Monday, 2 August, 2010

                                 ഓണവും പണവും തമ്മിലെന്ത് ......?

‘കാണം വിറ്റും ഓണമുണ്ണണം’ എന്ന ചിരപുരാതന ചൊല്ലിലേ അന്തരാർഥത്തെ ഉള്ളറിഞ്ഞ് ഉൾകൊണ്ട് മലയാളികൾ ഓണാഘോഷം സമ്പന്നമാക്കാറുണ്ട്. സാമ്പത്തിക ഭദ്രതയിൽ കഴിയുന്നവർക്ക് ഒന്നും വിൽക്കാതെ തന്നെ ഓണം ഉണ്ണാം. പക്ഷെ, വിൽക്കാനൊന്നുമില്ലാത്ത പാവങ്ങൾ എന്ത് വിറ്റ് ഓണമുണ്ണും ? സ്വന്തം വൃക്ക വിറ്റോ അതോ സ്വന്തം ശരീരം വിറ്റോ? സമ്പത്തിക ദുരന്തത്തിന്റെ ഉച്ചസ്ഥായിയിൽ , തൊഴില്ലായ്മയുടെ രൂക്ഷതയിൽ കേരളം വരളുമ്പോൾ മലയാളിയുടെ ഓണം ഇനി എങ്ങനെ ആകും ? ഓണാഘോഷങ്ങളിലേക്ക് ഓണസങ്കടങ്ങളിലേക്ക് ഞാൻ എന്റെ വണ്ടിയുമായി  ഒന്ന് ചുറ്റി…… ഒരല്പനേരം കൺതുറന്നു……

ഗതകാല സ്മൃതികളും ഗ്രഹാതുരത്വവും സമ്മാനിച്ച് ഓരോ ഓണവും കടന്നെത്തുമ്പോൾ കൈവിട്ട്പോയ ഗ്രാമവിശുദ്ധിയെക്കുറിച്ചും സാംസ്കാരിക തനിമയെക്കുറിച്ചും മറ്റും മലയാളികളിൽ പലരും പത്രമാസികകളിലൂടെയും, റ്റി. വി. സ്ക്രീനിലൂടെയും ഇപ്പോൾ ഇന്റെർനെറ്റിലൂടെയും  പതിവായി സങ്കടപ്പെടുന്നു (എന്നെ പോലെ).
                          ഓണം…… നഷ്ട്ടസ്വപ്നങ്ങളുടെ നൊമ്പരക്കാടുകൾ, ഗൃഹാതുരത്വത്തിന്റെ നനുത്ത സ്പർശങ്ങൾ, തിരിച്ചറിയാൻ കഴിയാത്ത് ഏതോ ഒരു അപൂർവ്വത. ഓർമകളിൽ ഓണം പൊയ്തിറങ്ങുകയാണ്……….
                                              
          
 വർഷത്തിലൊരിക്കൽ മലയാളികൾ എല്ലാം മറന്നുണരാൻ കൊതിക്കുന്ന ഓണക്കാലം. അത് കൊണ്ടാണ് ഞാൻ, "ഓണം വന്നോണം വന്നോണം വന്നേ …" എന്ന പാട്ടും മൂളി നഗരഹൃദയത്തിലേക്കിറങ്ങിയത്. ഒരു സൌഹൃദസല്ലാപത്തിന് .
                                                തുടക്കം ഗൌരവത്തിലായിരിന്നു.
                                               “ ഓണം നമുക്കെന്നും എന്തു തന്നു.
                                                 ഒരാണ്ട് നീളും കിനാക്കള്‍ തന്നു "
പ്രൊഫ: മധുസൂദനൻ നായരുടെ വരികൾ ചൊല്ലിക്കൊണ്ട് ബിരുദാനന്തര ബിരുദധാരിയും
സർക്കാരുദ്ധ്യോഗസ്ഥനും അദ്ധ്യാപകജോലിയിൽ പ്രാവിണ്യവുമുള്ള ജി. ബിനുജി ഇങ്ങനെ പറഞ്ഞു : “ വിളവെടുപ്പുത്സവ-മെന്ന നിലയിലായാലും അവിശ്വസനീയമായ അവതാരകഥയുടെ രൂപത്തിലായാലും ഓണം ഒരു വർഷത്തെ തിരക്കുകൾക്കിടയിൽ കിട്ടുന്ന ഒരു ആശ്വാസമാണ്, വിശ്രമമാണ്, സന്തോഷമാണ്. ഇത്തരം ഒരു സന്തോഷത്തിന്റെ കാലം വേണ്ടത് തന്നെയെന്നാണ് ബിനുജിയുടെ പക്ഷം.“ പണമുള്ളവർ ഓണക്കാലത്ത് കുറച്ചധികം പണം ധൂർത്തടിച്ച് കളയുന്നുണ്ട്. പക്ഷെ അത് കണ്ട് പണമില്ലാത്തവരും ധൂർത്തിന് ശ്രമിക്കുന്നത് തന്നെ വിഷമിപ്പിക്കാറുണ്ടെന്നും ഈ ഓച്ചിറ സ്വദേശി കൂട്ടിചേർത്തു.

                              “ഓ…… എന്റെ മനസ്സിൽ ഓണവുമില്ല, ഓണസ്മൃതിയുമില്ല… എല്ലാം പോയി…” ഓണത്തെകുറിച്ച്, ഓണാഘോഷത്തെ കുറിച്ച് രണ്ട് വാക്കെന്ന് പറഞ്ഞപ്പോൾ ഓട്ടോ സ്പെയേർസ്സിന്റെ ഉടമയും ഒരു ഫിനാന്‍സിംഗ്  സ്ഥാപനത്തിന്റെ ഉടമയുമായ സനൽകുമാർ വേവലാതിപെട്ടു. “ പക്ഷെ, അതിൽ സങ്കടമുണ്ടായിരുന്നോ എന്നൊന്നും നിശ്ചയമില്ല. ബിസ്സിനസ്സിന്റെ സാദ്ധ്യതയിൽ ജാഗ്രതയോടെ ശ്രദ്ധയൂന്നുന്ന സനൽകുമാറിന് ഓണം രണ്ട് ദിവസ്സത്തെ അവധി മാത്രം. ഇതിനിടയിൽ വീട്ടുകാരോടൊത്ത് ഇത്തിരി ഓണാഘോഷവും.
                                    
