Monday 19 July, 2010

………….ഞാൻ ;

                                                                 ഞാൻ, നെരിപ്പോടിൽ ശിരസ്സ് വെച്ച് മഴതുള്ളികളെ കാത്ത്കിടക്കുന്ന ഒരു

തപ്തഹ്ര് ദയനാണ്. പ്രജ്ജയുടെ നേർരേഖയിൽ ചീവീടുകൾ ചിലക്കുമ്പോൾ ഞാൻ കാണുന്നു സൂര്യൻ

ഉദിക്കുന്നതായിട്ട്. പക്ഷെ, ആ ഉദയം മറ്റെരു അസ്തമയമാണല്ലോ എന്ന തിരിച്ചറിവ് വീണ്ടും

പ്രഭാതമായി… പ്രതീക്ഷയായി… എന്നിൽ ജീവവായുവിനെ പോലെ സ്പന്ദിക്കുന്നു. അപ്പോൾ, ശ്വാസം

നിലച്ച ശരീരത്തിൽ നിന്നും വിട്ടൊഴിയാൻ കൂട്ടാക്കാത്ത ആത്മാവിനെപോലെ എന്റെ മനസ്സ് മൂകമായി

മന്ത്രിക്കുന്നു “ മുടി ചീകു… ഉല്ലാസവാനാകു..”

                                             അങ്ങനെ, പുലരികളിൽ നിന്നും പുലരികളിലേക്ക് ഞാൻ തീർഥയാത്ര നടത്തുന്നു.

ആ യാത്രയിൽ മറ്റൊരാളായി കൊണ്ട് ഞാൻ ചിരിക്കുന്നു ചിന്തിക്കുന്നു. ഇനി ഞാൻ യാത്ര തുടരട്ടെ…

എന്നോടൊത്ത് മരിക്കുന്ന ചില ഓർമകളൂം ഏറെ ആഗ്രഹങ്ങളും പേറി. അവിടെ ഞാൻ എന്റെ

നിഴലിനോട് കലഹിച്ചും കഥ പറഞ്ഞും…

                                                      “ സ്നേഹാർദ്രമായ കരങ്ങളിൽ നിന്നും വരുന്ന പ്രേമത്തിന്റെ തലോടലുകൾ

പോലും മനസ്സിന്റെ ആന്തരികബോധത്തിൽ ഞാനറിയാതെ വേദനയായി പരിണമിക്കുന്നു.” അവിടെ

കാഴ്ചകൾ നനയുന്നില്ലേ എന്ന ചോദ്യത്തോടൊപ്പം… , ആകാശവിതാനത്തിൽ ഉരുണ്ട് കൂടുന്ന

കാർ മേഘതുണ്ടുകളിൽ, ഭ്രാന്തിന്റെ വേരുകൾ തലച്ചോറിലേക്ക് ആഴ്ന്നിറങ്ങുമ്പോഴുണ്ടാകുന്ന മാനസ്സിക

വിഭ്രാന്തിയിൽ കുളിജപം മറന്ന് നട്ടുച്ചവെയിലിൽ നഗ്നപാദനായി അലയുന്ന മനുഷ്യരിൽ, ദൈന്യതയുടെ

സർവ്വാശംങ്ങളും വാരി നിറച്ച മുഖങ്ങളുമായി ആയാസത്തോടെ നടന്നു നീങ്ങുന്ന വ്രദ്ധജനങ്ങളിൽ ,

വാടിതളർന്ന് കൊഴിയാൻ പോകുന്ന പൂവികളിൽ, ദാഹാർത്തമായ മിഴികളോടെ നാവ് പുറത്തേക്ക് നീട്ടി

വെയിലേറ്റ് വാടിതളർന്ന ആട്ടിൻ കുട്ടിയിൽ, മുകളിലിരിക്കുന്ന കൌതുകവസ്തു കൈ എത്തി പിടിക്കാനാ-

