Friday 19 February, 2010

കഥ

                           മഴ

മഴ പെയ്തു തോര്‍ന്നതെ ഉണ്ടായിരുന്നുള്ളൂ .
മഴത്തുള്ളികള്‍ ജലചിത്രങ്ങള്‍ വരച്ചിട്ട നടവഴിയിലൂടെ
നടന്നു അവള്‍ അയാളുടെ വീട്ടു മുറ്റത്ത് എത്തി ,
അയാളെ ആദ്യമായി കാണുന്നത് പോലെ നോക്കി .


കാരുന്ന്യം  സ്നേഹമാവുകയും സ്നേഹം പ്രേമമാവുകയും ചെയ്ത
ദിവ്യ് നിമിഷത്തില്‍  അവള്‍  വാങ്ങിയ ദൈവിക പ്രണയത്തിന്റെ 
സ്നേഹകുടിരം നെഞ്ചോട്‌ അടുക്കിപിടിച്ച് അവളുടെ  ഹ്ര്ദയത്തെ  അതിലേക്ക് അടര്ത്തിവെച്ച് ,
സ്വന്തത്തെ അയാള്‍ക്ക് സമര്‍പ്പിക്കാനായി  അയാളുടെ മുന്നിലേക്ക്   നടന്നു . 


അയാളുടെ ചിരികള്‍ക്ക് പിന്നാമ്പുറത്തെ ദുരന്തചിത്രങ്ങളുടെ നിശ്ച്ല ദ്രശ്യവും
നെഞ്ചകത്തിലെ നിശബ്ദനിലവിളിയും അവള്‍ അറിഞ്ഞു .


അവള്‍ നെഞ്ചോട്‌ അടുക്കിപിടിച്ച അവളുടെ ഹ്രദയം അയാള്‍ക്ക് നേരെ നീട്ടി .
.               "എന്തായിത് " അയാള്‍ ചോദിച്ചു  :
 തുടികൊട്ടുന്ന മനസ്സുമായവല്‍ പറഞ്ഞു :
                    "ഹ്രദയം !"
 അയാള്‍ ദീപ്തനയനങ്ങള്‍ ഉയര്‍ത്തി ,
 അവളെ നോക്കി  ചോദിച്ചു :                                                                                         
 "ആരുടെ"


  സവ്മ്യമെങ്കിലും ഉറച്ച ശബ്ദത്തില്‍ തന്നെ അവള്‍ മറുപടി പറഞ്ഞു :
"എന്റെ ഹ്രദയം! "


 അയാള്‍ നിശബ്ദം കണ്ണുകളടച്ചു . അപ്പോള്‍ ,

മഴയുടെ മര്‍മരം  ഹ്രദയത്തില്‍ പെയ്ത്‌ നിറയുന്നുണ്ടായിരുന്നു ......



25 comments:

  1. ഒരു മഴക്കാല സ്വപ്നം

    ReplyDelete
  2. കണ്ണടച്ച് കഴിഞ്ഞിട്ടെന്തുണ്ടായി…?

    ആശംസകള്‍

    ReplyDelete
  3. ആശംസകള്‍

    ReplyDelete
  4. നന്നായിട്ടുണ്ട്.

    ReplyDelete
  5. നന്നായിട്ടുണ്ട്.ആശംസകള്‍!

    ReplyDelete
  6. മനോഹരമായി എഴുതിയിരിയ്ക്കുന്നു മാഷേ.

    ആശംസകള്‍!

    ReplyDelete
  7. "അയാളുടെ ചിരികള്‍ക്ക് പിന്നാമ്പുറത്തെ ദുരന്തചിത്രങ്ങളുടെ നിശ്ച്ല ദ്രശ്യവും
    നെഞ്ചകത്തിലെ നിശബ്ദനിലവിളിയും അവള്‍ അറിഞ്ഞു ."


    സ്വപ്നമോ യാഥാര്‍ത്യമോ sadique. ?
    തളരാത്ത മനസ്സിനും ഈ എഴുത്തിനും ആശംസകള്‍.

    ReplyDelete
  8. swapnangal nanma mathram kontuvaratte.........ummayotu ente anweshanam.

    ReplyDelete
  9. മുഗ്‌ധമാമൊരു സ്വപ്നം!

    ഭാവുകങ്ങൾ!

    (ഞാൻ കായംകുളത്തിനടുത്ത് ഏവൂരുകാരനാണ്)

    ReplyDelete
  10. നന്നായിരിക്കുന്നു. ആശംസകള്‍.

    ReplyDelete
  11. എന്റെ ബ്ലോഗ്‌ വായിക്കാന്‍ സന്മനസ് കാട്ടിയ ജയരാജിനും ,ഹംസ സാഹിബിനും ,തെച്ചിക്കോടന്‍,കുമാരന്‍ ,ഒഴാക്കന്‍, ശ്രിക്കും,അക്ബര്‍ സാഹിബിനും ,ണ്പ്രയാണ്‍(ഉമ്മയോട് അന്വേഷണംപറഞ്ഞിടുണ്ട് )ജയന്‍ ഏവൂര്‍(എന്റെ വീട് എം എസ എം കോളേജിനു മുന്‍വശം )സ്നേഹം നിറഞ്ഞ എഴുത്തുകാരിക്കും നന്ദി .....നന്ദി.....

    ReplyDelete
  12. BAsheerinte "Suhara" anusmarippikkunnu.

    ReplyDelete
  13. രാമന്‍ , അങ്ങനെപറയരുത്;............ബ്ലോഗ്‌ നോക്കാന്‍ മന്സ്സുണ്ടായതിനു നന്ദി .

    ReplyDelete
  14. സാദിക്ജീ,വരികൾക്ക് തീവ്രതയുണ്ട്,ഒരു ഘട്ടത്തിൽ അതിൽ നിന്ന് ചോരതന്നെ ഇറ്റുവീഴുന്നു...

    ReplyDelete
  15. എന്നെ സന്ദർശിച്ചതിനു നന്ദി.അതുകൊണ്ടാ ഇപ്പോൾ ഇവിടെ വന്നത്. നല്ല എഴുത്ത്. ആശംസകൾ സോദരാ.

    ReplyDelete
  16. താരകന്‍,ലതി,മുക്താര്‍ എന്നിവര്‍ക്ക് ഒരുപാട് നന്ദി

    ReplyDelete
  17. എന്റെ ബ്ലോഗില്‍ വന്നവര്‍ക്കും വായിച്ചവര്‍ക്കും ഒരായിരം നന്ദി ....

    ReplyDelete
  18. നന്നായിരിക്കുന്നു ..ആശംസകൾ...

    ReplyDelete
  19. ലക്ഷ്മി , വന്നതിനും വായിച്ചതിനും നന്ദി !

    ReplyDelete
  20. വായനാസുഖമുള്ള വരികള്‍. നാളെ വീണ്ടും ഇവിടം ഒന്ന് സന്ദര്‍ശിക്കണം.
    ആശംസകള്‍

    ReplyDelete
  21. നന്ദി... മാഷേ ,നന്ദി ......

    ReplyDelete
  22. "'แทงบอล สูตรไหนดี>> kaeo20206969’s blog"

    ReplyDelete

subairmohammed6262@gmail.com