Tuesday, 16 November, 2010

പള്ളിമിനാരവും കടന്ന് ആകാശഗോപുരത്തിനും മേലെ….ള്ളിമിനാരവും കടന്ന് ആകാശഗോപുരത്തിനും മേലെ.

മഴയുടെ ആഹ്ലാദം മനസ്സിൽ നിറഞ്ഞപ്പോൾ, മഴയെ തൊട്ടറിയാനും മണത്തറിയാനും ഞാൻ മെല്ലെ അടുക്കളവാതിലും കടന്ന് പൂറത്തേക്ക് വീൽ ചെയർ ഉരുട്ടി. വീൽചെയറിന്റെ ഫുട്ട്റെസ്റ്റ് ഉയർത്തി കാലുകൾ മഴയിലേക്ക് നീട്ടി. കാലിലെ രോമത്തെ അങ്ങോട്ടുമിങ്ങോട്ടും തെറിപ്പിച്ച് രസിച്ച മഴനൃത്തം കാഴ്ച്ചയിൽ മാത്രം നിറഞ്ഞപ്പോൾ ഞാൻ കൈകൾ കൂടി മഴയിലേക്ക് നീട്ടി . മഴയുടെ തണുപ്പും തലോടലും കൈകളിലൂടെ ആന്തരികബോധത്തിൽ ഇളം തണുപ്പേകിയപ്പോൾ ഞാൻ തിരിച്ചറിഞ്ഞു ‘കാഴ്ച്ചയും അനുഭവവും രണ്ടും ഒന്നിനൊന്ന് വിത്യസ്ഥമാണെന്ന്.

സമൃദ്ധമായി പെയ്ത് നിറയുന്ന മഴയിലേക്ക് നോക്കിയിരുന്ന എന്റെ മനസ്സിൽ അങ്ങ് ദൂരെ വിശുദ്ധനഗരിയിലെ ആദ്യത്തെ ദൈവീകഭവനമായ മസ്ജിദുൽ ഹറാമിൽ ഹജ്ജ് നിർവഹിക്കാൻ എത്തുന്ന ജനലക്ഷങ്ങൾ മഴപോലെ നിറഞ്ഞു. കൂട്ടത്തിൽ ഈ വർഷം ഹജ്ജ് നിർവഹിക്കാൻ പോയ എന്റെ ഉമ്മയുടെ മുഖം ജനസഹസ്രങ്ങൾക്കിടയിൽ പരതാൻ ഞാൻ മഴയിൽനിന്നും കാലും കൈയ്യും കുടഞ്ഞെടുത്തു. ഉമ്മയുടെ കണ്ണീർ നിറഞ്ഞ പ്രാർഥനയുടെ അലയൊലികൾ എന്നിൽ സ്പർശിച്ചപ്പോൾ  ഞാൻ ടി വി ഓൺ ചെയ്തു. ആ സമയം അറേബ്യൻ ചാനലിൽ വൈകുന്നേര പ്രാർഥന (അസർ നമസ്ക്കാരം) നടക്കുന്നു. ചിട്ടയായി ചെയ്യുന്ന പ്രാർഥനക്കിടയിൽ ദൈവം മഹാനാണ് (അല്ലാഹു അക്ബർ) എന്ന് ചൊല്ലി ജനലക്ഷങ്ങൾ ഒന്നായി സാഷ്ടാഗം പ്രണമിക്കുന്ന കാഴ്ച്ച എന്നിലുളവാക്കിയ ആനന്ദം പള്ളിമിനാരവും കടന്ന് ആകാശഗോപുരത്തിനും മേലെ പ്രപഞ്ചനാഥന്റെ സന്നിധിയിലേക്ക് സഞ്ചരിച്ചു.

ഭൂഗേളത്തിന്റെ ഏതാണ്ട് മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന കഅ`ബയെ കേന്ദ്ര ബിന്ദുവാക്കി ലോകത്തിന്റെ നാനാഭാഗത്തുള്ള ജനകോടികൾ സാഷ്ടാഗം പ്രണമിക്കുന്നതിന്റെ നേർക്കാഴ്ച്ചയാണ് നാം ഹജ്ജ് വേളകളിൽ കാണുന്നത്. മസ്ജിദിന്റെ അർഥം തന്നെ സാഷ്ടാഗം പ്രണമിക്കാനുള്ള സ്ഥലം എന്നാണ്.

