖത്തു നിന്നു കിട്ടുന്നതുപോലെയാവില്ല അതു തന്നെത്താനെ പഠിച്ചെടുക്കുന്നത്. ജീവനകലാചാര്യന്‍ പ്രാണവായു വിറ്റ് സമ്പാദ്യമുണ്ടാക്കുന്നു എന്നു പറയുന്നു. പ്രാണവായുവിനെ ഏറ്റവും ഗുണപ്രദമായ രീതിയില്‍ എങ്ങനെ ഉപയോഗിക്കണം എന്ന് പരിശീലിപ്പിക്കുകയാണ് ചെയ്യുന്നത് - ഒരു ഗുരുനാഥനെ പോലെ. ഒരു പരീക്ഷണാര്‍ത്ഥം ആ പ്രാണായാമം ഒന്നു ശീലിച്ചു നോക്കു.
ഏതു മതക്കാരായാലും, ഭൂരിപക്ഷം പേരും സ്വന്തം മതഗ്രന്ഥങ്ങള്‍ കണ്ടിട്ടുപോലും ഇല്ല്ലാത്തവരായിരിക്കും. അഭ്യസ്തവിദ്യരുടെ കാര്യത്തിലും ഇതു തന്നെ ശരി. ആത്മീയതയോട് താല്പര്യമുള്ളവര്‍ അതു വായിച്ചെന്നിരിക്കും. അവയിലെ ഉദ്ബോധനങ്ങളും സാധനകളുമൊക്കെ സാധാരണക്കാര്‍ക്ക് കിട്ടുക മുതിര്‍ന്നവരില്‍ നിന്നും, ഗുരുക്കന്മാരില്‍ നിന്നും, ഇതുപോലെയുള്ള ആത്മീയാചാര്യന്മാരില്‍ നിന്നുമൊക്കെ.
ഒരു വാദപ്രതിവാദത്തിനു വന്നതല്ല. തനിക്കു പരിചയമില്ലാത്തതും താന്‍ ശീലിക്കാത്തതും ഒക്കെ മോശമാണെന്ന് പറയുന്നതിനോടാണ് എതിര്‍പ്പ്. വെറുമൊരു സാധാരണ മനുഷ്യന്റെ അറിവിനും എത്രയെത്രയോ മേലേയാണ് ഈ പ്രപഞ്ചരഹസ്യങ്ങള്‍. പഞ്ചാഗ്നിമദ്ധ്യേ തപസ്സു ചെയ്യാന്‍ പോകുന്ന സ്വാമിക്കു പിന്നാലെ ഈച്ചക്കൂട്ടമില്ല. പക്ഷേ ജീവനകലാചാര്യനു പിന്നാലെ ഉണ്ട്. അത് ആ ആള്‍ പകര്‍ന്നു കൊടുക്കുന്ന ഉപയോഗപ്രദമായ ചില അറിവുകള്‍ക്ക് പിന്നാലെയാണ്. സ്വയം താന്‍ ദൈവമാണെന്ന് അവരോധിക്കുന്നുമില്ല ആ ആള്‍.
ശോഭാ ഡേ പറഞ്ഞത് ശരിയാണ്-ശബ്ദ്ത്തിലും സ്തീയോട് അടുപ്പമുണ്ട്.നൈറോബിയില്‍ വെച്ച് ഫ്രീ ആയി ഒരിക്കല്‍ കാണുവാന്‍ തരപ്പെട്ടു.അദ്ദേഹത്തിന്റെ കൂടെയുള്ള ഡിന്നര്‍ ടിക്കറ്റിന് 8000രൂപയായിരുന്നു!!അതിന് ഞാന്‍ മുതിര്‍ന്നില്ല.
ReplyDeleteഅന്നദാതാവ് ആണ് ദൈവം എന്നാണു വെയ്പ്പ്. ജ്യോ പറഞത് ശരിയെങ്കില്‍ വളരെ വിലപിടിപ്പുള്ള ദൈവാവതാരം!!
ReplyDeleteജനങ്ങളെ പറ്റിക്കല്‍ മതപുരോഹിതരുടെ മാത്രം കുത്തകയല്ലല്ലോ...
