Thursday 2 June, 2011

സോക്രട്ടീസിന്റെ ദൈവസങ്കല്പം; സായിബാബയുടെയും




സോക്രട്ടീസിന്റെ ദൈവസങ്കല്പം; സായിബാബയുടെയും.



               ബി. സി. നാലാം നൂറ്റാണ്ടിൽ ജീവിച്ച ഗ്രീക്ക ദാർശനികനായ സോക്രട്ടീസിന്റെ സുദൃഢമായ ദൈവവിശ്വാസത്തെ കുറിച്ച് ,ഫ്രഞ്ച് തത്വചിന്തകനും വിപളവകാരിയുമായ വോൾട്ടയർ ( 1694-1778) രചിച്ച “Philosophical Dictionary” എന്ന വിഖ്യാത കൃതിയിലെ “സോക്രട്ടീസ് ”എന്ന അദ്ധ്യായത്തിൽ ഇങ്ങനെ വായിക്കാം: “മെർക്കുറിയുടെ ദേവാലയത്തിൽ തിരുകാഴ്ച്ച സമർപ്പിച്ച് മടങ്ങുകയായിരുന്ന രണ്ട് ഏതൻസ് പൌരന്മാർ സോക്രട്ടീസിനെ ചൂണ്ടി പറഞ്ഞു: ‘തിരുകാഴ്ച്ചയായി താറാവിനെയും ചെമ്മരിയാടിനെയും ബലി നൽകാതെ തന്നെ ഒരാൾക്ക് സുകൃതിയാകാൻ കഴിയും എന്ന് വിശ്വസിക്കുന്ന അവിശ്വാസിയല്ലേ താങ്കൾ?’
                                             സ്വതസിദ്ധമായ ലാളിത്യത്തോടെ ബുദ്ധിപൂർവ്വമായ വാക്ക്ചാതുരിയോടെ സോക്രട്ടീസ് അവരെ വിളിച്ചു. "കൂട്ടുകാരേ,,നിങ്ങൾ അനുവദിക്കുമെങ്കിൽ ഞാനൊരു
 കാര്യം പറയട്ടെ. ഒരു മനുഷ്യൻ ദൈവത്തോട് പ്രാർഥിക്കുന്നു. ദൈവത്തെ അകമഴിഞ്ഞ് സ്നേഹിക്കുന്നു. തന്റെ ദുർബലമായ മാനുഷികപ്രകൃതി അനുവദിക്കുന്നിടത്തോളം ദൈവികഗുണങ്ങൾ ജീവിതത്തിൽ പകർത്താൻ ശ്രമിക്കുന്നു. തന്റെ കഴിവിൽ പെടുന്ന എല്ലാ നന്മകളും പ്രാവർത്തികമാക്കുവാൻ ശ്രമിക്കുന്നു. അങ്ങനെയുള്ള മനുഷ്യനെ നിങ്ങൾ എന്ത്  വിളിക്കും ?”
                
           “ഒരു തികഞ്ഞ മതഭക്തൻ” അവർ പറഞ്ഞു.

                                                സോക്രട്ടീസ് തുട്ര്ന്നു. “അങ്ങനെയെങ്കിൽ, ഒരു സർവ്വശക്തനെ ആരാധിക്കുന്നതിനൊപ്പം തന്നെ നമുക്ക് ഒരു തികഞ്ഞ മതഭക്തനാവുകയും ചെയ്യമല്ലോ ? പരിശുദ്ധനായ ആ പ്രപഞ്ചശില്പി ആകാശത്തിൽ ഗോളങ്ങളെ അണിനിരത്തുകയും വിവിധങ്ങളായ ജീവിവർഗ്ഗങ്ങളെ സൃഷ്ട്ടിച്ച് അവയ്ക്ക് ജീവനും ചലനശേഷിയും നൽകുകയും ചെയ്യ്തപ്പോൾ അവൻ ഹെർക്കുലീസിന്റെ കരങ്ങളോ, അപ്പോളയുടെ മന്ത്രവീണയോ, പാനിന്റെ ഓടക്കുഴലോ ഉപയോഗിച്ച് എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ ?”
അതൊന്നും ഉപയോഗിച്ചിട്ടുണ്ടാവാൻ സാധ്യതയില്ല. അവർ പറഞ്ഞു.
“അപ്പോൾ ദൈവത്തിന്  ഈ കാണുന്നതെല്ലാം സൃഷ്ട്ടിക്കുവാൻ വേറാരുടെയും സഹായം ആവശ്യമില്ല്ങ്കിൽ, അവൻ ഇതിനെയൊക്കെ നിലനിർത്തുന്നത് മറ്റാരിലൂടെയോ ആണെന്നു വിശ്വസിക്കാനും നിർവ്വാഹമില്ല. നെപ്റ്റ്യൂൺ കടലിന്റെ ദേവനും,യൂളസ് കാറ്റിന്റെ ദേവനും, യൂണോ വായുവിന്റെ ദേവനും, സിറിയസ് വിളവെടുപ്പിന്റെ ദേവതയുമാണെങ്കിൽ അവരിലൊരാൾ         ശാന്തമായ അവസ്ഥ    ആഗ്രഹിക്കുമ്പോൾ മറ്റുള്ളവർ കാറ്റും കോളുമാണ് തീരുമാനിക്കുന്നതെങ്കിലോ ? അങ്ങനെയെങ്കിൽ പ്രപഞ്ചത്തിൽ ഇന്ന് കാണുന്ന വ്യവസ്ഥ ഉണ്ടാവുക സാധ്യമല്ലന്ന് വളരെ വ്യക്തമാണല്ലോ. നിങ്ങൾ സൂര്യന് നാല് വെള്ളകുതിരകളെയും ചന്ദ്രന് നാല് കറുത്ത കുതിരകളെയും സങ്കല്പിക്കുന്നു. പക്ഷെ, രാവും പകലും ഉണ്ടാകുന്നത് എട്ട് കുതിരകൾ മൂലം ആയിരിക്കുന്നതിനേക്കാൾ എത്രയോ മടങ്ങ് കൂടുതൽ സാധ്യത ഗോളങ്ങൾ അവയുടെ നാഥന്റെ ആക്ഞാനുസാരം ചലിക്കുന്നത് മൂലമായിരിക്കാനല്ലേ?

ഏതൻസുകാർ രണ്ടുപേരും അദ്ധേഹത്തെ തുറിച്ച് നോക്കി. പക്ഷെ,  മറുപടി ഒന്നും പറഞ്ഞില്ല.
                            
                               ചുരുക്കത്തിൽ സോക്രട്ടീസ് അവരോട് സമർഥിച്ചത് : പുരേഹിതന്മാർക്ക് പണം നൽകാതെ തന്നെ വിളവെടുപ്പ് നടത്താം. ഡയാനയുടെ ക്ഷേത്രത്തിൽ  വെള്ളിപ്രതിമകൾ സമർപ്പിക്കതെ തന്നെ വേട്ടക്ക് പുറപ്പെടാം. പൊമാനോ മനുഷ്യന് ഫലങ്ങളോ, നെപ്റ്റ്യൂൺ കുതിരകളെയോ നൽകുകയില്ല. അതിനാൽ എല്ലാം സൃഷ്ട്ടിച്ച സർവാധിനാഥനായ ദൈവത്തോടാണവൻ ഇതിനെല്ലാം നന്ദി പറയേണ്ടത്.

