Saturday, 14 August, 2010

….അമ്മേ, പൊറുക്കുക.

     അയാൾ പിടഞ്ഞുവീഴുന്ന ഓരോ നിമിഷത്തിനും സാക്ഷിയായിരുന്നു. യാഥാർത്ഥ്യത്തിന്റെ മൂർദ്ധന്യത്തിൽ നിന്നും സങ്കല്പത്തിന്റെ ശൂന്യതയിലേക്ക് പതിക്കുന്ന മനുഷ്യാവസ്ഥകൾ കണ്ട് അയാൾ ഞെട്ടി. എങ്ങു നിന്നുയരുന്നതും കരൾ പിളർക്കും രോദനം മാത്രം. നിലക്കാത്ത നിലവിളികളൊക്കെയും കടലിരമ്പത്തിലേക്കും ആകാശധൂളികൾക്കുള്ളിലേക്കും അനസ്യൂതം സഞ്ചരിക്കുന്നത് പിടക്കുന്ന മനസ്സോടെ അയാൾ കണ്ടു.


      ഇവിടെ, അയാളും നമ്മെപോലൊരു സാക്ഷി മാത്രമാകുന്നു. ഹൃദയ ദ്രവീകരണ ശക്തി കൈമോശം വരാതെ കാത്ത് സൂക്ഷിക്കുന്ന പച്ച മനസ്സുള്ള , നാട്യങ്ങളേതുമില്ലാത്തൊരു പാവം. പക്ഷെ, അയാൾക്കും നാടോടുമ്പോൾ നടുവെ ഓടേണ്ടതായി വരുന്നു.

     അയാൾ ഉറക്കെ വിളിച്ചു: അമ്മെ…… അമ്മെ….

വിളി കേൾക്കാൻ പോലും സമയമില്ലാതെ അമ്മ അപ്പോഴും അടുക്കളയിലെ കരിപുരണ്ട സമസ്യകൾക്കിടയിൽ ജീവിതപ്രാരാബ്ദങ്ങളുടെ ഉത്തരം പരതുകയായിരുന്നു. എത്ര പരതിയിട്ടും ഉത്തരം കിട്ടാതെ അമ്മ വെറും ചേദ്യചിഹ്നമായി അവശേഷിച്ചു.

     അമ്മയെ വണങ്ങി അയാൾ പിന്നെയും വിളിച്ചു: “അമ്മേ…….അമ്മേ……” അപ്പോഴും അമ്മ വിളി കേട്ടില്ല. അമ്മ അടുപ്പിൽ തീയൂതുകയായിരുന്നു. തീ ഊതി ഊതി പുക കയറിയ കണ്ണിൽ നിന്നും പീള പ്രവഹിച്ചു.

     നിശബ്ദ നിലവിളിയിൽ നെടുവീർപ്പുകളുതിർക്കുന്ന തന്റെ അമ്മയെ നോക്കി അയാൾ പറഞ്ഞു: “വിതുമ്പലുകളിൽ ഒളിച്ച് വെക്കപെടുന്ന അമ്മയുടെ കണ്ണീർകണങ്ങൾ ആത്മാവിൽ ചേർത്ത് വെക്കപ്പെടുന്ന സ്നേഹമാണമ്മെ “തീ പിടിച്ച ലോകത്ത് നിന്നും കരിഞ്ഞ മാംസത്തുണ്ടുകൾ പെറുക്കുന്ന ഈ മകനെന്ത് ഓണം? എങ്കിലും ഞാൻ വരാൻ നോക്കാം. വരാൻ കഴിഞ്ഞില്ലേലും എന്റമ്മ ഓണമുണ്ണേണം.

      കടുവകളി, തിരുവാതിരകളി, ഓണത്തല്ല്, അത്തപ്പൂക്കളം തുടങ്ങി മാവേലിസ്മരണകൾ മുഴുക്കെയുമിന്ന് ചാനൽ ലേകത്ത് അരങ്ങ് വാഴുമ്പോൾ നാമുടെ ഓണപ്പഴമ കമ്പ്യൂട്ടർ ചിപ്പിലൂടെ ഗ്ലോബലൈസ് ചെയ്യതമ്മേ . എന്തിന് , മാവേലിയെയും വാമനനേയും; ദൈവങ്ങളെ ഒക്കെത്തന്നെയും പരസ്യലോകം മൊത്തമായി വിഴുങ്ങികഴിഞ്ഞമ്മേ. പരസ്യപെരുമഴയിൽ പതഞ്ഞ് പെരുകുന്ന സോപ്പ്കുമിളയോടൊപ്പമല്ലേ ദൈവങ്ങളെ ഒക്കെതന്നെയും നമുക്കിപ്പോൾ കിട്ടുന്നത് ?

