Wednesday, 20 October, 2010

അമളികൾ നിലക്കുന്നേയില്ല….

അമളികൾ നിലക്കുന്നേയില്ല.

ഒരു ചെറിയ കാലത്തെ  ഇടവേളക്ക് ശേഷം ഞാൻ വീണ്ടും, “എനിക്ക് പറ്റിയ അമളിയുമായി“
 നിങ്ങൾക്ക് മുന്നിൽ .

മലപ്പുറത്തെ താനൂരിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ‘വെട്ടം‘ മാസികയിൽ വന്ന
ഒരറിയിപ്പിൽ ഇങ്ങനെ കണ്ടു . “ഞങ്ങൾക്ക് പറ്റിയ അമളികൾ” എന്ന പേരിൽ
ഒരു പുസ്തകം പ്രസിദ്ധീകരിക്കുന്നു. നിങ്ങൾക്ക പറ്റിയ അമളികൾ ഞങ്ങൾക്ക്
എഴുതുക. അങ്ങനെ ഞാനും എഴുതി എനിക്ക് പറ്റിയ അമളി.  
മഹാകവി അക്കിത്തം, സി. രാധാകൃഷണൻ, പി കെ. വാര്യർ
 റ്റി. എൻ. ജയചന്രൻ ഐ . എ. എസ്, എം.എൻ.കാരാശ്ശേരി,
 ശെഖ് മുഹമ്മദ് കാരക്കുന്ന്(ഡയറക്റ്റ്ര് ,ഐ.പി എച്ച്) , പ്രൊ:എസ്.ശിവദാസ്  തൂടങ്ങി
മലയാളത്തിലെ പ്രഗൽഭരും പ്രശസ്തരും എഴുതിയ അമളിയോടൊപ്പം
 ഈയുള്ളവന്റെ അമളിയും ഇടം പിടിച്ചു.

 ചെറുതും വലുതുമായ എത്രതരം അമളികൾ
നമ്മുടെ ചുറ്റുവട്ടത്തിൽ നിത്യവും നടക്കുന്നു. അതിൽ തന്നെ സങ്കടകരമായതും
സന്തേഷകരമായതും കാണും . ചിലർക്കെങ്കിലും പുറത്ത് പറയാൻ പറ്റാത്തത്ര
അസുഖകരമായ അമളികളും പിണഞ്ഞിട്ടുണ്ടാകും. “ഞങ്ങൾക്ക് പറ്റിയ അമളി
കൾ” എന്ന തലകെട്ട് കണ്ടപ്പോൾ തന്നെ എന്റെ മനസ്സിൽ നിറഞ്ഞത് ഏതാനും
വർഷം മുമ്പ് നടന്ന ആ ആക്രിസംഭവമാണ്. പ്ലാസ്റ്റിക്ക് കുപ്പികൾ, പൊട്ടിയ ബ
ക്കറ്റ്, ഇരുമ്പ്തുരുമ്പ് സാധനങ്ങൾ, സിമിന്റ്ചാക്ക് തുടങ്ങി ആക്രി(പഴയ) സാ
ധനങ്ങൾ പെറുക്കാൻ പലപ്പോഴായി വീട്ടിൽ വന്നിരുന്ന ഒരു (പാവം?) മനുഷ്യ
നുമായി ഞാൻ പരിചയപ്പെട്ടു. അയാളുടെ ദു:ഖങ്ങളൂം സങ്കടങ്ങളൂം ശ്രദ്ധാപൂർവം
കേൾക്കുക എന്നത് ഒരു പതിവു സമ്പ്രദായമാക്കുകയും ചെയ്യുതു. തുടർന്ന് , എ
ന്തെങ്കിലും പഴയ സാധനങ്ങൾ വീട്ടിൽ ഉണ്ടെങ്കിൽ അയാൾക്ക് വെറുതെ കൊടു
ക്കുക എന്ന സദുദ്ദേശ്യം ഞാനും തുടർന്നു. അങ്ങനെ ഞങ്ങൾ തമ്മിലുള്ള പരിച
യവും മുറുകി.

ഒരിക്കൽ അയാൾ തന്റെ പ്രാരബ്ധകെട്ടുകൾ അഴിക്കുന്ന വേളയിൽ എന്നേട്
പറഞ്ഞു. “ ഞാൻ ആക്രിസാധനങ്ങൾ പെറുക്കാൻ കൊണ്ടുവരുന്ന ഈ വണ്ടി
ആക്രിസാധൻങ്ങൾ എടുക്കുന്ന കട ഉടമയുടെതാണ്. ഈ വണ്ടിക്ക് ദിവസ്സം
ഇരുപത്തഞ്ച രൂപയും മൊതലാളി ഈടാക്കുന്നുണ്ട്.
 അത് കേട്ടപ്പോൾ എന്റെ മനസ്സ് ഇങ്ങനെ മന്ത്രിച്ചു: “ ഇയാൾക്ക് ഒരു ഉന്തുവണ്ടി
വാങ്ങിക്കാനുള്ള സഹായം ചെയ്യുകയാണെങ്കിൽ  ദിവസം കുറഞ്ഞത് അമ്പത്
രൂപ കൂടി അയാൾക്ക് കിട്ടുമല്ലോ; മാത്രമല്ല , അയാൾ ചപ്പിലും ചവറിലും നിന്ന്
പെറുക്കികൂട്ടുന്ന ആക്രി സാധനങ്ങൾക്ക് വില കൂടുതൽ കിട്ടുന്നിടത്ത് കൊണ്ട്
പോയി കൊടുക്കുകയും ചെയ്യാമല്ലോ.,

