Wednesday 13 April, 2011

ഇഷ്ട്ടനമ്പറിന് പതിനാറ്കോടി അറുപത്തൊന്ന് ലക്ഷം

ഇഷ്ട്ടനമ്പറിന്  പതിനാറ്കോടി അറുപത്തൊന്ന് ലക്ഷം .
                               



                                                                  
                                             ണ്ടി ഓടാൻ പെട്രോൾ വേണം ഓടിക്കാനറിയാവുന്ന ഡ്രൈവർ വേണം. അപകടങ്ങളെഴിവാക്കാൻ പ്രാർഥനയോടും സൂക്ഷമതയോടും  കൂടി ഓടിക്കുകയും വേണം. നമ്പറിന്റെ പ്രസക്തി, മറ്റ് പല പ്രധാനപെട്ട  സർക്കാർ വക ചിട്ടവട്ടങ്ങൾക്ക്. പക്ഷെ, ഇവിടെ ഇതാ ഒരു മനുഷ്യൻ വെറും  കവുതുകത്തിന്  പതിനാറ്കോടി അറുപത്തൊന്ന് ലക്ഷം രൂപ ഇഷ്ട്ടനമ്പറിന് വേണ്ടി ചിലവാക്കിയിരിക്കുന്നു. ഇത് ഖത്തർ എന്ന രാജ്യത്ത്. ഇതിന് മുമ്പും ഇതിനെക്കാൾ കൂടിയ തുകക്ക് (62.64 കോടി രൂപക്ക്) ഇഷ്ട്ടനമ്പർ സ്വന്തമാക്കിയിട്ടുണ്ട് എന്നും പത്രം പറയുന്നു.
                                                                      
                                                                    
                                     കോടി കോടി മനുഷ്യർ ആഹാരത്തിനും വസ്ത്രത്തിനും പാർപ്പിടത്തിനും വേണ്ടീ ജീവിതസമരത്തിൽ നിരന്തരം പടപൊരുതുമ്പോൾ , ഇത്തരം മനുഷ്യർ കാട്ടികൂട്ടുന്ന സാമ്പത്തിക അഹങ്കാരത്തിന്  ഏത് പേരാണ് ചൊല്ലി വിളിക്കേണ്ടത് ? ഇഹലോകത്ത് ദൈവം മനുഷ്യരിൽ ചിലർക്ക് മറ്റ് ചിലരേക്കാൾ അനുഗ്രഹങ്ങൾ ചൊരിയുന്നു. ഈ അനുഗ്രഹങ്ങൾ ദൈവത്തിന്റെ അവുദാര്യമായി കണ്ട് വിനയാന്വിതരും നന്ദിയുള്ളവരുമാവുകയാണ് വേണ്ടത്. ഇത്തരം സാമ്പത്തിക അഹങ്കാരികളെ മനസ്സാ ഞാൻ ചെരിപ്പ് മാല അണിയിക്കട്ടെ.


                                                                             

38 comments:

  1. സമ്പത്തുള്ളവർക്ക് വില കൂടിയ കാർ വാങ്ങിക്കാം. നയന-മനോഹര സവുധങ്ങൾ പണിയാം. പക്ഷെ, യാതൊരു ഭലവുമില്ലാത്ത ഈ നമ്പർ ? സ്നേഹമുള്ള സ്നേഹിതർ പ്രതികരിക്കുക…….

    ReplyDelete
  2. എന്റെ മനസ്സിൽ , ഒരു തൂവൽ സ്പർശം പോലെയാണ് പ്രിയ ബ്ലോഗറന്മാരുടെ കമന്റ് . കമന്റ് എത്ര കൂടുതൽ വരുന്നോ സന്തോഷവും അത്ര കണ്ട് കൂടും. പക്ഷെ, എന്റെ ബ്ലോഗ് പലർക്കും ഡാഷ്ബോഡിൽ കാണാൻ കഴിയുന്നില്ല എന്ന് പറയുന്നു. അത് എന്ത് കൊണ്ടാണെന്ന് എനിക്കും മനസ്സിലാകുന്നില്ല. അറിയുന്നവർ പറഞ്ഞ് തരിക.

    ReplyDelete
  3. പൊങ്ങച്ചത്തിന് പല മുഖങ്ങളുണ്ട്. ചെയ്യുന്നവന് അതൊക്കെ അലങ്കാരമായി തോന്നും. വീക്ഷിക്കുന്നവര്‍ക്ക് മഹാ മണ്ടത്തരവും. മനുഷ്യത്വത്തിന്‍റെ തനിമയില്‍ നില കൊള്ളുന്നവന് പോങ്ങച്ഛതോട് പുച്ഛം തോന്നണം!

