Sunday, 30 January, 2011

സാമി അസിമാന്ദയുടെ മന:സാക്ഷി

              

                                                              സ്വാമി അസിമാനന്ദ           

യഥാവിധി നിർവചിക്കാനാവത്ത രണ്ട് സത്യാവസ്ഥകളാണ് മനസ്സും മന:സാക്ഷിയും.കാരുണ്യം, സ്നേഹം, അനുകമ്പ തുടങ്ങിയ വികാര-വിചാരങ്ങൾ ഓരോ മനസ്സിൽ നിന്നും ഏതളവിൽ എത്രമാത്രം പുറന്തള്ളപ്പെടും എന്ന് പറയുക പ്രയാസമാണ്. മദർ തെരേസ്സയെയും ജോർജ് ബുഷിനെയും കുറിച്ച് ഒരു നിമിഷം ചിന്തിക്കുക. ആദ്യത്തേത് കാരുണ്യത്തെ ഒന്നാകെ തന്റെ ചിറകിനടിയിലേക്ക് ആവാഹിച്ച മഹനീയ മാതൃക. രണ്ടാമത്തേത് ലക്ഷക്കണക്കിന് നിരപരാധികളെ നിഷ്ട്ടൂരം കൊന്ന് കൂട്ടുന്നതിനു രംഗസജ്ജീകരണം നടത്തിയിരുന്ന ഭരണാധികാരി. ഇതിനെ രണ്ടിനെയും രണ്ടളവിൽ നമ്മിൽ പലരും ആദരിക്കുകയും ബഹുമാനിക്കുകയും  കൂടെ ചേർന്ന് നിന്ന് ഫോട്ടോ എടുക്കാൻ മത്സരിക്കുകയും ചെയ്യുന്നു. ഇവിടെ നാം കൽ‌പ്പിച്ച് കൊടുക്കുന്ന “മന:സാക്ഷി” തല കീഴായികിടന്ന് നമ്മെ തന്നെ തുറിച്ച് നോക്കി സങ്കടപ്പെടുകയും കണ്ണ്റുക്കി കാണിക്കുകയും ചെയ്യുന്നില്ലേ ?

ദേശസ്നേഹത്തിന്റെ മൊത്തകുത്തക തങ്ങൾക്ക് മാത്രമെന്ന് അവകാശപ്പെട്ടിരുന്ന രാഷ്ട്ടീയപാർട്ടികളും, മത സംഘടനകളും ഒന്നാകെ ഒരേ സ്വരത്തിൽ ഭീകരവാദികൾ തീവ്രവാദികൾ എന്ന് മാത്രം വിളിക്കപ്പെട്ടിരുന്നത് അല്ലെങ്കിൽ മുദ്ര ചാർത്തപ്പെട്ടിരുന്നത് മുസ്ലിം നാമധാരികളെയോ സംഘടനകളെയോ രാഷ്ട്ടീയ പാർട്ടികളെയോ മാത്രമായിരുന്നു. ഇന്നലെ വരെ പൊട്ടിതെറിച്ച ബോംമ്പുകളുടെ ഒക്കെ അവകാശികൾ ഇത്തരക്കാർ മാത്രമെന്നായിരുന്നു അവരോടൊപ്പം അധികാരിവർഗവും ഭരണവർഗവും കണ്ടിരുന്നത്. നമ്മുടെ പത്രമാധ്യമങ്ങൾ പോലും പരസ്പര ശത്രുതയുടെ വിത്ത് പാകുംവിധമായിരുന്നു അക്ഷരകൂട്ടങ്ങളെ പെറുക്കിവെച്ചിരുന്നത്.

