Wednesday 23 December, 2009

കഥ

അതിജീവനത്തിന്റെ ആപ്തവാക്യം  

അനേകം വാഹനങ്ങളും അതിലേറെ ജനങ്ങളും സഞ്ചരിക്കുന്ന ബഹളമയമായൊരു റോഡിന്റെ ഓരത്താണ്‌ അയാളുടെ വാസഗ്രഹം . ഒരുദിനം , അയാളെ സ്നേഹിച്ചിരുന്ന ഏവരെയും ദു:ഖത്തിലാഴ്ത്തികൊണ്ട് പൊടുന്നനെയെന്നോണം അയാളുടെ ഇടതു കാല്  തളര്‍ന്നു 
 ഉള്‍കൊള്ളലുകള്‍ക്ക് പ്പുറത്തേക്ക്  നീണ്ട ആ അശനിപാതം  അയാളെ ദു:ഖിതനും അതിലേറെ നിരാശഭരിതനുമാക്കി.
വിധിയാണെന്ന്  കരുതി സമാധാനിക്കു  എന്ന്  സഹതപിച്ച് കൊണ്ട്  ചിലര്‍  ആശ്വസിപ്പിക്കുകയും  മറ്റ് ചിലര്‍ രംഗം  വിട്ട്  തുടങ്ങുകയും ചെയ്തു . അയാള്‍  ഒട്ടപെട്ടവനും നിസ്സഹായനുമായി  മാറി . എങ്കിലും , മൂന്നോ  നാലോ  ആണ്ടുകള്‍ കൊണ്ട്  അയാള്‍  എല്ലാറ്റിനോടും  സമരസപെട്ടു  തുടങ്ങി .
പക്ഷെ ,പരീക്ഷണത്തിന്റെ  ഭാരം വീണ്ടും  അയാളിലേക്ക്  ഇറക്കപെട്ടു . അക്ജാതനായ  ആ  രോഗാണു  അയാളെ  വീണ്ടും ആലിംഗനം ചെയ്ത്  അയാളുടെ വലത് കാല്  കൂടിതള ര്‍ത്തി കളഞ്ഞു  
ഒട്ടനേകം  നഷ്ട്ടങ്ങള്‍  മാത്രം  സമ്മാനിച്ച്  കൊണ്ട്  പിന്നയും വര്ഷങ്ങള്‍  പലത്  കടന്നുപോയി . എങ്കില്‍  തന്നയും , ഇന്ന്‍ അയാള്‍  ദു:ഖിതനും  നിരാശാഭരിതനുമല്ല. പകരം 
വീല്‍ ചെയറില്‍  അമര്‍ന്നിരുന്നു കൊണ്ട്  അയാള്‍  മറ്റുള്ളവരോടായി  പറയും :
"കൈകള്‍  കൂടി തളര്ന്നവരുടെ  ഗതി ഇതിനേക്കാള്‍  പരിതാപകരമല്ലേ ? അവരും ജീവിക്കുന്നില്ലെ  ഇവിടേ? " ഒപ്പം , വിശാലമായി  ചിരിക്കും ... എല്ലാം ഉള്‍കൊള്ളാന്‍  പാകത്തിലെന്നവണ്ണം .  

10 comments:

  1. "കൈകള്‍ കൂടി തളര്ന്നവരുടെ ഗതി ഇതിനേക്കാള്‍ പരിതാപകരമല്ലേ ? അവരും ജീവിക്കുന്നില്ലെ ഇവിടേ? " ഒപ്പം , വിശാലമായി ചിരിക്കും ... എല്ലാം ഉള്‍കൊള്ളാന്‍ പാകത്തിലെന്നവണ്ണം

    ഈ ചിരി നിലനില്‍ക്കട്ടെ, എന്നും. ആശംസകള്‍.

    ReplyDelete
  2. ആത്മാവില്‍ തൊട്ട് എഴുതുമ്പോള്‍ അനുഭവങ്ങള്‍ യാഥാര്‍ത്യങ്ങളിലൂടെ സഞ്ചരിക്കും .അത്തരം യാത്രക്കിടയില്‍ കുറിക്കുന്ന കുറിപ്പുകളാണ് ഇത് .

    ReplyDelete
  3. സഹോദരാ...തളരാത്ത ആ മനസ്സ് സദാ ചൈതന്യവത്താക്കൂ..നിങ്ങളുടെ
    വിശാലമായ ചിരിയില്‍ ഒന്നു പങ്കു ചേരട്ടെ !!
    ആത്മാവിഷ്കാരം തുऽരട്ടെ,ആശംസകള്‍!

    ReplyDelete
  4. ഹ്രദയം തുറന്നു ഞാന്‍ പറയട്ടെ .വിലയേറിയ അഭിപ്രായങ്ങള്‍ക്ക് നന്ദി .......

    ReplyDelete
  5. മനസ്സ് തളരാതെ യാത്ര തുടരൂ.....ഈ ജീവിത യാത്ര!...
    ആശംസകള്‍.....

    ReplyDelete
  6. I can refer u the example of Stephen Hawkins...
    isn't it more than enough?
    its ur mind, not legs decide who u wanna be.
    with prayers.....

    ReplyDelete
  7. ചിരിക്കുക ഇനിയും ഇനിയും
    വേദനകള്‍ മറക്കുക
    ഈ മനസ്സ്‌ തളരാതെ
    ജീവിത യാത്ര തുടരുക

    ആശംസകള്‍

    ReplyDelete
  8. athe thottu kotukkaruth.

    ജീവിത മധുരം
    അടിത്തട്ടില്‍ ദ്വാരങ്ങളുള്ള
    എന്‍റെ തോണി
    വിജയ തീരം തേടി
    നിതാന്ത യാത്റയിലാണ്‌
    ദുരന്തപൂറ്‍ണമായ ജീവിതാന്ത്യം
    ആസന്നമായിരുന്നിട്ടും
    അതിന്‍റെ ഊര്‍ജ്ജസ്വലത
    മികച്ചതു തന്നെ
    കടല്‍ചില്ലയില്‍ കുടുങ്ങി
    സ്വയം മുങ്ങിത്താഴുന്ന
    ആ നിമിഷവും
    തോണിക്കാരാ
    നിന്‍റെ ശിരസ്സ്‌
    ഉയര്‍ത്തിവക്കുക
    അവസാനശ്വാസത്തിന്‍റെ
    മധുരംവരെ നുണച്ചിറക്കുക

    ReplyDelete
  9. തീര്‍ച്ചയായും ഇത്തരം ചിന്തകളും  ആര്‍ജ്ജവങ്ങളും കൈവിടരുത്. താഴോട്ടു നോക്കുമ്പോള്‍ നാമെത്ര ഉയരത്തിലാണ്'. ഇനി നാട്ടില്‍ വരുമ്പോള്‍ സാദിഖിനെ കാണാന്‍ ആഗ്രഹം .

    ReplyDelete
  10. എന്ത് പറയാന്‍,,..കൈ കൂപ്പി തൊഴാന്‍ തോന്നുന്നു..എന്റെ വേദനകള്‍ ഒന്നും ഒരു വേദനയെ അല്ല..

    ReplyDelete

subairmohammed6262@gmail.com