Monday 14 December, 2009

കഥ

      മുഖം



സമാന്തരമായി  രണ്ട്  കെ .എസ് .ആര്‍ .റ്റി .സി  ബസ്സുകള്‍ .
ഒന്നില്‍ ഞാനും മറ്റതില്‍ സുന്ദരിയായ അവളും .
പക്ഷെ ,അവളുടെ മുഖത്ത് സവ്ന്നര്യത്തിലുപരി  വല്ലാത്തൊരു അരുമത്വം തുടിച്ച് നിന്നു!
ജാലകവാതിലിലൂടെ കള്ള കണ്ണാല്‍ ഞാന്‍ ആ മുഖം ഏറെ നേരം കണ്ടു .
അവളറിയാതെ അവളുടെ മിഴികളില്‍  ഞാനെന്റെ നിഴലിനെ ചലിപ്പിച്ചു .
കണ്ടക്റ്റര്‍  അവളുടെ ബസ്സിനു ബെല്ല്  കൊടുത്ത് .
നനുത്ത നൊമ്പരം വലയം ചെയ്ത ശൂന്ന്യതയിലേക്ക്  ഞാന്‍  വലിച്ചെറിയപ്പെട്ടു ...
എങ്കിലും ,ആ മുഖം പോയ വഴിയറിയാതെ  എന്റെ മനവും ആ മുഖം തേടി യാത്രയായി ....
കണ്ടക്റ്റര്‍ എന്റെ ബസ്സിനും ബെല്ല് കൊടുത്തു.

5 comments:

  1. മുഖം തേടിയുള്ള യാത്രയിലാണ് ഞാന്‍. സ്നേഹത്തിന്റെ പച്ചയായ മുഖം തേടിയുള്ള യാത്ര !!!

    ReplyDelete
  2. നമ്മള്‍ വെറും യാത്രക്കാര്‍...

    ReplyDelete
  3. വായിച്ചു, നന്നായി എഴുതിയിട്ടുണ്ട്, ആശംസകള്‍.

    ഒരുതരത്തില്‍ എല്ലാവരും ഒറ്റപ്പെട്ടവരാണ് ഒരു തരത്തിലല്ലന്കില്‍ മറ്റൊരു തരത്തില്‍.
    ഈ സ്ഥൈര്യവും മനസ്സാന്നിധ്യയും എന്നും സൂക്ഷിക്കുക, നല്ല എഴുത്തും വായനയ്മായി ജീവിതം എന്നും സജീവമാകട്ടെ എന്നാശംസിക്കുന്നു.

    ReplyDelete
  4. കൊള്ളാലോ മാഷെ നന്നായിട്ടുണ്ട്

    ReplyDelete
  5. ചെറുകഥ
    എന്നാലും മനസ്സില്‍ അവളൂടെ അരുമയായ മുഖം ബാക്കിയാക്കാന്‍ ആയി ...
    ബെല്ല്ലുകള്‍ കേട്ട് നീങ്ങൂമ്പോഴും ഇത്തരം അരുമയായ മുഖവും അവ മനസ്സില്‍ നിലനിര്‍ത്തുന്ന വികാരങ്ങളും എന്നും കുളിരുള്ള ഓര്‍മ്മയായി നിലനില്‍ക്കും ..
    നല്ല എഴുത്ത് ..

    പുതുവല്‍‍സരാശംസകള്‍

    ReplyDelete

subairmohammed6262@gmail.com