ഓരോ ബോം മ്പുകൾ പൊട്ടുമ്പോഴും, നിരപരാധികൾ ചിതറിതെറിക്കുമ്പോഴും ഞാൻ എനിക്കറിയാവുന്ന മുസ്ലിം മനസ്സുകളോട് ചോദിക്കും: “ തുല്ല്യതയില്ലാത്ത ഈ ക്രൂരത എന്തിന്? ഏതെങ്കിലും മതദർശനം ഇതിനെ പ്രോത്സാഹിപ്പിക്കുന്നുണ്ടോ ? ഇത് കൊണ്ട് എന്ത് നേട്ടം? ”
ഇങ്ങനെ ഒട്ടനവധി ചോദ്യങ്ങളും ശകാരങ്ങളും കോപങ്ങളൂം സങ്കടങ്ങളും എന്നിൽ നിന്നും പ്രവഹിച്ചിരിന്നു(അതിനു വലിയ മാറ്റം ഇപ്പോഴും സംഭവിച്ചിട്ടില്ല). കാരണം,“ ഒരു നിരപരാധിയെ വധിച്ചാൽ ജനസമൂഹത്തെ മുഴുവൻ വധിച്ചതിന് തുല്ല്യമെന്നും,പൊറുക്കപ്പെടാത്ത അപരാധമെന്നും“ പടിപ്പിക്കുന്ന ഒരു തത്വസംഹിതയിൽ വിശ്വസിക്കുന്നവനാണ് ഞാനെന്നുള്ളത് കൊണ്ട്.

ഇത്തരം അനിശ്ചിതാവസ്ഥയിലേക്ക് പെയ്യതിറങ്ങിയ നിലാമഴയായിരിന്നു “അസിമാന്ദയുടെ മന:സാക്ഷി“. മലേഗാവിലും, സംചോതാ എക്സ്‌പ്രസ്സിലും , അജ്മീറിലും, മക്കാ മസ്ജിദിലും, തുടങ്ങി ഒട്ടനവധി സ്ഫോടങ്ങൾക്ക് ഉത്തരവാദി താനും തന്റെ സംഘക്കാരാണെന്നും പറഞ്ഞുള്ള മൊഴി ഡിസംബർ 18 നു തീസ് ഹസാരി കോടതിയിലെ മെട്രോപോളിറ്റൻ മജിസ്ട്രോറ്റ്  ദീപക് ദബാസിന് മുംമ്പാകെ ദൃഡനിശ്ചയത്തോടെ രേഖപെടുത്തുമ്പോൾ പോലും നമ്മുടെ പ്രധാന പത്രമാധ്യമങ്ങൾക്കൊക്കെ മൈവുനവൃതമായിരിന്നു. പരപ്രേരണയോ യാതെരുവിധ സമ്മർദ്ദമോ ഇല്ലാതെ,  ജയിലിൽ തന്നോടൊപ്പം കഴിഞ്ഞ “നിരപരാധിയായ കലീം എന്ന മനുഷ്യസ്നേഹിയുടെ“ സ്നേഹ-പരിചരണത്തിൽ മനംകുളിർത്ത് മന:പരിവർത്തനമുണ്ടായ സാമി അസിമാനന്ദ  “എന്നെ വധശിക്ഷക്ക് വിധിക്കുമെന്നറിയാം, എങ്കിലും എനിക്ക് കുറ്റസമ്മതം നടത്തണം “ എന്ന് പറയുമ്പോൾ , ഇതിന്റെ പേരിൽ ക്രൂരമായി പീഡിപ്പിക്കപെട്ട് വർഷങ്ങളായി ജയിൽവാസമനുഭവിക്കുന്ന അനേകം നിരപരാധികളൂടെ മനസ്സിലേക്കും, അവരുടെ കുടുംബത്തിലേക്കും, അവർ പ്രതിനിധാനം ചെയ്യുന്ന ചുറ്റുപാടുകളിലേക്കും അടിച്ച് വീശിയ “ആശ്വാസത്തിന്റെ തോത്“ അളക്കുക പ്രയാസമാണ്.