ജമ്മം കൊണ്ട് തന്നെ ബഹുഭൂരിപക്ഷം മതവിശ്വാസികളും അവരവരുടെ വിശ്വാസത്തെ പവിത്രമായി കണ്ട് ആദരിക്കുകയും സ്നേഹിക്കുകയും, ഇന്ന ഇന്ന വിശ്വാസങ്ങളിൽ ഉൾച്ചേർന്ന് ജീവിക്കുകയും ചെയ്യുന്ന മഹത്തായ നാടാണ് നമ്മുടെ ഇന്ത്യ മഹാരാജ്യം. ഏതാനും നാൾ മുമ്പ് ക്രിസ്തുമത വിശ്വാസിയായ എന്റെ സുഹൃത്ത് എന്നോട് ചോദിച്ചു: “ കുനിഞ്ഞും നിവർന്നുമുള്ള നിങ്ങളുടെ ആരാധനാരീതി തികച്ചും യാന്ത്രികമല്ലേ ?” ഈ ചോദ്യം  പത്ത് വർഷം മുമ്പ് ഞാന്‍  വായിച്ച  പ്രൌടവും പ്രസിദ്ധവുമായ ഒരു പുസ്തകത്തിലേക്ക് എന്നെ  കൂട്ടികൊണ്ട് പോയി. ഇതേ ചോദ്യം അന്ന് അയാളും ചോദിച്ചു. പൈരോഹിത്യപാരമ്പര്യമുള്ള  ജൂത കുടുംബത്തിൽ പിറന്ന ലിയോപോൾഡ് വെയ്സ് എന്ന ചെറുപ്പക്കാരനായിരിന്നു അയാൾ. അയാൾ ഹീബ്രു-അരമായ ഭാഷകളിലും ജൂതവേദങ്ങളിലും വ്യുൽപത്തി നേടി, വിയന്ന സർവ്വകലാശാലയിൽ നിന്നും തത്വചിന്തയും കലാചരിത്രവും പടിച്ച് സൈനികനും, പത്രപ്രവർത്തകനും, സിനിമാ‍സംവിധായകനും, തിരകഥാകൃത്തും ഒടുക്കം വിശ്വപ്രസിദ്ധ പത്രമായ ‘ഫ്രാങ്ക് ഫർട്ടർ സൈറ്റൂങ്ങ്” ഉൾപ്പെടെ പ്രമുഖ പത്രങ്ങളിൽ ലേഖകനായും ജോലി ചെയ്ത ലിയോപോൾഡ് വെയ്സ് , 'എന്റെ സുഹൃത്ത് ഇന്ന് എന്നോട് ചോദിച്ച  ചോദ്യം' മറ്റൊര് രൂപത്തിൽ വയോവൃദ്ധനായ മറ്റൊരാളോട് അന്ന് ചോദിച്ചു. പല്ലില്ലാത്ത മോണകാട്ടി ചിരിച്ച് കൊണ്ട് ആ വൃദ്ധൻ പറഞ്ഞ മറുപടി ഞാനിവിടെ കുറിക്കട്ടെ.

“ പിന്നെ ഞങ്ങളെങ്ങനെയാണ് ദൈവത്തെ പ്രാർഥിക്കേണ്ടത് ? മനസ്സും ശരീരവും രണ്ടും ഒന്നിച്ചല്ലേ അവൻ സൃഷ്ട്ടിച്ചത് ? അങ്ങനെയാണെങ്കിൽ ശരീരംകൊണ്ട് കൂടിയല്ലാതെ, മനസ്സ്കൊണ്ട് മാത്രമായി മനുഷ്യൻ പ്രാർഥിക്കുവാൻ പാടുണ്ടോ ? കേട്ടോളു-ഞങ്ങൾ മുസ്ലിങ്ങൾ പ്രാർഥിക്കുന്നതെങ്ങനെ എന്ന് ഞാൻ താങ്കൾക്ക് പറഞ്ഞ്തരാം. ഞങ്ങൾ മക്കയിലെ വിശുദ്ധ ദേവാലയമായ കഅ`ബയുടെ നേരെ തിരിഞ്ഞ്നിൽക്കുന്നു. ലോകത്തിന്റെ ഏത് ഭാഗത്തുള്ള മുസ്ലിമിന്റെ മുഖവും പ്രാർഥനാവേളകളിൽ ഈ ദേവാലയത്തിന് നേരെ തിരിഞ്ഞിരിക്കും. ഞങ്ങളെല്ലാം ഒരു ശരീരം പോലെയാണെന്നും ഞങ്ങളുടെയെല്ലാം ആലോചനകളുടെ മധ്യബിന്ദു ഒരേയൊരു ദൈവമാണെന്നും അർഥം. ഞങ്ങൾ ആദ്യമായി നേരെ നിന്ന് വിശുദ്ധഖുർആനിൽ നിന്ന് ഒരു ഭാഗം ഉരുവിടുന്നു, ആ ഖുർആൻ ദൈവത്തിന്റെ വചനമാണെന്നും മനുഷ്യനെ നേരേനിർത്തുന്നതിനും ജീവിതത്തിൽ മന:സ് ഥൈര്യം ലഭിക്കുന്നതിനും വേണ്ടി അത് മനുഷ്യന് നൽകപ്പെട്ടതാണെന്നും ഓർത്ത്കൊണ്ട്. അത് കഴിഞ്ഞ് ദൈവമല്ലാതെ മറ്റാരും ആരാധനക്കർഹനില്ലന്ന് ഓർത്ത്കൊണ്ട്  ഞങ്ങൾ പറയുന്നു:“ദൈവമാണ് ഏറ്റവും ശ്രേഷ്ഠൻ”. പിന്നെ ഞങ്ങൾ കുനിയുന്നു. കാരണം, എന്തിലും മീതെ ഞങ്ങൾ ദൈവത്തെ ബഹുമാനിക്കുന്നുണ്ട്. അവന്റെ ശക്തിയെയും മഹിമയെയും വാഴ്ത്തുന്നു . അത് കഴിഞ്ഞ് ഞങ്ങൾ പ്രണമിച്ച് നെറ്റിത്തടം മണ്ണിൽ തൊടുവിക്കുന്നു.കാരണം, അവന്റെ മുമ്പിൽ ഞങ്ങൾ പൊടിമണ്ണിൽ കവിഞ്ഞ ഒന്നുമല്ലെന്നും ഞങ്ങളൂടെ സ്രഷ്ടാവും അത്യുന്നതങ്ങളിലെ ഞങ്ങളൂടെ പരിപാലകനും അവനാണെന്നും ഞങ്ങൾ കരുതുന്നു . പിന്നെ ഞങ്ങൾ മണ്ണിൽനിന്നും മുഖമുയർത്തി, ഇരുന്ന് കൊണ്ട് പ്രാർഥിക്കുന്നു. ദൈവം ഞങ്ങളുടെ പാപങ്ങൾ പൊറുത്ത് തരണമേയെന്നും ഞങ്ങളെ നേർമാർഗത്തിലേക്ക് നയിക്കണമേയെന്നും ഞങ്ങൾക്ക് ആരേഗ്യവും ഉപജീവനവും പ്രദാനം ചെയ്യണമെന്നും ആണ് പ്രാർഥിക്കന്നത്. പിന്നെ ഞങ്ങൾ ഏകദൈവത്തിന്റെ ശക്തിക്കും മഹിമക്കും മുമ്പിൽ പ്രണമിച്ച് നെറ്റികൊണ്ട് മണ്ണ് തൊടുന്നു. അത് കഴിഞ്ഞ് വീണ്ടും ഞങ്ങൾ ഇരുന്നു പ്രാർഥിക്കുന്നു: മുൻപ്രവാചകരെ അനുഗ്രഹിച്ചപോലെ ദൈവത്തിന്റെ സന്ദേശം ഞങ്ങൾക്ക് എത്തിച്ച് തന്ന മുഹമ്മദ് നബിയെ അനുഗ്രഹിക്കേണമേ എന്ന്. പിന്നെ ഞങ്ങൾ അവനോട് ഇഹലോകത്തും പരലോകത്തും ഞങ്ങൾക്ക് നല്ലത് വരുത്തേണമേ എന്ന് അപേക്ഷിക്കുന്നു. അവസാനത്തിൽ ഞങ്ങൾ വലത്തോട്ടും ഇടത്തോട്ടും മുഖം തിരിച്ച് പറയുന്നു: “ദൈവത്തിന്റെ കൃപയും സമാധാനവും താങ്കൾക്കുണ്ടാവട്ടെ” അങ്ങനെ നേർമാർഗികളായ എല്ലാവരെയും, അവരെവിടെയായാലും ഞങ്ങൾ അഭിവാദ്യം ചെയ്യുന്നു.

