Saturday 17 December, 2011

ആകാശം

കാലപരിധി നിശ്ചയിക്കുമ്പോൾ
കാലതാമസം ഒഴിവാക്കാം

വേഗപരിധിയിൽ
വേഗത കാത്ത് പാഞ്ഞ്പോകുമ്പോൾ
കുഴഞ്ഞ് വീഴുന്നവർ
അനവധി

പാതിവഴിയിൽ
തിരിഞ്ഞ് നിന്ന്
ലക്ഷ്യസ്ഥാനത്തെത്താൻ
കച്ച മുറുക്കുമ്പോൾ
“ലക്ഷ്യം”
ലക്ഷ്യസ്ഥാനത്ത് നിന്നും
വളരെ അകലെ
ആകാശം പോലെ........ 









ചിത്രം: ഗൂഗിളിനോട് കടപ്പാട്.

39 comments:

  1. ചില ഇടവേളകൾ നല്ലതിന്; ആകാശത്തിലേക്കൊരു നോട്ടമെറിയാൻ......... പ്രതീക്ഷകൾ പങ്ക് വെക്കുക.

    ReplyDelete
  2. പ്രതീക്ഷകള്‍ ആകാശത്തോളം ഉയരട്ടെ....
    നമ്മെ ജീവിക്കാനും നന്മ നുകരാനും അത് സഹായിക്കും
    ആശംസകളോടെ
    ലീല എം ചന്ദ്രന്‍ ....

    ReplyDelete
  3. ശ്രീമാന്‍.സാദിക്കിന് കവിതയും നല്ലപോലെ വഴങ്ങുന്നു. സ്ഥാനം മറന്നു സ്ഥനം പുല്‍കിയതെന്തേ എന്നുമാത്രം മനസ്സിലായില്ല. തിരുത്തി മുന്നേറുക. നല്ലതുവരും . ഭാവുകങ്ങള്‍

    ReplyDelete
  4. ലക്ഷ്യസ്ഥാനത്ത് എത്താന്‍ ലക്ഷ്യം തന്നെ പ്രധാനം.... നിരാശ വേണ്ട... അല്ലാഹു പ്രാര്‍ത്ഥനകള്‍ സഫലമാക്കിത്തരട്ടെ... എല്ലാ ആശംസകളും നേരുന്നു.

    ReplyDelete
  5. നന്നായി..അക്ഷരത്തെറ്റ് ശ്രദ്ധിക്കുമല്ലോ..

    ReplyDelete
  6. ലക്ഷ്യ സ്ഥാനം അടുത്തു കൊണ്ടിരിക്കും ദിനേന.. മാര്‍ഗമാണ്‌ പ്രധാനം.. ആശംസകള്‍

    ReplyDelete
  7. സിദ്ധിഖ് :ലക്ഷ്യത്തിലേക്കുള്ള യാത്ര ആകാശം തൊടാന്‍ കൈപോക്കും പോലെ തന്നെയാണനിയാ .

    ReplyDelete
  8. ആകാശത്തിനും അപ്പുറത്താണെങ്കിലും ഒരു ’ലക്ഷ്യ’മെങ്കിലും ഉണ്ടല്ലൊ. അത് പോലും ഇല്ലാത്തവരാണ് നമ്മളിലധികവും....!!
    ആശംസകൾ....

    ReplyDelete
  9. അകന്നു പോകുന്ന ലക്ഷ്യത്തിനു പിറകെയുള്ള ഓട്ടമാണല്ലോ ജീവിതം.
    അര്‍ത്ഥമുള്ള വരികള്‍

    ReplyDelete
  10. @@@ ലീല എം ചന്ദ്രന് ഹൃദയം നിറഞ്ഞ നന്ദി.....

    @@@ അബ്ദുൽ ഖാദർ മാഷെ,തിരുത്തി... തിരുത്തി... തന്നെ മുന്നേറും;ഇൻഷാ അല്ലാഹ്...

    @@@ പ്രിയ മാരിയത്ത്, നിരാശയോ എനിക്കോ? ഒട്ടുമില്ല എന്നല്ല;എങ്കിലും ഞാനും സന്തോഷത്തോടെ സധൈര്യം മുന്നോട്ട് തന്നെ... ആകാശത്തിലേക്കെന്ന പോലെ....

    @@@ ജയേഷ് അക്ഷര തെറ്റ് തിരുത്തി.ഞാൻ എന്റെ ശ്രദ്ധയെ കുറിച്ച് ചിന്തിക്കുന്നു.

    ReplyDelete
  11. സാധിക്ക് കവിതയിലേക്കു വന്നുവല്ലോ. സന്തോഷം.
    പാതിവഴിയിൽ
    തിരിഞ്ഞ് നിന്ന്
    ലക്ഷ്യസ്ഥാനത്തെത്താൻ
    കച്ച മുറുക്കുക. തീര്‍ച്ചയായയും എത്തും

    ReplyDelete
  12. ലക്ഷ്യം ആകാശത്തോളം അകലയല്ല വിരലൊന്നുചൂണ്ടു ആകാശം വിരലില്‍ വന്നു തൊടും.
    ആശംസകള്‍............

    ReplyDelete
  13. ലക്ഷ്യസ്ഥാനം തേടിയിട്ടുള്ള അലച്ചിലല്ലെ ജീവിതം

    ReplyDelete
  14. കാലപരിധി നിശ്ചയിക്കാത്ത ലക്ഷ്യമില്ലാത്ത യാത്രകളിലാണല്ലോ .. നാം എല്ലാമിപ്പോൾ
    അല്ലേ ഭായ്.