ഇവിടെയാണ് അസിമാനന്ദയുടെ മന:സാക്ഷി പ്രസക്തമാകുന്നത് . ഇത് പോലെ, ഏത് തരം ഭീകരവാദമോ  തീവ്രവാദമോ ആകട്ടെ. അവർ ചെയ്യുന്നതിന്റെ ഉത്തരവാദിത്വം അവരവർ തന്നെ തുറന്ന് പറഞ്ഞ് നീതിന്യായ വിവസ്ഥക്ക് മുന്നിൽ സാക്ഷ്യപെടാൻ മനസ്സ് കാട്ടിയാൽ എത്രയോ നിരപരാധികൾക്ക് അതിക്രൂരമായ പീഡനങ്ങളീൽ നിന്നും മോചനം കിട്ടും. അല്ലങ്കിൽ, അതിനു വിധേയരാവാതിരിക്കൻ കഴിയും.( ലഷ്ക്കറെ തയ്യിബയോ, അൽ- ജിഹാദോ, അൽ-ഉമ്മയോ, അൽ-ഉസാമയോ, അൽ-ഹുജിയോ ആരുമായികൊള്ളട്ടെ അസിമാനന്ദയെ പോലെ ആർജ്ജവത്തോടെ ദൃഡനിശ്ചയത്തോടെ പരസ്യമായി വിളിച്ച് പറയുക. 

ഒരു കാര്യം കൂടി ഓർമപ്പെടുത്തി കൊള്ളട്ടെ: മതേതര-ജനാധിപത്യമെന്ന് വിശേഷിപ്പിക്കുന്ന ഇന്ത്യൻ ഭരണകൂടത്തിന്റെ വിശ്വാസിയതയെ ഒരു പരിധിവരെ നിലനിർത്തുവാൻ  സഹായിച്ചത് സത്യസന്ധത കൈമോശം വരാതെ കാത്ത് സൂക്ഷിച്ച  ഹേമന്ത് കർക്കരെ എന്ന ധീരനായ അന്വേഷണ ഉദ്ധോഗസ്ഥനായിരിന്നു. ഹിന്ദുത്വഭീകരതയുടെ തീവ്രമുഖം പൊളിച്ചടുക്കി ഇന്ത്യൻ മനസാക്ഷിക്ക് മുന്നിലേക്കിട്ട ആ ധീരരക്തസാക്ഷിയെ ആദരവോടെ സ്മരിക്കട്ടെ. {മുംബൈ ഭീകരാക്രമണത്തിനിടയിൽ അദ്ധേഹം വെടിയേറ്റ് മരിക്കാനിടയായ സംഭവം വിവാദവിഷയവും അന്വേഷണവിഷയവുമാണ്. സത്യം എന്നെങ്കിലും പുറത്ത് വരുമെന്ന് പ്രതീക്ഷിക്കാം .} പ്രാർഥനയോടെ ....  


 50 comments:

 1. കത്തിയും കടാരയും , ബോംമ്പും കമ്പും, കുന്തവും പന്തവും എടുക്കുന്നവരോട് ഒരു അപേക്ഷ: ബഹുഭൂരിപക്ഷം ജനങ്ങളൂം സമാധാനകാംക്ഷികളാണ്. അത്കൊണ്ട്, ഞങ്ങളുടെ സ്വസ്ഥതയും സമാധാനവും നഷ്ട്ടപെടുത്തരുതെ.
  പ്രിയ സ്നേഹിതർ പ്രതികരിക്കുക.

  ReplyDelete
 2. അസിമാനന്ദ ഒരുപാട് ചോദ്യങ്ങള്‍ക്കു ഉത്തരമാവുകയാണ്. ഒപ്പം വര്‍ഗ്ഗീയതയുടെ പേരില്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും പുറന്തള്ളപ്പെട്ടുകൊണ്ടിരുന്ന ഒരു വിഭാഗത്തിന്നു ഒരു ആശ്വാസവും. ഇന്ത്യന്‍ മണ്ണില്‍ നിന്നുകൊണ്ട് നമ്മുടെ നാടിന്നെതിരെ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്തി മാതൃകാ പരമായി ശിക്ഷിക്കുവാന്‍ എളുപ്പമാണ്. അതെങ്കിലും നാം നിക്ഷ്പക്ഷമായ് അടിയന്തിരമായി ചെയ്യേണ്ടതുണ്ട്. മനസ്സുകള്‍ മാറട്ടെ. അതിനായ് പ്രാര്‍ത്ഥിക്കാം.