ഞങ്ങളൂടെ പ്രവാചകൻ പ്രാർഥിച്ചിരുന്നത് ഇങ്ങനെയാണ് .എല്ലാകാലത്തേക്കുമുള്ള അനുയായികളെ പ്രാർഥിക്കാൻ പഠിപ്പിച്ചതും ഇത്തരത്തിലാണ്. അവർ സ്വേച്ചപ്രകാരം ദൈവത്തിന് സ്വയം സമർപ്പിക്കാൻ - ഇസ്ലാം എന്ന പദത്തിന്റെ അർഥമിതാണ്. അങ്ങനെ നിങ്ങൾ ദൈവത്തിലും സ്വന്തം വിധിയിലും ശന്തിയടയണം.

നിറയെ സ്നേഹമുള്ള എന്റെ ചില ഹൈന്ദവ സുഹൃത്തുക്കളും ഇത്തരത്തിൽ ചില സംശയങ്ങളും ചോദ്യങ്ങളൂം പലപ്പോഴും ഉന്നയിക്കുകയുണ്ടായിട്ടുണ്ട്. അതിൽ പ്രധാനമായതാണ് “ഹജറുൽ അസ് വദ്” എന്ന കല്ലിനെ കുറിച്ചുള്ളതാണ്. ഇതിനുള്ള ഉത്തരത്തിനായി ഒരിക്കൽ കൂടി ഞാൻ “മക്കയിലേക്കുള്ള പാത” എന്ന പുസ്തകത്തിലേക്ക് പോകട്ടെ .

      
                               
