Wednesday 7 September, 2011

ഓണവും ചില ക്ലിഷ്ട്ട ചിന്തകളും


  

ഗതകാല സ്മൃതികളും ഗൃഹാതുരത്വവും സമ്മാനിച്ച് ഓരോ ഓണവും കടന്നെത്തുമ്പോൾ ; കൈവിട്ട് പോയ ഗ്രാമവിശുദ്ധിയെകുറിച്ചും സാംസ്കാരിക തനിമയെ കുറിച്ചും മലയാളികളിൽ പലരും പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെയും ബ്ളോഗിലൂടെയും  ഫെയിസ് ബുക്കിലൂടെയും മറ്റും പതിവായി സങ്കടങ്ങടപ്പെടുന്നു.



നെറ്റിയിൽ വരകുറിയും കാർകൂന്തലിൽ തുളസികതിരും അണിഞ്ഞ് വരുന്ന ഗ്രാമീണ സൌന്ദര്യങ്ങൾ ഇവിടെ അന്യം നിന്നിട്ട് കാലമേറെയെന്ന് മാധ്യമങ്ങളിലൂടെയും പ്രസംഗപീഡങ്ങളിലൂടെയും പലരും  പരിതപിക്കുന്നു. ദശപുഷ്പങ്ങളേതെന്ന് പോലും തിരിച്ചറിയാത്ത പുതുതലമുറ പ് ളാസ്റ്റിക്ക് പുഷ്പങ്ങൾക്ക് പിന്നാലെ പായുമ്പോൾ ,പ് ളാസ്റ്റിക്കിന്റെ  ദുർഗൻഡത്തിൻ (ദുരുപയോഗത്തിൽ) മനം മടുക്കുമ്പോൾ നാം ചിന്തിക്കേണ്ടത്, പരിസ്ഥിതിക്ക് പ്രശ്നകാരിയായ ഈ പ് ളാസ്റ്റിക്കിനെതിരെ വിരലുയർത്തുകയും ശബ്ദിക്കുകയും ചെയ്യേണ്ടതില്ലേ ?എന്നാണ്. (സ്വന്തം ജീവിതത്തിൽ നിന്നെങ്കിലും പ് ളാസ്റ്റിക്കിനെ നമുക്ക് ഒഴിവാക്കാം.)

ചില വരേണ്യർക്കുള്ള സങ്കടം ഇവിടെ പറയാതിരിക്കാതെ തരമില്ല. അവർക്കുള്ള സങ്കടം തന്റെ തിരുമുറ്റത്ത് അല്ലെങ്കിൽ തമ്പ്രാക്കന്മാരുടെയും ജന്മിമാരുടെയും പിന്നാമ്പുറത്ത് ,കാഴ്ച്ച വെക്കാനും കാഴ്ച്ച സ്വീകരിക്കാനും ഓശ്ചാനിച്ച് നിൽക്കാനും (നിന്നിരുന്ന) അടിയാളവർഗം അന്യനിന്ന് പോയല്ലോ എന്നാണ്. (അവർ പുരാതനമായ ചില സുന്ദരസ്വപ്നങ്ങളിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നവരാണ്. അവർ മാനുഷരെല്ലാം ഒന്നുപോലെ എന്ന മഹത്തായ മാവേലിതത്വത്തിന് പുറം തിരിഞ്ഞ് നിൽക്കുന്നവരാണ്(?).