                                    ലോകഗതിയെ കുറിച്ച് അഭിക്ഞനും  അദ്ധേഹത്തിന്റെ ശ്യഷ്യനുമായിരുന്ന “സെനഫോൻ” സോക്രട്ടീസിനെ മറ്റി നിർത്തി പറഞ്ഞു: “അങ്ങയുടെ പ്രഭാഷണം വിസ്മയകരമായിരുന്നു.ഓറാക്കിളിനേക്കാൾ നന്നായി അങ്ങ് സംസാരിച്ചു.അത്കൊണ്ട്  തന്നെ അങ്ങ് നഷ്ട്ടത്തിൽ പെട്ടവനാകാൻ പോകുന്നു. അങ്ങയോട് സംസാരിച്ച രണ്ട് പേരിലൊരാൾ ക്ഷേത്രത്തിൽ ബലികൊടുക്കുവനുള്ള താറവിനെയും ചെമ്മരിയാടിനെയും വിൽക്കുന്ന കശാപ്പുകാരനും, മറ്റവൻ വെള്ളിയിലും പിച്ചളയിലും ദൈവവിഗ്രഹങ്ങൾ നിർമിച്ച് വിറ്റ് ലാഭമുണ്ടാക്കുന്നവനുമാണ്. അവരുടെ കച്ചവടത്തിന് കോട്ടമുണ്ടാക്കുന്ന അങ്ങയിൽ അവർ മതനിന്ദാ കുറ്റം ആരോപിക്കും. അങ്ങയെ നശിപ്പിക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന മെലിസ്റ്റിനും അനിറ്റസ്സിനും അവർ അങ്ങയെ ഒറ്റുകൊടുക്കുകയും ചെയ്യും. എന്നോടോ (സെനാഫോൺ) പളേറ്റോവിനോടൊ മാത്രം പറയാവുന്ന കാര്യം കശാപ്പ്കാരനോടും വിഗ്രഹം നിർമ്മിക്കുന്നവനോടും പറയുന്നതിൽ നിന്നും അങ്ങയുടെ പ്രസിദ്ധമായ പ്രക്ജ്ഞ അങ്ങയെ തടയേണ്ടതായിരുന്നു.

                             താനും നാളൂകൾക്കകം അഞ്ഞൂറംഗ സഭയെ കൊണ്ട് സോക്രട്ടീസിനെ കുറ്റവാളിയെന്ന് വിളംബരപ്പെടുത്താനും അദ്ധേഹത്തിനു വധ ശിക്ഷ വിധിക്കാനും ശത്രുക്കൾക്ക് കഴിഞ്ഞു. അങ്ങനെ ദൈവത്തിന്റെ ഏകത്വത്തിന് വേണ്ടി നിലകൊണ്ടതിനാൽ സോക്രട്ടീസിന് വിഷം കുടിക്കേണ്ടിവന്നു. ഏതൻസുകാർ പിന്നീട് അദ്ധേഹത്തിന്റെ പേരിൽ ഒരു ക്ഷേത്രം നിർമിച്ചു.  സകല ദേവാലയത്തിനും എതിരെ ശബ്ദിച്ച അതേ സോക്രട്ടീസിന്റെ പേരിൽ തന്നെ എന്നത് “ഒരു ജാതി ഒരു മതം ഒരു ദൈവം  മനുഷ്യന്”എന്ന് വാദിച്ച ശ്രീനാരായണ ഗുരുവിനെ ഒരു പ്രത്യക വിഭാഗം  പ്രതിഷ്ട്ടയാക്കിയതിനു തുല്ല്യമോ?

                     നി നമുക്ക് സായിബാബയിലേക്ക് വരാം. 1926 nov 23  ആഡ്രയിലെ പുട്ടുപർത്തിയിൽ പിറന്ന സത്യനാരായണ രാജു എന്ന പതിനാല് കാരൻ 1918 -ല്‍     അന്തരിച്ച ആത്മീയഗുരുവായ ഷിർദ്ധിസായിയുടെ പുനർജന്മമാണെന്ന് അവകാശപെട്ട് കൊണ്ട് ഇന്ത്യൻ ആത്മീയതയിലെ ഗ്രാമീണവിശ്വാസത്തിലേക്കിറങ്ങി.1944-ൽ ഏതാനും അനുയായികൾ ചേർന്ന് സത്യസായിബാബയുടെ പേരിൽ ആദ്യ ക്ഷേത്രം പുട്ടുപർത്തിയിൽ പണിതുയർത്തി.(പിന്നീട് നടന്നതെല്ലാം കാലം സാക്ഷി) ഇക്കാലം കൊണ്ട് സ്വയം പ്രഖ്യാപിത അവതാരത്തിന്റെ    ആസ്തി 
            45000 കോടിക്ക് മേലെ വളർന്നു. എതിരാളികൾ പറയും പോലെ ശൂന്യതിയിൽ നിന്നും സ്വർണ്ണമാലയും, മോതിരവും, റാഡോവാച്ചും, ശിവലിംഗവും, വിഭൂതിയും മറ്റും സൃഷ്ട്ടിക്കുന്ന മാന്തിക(ജാല)വിദ്യകൊണ്ട് മാത്രമായിരുന്നില്ല സായിബാബ തന്റെ ഈ ബ്രന്മാണ്ട-ബ്രഹത് സാമ്രാജ്യം കെട്ടിപൊക്കിയത്. “താൻ ആരെന്നും, നാം ശ്വസിക്കുന്ന അതേ ജീവവായുവാണ് സായിബാബ ശ്വസിക്കുന്നതെന്നും, ആ ജീവവായു വിഷലിപ്തമായാൽ നമ്മെ പോലെ തന്നെ സായിബാബയും പിടഞ്ഞ്പിടഞ്ഞ് മരിക്കുമെന്നും തിരിച്ചറിയാത്ത (അറിഞ്ഞിട്ടും വലിയ പ്രയോജനമില്ലാത്ത) ഒരു പ്രത്യക സമൂഹത്തിന്റെ (ഈ പ്രത്യക സമൂഹത്തിൽ നാനാജാതി മതസ്ഥരും ഉണ്ടേ) വിശ്വാസത്തിന്റെ മൂർദ്ധന്യത്തിലാണ് സായിബായേ പോലുള്ള അവതാരങ്ങൾ ഇന്ത്യൻ മണ്ണിൽ ജന്മമെടുത്ത് വളർന്ന് പന്തലിക്കുന്നത്. അത് കൊണ്ട് മാത്രമാണല്ലോ ,ഭഗവാൻ സായിബാബയിൽ ജീവിന്റെ തുടിപ്പ് നിലനിർത്താൻ ആധുനികവൈദ്യശാസ്ത്രം അവസാനവട്ട ശ്രമം നടത്തുമ്പോൾ സ്വദേശ-വിദേശ മാധ്യമപ്രവർത്തകരോട് ഗദ്ഗദഖണ്ഡരായി സായിഭക്തർ പറഞ്ഞത് .“ഭഗവാൻ മരിക്കില്ല. ഭഗവാൻ ഇപ്പോൾ ഏതോ അനുയായിയുടെ രോഗം മാറ്റാനുള്ള ശ്രമത്തിലാണ്.അദ്ധേഹം തൊണ്ണൂറ്റിആറാം വയസ്സിലെ മരിക്കു എന്നും പറഞ്ഞിട്ടുണ്ട്.” എന്ന് വിലപിച്ച് കണ്ണീർ വാർത്തത്, സമൂഹം അംഗീകരിക്കുന്ന ബഹുമാനിക്കുന്ന സമുന്നത വ്യക്തിത്വങ്ങളായിരുന്നു.”
                                                നി സായബായുടെ സേവനങ്ങളിലേക്ക് വരാം:-കഠിനമോ ലളിതമോ ആയ യാതൊരു അദ്ധ്വാനവും കൂടാതെ നാല്പത്തയ്യായിരം കോടിക്ക് മേലേ ആസ്തിൾ കുമിഞ്ഞ് കൂടുമ്പോൾ ബഹുഭൂരിപക്ഷം എന്ത് ചെയ്യും ? അത് തന്നെ സായിബാബയും ചെയ്യ്തു.മാത്രമല്ല,അദ്ധേഹം ചെയ്യ് ത സമൂഹസേവനത്തിന്റെയും ആതുരസേവനത്തിന്റെയും മാതൃക അദ്ധേഹത്തിന്റെ മനുഷ്യദൈവം അല്ലെങ്കിൽ അവതാരപുരുഷൻ എന്ന നിലനില്പിന് തന്നെ വളരെ വളരെ അത്യാവശ്യമല്ലേ ? ( അദ്ധേഹത്തിന്റെ ഇത്യാതി സദ്ശ്രമങ്ങളെ നിസാരവത്കരിക്കാൻ ഒട്ടും ശ്രമിക്കുകയല്ല ഈ വെറും നിസരൻ.” ദയവ് ചെയ്യ്ത് സായിഭക്തർ കോപിക്കരുതേ) എനിക്ക് തോന്നിയ ചില സാധ്യതകൾ നിങ്ങളുമായി പങ്ക് വെക്കുക മാത്രം. ഞാൻ മാത്രമല്ല ഇങ്ങനെയെല്ലാം ചിന്തിക്കുന്നത്. പുരോഗമനചിന്തകരായ ഹിന്ദുമത വിശ്വാസികളിൽ നിന്ന് പോലും സായിബാബ വിമർശനത്തിന് വിധേയമായിട്ടുണ്ട്. ഷിർദ്ധി ബാബയുടെ പുനരവതാരമെന്ന് അവകാശപെട്ട് കടന്ന് വന്ന സായിബാബയെ ഷിർദ്ധിഭക്തരൊന്നും ഇപ്പോഴും അംഗീകരിച്ചിട്ടില്ല. മഹാരാഷ്ട്രയിലെ ഷിർദ്ധി കേന്ദ്രത്തിൽ എവിടെയും സായിബാബയുടെ ഒരു പടം പോലുമില്ല.  സായിബാബയുടെ മാജിക്കുകൾ തുറന്ന് കാട്ടി ബി.ബി.സി. സം പ്രേഷണം ചെയ്യ് ത “ദ് സീക്രട്ട് സ്വാമി” എന്ന ഡോക്യുമെന്റ് റിയിൽ ,സായിബാബ ഗുരുവല്ല അന്താരാഷ്ട്രബൻഡമുള്ള മാഫിയ തലവനാണെന്ന് തുറന്ന് പറഞ്ഞത് ‘ബാസവപ്രേമാനന്ദ’ എന്ന ശാസ്ത്രാന്വേഷിയായുഇരുന്നു. പിന്നെയും പിന്നെയും വിവാദങ്ങൾ പലതും സായിബാബയിലൂടെ കടന്ന് പോയി. പക്ഷെ, എല്ലാ വിവാദങ്ങളും പാതിവഴിയിൽ ഭൂമിക്കടിയിലെ ഘനാന്തകാരത്തിലേക്ക് മൂടപ്പെട്ടു. ഒടുവിൽ , തൊണ്ണൂറ്റിയാറാം വയസ്സിലെ താൻ സമാധിയാകു എന്ന തന്റെ സ്വന്തം പ്രവചനം പോലും “എൻപത്തിയാറിലാക്കി” കാലയവനികക്കുള്ളിൽ മറഞ്ഞ സായിബാബ ,ഇപ്പോഴും വെളുക്കാത്ത അല്ലെങ്കിൽ വെളുക്കാൻ അനുവദിക്കാത്ത ആ ‘തലമുടിയിൽ’ കുറെ ഏറെ നിഗൂഡതകളും വിവാദങ്ങളും ഒളിപ്പിച്ച് നിഗൂഡനിശബ്ദതയിലേക്ക്  മറഞ്ഞു.
.


