Thursday, 24 June, 2010

രണ്ട് കഥകൾ

പ്രഹേളിക

വിപിനമധ്യത്തിൽ പണിതുയർത്തിയ പർണ്ണശാലയിൽ പതിവ് പോലെ ഗുരുജി ചമ്രംപിണച്ചിരുന്ന് ജ്ഞാനമനസ്സോടെ കണ്ണുകളടച്ച് പ്രപഞ്ചത്തിന്റെ ഗൂഡാർഥങ്ങളെ കുറിച്ച് ചിന്തിച്ചു.

സന്തത സഹചാരിയും സേവനതല്പരനുമായ ശിഷ്യൻ ധർമപാലൻ അപ്പോൾ ഗുരുജിയോട് ചോദിച്ചു . “ നമ്മുടെ സിദ്ദാർതഥനു യാതൊരു കുഴപ്പവുമില്ലായിരുന്നല്ലോ; പിന്നെന്തെ ഇങ്ങനെ ഒരു മാറ്റം….?”

വനമധ്യത്തിലെ നിഗൂഡനിശബ്ദ്ദതയിൽ രുദ്രാക്ഷമാലയിൽ വിരലുകൾ തെറുത്ത് കയറ്റികൊണ്ട് പ്രസ്തുത ചോദ്യത്തിനുള്ള ഉത്തരത്തിനായി ഗുരുജി കണ്ണുകളടച്ച് ധ്യാനനിരതനായി….

ജപമനസ്സുമായി ഗുരുജി ഉത്തരത്തിനായി പരതികൊണ്ടിരുന്നപ്പോൾ, അങ്ങ് ദൂരെ നഗരമധ്യത്തിലെ നിബിഡമായ കോൺക്രീറ്റ് കാടുകൾക്കിടയിൽ തിളങ്ങുന്ന സൂര്യന് കീഴെ നിന്ന് കൊണ്ട് സിദ്ദാർതഥൻ ആരോടെന്നില്ലാതെ വിളിച്ച് പറഞ്ഞു: “ സൂര്യൻ ഒന്ന് ഉദിച്ചിരുന്നെങ്കിൽ, ഇവിടം മുഴുവൻ എന്തൊര് ഇരുട്ടാണ്”

                                      

അജ്ഞാത തീരങ്ങളിലേക്ക്

                    
മനുഷ്യപുത്രന്മാർ ഭൂമിക്കും ആകാശത്തിനും മദ്ധ്യത്തില്‍  നീന്തിപറന്നു; അല്ല, വെള്ളതുള്ളികളെയും വെള്ളാരം കല്ലുകളെയും തട്ടിതെറുപ്പിച്ച് ആഹ്ലാദാരവങ്ങളോടെ അവർ ഒഴുകി…

പക്ഷെ, അവർ അറിഞ്ഞതും അറിയാത്തതായി ഭാവിച്ചതുമായ സത്യം അവർക്ക് മുന്നിൽ ഒളിഞ്ഞിരുന്നു. ആ അജ്ഞാത സത്യത്തിൽ അവർ ചെന്നിടിച്ചു. ഇടിയുടെ ശക്തിയാൽ അവരുടെ ചിറകുകൾ ഒടിഞ്ഞു  സ്തബ്ധരായ അവർ മുകളിലേക്ക് നോക്കി.

കുത്തനെയുള്ള മഞ്ഞ് മലകൾ അവരുടെ മുന്നിൽ തല ഉയർത്തി നിൽക്കുന്നു. ജീവിതം കൊതിച്ച അവർ ആ മഞ്ഞ് മലകളിൽ അള്ളിപിടിച്ച് കയറി.അതിന്റെ നെറുകയിൽ കുത്തിയിരുന്നു ശ്വാസം വിട്ടു.