  ReplyDelete
 3. സമകാലിക പ്രസ്ക്തിയുള്ള കുറിപ്പ് , കാലാ കാലമായി മുസ്ലിം ഭീകരവാധം എന്ന ഉമ്മാക്കിയുടെ പുറത്ത് തഴച്ചു വളരുകയായിരുന്നു ഫാസിസം . ഒരു നുണ നൂറു തവണ ആവര്ത്തിച്ചാല്‍ സത്യമാക്കാമെന്ന ഗീബല്സിന്റെ തത്വം ഹിറ്റ്ലര്ക്ക് ശേഷം ഇത്ര സമര്ത്തമായി ഉപയോഗിച്ചത് ഇന്ത്യന്‍ ഫസിസ്റ്റ് ശക്തികളാണ്‌ . പിടിച്ചതിനെക്കാള്‍ വലുത് പുറത്തുവരുവാനാണ്‌ സാധ്യത.
  വളരെ നന്ദി എസ്സ്. എം സാദിഖ്

  www.sunammi.blogspot.com

  ReplyDelete
 4. അവനവന്റെ ശരികള്‍ .ഹിറ്റ്‌ ലറുടെ ജൂതരോടുള്ള ക്രൂരതകള്‍ കെട്ടുകഥകളാണെന്നു പറയുന്നവരും ഉണ്ട് .

  അതി വിചിത്രമാണ് മനുഷ്യന്റെ കാര്യം

  ReplyDelete
 5. njan k.m rasheedka paranjathinodu yogikunnu ...

  ReplyDelete
 6. ചെയ്യുന്നതിന്റെ ഉത്തരവാദിത്വം അവരവർ തന്നെ തുറന്ന് പറഞ്ഞ് നീതിന്യായ വിവസ്ഥക്ക് മുന്നിൽ സാക്ഷ്യപെടാൻ മനസ്സ് കാട്ടിയാൽ എത്രയോ നിരപരാധികൾക്ക് അതിക്രൂരമായ പീഡനങ്ങളീൽ നിന്നും മോചനം കിട്ടും......wht shd i say more than this

  ReplyDelete
 7. അസിമാനന്ദയുടെ കുറ്റസമ്മതം ഒരു 'പെട്ടിക്കൊളത്തില്‍' എങ്കിലും വന്നല്ലോ ആശ്വാസം.
  (ബുഷിനെ ആദരിച്ചത് എഴുതിയല്ലോ.. 'രാജാധിരാജാ..ഇന്ത്യയിലെ നൂറുകോടി ജനങ്ങള്‍ താങ്കളെ ബഹുമാനിക്കുന്നു' എന്ന് ഒരു ഉളുപ്പുമില്ലാതെ നമ്മുടെ തലൈവര്‍ പറഞ്ഞപ്പോള്‍ ആ സര്ടാര്‍ജിയോട് ഉള്ള ബഹുമാനവും പോയിക്കിട്ടി!)

  ReplyDelete
 8. സമാധാനകാംക്ഷികളായ സാധാരണ ജനത്തിനു ഇതു തിരിച്ചറിവിന്റെ അസുലഭാവസരം.

  കുളംകലക്കി മീൻ പിടിക്കുന്ന നിക്ഷിപ്തതാല്പര്യക്കാരുടെ അസത്യപ്രചാരണങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള അപൂർവ്വാവസരം.

  പരസ്പരഗുണകാംക്ഷയോടെ സമാധാനപൂർവ്വം ജീവിക്കാൻ പ്രതിജ്ഞയെടുക്കാനും പ്രവർത്തികാനുമുള്ള ഉജ്ജ്വലാവസരം.

  നമുക്ക് ശുഭാപ്തിവിശ്വാസികളാകാം.

  വൈവിദ്ധ്യമാർന്ന വിശ്വാസപ്രമാണങ്ങളിൽ വിശ്വസിക്കുന്നവരെ ബഹുമാനിക്കാനും അവരുമായി സമാധാനപൂർവ്വം സഹവസിക്കാനും തയ്യാറാകുക മാത്രമാണ് ഇന്ത്യയെപ്പോലെയുള്ള ഒരു പ്ലൂരലിസ്റ്റിക് സമൂഹത്തിന്റെ ബഹുമുഖപുരോഗതിക്ക് സഹായകമാകുക എന്ന സത്യം എല്ലാവരും മനസ്സിലാക്കിയെങ്കിൽ....