     പോപ്പും റാപ്പും കർണ്ണപുടങ്ങളിൽ നുരകുത്തി പതയുമ്പോൾ , ദൈവനാമങ്ങൾ സുകൃതക്ഷയം വന്ന നാലുകെട്ടിലെ പൊളിഞ്ഞിളകിയ എടുപ്പുകൾ മാത്രമാകുന്നു അമ്മേ… ആന്റിനകുട്ടകളിൽ അകപ്പെട്ട ദൈവങ്ങൾക്കൊക്കെയും കുത്തകകമ്പനികളുടെ കൃപയാലെ പുറം ലോകത്തെത്താൻ ഇനി മുതൽ അവകാശമുള്ളു ആന്റിനകുട്ടകളിൽ അകപ്പെട്ട ദൈവങ്ങൾക്കൊക്കെയും കുത്തകകമ്പനികളുടെ കൃപയാലെ പുറം ലോകത്തെത്താൻ ഇനി മുതൽ അവകാശമുള്ളു എന്റമ്മേ… ബട്ടനൊന്നമർത്തിയാൽ ഓണവും വിഷുവും എന്ന് വേണ്ട എല്ലാ ആഘോഷങ്ങളും ഏത് തരം കളികളും കണ്മുന്നിൽ പൂക്കുലപോലെ വിരിയുമമ്മേ…


      അത് കൊണ്ട് , എന്നമ്മ എന്നെ പ്രതീക്ഷിക്കണ്ടാ. ഒക്കുമെങ്കിൽ മാത്രം വരാം. ഉറപ്പ് പറയാൻ കഴിയില്ല. വന്നില്ലാന്ന് കരുതി എന്റമ്മ ഓണമുണ്ണാതിരിക്കരുത്. ഇവിടെ ഞങ്ങൾ ‘കൃസ്ത്യൻ സഹോദരനും, ബക്കാർഡിയും’ കൂട്ടി വിഭവസമൃദ്ധമായ ഓണക്കേളീയാടുന്നുണ്ട്.
അമ്മേ…. അവസാനമായി ഒന്ന് കൂടി കുറിക്കട്ടെ ,നമ്മുടെ ശാസ്ത്രലോകം ജനറ്റിക്ക് ജിനോം പ്രോജക്റ്റിലൂടെ മാവേലി മന്നന്റെ ഡി. എൻ. എ പരതുകയാണ്. എന്തിനെന്നല്ലേ ? “കള്ളവും ചതിയുമില്ലാത്ത കലാപമേതുമില്ലാത്ത ഒരു പുതുലോകക്രമത്തിന്.


       പക്ഷെ,അമ്മ മകനെ കാത്ത് മനം കുഴഞ്ഞ് ഗതകാല സ്മൃതിതടത്തിൽ മുങ്ങി നിവർന്ന് ഓണപ്പാട്ടിന്റെ ഈരടികളിൽ ലയിച്ച് ,ഓണതല്ലിന്റെ ശബ്ദ്ഘോഷം കേട്ട് ,തിരുവാതിര നൃത്തത്തിൽ പതറും ചുവടുകൾ വെച്ച് ,നൊമ്പരപ്പാടിന്റെ അരികു പറ്റി പാടി….

                                   “മാവേലി നാട് വാണിടും കാലം മാനുഷരെല്ലാരും ഒന്ന് പോലെ……”

54 comments:

 1. ഒരു ഓണകഥ. പ്രിയ സ്നേഹിതരുടെ അഭിപ്രായത്തിന് കണ്ണും നട്ട്…….

  ReplyDelete
 2. പോസ്റ്റ് വായിച്ചു. നന്നായിട്ടുണ്ട്. എറണാകുളം ബ്ലോഗ് മീറ്റിൽ വച്ച് കണ്ട് പരിചയപ്പെട്ടിരുന്നു. ബ്ലോഗ് പരതി. ഇപ്പോഴാണ് കിട്ടിയത്. ബ്ലോഗ്മീറ്റിനെപറ്റി ഞാനും ഒരു പോസ്റ്റ് എഴുതിയിട്ടുണ്ട്. താങ്കളെ കണ്ടുമുട്ടിയതിലെ സന്തോഷം അതിൽ പരാമർശിച്ചിരുന്നു. ഇനിയും ഇടയ്ക്കിടെ ഇങ്ങോട്ട് വരം. ആശംസകൾ!