വാതെ ലാളിത്യമാർന്ന നിസ്സഹായതയിൽ കരയുന്ന കുഞ്ഞ്പൈതലുകളിൽ , അനാഥമായി കിടക്കുന്ന

ഒരു വീൽചെയറിൽ , വികലാംഗത നിലക്കാത്ത വിലാപമായി തീരുമ്പോഴും അഷ്ട്ടിക്കായി കൈനീട്ടി

യാചിക്കേണ്ടി വരുന്ന ഹതഭാഗ്യരിൽ…. ഇങ്ങനെ ചെറുതും വലുതുമായ പ്രശ്നങ്ങളിലൂടെ എന്നിൽ

പിറവി കൊള്ളുന്ന ദു:ഖത്തിന്റെ തീ നാമ്പുകൾ അനതമായി നീളുമ്പോൾ ഞാൻ ചോദിക്കുന്നു: ഞാനിങ്ങനെ

ഒരാൾ എന്തിന് എല്ലാറ്റിലും ദു:ഖങ്ങളുടെ സ്പുലിംഗങ്ങൾ ദർശിക്കാൻ മാത്രമായിട്ടിരിക്കുന്നു.

                                                     ഇത്തരം ഒരു ചോദ്യവും ഉത്തരവും എന്നിൽ നിന്നും എനിക്ക് വേണ്ടി ഉണ്ടാവാൻ

കാരണം, ഇന്ന് വിരിഞ്ഞ് വിടർന്ന്, സൌവരഭ്യവും സന്തോഷവും പരത്തി നിൽക്കുന്ന സുന്ദരമായ

പൂവിലും ഞാൻ ദു:ഖത്തിന്റെ ദളം വിടർത്തിയതിനാലാണ്. എനിക്കറിയില്ല ആ ചെടിയുടെ പേരെന്തന്ന്.

ആ പൂവിന്റെ പേരും അറിയില്ല. അറിയാനൊട്ടൊരു ശ്രമവും നടത്തിയതുമില്ല.

ആ പൂവ് ആരും തലയിൽ ചൂടാറില്ല. അത് കൊണ്ട് തന്നെയാണ് ആ പൂവിനോട്

എനിക്ക് പ്രിയം തോന്നാൻ കാരണവും. അത് മാത്രമാണ് ദു:ഖമാകാനും കാരണം. അത് ആ പൂവിന്റെയും

കൂടെ ദു:ഖമാകും എന്ന് ആത്മാവ് അറിഞ്ഞപ്പോഴാണ് ആ പൂവിനെയും ചെടിയെയും കുറിച്ച് ഇങ്ങനെ

ഈ രൂപത്തിൽ പകർത്തപെട്ടത്.

                                                        ആ പൂമൊട്ട് ചെടിയുടെ തായ്തണ്ടിൽ നിന്നും മുളച്ച്പൊന്തി എന്റെ കണ്ണിന്

ദർശനമാകുന്നതോടെ ഞാനും ആ ചെടിയും തമ്മിൽ അസാധാരണമായ ഒരു ബണ്ഡത്തിന് നാന്ദിയാകുന്നു.

പിന്നീടുണ്ടാവുന്ന അതിന്റെ വളർച്ചയുടെ ഓരോ ഘട്ടവും എന്റെ കണ്ണിൻ ക്രഷ്ണമണികളിൽ സ്പർശിക്കുകയും

എന്നിലെ വാചാലമായ മൌനം ചെടിയെ വലം വെക്കുകയും ചെയ്യുന്നു.

                                                വളർച്ചയുടെ ഒടുക്കം ആ പൂമൊട്ട് പ്രാർഥനപോലെ വിരിഞ്ഞ് തുടങ്ങൂന്നു. തൊഴുത്

നിന്ന പൂമൊട്ട് ദാനം കൊടുക്കുന്ന കൈ പോലെ വിടരുന്നു. അവസാനശ്വാസം വരെ വിടർന്ന് സൌരഭ്യവും

സൌന്ദര്യവും ദാനമായി നൽകുന്നു…

                                                 ഹായ്…. ! എന്ത് നല്ല പൂവ് ! മനസ്സുകൾ ആഹ്ലാദപൂർവ്വം ഹ്രദയത്തോട് മന്ത്രിക്കുന്നു.