    ReplyDelete
  4. ഒരു കൂതറ കമന്റ് എന്റെ വക:

    ഇത്തരം കാര്യങ്ങള്‍ ഇന്ത്യയില്‍ ഉണ്ടെങ്കിലും ഇനിയും പ്രോത്സാഹിപ്പിക്കപ്പെടണം

    എന്നിട്ട് വേണം പോങ്ങചക്കാരന്റെ പണം സര്‍ക്കാര്‍ ഖജനാവില്‍ വീഴ്ത്താന്‍....

    എന്റെ ഫുത്തി എപ്പടി ?

    സസ്നേഹം
    വഴിപോക്കന്‍

    ReplyDelete
  5. “ശ്രീ ഭൂവിലസ്ഥിരമിന്നു നിന്റെ-
    യാഭൂതിയെങ്ങു പുനരെങ്ങുകിടപ്പിതോർത്താൽ”...ആരും ചോദിച്ചുപോകുന്ന ആ ദിനത്തെ ഓർക്കുന്നുമില്ല;ഓർക്കാൻ ഇഷ്ടപ്പെടുന്നുമില്ല.....

    ReplyDelete
  6. ലോകത്തിലെ സമ്പത്ത് വിരലില്‍ എണ്ണാവുന്നവര്‍ മാത്രം കയ്യടിക്കി വെച്ചിരിക്കുന്നു
    പകുതിയില്‍ അതികം വരുന്ന മനുഷ്യര്‍, മനുഷ്യനെന്ന പ്രാദമിക പരിഗണന പോലും
    ലഭിക്കാതെ ചാളകളിലും ചേരികളിലും പുഴുക്കളെ പോലെ നരകിക്കുന്നു
    ഒരു നേരത്തെ അന്നത്തിനുവേണ്ടി ഒരു രൂപ പോലുമില്ലാതെ
    വിശപ്പടക്കാന്‍ കുപ്പത്തൊട്ടിയില്‍ പട്ടികളോട് മല്ലടിച്ച് എച്ചില്‍ വാരിതിന്നുമ്പോള്‍
    ഇഷ്ട നമ്പരിനുവേണ്ടി കോടികള്‍ മുടക്കി ലോകത്തെ മുഴുവന്‍ വെല്ലുവിളിക്കുന്ന
    അഹങ്കാരിക്ക് എന്‍റെ വകയും ഒരു ചെരിപ്പേറ്

    ReplyDelete
  7. പുതിയ പോസ്റ്റ്‌ ഇടുമ്പോള്‍ ഒരു മെയില്‍ ചെയ്താല്‍ കൊള്ളാമായിരുന്നു
    ഗൂഗിള്‍ ഫ്രെണ്ട് കണക്റ്റ് ഉപയോഗിച്ച് ഫോളോ ചെയ്തിരുക്കുന്നവര്‍ക്ക്
    മെയില്‍ ചെയ്യാന്‍ എളുപ്പമാണ്

    ReplyDelete
  8. ഇതും ഒരു നമ്പരാ ............. പണമുള്ളവന്റെ..

    ReplyDelete
  9. എന്‍റെ വകയും ഒരു ചെരിപ്പേറ്

    ReplyDelete
  10. എന്റെ വക ചീമുട്ടയും,ചീഞ്ഞ തക്കാളിയും പിന്നാലെ........

    ReplyDelete
  11. ഒരു തൂറ്റെളക്കം മതി, കഴിഞ്ഞു എല്ലാവണ്റ്റേയും കൊമ്പ്‌

    ReplyDelete
  12. എന്റെ വക ഒരു ചെരിപ്പ് കൂടി എറിഞ്ഞേര്...

    ReplyDelete
  13. കാശ് എന്താണ് എന്ന് ചെയ്യേണ്ടേ എന്നറിയാത്തവർ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകൾ ഇങ്ങനെ പലതുമുണ്ടാകും കേട്ടൊ ഭായ്
    പൈസ ഉന്മാദം വർദ്ധിപ്പിക്കും എന്നും പറയുമല്ലോ...

    ReplyDelete
  14. This comment has been removed by the author.

    ReplyDelete
  15. ഉള്ളവന്‍ ഉയര്‍ന്നു കൊണ്ടേ ഇരിക്കും
    ഇല്ലാത്തവന്റെ കര്യംപിന്നെ പറവതുണ്ടോ
    പയിദാഹങ്ങള്‍ക്കുമപ്പുറം ഈ വിധ പോങ്ങന്മാരെ
    പോറ്റുക കഷ്ടം തന്നെ സര്‍ക്കാരിന് അല്പം കപ്പം കിട്ടുമല്ലോ
    അത് വഴി ഇവന്‍ മാരെ കണ്ടു കെട്ടാന്‍ എളുപ്പവുമായല്ലോ

    ReplyDelete
  16. പൊങ്ങച്ചത്തിന്റെ പല പല മുഖങ്ങൾ! അല്ലാതെന്തു പറയാൻ.