“ആ കെട്ടിടത്തിന്റെ കിഴക്കേ മൂലയിൽ ഒരു കറുത്ത കല്ല് പതിച്ച് വെച്ചിട്ടുണ്ട്. തുറന്ന് വെച്ച ആ കല്ലിന് ചുറ്റും വെള്ളികൊണ്ട് ചട്ടം കൂട്ടിയിരിക്കുന്നു. അനവധിയനവധി തലമുറകളിലെ തീർഥാടകർ ഈ കറുത്ത കല്ലിനെ ചുംബിക്കുന്നു. നൂറ്റാണ്ടുകളുടെ ചുംബനം കൊണ്ട് അത് കുഴിഞ്ഞ്പോയിരിക്കുന്നു. ഈ ശില അമുസ്ലിംകൾക്കിടയിൽ വലിയ തെറ്റിദ്ധാരണക്കിടയാക്കിയിട്ടുണ്ട്.  മറ്റ് മതസ്ഥരോട് ഒരിളവ് കാണിക്കുന്നതിന് വേണ്ടി ഈ ആരാധനവസ്തുവിനെ മുഹമ്മദ് നിലനിർത്തി എന്നാണ് പലരുടെയും ധാരണ. ഈ വിചാരഗതി സത്യത്തോട് ആകാവുന്നതിലധികം അകന്ന് നിൽക്കുന്നു. കഅ`ബ തന്നെയും ആരാധിക്കപ്പെടുകയല്ല, ആദരിക്കപ്പെടുകയാണ്. കറുത്തകല്ലിന്റെ സ്ഥിതിയും ഇത് തന്നെ. പ്രവാചകൻ അബ്രഹാമിന്റെ പഴയകെട്ടിടത്തിന്റെ അവശേഷം എന്ന നിലയിൽ അത് ആദരിക്കപ്പെടുന്നു. തന്റെ വിടവാങ്ങൽ തീർഥാടനത്തിൽ പ്രവാചകൻ മുഹമ്മദിന്റെ ചുണ്ടുകൾ ഈ കല്ലിനെ സ്പർശിച്ചിട്ടുണ്ട് എന്നത് കൊണ്ട് അക്കാലം മുതൽ എല്ലാ തീർഥാടകരും അതിനെ ചുംബിച്ച് വരുന്നു. പിൽക്കാലത്തെ വിശ്വാസികളുടെ തലമുറകളെല്ലാം എപ്പോഴും തന്റെ മാതൃക അതേപടി പിൻപറ്റുമെന്ന് മുഹമ്മദിന് നന്നായി അറിയാമായിരിന്നു. ആ കല്ലിനെ ചുംബിച്ചപ്പോൾ ഭാവി തീർഥാടകരുടെ ചുണ്ടുകൾ തന്റെ ചുണ്ടുകളുടെ ഓർമയുമായി ആ കല്ലിന്മേൽ ഒത്ത് ചേരും എന്നും അദ്ധേഹത്തിന് അറിയാമായിരിന്നു. കാലത്തിനും മരണത്തിനും അപ്പുറത്തേക്ക് തന്റെ മുഴുവൻ സമുദായത്തിനുമായി അന്ന് അർപ്പിച്ച ആ പ്രതീകാത്മകപരിരംഭണത്തിൽ അവർ വന്ന് ചേരുമെന്നും അദ്ധേഹത്തിന് അറിയാമായിരിന്നു. അങ്ങനെ, ആ കറുത്ത കല്ലിനെ ചുംബിക്കുമ്പോൾ ഓരോ തീർഥാടകനും താൻ പ്രവാചകനെയും ഒപ്പം തനിക്ക് മുമ്പുള്ളവരും ഇനി തനിക്ക് ശേഷം അവിടേക്ക് വന്നെത്താനിരിക്കുന്നവരുമായ എല്ലാ മുസ്ലിംകളെയും പരിരംഭണം ചെയ്യുകയാണ് എന്ന് കരുതുന്നു.”

ആന്റിക്ലോക്ക് വൈസായി ചലിക്കുന്ന  സൂര്യചന്ദ്രന്മാരുടെ നിതാന്തപ്രയാണങ്ങളെ അനുസ്മരിപ്പിക്കും വിധം കഅ`ബക്ക ചുറ്റും നൂറ്റാണ്ടുകളായി മനുഷ്യമഹാസമുദ്രം നടത്തുന്ന പ്രദിക്ഷണത്തിന് തുടക്കവും ഒടുക്കവും അടയാളപ്പെടുത്താൻ അയ്യായിരം വർഷം മുമ്പ് അബ്രഹാം പ്രവാചകൻ(ഇബ്രാഹിം നബി) പ്രതിഷ്ഠിച്ച കറുത്ത കല്ല് മാത്രമാണ് ഹജറുൽ അസ് വദ്. ഈ സത്യം ഒരോ മുസ്ലിമിനും,
 ചരിത്രമറിയാവുന്ന ആർക്കും തന്നെ അത്  നിഷേധിക്കാനുമാവില്ല . 

മനസ്സ് ശാന്തമായി. ഞാൻ വിശുദ്ധമക്കയിലെ കാഴ്ച്ചകളിലേക്ക് സഞ്ചരിച്ചു. ദേശ,ഭാഷ,വംശ,വർഗ,വർണ വൈജാത്യങ്ങളെ അപ്രസ്ക്തമാക്കി (ഇത്തരം വേളകളിലെങ്കിലും) ഒരേയൊരു പരാശക്തിയുടെ വിളിക്ക് ഉത്തരം നൽകി മുസ്ലിം മനസ്സ് ഒന്നായി വിളിക്കുന്നു   “ലബ്ബയിക്കല്ലാഹുമ്മ ലബ്ബയിക്ക്
                                        ലബ്ബയിക്ക ലാ ശരീക്ക ലക ലബ്ബയിക്
                                        ഇന്നൽ ഹംദ വന്നിഅ`മത്ത ലക വൽമുൽക്
                                       ലാശരീകലക്“ (അല്ലാഹുവേ, നിന്റെ വിളികേട്ട് ഞാനിതാ എത്തി. ഞാൻ വന്നു കഴിഞ്ഞു. നിനക്ക് പങ്കുകരായി ആരുമില്ല. എല്ലാ നന്മയും അനുഗ്രഹവും നിനക്കാണ്)

       

42 comments:

 1. മനസ്സ് ഒറ്റക്കായപ്പോൾ ഞാൻ ഉമ്മ പോയ വഴിയെ സഞ്ചരിച്ചു. മനസ്സിൽ സങ്കടം നിറഞ്ഞൂ. അപ്പോൾ തോന്നിയതാ ഇത് . ഹജ്ജിന്റെ വഴിയെ……….
  ഇതിലെ അക്ഷരങ്ങൽക്ക് താങ്ങായത് “മക്കയിലേക്കുള്ള പാത” എന്ന മുഹമ്മദ് അസദിന്റെ പുസ്തകം. നിങ്ങളുടെ വാക്കുകൽക്കായി കാത്ത് കൊണ്ട്…..