മ്രിദുവിരലുകളാലും , ചുവന്നചുണ്ടുകളാലും ചുംബനങ്ങളുടെ തേൻ മഴ പൂവിലേക്ക് വർഷിക്കുന്നു. ഒപ്പം,

സംഗീതസുന്ദരമായ ഇളം കാറ്റിന്റെ മർമ്മരവും. അങ്ങനെ ലഹരിയിൽ നിറയുന്ന പൂവ് ആടിഉലഞ്ഞ്

ന്രത്തം വെക്കുന്നു!

സൌമ്യമായി സ്നേഹം കൊടുക്കുന്ന പൂവ് . ആരും തലയിൽ ചൂടാൻ ആഗ്രഹിക്കാത്ത-

പൂവ് . അല്പദിവസ്സം സൌരഭ്യവും സൌന്ദര്യവും സന്തോഷവും പടർത്തി ചിരിച്ച് നിന്നിട്ട് വാടിതളർന്ന്

കൊഴിഞ്ഞ് വീഴുന്നു. അങ്ങനെയുള്ള ആ പൂവിനോട് ഞാൻ പറഞ്ഞു : “പാവം പൂവേ നീ ഞാനാകുന്നു”.

49 comments:

  1. എന്റെ കൺ മുന്നിൽ കിളിച്ച് വന്ന ഒരു ചെടി. അതിൽ വിരിഞ്ഞ പൂവ്. മനസ്സിൽ നിറഞ്ഞത് സങ്കടമോ, സന്തോഷമോ..?
    ചുമ്മാ എന്തെല്ലാമോ കുത്തി കുറിച്ച്. പ്രിയവായനക്കാർ ക്ഷമിക്കുക. പ്രതികരണത്തിനു കാഴ്ച തുറന്ന് വെച്ച്……….

    ReplyDelete
  2. pinneyum samkadam maathram varunnu...

    ReplyDelete
  3. എന്തിനാണിത്രേം ദുഃഖം....

    ReplyDelete
  4. ഒരിക്കലും സങ്കടമല്ല, മുകിൾ. പിന്നെയോ….ഇത് വെറും രസം .
    സ്വാനുഭവത്തിലൂടെ സഞ്ചരിക്കുമ്പോൾ തോന്നുന്നത് .മാത്രമല്ല , സങ്കടത്തിന്റെയും
    സന്തോഷത്തിന്റെയും അതിർവരമ്പുകൾ നഷ്ട്ടമാകുമ്പോൾ ഒരുതരം നിസ്സംഗത
    നമ്മിൽ ഉണ്ടാവില്ലേ…. അത് മാത്രം .

    ReplyDelete
  5. പ്രിയ താന്തോന്നി, തങ്കളോട് പറയാനുള്ളത് ഞാൻ മുകിലിനോട് പറഞ്ഞൂ.

    ReplyDelete
  6. മാഷെ ,ഒരു പൂവ് പോലെയാണ് ഓരോ മനുഷ്യന്റെയും
    ജീവിതം..നമ്മളെല്ലാം നാളെ കൊഴിഞ്ഞുവീഴേണ്ടവര്‍

    ReplyDelete
  7. പാവം പൂവേ നീ ഞാനാകുന്നു
    മനസ്സിന്‍റെ വിങ്ങലുകള്‍ വരികളാക്കി മാറ്റുമ്പോഴും മനസ്സ് തളരാതെ അത് വെറും രസകരമായ അനുഭവമായി കാണുന്നുവെങ്കില്‍ ....... ഒന്നും പറയാനില്ല. നിങ്ങള്‍ എന്ന മഹാന്‍റെ മുന്നില്‍ ഞാനൊരു വെറും പുഴു.

    ReplyDelete
  8. ചുറ്റിലുമുള്ളവര്‍ക്ക് അല്പദിവസമെങ്കില്‍, അല്പദിവസം സൌരഭ്യവും, സൌന്ദര്യവും, സന്തോഷവും എല്ലാം പകര്‍ന്ന് നല്‍കാന്‍ ആ പൂവിന് ആകുന്നുണ്ടല്ലോ. അതെന്നും ആവരുടെയെല്ലാം മനസ്സില്‍ നിറഞ്ഞ് നില്‍ക്കുകയും ചെയ്യും.

    ചിരിക്കാനു, സൌരഭം പരത്താനും കഴിയുന്ന മനസ്സ് എന്നും താങ്കളോടൊപ്പവും ഉണ്ടാകട്ടെ.

