Friday 10 December, 2010

“ശമനമാർഗം”

                ശമനമാര്‍ഗം

“ചിന്താമണ്ഡലം സംഘർഷഭരിതമാകുമ്പോഴോ
അതോ,ജീവിതയാതനകൾ തെരുവ്നായ്ക്കളുടെ ഓരയിടൽ പോലെ ഹൃദയത്തിൽ നിലവിളിക്കുമ്പോഴോനഷ്ട്ടപെടലുകളുടെ വിലാപം കൂടുതൽ കേൾക്കാനാകുന്നത്?”

തീക്ഷ്ണാനുഭവങ്ങളിൽ ചുട്ടെടുത്ത ഇത്തരം ചോദ്യങ്ങൾ സൃഷ്ട്ടിക്കുന്നത് അനിശ്ചിതാവസ്ഥകളാണെന്ന് അറിയാമെങ്കിലും ചിലനേരങ്ങളിൽ ഇത്യാദി ചോദ്യങ്ങൾ രൂപം കൊള്ളുക സ്വാഭാവികമാണെന്നാണ് അയാളുടെ പക്ഷം. പക്ഷെ,ആർക്കും വെളിപ്പെടാതെ നിശബ്ദമായി സഞ്ചരിക്കുന്ന തന്റെ തന്നെ തേങ്ങലുകൾക്ക് ഇങ്ങനെ ഉത്ഭവിക്കുന്ന ചോദ്യങ്ങള്‍   സ്വയം സാന്ത്വനത്തിന്റെ ഉത്തേജകമായി വർത്തിക്കുന്നുണ്ടെന്ന് ചില ഉദാഹരണങ്ങൾ സഹിതം അയാൾ സാക്ഷ്യപ്പെടുത്തി.അത് കൊണ്ടാകണം അയാളുടെ കണ്ണുകളിൽ എല്ലായ്പ്പോഴും പ്രത്യാശയുടെ ഗരിമ ദൃശ്യമായിരുന്നത്.

ഇടതൂർന്ന താടിയും സമൃദ്ധമായ മീശയും നെറ്റിയിലേക്ക് അലസമായി വീണ്കിടക്കുന്ന തലമുടിയും കൊണ്ട്, മുഖം മുക്കാലും മറക്കപ്പെട്ട നിലയിൽ പ്രത്യക്ഷപ്പെടുന്ന അയാൾ,താൻ തന്നെ തീർക്കുന്ന ശമനമാർഗങ്ങളീലൂടെ മാത്രമെ സഞ്ചരിക്കൂ എന്ന നിർബന്ധബുദ്ധിക്കാരനായിരിന്നു.  അസഹനീയ സങ്കടങ്ങൾ പെരുത്ത്കയറി വീർപ്പ്മുട്ടലുകൾ അനുഭവിക്കുന്ന മുഹൂർത്തങ്ങളിൽ,അയാൾ തന്റെ ഓരേയെരു വാഹാനമായ ഹെർക്കുലീസ് സൈക്കിളിള്‍  സ്റ്റാന്റിൽ കയറ്റിവെച്ച് അതിന്റെ പെഡലിൽ പിടിച്ച് അതിവേഗം കറക്കുക,മണിക്കൂറുകളോളം ഒറ്റക്കാലിൽ നിൽക്കുക, മിഴി രണ്ടും മൂടികെട്ടി വീടിനുള്ളിൽ തപ്പിത്തടഞ്ഞ് നടക്കുകതുടങ്ങി വിചിത്രങ്ങളായ ശമനമാർഗങ്ങളാണ് അയാൾ തന്റെ സങ്കടങ്ങളെ നേർപ്പിക്കാൻ ഉപയോഗിച്ചിരുന്നത്.

അയാളുടെ ഈ വേറിട്ട ചെയ്തികളെ ചില ദോഷൈകദൃക്കുകൾ ‘അരപിരി’ എന്ന പേരിൽ പരിഹസിച്ചിരിന്നു. സമൂഹത്തിന്റെ ഈ മുനവെച്ച നിലപാടിനെ ശരിവെക്കുന്ന പ്രകടനങ്ങളായിരിന്നു അയാളുടെതെങ്കിലും അയാളങ്ങനെ ആയിരുന്നോ ?