കോളേജ് വിദ്യാർഥിനിയായ ഗായത്രിയുടെ ഓണത്തിന് ഒരു കാമ്പസ്  മണമാണ്." കാമ്പസ്സിൽ
ഞങ്ങൾ പരസ്പരം ആശംസകൾ നേരുന്നു. എന്റെ ബസ്റ്റ് ഫ്രണ്ട് മൂംതാസിനെ ഓണാഘോഷത്തിന് ക്ഷണിക്കുന്നു, റ്റി. വി. യിലെ അടിപൊളി ഓണപരിപാടികൾ മനസ്സ് നിറയെ കാണുന്നു… ആസ്വദിക്കുന്നു… മാവേലിതമ്പുരാന്  റ്റാറ്റ പറയുന്നു." ഇവിടെ ഗൃഹാതുരത്വവുമില്ല സങ്കടവുമില്ല. ഒരു പൈങ്കിളിട്ടച്ചിൽ പുള്ളിക്കാരി ഓണാഘോഷത്തെ കുറിച്ച് പറഞ്ഞ് നിർത്തി.
                           
 മൈക്കാട് പണിക്കാരി ശാന്തച്ചേച്ചിക്ക് "‘ എന്തോന്ന് ഓണം എന്നാണ് ‘ ഓണത്തിന്റന്നും പണിക്ക് പോയാലെ ജീവിക്കാൻ കഴിയു എന്ന അവസ്ഥയാണ് . “പിന്നെ ഉള്ളത് കൊണ്ട് ഓണം പോലെ“ എന്ന് പറഞ്ഞത് പോലെ എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടും. ഓണം കഴിയുമ്പോൾ കടം മിച്ചം. " അവരുടെ നെറ്റിയിൽ നിന്നും എല്ലാത്തരം ക്ലേശങ്ങളും വായിച്ചെടുക്കാനായി. മനസ്സ് പറഞ്ഞു: “പാവം ചേച്ചി.“
                          
അധ്യാപകനായ സന്തോഷിന് ഓണം ഗൃഹാതുരത്വത്തിന്റെ നനുത്ത സ്പർശം തന്നെയാണ്. പക്ഷെ, ഇപ്പോഴത്തെ ഓണം റെഡിമെയിട് ഓണമാണെന്നാണ് കഷിയുടെ വിലയിരുത്തൽ. വർഷത്തിലൊരിക്കൽ വന്ന് ചേരുന്ന ഓണത്തെ മലയാളികൾ ഒരു ചടങ്ങായി കണ്ട് ഫാസ്റ്റ് ഫുഡിൽ ഒതുക്കുകയാണെന്ന് സന്തോഷ് സങ്കടപെടുന്നു. ഓർമയിലെ ഓണം …… അതൊരു ആവേശമായിരിന്നു. വീട്ടുകാരോടൊത്ത് കൂട്ടുകാരാടൊത്ത് ആർപ്പുവിളികളുമായി വയൽ വരമ്പുകളിലൂടെ പാറിനടന്നിരുന്ന കാലം. ആ നല്ല നാളുകൾ ഓർമയിൽ മാത്രം.സന്തോഷ് മനസ്സ് തുറന്ന് ഗതകാല സുകൃതത്തിലേക്ക് സഞ്ചരിച്ചു……

                                    ഞങ്ങളുടെ ഓണത്തിന് മീനിന്റെ മണമാണ് കുഞ്ഞെ. ഞങ്ങളുടെ വീട്ട് പടിക്കൽ മീൻ കൊണ്ട് വരുന്ന ഗോപിചേട്ടന്റെ ഓണത്തിന് മീനിന്റെ മണമാണെന്ന് ഞാനും തിരിച്ചറിഞ്ഞു. ഗോപിചേട്ടൻ പറയുകയാ: പണമുള്ളവന് എന്നും ഓണമാ… പണമില്ലാത്തവന് ഒരൊറ്റ ഓണം. “ കടം വാങ്ങിയുള്ള ഓണം” മാവേലി തമ്പുരാൻ നേരിട്ട് വന്നാലും ഞങ്ങളുടെ ഒക്കെ ഗതി ഇതുതന്നെയാണെന്നും പറഞ്ഞ് ഓഹോ……. ഓഹോ… എന്നും നീട്ടി വിളിച്ച് മീൻ കുട്ട കാലിയാക്കാൻ യാത്രയായി.

നാളെയാണ് … നാളെയാണ്…. നറുക്കെടുപ്പ് നാളെയാണ്… അടുത്തെത്തിയപ്പോൾ തന്നെ കൈകാട്ടി നിറുത്തി ഒരു ഓണം ബമ്പർ ടിക്കറ്റെടുത്തു (ഞാനല്ല കൂടെ വന്ന എന്റെ സുഹൃത്ത്, എന്റെ ഭാഗ്യം, എന്നോടൊത്തുള്ളത് കൊണ്ട് ഞാൻ ഭാഗ്യകുറി എടുക്കാറില്ല) ഞാൻ ചേദിച്ചു . എങ്ങനെയുണ്ടാശാനെ ഓണം ബമ്പറിന്റെ വിൽ‌പ്പന? ങ്ങ്ഹാ….. വെറുമൊരു മൂളൾ മാത്രം. ആമൂളലിൽ ഒരു നിർഭാഗ്യവാന്റെ തേങ്ങലുണ്ടായിരുന്നുവോ…? ഭാഗ്യം വിൽക്കുന്നവന്റെ നിർഭാഗ്യങ്ങൾ…. പ്രാരബ്ദങ്ങൾ…. എല്ലാം........ മരത്തിൽ നിന്നും വീണ് നട്ടെല്ല് തകർന്ന ആ ലോട്ടറി വില്പനക്കാരനിലുണ്ടായിരുന്നു. ഞരങ്ങി നീങ്ങുന്ന ആ ട്രൈ സൈക്കിളിൽ ഒത്തിരി- ഒത്തിരി സ്വപ്നങ്ങളും കരിവാളിച്ച് കിടന്നു.