അങ്ങനെ ഉന്ത് വണ്ടിക്ക് ആവശ്യമായ പണം സ്വരൂപിച്ച് കൊടുക്കാൻ തീരുമാ
നിക്കുകയും ആ കാര്യം അയാളെ അറിയിക്കുകയും, വണ്ടിക്ക് എന്ത് ചിലവു വരു
മെന്ന് അന്വേഷിച്ച് വരാൻ പറയുകയും ചെയ്യതു. പിറ്റേന്ന് ഉച്ച കഴിഞ്ഞപ്പോൾ
അയാൾ വീണ്ടും വീട്ടിലെത്തി  പറഞ്ഞൂ. ‘മൂവായിരത്തിനും നാലായിരത്തിനും
ഇടയിൽ വേണ്ടീ വരും.’

അയാളിൽ പൂർണ്ണമായി വിശ്വസിച്ച് പോയ ഞാൻ ഒടുവിൽ, പരിചയക്കാരെയും
സുഹൃത്തുക്കളെയും, ബണ്ഡുക്കളെയും ഫോണിലൂടെവിളിച്ചും അല്ലാതെ നേരിൽ
കണ്ടും കാര്യങ്ങൾ വിശദീകരിച്ചു. ഓരോരുത്തരുടെ സഹായങ്ങൾ സ്വീകരിച്ചു.
പാലും മീനും കൊണ്ടുവരുന്നവരിൽ നിന്നുപോലും പണം വാങ്ങി. പിരിവിന്
ശേഷം തികയാത്ത തുക വീട്ടിൽ നിന്നും സംഘടിപ്പിച്ച് വണ്ടിക്ക് വേണ്ട തുക
അയാളെ  ഏല്പിച്ചു.

ഒരു പാവം (?) മനുഷ്യനു ഒരു ചെറുസഹായം ചെയ്യാൻ കഴിഞ്ഞ  ചാരിതാർഥ്യ
ത്തോടെ ഞാനും പുതിയ വണ്ടിക്കുള്ള കാത്തിരിപ്പായി. ദിവസ്സങ്ങൾ ആഴ്ച്ചകൾ
കടന്ന് പോയി .നിരാശനായ ഞാൻ ഒരന്വേഷണം നടത്തി. ആ അന്വേഷണം
ചെന്ന് നിന്നത് അയാൾ അപ്പോഴും(ഇപ്പോഴും) വാടക വണ്ടിയിൽ തന്നെ ആക്രി പെറുക്കി 
 പെറുക്കി

ഒടുവിൽ ഒന്ന് മാത്രം മനസ്സിലായി. സഹായമായാലും സേവനമായാലും ചെയ്യേ
ണ്ടത് പോലെ ച്ചെയ്യുക. അയാളെ പൂർണ്ണമായി വിശ്വസിച്ചതിൽ പറ്റിയ അമളി
നൽകുന്ന പാ0വും അത് തന്നെ.(പിന്നീട് അയാൾ ആക്രി സാധനങ്ങൾ പെറുക്കാ
ൻ എന്റെ കൺ വെട്ടത്ത് കൂടി വന്നിട്ടില്ല; ഇന്ന് വരെയും.)58 comments:

 1. സഹായം ചെയ്യാൻ ആഗ്രഹിക്കുന്നവരും ചെയ്യുന്നവരും പ്രതികരിക്കുക.
  അല്ലാത്തവർക്കും പ്രതികരിക്കാം. നിങ്ങളുടെ പ്രതികരണങ്ങൾ എന്നിലെ
  പ്രതികരണശേഷി വളർത്തിയേക്കും.

  ReplyDelete
 2. Dear Sadique Bhai,

  Would you please make the letters small. Its overflowing in wide format.

  Please.

  I will delete this comment, once you got it.

  ReplyDelete
 3. പാത്രം അറിഞ്ഞേ ഭക്ഷണം വിളമ്പാവൂ അല്ലെ?..

  പിന്നെ എവിടെ സാദിക്ക് ഭായ് കാണാറില്ലല്ലോ ..എന്തെ.

  ReplyDelete
 4. പാവം കരുതി നമ്മള്‍ സഹായിക്കുമ്പോള്‍ ദൈവ പ്രീതിയാണ് ആഗ്രഹിക്കുന്നത് . നമ്മള്‍ ചതിക്കപ്പെടുമ്പോഴും നമ്മുടെ മനസ്സിലെ സദുദ്ദേശം മനസ്സിലാക്കാന്‍ കഴിയുന്നവനല്ലോ പടച്ചവന്‍ .. ബാക്കി അയാളും റബ്ബും തീരുമാനിക്കട്ടെ.
  ----------------------------------------------------
  എന്നാലും കയ്യില്‍ കിട്ടിയാല്‍ ഒന്ന് നമ്മുടെ വകയും പൊട്ടിക്കാം അത് കണക്കില്‍ കൂട്ടാത്തത് ( തമാശ...)
  N.B : തമാശ എന്നു എടുത്തു പറയാന്‍ കാരണം എന്‍റെ ചില തമാശകള്‍ ഇപ്പോള്‍ ആര്‍ക്കും മനസ്സിലാതായി തുടങ്ങിയിരിക്കുന്നു.