ഇത്തരം കുറെ ക് ളിഷ്ട്ട ചിന്തകൾ ഓണക്കാലം അപഹരിക്കുമ്പോൾ വർത്തമാനകാല ഓണം, ഹൈ – ടെക്ക്  ഓണമായും ഇൻസ്റ്റന്റ് ഓണവിഭവങ്ങളായും കമ്പോളവും അകത്തളവും അടക്കി വാഴുകയാണ്. ഇതിനൊക്കെ പുറമെ ആഹ് ളാദസമൃദ്ധമായ പരിപാടികൾ കൊണ്ട് മലയാളക്കരയിലെ ആബാലവൃദ്ധം മലയാളികളെയും നേരെ ചൊവ്വേ ശ്വാസം വിടാൻപോലും അനുവദിക്കാതെയാണ് ചാനലുകാർ വരിഞ്ഞ് മുറുക്കുന്നത്. താരകിന്നാരം , താരകൊഞ്ചൽ, താരകോമടി, കോമടി തില്ലാന, തുടങ്ങി സിനിമയെ ഇഴപിരിച്ചും കൂട്ടിപ്പിരിച്ചും കൊത്തിനുറുക്കിയും ചേരുമ്പടി ചേർത്തും അവിയലും ഓലനും ഉപ്പേരിയും അടപ്രഥമനും ഒക്കെ ആയി വിളമ്പിതരുകയല്ലേ ? ഒപ്പം മാവേലിയെ പോലും വിഡ്ഡിവേഷം കെട്ടിച്ച് എഴുന്നുള്ളിക്കുന്നു. ഇത് കണ്ട് നമ്മുടെ അകത്തളങ്ങളൊന്നാകെ ചിരിയുടെ മാലപ്പടക്കം തീർക്കുന്നു. (ഈ ഞാനും) അത് വെയ്യ് ഇത് വെയ്യ് എന്നും പറഞ്ഞ് റിമോട്ട് കൺട്രോളിന്  പ്രായഭേദമില്ലാതെ പിടിവലികൂടുകയാണ്. ഇതിനിടയിലെന്ത് ഓണമാഹാത്മ്യം (?)

ആമ്പൾ തണ്ടിനെ മാലയാക്കി കഴുത്തിലണിഞ്ഞിരുന്ന ശൈശവത്തിന്റെ കളിമ്പം പോലും ഇന്റർ നെറ്റിൽ കുരുങ്ങി കിടക്കുമ്പോൾ ഓണത്തെക്കുറിച്ച് വരുംതലമുറക്ക്  നഷ്ട്ടസ്വപ്നങ്ങൾ പോലും കാണുമോ ? ഓണം എന്നവാക്ക് പോലും അപ്പോഴേക്കും റിഡക്ഷൻ സെയിലിൽ വിൽക്കപ്പെട്ട് കഴിഞ്ഞിരിക്കും (?) ഓണത്തിന്റെ പോറ്റ്ന്റ് പോലും ലോക ബാങ്കോ ആഗോളകുത്തക തമ്പ്രാക്കളോ കൈവശപ്പെടുത്തിയാലും അതിശയിക്കാനില്ലാത്ത വിധമാണ് നമ്മുടെ സാമ്പത്തികാവസ്ഥ കുതിക്കുന്നത്. ഒടുവിൽ, “This year onam sponsored by aagola kutthaka thmpraakkl” എന്നോ മറ്റോ ആയേക്കാം.എന്ന് വെച്ചാൽ അവർ നൽകുന്ന കിറ്റിന് അനുസൃതമായി നാം മലയാളികൾ ഓണം ആഘോഷിക്കണം. ചിലപ്പോൾ അതിൽ തിരുവാതിര കളിക്ക് പകരം മഴനൃത്തമാകും ഉണ്ടാവുക.

പ്രിയപ്പെട്ടവരെ ക്ഷെമിക്കുക. ഇതൊരു ദോഷൈകദൃക്‌ക്  സമീപനമല്ല. ആത്മബോധത്തിന്റെ തിരിച്ചറിവുകളിലേക്ക്  യാഥർത്ഥ്യങ്ങളുടെ സൂചി തിരിച്ച് വെക്കുമ്പോൾ ഇതിൽ കുറച്ച് സത്യം ഇല്ലേ എന്ന് നിങ്ങൾക്കും തോന്നാം. അത് കൊണ്ട് ഇത്തരം ചില വിപരീതാർഥങ്ങൾ നമ്മിലുണ്ടാവുന്നത് നന്ന്. എന്തെന്നാൾ ഇത് മാറുന്ന കാലത്തിന്റെ നേരറിവുകളാണ്.
                                   എങ്കിലും ;

                                                
ഓണാശംസകളോടെ…….. നിറസമൃദ്ധമായ ഓണാശംസകൾ………..

34 comments:

  1. ഈ തണുത്ത ഏകാന്തതയിൽ വിദൂരസ്വപ്നങ്ങൾ കണ്ടുണരുന്ന എന്റെ ഓണം ഇങ്ങനെയാണ്. നിങ്ങൾക്കും നിങ്ങളുടെതായ ഓണം കാണും. ആ ഓണം, ഓണമായി... ഓണനിലാവായി ഊണരട്ടെ.... ഓണാശംസകൾ.................