  ReplyDelete
 3. തീര്‍ച്ചയായും താങ്കള്‍ക്കഭിമാനിക്കാം നഷ്ടപ്പെടുന്ന പൈതൃകത്തിന്റെ മഹത്വങ്ങളറിയാതെ അന്ധമായ അനുകരണപ്രയാണങ്ങള്‍ നടത്തുന്ന പുത്തന്‍ തലമുറയെ ഒരു നിമിഷത്തേക്കെങ്കിലും ഞാന്‍ തിരിച്ചു വിളിച്ചുവെന്ന്. കാലോചിതമായ ചിന്തകളില്‍ നിന്നും ,അനുഗ്രഹീതമായ രചനാ വൈഭവത്തില്‍ നിന്നും ഉരുത്തിരിഞ്ഞ സന്ദേശ സമ്പുഷ്ടമായ സൃഷ്ടി . ഭാവുകങ്ങള്‍

  ReplyDelete
 4. മാവേലി നാട് വാണിടും കാലം മാനുഷരെല്ലാരും ഒന്ന് പോലെ……

  ReplyDelete
 5. sadique,
  nannayittundu

  blog meetil thankal chendirunnu ennu manassilayi

  ReplyDelete
 6. നല്ല സന്ദേശം.. നന്നായി പറഞ്ഞു .ആശംസകൾ

  ReplyDelete
 7. ഓണാശംസകള്‍

  ReplyDelete
 8. നന്നായി പറഞ്ഞു .ആശംസകൾ

  ReplyDelete
 9. നഷ്ടമാവുന്ന നമ്മുടെ നാടിന്റെ പൈതൃകവും, സംസ്കരവും..... ഓണവും, വിഷുവും എല്ലാം തിരക്കിന്നിടയില്‍ ചെയ്ത് തീര്‍ക്കുന്ന ഒരു കര്‍മ്മം പോലെയായി....മനുഷ്യബന്ധങ്ങളെയും, കുടുമ്പ ബന്ധങ്ങളെയും കോര്‍ക്കുന്ന ഈ ദേശീയ ഉല്‍സവങ്ങളില്‍ കടന്ന് കൂടിയ കൃതൃമത്തവും, യാന്ത്രീക സ്വഭാവവും വളരെ ലളിതമായി എടുത്ത് കാട്ടി.... നഷ്ടമാവുന്ന ഈ മൂല്യച്യുതിയില്‍ വേദനിക്കുന്ന അങ്ങയുടെ മനസ്സും ഈ കുറിപ്പില്‍ കാണുന്നു

  ReplyDelete
 10. നമ്മുടെ ശാസ്ത്രലോകം ജനറ്റിക്ക് ജിനോം പ്രോജക്റ്റിലൂടെ മാവേലി മന്നന്റെ ഡി. എൻ. എ പരതുകയാണ്. എന്തിനെന്നല്ലേ ? “കള്ളവും ചതിയുമില്ലാത്ത കലാപമേതുമില്ലാത്ത ഒരു പുതുലോകക്രമത്തിന് വേണ്ടി

  നന്നായിരിക്കുന്നു ഭായ് ഈ പുത്തൻ ഓണക്കാഴ്ച്ചകൾ...!

  ReplyDelete
 11. മനുഷ്യര്‍ തിരക്ക്‌ പിടിച്ച് ആര്‍ത്തിയോടെ പണം കുന്നുകൂട്ടാന്‍ കള്ളവും ചതിയുമായി പരക്കം പായുമ്പോള്‍ ഓണപ്പൊലിമ മങ്ങുന്നു, മയങ്ങുന്നു.
  പുതിയ ഓണക്കാഴ്ചകള്‍ നന്നായി.

  ReplyDelete
 12. തിരക്കില്‍ മനുഷ്യര്‍ പലതും മറക്കുന്നു മാഷേ.. അന്ന് മീറ്റിന്റെ തിരക്കില്‍ ഞാന്‍ മാഷെ മറന്ന പോലെ.. ഒന്നും വിചാരിക്കരുത്. എന്തോ അന്ന് ശരിക്ക് പരിചയപ്പെടാന്‍ കഴിഞ്ഞില്ല എന്നൊരു തോന്നല്‍. ഇനിയൊരു മീറ്റുണ്ടെങ്കില്‍ അതില്‍ ആ കുറവ് നികത്താം. പൊറുക്കുക കേട്ടോ..

