Sunday 24 January, 2010

കവിത

ജീവിതം തിരക്കിലാണ്  

തിരക്കില്‍ നിന്നും തിരക്കിലേക്ക്
ഊര്‍ന്നിരങ്ങുന്നവര്‍ 
തിരക്കിനെ പഴിചാരി
വഴുതിമാറുന്നവര്‍
പാഴ്വാക്ക് പറയുന്നവര്‍
ക്ഷമാപണം നടത്തുന്നവര്‍
പറയാന്‍ ഒന്ന്‍ മാത്രം
തിരക്കാണ്
ജീവിതം തിരക്കിലാണ്
വീല്‍ ചെയറില്‍ കാറ്റ് പിടിക്കുമ്പോള്‍
തിരക്കൊഴിഞ്ഞ ആകാശത്തിലേക്ക്
ഏകാന്തത പറക്കുന്നു
ഒരു അശരീരി
പുളിച്ച് തികട്ടുന്നു
തിരക്കില്‍ നിന്നും തിരക്കിലേക്ക്
പിന്നെ, ഞെരുക്കത്തിലേക്ക് .......

10 comments:

  1. തിരക്കേറിയ ജീവിതത്തില്‍ തിരക്കില്ലാത്ത ഞാന്‍ വെറുതെ. അഭിപ്രായങ്ങള്‍ക്ക് ചെവിയോര്‍ത്ത് ......

    ReplyDelete
  2. ജീവിതം തിരക്കിലാണ് ............

    :-)

    ReplyDelete
  3. എനിക്ക് തോന്നുന്നു,മടിയന്മാര്‍ക്കാണ് തിരക്ക്. കര്‍മ്മ നിരതര്‍ സ്വസ്ഥരാണ്

    ReplyDelete
  4. എനിക്ക് തോന്നുന്നു,മടിയന്മാര്‍ക്കാണ് തിരക്ക്. കര്‍മ്മ നിരതര്‍ സ്വസ്ഥരാണ്

    ReplyDelete
  5. തിരക്കില്പെട്ട് ജീവിക്കാന്‍ മറന്നു പോവുന്നവര്‍ ഏറെ!

    ReplyDelete
  6. തിരക്ക് തിരക്ക് ഒടുക്കം വരെയും തിരക്ക്...........

    ReplyDelete
  7. തിരക്കിനെകുറിച്ച് തിരക്കുള്ളവര്‍ പ്രതികരിച്ചതിന് നന്ദി ...നന്ദി

    ReplyDelete
  8. ഒരു കൂട്ടം മനുഷ്യര്‍ ജീവിക്കാനായി തിരക്കില്‍‌ അകപെടുന്നു...മറ്റൊരു കൂട്ടരോ എല്ലാം വെട്ടിപിടിക്കാനുള്ള തിരക്കിലും...ഞാന്‍‌ ആദ്യത്തെ കൂട്ടത്തിലാണ്‌, ജീവിക്കാനായി തിരക്കു കൂട്ടുന്നു. ആ തിരക്കില്‍ ഞാന്‍ അലിഞ്ഞലിഞ്ഞില്ലാതാകുന്നു....

    നല്ല കവിത.

    ReplyDelete
  9. അര്‍ത്ഥവ്യാപ്തി ഉള്ള കമന്റ് . ചിന്തിക്കുന്ന വായാടി ,നന്ദി !

    ReplyDelete
  10. തിരക്കില്‍ നിന്നും തിരക്കിലേക്ക്
    പിന്നെ, ഞെരുക്കത്തിലേക്ക് ...

    athu gambheeramaayi ee kavithayute muzhuvan arthhavum ee varikalilaanu.

    ReplyDelete

subairmohammed6262@gmail.com