    ReplyDelete
  2. ഓണമായി, ഓണനിലാവായി..

    അതുകൊണ്ട് എല്ലാവര്ക്കും ഓണ്‍ലൈനായി ഓണാശംസകള്‍ നേരുന്നു.

    ReplyDelete
  3. ചിന്തകള്‍ പ്രസക്തം.
    ഓണാശംസകള്‍.

    ReplyDelete
  4. ഓണാ‍ശംസകൾ...

    ReplyDelete
  5. പരാമര്‍ശങ്ങള്‍ പച്ചപ്പരമാര്‍ത്ഥങ്ങളാണ്. പക്ഷെ അതെല്ലാം എത്രത്തോളം പ്രായോഗികം എന്നതു മാത്രമേ പ്രശ്നമുള്ളൂ.
    പ്ളാസ്റിക് വര്ജ്ജനം തന്നെ മുഖ്യം. അത് നമ്മളെ ഒഴിയാബാധയായി വരിഞ്ഞുമുറുക്കിയത് കാരണം നാം തികച്ചും നിസ്സഹായരാണ്. നമ്മുടെ മുന്നിലിരിക്കുന്ന മോണിറ്ററും സിസ്റ്റവും ഉപയോഗിച്ചാണ് നാം അതിനെതിരെ ശബ്ദിക്കുന്നത്!
    പ്ളാസ്റിക് വിരുദ്ധ സമരത്തിന്‌ ഉപയോഗിക്കുന്ന ബാനര്‍ പ്ലാസ്റ്റിക്‌!
    ചാനല്‍പ്രോഗ്രാമിനെതിരെ ശബ്ദിക്കുന്നത് അത് സംപ്രേഷണം ചെയ്യുന്ന ടീവിയിലൂടെ!
    നമ്മുടെ ജീവിതചര്യകള്‍ മുഴുവന്‍ കച്ചവടക്കാര്‍ വിലക്കെടുതിരിക്കുന്നു. പരിഹാരം ക്ഷിപ്രസാധ്യമല്ല.

    (അക്ഷരതെറ്റുകള്‍ ആവശ്യത്തില്‍ കൂടുതലുണ്ട്.
    ഇനിയും പ്രതികരണങ്ങള്‍ ഉയരട്ടെ താങ്കളില്‍നിന്ന്..)

    ReplyDelete
  6. ഓണ ചിന്തകള്‍ നന്നായിട്ടുണ്ട്. നെറ്റും ടീവിയും പ്ലാസ്റ്റിക്കുമെല്ലാം അത്യാവശ്യത്തിനു മാത്രം ഉപയൊഗിച്ച് നമുക്ക് ഓണമാഘോഷിക്കാം. അതി പ്രസരം മാത്രം ഒഴിവാക്കിയാല്‍ തന്നെ ആശ്വാസം.കച്ചവടക്കാര്‍ കച്ചവടം ചെയ്യട്ടെ,നമുക്ക് ആവശ്യമുള്ളവ മാത്രം വാങ്ങിയാല്‍ മതിയല്ലോ? ചാനലില്‍ നിന്നു രക്ഷപ്പെടാന്‍ റിമോട്ട് കണ്ട്രോളുമുണ്ട്. നമ്മുടെ മനസ്സിനെ മാത്രം നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍ മതി.എല്ലാവര്‍ക്കും ഈ കമന്റ് ബോക്സിലൂടെ (ഓഫ് ലൈനില്‍) ഓണാശംസകള്‍!
    ഇസ്മയില്‍@ അക്ഷരത്തെറ്റുകള്‍ ആവശ്യമുള്ളതല്ലല്ലോ? തീരെ പാടില്ല!.പോസ്റ്റുന്നതിനു മുമ്പു ഒന്നു വായിച്ചാല്‍ പോരെ?

    ReplyDelete
  7. നമ്മുടെ ആഘോഷം നമുക്കു തന്നെ തിരഞ്ഞെടുക്കാം ഇന്ന്.ഓണാശംസകൾ

    ReplyDelete
  8. ഓണാശംസകൾ

    ReplyDelete
  9. നമ്മുടെ കീ ബോര്‍ഡില്‍ നിന്നുയരുന്ന
    പ്രതികരണങ്ങള്‍ ലോകത്തിന്‍റെ പലകോണുകളില്‍
    അലകളുണ്ടാക്കും..അത് ചെറിയ കാര്യമല്ലല്ലോ...!