    ReplyDelete
  9. പ്രിയ സിദ്ദിഖ് , വാടുന്ന പൂവുകളെ നമുക്ക് മറക്കാം..!
    സൗന്ദര്യവും സൌരഭ്യവും പരത്തി ഉല്ലസിക്കുന്ന
    ഒരായിരം പൂക്കള്‍ക്ക് ജന്മം കൊടുക്കുന്ന ഒരു പൂച്ചെടിയായി നമുക്ക് മാറാം..!

    ReplyDelete
  10. “പാവം പൂവേ നീ ഞാനാകുന്നു..
    ishtaayi

    ReplyDelete
  11. നല്ല ഭാഷയില്‍ എഴുതി ഹൃദയത്തിലെ നൊമ്പരം.

    ReplyDelete
  12. ഈ എഴുതിയ വരികളിലൂടെ എല്ലാ വിഷമങ്ങളും മനസിന്‍റെവിങ്ങലുകള് എല്ലാം രസമായി കാണുന്ന ഇക്കാന്റെ ഈ മനസ്സുണ്ടല്ലോ അത് മതി ഏതു പ്രതിസന്ധിയും നേരിടാനുള്ള ആയുധം. ഇക്കാന്റെ ഈ അവതരണത്തിന് എന്‍റെ എല്ലാ ആശംസകളും....... നേരുന്നു

    ReplyDelete
  13. പൂജെക്കെടുത്തില്ലെങ്കിലും,തലയിൽ ചൂടിയില്ലെങ്കിലും നല്ലൊരു നയനഭംഗി നൽകി,ചുറ്റും സൌരഭ്യം പരത്തി കൂടുതൽ കാലം വിരിഞ്ഞ്നിന്ന് സമൂഹത്തിനാനന്ദം നൽകുന്നത് ഇത്തരം പുഷ്പ്പങ്ങലാണ് കേട്ടൊ സാദിക്യ് ഭായി....

    ReplyDelete
  14. പൂവ്‌ വിരിഞ്ഞ്‌ പരിമളം പടർത്തി തന്റെ കർത്തവ്യം പൂർത്തിയാക്കി പൊഴിഞ്ഞു പോകുന്നു..ചിലത്‌ പൊഴിയുന്നതിനു മുൻ നുള്ളിയെറിയപ്പെടുന്നു..നന്നായ്‌ എഴുതി..ആശംസകൾ

    ReplyDelete
  15. എന്റെ കൺ മുന്നിൽ കിളിച്ച് വന്ന ഒരു ചെടി. അതിൽ വിരിഞ്ഞ പൂവ്. മനസ്സിൽ നിറഞ്ഞത് സങ്കടമോ, സന്തോഷമോ..?
    ചുമ്മാ എന്തെല്ലാമോ കുത്തി കുറിച്ച്. പ്രിയവായനക്കാർ ക്ഷമിക്കുക. പ്രതികരണത്തിനു കാഴ്ച തുറന്ന് വെച്ച്……….

    ചുമ്മാ അല്ല...
    മഹത്തരമാണ് താങ്കളുടെ എഴുത്ത്..!
    I like it

    ReplyDelete
  16. സുഹ്ര്'ത്തെ താങ്കളുടെ എഴുത്തിലൂടെ നടന്നപ്പോള്‍ പുഷ്പ പാദുകം ധരിച്ച് പുഷ്പ പരവതാനിയിലൂടെ നടക്കുന്ന സുഖദമായ പ്രതീതി. ഉദ്യാനത്തില്‍ പ്രത്യേക പരിചരണത്തില്‍ വളരുന്ന ചെടികളും പൂക്കളും ആരാലും ശ്രദ്ധിക്കപ്പെടാതെ വളര്‍ന്നു കൊഴിയുന്ന കാട്ടു ചെടികളും പൂക്കളും പരത്തുന്ന സൌരഭ്യം ഒന്നാണ്'.തുളുമ്പുന്ന സൌന്ദര്യം ഒരുപോലെയാണ്. രണ്ടിന്റെയും നിയോഗം വ്യത്യസ്തമാണെന്നു മാത്രം .“പാവം പൂവേ നീ ഞാനാകുന്നു.. എന്നു പറയുമ്പോള്‍ ഇതാണ്' എന്റെ നിയോഗം എന്നര്‍ത്ഥം .ആ നിയോഗമാവട്ടെ ഇഷ്ടമുള്ളര്‍ക്കു നേരെയുള്ള ദൈവത്തിന്റെ പരീക്ഷണവും .
    നന്മകള്‍ നേരുന്നു.