  ReplyDelete
 5. ഇതാണ് ഉലകം!

  ഞാനും കബളിപ്പിക്കപ്പെട്ടിട്ടുണ്ട്. ഒന്നല്ല, പലതവണ!

  സാരമില്ല ഇനി ശ്രദ്ധിച്ചു ചെയ്താ മതി!

  നന്മകൾ നല്ല ഫലങ്ങൾ ഉണ്ടാക്കും.....

  ആശംസകൾ!

  ReplyDelete
 6. ഇത് പോലെ ഉള്ളത് ഇപ്പോഴും വരും ....
  വയ്യാ വേലി ആവും ചിലത്

  ‘വെട്ടം‘ മാസികയിൽ ഇത് പോലെ ഒന്ന്നു വന്നതില്‍ ആശംസകള്‍

  ഇവിടെ ഒക്കെ ഉണ്ടാവും അല്ലെ.......

  ReplyDelete
 7. സാദിഖ്‌ ഭായ്, കുറെ കാലത്തിനു ശേഷം ബൂലോകത്തേക്ക് തിരിച്ചു വന്നതില്‍ സന്തോഷം. സുഖമെന്ന് കരുതുന്നു, അതിനായി പ്രാര്‍ത്ഥിക്കുന്നു !
  പലര്ക്കുമുണ്ടായ അനുഭവം. ഇത്തരം അനുഭവങ്ങളാണ് യഥാര്‍ത്ഥ പാവങ്ങളോടും ചിലപ്പോള്‍ അടുക്കാന്‍ ഭയം തോന്നിക്കുന്നത് .
  പറ്റീന്ന് പറഞ്ഞാ മതി കേട്ടോ, അമളിയായിരിക്കും എന്ന് ഊഹിക്കാലോ...ഹ ഹ ഹ..

  ReplyDelete
 8. ഇനിയും നന്മകള്‍ ചെയ്യുക തീര്‍ച്ചയായും ഫലം ഉണ്ടാകും...

  ReplyDelete
 9. oru sahayam cheythoonnu karuthiyaal mathi..
  athil kooduthal alochichaal prashanam..

  Best Wishes

  ReplyDelete
 10. പ്രിയ സാദിഖ്, ചിലര്‍ ഇങ്ങനെ നമ്മുടെ സഹായം ദുരുപയോഗം ചെയ്യാറുണ്ട്. അറിഞ്ഞ് സഹായിക്കുക എന്നത് മാത്രമേ നമുക്ക് കഴിയൂ....

  ഒരു ഓഫ്: “ഠ” എന്ന് ടൈപ്പ് ചെയ്യേണ്ടത് Tha എന്നാണ്
  ഉദാ: paaTham = പാഠം :)

  ReplyDelete
 11. nanmakalkku phalam labhikkuka thanne cheyyum.... aashamsakal..........................

  ReplyDelete
 12. എനിയ്ക്കും പറ്റിയിട്ടുണ്ട് ചെറിയ രീതിയില്‍

  ReplyDelete
 13. എനിക്കു പറ്റിയ അമളി ഞാന്‍ എപ്പോഴും ഓര്‍ക്കാറുണ്ട്

  ReplyDelete
 14. പ്രിയ സാദിഖ്, ആത്യന്തികമായി വലിയ നഷ്ടം കബളിപ്പിക്കുന്നവര്‍ക്കാണ്. ഒറ്റനോട്ടത്തില്‍ തോന്നുക നഷ്ടം എപ്പോഴും കബളിപ്പിക്കപ്പെടുന്നവര്‍ക്കാണെന്നായിരിക്കും. ഇവിടെ പരാമര്‍ശിക്കപ്പെട്ട ആക്രിക്ക് നിങ്ങളെപ്പോലുള്ള ഒരു നല്ല സുഹ്രുത്തിനെ നഷ്ടമായി. ഇന്‍ഡയറക്റ്റായിട്ട് ഒരുപാട് നഷ്ടം വേറെയും. പിന്നെയും സമാധാനിക്കാന്‍ ഒരു വിഷയം നിങ്ങളല്ലല്ലോ കബളിപ്പിച്ചത്, നിങ്ങളെയല്ലെ? ദൈവമുമ്പാകെ നിങ്ങള്‍ക്ക് സമാധാനവും അയാള്‍ക്കു ശിക്ഷയും അല്ലേ? ലാസ്റ്റ് ലാഫ് എപ്പോഴും നിങ്ങളുടേതായിരിക്കും. God bless you