ReplyDeleteസത്യം തിരിച്ചറിഞ്ഞ് പ്രതികരിച്ചവർക്ക് നന്ദി….
ReplyDeleteചിലർ തിരിച്ചറിവിൽ തിരിച്ചറിഞ്ഞവർ
മറ്റ് ചിലർ ചോദ്യം ചെയ്യുന്നവർ
വേറെ ചിലർ കലഹിക്കുന്നവർ
എല്ലാവരോടും സ്നേഹം തന്നെയാണ് ഈ ബ്ലോഗർക്ക്…….
ചിലർക്ക് പ്രത്തേക മറുപടി തരാം.
ഇതെല്ലാം ഒരു ബിസിനസ്സല്ലേ...
ReplyDeleteലൈസൻസും വേണ്ട, നൂലാമാലകളും ഇല്ല, എന്തെങ്കിലും കള്ളത്തരങ്ങൾ കാണിച്ചാൽ തന്നെ അനുയായികളെപ്പേടിച്ചും സ്വാധീനം പേടിച്ചും പോലീസുകാർ പോലും അടുക്കില്ല,
പിന്നെ ആകെ പ്പേടിക്കേണ്ടത് ചില ചാനലുകാരുടെ ഒളിക്യാമറകളെ മാത്രം.
വിദേശ യാത്ര പോകുമ്പോഴും വരുമ്പോഴും എയർ പോർട്ടിൽ കസ്റ്റംസ് പരിശോധന പോലും നടത്താറില്ലത്രേ. അതെങ്ങനെ ..
അവരൊക്കെ ദൈവങ്ങളല്ലേ...
വൻ പരിവാരങ്ങളുമായി വരുന്ന ഇവന്മാരോ അനുയായികളോ ഈ പഴുതുപയോഗിച്ച് എന്തൊക്കെ കടത്തുന്നുണ്ടെന്ന് ആരറിഞ്ഞു..
നല്ല കുറിപ്പ്. തുടരുക..
ആസാമിജീ കീ ജയ്
ReplyDeleteആൾ ദൈവങ്ങൾ...
ReplyDeleteതഴച്ചു വളരുന്നു.
തിരിച്ചറിവുള്ളവർ അറിവില്ലാത്തവരെ ബോധവന്മാരാക്കട്ടെ.....
അതേയുള്ളു ഒരു വഴി...
യേശുകൃസ്തുവും മുഹമ്മദുനബിയും അവര്‍ക്കുമുമ്പുള്ള പ്രവാചകരും നമ്മുടെ ഭാരതത്തിലെ എണ്ണമറ്റ മഹര്‍ഷി/സന്യാസി/ഋഷിമാരുമമെല്ലാം യഥാര്‍ഥത്തില്‍ ഭൂതകാലത്തെ ആള്‍ദൈവങ്ങള്‍ തന്നെയായിരുന്നില്ലേ ?! ഇന്നത്തെ മാതാ അമൃതാനന്ദമയിയ്ക്കും ശ്രീശ്രീയ്ക്കും സായിവാപ്പനും വര്‍ത്തമാനകാലത്തെ സാംസ്ക്കാരിക-സാമൂഹിക-ശാസ്ത്രസങ്കല്‍പനങ്ങളാല്‍ നയിക്കപ്പെടുന്ന ബൌദ്ധികജീവത്തിനു മുന്നിലും അജയ്യരായി പിടിച്ചുനില്ക്കാനും ഭൂരിപക്ഷജനസാമാന്യത്തെ കീഴടക്കാനും നിഷ്പ്രയാസം കഴിയുന്നുണ്ടെങ്കില്‍ എല്ലാ സാമൂഹികാടിത്തറകളും അവികസിതമായിരുന്ന ആ ഇരുണ്ടയുഗത്തില്‍, മനുഷ്യന്റെ പ്രബുദ്ധത ശുദ്ധശൂന്യവും മൃഗീയവുമായിരുന്ന കാലത്ത് പ്രാചീനഗോത്രനായകന്മാര്‍ യഥാര്‍ത്ഥ ദൈവങ്ങള്‍ തന്നെയായിരുന്നിരിക്കണം.പിന്നെ അന്നത്തെ പ്രാചീനമായ നിഷ്ക്കളങ്കത വെച്ചു നോക്കുമ്പോള്‍ പ്രാചീന ആള്‍ദൈവങ്ങള്‍ യഥാര്‍ഥ സത്യാന്വേഷകരായിരുന്നിരിക്കാം. അവരുടെ ആത്മാര്‍ത്ഥ മതിഭ്രമങ്ങള്‍ ദൈവങ്ങളും പിന്നീട് അവയെ പൊതിഞ്ഞുനില്ക്കുന്ന മതങ്ങളായും രൂപാന്തരപ്പെട്ടതായിരിക്കാം.