പി.എസ്. സി ടെസ്റ്റ് എഴുതിയെഴുതി ലിസ്റ്റിൽ കടന്ന് കൂടിയിട്ടും ജോലി സാദ്ധ്യത നീണ്ട് നീണ്ട് പോകുന്നതിൽ കുപിതരായ രണ്ട് ചെറുപ്പക്കാർ എന്നോട് പറഞ്ഞു. “പണമുണ്ടെങ്കിൽ ഓണവും, പെരുന്നാളും, ക്രിസ്തുമസ്സും എല്ലാം കാണും.ഇല്ലെങ്കിൽ ഒരു പിണ്ണാക്കും കാണില്ല. ഒരു സിഗററ്റ് വലിക്കണമെങ്കിൽ ആരെയെങ്കിലും ഓസണം. അതാ സ്ഥിതി. പിന്നെന്ത് ഓണം? അവരുടെ രോഷത്തിൽ പതഞ്ഞ് ഞങ്ങൾ വീട്ടിലേക്ക് തിരിക്കുമ്പോൾ ദാ… എതിരെ “ മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരും ഒന്ന് പോലെ…

കള്ളവുമില്ല ചതിയുമില്ല എള്ളോളമില്ല പൊളിവചനവും…..” എന്ന ഓണപാട്ടും പാടി വന്ന ഒരു പറ്റം കോളേജ് വിദ്യാർഥികളോട് ചോദിച്ചു: “ ഈ വിധമൊരു കാലമുണ്ടായിരുന്നോ…? “ആ… അറിയില്ല.“ ഇനി അത്തരം ഒരു കാലം ഉണ്ടാവുമോ..? “ ആ…അതും അറിയില്ല”

നാഷണൽ ഹൈവെയിൽ നിന്നും വണ്ടി തിരിച്ചിറക്കി വീടിന്റെ പോർച്ചിലേക്ക് കയറി ഉമ്മായെ വിളിച്ച് വീൽചെയറിന് കാത്തിരിക്കുമ്പോൾ ഞാൻ ആലോചിച്ചു; കള്ളവും, ചതിയും, പൊളിവചനങ്ങളും, ലൈംഗിക-പീഡനങ്ങളും, സ്ത്രീ പീഡങ്ങളും, മദ്യദുരന്തവും, സെക്സ്-ബ്ലൂ ഫിലിം റാക്കറ്റും, കോഴയും, കൈക്കൂലിയും, കൊലപാതങ്ങളും, വർഗീയതയും, മതതീവ്രവാദവും, ഫാഷിസവും, വൃക്കക്കച്ചവടവും, മഴനൃത്തവും, ആഗോളകുത്തക തമ്പ്രാക്കന്മാരും ഒക്കെ കൂടി ദൈവത്തിന്റെ  സ്വന്തം നാടിനെ വസ്ത്രാക്ഷേപം ചെയ്യുമ്പോൾ ഭാവിയെ കുറിച്ചോർത്ത് കുറെയേറെ സുമനസ്സുകൾ ഇവിടെ അശാന്തഹൃദയരാവുകയാണ്.
എങ്കിലും," ആശംസകൾ…….ആശംസകൾ……. ഓണാശംസകൾ……."
                                 

47 comments:

 1. ഓണാശംസകൾ……..
  ഹൃദയം നിറഞ്ഞ ഓണാശംസകൾ…….

  ReplyDelete
 2. ഓണത്തെ കുറിച്ച് ഞാന്‍ ഒരു ആര്‍ട്ടിക്കിള്‍ എഴുതി വെച്ചിട്ടുണ്ട്.... ആദ്യം ഇതൊന്നു വായിക്കട്ടെ... വീണ്ടും വരാം...ആശംസകള്‍

  ReplyDelete
 3. സാദിഖ്...
  വായിച്ചു... നന്നായി എഴുതി.... സാധാരണകാരന്റെ ഓണം.... നന്നായി അവതരിപ്പിച്ചു.