മുമ്പൊരിക്കലും അയാൾ ഇങ്ങനെ ഒന്നുമായിരുന്നില്ല. ഭൂമിയുടെ വിരിമാറിലൂന്നി പലതരം സ്വപ്നങ്ങളും കണ്ട് നടക്കുക . അതിനെതുടർന്ന് തട്ടി വീഴുക,തൊലി പൊളിയുക ഇതൊക്കെ തന്നെയായിരിന്നു അയാളുടെ പതിവ് സമ്പ്രദായങ്ങൾ.

പക്ഷെ, രണ്ടായിരത്തിപത്ത് ഡിസംമ്പർ അഞ്ചാം തിയതി- തന്റെ സ്ഥിരം സഞ്ചാരപഥത്തിന്റെ പരിധികളെയാകെ ലംഘിച്ച് കൊണ്ട്, ഒരിറ്റ് സമാശ്വാസത്തിനെന്നോണം താളനിബദ്ധമായ  പ്രകൃതിയിലേക്ക് നോക്കിയിരിക്കുക എന്ന കൃത്യത്തിലാണ് അയാൾ ഏർപ്പെട്ടത്. പ്രകൃതിയിലേക്കുള്ള ആ നോട്ടം സൂക്ഷ്മവും സുദൃഡവുമായപ്പോൾ അയാൾക്ക് കാണാനായി, താളവും ലയവും ഭാവവും ഒത്തിണക്കി കാറ്റിലാടുന്ന ഓലതുമ്പുകളെയും മരച്ചില്ലകളെയും. പ്രകൃതിയെ ആ രീതിയിൽ ജീവസുറ്റതാക്കുന്ന ഇളം കാറ്റിന്റെ അദൃശ്യതയിൽ ദൈവസാമിപ്യം അനുഭവിച്ച അയാൾ അനന്തമായ ആകാശത്തിന്റെ ദുരൂഹതയിലേക്ക് സഞ്ചരിച്ചു!


തടസ്സങ്ങളേതുമില്ലാത്ത ഒരു നേർരേഖയിലൂടെ ആയിരുന്നു അയാളുടെ ആകാശസഞ്ചാരമെങ്കിലും അതത്ര ലാഘവത്വം അനുഭവപ്പെടുന്ന തരത്തിലുള്ളതാ‍യിരുന്നില്ല. കയറ്റങ്ങളോ ഇറക്കങ്ങളോ തിരക്കുകളോ അനുഭവേദ്യമാകാതിരുന്നിട്ടും ആ യാത്രയുടെ സംത്രാസം അയാളെ വല്ലാതെ വിഭ്രമിപ്പിച്ചിരുന്നു.

പക്ഷെ, അയാളുടെ ശൂന്യാകാശ യാത്ര വെറും ശൂന്യമായില്ല. ശൂന്യതകളെ ചൂഴ്ന്ന് നിൽക്കുന്ന അതിഭവ്തീകത മൂന്ന് മാലാഖമാരുടെ രൂപത്തിൽ അയാൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു ! കഥാപുസ്തകങ്ങളിലോ സിനിമകളിലോ കാണുംവിധം വർണ്ണച്ചിറകുകളോ കനകകിരീടമോ ഒന്നുമില്ലായിരിന്നു ആ മാലാഖകൾക്ക്. ‘വിവരണാതീതമായ ഒരവസ്ഥ’ എന്നെ ആ കാഴച്ചയെ കുറിച്ച് അയാൾക്ക് പറയാനുള്ളു.
പ്രഥമ കാഴ്ച്ചയുടെ അസാധാരണത്വമോ, ഔപചാരികതയുടെ ബലപ്രയോഗങ്ങളോ ഇല്ലാതെ ആദ്യം കണ്ട മാലാഖ ഒരു സ്പർശനസുഖത്തിന്റെ ലാളിത്യത്തിൽ മൊഴിഞ്ഞു:“സൃഷ്ട്ടികളിലെ ഉൽകൃഷ്ട്ട രൂപമായ അല്ലയോ മാനവ, താങ്കൾക്ക് ദൈവാനുഗ്രഹമുണ്ടാകട്ടെ !”