  ReplyDelete
 9. ജയ്ഹിന്ദ്...

  ReplyDelete
 10. പ്രസക്തിയുള്ള എഴുത്ത്. താങ്കളെ മുസ്ലീം ഭീകരവാദിയായി മുദ്ര കുത്താതിരിക്കട്ടെ.

  ഇന്ന് കലീം പെരുമ്പാവൂരിൽ വരുന്നുണ്ടെന്ന് കേട്ടു.

  ReplyDelete
 11. ചെയ്ത തെറ്റുകളെ പാശ്ചാത്താപത്തോടെ ഏറ്റു പറഞ്ഞു കുറ്റ സമ്മതം നടത്തുന്നവര്‍ക്ക് ദൈവത്തിന്റെ കോടതിയിലെ ശിക്ഷയില്‍ നിന്നും ഇളവു ലഭിക്കുന്നു . അവര്‍ സമൂഹത്തിന് മഹത്തായ മാതൃക കാണിക്കുന്നു . സ്വാമി അസിമാനന്ദയ്ക്കും അദ്ദേഹത്തിന്റെ മനമിളക്കിയ യുവാവ് കലീമിനും ഈ മഹത്തായ സന്ദേശം മനോഹരമാക്കിയ എസ്.എം സാദിഖിനും അഭിനന്ദനങ്ങള്‍ .

  ReplyDelete
 12. ലേഖനം നന്നായി.
  ഏത് മതസ്ഥനായാലും എത്രപേരുണ്ട് കുറ്റസമ്മതം നടത്താന്‍ തയ്യാറായിട്ട്? മതവികാരത്തിന്റെ പേരില്‍ നടത്തുന്ന ഭീകരത സ്ഫോടനപരമ്പരയിലേക്കെത്തുന്നതില്‍ മതമേലാളന്മാര്‍ക്കുള്ള പങ്ക് ചെറുതല്ല. കുഞ്ഞ് മനസ്സില്‍ കുത്തിവെക്കപ്പെടുന്ന വിഷത്തിന്റെ പ്രവര്‍ത്തനവേഗത വളരെയാണ്.

  ഒരസീമാനന്ദയ്ക്ക് പകരം
  ഒരു നസീറിന് പകരം
  ആയിരങ്ങള്‍
  ഈയാമ്പാറ്റകളായും
  ചാവേറുകളായും..

  മതത്തിന്റെ അന്ധത ബാധിച്ച
  കാലുഷ്യം നിറഞ്ഞ
  അഴിമതി നടമാടുന്ന
  ഇത്തരം മൂന്നാം ലോകനാടുകളില്‍ ഈ വിഷത്തെ നിര്‍മ്മാര്‍ജ്ജനം ചെയ്യുക ബുദ്ധിമുട്ട് തന്നെ.

  ReplyDelete
 13. സത്യം ഏറെനാൾ ഒളിഞ്ഞിരിക്കില്ല. ഒരുനാൾ അത് പുറം തോട് പൊട്ടിച്ചു പുറത്തുവരിക തന്നെചെയ്യും.അതുതന്നെയാണു ഇപ്പോൾ ഓരോന്നായി നാം കേട്ടുകൊണ്ടിരിക്കുന്നതും.
  കാലിക പ്രസക്തിയുള്ള നല്ലലേഖനം. അഭിനന്ദനങ്ങൾ.
  www.moideenangadimugar.blogspot.com
  (ഈവഴി ഇപ്പോൾ കാണാറില്ലല്ലോ..?)

  ReplyDelete
 14. വളരെ കാലികപ്രസക്തമായ എഴുത്ത്.

  ReplyDelete
 15. പ്രസക്തമായ പോസ്റ്റ്. തെറ്റ് ചെയ്താലും അതു തുറന്നുപറയാനുള്ള മനസ്സുണ്ടായല്ലൊ സ്വാമിക്കു്.