    ReplyDelete
  15. ആ ലക്ഷ്യം ആണല്ലോ കവിത വരെ ആയത്.. നല്ല വരികൾ നല്ല എഴുത്തു. തുടരൂ....ആശംസകൾ

    ReplyDelete
  16. നല്ല ലക്ഷ്യം!!
    ലക്ഷ്യം വിരല്‍ തുമ്പിലെത്തട്ടെ!

    ReplyDelete
  17. നന്നായി. അഭിനന്ദനങ്ങള്‍!

    ReplyDelete
  18. ലക്‌ഷ്യം സാക്ഷാല്‍ക്കരിക്കാന്‍ പാതിവഴിയില്‍ നിന്ന്പോകരുത് !
    തളരാതെ വിറയാതെ വിളറാതെ മുന്നോട്ട്.....

    ReplyDelete
  19. “ലക്ഷ്യം” ലക്ഷ്യസ്ഥാനത്ത് നിന്നും വളരെ അകലെ.

    പലപ്പോഴും ഇതുതന്നെയാണ് സംഭവിക്കുന്നത്.

    ReplyDelete
  20. അകലെയാണ് എങ്കിലും അടുത്ത് വരും പ്രതീക്ഷ കൈ വിടാതെ

    ReplyDelete
  21. @@@ എന്റെ പ്രതീക്ഷകൾക്ക് പ്രതീക്ഷയേകിയ ബഷീർ സാഹിബിനും നന്ദി....

    @@@വിജയലക്ഷ്മി റ്റീചർ നന്ദി... വളരെ നന്ദി....

    @@@ വി കെ യുടെ തളിമയുള്ള കമന്റിനും നന്ദി....

    @@@ അർഥമുള്ള അഭിപ്രായത്തിന് ഷുക്കൂറിനും നിറയെ നന്ദി....

    ReplyDelete
  22. എന്നും ഞാൻ പറയാറുള്ളത് തന്നെ. ഇഛ തന്നെയാണ് ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. പടച്ചവനോട് പ്രാർത്ഥിക്കുക.പ്രയത്നിക്കുക.അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.ആമീൻ.

    ReplyDelete
  23. പ്രിയ യുസുഫ് സാഹിബെ,പ്രാർഥിക്കുന്നുമുണ്ട് പ്രയത്നിക്കുന്നുമുണ്ട്... ഇശ്ചാശക്തി എന്തെന്ന് മനസ്സിലാക്കാൻ ഉതകും വിധം ഒരു പുസ്തകരചനയിലാണ് .ഇൻഷാ അല്ലാഹ്... പ്രതീക്ഷിക്കാം.

    ReplyDelete
  24. This comment has been removed by the author.

    ReplyDelete
  25. ലക്ഷ്യം തന്നെയായിരിക്കട്ടെ പ്രതീക്ഷ കൈവിടാതെ മുന്നേറാനുള്ള പ്രചോദനം.

    ReplyDelete
  26. മനസ്സാണ്പ്രധാനം ലക്ഷ്യം അവയെ സാദുകരിക്കും അതാണു പരമമായസത്യം.

    ReplyDelete
  27. kollam..nanayirikunu

    -kudukkamol-

    ReplyDelete
  28. ലക്ഷ്യത്തിലേക്കുള്ള പ്രയാണം എളുപ്പമാവട്ടെ, ആശംസകള്‍.

    ReplyDelete
  29. അരികിൽ തന്നെയില്ലേ ഈ ആകാശം , കയ്യെത്തും ദൂരത്ത് ....

    അതിർവരമ്പുകളില്ലാതെ ...

    ReplyDelete
  30. ശുഭാപ്തി വിശ്വാസം കൈ മുതല്‍ ആയുണ്ടല്ലോ, ആശംസകള്‍

    ReplyDelete
  31. Anonymous13/1/12 20:58

    kollam nalla kavitham i like it very much

    ReplyDelete
  32. എല്ലാം ശെരിയാകും ഇക്കാ ..

    ReplyDelete
  33. പഴയ കൂട്ടുകാരെ തേടി ഇറങ്ങിയതാണു, കുറച്ച്പേരെ കണ്ടു. താങ്കൾക്ക് സുഖമെന്ന് കരുതുന്നു, അതിനായ് പ്രാർത്ഥിക്കുന്നു.

    താങ്കൾക്ക് മെയിലിട്ടാൽ ക്യൂവിലാണെന്ന് അറിയിപ്പാ വരിക.

    ReplyDelete
  34. Anonymous23/1/12 21:10

    കൊള്ളാം

    ReplyDelete
  35. ലക്ഷ്യം...
    മഹത്തരം...
    പ്രാ൪ത്ഥന എന്ന ആയുധത്തില് നിന്നും പിടിവിടാതിരിക്കുക..
    ജീവിതമെന്നത് പോരാടാനല്ലെ ?
    ഏഴാകാശങ്ങളും പിന്നിട്ട് ഉയരങ്ങളിലേക്ക്...
    ഉയരങ്ങളിലേക്ക് മുന്നേറാനാകട്ടെ
    പരിധികളില്ലാതെ..
    പ്രാ൪ത്ഥിക്കുന്നു...

    ReplyDelete
  36. പ്രതീക്ഷയോടെ നമുക്ക് ലക്ഷ്യത്തിലേക്ക് മുന്നേറാം. കവിത നന്നായിട്ടുണ്ട്.

    ReplyDelete
  37. pratheekshayode munneram, theerchayayum lakshyam nedum...... blogil puthiya post PRITHVIRAJINE PRANAYICHA PENKUTTY...... vayikkane............

    ReplyDelete
  38. I will be looking forward to your next post. Thank you
    www.site123.me

    ReplyDelete

subairmohammed6262@gmail.com