ReplyDeleteവിദ്യാഭ്യാസം മാത്രം ഉണ്ടായതു കൊണ്ടായില്ല.വിവേകവും വേണം.അന്ധവിസ്വാസികള്‍ കൂടുന്നു,ഈശ്വര വിശ്വാസികള്‍ കുറയുന്നു. ആള്‍ ദൈവങ്ങള്‍ പെരുകുന്നു. കലികാലം തന്നെ
ReplyDeleteസാദിക്കിന്റെ ഉള്‍ക്കാഴ്ച ശരിക്കും ഉള്ളില്‍ത്തട്ടിയുള്ള ചിന്തകള്‍ തന്നെ.
ReplyDeleteഇനിയും എഴുതൂ..
ഭാവുകങ്ങള്‍.
പ്രിയ നിസ്സഹായൻ
ReplyDeleteഅതേ ദൈവത്തിന്റെ പേരില്‍ പ്രാചീനമായി ഉണ്ടാക്കപ്പെട്ട മതഗ്രന്ഥങ്ങളിലെ വിശ്വാസവും പോയിത്തീര്‍ന്നേ പറ്റൂ. അവയും വെറും മനുഷ്യരായ മഹര്‍ഷിമാരോ പ്രവാചകന്മാരോ ഉണ്ടാക്കിയതാണ്, ദൈവം നേരിട്ട് ഓരോ മനുഷ്യനും അവന്‍ ജനിക്കുമ്പോള്‍ നല്‍കുന്നതല്ല. മജ്ജയും മാംസവും ആശയക്കുഴപ്പവുമുള്ള സന്തോഷവും സന്താപവുമുള്ള ജനനവും മരണവുമുള്ള ഏതെങ്കിലും മനുഷ്യന്‍ വഴി വേണോ സര്‍വ്വജ്ഞാനിയായ ദൈവത്തിന് അദ്ദേഹത്തിന്റെ സന്ദേശങ്ങള്‍ ഓരോ മനുഷ്യനും എത്തിച്ചു കൊടുക്കാന്‍ ?
പിന്നെ എങ്ങനെ എത്തിച്ച് കൊടുക്കണം ?
ദൈവത്തിന്റെതെന്നു പറഞ്ഞ് ഒരു സ്വർണ്ണത്തളികയിൽ (ഭൂമിക്കടിയിൽ നിന്നോ ആകാശത്ത് നിന്നോ) എത്തിച്ച് തന്നിരുന്നേങ്കിൽ യുക്ത്തിവാദികൾ വിശ്വസിക്കുമായിരുന്നോ….?
മനുഷ്യനു പരിമിതികള്‍ ഉള്ളതിനാല്‍ ഒരുവനു ദൈവസാക്ഷ്യം ലഭിച്ചു എന്ന് അവകാശപ്പെടുമ്പോള്‍ കുറേ പൊട്ടന്മാര്‍ അതു തൊണ്ട തൊടാതെ വിഴുങ്ങുമെങ്കിലും യുക്തിബോധമുള്ള കറേപ്പേരെങ്കിലും അവരെ അവിശ്വസ്സിക്കുന്നത്
അറ്നൂറ് കോടി ജനങ്ങളിൽ മഹാഭൂരിപക്ഷത്തിനേയും പെട്ടന്മാരായികാണുന്നത് യുക്ത്തിവാദികൾക്ക് ചേർന്നതല്ല. ഓരോർത്തക്കും അവരവരുടെ യുക്തി ഉണ്ട് എന്ന് അംഗീകരിക്കുക.അതാണ് നന്മ. ഈ നന്മയാണ് ദൈവദൂദന്മാർ പടിപ്പിച്ചത്.
