Monday, 23 November, 2009

കഥ

 ഉപബോധമനസ്സിന്റെ  കരച്ചില്‍

യാദ്യശ്ചികതയില്‍ ഉണര്‍ന്നിരുന്ന ഉമ്മ വേപഥ്പൂണ്ട് ഓടി എത്തിയിട്ട്, ക്രമം തെറ്റിയ ശ്വാസഗതിയോടെ എന്നെ തട്ടിവിളിച്ച് കെണ്ട് ചോദിച്ച്: എന്താ മേനെ, എന്തിനാ നീ കരയുന്നേ,പേടിക്കുന്ന സ്പ്നങളെന്തെങ്കിലും കണ്ടേ?  ഉമ്മയില്‍ നിന്നും തുരുതുരെ പൊഴിയുന്ന ചോദ്യത്തിലേക്ക് ഞാന്‍ കണ്‍ മിഴിച്ചു.
ഉറക്കത്തില്‍ നിന്നും സ്തലകാലബോധത്തിലേക്ക് ഉലഞിറങിയ ഞാന്‍ ആശ്ചര്യത്തേടെ പറഞു: ഞാന്‍ കരഞില്ലല്ലോ ഉമ്മാ. ഞാന്‍ കരഞെന്ന് ഉമ്മാക്ക് തേന്നിയതാവും.
അല്ല, നീ ഉറക്കെ കരയുന്നത് ഞാന്‍ കേട്ടതാണ് . ബാത്ത് റൂ മില്‍ പോകാന്‍ എണീറ്റതാണ് ഞാന്‍. അപ്പോഴാണ് നിന്റെ കരച്ചില്‍ ഭീതിയായി എന്റെ കാതുകളിലേക്ക് ഇഴഞെത്തിയത് . ഉമ്മതറപ്പിച്ച് പറഞു:
വിശ്വാസം വരാത്തവനെപോലെ ഉണര്‍വിലേക്ക് ഉലഞിറങുകയും ഞാന്‍ എന്റെ കണ്‍ തടങളെ സ്പര്‍ശിക്കുകയും ചെയ്യതു.

അബോധതലത്തില്‍ ജീവന്‍ വെച്ച വിങുന്ന ചില ഓര്‍മകളായിരിക്കം എന്റെ കണ്‍കോണുകളില്‍ കണ്ണീര്‍കടല്‍    ഇരമ്പിച്ചതെന്ന തിരിച്ചറിവില്‍, അതെന്താണെന്നറിയാന്‍ ഉറക്കത്തിലും ഉണര്‍ന്നിരിക്കുന്ന ഉപബോധമനസ്സിലേക്കു ഞാന്‍ പതുങി ചെന്നു. അപ്പോള്‍, നേര്‍മയില്‍ നിന്നും വെളിച്ചത്തിലേക്കെന്ന പോലെ ഓര്‍മകള്‍ തെളിഞു വന്നു. അങനെ ഞാന്‍ കണ്ട സ്പ്നം ബോധമണ്‍ടലത്തിലേക്ക് ഉയിര്‍ത്തെഴുനേറ്റു.
അത് ഇപ്രകാരമായിരുന്നു:-
ശിലായുഗത്തിലെ പ്രാക്യത മനുഷ്യരില്‍ നിന്നും വളര്‍ച്ചയുടെ പടവുകള്‍ ഒന്നെന്നായി കയറി പുരേഗതിയുടെ ഉത്തംഗ പീടത്തില്‍ ഉപവിഷ്ട്ടരായ ആധുനിക മനുഷ്യസമൂഹം .അവര്‍ ലോകസ്പന്ദനം സ്വന്തംഹ്യദയമിടിപ്പുകള്‍ പോലെ മനസ്സിലാക്കുന്ന തലത്തിലേക്ക് അറിവിന്റെ ചക്രവാളം വികസിപ്പിക്കുകയും ഭൂവിസ്ത്രതി കൈയ്പിടിയിലൊതുക്കുകയും ചെയ്ത ശാസ്ത്രത്തിന്റെ മക്കള്‍. അവര്‍ പരിഷ്ക്രത സമൂഹമെന്ന് ചരിത്രത്താളുകളില്‍ ഉല്ലേഖനം ചെയ്തു .
പിന്നീട്, ഈ പരിഷ്ക്രത സ്മൂഹം ഉപഭോഗസംസ് ക്കാരത്തിന്റെ ഭാഗമായി ഫാഷന്‍ തരംഗത്തെ  ജ്വലിപ്പിച്ച് സ്ത്രീശരീരത്തെ പ്രദര്‍ശനവസ്തുവാക്കുകയും,        അവരുടെ തുണി മുഴുവന്‍
ഉരിഞു  മാറ്റി ലോകസുന്ദരികളെ തിരയുക എന്ന മൂഡ പ്രവര്‍ത്തിയിലേര്‍പ്പെടുകയും, ആഹ്ലാദവേളകളില്‍ ആഹ്ലാദപ്രകടനമായ് ജനനിബിഡമായ മഹാനഗരങളിലൂടെ പൂര്‍ണ്ണ നഗ്നരായ് കൂട്ടഓട്ടം നടത്തുക പതിവാക്കുകയും ചെയ്തു.  ഇതിനിടയില്‍, ഫെമിനിസ്റ്റുകള്‍ കിത്ച്ചും അണച്ചും തുണിവാരിചുറ്റിയും സ്ത്രീസ്വാതന്ത്ര്യത്തിനും സമത്വത്തിനും വേണ്ടി ക്ഷീണിച്ചസ്വരത്തില്‍ മുദ്രാവാക്ക്യം മുഴക്കുന്നു....
പരിഷ്ക്യത സമൂഹമെന്ന് സ്വയം അഭിമാനിക്കുന്ന ഇത്തരക്കാര്‍ കാട്ടികൂട്ടുന്ന അറുവഷളന്‍ അധാര്‍മ്മികത മനസ്സുകളില്‍ നിന്നും മനസ്സുകളിലേക്ക് വിറകൊള്ളുന്ന വികാരമായ് നിറയുന്നത് ഞാന്‍ അറിയുകയും അതെന്നില്‍ വല്ലാത്തെരു നീറ്റലായി രൂപാന്തരപ്പെടുകയും ചെയ്തു.                                                                                                             ആ നീറ്റല്‍ അന്താരാത്മാവിന്റെ ആഴങളിലേക്കു ഒഴുകി... ഒപ്പം,മനസ്സാക്ഷിയുടെ വിളിയും .........

2 comments:

  1. പ്രതികരിക്കാന്‍ കയ്യൊന്നു ഉയര്‍ത്താന്‍ പോലുമാകാതെ തലകുനിക്കുന്ന സമൂഹം സ്വപ്നതില്ലൂടെയെന്കിലും അത് ചെയ്യേട്ടെ
    അല്ലെ മാഷെ

    ReplyDelete
  2. ആദിയില്‍മനുഷ്യരുണ്ടായിരുന്നു. അവരുടെ വസ്ത്രങ്ങളും അവര്‍തന്നെയായിരുന്നു. അന്തസാരശൂന്യതയിലേക്കുള്ള സുഖദമായ യാത്രയെ തടയല്ലെ സുഹ്ര്'ത്തെ.

    ReplyDelete

subairmohammed6262@gmail.com