  ReplyDelete
 16. വെറുപ്പ് കൊണ്ട് വെറുപ്പിനെ നേരിടാനും സമാധാനം സ്ഥാപിക്കാനും കഴിയില്ല. പ്രശ്നങ്ങള്‍ പരസ്പരം പറഞ്ഞ് മാനവികതയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെങ്കില്‍ മതേതരജനാധിപത്യം ശക്തി പ്രാപിച്ചേ പറ്റൂ. നല്ല നിലയില്‍ െഴുതിയ പോസ്റ്റിന് നന്ദി !

  ReplyDelete
 17. This comment has been removed by the author.

  ReplyDelete
 18. നല്ല ലേഖനം.
  എത്ര ചർച്ച ചെയ്താലും എപ്പോഴും പ്രസക്തിയുള്ള ഒരു വിഷയമാണ്‌ മത തീവ്രവാദം. അതിപ്പോൾ ഹിന്ദു തീവ്രവാദമായാലും മുസ്ളിം തീവ്രവാദമായാലും. മതസൗഹാർദ്ദത്തിനു പേരു കേട്ട നമ്മുടെ കൊച്ചു കേരളത്തിൽ പോലും ഇത്തരം നീചകൃത്യങ്ങൾക്ക് വേരോട്ടമുണ്ടെന്ന കാര്യം ഒരു ഞെട്ടലോടെയാണ്‌ കേട്ടത്.

  http://satheeshharipad.blogspot.com/

  ReplyDelete
 19. ഭികരതയ്ക്ക് മതമില്ലായെന്നു തെളിയിക്കാന്‍ സ്വാമി അസിമാനന്ദ സംഭവത്തിനു കഴിഞ്ഞു.
  കണ്ണാടിയല്ല...നമ്മുടെ മുഖമാണ്‌ വക്രിച്ചിരിക്കുന്നത്.

  ReplyDelete
 20. മാനുഷിക മൂല്ല്യങ്ങളെ ഉയർത്തിപിടിക്കുക.. അതല്ലാതെ രക്ഷയില്ല നമുക്ക.

  ReplyDelete
 21. gud view and presentation..But extremism is the bye product of all religion. so i remind u abt mr. yousuf's post above...........

  ReplyDelete
 22. അതെ...സത്യം എന്നെങ്കിലും പുറത്ത് വരുമെന്ന് പ്രതീക്ഷിക്കാം

  ReplyDelete
 23. ഭികരതയ്ക്ക് മതമില്ല

  ReplyDelete
 24. മതത്തിന്റെ ഭീകരമുഖങ്ങള്‍
  വൈകിയെങ്കിലും മനുഷ്യത്വം കാണിക്കുമെന്നു പ്രതീക്ഷിക്കാം

  ആശംസകള്‍

  ReplyDelete
 25. കലീമിന്റെ മുന്നിൽ നടത്തിയ അസിമാന്ദയുടെ കുറ്റസമ്മതം പത്രത്താളുകളിലൂടെ വായിച്ചപ്പോൾ പറഞ്ഞരിയിക്കാൻ പറ്റാത്ത ഒരു വികാരമാണുണ്ടായത്.”തെറ്റ്പറ്റുക മനുഷ്യ സഹജം തിരുത്തുന്നത് ദൈവീകം” എന്ന മദർ തെരേസയുടെ വചനം അന്വർത്ഥമാകുന്നു.

  ReplyDelete
 26. നല്ല പോസ്റ്റ്. പക്വതയുള്ള ഭാഷ.

  ReplyDelete
 27. കുഴപ്പമില്ലാതെ പറഞ്ഞിരിക്കുന്നൂ...

  ReplyDelete
 28. സത്യത്തിന്‌ ഒരു നാളുണ്ട്. അത് ഓരോന്നും പുലർന്ന് കൊണ്ടേ ഇരിക്കും.

  ReplyDelete
 29. കാലിക പ്രസക്തം.....