  സമത്വ സുന്ദരമായ,വര്‍ഗ രഹിത സമൂഹമായിരുന്നു മാവേലി നാട്.സ്വര്‍ഗത്തിന്‍റെ നിത്യാധികാരികളായ ദേവന്മാര്‍ക്ക് വേണ്ടിയാണ് വാമനന്‍ മാവേലി നാടിനെ അട്ടി മറിച്ചത്.ഓണ കഥയില്‍ ദൈവം അങ്ങനെ വില്ലന്റെ വേഷത്തില്‍ അവതരിക്കുന്നു. ഉപരിവര്‍ഗതിന്റെ ഹീനമായ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി വേഷംമാറി വന്ന ചതിയന്‍ ദൈവം,മൂന്നടി മണ്ണിനു വേണ്ടി നീതിമാനും, സത്യസന്ധനുമായ മാവേലി രാജാവുമായി ഒരു കരാറുണ്ടാക്കുകയും, അതുപയോഗിച്ചു സമത്വത്തിന്റെ ഭൂമിയെല്ലാം അളന്നെടുക്കുകയും ചെയ്തു. ഇത് പുരാതന ചരിത്രത്തിലെ സമര്‍ത്ഥമായ ഒരു അധിനിവേശത്തിന്റെ കഥയാണ്‌. എല്ലാ ഉടമ്പടികള്‍ക്ക് പിന്നിലും മറഞ്ഞു നില്‍ക്കുന്ന ചതിയുടെ ചരിത്രം ഉണ്ടെന്നത് ഈ ആധുനിക സമൂഹത്തില്‍ ജനകീയ ജനാധിപത്യ വ്യവസ്ഥയില്‍ വ്ശ്വസിക്കുന്ന നമ്മള്‍ ഓര്‍ത്തിരിക്കുന്നത് നന്നായിരിക്കും.ഡബ്ലിയൂ ഡബ്ലിയൂ ഡബ്ലിയൂ ഡോട്ട് കോമില്‍ സൈബര്‍ ലോകത്തേക്ക് പോകുംപോലെയല്ല, മണ്ണ് കുഴിച്ചു കുഴിച്ചു ചെല്ലുമ്പോള്‍ അതിന്റെ ഓരോ പാളിയിലും നമുക്കീ മണ്ണിന്റെ പോയ ചരിത്ര കാലത്തെ ചതിയുടെയും പോരിന്റെയും ചോര കാണാം. ഏറ്റവും ഒടുവിലത്തെ പാളിയിലാണ് പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തപെട്ട മാവേലി അഥവാ, സമത്വ സ്വപ്നത്തിന്റെ മഹാ ബലി.അതാണ്‌ എദാര്‍ഥ മഹത്തായ ബലി.
  ബലിച്ചോര വീണു ചുവന്ന ഈ മണ്ണിന്റെ
  വര്‍ഗോത്സവമാകുന്നു ഓണം....ഇനിയും ഒരധിനിവെശത്തിനു വാതില്‍ തുറന്നു കൊടുക്കാന്‍ നമുക്കാവില്ല....

  ReplyDelete
 4. എന്‍റെ ചെറുപ്പത്തില്‍ ഓണക്കാലത്ത് ചങ്ങാതിമാരുടെ വീടുകളില്‍ പൂക്കളം വരച്ചത് കാണാന്‍ പോകാറുണ്ടായിരുന്നു..കൂടാതെ രാവിലെത്തന്നെ കുട്ടികള്‍ പൂപറിക്കാനും വരുമായിരുന്നു.
  ഇന്ന് അവരൊക്കെയും പറയുന്നു..''എന്ത് പൂക്കളം..''

  ReplyDelete
 5. വായിച്ചു... നന്നായി എഴുതി.

  ReplyDelete
 6. ആശംസകള്‍
  ഓണാശംസകൾ…….

  ReplyDelete
 7. കള്ളവുമില്ല ചതിയുമില്ല എള്ളോളമില്ല പൊളിവചനവും…..” എന്ന ഓണപാട്ടും പാടി വന്ന ഒരു പറ്റം കോളേജ് വിദ്യാർഥികളോട് ചോദിച്ചു: “ ഈ വിധമൊരു കാലമുണ്ടായിരുന്നോ…? “ആ… അറിയില്ല.“ ഇനി അത്തരം ഒരു കാലം ഉണ്ടാവുമോ..? “ ആ…അതും അറിയില്ല”

  ഉത്തരം അറിയില്ല എന്നല്ല.. കൃത്യമാണ് . നമ്മുടെ നാട്ടില്‍ അങ്ങനെ ഒന്ന് ഇനി ഉണ്ടാവാന്‍ പോകുന്നില്ല.
  നല്ല എഴുത്ത്. എല്ലാവര്‍ക്കും ഓണാശംസകള്‍

  ReplyDelete
 8. ഓണം എന്നു കേൾക്കുമ്പോൾ നമ്മുടെ മനസ്സില വരുന്നത് കുട്ടിക്കാലമാണ്....

  അതെ... അത് നമ്മുടെ ഗൃഹാതുരത്വത്തിന്റെ പ്രതീകമായി മാറിക്കഴിഞ്ഞു.

  എങ്കിലൂം മലയാളിയ്ക്ക് ഓണം ഒഴിവാക്കാനാവില്ല. പുതിയകാലത്ത്, പുതിയ ഓണം....

  നമുക്ക് കിനാവുകാണുകയെങ്കിലുമാവാം!

  ReplyDelete
 9. ഓണകാഴ്ച നന്നായീ അവതരിപ്പിച്ചു....

  ReplyDelete
 10. ഓണം എന്ന് പറയുമ്പോ എനിക്കെന്റെ
  അച്ഛനെയാണ് ഓര്‍മ വരുക...അച്ഛന്‍ മരിച്ചതില്‍ പിന്നെ
  ഓര്‍മയില്‍ എനിക്കിന്നുവരെ നല്ലൊരു ഓണം ഉണ്ടിട്ടില്ല്യ..
  എന്‍റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍.

  ReplyDelete
 11. കള്ളവുമില്ല ചതിയുമില്ല എള്ളോളമില്ല പൊളിവചനവും…..” എന്ന ഓണപാട്ടും പാടി വന്ന ഒരു പറ്റം കോളേജ് വിദ്യാർഥികളോട് ചോദിച്ചു: “ ഈ വിധമൊരു കാലമുണ്ടായിരുന്നോ…? “ആ… അറിയില്ല.“ ഇനി അത്തരം ഒരു കാലം ഉണ്ടാവുമോ..? “ ആ…അതും അറിയില്ല

  ഒന്നും അറിയാതെ എപ്പോഴും പേരിനൊരു ആഘോഷവുമായി പറന്നു നടക്കുക എന്നതാണ് ഇന്നത്തെ ചിന്ത. ഒരു ചടങ്ങ് പോലെ തുടരുന്ന ഓണം പലര്‍ക്കും ഓര്‍മ്മകളിലൂടെ സഞ്ചരിക്കാന്‍ ഒരു നിമിത്തമാകുമ്പോള്‍ പലരും ഒരാഘോഷത്തിനു കാരണമാക്കുന്നു.