  ReplyDelete
 13. നന്നായി.ഓണാശംസകള്‍.

  ReplyDelete
 14. ഇത്തവണ നാട്ടില്‍ ഓണത്തിനു പോകാന്‍ കഴിഞ്ഞില്ല. എന്റെ അച്ഛനുമമ്മയും തനിച്ചാണു വീട്ടീല്‍. അച്ഛന്‌ അമ്മയും അമ്മയ്ക്ക് അച്ഛനും കൂട്ടുണ്ടല്ലോയെന്ന് ഓര്‍ക്കുമ്പോള്‍ ഒരു സമാധാനം....

  ഓണാശംസകള്‍..

  ReplyDelete
 15. നമ്മുടെ ഓണവും, വിഷുവും, ദൈവങ്ങളും എല്ലാം വാണിജ്യവല്‍ക്കരിക്കപ്പെട്ട് കഴിഞ്ഞീരിക്കുന്നുവല്ലോ!

  ഓണാശംസകള്‍.

  ReplyDelete
 16. ഓണക്കാഴ്ച്ചകൾ നന്നായി... എന്റെ ഓണാശംസകള്‍

  ReplyDelete
 17. മാഷേ സുന്ദരം ആശംസകള്‍
  പിന്നെ സ്വകാര്യത്തില്‍ ഓണാശംസകള്‍

  ReplyDelete
 18. കാലം കലികാലം!

  ReplyDelete
 19. ആഘോഷങ്ങൾ വിൽ‌പ്പനക്കു നിരത്തുന്നതിൽ, നൈസർഗ്ഗികത നഷ്ടപ്പെടുന്നതിൽ താങ്കൾക്കുള്ള ധാർമികരോഷം ഈ പോസ്റ്റിലുണ്ട്, അമ്മ വിതുമ്പുന്നുണ്ടാകും, ആരു കേൾക്കാനെന്റെ സാദിക്? രണ്ടെണ്ണ മടിച്ച് മയങ്ങുകയാണല്ലോ ഉണ്ണികൾ!

  ReplyDelete
 20. എല്ലാ ഭാവുകങ്ങളും!!!

  കൂടാതെ ഓണാശംസകളും..

  ReplyDelete
 21. എന്തിനെന്നല്ലേ ? “കള്ളവും ചതിയുമില്ലാത്ത...
  അപ്പൊ അവിടെം വരെ എത്തീന്ന് ചുരുക്കം.

  അല്ല, ഇല്ലെന്ന് പരഞ്ഞൂടാ
  അതാണിന്ന് നമ്മള്‍..

  ഓണം, റംസാന്‍ ആശംസകളോടെ..

  ReplyDelete
 22. onnasamsakal ..blog meettile photo kandu adutthathinu enneyum koottumo

  ReplyDelete
 23. എല്ലാവര്‍ക്കും എന്റെ ഓണാശംസകള്‍.
  ഓര്‍ക്കാന്‍ ഓര്‍മ്മകള്‍ മാത്രം ബാക്കി .....നല്ല ഒരു നാളേക്കായി നമുക്കീ ഓര്‍മ്മകളങ്കിലും കൈമാറാം .
  ഒരിക്കല്‍ക്കൂടി എല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍

  ReplyDelete
 24. നന്നായെഴുതി..
  ആശംസകള്‍.

  ReplyDelete
 25. കൈമോശംവന്ന ജീവിതത്തിമൂല്യങ്ങളും തികച്ചും യാന്ത്രികമായി തീര്‍ന്ന ആഘോഷങ്ങളും ആചാരങ്ങളും എല്ലാം നന്നായി വരച്ചുകാട്ടി. നന്നായി.
  ഒണാശംസകള്‍
  റമദാന്‍ ആശംസകള്‍.

  ReplyDelete
 26. nannayi

  ente blog aaya
  http://www.saneenow.blogspot.com
  follow cheythal katha onnu koodi nannayi
  :P

  ReplyDelete
 27. ആധുനിക ഓണം.
  എന്നാലും ആ മകനെ ഇഷ്ടമായി. ഞാന്‍ വന്നിലേലും അമ്മ ഓണമുണ്ണേണം എന്നു പറയുന്നുണ്ടല്ലോ. അങ്ങനെയെങ്കിലും അമ്മയെ ഓര്‍ക്കുന്നുണ്ടല്ലോ.