  ReplyDelete
 15. @@ സഹായിയുടെ നിർദ്ദേഷം സ്വീകരിച്ചു. നന്ദി…..
  @ പിന്നെ, ആചാര്യൻ: അല്പം കാര്യമുള്ള കാര്യങ്ങളിൽ അകപ്പെട്ടു. അത് കൊണ്ട് കുറച്ച് ദിവസ്സം അങ്ങനെ പോയി.
  @ ഹംസ സാഹിബിനും
  @ ഡോക്റ്റർ സാറിനും
  @ സുന്ദര സ്വപ്നങ്ങൾക്കും
  @ സലിം ഇ പിക്കും
  @ ജിഷാദ് ക്രോണിക്കിനും
  @ (എന്റെ) ഒപ്പം നടക്കുന്നവനും
  @ കെ. പി. സുകുമാരനും (താങ്കൾ പറഞ്ഞതിൻ പ്രകാരം റ്റൈപ്പ് ചെയ്യ് തിട്ടും “0‘ശരിയാകുന്നില്ല )
  @ ജയരാജ് മുരിക്കുമ്പുഴക്കും
  @ കുസുമം ആർ പുന്നപ്രക്കും
  @ പാലക്കുഴിക്കും
  @ അജിത് എന്ന പ്രിയ സ്നേഹിതന്റെ സ്നേഹം നിറഞ്ഞ അഭിപ്രായത്തിനും നന്ദി………

  ReplyDelete
 16. നന്നായി അവതരിപ്പിച്ചിരിക്കുന്നൂ...കേട്ടൊ സാദിഖ്

  ഇത്തരം സഹായഹസ്തങ്ങൾ പലർക്കും വേണ്ടുവോളം നൽകി കൈപറ്റിയ അനേകം പേർ ഇപ്പോഴും ഈ മണ്ടനെ പറ്റിച്ചുകൊണ്ടിരിക്കുകയാണ് കേട്ടൊ.

  അതുകൊണ്ട് ഇത്തരം അമളികൾ പറ്റുന്നവരുടെ ഉസ്താതയി എന്നെ ഞാനൊന്നു സ്വയം വാഴ്ത്തിക്കോട്ടെ....

  ReplyDelete
 17. nannyitundu ente ella vidha aashamsakalum........

  ReplyDelete
 18. ഇതിനു അമളി എന്ന് പറയാവതല്ല.നമ്മുടെ മഹാമനസ്കത ചിലര്‍ ചൂഷണം ചെയ്യുന്നുവെന്ന് മാത്രം.
  കര്‍മ്മം ചെയ്യുക നമ്മുടെ ലക്‌ഷ്യം
  കര്‍മ്മഫലം തരും ഈശ്വരനല്ലോ...

  ReplyDelete
 19. ഇതൊക്കെ ജീവിതത്തില്‍ നിന്നും നമ്മള്‍ പഠിക്കുന്ന വിലപ്പെട്ട പാഠങ്ങളാണ്‌. എനിക്കും ഇതു പോലെ ചെറിയ അബദ്ധങ്ങളൊക്കെ പറ്റിയിട്ടുണ്ട്. പിന്നെ വിചാരിക്കും അവര്‍ക്ക് നിവൃത്തിയില്ലാഞ്ഞിട്ടല്ലേ? സാരല്യ, പോട്ടെയെന്ന്. ഇങ്ങിനെ കുറച്ച് പേര്‍ കാരണം ശരിക്കും സഹായം അര്‍‌ഹിക്കുന്നവര്‍‌ക്ക് അത് കിട്ടാതെ പോകരുതല്ലോ. പിന്നെ ഇക്ക പറഞ്ഞതു പോലെ സഹായമായാലും സേവനമായാലും ചെയ്യേണ്ടത് പോലെ ശ്രദ്ധിച്ച് ചെയ്യുക. അത്ര തന്നെ.

  ReplyDelete
 20. മാഷേ.. കുറച്ച് നാളുകളായി സജീവമല്ലായിരുന്നു അല്ലേ.. തിരികെ വന്നതില്‍ സന്തോഷം.. അമളികള്‍ ജീവിതത്തില്‍ ഒട്ടേറെ പറ്റിയിട്ടുണ്ട്. രസകരമായവ..

  ReplyDelete
 21. ബൂലോകത്ത് തിരികെ പ്രത്യക്ഷപ്പെട്ടതില്‍ സന്തോഷം. ഇത്തരം അമളികള്‍ പറ്റാത്തവരുണ്ടാവില്ല. മാത്രമല്ല,ബസ്സിലും മറ്റും പല പിരിവുകാരെയും നമ്മള്‍ കാണുന്നില്ലെ ചികിത്സക്കെന്നും പറഞ്ഞു. അവരില്‍ മിക്ക പേരും എക്കാലവും ഈ പിരിവു നടത്തുകയല്ലാതെ ചികിത്സക്ക് പോവുന്നില്ല!.പിന്നെ ഞാന്‍ പറയാനുദ്ദേശിച്ച കാര്യം കെ.പി.എസ് പറഞ്ഞിട്ടും ഠ യ്ക്കു പകരം 0[പൂജ്യം] ഇട്ടു കളിക്കുകയാണല്ലേ?.ഷിഫ്റ്റ് T പിന്നെ ha യും അടിച്ചു നോക്കൂ “ഠ” ശരിയാവും.പിന്നെ ഈ “അമളി” പറ്റില്ല! ഹ..ഹ..ഹ!