52 comments:

  1. അവലംബം: “പത്ര-മാസികളും, ദൃശ്യ മാധ്യമങ്ങളും, എന്റെ മനസ്സും”. ഒപ്പം, നിങ്ങളോട് ഇത് പങ്ക് വെക്കണമെന്ന എന്റെ മന:സാക്ഷിയും.” സായിബാബ മരിച്ച ആഴ്ച്ചയിൽ തന്നെ ഇത് തയ്യാറാക്കി വെച്ചിരുന്നു. പക്ഷെ, ചില ചില്ലറ പ്രശ്നങ്ങൾ കാരണം പോസ്റ്റ് ചെയ്യാൻ കഴിഞ്ഞില്ല. അല്പം താമസിച്ചാണെങ്കിലും ഇത് എന്നും പ്രസക്തം തന്നെ എന്ന് വിശ്വസിക്കുന്നു. ഇത് വായിച്ചിട്ട് എന്തെങ്കിലും കുറിക്കണേ . ഒന്നും കുറിക്കാതിരിക്കരുതേ.

    ReplyDelete
  2. പെട്ടെന്ന് കാശുണ്ടാക്കുക. ഒന്നും ചിന്തിക്കാതെ പണിയെടുക്കാതെ എല്ലാം വേഗത്തില്‍ വെട്ടിപ്പിടിക്കുക എന്ന ചിന്തയിലാണ് ഇന്നത്തെ കാലം സഞ്ചരിക്കുന്നത്. അതിനു സമാനമായി നീങ്ങുന്ന മനുഷ്യരില്‍ ഒരു സംഭവത്തിന്റെ നാരായവേര് എന്താണെന്ന് ചിന്തിക്കാതെ അതില്‍ നിന്ന് ലഭിക്കുന്ന സ്വന്തം ലാഭത്തിനു വേണ്ടി അതിനെ സ്വീകരിക്കുമ്പോള്‍ ഇത്തരം കപട അവതാരങ്ങളില്‍ വിശ്വാസം ചെന്നെത്തുന്നു എന്ന് തോന്നുന്നു. കപടതകള്‍ അതിനു വേണ്ടിയുള്ള മനുഷ്യ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ ഇത്തരം പ്രവൃകളില്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നതിന് മുന്‍ഗണന നല്‍കുന്നു. അവിടെ അറിഞ്ഞും അറിയാതെയും തെട്ടിദ്ധരിച്ച്ചും കൂട്ടങ്ങള്‍ ഉണ്ടാകുന്നു.
    നല്ല ലേഖനം മാഷേ.

    ReplyDelete
  3. സാദിക്കെ സായിഭകതരും ഉണ്ടേ ബൂലോകത്തില്‍. ഞാനല്ല കേട്ടോ..
    കൊള്ളാം ലേഖനം.

    ReplyDelete
  4. കാറ്റുള്ളപ്പോൾ തൂറ്റുക എന്നാണല്ലൊ പ്രമാണം...
    വിശ്വാസം വിറ്റു കാശാക്കുക എന്നത് ഇന്നത്തെ പ്രമാണം...
    അത് ദൈവത്തിലും മതത്തിലും മാത്രമല്ല മറ്റു പലതിലും...
    ആയുർവേദം, രാഷ്ട്രീയം മുതലായവ രംഗങ്ങളിൽ എത്രയോ ‘സായിബാബമാർ’ ഉണ്ട്...!!?

    ReplyDelete
  5. ഇനിയും ദൈവത്തെ കുറിച്ച് പറയണോ ..? പറഞ്ഞവര്‍ക്കും കേട്ടവര്‍ക്കും അത് കേട്ടത് കൊണ്ടോ പറഞ്ഞത് കൊണ്ടോ എന്തെങ്കിലും നല്ല മാറ്റം ഉണ്ടായതായി കേട്ടിട്ടില്ല .