    ReplyDelete
  10. കുറെ കാലത്തിനു ശേഷമാണ് താങ്കളുടെ പോസ്റ്റ് വായിക്കാൻ കഴിഞ്ഞത്, വളരെ സന്തോഷം.
    പിന്നെ ഓണം,,, ശരിക്കും ഇന്നത്തെ കുഞ്ഞുങ്ങൾക്ക് അന്യമായ ഒരു ഓണമായിരുന്നു എന്റെ കുട്ടിക്കാലത്ത്,, എന്തൊരു രസം...
    പക്ഷെ അവർ പറയുന്നു, ‘പോയ കാലങ്ങൾക്ക് നിറം കുറവാണെന്ന്’ പ്ലാസ്റ്റിക്ക് പൂക്കളുടെ നിറം കണ്ടുശീലിച്ചവർക്ക് പ്രകൃതി ഒരുക്കിയ നിറം എങ്ങനെ അറിയാനാണ്.

    ReplyDelete
  11. കമന്റുകൾ തന്ന് എന്നെ ഉണർത്തുന്ന എല്ലാവർക്കും ഹൃദയത്തിൽ നിന്നും ഉയരുന്ന ഉണരുന്ന “ഓണാശംസകൾ...............

    ReplyDelete
  12. ഓണാശംസകൾ

    ReplyDelete
  13. എല്ലാം ആത്മാവ് നഷ്ടപ്പെട്ട പൊള്ളത്തരങ്ങളാകുന്നതു കാണുമ്പോൾ ഈ ചിന്തകൾ തികച്ചും പ്രസക്തം തന്നെ. ആശംസകൾ.

    ReplyDelete
  14. Anonymous11/9/11 11:23

    rasaaiiiiii!!!!!!!
    welcome to my blog
    nilaambari.blogspot.com
    if u like it follow and suport me

    ReplyDelete
  15. ശ്രദ്ധേയം

    ReplyDelete
  16. ആഘോഷങ്ങളില്ലാത്ത, അധ്വാനവും കഷ്ടപ്പാടും നിറഞ്ഞ ജീവിതങ്ങളിലല്ലേ ഓണവും ക്രിസ്തുമസ്സും ഈദുമെല്ലാം തേന്‍മഴയായി എത്തുന്നത്. ഇക്കാലത്ത് എന്നും ആഘോഷമാണ്. വീട്ടിലൊരു സദ്യ വേണമെന്നു തോന്നിയാല്‍ ബ്രാഹ്മണസമാജത്തില്‍ ഒന്നു ഫോണ്‍ ചെയ്തുപറഞ്ഞാല്‍ വിഭവസമൃദ്ധമായ സദ്യ വീട്ടിലെത്തും. ഏതൊരു ശുഭവാര്‍ത്തയും മദ്യപിക്കാനുള്ള ഒരവസരമാണ്. എന്തിന്, ലൈംഗികബന്ധങ്ങള്‍ക്ക് നിയന്ത്രണമില്ലാത്തതുകൊണ്ട് ഇനിയുള്ള കാലത്ത് വിവാഹം പോലും വെറും ചടങ്ങാകുന്ന കാലത്തിലേയ്ക്കല്ലേ നമ്മള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. കമ്പോളസമൂഹം (Free Market Society) വിജയിക്കട്ടെ! (പണ്ടാറടങ്ങട്ടെ, എന്നു മനസ്സില്‍ )

    ReplyDelete
  17. അത് വെയ്യ് ഇത് വെയ്യ് എന്നും പറഞ്ഞ് റിമോട്ട് കൺട്രോളിന് പ്രായഭേദമില്ലാതെ പിടിവലികൂടുകയാണ്. ഇതിനിടയിലെന്ത് ഓണമാഹാത്മ്യം (?)

    സത്യം :)

    ReplyDelete
  18. നല്ല ബ്ലോഗ് വായനാസുഗം നല്‍കുന്ന പോസ്റ്റുകള്‍ ,,ആശംസകള്‍...വീണ്ടും വരാം

    ReplyDelete
  19. നല്ല, ആഗോളപരമായി ആഘോഷിക്കാവുന്ന ഭാവികാലഓണത്തെ ഓർമ്മപ്പെടുത്തുന്നു, താങ്കളുടെ എഴുത്തിൽ. ഞാൻ മാവേലിസ്റ്റോറിലേയ്ക്ക് ഒന്നു പോയിവരട്ടെ, കുറേ കിറ്റുകൾ തൂക്കിപ്പിടിച്ചുവേണം വരാൻ. അതിനാൽ രണ്ടുദിവസം കഴിഞ്ഞുകാണാം. ആശംസകൾ.....