  ReplyDelete
 22. സാദിഖ്‌ ഭായ്‌,
  അയാളെക്കുറിച്ച്‌ പിന്നിട്‌ അന്വേഷിച്ചുവോ?. ഇല്ലെങ്കിൽ, അയാൾക്ക്‌ സ്വന്തമാക്കുവാൻ സപ്നം കണ്ട വണ്ടിയേക്കാൾ വലുതായി വന്ന ആവശ്യങ്ങൾക്ക്‌ ആ കാശ്‌ ഉപകാരപ്പെട്ടെങ്കിൽ....

  സഹായങ്ങൾ അന്വേഷിച്ച്‌ മാത്രം നൽക്കുക. അർഹതപ്പെട്ടവരുടെ കൈകളിൽതന്നെ അവ എത്തുന്നു എന്നുറപ്പ്‌ വരുത്തുക.

  നമ്മുടെ കണക്ക്‌ കൂട്ടലുകൾ തെറ്റിച്ച്‌കെണ്ട്‌, നമ്മെക്കാൾ മഹത്തരമായ കാര്യങ്ങൾ ചെയ്ത്‌ ഇത്തരം തട്ടിപ്പുകാരുടെ കഥയറിയാവുന്നവനായത്കൊണ്ട്‌, ഒനൂടെ അന്വേഷിക്കുക.

  ReplyDelete
 23. നനഞ്ഞിടം കുഴിക്കുന്നതില്‍ വിരുതന്മാരാണ്‌ നമ്മുടെ നാട്ടുകാര്‍.

  ReplyDelete
 24. പ്രിയ സാദിഖ്ഭായ്‌
  ഇത്തരം അബദ്ധങ്ങൾ എല്ലാവർക്കും പിണയാറുണ്ട്‌..മനസ്സിന്റെ നന്മ നിലനിർത്തുക...എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ...ആശംസകൾ

  ReplyDelete
 25. വീണ്ടും ഇവിടെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം.
  ഇതില്‍ അമളിയെക്കാള്‍ നല്ല മനസ്സിനെ ചൂഷണം ചെയ്യല്‍ ആണുള്ളത്.
  നന്മകള്‍ നേരുന്നു.
  എന്റെ ഫോളോ ലിസ്റ്റില്‍ ഈ പോസ്റ്റ്‌ വന്നില്ലല്ലോ ?!

  ReplyDelete
 26. ഏതു പോലീസുകാരനും ഒരമളി
  പറ്റും എന്ന് വിചാരിച്ചു ആശസിക്കുക ..അല്ലാതെന്തു പറയാന്‍ !!

  ReplyDelete
 27. സഹായത്തിന്നു പ്രതിഫലം നല്‍കുന്നവന്‍ അതു നല്‍കും. വണ്ടിയേക്കാള്‍ വലുതായ എന്തെങ്കിലും പൊടുന്നനെ അയാള്‍ക്കു വന്നു കൂടായ്കയുമില്ല. ഞാനും ഒരുപാടു പ്രാവശ്യം പറ്റിക്കപ്പെട്ടിട്ടുണ്ട്. റെയില്‍വേസ്റ്റേഷനിലും ബസ്റ്റാന്റിലുമൊക്കെ വെച്ചു. കാശു വാങ്ങിയവന്‍ കള്ളും കുടിച്ചു മുന്നില്‍ വന്നു നില്‍ക്കുന്നതൊരിക്കല്‍ കാണേണ്ടിയും വന്നു.

  അപ്പോഴും ഒരു സമാധാനമുണ്ട്. പറ്റിക്കപ്പെടുന്നതു നല്ലമനസ്സുകളാണ്. ആ അര്‍ത്ഥത്തില്‍ പറ്റിക്കപ്പെടുകയെന്നതു ഒരു ബഹുമതിയുമാണ്. നമ്മളെ പറ്റിച്ചുവെന്നു പലര്‍പറഞ്ഞാലും നമ്മള്‍ പറ്റിച്ചുവെന്നു ആരും പറയാതിരിക്കാന്‍ ശ്രമിക്കാം.

  ReplyDelete
 28. ഞാൻ താങ്കളെ കുറിച്ച് മനസ്സിനോട് അന്വേഷിച്ചിരിക്കുമ്പോഴാ സുബൈർ മുഹമ്മദിന്റെ മെയിൽ കണ്ടത്. അമളിയെ പറ്റി പഥികൻ പറഞ്ഞത് തന്നെയാണ് എനിയ്ക്കും പറയാനുള്ളത്.

  ReplyDelete
 29. പാവം സാദിക്ക....!!
  മനുഷ്യൻ ഇത്രയും പാവമാകരുത്....!

  ഇന്നത്തെ കാലത്ത് ഇത്തരം സഹായങ്ങൾ ചെയ്യുമ്പോൾ അത് അർഹതപ്പെട്ടവർക്ക് കിട്ടുമോയെന്ന് ഉറപ്പു വരുത്തിയിട്ട് ചെയ്യുക.
  ആശംസകൾ...

  ReplyDelete
 30. ഇക്കയെ കണ്ടിട്ട് കുറെ നാള്‍ ആയല്ലോ ?

  സഹായവും സേവനവും ചെയ്താലും പലപോളും വലിയ വിഷമത്തില്‍ ആവും എല്ലാം തീരുന്നത് .സഹായിക്കുന്നവര്‍ ആരും തിരിച്ച് വരണമെന്നില്ല ,നമ്മളെ കണ്ടാല്‍ അറിഞ്ഞ ഭാവം പോലും ഉണ്ടാവില്ല,ഇതൊക്കെ ആണ് എന്‍റെയും അനുഭവം .