  ReplyDelete
 12. പൂവും,പൂവിളിയും, പൂമ്പാറ്റയും തൊടിയിലെ പുല്‍ മേടില്‍ ഉതിര്‍ന്ന മഞ്ഞുകണവും ഇന്ന് ഒരോര്‍മ്മ മാത്രം....

  അതിര്‍ത്തി കടന്നെത്തുന്ന പൊന്നിന്‍ വിലയുള്ള പൂവും...തീരാത്ത
  തിരക്കില്‍ ചെയ്ത് തീര്‍ക്കുന്ന വെറും ഒരു കര്‍മ്മം പോലെയായി ഇന്നോണം

  ഓണാഘോഷം അതും വ്യത്ത്യസ്ത മേഘലയിലെ വെക്തികളുടെ കാഴ്ചപ്പാടുകള്‍ ... നന്നായി എഴുതി ആശംസകള്‍

  ReplyDelete
 13. നമുക്കാശ്വാസം കൊള്ളാം... ഓണം ആശംസിച്ച്കൊണ്ടെങ്കിലും !

  ReplyDelete
 14. എന്തൊക്കെയായാലും ഓണം വരുമ്പോളൊരു സന്തോഷമാണ്. പ്രകൃതിയും വളരെ വിലാസവതിയായി കാണപ്പെടുന്ന ദിനങ്ങള്‍. ആ ഉല്ലാസഭാവം മനുഷ്യമനസ്സുകളിലും സന്തോഷം നിറയ്ക്കുന്നുണ്ട്.

  ഓണാശംസകള്‍.

  ReplyDelete
 15. 'കള്ളവും, ചതിയും, പൊളിവചനങ്ങളും, ലൈംഗിക-പീഡനങ്ങളും, സ്ത്രീ പീഡങ്ങളും, മദ്യദുരന്തവും, സെക്സ്-ബ്ലൂ ഫിലിം റാക്കറ്റും, കോഴയും, കൈക്കൂലിയും, കൊലപാതങ്ങളും, വർഗീയതയും, മതതീവ്രവാദവും, ഫാഷിസവും, വൃക്കക്കച്ചവടവും, മഴനൃത്തവും, ആഗോളകുത്തക തമ്പ്രാക്കന്മാരും .... മുതൽ എല്ലാവരും കൂടി
  ദൈവത്തിന്റെ സ്വന്തം നാടിനെ വസ്ത്രാക്ഷേപം ചെയ്യുമ്പോൾ ഭാവിയെ കുറിച്ചോർത്ത് കുറെയേറെ സുമനസ്സുകൾ ഇവിടെ അശാന്തഹൃദയരാവുകയാണ്......

  ആ പണ്ടത്തെ മാവേലി നാടിന്റെ നേരെ എതിരായ ,ഇപ്പോഴുള്ള മുഖമാണ് സാദിഖ് ഭായി താങ്കളിവിടെ വരികളിലൂടെ വരച്ചിട്ടിരിക്കുന്നത് ...കേട്ടൊ
  ഓണാംശസകളുടെ കൂടെ എല്ലായഭിനന്ദനങ്ങളും കേട്ടൊ ഈ കുറിപ്പിന്....

  ReplyDelete
 16. കള്ളവും, ചതിയും, പൊളിവചനങ്ങളും, ലൈംഗിക-പീഡനങ്ങളും, സ്ത്രീ പീഡങ്ങളും, മദ്യദുരന്തവും, സെക്സ്-ബ്ലൂ ഫിലിം റാക്കറ്റും, കോഴയും, കൈക്കൂലിയും, കൊലപാതങ്ങളും, വർഗീയതയും, മതതീവ്രവാദവും, ഫാഷിസവും, വൃക്കക്കച്ചവടവും, മഴനൃത്തവും, ആഗോളകുത്തക തമ്പ്രാക്കന്മാരും ഒക്കെ കൂടി ദൈവത്തിന്റെ സ്വന്തം നാടിനെ വസ്ത്രാക്ഷേപം ചെയ്യുമ്പോൾ ഭാവിയെ കുറിച്ചോർത്ത് കുറെയേറെ സുമനസ്സുകൾ ഇവിടെ അശാന്തഹൃദയരാവുകയാണ്.
  എങ്കിലും," ആശംസകൾ…….ആശംസകൾ……. ഓണാശംസകൾ……."


  നല്ല എഴുത്ത്..
  ഒണാംശംസകള്‍ :)

  ReplyDelete
 17. മനസ്സില്‍ തട്ടുന്ന വരികള്‍...താങ്കളുടെ അവസാന പാരഗ്രഫിനടിയില്‍ ഒരൊപ്പും

  ഓണത്തിന്റെ ഗൃഹാതുരത്വമാണ് അതിന്റെ ഭംഗി, ഭൂമിയിലെ ഏതു കോണില്‍ താമസിക്കുന്ന മലയാളിക്കും ഓണം എന്നാല്‍ പൊന്നോണം തന്നെ
  എന്റെയും ഓണാശംസകള്‍ ഏവരോടും പങ്കു വെക്കുന്നു

  ReplyDelete
 18. onam angine angine nostalgiayum fantacyumaanu..
  onasamasakal..

  ReplyDelete
 19. ഹൃദയം നിറഞ്ഞ ഓണാശംസകൾ…….