    ReplyDelete
  17. ഉള്ളവനെന്റെ നമ്പർ പ്ളേറ്റിന്‌ പണത്തിന്റെ നിറം കൂടും.ഇല്ലാത്തവന്റെ നമ്പർ പ്ളേറ്റിന്‌ ഇല്ലായ്മയുടെ കരി പിടിച്ചിരിക്കും.

    ReplyDelete
  18. അവര്‍ക്ക് എന്തും ആവല്ലോ ...........

    ReplyDelete
  19. " കോടി കോടി മനുഷ്യർ ആഹാരത്തിനും വസ്ത്രത്തിനും പാർപ്പിടത്തിനും വേണ്ടീ ജീവിതസമരത്തിൽ നിരന്തരം പടപൊരുതുമ്പോൾ , ഇത്തരം മനുഷ്യർ കാട്ടികൂട്ടുന്ന സാമ്പത്തിക അഹങ്കാരത്തിന് ഏത് പേരാണ് ചൊല്ലി വിളിക്കേണ്ടത് ? ഇഹലോകത്ത് ദൈവം മനുഷ്യരിൽ ചിലർക്ക് മറ്റ് ചിലരേക്കാൾ അനുഗ്രഹങ്ങൾ ചൊരിയുന്നു. ഈ അനുഗ്രഹങ്ങൾ ദൈവത്തിന്റെ അവുദാര്യമായി കണ്ട് വിനയാന്വിതരും നന്ദിയുള്ളവരുമാവുകയാണ് വേണ്ടത് ".

    പണം കുമിഞ്ഞു കൂടുമ്പോള്‍ പലപ്പോഴും ആരും ഇതൊന്നും ഓര്‍ക്കാറില്ല.

    ബ്ലോഗ് മീറ്റ് കഴിഞ്ഞപ്പോള്‍ ഞാന്‍ അന്വേഷിച്ചു. അപ്പോഴേക്കും 
    പോയതായി അറിഞ്ഞു.

    ReplyDelete
  20. ആ തുക അയാളുടെ കയ്യില്‍ ഇരുന്നത് കൊണ്ടു എന്ത് പ്രയോജനം ഇപ്പൊ സര്‍ക്കാരിനെങ്കിലും കിട്ടിയല്ലോ .അവര്‍ എന്തെങ്കിലുമൊക്കെ ചെയ്തോട്ടെ .ധനം ഇങ്ങിനെയൊക്കെയാണ് മറ്റുള്ളവര്‍ക്ക് പ്രയോജനപ്പെടുത്തുന്നത് ..
    ഇതില്‍ കൂടുതല്‍ തുകയ്ക്ക് അടുത്ത നമ്പര്‍ വാങ്ങുവാന്‍ ഇടയാകട്ടെ .
    ആശംസകള്‍

    ReplyDelete
  21. ഈ അഹമ്മതിയുടെ നേർക്ക് എന്റെ വകയും ഒരു ചെരുപ്പേറ്...

    ReplyDelete
  22. നന്നായി...ആശംസകള്‍...

    ReplyDelete
  23. ഓ....ഇതല്പം ‘വില’ കൂടിയ പൊങ്ങച്ചം തന്നെ.

    ReplyDelete
  24. കോർപ്പറേറ്റ് ലോകത്തിന്റെ പൊങ്ങച്ചം.ഒരല്പം കൂടിയ പൊങ്ങച്ചം,പൊങ്ങച്ചത്തിലും തങ്ങളെ തകർക്കാൻ ആരും ഉണ്ടാവരുത് എന്നാണീ കൂട്ടർ കരുതുന്നത്.

    ReplyDelete
  25. പണം കയ്യിലുള്ളവൻ അതിന്റേതായ ആഢംബരം കാണിക്കും... പണമില്ലാത്തവൻ അതിനെ വിമർശിക്കും....!
    പണമില്ലാത്തവന്റെ കയ്യിൽ പണം വന്നാലൊ...?
    തൂറാ........ആറാട്ടെന്ന് കേട്ടിട്ടില്ലെ. അതു തന്നെ ഫലം...!!

    ReplyDelete
  26. ഇങ്ങിനെ സംഘടിപ്പിക്കുന്ന ഫണ്ട്‌ ഖത്തര്‍ ചാരിറ്റിയിലേക്ക് മുതല്‍ കൂട്ടാവാറുണ്ട് , ഇതിന്‍റെ കാര്യം അറിയില്ല.
    അത്തരം ഒരു വാര്‍ത്ത ഇവിടെ വായിക്കാം..
    http://iloveqatar.net/forum/read.php?27,25286,25286

    ReplyDelete
  27. ekkaa ee paranjahtu karyam ee cash kondu paavangale sahayichirunengil marichupoumgol athinulla kkooliyum kondupogamayirunnu.