അവരുടെ നിശ്വാസം കേട്ട് വിറങ്ങലിച്ച മഞ്ഞ്മലയെ തഴുകി അവരുടെ കണ്ണ്നീർ ഒഴുകി ഇറങ്ങി. ആ കണ്ണുനീർ കറുത്തപുഴയായി ഭൂമിയിൽ പരന്നു! ചുറ്റും വെള്ളത്താൽ മൂടപ്പെട്ട മഞ്ഞ്മലയിൽ അവർ,വിദൂരതയിൽ മിഴിനട്ട് കൂനിപിടിച്ചിരുന്നു.

കാലപ്രവാഹത്തിൽ, ചുറ്റുപാടുകളിൽ അനേകം കല്ലുമലകൾ ഉയർന്നു. ചലനങ്ങളുടെ ശക്തി അവിടങ്ങളെ ജീവസ്സുറ്റതാക്കി.

കല്ലുമലകളെ മറന്ന മഞ്ഞുമല അവരെയും കൊണ്ട് ഉരുകാൻ തുടങ്ങി… ലോകം മറന്ന മഞ്ഞ്മലകൾ, പുഴയുടെ ആഴങ്ങളിലൂടെ അവരെയും കൊണ്ട് ഒഴുകി………

“—അജ്ഞാത തീരങ്ങളിലേക്ക്”(ഈ രണ്ട് കഥകളും യുവസരണി മാസികയിലൂടെ വെളിച്ചം കണ്ടത്. ആദ്യത്തേത് എത്ര സൂര്യൻ ഒന്നിച്ചുതിച്ചാലും ഇവിടുത്തെ അന്ധകാരം അവസാനിക്കില്ലാ എന്നും രണ്ടാമത്തെത്, അനവധി  ദ്രഷ്ടാന്തങ്ങൾ കണ്ടാലും അറിഞ്ഞാലും പിന്നെയും അഹങ്കരിക്കുന്നവർ വെറും മഞ്ഞ്മലകൾ പോലെ എന്നും.)

33 comments:

 1. പ്രിയ സ്നേഹിതരെ പ്രതികരിക്കു …. നിങ്ങളുടെ പ്രതികരണമാണ് എന്റെ പ്രതീക്ഷ……..

  ReplyDelete
 2. ഉച്ചിയില്‍ സൂര്യന്‍ ഉദിച്ചുയര്‍ന്നാലും
  മനസ്സില്‍ വെളിച്ചം കിട്ടാതെ അന്ധകാരം മാറുമെന്നു തോന്നുന്നില്ല.
  ആ വെളിച്ചമോ ഈശ്വര ചൈതന്യത്തില്‍ നിന്നും ലഭിക്കുകയും വേണം....
  ****** ******* *******
  സ്നേഹത്തിന്റെ ചൂട് പകരുന്നവരുടെ മനസ്സില്‍
  ഒരിക്കലും മരണത്തിന്റെ തണുപ്പ് ഓര്‍മ്മിക്കുന്ന മഞ്ഞ് കട്ടപിടിക്കില്ല. പരിധികളൊ പരിമിതികളോ പരാതികളൊ പരിഭവങ്ങളോ
  ഇല്ലാത്ത സ്നേഹം അഹങ്കാരം അറിയുന്നുമില്ല...


  ചിന്തിക്കാന്‍ വക നല്‍കുന്ന നല്ല രണ്ടു ചെറുകഥകള്‍ ...
  നന്നായി!

  ReplyDelete
 3. നല്ല കഥകള്‍. ഇഷ്ടപ്പെട്ടു സാദിഖ് ഭായ്

  ReplyDelete
 4. നല്ല ചെറുകഥകള്‍
  ( അടിയില്‍ കഥയെ കുറിച്ചുള്ള വിവരണം കണ്ടപ്പഴാ സത്യത്തില്‍ കാര്യം പിടികിട്ടിയത് അപ്പോള്‍ രണ്ടാമതും വായിച്ചു. സംഗതി കലക്കന്‍ തന്നെ.)

