Sunday 7 February, 2010

കവിത

പ്രണാമം

അവനെന്നിലേക്ക് വന്നത്
സമാധാനത്തിന്റെ
ഒലിവ് ഇലകളുമായിട്ടാണ്
എന്റെ ശിരസ്സിന്‍ മേലെ
ആവര്‍ത്തിച്ചാവര്‍ത്തിച്ച്  വായിക്കപെടുന്ന ഗ്രന്ഥം ഊതി .
ആദ്യ ദേവാലയ മുറ്റത്ത് നിന്നും
ഉള്‍ഭൂതമായ   പ്രപഞ്ചശബ്ദം
ഹ്രദയങ്ങളെ തണുപ്പിച്ചു 
സാഷ്ടാംഗം പ്രണാമം ചെയ്യിച്ചു
തളര്‍ന്നു വീണ ശരിരത്തിലേക്ക്
നോക്കിയവന്‍ പറഞ്ഞു
നീ എന്റെ ഇഷ്ട്ട ദാസന്‍
സര്‍വ്വം സ്രഷ്ട്ടാവിനു സമര്‍പ്പിച്ചവന്‍
കണ്ണുകളിലെ ആഴങ്ങളിലേക്കിറങ്ങിയവന്‍
കോരിയെടുത്തു സങ്കടങ്ങളുടെ ആഴക്കടലിനെ 
ലക്ഷ്യസാക്ഷ്യാകരണത്തിനുള്ള  ത്യാഗ പരിശ്രമാവുമായി
പ്രാരാബ്ദങ്ങള്‍ ചുമന്നവന്‍
മലകള്‍ താണ്ടുമ്പോള്‍
സ്വപ്നങ്ങളുടെ
അവ്യക്ത ശബ്ദങ്ങള്‍ കേള്‍ക്കാം

17 comments:

  1. കോരിയെടുത്തു സങ്കടങ്ങളുടെ ആഴക്കടലിനെ

    ReplyDelete
  2. സര്‍വ്വം ശ്രഷ്ടാവിലേക്ക് സമര്‍പ്പിക്കുമ്പോള്‍ എല്ലാവര്ക്കും എന്തെന്നില്ലാത്ത സുരക്ഷിതത്വ ബോധവും ധൈര്യവും ഉണ്ടാവുന്നു.ഒരു വഴി അടഞ്ഞാല്‍ പത്തു വഴി ദൈവം തുറന്നു തരുമെന്ന സമാധാനവും കൈവരുന്നു. ബാക്കി keep concious clear, then never fear .

    സാഹിബിനു എല്ലാ വിധ ആശംസകളും ഖത്തറില്‍ നിന്ന്.

    ഇസ്മായില്‍ കുറുമ്പടി

    ReplyDelete
  3. എല്ലാ സങ്കടങ്ങളൂം കൊരിയെടുക്കാന്‍ ഒരത്താണി.
    വേദന നിറഞ്ഞു നില്‍ക്കുന്ന വരികള്‍.
    എനിക്കിഷ്ടായി.
    ആസംസകള്‍.

    ReplyDelete
  4. "നീ എന്റെ ഇഷ്ട്ട ദാസന്‍


    സര്‍വ്വം സ്രഷ്ട്ടാവിനു സമര്‍പ്പിച്ചവന്‍"

    കവിത ഇഷ്ട്ടായി!!

    ReplyDelete
  5. എല്ലാം സൃഷ്ടാവിനല്ലാതെ മറ്റാര്‍ക്കു സമര്‍പ്പിക്കാനാവും!

    ReplyDelete
  6. മുറിവുകള്‍ക്ക് മേലൊരു സാന്ത്വന ലേപനമായ് വരികള്‍..

    ReplyDelete
  7. ഇസ്മയില്‍ കുറുമ്പടി,പട്ടേപാഠം റാംജി, ഒഴാക്കന്‍,എഴുത്തുകാരി ,കുമാരന്‍ എന്നീ സുമനസ്സുകള്‍ക്ക് നന്ദി !!!

    ReplyDelete
  8. കൊള്ളാം മാഷെ

    ReplyDelete
  9. ഹൃദയത്തിന്റെ ആഴത്തില്‍ പതിഞ്ഞ ,ഉണങ്ങാത്ത മുറിവിന്റെ വേദന വരികളിലുണ്ട്.

    ReplyDelete
  10. വിശുദ്ധയാത്ര തുടരുക

    ഒരായിരം ആശംസകള്‍ .......... :)

    ReplyDelete
  11. ഉമേഷ്‌ , ജ്യോ , ബിഗു എന്നിവര്‍ക്ക് നന്ദി ... നന്ദി ... സാദാരണയില്‍ സാദാരണമായ എന്റെ വരികള്‍ വായിക്കാനും അഭിപ്രായം രേഖപ്പെടുത്താനും സന്മനസ് കാട്ടുന്ന ഏവര്‍ക്കും ഹ്ര് ദയം നിറഞ്ഞ സന്തോഷം അറിയിക്കുന്നു !!!!

    ReplyDelete
  12. നേരിൽ കാണുകയാണെങ്കിൽ എത്രയെഴുതിയാലും മഷി തീരാത്ത ഒരു സ്വർണ്ണപേന സമ്മാനിക്കുന്നതായിരിക്കും... ആശംസകളോടെ..

    ReplyDelete
  13. മലകള്‍ താണ്ടുമ്പോള്‍
    സ്വപ്നങ്ങളുടെ
    അവ്യക്ത ശബ്ദങ്ങള്‍ കേള്‍ക്കാം

    സ്വപ്ന ശബ്ദങ്ങള്‍ കൂടുതല്‍ യാദാര്‍ത്ഥ്യമാകും, യാത്ര തുടരുക

    ReplyDelete
  14. നന്നായിട്ടുണ്ട്

    ReplyDelete
  15. ഉള്‍ക്കാഴ്ചകളും തിരിച്ചറിവുകളും വളരെ നന്ന്.എന്നും സര്‌വ്വശക്തന്‍ തുണയായിര്‍ക്കട്ടെ.

    ReplyDelete
  16. ഹൃദയത്തെ വല്ലാതെ സ്പര്‍ശിച്ച വരികള്‍,,,,,

    ReplyDelete
  17. താരകന്‍ സാറിനും ,തെച്ചിക്കൊടനും, ശ്രീക്കും ,വല്യമ്മായിക്കും ,ഹംസസാഹിബിനും നന്ദി .വീണ്ടും എന്റെ ബ്ലോഗ്‌ സന്നര്‍ശിക്കുക.

    ReplyDelete

subairmohammed6262@gmail.com