    ReplyDelete
  28. ആ ചെരുപ്പ് മാലയില്‍ എന്റെ പങ്കും ചേര്‍ക്കുന്നു.

    ReplyDelete
  29. ullavanu engine chilavaakkum ennorthulla dukhamaakaam..ellaathavanu ellaatha dhukhavum.

    ReplyDelete
  30. പണം ഇല്ലാത്തവര്‍ പിണങ്ങള്‍..! പണവും പവറും ഉണ്ടെങ്കില്‍ ഈ ഭൂലോകത്ത് എന്തും നടക്കും എന്നതിന്റെ ധാര്‍ഷ്ട്യം ആണ് ഇവര്‍ക്കൊക്കെ.!

    ഞാനും ഇവിടെ ഒരു ചെങ്ങായി ആയി കൂടിയിട്ടുണ്ട്.. :)

    ReplyDelete
  31. ദൈവം ഒരാളെ സമ്പത്ത് കൊണ്ട് അനുഗ്രഹിക്കുമ്പോള്‍ ആ കൂട്ടത്തില്‍ സമൂഹത്തിനു വേണ്ടി കുറെ കാര്യങ്ങള്‍ ചെയ്യാന്‍ കൂടി എല്പ്പിക്കുന്നുണ്ട് എന്നാണ് ഞാന്‍ കരുതുന്നത്. അയാള്‍ എന്തെങ്കിലും നന്മ ചെയ്യുന്നു എങ്കില്‍ ദൈവത്തിന്റെ അദൃശ്യമായ കരം അയാളെ കൊണ്ട് അത് ചെയ്യിപ്പിക്കുന്നു എന്നപോലെ.

    എന്നാല്‍ ദൈവ ഹിതത്തിനു വിപരീതമായി ഒരു ധനവാന്‍ പണം ചിലവാക്കുന്നുവെങ്കില്‍ അതിനുള്ള ശിക്ഷ ദൈവമായി കൊടുക്കും എന്ന് തന്നെ ആണെന്റെ വിശ്വാസം.

    ആ ചെരുപ്പുമാലയുടെ കൂടെ കൊടുക്കാന്‍ എന്റെ വക ഒരു അവജ്ഞ നിറഞ്ഞ നോട്ടം കൂടി ...

    ReplyDelete
  32. കോരന്(ശ്രീമാന്‍ കോരന്‍, പേര് ഉദ്ദരിച്ചതിന് ക്ഷമിക്കണം, ഇല്ലാത്തവരെ അങ്ങനെയല്ലേ വിളിക്കാറ് ) കഞ്ഞി കുമ്പിളില്‍ പോലുമില്ലാത്ത കാലം ; നമ്പറിനും സിക്സറിനും സ്പെക്ടത്തിനും കോടീശ്വരന്മാര്‍ വാരിയെറിയട്ടെ കോടികള്‍ . ചില്ലറ വല്ലതും സര്‍ക്കാര്‍ ഖജനാവിലും വീഴുമല്ലോ ! സര്‍ക്കാര്‍ സേവകര്‍ക്കും കഞ്ഞി കുടിക്കാലോ . ഇല്ലാത്ത കാശിനു വാങ്ങിയ ചെരിപ്പെറിഞ്ഞ് അതു നഷ്ടപ്പെടുത്താമെന്നല്ലാതെ വല്ല കാര്യവുമുണ്ടോ !

    ReplyDelete
  33. അഹങ്കാരത്തിനു കൈയ്യും കാലും വെച്ചാൽ..

    ReplyDelete
  34. സ്രഷ്ടാവിന്റെ അനുഗ്രഹങ്ങള്‍ക്ക്‌ നന്ദി കാണിക്കത്തവര്‍ക്ക് സ്വന്തം ജീവിതം പലപ്പോഴും ഓര്‍മ്മപ്പെടുത്തലുകള്‍ നല്‍കും....
    നാഥന്‍ നന്മയുടെ വഴിയെ നടക്കാന്‍ നമ്മെ സഹായിക്കട്ടെ ..

    ReplyDelete
  35. ഈ പോസ്റ്റും എന്റെ ഡാഷ് ബോര്‍ഡില്‍ കണ്ടില്ല. എന്താണ് സാദിക്കിന്റെ പുതിയ രചനകളൊന്നുമില്ലാത്തതെന്ന് തേടി വന്നപ്പോഴാണിതൊക്കെ കാണുന്നത്. മെയില്‍ അയച്ചാല്‍ നന്നായിരുന്നു.

    ReplyDelete

subairmohammed6262@gmail.com