  ReplyDelete
 5. നല്ല ഒരു ചെറുകഥയാണ് അവതരിപ്പിച്ചത് വിഷയം തികച്ചും വെത്യസതമായ ഒരു ചിന്തയില്‍ എത്തിയന്നു തോന്നുന്നു.നന്നായിട്ടുണ്ട് സംഗതി കൊള്ളാം...........

  ReplyDelete
 6. ഹംസക്ക പറഞ്ഞപോലെ വായിച്ചിട്ട് ഒന്നും മനസ്സില്‍ വന്നില്ല പക്ഷെ താഴെ കുറിപ്പില്‍ നിന്നും ഗ്രഹിക്കാന്‍ കഴിഞ്ഞു ഇനിയും എഴുതുക .പ്രതീക്ഷ കൈ വെടിയാതെ മുന്നോട്ട്‌..

  ReplyDelete
 7. dear Sadiq, both stories are great and good,, keep it up all the very best to you...

  God Bless you..!!!

  ReplyDelete
 8. പ്രതീക്ഷകള്‍ കൈവിടേണ്ട.
  കഥകള്‍ കൈവിടേണ്ട..
  നല്ല കമന്റുകളും കൈവിടേണ്ട.
  പിന്നെ,
  എഴുത്തിന് ശേഷമുള്ള അടിക്കുറിപ്പും കൈവിടരുത്.
  കാരണം, ഒന്നുകൂടി വായിപ്പിക്കാന്‍ അത് പ്രേരിപ്പിച്ചു.
  ആശംസകള്‍.

  ReplyDelete
 9. Anonymous24/6/10 16:15

  ഹായ് കൂട്ടുകാരേ രണ്ടു പുതിയ ബ്രാന്‍ഡ് മദ്യങ്ങള്‍!
  1. വിപിനമദ്യം 2. നഗരമദ്യം.
  വിപിനമദ്യം കുടിച്ചാല്‍ ഒരു ചോദ്യത്തിന് ഉത്തരം പറയണമെങ്കില്‍ ധ്യാനനിരതനാവണം. നഗരമദ്യം സേവിച്ചാലോ നട്ടുച്ച്ക്കും ഇരുട്ടെന്നു തോന്നും.

  ഇനി ഇതു രണ്ടും കൂടി സമാസമം സേവിച്ചാല്‍ ഭൂമിയിലും ആകാശത്തിലുമല്ലാതെ അങ്ങനെ ഒഴുകി നീന്തി പറക്കും. ഒടുവില്‍ മഞ്ഞുമലകളില്‍ പോയി പതിക്കും. മഞ്ഞുരുകും. കടല്‍ നിരപ്പുയരും. അങ്ങനെ ഭൂഖണ്ഡങ്ങള്‍ മുഴുവനും മുങ്ങിപ്പോകും.....

  ReplyDelete
 10. വെളിച്ചം കാണാനൊരു മനസ്സു കൂടി വേണം അല്ലേ?

  രണ്ടാമത്തെ കഥ അടിക്കുറിപ്പ് വായിച്ചപ്പോഴാണ് മനസ്സിലായത്.
  അഹങ്കാരം മഞ്ഞുമല പോലെ തന്നെയാണ്. എന്നെങ്കിലും അത് ഉരുകിയേ തീരൂ.

  ReplyDelete
 11. ചിന്തോദ്ദീപകമായ കഥ!
  തുടര്‍ന്നു കൊണ്ടെയിരിക്കുക ....

  ReplyDelete
 12. നല്ല കഥകൾ

  ReplyDelete
 13. നല്ല കുഞ്ഞു കഥകൾ.
  ആദ്യകഥയിലെ അക്ഷരത്തെറ്റുകൾ കല്ലുകടിയായി.

  (അനോണി വന്ന് ചൊറിഞ്ഞു പറയേണ്ടിയിരുന്നില്ല അത്.ക്രിയാത്മകമായി പറഞ്ഞാൽ തിരുത്താത്ത ആളാണ് സാദിഖ് എന്നെനിക്കു തോന്നുന്നില്ല.)

