Sunday 14 March, 2010

കവിത











ചരിത്രം

ചരിത്രത്തെ കുറിച്ച്

അവര്‍ കരുതിയതറിയാന്‍

തലകള്‍ ഉരുണ്ടത്‌

ഭൂതകാലത്തിന്റെ ഊടുവഴികളിലെക്ക്.

അധിനിവേശകന്റെ കപടമുഖമറിയാന്‍

തലപുകഞ്ഞത്

വര്‍ത്തമാനകാല  സങ്കടങ്ങളിലെക്ക് .

ഇറാഖും അഫ്ഗാനും പലസ്തീനും

അറിഞ്ഞും പറഞ്ഞും കരഞ്ഞും

അവരൊന്നായി നിരന്നത്

ഭാവികാല അനിശ്ചിതത്വങ്ങളിലേക്ക്.

അവര്‍ പറഞ്ഞതും

അറിവുള്ളവര്‍ പറഞ്ഞതും കേള്‍ക്കാതെ _

ഭൂമി തുരന്നും

ആകാശങ്ങളെ കീറിയും

അഹങ്കാരത്തിന്‍  കൊടുമുടിയില്‍ 

ഒടുവില്‍,

എല്ലാം തികഞ്ഞവരെന്ന നാട്യത്തില്‍

കാഴ്ചകള്‍ സംഗമിച്ചപ്പോള്‍

പ്രപഞ്ചം കരഞ്ഞു

അവരൊന്നാകെ

വെറും മണ്തരികളായി.