    ReplyDelete
  17. ഹൃദയത്തിലെ നൊമ്പരം നന്നായ്‌ എഴുതി..ആശംസകൾ

    ReplyDelete
  18. എല്ലാവരും കൊഴിഞ്ഞുവീഷേണ്ടവർ തന്നെ മാഷേ..

    ReplyDelete
  19. ആത്മ നൊമ്പരത്തിന്റെ ആഴമറിയുന്നു ഞാന്‍.... എല്ലാ പൂക്കളും കൊഴിയേണ്ടതല്ലേ.... ഭൂമിയില്‍ ഏറ്റവും സുഗന്ധം പരത്തുന്ന പുഷ്പം അങ്ങാണ്‍ എന്നെനിക്ക് തോന്നുന്നു. സിദ്ധീക്ക്

    ReplyDelete
  20. അത്മാവിലെ ജല്പനങ്ങളെ വളരെ ഭംഗിയായി എഴുതി.അത് വായനക്കാരന്റെ ഹൃദയത്തിൽ തട്ടി പ്രതിഫലിക്കട്ടെ..

    ReplyDelete
  21. കണ്ണ് നിറയ്ക്കുന്ന എഴുത്തു
    ഇത്രയും ദുഃഖം വേണോ മാഷെ,,,

    ReplyDelete
  22. എന്തു പറയാന്‍ ...!!ഇത്രയും ഉള്‍ക്കാഴ്ചയുള്ളപ്പോള്‍ എന്തിനു വിഷമിക്കണം,അഭിമാനിക്കുക. എല്ലാവിധ നന്മകളും ആശംസിക്കുന്നു.

    ReplyDelete
  23. ആ പൂവ് സ്നേഹമാവാം, ആയിരം ദളങ്ങളുള്ള സ്നേഹത്തിന്റെ ആരും കൊതിക്കുന്ന പൂവ്.അപൂര്‍വമായി വിടരുന്ന,വ്രണിത ഹൃദയത്തോട് സ്നേഹത്തിന്റെ ഭാഷയില്‍ സംവേദിക്കുന്ന പൂവ്.
    ആശംസകള്‍..............

    ReplyDelete
  24. തരണം ചെയ്ത് മുന്നേറുന്നവർ തന്നെയാണ് ശ്രേഷ്ടർ...നമ്മുടെ അനുഭവങ്ങളാണ് നമ്മുടെ യഥാർത്ഥ സമ്പത്ത് ..അത് നമുക്ക് മാത്രം സ്വന്തം.......

    ReplyDelete
  25. ജീവിതം പോരാട്ടമാണ്. പോരാളികള്‍ പരാചയപ്പെടുന്നില്ല.

    ReplyDelete
  26. തലയില്‍ ചൂടി കേവലം ഒരു ദിനം മാത്രം സുഗന്ധവും സൌരഭ്യവും പരത്തുന്ന പൂക്കളേക്കാള്‍ നല്ലതല്ലേ , കുരചെങ്കില്‍ കുറച്ചു ദിവസം തന്റെ ചെടിയോടു ചേര്‍ന്ന് നിന്ന് ആ സ്നേഹവായ്പുകള്‍ ഏറ്റുവാങ്ങുന്നത് ...
    അതാണ്‌ മാഷേ , അത് തന്നെയാണ് മാഷേ നല്ലത് , യേത് ? :)

    ReplyDelete
  27. നൊമ്പരകുറിപ്പുകള്‍

    ReplyDelete
  28. വാടികൊഴിയാതെ ദീര്‍ഘകാലം സുഗന്ധം പരത്താനാ പൂവിനു കഴിയട്ടെയെന്ന് ആശംസിക്കുന്നു. ഈ സുഗന്ധം ബ്ലോഗിലൂടെ പരന്നു പരന്നു എല്ലാവരിലും എത്തട്ടെ.