ജീവിതത്തിലാദ്യമായി,മറ്റാർക്കും കിട്ടാത്ത സൌഭാഗ്യമായി ഒരു മാലാഖയിൽ നിന്നും ലഭ്യമായ അനുഗ്രഹവചസ്സ് അയാളുടെ അന്തരാത്മാവിൽ പ്രകാശമായി നിറഞ്ഞു. സായൂജ്യസീമയുടെ ഉൽക്കർഷയിലയാൾ ‘ആമീൻ’ എന്ന് നീട്ടി ചൊല്ലുകയും മാലാഖക്ക് പ്രത്യഭിവാദ്യം ചെയ്യുകയും ചെയ്യതു.

മനുഷ്യശബ്ദത്തിന്റെ മനോഹാരിതയിൽ മനം കുളിർത്ത മാലാഖ അയാളോട് ചോദിച്ചു: “ഹേമനുഷ്യാ, താങ്കളുടെ ഈ ആകാശ സഞ്ചാരത്തിന്റെ ഉദ്ദ്വേശ-ലക്ഷ്യമെന്ത് ?”

അപ്രതീക്ഷിതമായി വന്ന ചോദ്യം കേട്ട് ഗഗനചാരി തെല്ലൊന്ന് പരിഭ്രമിച്ചുവെങ്കിലും,മാലാഖയോട് പറയാനുള്ള മറുപടിക്കായി തന്റെ തന്നെ അക്ജ്ജതയിലേക്ക് നോക്കി, സമൂലമൊന്ന് വിലയിരുത്തിയശേഷം ഇങ്ങനെ പറഞ്ഞു: “ അറിവില്ലായ്മയിൽ നിന്ന് തുടങ്ങി,അക്ജ്ജതയിലൂടെ സഞ്ചരിച്ച്, അറിയുന്തോറും അറിവുകൾക്കപ്പുറം പിന്നെയും അറിവുകളാണെന്നറിഞ്ഞ് , അറിവിന്റെ ലോകത്ത് ഞാനെത്ര നിസ്സരനെന്ന തിരിച്ചറിവ് നേടാൻ”

അയാളുടെ മറുപടിക്കെന്നോണം മാലഖയിങ്ങനെ പ്രതിവചിച്ചു: “ മനുഷ്യാപുത്രാ യാത്രകൾ നീളുംതോറും അഹന്തകൾ തലകുനിക്കുന്നു”

‘ശരിയാണ്. അഹന്തകൾ നമ്മെ അഹമ്മതിയിലേക്ക് നയിക്കുന്നു. ഞാനെന്നും എനിക്കെന്നുമുള്ള ചിന്ത നമ്മിലേക്ക് തന്നെ  നമ്മേ ചുരുക്കുകയും ,സ്വന്തം സങ്കടമാണ് മറ്റുള്ളവരുടെ സങ്കടങ്ങളെക്കാൾ വലുതെന്നുമുള്ള സ്വാർത്ഥവിചാരത്തിലേക്ക് നമ്മേ എത്തിക്കുകയും ചെയ്യുന്നു.’ അയാളുടെ മനോഗതം വാക്കുകളായി പുറത്തേക്ക് വരുമ്പോൾ ആകാശം മഴമേഘങ്ങളാൽ കറുത്തിരിന്നു.

.തുടർന്ന്, അയാളുടെ യാത്ര ആകാശകൌതുകങ്ങളിലൊന്നായ മഴമേഘങ്ങൾക്കുള്ളിലൂടെയായി. ഭൂമിയുടെ മണം പേറുന്ന മഴമേഘങ്ങൾ സൃഷ്ട്ടിവൈഭവത്തിന്റെ മഹനീയ സത്യമായി നിലകൊണ്ട് അയാളെ വിശ്വാസദാർഡ്യത്തിന്റെ ഉന്നതവിതാനത്തിലേക്ക് ഉയർത്തുകയും, ആത്മാവിൽ ജീവരഹസ്യത്തിന്റെ അകംപൊരുളായി നിറയുകയും ചെയ്യതു. അവിടം മുതലാണ് ആകാശയാത്രയുടെ പിരിമുറുക്കം അയാളിൽ നിന്നും അയഞ്ഞലിഞ്ഞില്ലാതായത്.