‘നിനക്ക് നിന്റെ മതം എനിക്ക് എന്റെ മതം’ എന്നാണ് പ്രവാചകൻ മുഹമ്മദ് (സ) പടിപ്പിച്ചത്. ഒരു യഥാർത്ത വിശ്വാസിക്ക് ചെയ്യാനാകുന്നത്: മതത്തിൽ കടന്ന് കൂടിയ അന്തവിശ്വാസങ്ങളെ മാറ്റി (കഴിയുന്നിടത്തോളം) ശുദ്ദീകരിക്കുക. അത് പോലെ, ദൈവവിശ്വാസമുള്ള മഹാഭൂരിപക്ഷം യുക്ത്തി ഇല്ലാത്തവരും ബുദ്ദിയില്ലാത്തവരെന്നും ദൈവം ഇല്ല എന്ന് പറയുന്ന ന്യൂനാൽന്യുനപ്ക്ഷം എല്ലാം തികഞ്ഞവരെന്നും ധരിക്കാതിരിക്കുക.
സ്നേഹത്തോടെ എസ്. എം. സാദിഖ്
This comment has been removed by the author.
ReplyDeletepriya Anonymous,
ReplyDelete“ഇതില്‍ ഒരല്പം അസഹിഷ്ണുതയില്ലേ? തനിക്കറിയാത്തതും താന്‍ പ്രാക്ടീസ് ചെയ്യാത്തതുമെല്ലാം മോശം എന്നെങ്ങനെ പറയാന്‍ പറ്റും?“
ഒരു അസഹിഷ് ണുതയുമില്ല എന്റെ പ്രിയ സുഹ്ര്ത്തെ. ഞാൻ യോഗസനങ്ങളെ കുറിച്ച് വായിച്ചിട്ടും മനസ്സിലാക്കിയിട്ടും ഉണ്ട്. പക്ഷെ, ഈ ആറായിരവും ഏഴായിരവും കൊടുത്ത് എന്തിനാണ് പടിക്കുന്നത് എന്നേ ഞാൻ ഉദ്ദേശിച്ചുള്ളു.
“ജീവനകലാചാര്യന്‍ പ്രാണവായു വിറ്റ് സമ്പാദ്യമുണ്ടാക്കുന്നു എന്നു പറയുന്നു. “
താങ്ങളുടെ തൊട്ട് തഴെയുള്ള കമന്റ് ഞാൻ ഇവിടെ കൊടുക്കുന്നു.
ശോഭാ ഡേ പറഞ്ഞത് ശരിയാണ്-ശബ്ദ്ത്തിലും സ്തീയോട് അടുപ്പമുണ്ട്.നൈറോബിയില്‍ വെച്ച് ഫ്രീ ആയി ഒരിക്കല്‍ കാണുവാന്‍ തരപ്പെട്ടു.അദ്ദേഹത്തിന്റെ കൂടെയുള്ള ഡിന്നര്‍ ടിക്കറ്റിന് 8000രൂപയായിരുന്നു!!അതിന് ഞാന്‍ മുതിര്‍ന്നില്ല
ഞാൻ അറിയുന്ന ഗുരു പട്ട് മെത്തയിലായിരുന്നില്ല . പകരം തന്റെ അനുയായികളോടൊപ്പം വിറക് വെട്ടുകയും വെള്ളം കോരുകയും തഴപ്പായിൽ കിടന്നുറങ്ങുകയും ചെയ്യുന്ന ഗുരുവാണ്.
പഞ്ചാഗ്നിമദ്ധ്യേ തപസ്സു ചെയ്യാന്‍ പോകുന്ന സ്വാമിക്കു പിന്നാലെ ഈച്ചക്കൂട്ടമില്ല
പക്ഷെ, കാര്യമായി ജനക്കൂട്ടമുണ്ടായിരുന്നു. (സ്ന്തോഷ് മാധവനെക്കാൾ വളരെ വള്രെ കൂടുതൽ)
പ്രിയ സ്നേഹിതാ , താങ്കളെ കോപിപ്പിക്കാനോ വേദനിപ്പിക്കാനോ പരയുന്നതല്ല. എന്റെ മുന്നിൽ കാണുന്ന കുറെ യാഥാർത്ത്യങ്ങൾ പറഞ്ഞു എന്നെ ഉള്ളു.