  ReplyDelete
 2. സാദിഖ്‌ ഭായ്, ഒരു പാട് ഓര്‍മകളിലേക്ക് കൂട്ടി കൊണ്ട് പോയി താങ്കളുടെ കുറിപ്പ്. മനസ്സിലെവിടെയോ ഒരു തേങ്ങല്‍, എന്തോ അറിയാതെ വന്നു പോയി. മാതാവിന്‍റെ ഹജ് സ്വര്‍ഗം മാത്രം പ്രതിഫലം ലഭിക്കുന്ന പുണ്യ കര്മമാവെട്ടേ എന്ന് പ്രാര്‍ത്ഥിക്കുന്നു.
  മുഹമ്മദ്‌ അസദിന്റെ "മക്കയിലേക്കുള്ള പാത'യുടെ ഉദ്ധരണികള്‍ ഈ പോസ്റ്റിനെ മികവുറ്റ ഒന്നാക്കി.
  താങ്കള്‍ക്കും കുടുംബത്തിനും ഹൃദ്യമായ ബലി പെരുന്നാള്‍ ആശംസകള്‍.
  (ഇടയ്ക്കു നമ്മുടെ ബ്ലോഗിലേക്കും വാന്നേ!)

  ReplyDelete
 3. മക്കയിലേക്കുള്ള പാത,
  പുസ്തകം വായിച്ചിട്ടുണ്ട്.
  തീഷ്ണമായ രചന.


  നല്ല പോസ്റ്റ്.
  മക്കയിലെത്തി.

  ................................................
  ഇത് ബലിപെരുന്നാള്‍.
  ത്യാഗസ്മരണകളുണര്‍ത്തുന്ന ദിനങ്ങള്‍..
  ഇബ്‌റാഹീമും ഹാജറയും ഇസ്മാഈലും ചരിത്രത്തിന്റെ നാലു പേജിലൊതുങ്ങാതെ...
  വിശ്വാസികളുടെ ആവേശവും പ്രചോദനവുമായി...

  ആത്മാര്‍പ്പണത്തിന്റെയും ഭയഭക്തിയുടെയും സമര്‍പണത്തിന്റെയും നിറഞ്ഞമനസ്സുകള്‍ക്കാ
  ണ് ബലിപെരുന്നാള്‍.

  * എന്റെയും കുടും‌ബത്തിന്റെയും ഊഷ്മളമായ പെരുന്നാള്‍ ആശംസകള്‍.

  ReplyDelete
 4. പ്രാർത്ഥനയുടേയും,മക്കയുടേയും വിശുദ്ധികൾ മുഴുവൻ ഉള്ളടങ്ങിയ നല്ല ഒരു രചന

  ReplyDelete
 5. Just stopped to wish you a very happy eid...will be back soon to comment.

  ReplyDelete
 6. "പെരുന്നാൾ ആശംസകൾ...”

  ReplyDelete
 7. സ്നേഹത്തിന്റെയും, ത്യാഗത്തിന്റേയും അത്തർ മണം പൂശും ബലി പെരുന്നാൾ ആശംസകൾ..ഈ വിവരണം നന്നായി..ഉമ്മായ്ക്ക്‌ എല്ലാ സന്തോഷത്തോടും ഹജ്ജ്‌ ചെയ്തു മടങ്ങാൻ റബ്ബ്‌ തൊവ്ഫീക്ക്‌ ചെയ്യുമാറാകട്ടെ..ആമീൻ

  ReplyDelete
 8. മനസ്സിനെ വിമലീകരികരിക്കാൻ ഉതകുന്ന ശ്രേഷ്ഠമായ പോസ്റ്റ്. നന്ദി. പെരുന്നാൾ ആശംസകൾ നേരുന്നു.

  ReplyDelete
 9. നല്ല അറിവു തന്ന ഈ ലേഖനം ഒത്തിരി ഇഷ്ടപ്പെട്ടു

  ReplyDelete
 10. "ഞങ്ങൾ മക്കയിലെ വിശുദ്ധ ദേവാലയമായ കഅ`ബയുടെ നേരെ തിരിഞ്ഞ്നിൽക്കുന്നു. ലോകത്തിന്റെ ഏത് ഭാഗത്തുള്ള മുസ്ലിമിന്റെ മുഖവും പ്രാർഥനാവേളകളിൽ ഈ ദേവാലയത്തിന് നേരെ തിരിഞ്ഞിരിക്കും. ഞങ്ങളെല്ലാം ഒരു ശരീരം പോലെയാണെന്നും ഞങ്ങളുടെയെല്ലാം ആലോചനകളുടെ മധ്യബിന്ദു ഒരേയൊരു ദൈവമാണെന്നും അർഥം."