അയാൾ സുസ്മേരവദനായി കൊണ്ട്, ആത്മാവുകളെകുറിച്ചും ആത്മാവുകളുടെ അഭയസ്ഥാനത്തെകുറിച്ചും ചിന്തിച്ചു. ശുഷ്ക്കമായ ജീവിതാവസ്ഥക്കുമപ്പുറം അനശ്വരകാലത്തിന്റെ സജീവതയിൽ സ്വയം മറന്നങ്ങനെ സഞ്ചരിക്കുമ്പോൾ രണ്ടാമത്തെ മാലാഖ അയാളെ വിളിച്ചു:
                          ‘മൺസൂർ അഹ് മ്മദ്’

തന്റെ പേരു` ചൊല്ലി വിളിച്ചതിലെ വിസ്മയം മറനീക്കി പുറത്ത് വരും മുൻപ് ആ മാലാഖ, ഇരുട്ട് വിതക്കുന്ന വിഭ്രാന്തികളെകുറിച്ചും വെളിച്ചം പ്രസരിപ്പിക്കുന്ന പ്രത്യാശയെ കുറിച്ചും അയാളേട് സംസാരിച്ചു. എന്നിട്ട് അപരന് വെളിച്ചമാകേണ്ട അയാളുടെ കണ്ണുകളിലേക്ക് നോക്കി പ്രാർഥിച്ചു. “പ്രപഞ്ചനാഥന്റെ കാരുണ്യകടാക്ഷം താങ്കളുൾപ്പെടെയുള്ള സകലജനത്തിനും ഉണ്ടാകട്ടെ

സസന്തോഷം ആശംസാമന്ത്രം ശ്രവിച്ച അയാൾ മാലാഖയെ നോക്കി നന്ദി പൂർവ്വം ചിരിച്ചു. പ്രത്യഭിവാദ്യം നിറഞ്ഞ സ്നേഹത്തിന്റെ ചിരി. പക്ഷെ,നറുനിലാവ് പോലുള്ള ആ ചിരി പൊടുന്നനെ അവരെ വലയം ചെയ്യത കനത്ത ഇരുട്ടിലൊതുങ്ങി. എങ്കിലും, അയാളിങ്ങനെ സമാധാനിച്ചു.‘ഏത് കൂരിരിട്ടിലും എനിക്ക് ചിരിക്കാൻ കഴിയുന്നുണ്ടല്ലോ’.അത്തരം ദീപ്തചിന്തയുടെ ശുഭസാന്നിദ്ദ്യത്തിൽ അയാൾ വീണ്ടും മാലാഖയെ നോക്കി. അപ്പോൾ ആ മാലാഖയും അയാളിലേക്കെരു ചോദ്യമെറിഞ്ഞു. “ അല്ലയോ ആദമിന്റെ സന്തതി, താങ്കളുടെ ജീവിതാനുഭവത്തിൽ എത്ര സത്യമുണ്ട്?”

മറുപടിക്കായി അയാൾ ഏറെ നേരം കണ്ണടച്ച് നിശബ്ദം പ്രാർത്ഥിച്ചു . എന്ത് പറയും എന്നത് അയാളെ സംബണ്ഡിച്ചിടത്തോളം വളരെ പ്രയാസമുള്ളകാര്യമായിരുന്നു. എങ്കിലും നിത്യസത്യമായ ദൈവത്തെ സ്മരിച്ച് കൊണ്ട് അയാൾ പറഞ്ഞു: “ സ്നേഹ-കാരുണ്യങ്ങളൂടെ നിറകുടമായ മാതൃത്വവും. നിഷ്ക്കളങ്ക ബാല്യങ്ങളിൽ പോലും പൊട്ടി ഉണരുന്ന കോപമെന്ന വികാരവും. ഭാവി-ഭൂത-വർത്തമാന കാലങ്ങളെ തീവ്രവും, തീക്ഷണവും, ഊഷ്മളവും, ചലനാത്മകവും, ആഹ്ലാദഭരിതവുമാക്കുന്ന രതിയും.”

അയാളുടെ ഉത്തരം ശ്രവിച്ച മാലാഖ ഒരിക്കൽ കൂടി ദൈവാനുഗ്രഹം നേരുകയും അയാളോട് യാത്ര തുടരാൻ കല്പിക്കുകയും ചെയ്യതു.