മിത്തുകളുടെ സത്രങ്ങളിലകപ്പെട്ട സഹജീവികളുടെ വിമോചനം വര്‍ത്തമാനത്തിന്‍റെ വെല്ലുവിളിയായിരിക്കുന്നു! വിദ്യയും വിവേകവും വഴികാട്ടിയാകുന്നില്ലെങ്കില്‍ മിഥ്യയില്‍ നിന്നെങ്ങിനെയാണ് മനുഷ്യന്‍ മോചിതനാകുക?
ReplyDeleteavar avarute vazhikku pokatte sadique
ReplyDeletesathyasandhamaya aavishkaram.......
ReplyDeleteവിവേക പൂര്‍ണ്ണമായ വിഷയാവതരണം...അഭിനന്ദനങ്ങള്‍
ReplyDeleteSadiq, If you want to comment about anything, first you should study about it. Sri Sri never claimed he is a God. rather followers calling him as "guruji". Art of living is the largest non-governmental organization in the world which is associated with the united nations organization. About 2 1/2 crore people done the basic course of art of living. Revenues from the courses are going for the upliftment of downtrodden people.
ReplyDeleteഒരു ആള്‍ദൈവവിശ്വാസത്തിന്റെയും പേരിലല്ലാതെ ജീവനകല സകുടുംബം പരിശീലിച്ചവനാണുഞാന്‍.
ReplyDeleteജനിച്ച അന്നുമുതല്‍ ഞാന്‍ ശ്വസിച്ചുപോന്നതില്‍ നിന്നും വിഭിന്നമായി എന്റെ ശ്വസനപ്രക്രിയയെ ശരീരത്തിനും മനസ്സിനും ഉപയുക്തമാക്കാമെന്ന് പഠിക്കാന്‍ 1500 രൂപാ കൊടുത്തതോര്‍ത്ത് ഞാന്‍ വിഷമിക്കുന്നില്ല. കാരണം,പഠിച്ചുകഴിഞ്ഞ് “ഓ,ഇത്രേ ഉള്ളോ,ഇതിനായിരുന്നോ?” എന്നൊക്കെ പുച്ഛിക്കാന്‍ തോന്നിയില്ല.
അതിനപ്പുറം 8000 രൂപകൊടുത്ത് ഊണുകഴിക്കാന്‍ ഞാന്‍ പോയില്ല.അതിന്റെ പുണ്യം എനിക്കുവേണ്ട.
ശിഷ്യന്മാര്‍ക്കൊപ്പം കഷ്ടപ്പെട്ട ഗുരുക്കന്മാരൊക്കെ ‘കഥാവശേഷ’രല്ലേ? അതൊക്കെ അവരെ ആള്‍ ദൈവങ്ങളാക്കിയവര്‍ പൊടിപ്പും തൊങ്ങലും വച്ച് എഴുതിപ്പിടിപ്പിച്ചതല്ലെന്ന് ഇപ്പോഴും വിശ്വാസം കൊണ്ട് അടിമപ്പെട്ടവര്‍ക്കൊഴികെ ഉറപ്പാണ്.
ഇന്നത്തെ ദൈവങ്ങളെല്ലാം മതാതീതമായി മുന്‍പൊരിക്കല്‍ ആള്‍ദൈവങ്ങള്‍ തന്നെയായിരുന്നു.ആശയങ്ങള്‍ക്കോ തത്വസംഹിതകള്‍ക്കോ പകരമായി പണവും വിശ്വാസവും കൊടുത്ത് നമ്മള്‍ അവരെയൊക്കെ പൂജിച്ചു. :)
ലൊഗികത-ആചാര്യര്‍-മതം-വിശ്വാസം-ആള്‍ദൈവം ഒക്കെ കൂട്ടിക്കുഴച്ച് വെട്ടിവിഴുങ്ങി ആസനത്തില്‍ വാലും ചുരുട്ടിവച്ച് ഇവന്റെയൊക്കെ കാല്‍ചുവട്ടില്‍ക്കിടക്കുന്ന പട്ടി ഏതു മതത്തിന്റെ ലേബലുള്ളവനായാലും വെക്കണം വെടി. :)
ആ പട്ടിയുടെ കുരക്ക് അപ്പോള്‍ പല ലോകഭാഷകളിലും ഒരേ അര്‍ത്ഥമായിരിക്കും. :)
ഓ.ടോ: ഇതൊരു ചര്‍ച്ചയാക്കിക്കളയാമെന്ന് മോഹമില്ല.