  നന്മകള്‍ ചെയ്യാന്‍ ഇനിയും കഴിയട്ടെ

  ReplyDelete
 31. @ മുരളി മുകുന്ദൻ. മാഷേ, എങ്കിലും ഇപ്പോഴും ചെറുസഹായങ്ങൾ വല്ലപ്പോഴും ….
  @ ഡ്രീംസിനും മനസ്സ് നിറഞ്ഞ് നന്ദി….
  @ ഇസ്മയിൽ ചൊരിയുന്ന തണലിനും നന്ദി…
  @ വായാടി തത്തമ്മക്ക് ഒരു നിറഞ്ഞചിരി…
  @ മനസ് നിറയെ നന്മകളുള്ള മനോരാജിനോടും എന്റെ സന്തോഷം അറിയിക്കുന്നു.
  @ മുഹമ്മദ്കുട്ടി സാഹിബെ താങ്കൾ പറഞ്ഞപൊലെ എഴുതിയപ്പോൾ “ഠ“ ശരി. സന്തോഷം സാഹിബെ.
  @ ബീരാൻ കുട്ടിക്കും നന്ദി…
  @ മേ ഫ്ലവറിന്റെ കമന്റിനും നന്ദി…
  @ മൻസൂർ അലുവിലക്കും എന്റെ സ്നേഹം അറിയിക്കട്ടെ.
  @ തെച്ചിക്കോടൻ നൽകിവരുന്ന കമന്റുകൾക്കും നന്ദി…
  @ രമേഷ് അരൂരിനും നന്ദി…നന്ദി…. നന്ദി….
  @ ഏകന്തതയിൽ സഞ്ചരിക്കുന്ന എന്നിൽ “പഥികൻ” നൽകുന്ന കരുത്തിനും നന്ദി….
  @ യൂസുഫ് മാഷേ, സലാം …
  @ വി. കെ ക്കും നന്ദി… സലാം….
  @ സിയാ, ചില പ്രത്യേക കാരണങ്ങളാൽ കുറച്ച് ദിവസ്സം വിട്ട് നിൽക്കേണ്ടി വന്നു. എന്റെ ബ്ലേഗിൽ വന്നതിനും വാ‍യിച്ചതിനും നന്ദി…
  പിന്നെ,( ഇപ്പോഴും ഞാൻ അയാളെ പാവം ആക്രിപെറുക്കി എന്ന് തന്നെ വിളിക്കുന്നു. ) കാരണം എന്നെ പറ്റിച്ചങ്കിലും അയാൾ പാവം തന്നെ)

  ReplyDelete
 32. ഇതിന്റെ വളരെ ചെറിയ ഡോസ് (നൂറു രൂപ റേഞ്ച്ല്‍ ഉള്ളത്) കോഴിക്കോട് മെഡിക്കല്‍ കോളേജു പരിസരത്ത് ഇടയ്ക്കു കാണാം
  മരുന്നിനു കാഷില്ലാത്തവര്‍, ബസ് ടിക്കറ്റിനു കാശില്ലാത്തവര്‍ തുടങ്ങിയ കാരണം പറഞ്ഞു നടക്കുന്ന ചില തട്ടിപ്പുകാര്‍ കാരണം അനേകം വരുന്ന യഥാര്‍ത്ഥ അവകാശികള്‍ അഥവാ അര്‍ഹതപ്പെട്ടവര്‍ പാര്‍ശ്വ വല്ക്കരിക്കപ്പെട്ടു പോകുന്നു എന്നതും ഒരു സാമൂഹിക പ്രശ്നം തന്നെ.
  ചെറിയ അനുഭവങ്ങള്‍ നമ്മെ പലപ്പോഴും വലിയ പാഠം പഠിപ്പിക്കുന്നു...

  ReplyDelete
 33. ആരെയും പൂര്‍ണ്ണമായി വിശ്വസിക്കുന്നതിനു മുന്‍പ് ഒന്നു ആലോചിക്കണം.. പണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അധികമാളുകളുടെയും യഥാര്‍ത്ഥ സ്വഭാവം കാണാം.. നല്ല പോസ്റ്റ്
  ആശംസകള്‍

  ReplyDelete
 34. അമളി കാര്യാക്കണ്ട. പടച്ചോന്റെ സഹായം ഉണ്ടാവൂലോ. ആശംസകള്‍.

  ReplyDelete
 35. ഇതു തന്നെയാണ് പണ്ടുള്ളവര്‍ പാത്രമറിഞ്ഞ് ദാനം ചെയ്യുക എന്ന് പറയുന്നത്... അല്ലേ മാഷേ. എന്തായാലും ആ സഹായമനസ്ഥിതിയ്ക്കു മുന്നില്‍ പ്രണാമം!

  ReplyDelete
 36. ഒന്നല്ലേ പറ്റിയുള്ളൂ..
  ഇങ്ങനത്തെ എത്ര അമളികളുടെ
  രാജാത്തിയാണെന്നോ ഈ ഞാന്‍..
  പറയാന്‍ കൊള്ളില്ല കേട്ടോ..