    ReplyDelete
  6. ഭാരതീയർ ഇപ്പോഴും വിഡ്ഡികളുടെ സ്വർഗ്ഗത്തിൽ തന്നെ....

    ReplyDelete
  7. അഭിനന്ദനങ്ങള്‍
    "നാമിങ്ങ റിയുവ തല്പം എല്ലാം
    ഓമനേ ദൈവസങ്കല്‍പം "

    ReplyDelete
  8. This comment has been removed by the author.

    ReplyDelete
  9. ബി. സി. നാലാം നൂറ്റാണ്ടിൽ ഗ്രീക്കിൽ ജീവിച്ചിരുന്ന വെറുമൊരു കല്ലുവെട്ടുക്കാരൻ മാത്രമായിരുന്ന സോക്രട്ടീസ്.ഒരു ദിവസം കഴിയാനുള്ള ഒന്നൊ രണ്ടോ കല്ലുകൾമാത്രം വെട്ടി അതുവിറ്റുകിട്ടുന്നപൈസ ഭാര്യയെ ഏല്പിച്ച് മുശിഞ്ഞതും കീറിയതുമായ വസ്ത്രം കഴുകി അതു ഉണക്കി ധരിച്ചുകൊണ്ട് തന്നെ കാത്തിരിക്കുന്ന ,താൻ പറയുന്ന കേൾക്കാൻ കൂടിയിരിക്കുന്ന ജനങ്ങളുടെ ഇടയിലേക്ക് ,ഗ്രാമഗ്രാമങ്ങളിലേക്ക് ഒരു ലാഭവും പ്രതീക്ഷിക്കാതെ യാത്രചെയ്യുന്ന ,ഒരു അക്ഷരം പോലും പഠിച്ചിട്ടില്ലാത്ത ഒരു മനുഷ്യൻ . സോക്രട്ടീസ് നിലവിലുള്ള വിശ്വാസത്തെ തകർക്കുന്ന തരത്തിൽ ജനങ്ങളിൽ പുതിയ അറിവുകൾ പകരുന്നു എന്ന കുറ്റത്തിനു ഗ്രീക്കിലെ 501 പുരോഹിതന്മാർ അടങ്ങുന്ന വിധിന്യായസഭ അദ്ദേഹത്തിനു മരണം വിധിച്ച്.ആ സഭയിലേയും മുക്കാൽ ഭാഗംവരുന്ന അംഗങ്ങളൂം സോക്രട്ടീസിനു മരണം വിധിക്കുന്നതിനോട് മാനസികമായി എതിർപ്പായിരുന്നു.സഭനേതൃത്വത്തെഭയന്നു അതവർ തുറന്നു പ്രകടിപ്പിക്കാൻ മടീച്ച്.എന്നാൽ സോക്രട്ടീസ് യുവാക്കളെ വഴിതെറ്റിച്ചു എന്നു കുറ്റസമ്മതം നടത്തിയാൽ സോക്രട്ടീസിനു തന്റെ ജീവൻ രക്ഷിക്കാൻ കഴിയും എന്നു അവർ സോക്രട്ടീസിനെ അറിയിച്ച്. സോക്രട്ടീസ് കുറ്റംചെയ്തിട്ടില്ല എന്ന തന്റെ വാദത്തിൽ ഉറച്ചുതന്നെനിന്നു. മനുഷ്യൻ പ്രായോഗികമായി ചിന്തിക്കണ്ടതിന്റെ ആവിശ്യം അവന്റെ വിശ്വാസത്തെയും,സത്വത്തെയും സ്വയംതിരിച്ചറിയുക എന്ന പാഠമാണന്നു പറഞ്ഞതിന്റെ പേരിൽ ജീവൻ നഷ്ടപ്പെട്ട മഹാൻ.ലോകത്ത് ജീച്ചിരുന്ന മഹാന്മാരിൽ ഒരു വാക്കുപോലും എഴുതാതിരുന്ന രണ്ടുപേരെയുണ്ടാരുന്നുള്ള് ഒന്നു സോക്രട്ടീസും മറ്റൊന്ന് ക്രിസ്തുവും . സോക്രട്ടീസിന്റെ വിശ്വാസകാഴ്ചപ്പാടുകൾ സായിബാബയുടെ മതപ്രചാരവുമായി കൂട്ടിവായിക്കാൻ കഴിയുന്നതല്ല. സോക്രട്ടീസ് ഒരു സിമ്പലാണ്. സായിബാബ കപടത കച്ചവടമാക്കിയ ഒരു ആസാമിയും. ഒരു ഉദാഹരണമായി പോലും പറയാൻ പാടില്ല. നല്ല ലേഖനം

    ReplyDelete
  10. അടിമത്വം സുഖകരമെന്നു കരുതുന്ന ഒരു സമൂഹമുള്ളിടത്തോളം കാലം ഇത്തരം ആള്‍ദൈവങ്ങള്‍ പുനര്‍ജ്ജനിച്ചു കൊണ്ടേയിരിക്കും. ഇന്ത്യയില്‍ എല്ലാ മത സമൂഹങ്ങളിലും ഇതു നന്നായി കാണുന്നുണ്ട്. കോഴിക്കോട്ട് ഒരു ഒരു മുസ്ലിം "ആള്‍ദൈവം" അവ്വോക്കര്‍ മൊയ്ല്യാര്‍ എന്നു പറയുന്ന ഒരു പക്കാ മൂന്നം കിട വഞ്ചകന്‍ (ആള്‍ ദൈവം എന്നു പറഞ്ഞതു അയാളെ അനുയായികള്‍ ദൈവത്തെക്കാള്‍ കൂടുതല്‍ വിഷ്വസിക്കുന്നു എന്നതിനാലാണു) ഏതോ ഒരു സ്ത്രീയുടെ മുടിയുമായി വന്നു അതു വച്ച് ഒരു റിയല്‍ എസ്റ്റേറ്റ് കുമ്പകോണം തന്നെ നടത്താന്‍ പോകുന്നു.
    ++
    ഇടക്കിടെ ഇത്തരം ഓര്‍മ്മപ്പെടുത്തലുകള്‍ നല്ലതാണു.
    ഐ എസ് ആര്‍ ഒയിലെ ചില അന്തവിശ്വാസികളെ പറ്റി ഈയിടെ ഞാന്‍ ഒരു കുറിപ്പിട്ടിരുന്നു ഇവിടെ കാണാം http://kyasar.blogspot.com/2011/05/blog-post.html

    ReplyDelete
  11. I contend that we are both atheists.I just believe in one fewer god than u do.When u understand that why u dismiss all other possible gods , u will understand that why I dismiss yours'--Stephen Roberts

    ReplyDelete
  12. കുറുക്കു വഴികളിലൂടെ ലക്ഷ്യത്തിലെത്താനാണല്ലോ നാമെല്ലാം ശ്രമിച്ചു കൊണ്ടിരിക്കുന്നത് . ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കുമെന്നു പറഞ്ഞതും ഒരു ഭഗവാൻ ! ഇന്നും ഏറ്റവും നല്ല വിപണിമൂല്യമുള്ള വകകളിൽ ഒന്ന് ഭക്തി തന്നെയാണ് . അത് ഏറ്റവും നന്നായി മാർക്കറ്റ് ചെയ്യാൻ കഴിവുള്ളവൻ ചിലപ്പോൾ ഭഗവാനോ അതിലും കൂടിയ ഇനങ്ങളിൽ‌പ്പെട്ടതോ ആയേക്കും !