  ReplyDelete
 28. ഹൃദ്യമായ വായന നല്‍കിയ ഭായിക്ക് ആശംസകള്‍ നേരുന്നു..

  ReplyDelete
 29. നന്നായിട്ടുണ്ട്


  ആശംസകള്‍ നേരുന്നു..

  ReplyDelete
 30. സാദീക്ക്,
  പുതിയപോസ്റ്റിടുമ്പോള്‍ അറിയിക്കുക

  ReplyDelete
 31. അമ്മയോട് (ഉമ്മയോട്) സ്നേഹമുള്ളവർ മനസ്സ് നിറഞ്ഞ് തന്ന കമന്റുകൾക്ക് ഉമ്മയോടുള്ള സ്നേഹത്താൽ ഞാൻ നന്ദി അറിയിക്കുന്നു. എവർക്കും ഹൃദയം നിറഞ്ഞ നന്ദി………..

  ReplyDelete
 32. പ്രിയപ്പെട്ട കുസുമം ആർ പുന്നപ്രക്ക്,
  ഞാൻ മന:ശാന്തി തേടിയുള്ള യാത്രയിലാണ്. പ്രത്യേകിച്ച് ഞങ്ങളെ പോലുള്ളവർക്ക് ദൈവമാണ് കൂട്ട് എന്ന് തിരിച്ചറിഞ്ഞപ്പോൾ ഞാൻ ദൈവകവാടത്തിൽ മുട്ടികൊണ്ടിരിക്കുന്നു………
  അല്പദിവസ്സം ഞാൻ ഇത്തിരി വിശ്രമത്തിലാണ്.
  അത്കൊണ്ട്, തീർച്ചയായും പോസ്റ്റ് ഇടുമ്പോൾ അറിയിക്കും.
  .

  ReplyDelete
 33. ആശംസകള്‍...!

  ReplyDelete
 34. "അടുക്കളയിലെ കരിപുരണ്ട സമസ്യകൾക്കിടയിൽ"
  അമ്മ
  ഓർമ്മകളൂം അവിടെയൊക്കെ തങ്ങി നില്കുന്നു.

  ReplyDelete
 35. കഥ വളരെ നന്നായിരിക്കുന്നു.

  ReplyDelete
 36. വ്യത്യസ്തതയുള്ള അവതരണ ശൈലി ഇതിലും പുലര്‍ത്തി. നല്ല വായന.

  ReplyDelete
 37. ജീവിതം, എന്നോട് ചില നേരങ്ങളിൽ തീക്ഷണമായി പ്രതികരിക്കും ചിലപ്പോൾ, ശാന്തമായും. എങ്കിലും, എന്റെ സ്നേഹമുള്ള ബ്ലോഗറന്മാർ എപ്പോഴും അർഥവത്തായ വാക്കുകൾ കൊണ്ടും സ്നേഹ-സൈവുമനസ്സ്യത്തോടും പറയുന്ന കമന്റുകൾ എന്റെ മനസ്സിന് ശക്തി പകരുന്നു എന്നറിയിക്കുന്നു. നന്ദി…. നന്ദി…
  വീണ്ടും വീണ്ടും നിങ്ങളൂടെ വിലയേറിയ അഭിപ്രായത്തിന് കാഴ്ചയും ഉൾക്കാഴ്ച്ചയും തുറന്ന് ഞാൻ.

  ReplyDelete
 38. നന്നായിരിക്കുന്നു ..ആശംസകള്‍

  ReplyDelete
 39. പെരുന്നാള്‍ ആശംസകള്‍

  ReplyDelete
 40. ഈദ് ആശംസകൾ പറയാൻ വന്നതാണ്. അപ്പോഴാണു ഞ്ൻ വായിക്കാത്ത പല പോസ്റ്റുകളും ഉണ്ടല്ലൊ എന്നു കാണുന്നത്. എല്ലാം വായിച്ചിട്ടു കമൻറ്റു ഇടാം.
  ഇപ്പോഴെന്റെ ആയിരമായിരം ആശംസകൾ അറിയിക്കുന്നു.സ്നേഹത്തിന്റേയും സന്തോഷത്തിന്റേയും നന്മയുടേയും ആയിരമായിരം ആശംസകൾ.