  പിന്നെ ആക്രിക്കാരന്‍ എന്തോ ചെയ്തോട്ടെ,,
  താങ്കള്‍ക്കുള്ളത് നാളെ പടച്ചവന്‍ തരുമല്ലോ..

  വയ്യെങ്കിലും അവിടെ വന്നു അഭിപ്രായങ്ങള്‍
  പറഞ്ഞതിന് നന്ദി.
  ദൈവം അനുഗ്രഹിക്കട്ടെ...

  ReplyDelete
 37. sadique-പലരും ഇങ്ങിനേയാണ്-നന്ദിയില്ലാത്തവര്‍.എനിക്കും ഇങ്ങിനെ ഒരു അമളി പറ്റി.എന്റെ ex-servantന് പൈസ സഹായിക്കാന്‍ പോയിട്ട്-പക്ഷെ അവള്‍ക്ക് ആ നുണയ്ക്ക് ദൈവശിക്ഷയും കിട്ടി.

  ReplyDelete
 38. പുതിയ അമളികള്‍ (ഭായിയെ മുറിപ്പെടുത്താത്തവ) വന്നു ഭവിക്കട്ടെ എന്നാശംസിക്കുന്നു. ഓര്‍ത്തു ചിരിക്കുവാന്‍ ജീവിതത്തില്‍ ബാക്കിയാവുന്നത് ഇതൊക്കെ തന്നെ ഭായി. ഭായി ചെയ്യ്തത് കര്‍മ്മമാണ്‌....ഇതില്‍ അമളിയില്ല. കര്‍മ്മമാണ്‌ ശ്രേഷ്ഠം.

  "When the society forgets its duties and go for chaos I took birth to uplift DHARMA"

  എന്നാണ് ഭഗവാന്‍ പറഞ്ഞത്. ഈശ്വരന്‍ താങ്കളിലൂടെ കര്‍മ്മം നിറവേറ്റി....ഫലം അത് അവനെടുത്തോട്ടെ.....

  ReplyDelete
 39. സാദിഖിക്കാ... ഓരൊരുത്തരും ഓരൊ വിധത്തിൽ പറ്റിക്കപ്പെടുന്നു... സാദിഖിക്കയുടെ മനസ്സിന്റെ നന്മക്കുള്ള പ്രതിഫലം അല്ലാഹുവിൽ നിന്നുമുണ്ടാവട്ടെ...ആമീൻ.

  ReplyDelete
 40. @ “വഴിപോക്കൻ“ എന്ന പേരു കേൾക്കുമ്പോൾ ഒരാത്മബോധം മനസ്സിൽ ഉണരും. ഈ ലേകജീവിതത്തിൽ നാം വെറും ഒരു വഴിപോക്കൻ എന്ന്. നമ്മുടെ നിസാരതയെ കുറിക്കുന്നു “വഴിപോക്കൻ“ എന്ന വാക്ക്.
  @ നസീഫ് അരീക്കോട്, നാം എത്ര ശ്രദ്ധിച്ചാലും പറ്റാനുള്ളത് പറ്റും. അതിൽ ദു:ഖിക്കാതിരിക്കുക. അത്രമാത്രം.
  @ അതെ, കൊലുസ്. സത്യം.
  @ ശ്രീയുടെ നല്ലമനസ്സിനു നന്ദി……
  @ സ്വദേശത്ത് തിരിച്ചെത്തിയ മുൻ പ്രവാസിക്കും നന്ദി…..
  @ ജിയോ- യിക്കും എന്റെ നിറഞ്ഞമനസ്സിൻ നന്ദി……
  @ അഷേക് സദൻ നൽകിയ ഗുണകരമായ കമന്റിനും നന്ദി….
  @ നിറഞ്ഞചിരിയിൽ പ്രതീക്ഷകൾ നിലനിർത്തുന്ന മാരിയത്തിനും നന്ദി……..

  ReplyDelete
 41. ഒരാള്‍ക്ക് മീന്‍ നല്‍കുന്നതിനേക്കാള്‍ നല്ലത് മീന്‍പിടിക്കാന്‍ പഠിപ്പിക്കുകയാണെന്ന് ചൈനീസ് പഴമൊഴിയുണ്ട്.

  ReplyDelete
 42. താങ്കളുടെ മനസ്സിന്റെ വലുപ്പം അയാള്‍ കണ്ടില്ലലോ
  സാരമില്ല കര്‍മം ചെയുക ഫലം ദൈവം തരും !

  ReplyDelete
 43. ഇക്കാലത്ത് ഒരു നല്ല കാര്യം ചെയ്യാനും പേടിക്കണം.

  ReplyDelete
 44. നല്ല മനസ്സുകള്‍ എല്ലാക്കാലത്തും ചൂഷണം ചെയ്യപ്പെടുന്നു.

  ReplyDelete
 45. ഇക്കാ..ഞാനാദ്യമായാണിവിടെ...
  സാരമില്ലന്നേയ്.. ഒരബദ്ധം ഏത് പോലീസുകാരനും പറ്റും
  എല്ലാം ശരിയായിക്കോളും.എന്നു വെച്ചാ ശീലായിക്കോളും...
  ചുമ്മാ പറഞ്ഞതാട്ടോ...