    “ഭഗവാന്‍ എന്ന വാക്ക് ഒരു വൃത്തികെട്ട വാക്കാണ്.പക്ഷെ , ഹിന്ദുക്കള്‍ക്ക് അതെക്കുറിച്ച് ഒരു ബോധവുമില്ല .അത് എന്തോയപ്രത്യേകതയുള്ളതാണെന്ന് അവര്‍ ധരിക്കുന്നു .അതിന്റെ മൂല അര്‍ത്ഥം - ഭഗം എന്നാല്‍ ഒരു സ്ത്രീയുടെ ജനനേന്ദ്രിയങ്ങള്‍ ,വാന്‍ എന്നാല്‍ പുരുഷന്റെ ജനനേന്ദ്രിയങ്ങള്‍ .ഭാഗവാനെന്ന വാക്കിനര്‍ത്ഥം ,പ്രതീകാത്മകമായി ,തന്റെ പുരുശവര്‍ഗ്ഗാധിഷ്ടിതമായ ഊര്‍ജ്ജത്തിലൂടെ , നിലനില്‍പ്പിന്റെ സ്ത്രൈണോര്‍ജ്ജത്തിന് സൃഷ്ടിയുടെ രൂപം അദ്ദേഹം നല്കുന്നുവെന്നാണ് .“
    -ഓഷോ

    ReplyDelete
  13. നല്ല കഴമ്പും,കാമ്പുമുള്ള ലേഖനം കേട്ടൊ ഭായ്...
    ഭക്തി വിറ്റ് കാശൂം,പെരുമയും നേടുന്ന ആൾദൈവങ്ങളും....
    മതം വിറ്റ് തലതൊട്ടപ്പന്മാരാകുന്ന തീവ്രവാദി നേതാക്കളും...,
    ..........................
    ഒക്കെ നമ്മുടെ ശാപങ്ങൾ തന്നെയാണ്...!

    ReplyDelete
  14. ഇന്ത്യ കണ്ട ഏറ്റവും പ്രമാണിയായിരുന്ന ആൾദൈവത്തിനെതിരെ സംസാരിക്കുവാൻ താങ്കൾ കാണിച്ച ധൈര്യവും ആർജ്ജവവും അഭിനന്ദനീയമാണ്. നല്ല ലേഖനം!

    ReplyDelete
  15. ലേഖനം അസ്സലായി. ആള്‍ ദൈവങ്ങളെപ്പറ്റി എത്ര പറഞ്ഞാലും മതിയാവില്ല, എന്നാല്‍ ഇവിടെ പലര്‍ക്കും നെറ്റി ചുളിയും!. ഇപ്പോള്‍ ഇത്തരം പ്രവണത ഇസ്ലാം നാമ ധാരികളിലേയ്ക്കും കടക്കാന്‍ തുടങ്ങിയിരിക്കുന്നു. ശരിയായ ദൈവ വിശ്വാസത്തിന്റെ കുറവാണ് ഇതിനെല്ലാം കാരണം.ദൈവം ചിന്തിക്കാനുള്ള ശക്തി കൊടുത്തിട്ടും എന്തേ മനുഷ്യന്‍ ഇങ്ങനെയായി?

    ReplyDelete
  16. നന്നായിട്ടുണ്ട്. എന്നാല്‍ ഈ പ്രവണത ഹിന്ദുത്വത്തില്‍ മാത്രമല്ല ഭായീ...എല്ലാ മത വിഭാഗങ്ങളിലും പണ്ട് മുതല്‍ക്കേ ഉണ്ട്. പിന്നെ ഇപ്പോള്‍ എല്ലാം ഇന്‍സ്റ്റന്റ് ആയി ലഭിക്കണം എന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. ഇട നിലക്കാര്‍ ഇല്ലാതെ ബഹുഭൂരിപക്ഷത്തിനും ഒന്നിനും കഴിയുന്നില്ല (അല്ലെങ്കില്‍ അതിനു മിനക്കെടുന്നില്ല). അപ്പോള്‍ പിന്നെ ഇങ്ങനെയുള്ളവര്‍ തഴച്ച് വളര്‍ന്നില്ലെങ്കിലേ ഉള്ളൂ അതിശയം.....!!! പിന്നെ ആത്മീയ ഗുരുക്കന്മാരേ ...ദൈവത്തിന്റെ പ്രതിരൂപങ്ങളിലേക്ക് ട്രാന്‍സ്ലേറ്റ് ചെയ്യുമ്പോഴാണ് എല്ലാറ്റിനും കുഴപ്പം....!!!

    ReplyDelete
  17. സോക്രട്ടീസിനെ വായിച്ചിട്ടുണ്ടെങ്കിലും ഇതിലെ വിവരങ്ങള്‍ ആദ്യമായാണു വായിക്കുന്നത്. നന്ദി.
    തനിക്ക് ശരിയെന്ന് തോന്നുന്നത് തുറന്ന് പറഞ്ഞതിനാല്‍ ഒരു കോപ്പ വിഷത്താല്‍ വധിക്കപ്പെട്ട മഹാന്‍ .
    പക്ഷേ ആ മഹാനുമായി സത്യ സായി ബാബായെ കൂട്ടി ഇണക്കിയാല്‍ ശരിയാകില്ല.
    അതേ! താങ്കള്‍ പറഞ്ഞതാണ് ശരി. പതിനായിരകണക്കിന് കോടി രൂപാ കയ്യിലുള്ളപ്പോള്‍ ആശുപത്രിയും മറ്റ് ജനസേവന കേന്ദ്രങ്ങളും നിര്‍മിക്കാന്‍ ആര്‍ക്കും കഴിയും.അത് ചൂണ്ടിക്കാണിച്ച് മഹത്തരം പറയുന്നതില്‍ കാര്യമില്ല. തന്റെ കയ്യിലുള്ള ഒരു അപ്പത്തില്‍ പകുതി മറ്റൊരാള്‍ക്ക് വിശപ്പ് മാറ്റാന്‍ കൊടുക്കുന്ന പാവപ്പെട്ടവനാണ് ഏറ്റവും മഹത്തരം ആകാശപ്പെടാന്‍ അര്‍ഹന്‍ .

    ReplyDelete
  18. വളരെ നന്നായി...
    വിശ്വാസജീര്‍ണ്ണതക്കെതിരെ നാക്കുയരുമ്പോള്‍ അത് അരിഞ്ഞിടാന്‍ വാളുകള്‍ ഏറെയുണ്ടാകും.
    "ill won money never sticks" എന്നാണല്ലോ . അതിന്നാല്‍ തന്നെ പണാധിഷ്ടിത ഭക്തി നിലനില്‍ക്കില്ല. അടി തുടങ്ങുന്നത് സമയത്തിന്റെ മാത്രം പ്രശ്നമാണ്.
    ദൈവതിനെന്തിനു പണം?

    ReplyDelete
  19. Anonymous5/6/11 22:34

    kollaaaaaaam

    http://apnaapnamrk.blogspot.com

    ReplyDelete
  20. നന്നായിരിക്കുന്നു.
    പക്ഷെ,മാഷെ ഇതൊക്കെ ആര്‍ക്ക് മനസ്സിലാകും.
    അഭിനന്ദനങ്ങള്‍.....