ഒരു മാറ്റവും പ്രതീക്ഷിക്കേണ്ട. പുതിയ ആള്‍ ദൈവങ്ങള്‍ ഇനിയും വരും. പഴയതും പുതിയതുമായി കൂടുതല്‍ അനുയായികളും. പിന്നെ വിവാദങ്ങള്‍. വിഗ്രഹങ്ങള്‍ ഉടച്ചുവാര്‍ക്കള്‍. പിന്നെയും പുതിയ വിഗ്രഹങ്ങള്‍. എല്ലാ സമുധായത്തിലും ഉണ്ട് ഇതൊക്കെ.
ReplyDeleteചിലർക്ക് എല്ലാം അന്ധവിശ്വാസങ്ങൾ.
ReplyDeleteമറ്റ് ചിലർക്ക്, അവർ വിശ്വസിക്കുന്ന വിശ്വാസങ്ങളിലെ അനാചാരങ്ങളെ(ഉദാ: മനുഷ്യദൈവങ്ങൾ, മന്ത്രവാദങ്ങൾ, ജ്ജാറങ്ങൾ, സിദ്ദകുടീരങ്ങൾ അങ്ങനെ…അങ്ങനെ…)എതിർക്കുന്നവർ .
നമുക്ക് സൌമ്യമായി സംവദിക്കാം ; സ്നേഹത്തോടെ…… ഇനിയും
കമന്റ് എഴുതാനും എന്റെ ബ്ലോഗ് സന്ദർശിക്കാനും മനസ്സ് കാട്ടിയ എല്ലാവർക്കും നന്ദി…….
ലോകത്തില്‍ ഇന്നേവരെ ഉണ്ടായിട്ടുള്ള സര്‍വ്വ മതങ്ങളും ആള്‍ദൈവ സൃഷ്ടികള്‍ തന്നെ, സംശയമില്ല. ഇവിടുത്തെ ഒരു മതവും ദൈവം നേരിട്ടു വന്നു ഉണ്ടാക്കിയതല്ല. എന്നെ ദൈവം അറിയിച്ചു /എനിക്കു ദൈവം നേരിട്ടു വെളിപ്പെടുത്തി, ദൈവമാണ് എന്നിലൂടെ സംസാരിക്കുന്നത്, ഞാന്‍ തന്നെയാണു ദൈവം തുടങ്ങിയ അവകാശവാദങ്ങളില്‍ ഏതെങ്കിലും ഒന്ന് ഉപയോഗപ്പെടുത്തി പൂര്‍വകാല മനുഷ്യന്‍ സൃഷ്ടിച്ചതാണ് ഇന്നത്തെ മതങ്ങള്‍. ആരെയും മനഃപൂര്‍വ്വം പറ്റിക്കാനോ ചൂഷണം ചെയ്യാനോ വേണ്ടിയായിരുന്നിരിക്കില്ല അവര്‍ അങ്ങനെ ചെയ്തത്. നിലവിലുണ്ടായിരുന്ന വിശ്വാസധാരകളെ മനനം ചെയ്തപ്പോള്‍ അവര്‍ കീഴ്പ്പെട്ടുപോയ ഭ്രമക്കാഴ്ചകളായിരിക്കാം ഉദ്ബോധിപ്പിച്ചത്. മനുഷ്യനില്‍ കൂടുതല്‍ നന്മയെ പ്രതിഷ്ഠിക്കുക എന്ന ഉദ്ദേശവും ഉണ്ടായിരുന്നിരിക്കാം. മനുഷ്യന്റെ ശാസ്ത്രബോധവും ശാസ്ത്രം ഉപയോഗിച്ച് അവന്‍ നേടിയ വിശകലനോപകരണങ്ങളും വിജ്ഞാനവും വികസിക്കാതിരുന്ന പ്രാചീനകാലത്ത് ആരുടെ മിഥ്യാബോധവും മറ്റുള്ളവര്‍ നിരുപാധികം