  ReplyDelete
 41. വൈകിപ്പോയി

  റമസാന്‍ ആശംസകള്‍

  ReplyDelete
 42. ഇപ്പോഴാ ഞാൻ ഇവിടെയെത്തിയത്.
  ഓണവും റംസാനുമൊക്കെ കടന്നു പോയി.
  ഈ പോസ്റ്റ് ഇഷ്ടമായി.
  ആശംസകൾ.

  ReplyDelete
 43. ഈദ് ആശംസകളും, ആശംസകളും, സ്നേഹം നിറഞ്ഞ വാക്കുകളും ചൊരിഞ്ഞ് എന്റെ സന്തോഷത്തോടും സങ്കടങ്ങളോടും ചേർന്ന് നിന്ന പ്രിയ സ്നേഹിതർക്കെല്ലാം നിറഞ്ഞമനസ്സിൻ സന്തോഷം നന്ദിയോടെ അറിയിക്കുന്നു……….

  ReplyDelete
 44. പുതു കാലത്തെ ഓണം..
  നന്നായിരിക്കുന്നു വിവരണം...

  ആശംസകൾ...

  ReplyDelete
 45. ഇപ്പോഴത്തെയൊക്കെ ഓണം കള്ള് കുപ്പിക്ക് മുന്നിലല്ലേ...!! അമ്മയെ ഓണത്തിന് കാണാതിരിക്കുന്നതാണ് നല്ലത്. അമ്മ മകനെ താങിയെടുത്ത് കിടത്തേണ്ടി വരും...!!!

  ReplyDelete
 46. നല്ല ചിന്തകള്‍ക്ക് അഭിവാദ്യങ്ങള്‍! നല്ല നാളേക്കുവേണ്ടി നമുക്ക് ആശിക്കുകയെന്കിലും ചെയ്യാം

  ReplyDelete
 47. നന്നായിരിക്കുന്നു സാദിക്ക്‌ക്ക ...
  വായിച്ചു കഴിയുമ്പോള്‍ എഴുതാന്‍ വിരല്‍തുമ്പില്‍ ഒന്നും ബാകി നില്‍ക്കുനില്ല. ഒരു നിര്‍വൃതി മാത്രം
  ഇനിയും വരാം

  ReplyDelete
 48. നന്നായിട്ടുണ്ട്...ആശംസകള്‍

  വരാന്‍ വൈകി, സുഖമല്ലേ

  ReplyDelete
 49. ഓണക്കാലത്ത് തന്നെ ഇത് വായിച്ചതാണ്. അന്ന് അഭിപ്രായമൊന്നുമെഴുതിയില്ല. വീണ്ടും ഇന്നു വായിക്കുമ്പോള്‍ ഒരു കാര്യം പറയാതെ വയ്യ. ഒത്തിരി ചിന്തിപ്പിക്കുന്ന ഒരു വിഷയം തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു. ഒരു പ്രത്യേക സീസണിലേക്കു മാത്രമല്ല എപ്പോഴും സംഗതമായ ഒരു ഇഷ്യു തന്നെയാണ് ബന്ധങ്ങളിലെ ഈ വിള്ളല്‍. സ്നേഹം വറ്റിപ്പോയ ആധുനികകാലത്തിന്റെ ഭയപ്പെടുത്തുന്ന ഒരു മുഖം വാക്കുകളാല്‍ കോറിയിട്ടിരിക്കുന്നു. പുതിയ പോസ്റ്റ് വല്ലതും തേടിയാണ് ഇപ്പോള്‍ വന്നത്. ഒന്നും കണ്ടില്ല. സുഖമെന്നു കരുതുന്നു.

  ReplyDelete
 50. എഴുത്ത്‌ നന്നായി.. എറണാകുളം ബ്ലോഗ്‌ മീറ്റിലെടുത്ത സാദിക്കിന്റെ ഫോട്ടോ..മറ്റൊരു ബ്ലോഗറുടെ പോസ്റ്റിൽ കണ്ടു.. താങ്കൾക്ക്‌ എല്ലാവിധ നന്മകളും നേരുന്നു..

  ReplyDelete
 51. മനസ്സിനെ ആഴത്തില്‍ ചിന്തിപ്പിച്ചു.പുതിയ പോസ്റ്റുകള്‍ ഒന്നും കാണുന്നില്ല.എന്ത് പറ്റി

  ReplyDelete

subairmohammed6262@gmail.com