    ReplyDelete
  21. ഏതൻസുകാർ പിന്നീട് അദ്ധേഹത്തിന്റെ പേരിൽ ഒരു ക്ഷേത്രം നിർമിച്ചു. സകല ദേവാലയത്തിനും എതിരെ ശബ്ദിച്ച അതേ സോക്രട്ടീസിന്റെ പേരിൽ തന്നെ എന്നത് “ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്”എന്ന് വാദിച്ച ശ്രീനാരായണ ഗുരുവിനെ ഒരു പ്രത്യക വിഭാഗം പ്രതിഷ്ട്ടയാക്കിയതിനു തുല്ല്യമോ?
    നന്നായി അവതരിപ്പിച്ചു . സായിഭക്തയൊന്നുമല്ല ഞാന്‍ എങ്കിലും എങ്കിലും അദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലുള്ള കാരുണ്യപ്രവര്‍ത്തനങ്ങള്‍ കണ്ടില്ലെന്നു നടിക്കാന്‍ കഴിയില്ല . ഭൂരിപക്ഷം വരുന്ന രാഷ്ട്രീയ നേതാക്കളേക്കാള്‍ , വോട്ടിനു വേണ്ടി മാത്രമുള്ള ഒരിക്കലും നടപ്പിലാകാത്ത അവരുടെ പ്രഖ്യാപനങ്ങളേക്കാള്‍ കുറച്ചെന്തൊക്കെയോ സായിബാബയ്ക്ക് , അമ്മയ്ക്ക് ...ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടെന്നു തോന്നുന്നു .

    ReplyDelete
  22. വെറുതെയൊരു വിമര്‍ശനമല്ല; കൃത്യമായ വിലയിരുത്തലാണിത്. കൂടെയുണ്ട്.

    ReplyDelete
  23. @റാംജി മാഷിന്റെ അർഥവത്തായ അഭിപ്രായത്തിന് നന്ദി...
    @കുസുമംചേച്ചി, എനിക്ക് ആരേടും ശത്രുതയില്ല.എന്റെ അടുത്ത ഒരു സുഹൃത്ത് പ്രസന്നൻ ശക്തനായ സായിഭക്തനാണ്. എന്നിട്ടും ഞാൻ ഇത് എഴുതിയത് എന്റെ ചില തോന്നലുകൾ, ഞാനറിഞ്ഞ എനിക്ക് നല്ലതെന്ന്, തോന്നിക്കുന്ന ചിന്തകൾ പ്രിയ ബ്ലോഗറ്ന്മാരുമായി പങ്ക് വെച്ചു എന്ന് മാത്രം. @വി കെ മാഷിന്റെ കമന്റ് പ്രസക്തം. എല്ലാത്തിലും ഉണ്ട് എത്തരം ജാതികൾ. ഞമ്മന്റെ ജാതിയിലും ഒരു തിരുപ്പൻ മൂടിയുമായി ചിലർ ഇറങ്ങിയിട്ടുണ്ട്.
    @യൂസുഫ് സാഹിബേ, വിഡ്ഡികളല്ല ഇവരൊന്നും. ദൈവമഹത്വം തിരിച്ചറിയാൻ വൈകുന്നു എന്ന് മാത്രം. @
    @theman.... അങ്ങനെ ചിന്തിക്കരുത്. ഒരു പക്ഷേ, ആർകെങ്കിലും ഉപകാരപെടുന്നില്ല എന്ന് ആര് കണ്ട്?

    ReplyDelete
  24. മനുഷ്യ ദൈവം എന്ന പ്രയോഗം തന്നെ തെറ്റാണ്. ഒന്നുകില്‍ മനുഷ്യന്‍ അല്ലെങ്കില്‍ ദൈവം. ദൈവം അത് ഒന്നേയുള്ളൂ. അപ്പോള്‍ ഭൂമിയില്‍ ജീവിച്ചിരിക്കുന്നവര്‍ എല്ലാം നിസ്സാരന്മാരായ മനുഷ്യര്‍ മാത്രം.
    മുന്‍ രാഷ്ട്രപതി കലാം മുതല്‍ ക്രിക്കെറ്റര്‍ സച്ചിന്‍ വരെ അമ്മയുടെയും, ശ്രീശ്രീ മാന്‍മാരുടെയും, ബാബാമാരുടെയും മുന്നില്‍ തലകുനിക്കുന്നു, കാല്‍ക്കല്‍ വീഴുന്നു.ശാസ്ത്രം പഠിച്ചാലും, വിദ്യാഭ്യാസം ഉന്ടായാലും, എത്ര മിസ്സൈലുകള്‍ ആകാശത്തേക്ക് അയച്ചാലും സാമാന്യ വിവരം മനസ്സില്‍ കത്താന്‍ ഒരു യോഗം വേണമെന്ന് കലാമിനെ പോലുള്ളവര്‍ നമ്മെ പഠിപ്പിക്കുന്നു (അവരുടെ പ്രവര്‍ത്തികളില്‍ നിന്നും നാം മനസ്സിലാക്കുന്നു).
    ഗോപിനാഥ് മുതുകാടിനെ പോലുള്ളവര്‍ മനുഷ്യ ദൈവം ആയി വേഷം കെട്ടാന്‍ ശ്രമിച്ചിരുന്നെങ്കില്‍ സായിയെക്കാള്‍ തിരക്കുള്ള ഒരു ദൈവം ആയി അദ്ദേഹം മാറിയിരുന്നു. താന്‍ ചെയ്യുനത് മാജിക്ക്‌ മാത്രം ആണെന്ന് പ്രഖ്യാപിക്കുന്ന മുതുകാടിനെ പോലുള്ളവരോട് നമുക്ക്‌ നന്ദി രേഖപ്പെടുത്താം.
    നല്ല എഴുത്ത് സാദിക്ക്‌ക്കാ..
    തുടര്‍ന്നും എഴുത്തുകള്‍ പ്രതീക്ഷിക്കുന്നു.
    www.absarmohamed.blogspot.com

    ReplyDelete
  25. മുതല്‍ മുടക്കാതെ,നഷ്ടഭീതിയന്യേ ലാഭം കൊയ്യാനാവുന്ന ഒരേയൊരു ബിസിനസ്സ്..അതണ്‍,ഈ ഭക്തിക്കച്ചോടം.

    കൃത്യമായ വിവരങ്ങള്‍ പകര്‍ന്ന് തന്നതിന്‍ നന്ദി.

    ആശംസകള്‍.

    ReplyDelete
  26. Anonymous7/6/11 15:12

    nice reminder ..keep going..god bless you

    manzoor

    ReplyDelete
  27. ജാതിമത ഭേദമന്യേ അന്ധവിശ്വാസവും, അനാചാരവും വര്‍ദ്ധിച്ചു വരുന്നു നമ്മുടെ സമൂഹത്തില്‍.അതിനനുസരിച് ആള്‍ദൈവങ്ങളും പെരുകുന്നു.ഉന്നത ഉദ്യോഗസ്ഥര്‍ മുതല്‍ മന്ത്രിമാരും രാഷ്ട്രപതി വരെയുള്ളവര്‍ ഇവരുടെ കാല്‍ക്കല്‍ വീണു നമസ്കരിക്കുമ്പോള്‍ പിന്നെ എവിടെയാണ് sadique നമ്മുടെ നാട് നന്നാവുക?

    ReplyDelete
  28. @@ ലീല. എം ചന്ദ്രൻ :- കവിത നിറയും വരികളാൽ കമന്റ് നൽകിയതിന് നന്ദി….

    @@ പാവപെട്ടവൻ :- മഹാനായ സോക്രട്ടീസിനെയും സായിബാബയെയും താരത മ്യയം ചെയ്യ് തതല്ല. രണ്ട് വ്യത്യസ്ത ആശയങ്ങൾ പറഞ്ഞീട്ട് ,ഹേ… മനുഷ്യരെ നിങ്ങൾ എന്തിന് ഈ ആൾദൈവങ്ങൾക്ക് പിന്നാലെ പായുന്നത് ? എന്ന ചോദ്യം ഉന്നയിക്കുകമാത്രം എന്റെ ലക്ഷ്യം.അത് പറയാൻ മാത്രം സോക്രട്ടീസിന്റെ ചിന്തകളെ കൂട്ട് പിടിച്ചത്.