  ReplyDelete
 30. കുറ്റസമ്മതവും പശ്ചാത്താപവും നല്ലതു തന്നെ. പക്ഷേ അതു ചെയ്തതുകൊണ്ട് ആ പൊലിഞ്ഞുപോയ ജീവനുകൾ തിരികെ കിട്ടുമോ? തീവ്രവാദികളെല്ലാം തന്നെ തങ്ങളൊരു മൂഢസ്വർഗ്ഗത്തിലാണ് കഴിയുന്നതെന്ന് തിരിച്ചറിയുന്ന കാലത്തേ ഇവിടെ സമാധാനം പുലരൂ. നല്ല ലേഖനം സാദിക്ക്.

  ReplyDelete
 31. കാലിക പ്രസക്തമായ ലേഖനം.പക്ഷെ ഇതൊക്കെ തുറന്നു പറഞ്ഞാലും ഇന്നു ഭീകര വാദിയാണ്. പിന്നെ മുസ്ലിം നാമവും താടിയും ! . പോരെ പൂരം!

  ReplyDelete
 32. മനുഷ്യരിലെ സ്നേഹാംശം തന്നെയാണ് അന്തിമമായി വിജയം വരിക്കുക. ആ സ്നേഹത്തിന്റെ കാവല് ഭടന്മാരാവാന് നാം പ്രതികരിക്കുക - രാഷ്ട്രീയക്കാരനായി, കലാകാരനായി, എഴുത്തുകാരനായി....

  ReplyDelete
 33. വൈവിദ്ധ്യമാർന്ന വിശ്വാസപ്രമാണങ്ങളിൽ വിശ്വസിക്കുന്നവരെ ബഹുമാനിക്കാനും അവരുമായി സമാധാനപൂർവ്വം സഹവസിക്കാനും തയ്യാറാകുക മാത്രമാണ് ഇന്ത്യയെപ്പോലെയുള്ള ഒരു പ്ലൂരലിസ്റ്റിക് സമൂഹത്തിന്റെ ബഹുമുഖപുരോഗതിക്ക് സഹായകമാകുക എന്ന സത്യം എല്ലാവരും മനസ്സിലാക്കിയെങ്കിൽ....

  ReplyDelete
 34. മുംബൈ ഭീകരാക്രമണ കേസില്‍ കസബിനെ വധശിക്ഷക്ക് വിധിച്ചിരിക്കുന്നു. അത് ന്യായീകരണം അര്‍ഹിക്കുന്നു. എത്ര ആളുകളെയാണു അന്നയാള്‍ തുരുതുരാ കൊന്നുതള്ളിയത്. പക്ഷെ കസബിനൊ എട്ടോ പത്തോ കൂട്ടാളികള്‍ക്കൊ മാത്രം ചെയ്യാവുന്ന ഒരു കാര്യമല്ല അത്. അകത്ത് നിന്നുള്ള സപ്പോര്‍ട്ട് കൂടിയേ തീരൂ.അതെവിടുന്ന് ആരു എന്തിന് എന്നൊക്കെ ചോദ്യങ്ങള്‍ ഉണ്ട്.ഇതിനു പിന്നിലുള്ളവരും അസിമാനന്ദയെ പോലെ ഒരു നാള്‍ എല്ലാം തുറന്നു പറയും എന്നാശിക്കാം.

  ReplyDelete
 35. തെളിഞ്ഞ ചിന്തകള്‍..

  ReplyDelete
 36. നല്ല പോസ്റ്റ്‌...
  "എല്ലാ മുസ്ലിംകളും തീവ്രവാദികളല്ല. എന്നാല്‍ എല്ലാ തീവ്രവാദികളും മുസ്ലിംകളാണ്."

  എന്നത് ഇനിയിപ്പോ എങ്ങനെ തിരുത്തും?

  ReplyDelete
 37. നന്നായി എഴുതി.. ജയിലിലടക്കപ്പെട്ട നിരപരാധികളോടൊപ്പം പ്രാര്‍ഥനിയില്‍ പങ്കു ചേരാം. സത്യം പുലരാതിരിക്കില്ല. അതു പ്രകൃതി നിയമമാണല്ലോ.