    ReplyDelete
  20. ikka post oke vaayichutto
    nannaayittund
    ashamsakal
    allahu anugrahikatte

    ReplyDelete
  21. കമന്റുകൾ കുറച്ചെ ഉള്ളുവെങ്കിലും;അർഥവത്തായ കമന്റുകൾ തന്ന സ്നേഹമുള്ള ബ്ലോഗറന്മാർക്ക് നന്ദി....നന്ദി....നന്ദി.....

    ReplyDelete
  22. വരാന്‍ വൈകിപ്പോയി. നല്ല പോസ്റ്റ്. ശരിയാണ്. ഇപ്പോള്‍ തന്നെ നമ്മുടെ ഓണം തമിഴ്നാടിന്‍റയും കര്‍ണ്ണാടകയുടെയും കൈയ്യിലാണെ.

    ReplyDelete
  23. m so la8...
    മലയാളികള് മറന്നുതുടങ്ങിയ ഓണത്തെ..
    അതി൯റെ തനിമ നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കാ൯ നമുക്കാവട്ടെ...

    ReplyDelete
  24. ഒരുപാട് കാലായി ഇവിടെ വന്നിട്ടും കണ്ടിട്ടും. സുഖമല്ലെ..?മെയിലയച്ചാല്‍ ബോക്സ് ബി അത് ചവിട്ടിത്തള്ളും.

    ക്ഷേമത്തിനും സൌഖ്യത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നു.
    ആശംസകളോടെ.

    ReplyDelete
  25. ഞാനും കുറേക്കാലായി ഇവിടെ വന്നിട്ട്.
    പറഞ്ഞതത്രേം വാസ്തവം.
    ആശംസകള്‍.

    ReplyDelete
  26. ഇത്തിരി ലേറ്റായാലും ഞാനും വന്നു...ഓണാശംസകളുമായി

    ReplyDelete
  27. “ഓണനിലാവ്” തന്നവർക്കെല്ലാം നിറഞ്ഞ നന്ദി.....

    ReplyDelete
  28. ഓണാഘോഷത്തിന് നാട്ടിലായതുകൊണ്ടോ,ഈ സംഗതി എന്റെ ഡാഷ് ബോർഡിൽ തെളിയാതിരുന്നതുകൊണ്ടൊ ...
    ഈ മാറുന്ന കാലത്തിന്റെ നേരറിവുമായ് വന്ന ഈ ഓണസ്മരണകളിലേക്ക് എത്തിനോക്കാൻ പറ്റിയത് ഇന്നാണ് കേട്ടൊ ഭായ്.

    ReplyDelete
  29. സാദിഖ്‌,
    ഓണത്തെക്കുറിച്ചുള്ള എണ്റ്റെ കാഴ്ചപ്പാടിനും പഴമയുടെ മധുരവും പൂക്കളുടെ ഗന്ധവുമുണ്ട്‌. എല്ലാവരും കൂടി ഒരു സിനിമക്കു പോകുന്നാതായിരുന്നു അന്നൊക്കെ ആഘോഷം. കൃത്രിമത്വങ്ങളില്ലാത്ത അഘോഷങ്ങള്‍. ഇന്ന് അഘോഷങ്ങള്‍ക്കപ്പുറം ചിരിയില്‍ പോലും കൃത്രിമങ്ങളാണ്‌.

    ഈ മാറ്റങ്ങളുണ്ടെങ്കില്‍ പോലും ഓണത്തിണ്റ്റെ നിറവൈവിദ്ധ്യങ്ങള്‍ എനിക്ക്‌ ഇഷ്ടമാണ്‌.

    നന്നായെഴുതി. ആശംസകള്‍.

    ReplyDelete
  30. aashamsakal............ pls visit my blog and support a serious issue

    ReplyDelete
  31. nallathu ntae blog vist chaithu coment ezhuthiyathil santhosham

    ReplyDelete

subairmohammed6262@gmail.com