വിശ്വസിക്കുമായിരുന്നു. പത്രമാധ്യമങ്ങളും ക്യാമറയോ വീഡിയോയോ ഇല്ലാതിരുന്ന അക്കാലത്ത് വായ്മൊഴി ദൃക്സാക്ഷ്യം വലിയ പ്രമാണമായിരുന്നു. ഇന്നത്തെ വികസിത സൌകര്യങ്ങളുടെ നടുവില്‍ ഒരു ദിവ്യനും ദിവ്യാത്ഭുതങ്ങളൊന്നും കാണിക്കാനാവില്ല. അങ്ങനെ കാണുക്കുന്നവരുടെ കള്ളി വെളിച്ചത്താക്കാന്‍ കഴിയും(ഉദാഃ സായിബാബ) ഇന്നത്തെ ദിവ്യന്‍മാര്‍ മതങ്ങളുണ്ടാക്കാന്‍ ബദ്ധപ്പെട്ടതായിക്കാണുന്നില്ല. കാശും സുഖഭോഗങ്ങളും നേടാന്‍ ശ്രമിക്കുന്നതു കൊണ്ട് അവരുടെ കള്ളി പെട്ടെന്ന് വെളിച്ചത്താകുന്നു.
ReplyDeleteതട്ടിപ്പുകള്‍ ദൈവത്തിന്റെ പേരിലാകുമ്പോള്‍ ചോദിക്കാനും പറയാനും നിയോഗിക്കപ്പെട്ടവര്‍ വാലും ചുരുട്ടി പിറകെകൂടും. ഇന്ത്യന്‍ പ്രസിഡന്റിനെവരെ 'പ്രസിഡന്റ് മോനാ'ക്കുന്ന സൂപ്പര്‍ ആള്‍ ദൈവങ്ങളുടെ നാടല്ലേ, ഇതിലപ്പുറവും നടക്കും.
ReplyDeleteപഞ്ചാഗ്നിമധ്യേ തപസ്സു ചെയ്യുന്ന സ്വാമി 'പഞ്ചാഗ്നി'യുണ്ടാക്കാന്‍ റേഷന്‍ കടയിലൂടെ പാവങ്ങള്‍ക്ക് വിതരണം ചെയ്യുന്ന 'നീല മണ്ണെണ്ണ' ഉപയോഗിച്ചതിന് പിടിക്കപ്പെട്ടുവെന്ന പത്രവാര്‍ത്ത വായിച്ചു. 'പഞ്ചാഗ്നി'യുണ്ടാക്കതെ തപസ്സുചെയ്താല്‍ ദൈവം പ്രസാദിച്ചില്ലെങ്കിലോ? പിറകെ നടക്കാന്‍ ഉളുപ്പില്ലാത്തവരെ കിട്ടുമെങ്കില്‍ എന്തിനവരെ കുറ്റം പറയണം?
കോർപറേറ്റ് ദൈവങ്ങൾ വാഴും കാലമല്ലേ..
ReplyDeleteഹരിയണ്ണന്,
ReplyDeleteശിഷ്യന്മാര്‍ക്കൊപ്പം കഷ്ടപ്പെട്ട ഗുരുക്കന്മാരൊക്കെ ‘കഥാവശേഷ’രല്ലേ? അതൊക്കെ അവരെ ആള്‍ ദൈവങ്ങളാക്കിയവര്‍ പൊടിപ്പും തൊങ്ങലും വച്ച് എഴുതിപ്പിടിപ്പിച്ചതല്ലെന്ന് ഇപ്പോഴും വിശ്വാസം കൊണ്ട് അടിമപ്പെട്ടവര്‍ക്കൊഴികെ ഉറപ്പാണ്.
അല്ല്ലാതുള്ളവർ ആരുമില്ലന്ന വിശ്വാസം മാറ്റാൻ ആർക്കാവും…….?
ചിന്തകൾക്ക് നന്ദി……
എന്റെ ബ്ലൊഗിൽ വന്നവർക്കും വായിച്ചവർക്കും നന്ദി…….