  നല്ല അറിവു പകരുന്ന ലേഖനം. ഞാൻ മതാശയങ്ങളെ ഇഷ്ടപ്പെടുകയും വിശ്വസികളെ ഏറെ ബഹുമാനിക്കുകയും യഥാർത്ഥ ദൈവവിശ്വാസികളുടെ നന്മകളെയും നൈർമ്മല്യത്തെയും ഇഷ്ടപ്പെടുകയും അവരോടൊക്കെയും സഹകരിക്കുകയും എന്നാൽ സ്വന്തമായി പ്രാർത്ഥനകളെയും ആചാരങ്ങളെയും പിൻപറ്റാതെയും ഇരിക്കുന്നു. ക്രിസ്ത്യാനികൾ യഥർത്ഥ ക്രിസ്ത്യാനികളായും മുസ്ലിങ്ങൾ യഥാർത്ഥ മുസ്ലിങ്ങളും ഹിന്ദുക്കൾ യഥർത്ഥ ഹിന്ദിക്കളും ഒന്നിലും വിശ്വസിക്കത്തവർ യഥാർത്ഥ മാനകിതതാ വാദികളയും ജീവിച്ചാൽ ശാന്തിയും സമാധാനവുമല്ലാതെ ലോകത്ത് ഒന്നുമുണ്ടാലില്ല. വിശ്വാസങ്ങളിൽ എത്ര മായം ചേർക്കപ്പെട്ടിരിക്കുന്നുവോ അത്രത്തോളമുള്ള പ്രശ്നങ്ങളാണ് ഇന്നും ലോകം നേരിടുന്നത്!

  ReplyDelete
 11. വളരേ ഉള്‍ക്കാഴ്ചയോടുകൂടി എഴുതിയ ഈ പോസ്റ്റില്‍ നല്ല സന്ദേശങ്ങളും മഹത്വങ്ങളും അടങ്ങിയിരിക്കുന്നു . പല തെറ്റായ ധാരണകളെ തിരുത്തിയിരിക്കുന്നു . പ്രപഞ്ച നാഥന്‍ താങ്കളുടെ ജീവിതം സര്‍വ്വൈശ്വര്യ സമൃദ്ധമാക്കട്ടെ. ഇനിയും ധാരാളം എഴുതുക . നന്മകള്‍ നേരുന്നു . പെരുന്നാള്‍ ആശംസകള്‍ .

  ReplyDelete
 12. പെരുന്നാൾ ആശംസകൾ. വിശുദ്ധമായ ഹജ്ജ് കർമ്മത്തിനു പോയ ഉമ്മക്ക് സർവ്വേശ്വരൻ സമാധാനവും സന്തോഷവും നൽകട്ടേ.

  ReplyDelete
 13. പ്രിയ സാദിഖ്, ആദ്യം ബലി പെരുന്നാള്‍ ആശംസകള്‍, പിന്നെ സൌമ്യതയുള്ള ഈ വിശദീകരണത്തിനു നന്ദി. വീണ്ടും കാ‍ണാം.

  ReplyDelete
 14. ethaan vaiki...valare nalla ezhuth..

  ReplyDelete
 15. സാദിക്ക് ഭായി ..വൈകിയാണ് പോസ്റ്റ് കണ്ടത് ..നന്നായി എഴുതിയിരിക്കുന്നു ..ഇവിടെ സൌദിയില്‍ ആണെങ്കിലും ഈ വിശുദ്ധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കണം എന്ന് അതിയായ മോഹം നടക്കില്ലല്ലോ ...ഭായിക്ക് നന്മ വരുവാന്‍ പ്രാര്‍ഥിക്കുന്നു

  ReplyDelete
 16. ekka വൈകിയാണ് പോസ്റ്റ് കണ്ടത് sorry nannayi avatharipichitundu ente ella aashamsakalum

  ReplyDelete
 17. hridayam niranja aashamsakal....

  ReplyDelete
 18. ഉപകാരപ്രദമായ പോസ്റ്റ്‌, വൈകിയെങ്കിലും ആശംസകള്‍.

  ReplyDelete
 19. @ സലിം ഇ . പി യുടെ ആദ്യ അഭിപ്രായത്തിനു നന്ദി..,
  @ മുഖ്താറിന്റെ സ്നേഹത്തിനും നന്ദി……..
  @ മുരളി മുകുന്ദന്റെ അഭിപ്രായം എപ്പോഴും ശാന്തമായിരിക്കും, നന്ദി മാഷേ……
  @ എന്റെ ഹൃദയത്തിൽ തൊട്ട “വഴിപോക്കനും” നന്ദി……..
  @ പ്രവീൺ വട്ടപറമ്പത്ത് നിന്നും വന്ന അഭിപ്രായത്തിനും നന്ദി…..
  @ വി കെ യുടെ അഭിപ്രായത്തിനും നന്ദി…….
  @ എന്നെ എപ്പോഴും വായിക്കുന്ന മൺസൂർ അലുവിലക്കും നന്ദി……
  @ പള്ളിക്കരയുടെ പുഞ്ചിരിക്കും നന്ദി………
  @ കുസുമം ടീച്ചറിനും നന്ദി…….
  @ മതങ്ങൾക്കപ്പുറം മനുഷ്യനെ സ്നേഹിക്കുന്ന “സജിം തട്ടത്തുമല” ക്കും നന്ദി……
  @ കോടുങ്ങല്ലൂരിൽ നിന്നും കാമ്പുള്ള കമന്റുകൾ തന്ന് അനുഗ്രഹിക്കുന്ന
  അബ്ദുൽ ഖാദർ കൊടുങ്ങല്ലൂരിനും നന്ദി……..
  @ ഗീത ടീച്ചറിന് എന്റെ കൂപ്പുകൈ.