  ReplyDelete
 14. അടിക്കുറിപ്പുണ്ടായത് കൊണ്ട് മാനം കെടാതെ രക്ഷപ്പെട്ടു!.എന്റേതായിട്ടു പ്രത്യേകിച്ചൊരു കമന്റ് ഇനി വേണ്ട.

  ReplyDelete
 15. ചങായി ഇങോട്ട് വന്നപ്പോള്‍ പടിയില്‍ കാസ്പെരിസ്കി ചേട്ടന്‍ തടഞു കാരണം Reason: Heuristic analysis (Pornography, erotic materials) !!! ഞാന്‍ പേടിച്ചു പോയി.വന്നപ്പോള്‍ തെറ്റിദ്ധരിച്ചു പറഞതായിരിക്കാം എന്നു മനസ്സിലായി...

  ReplyDelete
 16. Reason: Heuristic analysis (Pornography, erotic materials) താങളുടെ ബ്ലോഗില്‍ കയറാന്‍ന്‍ ശ്രമിച്ചപ്പോള്‍ കാസ്പെരിസ്കി ചേട്ടന്‍ പറഞതാണിത്...എന്താണിങനെ? തെറ്റിദ്ധരിച്ചതായിരിക്കും അല്ലെ?

  ReplyDelete
 17. രണ്ടും നല്ല കഥകള്‍ തന്നെ

  ReplyDelete
 18. കഥകൾ രണ്ടും നന്നായിരിക്കുന്നു....
  രണ്ടിനും അടിക്കുറിപ്പില്ലാതെ പൂർണ്ണമാകില്ലായിരുന്നു..

  ആശംസകൾ....

  ReplyDelete
 19. നല്ല കഥകള്‍

  ReplyDelete
 20. നന്നായി.
  നല്ല കഥകള്‍..
  അര്‍ഥവത്തായ വരികള്‍..


  ബ്ലോഗിന്റെ പുതിയ രൂപം നന്നായി.
  കാണാനും വായിക്കാനും
  സുഖം.

  പ്രാര്‍ഥനകള്‍.

  ReplyDelete
 21. kdhakal randum kollam

  adikkurup vayichchappol meaning
  pidikitti

  ReplyDelete
 22. കമന്റുകൾ നൽകി, എന്റെ പ്രതീക്ഷകളെ സജീവമാക്കുന്ന എല്ലാ നന്മനിറഞ്ഞ മനസ്സുകൾക്കും നന്ദി ……..
  പാവം ഞാൻ : അങ്ങനെ കാണിച്ചത് എന്തു കൊണ്ടാണന്നറിയില്ല .

  ReplyDelete
 23. ആദ്യകഥയുടെ പൊരുൾ പിടികിട്ടിയെങ്കിലും രണ്ടമാത്തേതിനു അടിക്കുറിപ്പ് തന്നെ ശരണം. രണ്ടും അതിനാൽ വീണ്ടും വായിച്ചു.
  നന്നായിരിക്കുന്നു.

  ReplyDelete
 24. നന്നായിട്ടുണ്ട്, മാഷേ

  ReplyDelete
 25. ഇനിയും ഇനിയും കൊറേ കൊറേ എഴുതാന്‍ സര്‍വ ശക്തന്‍ അനുഗ്രഹിക്കട്ടെ....

  ReplyDelete
 26. രണ്ടും നല്ല കഥകള്‍ തന്നെ

  ReplyDelete
 27. randum kollam.aasamsakal!!!

  ReplyDelete
 28. രണ്ടു കഥകളും നന്നായി. രണ്ടാമത്തെ കഥ അടിക്കുറിപ്പിന്റെ സഹായത്തോടെ മനസ്സിലാക്കി. നന്ദി.
  സുഖമാണെന്ന് വിശ്വസിക്കുന്നു.

  ReplyDelete

subairmohammed6262@gmail.com