    @@ ഷെരീഫ് സാഹിബിനോട് പറയാനുള്ളതും പാവപെട്ട ബളോഗറോട് പറഞ്ഞത് തന്നെ.

    ReplyDelete
  29. നല്ല ഉള്‍ക്കാമ്പുള്ള ലേഖനം.

    ReplyDelete
  30. Anonymous11/6/11 06:43

    സോക്രട്ടീസിന്റെ കാര്യം വിട്, സാക്ഷാല്‍ സായിബാബയുടെ കാര്യം തന്നെയെടുക്കാം. ഷിര്‍ദ്ദിയിലെ അസ്സല്‍ സായിബാബ. നിഷ്കാമന്‍, സര്‍വ്വസംഗപരിത്യാഗി. സഹസ്രകോടികളുടെ ആസ്തിയുണ്ടാക്കിയില്ല, മന്ത്രവിദ്യ കാണിച്ച് ആളെപ്പറ്റിച്ചുമില്ല. ഈശ്വരനെയും മനുഷ്യനെയും അറിയാന്‍ ശ്രമിച്ചു. ആ അറിവ് കീര്‍ത്തനങ്ങളാക്കി മാറ്റി...

    ആധുനിക ആത്മീയത്തട്ടിപ്പു വിദ്യയുടെ തുടക്കക്കാരന്‍ ഗ്രിഗറി റാസ്പുടിനാണ്. അയാള്‍ മുതല്‍ തുടങ്ങിയിട്ടുണ്ട് അതിമഹത്തരമായ സേവനപ്രവര്‍ത്തനങ്ങളും. റഷ്യന്‍ കൊട്ടാരത്തില്‍ തനിക്കുള്ള സ്വാധീനമുപയോഗിച്ചയാള്‍ ധാരാളം കൈക്കൂലി വാങ്ങിയിട്ടുണ്ട്. ആഢ്യവനിതകളെ “പാപമോചനത്തി”നായി കിടപ്പറയിലേക്ക് നയിക്കുകയും.

    ReplyDelete
  31. Anonymous11/6/11 06:49

    മാഷേ..,
    ഞാന്‍ മുഹമ്മദ് ശമീം. നേരിട്ടറിയില്ലെങ്കിലും പറഞ്ഞുവരുമ്പോള്‍ ആളെ മനസ്സിലായേക്കും. (കൂടുതല്‍ വിവരങ്ങള്‍ വൈ.ഇര്‍ശാദിനോടു ചോദിക്കാം). ചിലപ്പോള്‍ നമ്മള്‍ തമ്മില്‍ അടുത്തു തന്നെ കാണാനും പറ്റിയേക്കും.
    എന്തായാ‍ലും താങ്കളെ ഞാന്‍ ബൂലോകത്തില്‍ എന്റെ ഇടത്തിലേക്കു ക്ഷണിക്കുന്നു. സമയമുള്ളപ്പോള്‍ വരൂ...

    -നാവ്
    -ദിശ

    ReplyDelete
  32. valare nannayi paranjirikkunnu.. asamsakal .... itharam chindakalkku poorna pinthuna...

    ReplyDelete
  33. ദൈവം ദൈവം തന്നെ
    മനുഷ്യന്‍ മനുഷ്യനും!

    ReplyDelete
  34. പ്രിയ ചാരുതൻ , ദൈവത്തെ ആരു നിഷേധിച്ചലും ഇല്ലങ്കിലും ഞാൻ എന്റെ കാഴ്ച്ചപ്പാട് വ്യക്തമാക്കികൊണ്ടേയിരിക്കും; അത് സ്റ്റീഫൻ റോബർട്ട് ആണെങ്കിലും സ്റ്റീഫൻ ഹോക്കിൻസ് ആണെങ്കിലും.എന്റെ നിലനിൽ‌പ്പിനും, മായാത്ത ചിരിക്ക് പിന്നിലെയും ശക്തി അതാണ്. ആ കാഴ്ച്ചപ്പാട്.

    ReplyDelete
  35. @@@ ഓഷോയുടെ കാഴയിലൂടെ എന്റെ ലേഖനത്തിനു കമന്റ് എഴുതി സമ്പന്നമാക്കിയ് ജീവി കരിവെള്ളൂരിനും നന്ദി.......

    ReplyDelete
  36. സായിബാബയെ വിലയിരുത്താന്‍ സോക്രട്ടറീസിലേക്ക്‌ പോകേണ്ടിയിരുന്നില്ല. താരതമ്യങ്ങളില്ലാത്തതിനെ താരതമ്യം ചെയ്യുന്നത്‌ അനുഗുണമാകില്ല. ഹാജി മസ്താനും സായിബാബയും...അങ്ങനെയൊക്കെയല്ലെ നല്ലത്‌.

    ReplyDelete
  37. @@@ മുരളി മുകുന്ദൻ മാഷേ , നന്ദി... നന്ദി...

    @@@ ശ്രീനാഥൻ ,ധൈര്യത്തിന്റെയും അധൈര്യത്തിന്റെയും പ്രശനമല്ല. എനിക്ക് ശരിയെന്ന് തോന്നുന്നത് പറഞ്ഞു. ആരുടെയും വിശ്വാസത്തിന് ഞാൻ ഒരിക്കലും എതിരല്ല. മനുഷ്യദൈവങ്ങൾക്ക് ഇങ്ങനെ കാണിക്ക സമർപ്പിക്കാതെയും നമുക്ക് ജീവിക്കാം എന്നത് മാത്രം. ഇവിടെ യുക്തിവാദികൾ എമ്പാടും ഇല്ലേ ? അവരും ജീവിക്കുന്നില്ലേ?

    @@@ മുഹമ്മദ് കുട്ടി മാഷേ, വന്നതിനും വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.........

    @@@ അച്ചൂസ് , എനിക്കറിയാം ചിലർ “മുടിയും” താടിയും തലേക്കെട്ടുമായി ചിലതെല്ലാം കാട്ടികൂട്ടുന്നതും ഞാൻ കാണുന്നു.

    @@@ ഇസ് മായിൽ സാഹിബെ വരവറിയ്ച്ചതിനും വിലയേറിയ അഭിപ്രായത്തിനും നന്ദി.......

    @@@ പ്രിയ അനോണിക്കും നന്ദി......

    @@@ സ്നേഹം നിറഞ്ഞ “നാട്ട് വഴി” ആർകെങ്കിലും മനസ്സിലാകുമായിരിക്കും. അഭിപ്രായത്തിനു നന്ദി......

    ReplyDelete
  38. മനുഷ്യ ദൈവങ്ങളുടെ കാര്യത്തില്‍ അവരെ മാത്രം കുട്ടപ്പെടുത്തരുതെന്നാണ് എനിക്ക് തോന്നുന്നത്. ഒരു കണക്കിന് നമ്മള്‍ സാദാരണ മനുഷ്യര്‍ തന്നെയല്ലേ അതിനു കാരണം?.
    മനുഷ്യരില്‍ വലിയൊരു വിഭാഗത്തിന് ഇന്ദ്രിയങ്ങളിലൂടെ അനുഭവപ്പെടാത്ത കാര്യങ്ങള്‍ വിശ്വസിക്കാനുള്ള മാനസിക വളര്‍ച്ചയില്ല. ഖുറാനിലെ സൂറത്ത് ബഖരയിലെ മൂസാ നബിയുടെ ജനതയെ ഓര്‍ക്കുമല്ലോ?

    അപ്പോള്‍ പ്രശ്നം മാനസികപരമാണ്. ചികിത്സിക്കേണ്ടത് വിശ്വാസികലെയാണ്. ആള്‍ ദൈവങ്ങള്‍ മറ്റെല്ലാ ബിസിനസുകാരെയും പോലെ ആളുകളുടെ ഇല്ലായ്മയെ ചൂഷണം ചെയ്യുന്നു..
    അത്ര തന്നെ...........?