  ReplyDelete
 46. നനഞ്ഞിടം കുഴിക്കുന്നതില്‍ വിരുതന്മാരാണ്‌ നമ്മുടെ നാട്ടുകാര്‍ ..നന്മകള്‍ ചെയ്യാന്‍ ഇനിയും കഴിയട്ടെ

  ReplyDelete
 47. ചെയ്യേണ്ടത് ചെയ്യേണ്ടിടത്ത് തന്നെ ചെയ്യുക :)
  ആശംസകൾ

  ReplyDelete
 48. നന്മ ചെയ്യാന്‍ തോന്നിയ ആ മനസ്സിനു സ്തുതി. ഇക്കാലത്ത് ആരേയും വിശ്വസിക്കാന്‍ പറ്റില്ലെന്ന ഗതി വന്നിരിക്കുന്നു. ആക്രിക്കാരനുളള ശിക്ഷ ഈശ്വരന്‍ കൊടുക്കട്ടെ.

  ഈയിടെയായി താങ്കളുടെ പോസ്റ്റൊന്നും കാണുന്നില്ലല്ലോ എന്നു കരുതി, വെറുതെ ഈ ബ്ളോഗിലേക്കൊന്ന് എത്തിനോക്കിയപ്പോഴാണീ പോസ്റ്റ് കണ്ടത്. എന്റെ ബ് ളോഗില്‍ , താങ്കളുടെ blog updates ഒന്നും കാണാന്‍ കഴിയുന്നില്ലല്ലൊ..

  ReplyDelete
 49. ഇവിടെ ആദ്യമായിട്ടാണ് ..
  എബൌട്ട്‌ മീ വളരെ ടച്ചിംഗ് .
  ചിലതൊക്കെ വായിച്ചു..നന്നായിട്ടുണ്ട് ഇക്കാ..
  ഇനി വന്നു വായിച്ചോളാം..
  നന്മകള്‍ നേരുന്നു

  ReplyDelete
 50. കബളിപ്പിക്കപ്പെടല്‍ ഒരു ഉലകയാഥാര്‍ത്ഥ്യമാണല്ലോ.

  ReplyDelete
 51. ചൂഷണം..!
  അത് അവസാനിക്കുമോ...?

  ReplyDelete
 52. ഇതൊരു തുടര്‍ കഥയാണല്ലേ..........പറ്റിയെന്നു പറഞ്ഞാല്‍ മതി

  as റിയാസ് (മിഴിനീര്‍ത്തുള്ളി said:ഒരബദ്ധം ഏത് പോലീസുകാരനും പറ്റും

  ReplyDelete
 53. ഒരബദ്ധം ഏത് പോലീസുകാരനും പറ്റും ---പാവം പൊലീസ് ഓരോ അബദ്ധങ്ങളുടെ കൂടെയും ഇങ്ങനെ ഓര്‍മിക്കപ്പെടുന്നു.

  ReplyDelete
 54. സാദിക്ക് ഭായീ ......വിളികേട്ടോ ആവോ ?
  പെരുന്നാള്‍ വന്നല്ലോ ..നമ്മള്‍ക്ക് അടിച്ചു പോളിക്കണ്ടേ ...
  ഭായിക്കും കുടുംബാംഗങ്ങള്‍ക്കും സുബര്‍ക്കം തുറക്കുന്ന വലിയ പെരുന്നാള്‍ ആശംസകള്‍ ....നേരുന്നു ..ലോകം മുഴുവന്‍ പ്രത്യാശ നിറയട്ടെ ...

  ReplyDelete
 55. പ്രിയ സാദിഖ്, എന്റെ ഹൃദയംഗമമായ പെരുന്നാള്‍ ആശംസകള്‍ നിങ്ങള്‍ക്കും ബന്ധുമിത്രാദികള്‍ക്കും.

  ReplyDelete
 56. ഇതൊക്കെയാണ് ഇക്കാ ഇന്നത്തെ കാലം ..ആരെയും കണ്ണുമടച്ചു വിശ്വസിക്കാന്‍ കൊള്ളാത്ത കാലം. എന്തായാലും ഇക്കയ്ക്ക് അങ്ങനെ തോന്നിയല്ലോ...

  ReplyDelete
 57. അഭിപ്രായം പറഞ്ഞ എല്ലാവർക്കും നന്ദി………
  വാക്കുകൾക്കതീതമായ നന്ദി…………………..

  ReplyDelete
 58. ഇതിനെ അമളി എന്ന് വിളിക്കാമോ ? മറ്റൊരാള്‍ക്ക് ഉപയോഗപ്പെട്ടെക്കവുന്നതായ ഒരു സഹായം പാഴായിപോയി
  എന്ന് മാത്രം..

  നമ്മള്‍ ചെയ്യുന്ന്ന ഓരോ സഹായവും അത് എത്തേണ്ട കൈകളില്‍ തന്നെ എത്തിച്ചേരാനുള്ള സാധ്യത ഇന്നത്തെ കാലത്ത് കുറവാണ് .
  പക്ഷെ സഹായങ്ങള്‍ തുടരുക..അതുമത്രമല്ലേ ചെയ്യാന്‍ പറ്റു.

  പുതുവത്സര ആശംസകള്‍..

  ReplyDelete

subairmohammed6262@gmail.com