തുടർന്ന് മൺസൂർ അഹ് മ്മദ് എന്ന ആകാശസഞ്ചാരി സ്ഥലകാലങ്ങളുടെ അതിരുകൾ ഭേദിച്ചും , വിസ്മയങ്ങളുടെ ജ്വലിത മേഖലകൾ താണ്ടിയും ഏറെ ദൂരം മുന്നോട്ട് നീങ്ങി. അതിനിടയിൽ എവിടയോ വെച്ച് അയാൾ മൂന്നാമത്തെ മാലാഖയുമായി സണ്ഡിച്ചു. അവിടെ- ആകാശത്തിന്റെ മഹാമവ്നത്തിൽ മാലാഖ പ്രപഞ്ചനാഥനെ വണങ്ങുകയായിരിന്നു. അയാളും മാലാഖക്ക് പിന്നിൽ നിന്ന് ദൈവത്തെ സ്തുതിച്ചു.

പ്രാർത്ഥനാനന്തരം, എല്ലാം അറിയുന്നവന്റെ ആക്ജാനുവർത്തി മനുഷ്യ വർഗത്തിന്റെ വർത്തമാനകാല പ്രതിനിധിയോട് ചോദിച്ചു: “പ്രിയ മാനവാ, നീ അറിഞ്ഞതിന്റെ അർത്ഥവ്യാപ്തി എത്ര?”

ചോദ്യത്തിന്റെ തീവ്രത അയാളുടെ മനസ്സിനെ പിടിച്ചുലച്ചു. ‘അർത്ഥമളക്കാൻ ത്രാണി ഇല്ലാത്ത ഈ സാധാരണക്കാരൻ ഇതിനൊക്കെ എന്ത് ഉത്തരം പറയും ? അതും ആധികാരിക ഉത്തരങ്ങളുമായി അനേകം മനീഷികൾ ഭൂമിയിൽ വസിക്കുമ്പോൾ’. അയാൾ സ്വയം ചോദിച്ചു. എങ്കിലും, ചോദ്യകർത്താവ് മാലാഖയാണെന്നുള്ളത് കൊണ്ടും ഉത്തരം പറയാതിരിക്കുന്നത് ഉചിതമല്ലന്നുള്ളത് കൊണ്ടും സ്വന്തം അനുഭവ പശ്ചാത്തലത്തിന്റെ ഉൾത്താപത്തിൽ നിന്നും അയാൾ അറിഞ്ഞതിനെ ഇങ്ങനെ സ്വാംശീകരിച്ചു.

“സ്വാർത്ഥതയും സങ്കടങ്ങളും നിറഞ്ഞ ഭൂമിയിൽ ജീവിതം സമ്മാനിക്കുന്നത്,‘ശാരീരികവും മാനസീകവുമായ കൊടുക്കൽ-വാങ്ങലുകളുടെ അപൂർണ്ണമായ കുറെ പരിസമാപ്തികളാണ്”.അയാൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞ്നിർത്തി. പക്ഷെ, അയാൾ പറഞ്ഞതിലെ ശരി-തെറ്റുകളെ കുറിച്ചൊന്നും പറയാതെ ദൈവത്തിനുള്ള സ്തുതികീർത്തനങ്ങൾ ആവർത്തിച്ച് മൂന്നാമത്തെ മാലാഖ ആകാശലോകത്തിന്റെ നിഗൂഡതയിലേക്ക് മറഞ്ഞു.

അനന്തരം ആകാശത്തിന്റെ നിഗൂഡനിശബ്ദ്ദതയിൽ ഒരു അപ്പൂപ്പൻ താടി പോലെ അയാൾ പാറിനടന്നു. അപ്പോൾ അയാൾ ചിന്തിച്ചത്, ജീവിത യാഥാർത്ഥ്യങ്ങളുടെ അതിസങ്കീർണ്ണമായ നൂലാമാലകളിൽ നിന്നും ശമന മാർഗം തേടിയുള്ള ഇത്തരം വേറിട്ട യാത്രകളെ കുറിച്ചായിരിന്നു.; ....ശേഷംഅനന്തതയിലെ ഭാരമില്ലായ്മയിൽ സകലഭാരങ്ങളെയുമിറക്കി  ഋജുവായ      
പന്ഥാവിലൂടെ മൺസൂർ അഹമദ്  എന്ന ആകാശസഞ്ചാരി മടക്കയാത്ര ആരംഭിച്ചു......