  ReplyDelete
 20. Anonymous3/8/10 13:02

  സുന്നത്തായ ഓണഘോഷത്തിനും ആശംസകൾ കൈമാറാനും ഖുർ‌ആനിലോ ഹദീസിലോ തെളിവ് ചോദിക്കരുത്. നബിദിനാഘോഷാമാവുമ്പോൾ ഹറാം..അനാചാരം..ശിർക്ക്..
  ഇത് എവിടുത്തെ ന്യായമാ..തലച്ചോറില്ലാത്ത വഹാബികൾ

  ReplyDelete
 21. ഓണം ഓണം പൊന്നേണം

  ReplyDelete
 22. ഓണം ഓണം പൊന്നേണം

  ReplyDelete
 23. ഓണച്ചിന്തകള് വായിച്ചു.
  കള്ളവും ചതിയും തിന്മയുമില്ലാത്ത ലോകത്തിനായി പരിശ്രമിക്കാം.

  ReplyDelete
 24. ഇനി, കേരളത്തിന്‌ വെളിയില്‍ താമസിക്കുന്ന ഞങ്ങളോട് ചോദിക്ക് ഇക്കാ...ഞാന്‍ പറയും..."ഓണം ആഘോഷിക്കാനുള്ളതാണെങ്കില്‍, ആഘോഷത്തിന്‍റെ കാര്യത്തില്‍ ഇവിടെ തന്നെയാണ് ഓണം."


  ഇക്കാക്ക്‌ ഓണാശംസകള്‍ :-)

  ReplyDelete
 25. മത്തായിയും കുമാരനും റസാക്കും ഇപ്രാവാശ്യത്തെ ഓണത്തിന്‌ കാക്കരയെ അവരുടെ വീടുകളിലേക്ക്‌ ക്ഷണിച്ചിട്ടുണ്ട്... കാക്കരയുടെ വീട്ടിലെ ഓണത്തിന്‌ അവരും വരും!!!

  എനിക്ക്‌ ഇപ്പോഴും ഓണമുണ്ട്... എന്റെ മക്കൾക്ക്‌ വേണ്ടി... എന്റെ പൈതൃക സംസ്കാരം പകർന്നുനല്കുവാനായി ലോകത്തിന്റെ ഏത്‌ മൂലയിലായിരുന്നാലും ഒരു ചെറിയ ഓണം... പട്ടുപാവടയും കേരളസാരിയും മുണ്ടുമുടുത്ത്‌ അണിഞ്ഞൊരുങ്ങി വാഴയിലയിൽ വിളമ്പി സദ്യയും കഴിച്ച്‌ പൂവും പച്ചിലയും കൂട്ടത്തിൽ വീട്ടിൽ അലങ്കരിക്കുവാൻ വെച്ചിരിക്കുന്ന പ്ലാസ്റ്റിക്ക്‌ പൂക്കളും ചേർത്ത്‌ ഒരു പുക്കളവും... സുഹ്രുത്തുക്കളുമായി ഒരു ഓണാഘോഷം... ഓർമ്മയ്ക്കായി കുറച്ച്‌ ഫോട്ടോസ്സും... മേമ്പൊടിയായി സുഹ്രുത്തുക്കളേയും വീട്ടുകാരേയും ഫോണിലൂടെയും ഈമെയിലുടെയും ഓണാശംസകൾ നേരും... ഇപ്രാവശ്യം ബ്ലോഗിലൂടേയും ഓണം...

  ഇതുതന്നെയല്ലേ ഓണാഘോഷം... കാളവണ്ടിയിൽ യാത്ര ചെയ്ത്‌ കോണകമുടുത്താലെ മലയാളിത്വം വരുകയുള്ളു എന്നൊന്നും കാക്കരയ്ക്കില്ല...

  സാദിഖിനും എന്റെ ബ്ലോഗ്‌ സുഹ്രുത്തുക്കൾക്കും ഓണാശംസകൾ...

  ReplyDelete
 26. ഓണം ഓര്‍മ്മകള്‍ മാത്രം..!!
  ഓണാശംസകള്‍..!

  ReplyDelete
 27. അത്തപ്പൂക്കളമൊരുക്കിയ മുറ്റത്ത്
  വെയിൽ നാളം മഞ്ഞപ്പട്ടു വിരിച്ചു....
  ഊഞ്ഞാലാടിയ പൂഞ്ചില്ലയിൽ
  പാറിപ്പറന്നൂ പൂത്തുമ്പിയും...

  ഓണം ഒരുപാടു നല്ല ഓർമകൾ പുതുക്കലാണ്....
  നന്നായി എഴുതി...

  ReplyDelete
 28. Anonymous8/8/10 17:41

  Anonymous said...
  സുന്നത്തായ ഓണഘോഷത്തിനും ആശംസകൾ കൈമാറാനും ഖുർ‌ആനിലോ ഹദീസിലോ തെളിവ് ചോദിക്കരുത്. നബിദിനാഘോഷാമാവുമ്പോൾ ഹറാം..അനാചാരം..ശിർക്ക്..
  ഇത് എവിടുത്തെ ന്യായമാ..തലച്ചോറില്ലാത്ത വഹാബികൾ


  -------------------------


  ശരിയാണല്ലോ ..ബ്ലൊഗർക്കൊന്നും പറയാനില്ലേ ..
  ഇയാൽ അനോണി പറയുമ്പോലെ വഹാബിയാണോ ?