  ReplyDelete
 20. “ലബ്ബയിക്കല്ലാഹുമ്മ ലബ്ബയിക്ക്
  ലബ്ബയിക്ക ലാ ശരീക്ക ലക ലബ്ബയിക ഇന്നൽ ഹംദ വന്നിഅ`മത്ത ലക വൽമുൽക് ലാശരീകലക്

  ഞാന്‍ എത്താന്‍ താമസിച്ചു ...... നല്ല പോസ്റ്റ് .

  ReplyDelete
 21. ഈദ് മുബാറക്...............

  ReplyDelete
 22. വിധിക്ക് മുന്‍പില്‍ കീഴടങ്ങാന്‍ മനസ്സില്ലാത്ത ഈ ചേട്ടായിക്ക് വേണ്ടി, ഇങ്ങു വൈക്കത്ത് നിന്ന് ഒരു സഹോദരന്‍ എഴുതുന്നത്‌... മഴയുടെ പ്രണയ താഴ്വരകളില്‍ അവളുടെ കൈകളില്‍ ഇറുകെ പിടിച്ചു നമുക്ക് കാണാം കുറെ സ്വപ്‌നങ്ങള്‍..ഇനിയും പ്രതീക്ഷിക്കുന്നു......

  ReplyDelete
 23. നല്ല പോസ്റ്റ്, മാഷേ

  ReplyDelete
 24. നല്ല ലേഖനം.അഭിനന്ദനങ്ങൾ..

  ReplyDelete
 25. നല്ല പോസ്റ്റ്.
  ആസംസകൾ!

  ReplyDelete
 26. ഹജ്ജ് കറ്മ്മങ്ങളിലും മുസ്ലിം പ്രാര്‍ത്ഥനകളിലും മറ്റു മതസ്ഥറ്ക്കു തോന്നുന്ന തെറ്റിദ്ധാരണകളെ
  തിരുത്തിക്കൊണ്ട് വിവരണം നല്‍കിയതിന് അഭിനന്ദനങ്ങള്‍..’ഹജറുല്‍ അസ് വദിനെ ആരും ആരാധിക്കുന്നില്ല..
  ഒരോ വട്ടം പ്രദക്ഷിണം ചെയ്യുമ്പോഴും അടയാളപ്പെടുത്തുവാന്‍ വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നത്..ഹജറുല്‍ അസ് വദിനോ
  ടടുത്തു നില്‍ക്കുന്നവര്‍ക്കു മാത്രമല്ലേ അതിനു കഴിയുന്നതുമുള്ളൂ..

  ReplyDelete
 27. വായിച്ചപ്പോള്‍ എന്തോ ഒരു സന്തോഷം തോന്നി .നല്ല ഒരു പോസ്റ്റ്‌.

  ReplyDelete
 28. നല്ല ലേഖനം മാഷേ.
  അഭിനന്ദനങ്ങൾ

  ReplyDelete
 29. @ അജിത് മാഷേ , സ്ന്തോഷം, നല്ല കമന്റിന്……
  @ ജാസ്മികുട്ടിക്കും സന്തോഷം നിറഞ്ഞ നന്ദി……
  @ അർഥവത്തായ അഭിപ്രായങ്ങളുമായി വരുന്ന രമേശ് അരൂരിനും നന്ദി…..
  @ ഡ്രീംസിനും സ്വപ്നസുന്ദരമായ നന്ദി……
  @ ജയരാജ് മുരിക്കുമ്പുഴക്കും നന്ദി…നന്ദി…നന്ദി….
  @ എന്നെ സ്വിരം വായിക്കാൻ സന്മനസ്സ് കാട്ടുന്ന തെച്ചിക്കോടനും നന്ദി…….
  @ ഹംസാ സാഹിബേ നല്ല മനസ്സിനു മനസ്സ് നിറഞ്ഞ നന്ദി……
  @ My Dreems നും നന്ദി… നന്ദി… നന്ദി… നന്ദി…….
  @ Sreejith Mohandas നല്ല കമന്റിനെ നല്ല മനസ്സോടെ നന്ദി… അറിയിക്കുന്നു.
  @ Moytheen angadimur ന്റെ അഭിപ്രായത്തിന് നന്ദി……. നന്ദി…..
  @ ഡോക്ട്ടർ സാറെ നന്ദി….. നന്ദി….. നന്ദി…. നന്ദി…..
  @ മുനീറിനും മനസ്സ് നിറയെ നന്ദി….നന്ദി….നന്ദി…..
  @ ശ്രീ ചെറു കമന്റിനും നന്ദി……നന്ദി….നന്ദി….
  @ റ്റോംസ് കോനുമഠം നന്ദി….. നന്ദി……. നന്ദി…
  “ എന്നെ വായിക്കാൻ സന്മനസ്സ് കാട്ടുന്ന എല്ലാവർക്കും വാക്കുകൾക്കതീതമായ
  നന്ദി……. നന്ദി…….