  ReplyDelete
 38. നന്നായി എഴുതി.. എസ്സ്. എം സാദിഖ്
  സത്യം പുലരാതിരിക്കില്ല.
  കാലിക പ്രസക്തമായ ലേഖനം

  ReplyDelete
 39. കുറ്റബോധം തോന്നുന്നവർ അതു ഏറ്റു പറയും..... അതു സമൂഹത്തിനു നല്ലതാണു.... പക്ഷെ കുറ്റബോധം തീരെ തോന്നത്തവരെ സമൂഹം തിരിച്ചറിയണം.

  നല്ല ലേഖനം ... താങ്കൾക്ക്‌ ആശംസ്കൾ

  ReplyDelete
 40. ചിന്തിക്കാനും പ്രതികരിക്കാനും കഴിയുന്ന ജന സമൂഹങ്ങള്‍ ഉണ്ടാവട്ടെ..സത്യം എത്ര കാലം കഴിഞ്ഞും പുറത്തുവരും,നക്സല്‍ വര്‍ഗീസ്‌ കേസ് വഴിത്തിരിവായത്‌ പോലെ.
  --

  ReplyDelete
 41. സ്വാമി അസിമാനന്ദയുടെ നല്ല മനസ്സിന്(കുറ്റബോധം തോന്നിയ മനസ്സിന്) നന്ദി പ്രകാശിപ്പിച്ചും, എന്റെ കുറിപ്പിനെ സ്നേഹപൂർവ്വം സ്വീകരിച്ചു കമന്റ് തന്ന എല്ല്ലാവർക്കും ഉൾക്കാഴ്ച്ചയിൽ തിളങ്ങുന്ന മനസ്സോടെ നന്ദി………

  ReplyDelete
 42. മാധ്യമത്തിന്റെ എഴുത്തുകുത്തു പേജിൽ ഇത് വായിച്ചു. ആശംസകൾ

  ReplyDelete
 43. വെറുമൊരു പ്രതീക്ഷയല്ല...
  സത്യം പുറത്തു വരുക തന്നെ ചെയ്യും.........

  ReplyDelete
 44. കലീം എന്ന യുവാവിനെയാണ് ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടത്.

  http://yours-ajith.blogspot.com/2011/01/blog-post_27.html

  അന്ന് ആ വാര്‍ത്ത വായിച്ചപ്പോള്‍ എഴുതിയ ചെറുകുറിപ്പ് ഈ ലിങ്കില്‍ വായിക്കാം

  ReplyDelete
 45. സുരേഷ് മാഷിനും നന്ദി……..
  മുബൂസ് എന്ന അനുജനും നന്ദി………
  പിന്നെ, പ്രിയ അജിത് മാഷിനും നന്ദി…….

  ReplyDelete
 46. വിരോധമില്ലെങ്കില്‍ മലയാളത്തിലെ ഏക സോഷ്യല്‍ വെബ്സൈറ്റായ സുഹൃത്ത്.കോമില്‍ (www.suhrthu.com) താങ്കളുടെ രചനകള്‍ പ്രസിദ്ധീകരിക്കുക്ക,26500 അംഗങ്ങള്‍ ഉള്ള വെബ്സൈറ്റാണു,പൂര്‍ണ്ണമായും മലയാളത്തില്‍ ആണു ഈ സോഷ്യല്‍ വെബ് സൈറ്റ്,ഞാന്‍ അതിന്റെ അഡ്മിന്‍ ആണു, താങ്കളുടെ രചന അവിടെ പ്രസിദ്ധീകരിക്കുന്നത് എനിക്കും താങ്കള്‍ക്കും ഉപകാരപ്പെടും എന്ന്‍ വിശ്വസിക്കുന്നു

  സ്നേഹപൂര്‍വ്വം... നല്ലതു വരട്ടെ എന്നാശംസിക്കുന്നു

  ReplyDelete
 47. http://ienjoylifeingod.blogspot.com/ഒന്ന് നോക്കോ.

  ReplyDelete

subairmohammed6262@gmail.com