  വേറെ ഒരു അനോണി

  ReplyDelete
 29. ഇപ്പോള്‍ എന്തോന്നോണം.നാട്ടിന്‍പുറത്തും. ഇല്ലാ.ടൂറിസ്റ്റുകള്ക്കുവേണ്ടി.ഓണം നഗരത്തില്‍...കുട്ടിക്കാലത്തെ ഓര്‍മ്മ ഇപ്പോഴും മധുരിക്കുന്ന ഓര്മ്മയായി മരിക്കാതെ മനസ്സില്‍തങ്ങി നില്ക്കുന്നു, ഊഞ്ഞാലാട്ടോം..അത്തപ്പൂവിടലും..
  പൂവടയുണ്ടാക്കലും...രാവെളുക്കുവോളം ,ഉത്രാടംനാളില്‍ തിരുവോണത്തിനുള്ള
  ഒരുക്കങ്ങളും...വെളുപ്പാന്‍ രാവിലെ പൂമാറ്റാന്‍ ചെണ്ടകൊട്ടിക്കൊണ്ടുള്ള ഓണത്തപ്പന്‍മാരുടെ വരവും... എല്ലാം മനസ്സില്‍..ചിത്രംവരച്ചതുപോലെ..
  കിടക്കുന്നു..(കൂട്ടുകുടുംബം..അതിന്‍റ..രസം ഒന്നുവേറെ..)

  ReplyDelete
 30. സമദ് ഇരുമ്പുഴി
  “ ഓണ കഥയില്‍ ദൈവം അങ്ങനെ വില്ലന്റെ വേഷത്തില്‍ അവതരിക്കുന്നു. ഉപരിവര്‍ഗതിന്റെ ഹീനമായ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി വേഷംമാറി വന്ന ചതിയന്‍ ദൈവം,മൂന്നടി മണ്ണിനു വേണ്ടി നീതിമാനും, സത്യസന്ധനുമായ മാവേലി രാജാവുമായി ഒരു കരാറുണ്ടാക്കുകയും, അതുപയോഗിച്ചു സമത്വത്തിന്റെ ഭൂമിയെല്ലാം അളന്നെടുക്കുകയും ചെയ്തു. ഇത് പുരാതന ചരിത്രത്തിലെ സമര്‍ത്ഥമായ ഒരു അധിനിവേശത്തിന്റെ കഥയാണ്‌.“
  ഈ അഭിപ്രായത്തോട് വിയോജിപ്പുള്ളവർ കാണും എന്ന് ഞാനും കരുതുന്നില്ല. ഗൌരവമാർന്ന കമന്റ് തന്ന വക്കീൽ സാറിനും ഓണാശംസകൾ…….

  വീടിന്റെ വിളക്കായ mayflowers നും ഓണാശംസകൾ………

  my Dreeams നും ഓണാശംസകൾ………

  പകൽകിനാവന് “ കള്ളവും ചതിയും ഇല്ലാത്ത ഒരു കാലം ഇനി ഉണ്ടാവില്ല . അങ്ങനെ കിനാവു കാണുന്നവർ കാണില്ല എന്റെ പകൽ കിനാവാ. ഓണാശംസകൾ………

  ഡോ: ജയൻ എവൂരിനും ഓണാശംസകൾ…….. നേരിൽ കാണാനും പരിചയപെടനും കഴിഞ്ഞതിൽ വളരെ ഏറെ സന്തോഷം.

  അമേരിക്കയിലെ ഓണം എങ്ങനെയാണ് ഗീത ടീച്ചർ. ഈ ഉള്ളവന്റെ ഓണാശംസകൾ…….

  അച്ചന്റെ നിറഞ്ഞ സ്മരണയിൽ ഓണത്തിനെ ആഘോശമാക്കാതെ മറ്റുള്ളവർക്ക് ഓണാശംസകൾ നേർന്ന് ഓണത്തിനെ യാത്രയാക്കുന്ന ലക്ഷമി ലച്ചുവിന് എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ………….

  അർഥവത്തായ കമന്റ് നൽകി ഈ ബ്ലോഗിനെ സമ്പന്നമാക്കുന്ന പട്ടേപാടം റാംജിക്കും ഓണാശംസകൾ……

  പി എസ് ഇഖബാലെ, താങ്ങളെ നേരിൽ കാണാനും പരിചയപെടാനും കഴിഞ്ഞതിൽ സന്തോഷം. അപ്പോൾ എന്റെ എളിയ ഓണാശംസകൾ……

  നുറുങ്ങ് വെളിച്ചം കൊണ്ട് വ്വിളക്കാകുന്ന ഹാറൂൻ സാഹിബിനും ഓണാശംസകൾ………

  ഗീത ടീച്ചർക്ക് എന്റെ മനസ്സിന്റെ ആഴങ്ങളിൽ നിന്നുള്ള ഓണാശ്മ്സകൾ…….

  ബിലാത്തി പട്ടണത്തിന്റെ ഹൃദയത്തിൽ നിന്നും വന്ന കമന്റിനും ഓണാശംസകൾക്കും
  ഈ ഉള്ളവന്റെ ഓണാശംസകൾ………..

  ഹംസ സാഹിബിനും ഓണാശംസകൾ…….. ഫോണിൽ സംസാരിക്കാൻ കഴിഞ്ഞതിൽ സന്തോഷം….. ഇനിയുള്ള എല്ലാ ബ്ലോഗ് മീറ്റിനു പങ്കെടുക്കണം എന്നും ആഗ്രഹിക്കുന്നു.

  ഇരുട്ടത്തിരുന്ന് വെളിച്ചത്തിനെ അന്വേഷിക്കുന്ന പ്രിയസ്നേഹിതൻ വഴിപോക്കന് ഓണാശംസകൾ…….

  മഴമേഘങ്ങളെ സ്നേഹത്തോടെ നോക്കികാണുന്ന ഷീലചേച്ചിക്കും എസ്.എം സാദിഖിന്റെ ഓണാശംസകൾ………

  ജോക്കറിലെ ബഹദൂറിക്കയുടെ മുഖത്തോടെ ഇരിക്കുന്ന the man to walk with നും ഓണാശംസകൾ…..

  ഉമേഷ് പീലിക്കോടനും ഓണാശംസകൾ…….