    ReplyDelete
  29. വിടര്‍ന്നു നില്‍ക്കുന്ന പൂവിനേക്കാള്‍ എനിക്കിഷ്ടം പൂവിനെ തഴുകും കാറ്റിനെയാണ്... അങ്ങിനെ ഒരൂ തലോടല്‍ മതി മാഷെ എല്ലാ ദുഖങ്ങള്‍ക്കും അവധി കൊടുക്കാന്‍. സൌരഭം കാറ്റു കടമെടുത്തു പറന്നു കൊള്ളും ചിരിക്കാന്‍ മറന്ന പൂ അത് കണ്ടു പൊട്ടിചിരിക്കും... നോക്കിക്കോ. ബെറ്റിനുണ്ടാ?

    ReplyDelete
  30. ഇത് 'കുത്തികുറിപ്പുകള്‍' അല്ലല്ലോ
    കത്തിക്കുറിപ്പുകളാ
    ഹ ഹ ഹ...
    ഭാവുകങ്ങള്‍

    ReplyDelete
  31. തപ്തഹ്ര് ദയനാണ്. പ്രജ്ജയുടെ നേർരേഖയിൽ ചീവീടുകൾ ചിലക്കുമ്പോൾ ഞാൻ കാണുന്നു സൂര്യൻ

    ഉദിക്കുന്നതായിട്ട്. പക്ഷെ, ആ ഉദയം മറ്റെരു അസ്തമയമാണല്ലോ എന്ന തിരിച്ചറിവ് വീണ്ടും

    പ്രഭാതമായി… പ്രതീക്ഷയായി
    ആ ഒരു പ്രതീക്ഷയിലാണ്
    നമ്മള്‍ എല്ലാം ജീവിക്കുന്നത്.
    ഇന്നത്തെ അസ്തമയം കഴിഞ്ഞാല്‍
    നാളെ ഒരു പ്രഭാതം . ആ പ്രതീക്ഷ
    കൈവിടാതെ മുന്നോട്ടുപോകുക .
    കൊള്ളാം .നല്ല എഴുത്ത് .

    ReplyDelete
  32. ആ മനസ്സിന്റെ സൌരഭ്യം എല്ലായിടത്തും പരക്കട്ടെ!!!ആശംസകള്‍...

    ReplyDelete
  33. തലയില്‍ ചൂടാത്ത പൂവ്‌,നന്നായി.

    ReplyDelete
  34. അങ്ങനെ, പുലരികളിൽ നിന്നും പുലരികളിലേക്ക് നീ തീർഥയാത്ര നടത്തുക

    ആ യാത്രയിൽ മറ്റൊരാളായി കൊണ്ട് ഞാൻ ചിരിക്കുന്നു ചിന്തിക്കുന്നു. ഇനി നീ യാത്ര തുടരുക

    പിന്തുടരാന്‍ ഞാനും

    ReplyDelete
  35. പ്രിയ സാദിഖ്...
    "അനിവാര്യമായ ഒരു തിരിച്ചുപോക്കിന്റെ അന്ത്യ ശാസനം", അവിടെ പൂക്കളും, നമ്മളും എല്ലാം വാടിയേ തീരൂ.....

    ReplyDelete
  36. ..
    ദാ, വായിക്കുകയായ്.
    ഇഷ്ടപ്പെട്ടു എഴുത്ത് :)


    “പുലരികളിൽ നിന്നും പുലരികളിലേക്ക് ഞാൻ തീർഥയാത്ര നടത്തുന്നു.

    ആ യാത്രയിൽ മറ്റൊരാളായി കൊണ്ട് ഞാൻ ചിരിക്കുന്നു ചിന്തിക്കുന്നു. ഇനി ഞാൻ യാത്ര തുടരട്ടെ…”

    യാത്രകള്‍ നല്ലതാണ് :)
    ..

    വരാം ഇനിയും
    പഴയതൊക്കെ വായിക്കാന്‍..
    ..

