Tuesday 14 August, 2012

യുവത്വം


യുവത്വം

മൂഡത്വം
ഒരുതരം ഓർമകുറവാണ്
ആശയകുഴപ്പവും
ഷണ്ഡത്വം
ഡിക്ഷണറി അർഥത്തിനപ്പുറം
പ്രതികരണകുറവും.
കണ്ടിട്ടും
കേട്ടിട്ടും
കൊണ്ടിട്ടും
തൊലിപ്പുറം മാത്രം ചിന്തിച്ച്
വികാരം
വേലിയേറ്റമാക്കി
ചാറ്റിംങ്ങിലും
ഡേറ്റിംങ്ങിലും
മെസ്സേജിലും
കുരുങ്ങിപ്പറിഞ്ഞ്
നിലത്തേക്ക്
നിലയില്ലാ കയത്തിലേക്ക്
ഒരുതരം ഓർമകുറവിലേക്ക്

8 comments:

  1. ഉറക്കം നടിക്കുന്നവർക്ക് വേണ്ടി ഒരു ഓർമപ്പെടുത്തൽ. വായിക്കുക പ്രതികരിക്കുക...

    ReplyDelete
  2. യുവതലമുറക്ക് ആഴത്തിൽ ചിന്തിക്കേണ്ട ആവശ്യമില്ല...
    അവർക്കായി എല്ലാ സന്നാഹങ്ങളും ഒരുക്കി കാത്തിരിക്കുകയല്ലെ രക്ഷകർത്താക്കൾ....!!
    പിന്നെ എവിടെ മൂക്കു കുത്തി വീണാലെന്താ...?
    “പെരുന്നാൾ & ഓണം ആശംസകൾ” സാദിക്കാ...

    ReplyDelete
  3. യുവത്വം അതാണോ ഞാൻ അങ്ങനെ കരുതുന്നില്ല നമ്മുടെ ചുറ്റുവട്ടങ്ങളിൽ പിടിപ്പില്ലാത്ത ചേറുപ്പക്കാരെ കണ്ട് ആ വിലയിരുത്തലിൽ മുഴുവൻ ചെറുപ്പക്കാരയും വിലയിരുത്താൻ കഴിയില്ല .അങ്ങനെയെങ്കിൽ ട്യുണിഷ്യയായിലും ,ഈജിപ്റ്റിലും,അതുപോലുള്ള പശ്ചിമേശ്യൻ നാടുകളിൽ വിപ്ലവത്തിന്റെ പുത്തൻ പൂക്കൾ വിരിയില്ലായിരുന്നു.

    ReplyDelete
  4. എന്റെ ചിന്തയെ പുനർവിചിന്തനത്തിന് വിധേയമാക്കും വിധംകമന്റുകൾ തന്ന വി കെ ക്കും, എസ്.എൻ. ചാലക്കോടനും നന്ദി.........

    ReplyDelete
  5. എല്ലാവര്‍ക്കും ഓര്‍മ്മക്കുറവില്ല....

    ReplyDelete
  6. ഇന്നത്തെ യുവത്വം ഏകദേശം ഇങ്ങനെ തന്നെ
    ആശംസകള്‍

    ReplyDelete
  7. നല്ല കവിത. ഇപ്പോഴത്തെ കാലത്തിനു യോജിച്ചതു . ആശംസകള്‍ സ്നേഹത്തോടെ @PRAVAAHINY

    ReplyDelete
  8. യുവത്വത്തെ അങ്ങനെ അടച്ചുപറഞ്ഞതല്ലെന്ന് വിശ്വസിക്കട്ടെ..
    ആശംസകള്‍..

    ReplyDelete

subairmohammed6262@gmail.com