  തലച്ചോറുള്ള അക്ജാതനും ഓണശംസകൾ…………(ഞാൻ ഏതാണു എന്ന അന്വേഷണത്തിലാണ്. ഉത്തരം കിട്ടിയിട്ട് അറിയിക്കാം)

  ReplyDelete
 31. jishad cronicinum ഹൃദയം നിറഞ്ഞ ഓണാശംസക്കൾ……. ഓണാശംസക്കൾ……..  ജുവൈരിയക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ……

  ഹെയിനക്കും ഹൃദയം നിറഞ്ഞ ഓണാശംസക്കൾ……. ഓണാശംസക്കൾ……..

  ഒ എം ആറിനും, ഹൃദയം നിറഞ്ഞ ഓണാശംസക്കൾ…….

  സലാഹ് , ഹൃദയം നിറഞ്ഞ ഓണാശംസക്കൾ…….

  സിബു നൂറ്നാട്, ഐഷ്വര്യവും സമ്പൽ സ മൃദ്ദവുമായ ഓണാശംസകൾ……….

  സത്യം സത്യമായി പറഞ്ഞ കാക്കരക്കും എന്റെ സ മൃദ്ധമായ ഓണാശംസകൾ………

  ഫൈസലിനും സ്നേഹനിർഭരമായ ഓണാശംസകൾ………

  നിറഞ്ഞചിരിയിൽ എല്ലാ സങ്കടങ്ങളും ഒളിപ്പിക്കുന്ന മാരിയത്തിനും സങ്കടങ്ങളുടെ രാജകുമാരൻ നേരുന്നു ഒരു കൊട്ട ഓണാശംസകൾ………..

  ആയിരത്തി ഒന്ന് ഓണാശംസകൾ……. ആയിരത്തിഒന്നാം രാവിന്.

  മധുരിക്കുന്ന ഓണം മനസ്സിൽ പേറുന്ന കുസുമ ആർ പുന്നപ്രക്കും ഓണാശംസകൾ…….

  ReplyDelete
 32. വളരെ നല്ല വായനാനുഭവം തന്നു....ആളിനെക്കൂടി നേരിട്ട് പരിചയപ്പെടാന്‍ കഴിഞ്ഞതിനാല്‍ കൂടുതല്‍ ഹൃദ്യമായി....

  ആശംസകള്‍...

  ReplyDelete
 33. ഓണമെന്നു പറയുമ്പോള്‍ കാലത്തിന്റെ കുത്തൊഴുക്കില്‍ പെട്ട് രൂപാന്തരം സംഭവിച്ച ....:) ഇല്ല കുളമാക്കുന്നില്ല ... ഒറ്റവാക്ക് “ ഓണാശംസകള്‍”...

  ReplyDelete
 34. കള്ളവും ചതിയും ഇപ്പോള്‍ ഇല്ല. ഉള്ളത് കൊള്ളയും കൊള്ളി വെപ്പുമാണ്.

  എങ്കിലും എല്ലാവര്‍ക്കും നേരുന്നു ഓണാശംസകള്‍.

  .

  ReplyDelete
 35. ഓണകാഴ്ച ഇന്നെത്തെ ജീവിതത്തിന്റെ നേര്കഴ്ചയായി .അഭിനന്ദങ്ങള്‍.
  എല്ലാ ബ്ലോഗര്‍മാര്‍ക്കും എന്‍റെ ഓണാശംസകള്‍.

  ReplyDelete
 36. നാണം വിറ്റും ഓണം ഉണ്ണൂന്നുണ്ടല്ലോ നമ്മള്‍. എല്ലാം ലോകബങ്കിനു തീരെഴുതി അവര്‍ കൊടുക്കുന്ന പണം കൊണ്ട് കുശാലായി ശംബളവും തൊഴിലുറപ്പ് കൂലിയും വാങ്ങി അതു ഇലക്ട്രൊനിക് കടക്കാരനും തുണിക്കച്ചവടക്കാരനും പിന്നെ വലിയൊരു പങ്ക് ബീവറേജസ് കൊര്‍പ്പറേഷനും നല്‍കി നമുക്ക് ഇക്കുറിയും ഓണം ആഘോഷിക്കം.-നല്ല നിരീക്ഷണം.

  ReplyDelete
 37. @ പ്രിയ ഗോപനും കുടുംബത്തിനും എന്റെ എളിയ ഓണാശംസകൾ…….
  നന്ദി…. വന്നതിനും വായിച്ചതിനും.
  @ ഗേപീ കൃഷ്ണൻ, കാലം സാക്ഷി. എന്റെ ഓണാശംസകൾ……..
  @ അക്ബർ സാഹിബ്, നേരുന്നു ഞാൻ ഓണാശംസകൾ…….
  @ ബാബു, താങ്കൾക്കും നേരുന്നു ഓണാശംസകൾ……….
  @നല്ല കമന്റിന് നന്ദി…. നന്ദി…. Balu puduppadi-kkum ഓണാശംസകൾ………

  ReplyDelete
 38. onakkazhcha nannaayi..... onaaashamsakal...................

  ReplyDelete
 39. സാദിക്ക് ഭായ്..നല്ല എഴുത്ത്...ഹൃദയം നിറഞ്ഞ ഓണാശംസകള്‍...

  ReplyDelete
 40. ഒരു ഓണക്കാലത്ത് നാട്ടില്‍ വരണമെന്ന് പലപ്പോഴും ആഗ്രഹിച്ചതാണ്.ഓണവും ഓണസ്മൃതികളും മനസ്സില്‍ നിറയെയുണ്ട്.

  ഓണാശംസകള്‍

  ReplyDelete
 41. ഓണാശംസകൾ……..

  ReplyDelete
 42. ഈ വൈകിയ വേളയിലും എന്റെ
  ”ഓണാശംസകളും പെരുന്നാൾ ആശംസകളും...”

  ReplyDelete

subairmohammed6262@gmail.com