    ReplyDelete
  37. എനിക്കറിയില്ല, വായിച്ചപ്പോള്‍ എന്നെ വല്ലാതെ വേദനിപ്പിച്ചു.
    പ്രത്യേകിച്ചും മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടുക എന്നതു പോലത്തെ പ്രയോഗങ്ങള്‍...
    എല്ലാരും ചെറുപൂക്കളായ്‌ കൂടെയ്ണ്ട്.
    പിന്നെ "കൃ" എന്നത് പോലുള്ള അക്ഷരങ്ങള്‍ എഴുതാന്‍ "kr^" എന്ന് ടൈപ്പ്‌ ചെയ്‌താല്‍ ശരിയാകും.
    ഭാവുകങ്ങള്‍.

    ReplyDelete
  38. നൊമ്പരങ്ങളില്‍ ചാലിച്ച ആത്മഗതം നന്നായി.
    നമ്മുടെ ഉള്ളില്‍ നിന്നും ദാര്‍ശനികമായി വായിച്ചാണ് നാം
    ജീവിതത്തിന്റെ അര്‍ഥം ഗ്രഹിക്കേണ്ടത്. ആശാന്റെ വീണ പൂവും,
    പഠനങ്ങളും വായിച്ചാല്‍ ഇതേ ദര്‍ശനം തന്നെ...
    ഖലീല്‍ ജിബ്രാന്റെ കൃതികള്‍ വായിക്കുക, എഴുത്ത് തുടരുക

    ReplyDelete
  39. വായിക്കുകയും മനസ്സ് കൊണ്ട് അനുഗ്രഹിക്കുകയും തെറ്റുകൾ പറഞ്ഞ് തരികയും ചെയ്യ് ത എല്ലാവർക്കും വാക്കുകൾക്ക് അതീതമായ നന്ദി……..

    ReplyDelete
  40. Anonymous28/7/10 14:08

    അനുഭവങ്ങളിൽ തീവ്രതയുണ്ട്……

    ReplyDelete
  41. പുലരിയില്‍ വിരിഞ്ഞു നില്‍ക്കുന്ന പൂവുകള്‍ കാണാന്‍ എന്ത് രസമാണ്
    ആ പൂവിതളുകളില്‍ ഇത്തിരി മഞ്ഞു കാണികള്‍ കൂടെ നിറഞ്ഞു
    നില്‍ക്കുമെങ്കില്‍ അതിലും മനോഹരമാകുകില്ലേ ...?
    ഇവിടെ പൂവായ് വിരിഞ്ഞ നിങ്ങളെയും മഞ്ഞു തുള്ളികളായി മാറിയ
    നിങ്ങളുടെ പ്രിയ സുഹുര്‍ത്തുക്കളെയും കണ്ടപ്പോള്‍ ഞാന്‍ പോലും
    അറിയാതെ എന്റെ മനസ്സും നിറഞ്ഞു ...!!

    ഇവിടെ കുറിച്ചിട്ട മനോഹരമായ വരികള്‍ സുഖന്തം വിതറിയ പൂവായ്
    എനിക്കനുബവപ്പെട്ടു ..ആ സുഖന്തം എന്നും നില നില്‍ക്കട്ടെ എന്ന്
    ഞാന്‍ ആഗ്രഹിക്കുന്നു ....

    ആശംസകള്‍ ... വീണ്ടും ..കാണാം ...

    ReplyDelete
  42. nurunginte puthiya post kandappol
    veendum vannathanu.ashrafine parichayappettallow.
    ini munnottupokuka

    ReplyDelete
  43. ഹാ പുഷ്പമേ

    ReplyDelete
  44. വിരിഞ്ഞാൽ കൊഴിയാത്ത ഏതു പുഷ്പമാ മാഷേ, ഈ ഭൂമിയിൽ ഉള്ളത്... ചിലർ കുറച്ചു നേരത്തെ,മറ്റു ചിലർ കുറച്ചു വൈകിമാത്രം കൊഴിയുന്നു. പക്ഷെ, എല്ലാവരും കൊഴിഞ്ഞല്ലേ തീരൂ...
    പിന്നെന്തിനീ സങ്കടം മാഷെ...?

    ആശംസകൾ...

    ReplyDelete

subairmohammed6262@gmail.com