    ReplyDelete
  39. ഇത്ര മാത്രം കോടി പണം കുമിഞ്ഞു കൂടിയാല്‍ എന്ത് ചെയ്യും എന്നെ ചിന്തയില്‍ ആണ് ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്ന് എനിക്ക് തോനുന്നു ......സായി ബാബയുടെ കാര്യം പറയാന്‍ ഗ്രീക്ക് പുരാങ്ങളിലെക്കുള്ള സഞ്ചാരം ...നല്ല ഒരു അവലോകനം

    ReplyDelete
  40. @@@ രവീണ രവീന്ദ്രൻ,പറഞ്ഞത് സത്യം തന്നെ. ഞാൻ അവരുടെ സേവനപ്രവർത്തൻങ്ങളെ പ്രകീർത്തിക്കുന്നു. പക്ഷെ ;.....

    @@@ ശ്രദ്ധേയൻ , എന്റെ ലക്ഷ്യം യഥാവിധി മനസ്സിലാക്കി എന്ന് കരുതുന്നു. നന്ദി ... ഒരുപാട് നന്ദി.....

    @@@ ഹാറൂൺ സാഹിബേ , വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും ഒരു പാട് നന്ദി.... (നമ്മുടെ അവസ്ഥയിൽ നിന്നുമുള്ള ഈ ശ്രമത്തിനും നന്ദി...)

    @@@ മൊയ്തീൻ മാഷേ , നമ്മുടെ നാട് നന്നാവില്ല. പക്ഷെ, ചിലർക്കെങ്കിലും നല്ലത് ചിന്തിക്കാം , നല്ലത് പറയാം , നല്ലത് ചെയ്യാം. അത് മതി . അത് മാത്രം മതി.

    @@@ കേരളദാസനുണ്ണി സാറേ , വന്നതിനും വായിച്ചതിനും നന്ദി....

    @@@ സ്നേഹമുള്ള മുഹമ്മദ് ശമീം , ഞാൻ വന്നു . ദിശയും നാവും ഞാൻ നോക്കി . ഇൻഷാ അല്ലാഹ്... ഗഹനമായ വായനയ്ക്ക് എത്താം.

    @@@ വിപിന്റെ നല്ല പിന്തുണക്ക് സ്നേഹം നിറഞ്ഞ നന്ദി... നന്ദി...

    ReplyDelete
  41. വിശ്വാസം വിറ്റ് കാശാക്കുവാന്‍ എന്തെളുപ്പം!!!

    ReplyDelete
  42. എല്ലാ മത്ങ്ങളുടെ സിൽബന്തികളും വിശ്വാസം വിറ്റു കാശാക്കുന്നു.....പണത്തിനു മീതെ പരുന്തല്ല പണം തന്നെ പറക്കും

    ReplyDelete
  43. നമ്മെപ്പോലെ തിന്നുകയും തൂറുകയും ചെയ്യുന്ന
    ഒരു തലവേദന വന്നാല്‍ തന്നെ ഡോക്ടറെ കാണാന്‍ ഓടുന്ന
    ആരെങ്കിലും വധിച്ചുകളയുമോ എന്ന്‌ ഭയന്നു
    ചുറ്റും അംഗരക്ഷകരെ നിര്‍ത്തുന്ന
    ഒരാളെ ദൈവം എന്ന്‌ വിളിച്ചു നടക്കുന്ന
    നമ്മുടെ അവസ്ഥ കണ്ടിട്ട് യഥാര്‍ത്ഥ ദൈവം
    പുഞ്ചിരിക്കുന്നുണ്ടാവും

    ReplyDelete
  44. "എന്നോടോ (സെനാഫോൺ) പ്ലേറ്റോവിനോടൊ മാത്രം പറയാവുന്ന കാര്യം കശാപ്പുകാരനോടും വിഗ്രഹം നിർമ്മിക്കുന്നവനോടും പറയുന്നതിൽ നിന്നും അങ്ങയുടെ പ്രസിദ്ധമായ പ്രജ്ഞ അങ്ങയെ തടയേണ്ടതായിരുന്നു." ഇതാണ് ഈ ലേഖനത്തില്‍നിന്ന് ഞാന്‍ പഠിച്ച പാഠം.

    സായിബാബയേപ്പറ്റി ഒന്നും പറയാനില്ല.

    നന്നായി ഏഴുതി. ആദ്യമായാണ് ഇവിടെ. കൂടെക്കൂടുകയാണ്.

    ReplyDelete
  45. അങ്ങയുടെ പ്രഭാഷണം വിസ്മയകരമായിരുന്നു.ൾഓറാക്കിളിനേക്കാ നന്നായി അങ്ങ് സംസാരിച്ചു.
    ഞാന്‍ വീണ്ടും വന്നു. എനിയ്ക്ക്
    ഓറാക്കിളിനേക്കാ----ഇതെന്താണെന്നൊന്നു വിശദീകരിച്ചു തരുമോ??

    ReplyDelete
  46. “ ഒറാക്കിൾ” സോക്രട്ടീസിന്റെ കാലഘട്ടത്തിൽ ജീവിച്ചിരുന്ന മറ്റൊരു പ്രഭാഷകനും ധാർശനീകനുമായിരുന്നു. “ സെനഫോൺ” ഇത് പോലെ മറ്റൊരു ബുദ്ധിജീവിയായിരുന്നു.

    ReplyDelete
  47. നല്ല ലേഖനം ...

    ReplyDelete
  48. നല്ല ലേഖനം. നന്നായി അവതരിപ്പിച്ചു. എനിക്ക്‌ ഈ ആള്‍ദൈവങ്ങളേ പണ്ടേ കണ്ടുകൂടാ...
    ആശംസകള്‍.

    ReplyDelete
  49. @@@ നസീർ പാങ്ങേടിന്റെ നല്ലെഴുത്തിന് നന്ദി.....

    @@@ മനാഫ് സാഹിബിന്റെ വിലയുള്ള അഭിപ്രായത്തിനും മനസ്സ് നിറഞ്ഞ നന്ദി.....

    @@@ ബഹുമാനത്തോടെ ഖാദർ പട്ടേപ്പാടം : ഞാൻ വിശ്വസിക്കുന്ന ആദർശത്തെ പരിചയപ്പെടുത്താൻ ഇതല്ലേ നല്ല മാർഗം ? അത് കൊണ്ടാണു ഞാൻ ഈ വഴി തിരഞ്ഞെടുത്തത്.

    @@@ പ്രിയ പാണന്റെ ഇരുത്തം വന്ന അഭിപ്രായത്തിനും നന്ദി....

    @@@ MY DREAMS- ന്റെ സുന്ദരമായ അഭിപ്രായത്തിനും നന്ദി........

    @@@ അജിത് മാഷേ , എല്ലാ മതക്കാരിലും ഇത്തരം ചില താപ്പാനകൾ കാലാകാലങ്ങളിലായി ഉദയം ചെയ്യും . അതിനെ പുഷ്ട്ടി പെടുത്താൻ കൂറെ കൂതറ ജന്മങ്ങളും. എന്ത് ചയ്യാം ?

    @@@ പുന്നക്കാടൻ : എല്ലാ മതക്കാരിലും ഇത്തരം ചില താപ്പാനകൾ കാലാകാലങ്ങളിലായി ഉദയം ചെയ്യും . അതിനെ പുഷ്ട്ടി പെടുത്താൻ കൂറെ കൂതറ ജന്മങ്ങളും. അല്ലേ ?

    ReplyDelete

subairmohammed6262@gmail.com