  ReplyDelete
 30. വൈകിയാ വന്നത് വായിച്ചു എന്തോ വീ‍ീണ്ടും മക്കയിൽ എത്തിയപോലെ നല്ല പോസ്റ്റ് ഭക്തിയും ലബ്ബൈക്ക നാ‍ദവും എല്ലാം പ്രതിധ്വനിച്ച പോലെ...പ്രാർഥനകൾ മത്രം..

  ReplyDelete
 31. valare nannaayittund ithil ulpeduththiya
  chila paadangal ee blogine onnukoodi maattu
  koottunnu [aashamsakal]

  ReplyDelete
 32. ഇവിടം വന്നിട്ട് ഒരുപാടായി.തിരക്കിനിടയില്‍ വിട്ട് പോകുന്നതാണൂട്ടോ സാദിക്കാ.വന്നത് വെറുതെയായില്ല.കാമ്പുള്ള ലേഖനം.ഇഷ്ടപ്പെട്ടു.ഉമ്മയുടെ ഹജ്ജ് നാഥന്‍ സ്വീകരിക്കട്ടെ.അര്‍ഹിച്ച പ്രതിഫലം നല്‍‌കി അനുഗ്രഹിക്കട്ടെ.

  ReplyDelete
 33. വരാന്‍ വൈകി.
  ഉമ്മ ഹജ്ജു കഴിഞ്ഞ് സുഖമായി തിരിച്ചെത്തിയിരിക്കും
  എന്നു കരുതുന്നു.
  സൗദി ചാനെലില്‍ ഞങ്ങളും ഹജ്ജിന്‍റെ കര്‍മങ്ങള്‍
  കണ്ടിരുന്നു.
  താങ്കള്‍ക്കും കുടുംബത്തിനും ദൈവത്തിന്‍റെ രക്ഷയും സമാധാനവും ഉണ്ടാകട്ടെ എന്നു പ്രാര്‍ഥിക്കുന്നു..

  ഈ വരവ് ഒരു ക്ഷണമായി സ്വീകരിച്ച് അങ്ങോട്ടും വരണേ..

  ReplyDelete
 34. അനുഗ്രഹീതമായ രചന. സ്രേഷ്ടമായ വരികള്‍.....താങ്കളില്‍ ദൈവാനുഗ്രഹം ഉണ്ടാവട്ടെ

  ReplyDelete
 35. ശരീരവും മനസ്സും ഒന്നിച്ചു ഏകാഗ്രത ഇല്ലെങ്കില്‍ പിന്നെ
  പ്രാര്തന്ക്ക് എന്ത് അര്‍ഥം?എങ്ങനെ ചെയ്യുന്നു എന്നതില്‍ അല്ല
  എന്ത് ചെയ്യുന്നു എന്നതിന് ആണ് കൂടുതല്‍ പ്രാധാന്യം...
  അത് കൊണ്ടു തന്നെ ചോദ്യങ്ങള്‍ അല്ല സത്യം ആണ് നാം
  കൂടുതല്‍ അറിയേണ്ടത്..അത് നബിയും,ക്രിസ്തുവും,ബുദ്ധനും
  പഠിപ്പിച്ച വഴി മറന്നവര്‍ക്കുള്ള താകീത് ആവും...ആശംസകള്‍..
  നന്നായി എഴുതി..ഒന്ന് പ്രാര്‍ഥിച്ചു വന്ന സംതൃപ്തി.

  ReplyDelete
 36. സ്പര്‍ശിയായി പറഞ്ഞു
  പറയേണ്ടതെല്ലാം

  ReplyDelete
 37. ഉമ്മു അമ്മാറിനും
  അഷ് റഫിനും
  ജിപ്പൂസിനും വാക്കുകൾക്ക് അതീതമായ നന്ദി…നന്ദി….

  ReplyDelete
 38. എന്റെ ബ്ലോഗിൽ വന്ന് വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും,
  പ്രിയാഗിനും
  എക്സ്-പ്രവാസിനിക്കും
  പാലക്കുഴിക്കും
  എന്റെ ലോകത്തിനും
  എം റ്റി മനാഫിനും നന്ദി…. നന്ദി…..

  ReplyDelete
 39. വായിക്കാന്‍ സമയം കിട്ടിയില്ല വിശദമായി വായിക്കുന്നുണ്ട്......ജീവിത പ്രതിസന്ധികള്‍ തരണം ചെയ്ത് മറ്റുള്ളവര്‍ക്ക് മാത്രകയാവണമെന്നു ആശംസിക്കുന്നു......ബ്ലോഗ്‌ ഒരുപാടിഷ്ടമായി.......ഇനി എന്തു പറയാന്‍......? അഭിനന്ദനങ്ങള്‍ നേരുന്നു........

  ReplyDelete
 40. ആ പുണ്യ ഭൂമിയിലെത്താന്‍ നാഥന്‍ തുണക്കട്ടെ
  ആശംസകളോടെ

  ReplyDelete

subairmohammed6262@gmail.com