54 comments:

  1. എന്തെല്ലാമോ കുത്തികുറിച്ചു; ആ ഇത് കഥയോ….? ആ അറിയില്ല .അറിയുന്നവർ പറയുക. എന്തും പറയാം. ഒന്നും പറയാതിരിക്കുന്നതാണ് വിഷമം.

    ReplyDelete
  2. സാന്ത്വനമാഗ്രഹിക്കുന്ന മനസ്സിന്റെ യാത്രകളാണ് , അഥവാ ചിന്തകളാണിതെന്നെനിക്കു തോന്നി. മനസ്സുകള്‍ ദൈവത്തിനടുത്തേക്ക് സഞ്ചരിക്കുമ്പോള്‍ മനസ്സിന്റെ ഭാരമല്പമിറക്കിവെക്കാന്‍ സാധിക്കുന്നു.
    എഴുത്തിന് ആശംസകള്‍

    നിർബണ്ഡ,സണ്ഡിച്ചു ഇതില്‍ ‘ന്ധ’ അല്ലേ വേണ്ടത്?ക്ഷമിക്കണം കണ്ടപ്പൊ പറയാതിരിക്കാന്‍ തോന്നിയില്ല.

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. സ്വപ്നസഖി,
    എത്ര ശ്രമിച്ച് നോക്കിയിട്ടും ‘ണ്ഡ’ എന്നെ കിട്ടുന്നുള്ളു. ഏത് അക്ഷരം ടൈപ്പ് ചെയ്യണം?
    അത്പോലെ അ ആ ഇ ഈ ഉ ഊ ശേഷമുള്ള ‘ഇർ’ എന്ന എങ്ങനെ ടൈപ്പ് ചെയ്യും?

    ReplyDelete
  5. നീളന്‍ പോസ്റ്റ്‌. കഥ കൊള്ളാം. പിന്നെ മുകളില്‍ പറഞ്ഞ പോലെ അക്ഷരത്തെറ്റുകള്‍ കൂടുന്നു എന്നൊരു പരാതി വയ്ക്കുന്നു. മാര്‍ഗ നിര്‍ദേശം അറിയാത്തത് കൊണ്ട് തല്‍ക്കാലം 'ഋ' എന്ന് എഴുതിക്കാണിക്കുന്നു.!

    ReplyDelete
  6. എഴുത്ത് നന്നായിട്ടുണ്ട് സാദിഖ്.ആശംസകൾ നേരുന്നു.

    ReplyDelete
  7. ക്ഷമിക്കണം..ഈ കഥയുടെ അര്‍ഥവ്യാപ്തി എനിക്ക് ഉള്‍ക്കൊള്ളാനാകുന്നില്ല! അത് എന്റെ പരിമിതിയാണെന്നറിയാം. ആരെങ്കിലും ഒന്ന് വിശദീകരിച്ചാല്‍ നല്ലത് എന്ന് തോന്നുന്നു.
    (അറിയുന്നവർ പറയുക. എന്തും പറയാം. ഒന്നും പറയാതിരിക്കുന്നതാണ് വിഷമം എന്ന് എഴുതിയത് കൊണ്ട് പറഞ്ഞതാണ് കേട്ടോ)
    ആശംസകള്‍

    ReplyDelete
  8. ആശംസകള്‍ മാഷെ


    google transliteration നില്‍ ഋ (ru) ന്ധി (ndhi)

    എന്നും use ചെയ്യാം

    ReplyDelete
  9. ekka nannayi avatharipikanulla kazhivu ekkakku undu athukonduthanne enniyum orupadu ezhuthuvan kazhiyatte ennu padachavanodu prarthikunnu orikalum ezhuthu nirtharuthu ente ella aashasakalum..........

    ReplyDelete
  10. ഇത് പോലെ ഒരാളെ കുറിച്ച് വേറിട്ട കാഴ്ചയില്‍ ഒരികല്‍ കാണിച്ചു .നന്നായി എഴുതിരിക്കുന്നു

    ReplyDelete
  11. സാദിഖ്സാഹിബ് ഞാന്‍ ഇന്നാലെ രാത്രി വന്നു വായിച്ചു പോയി... എന്‍റെ വായനയുടെ കുഴപ്പം കൊണ്ടാവാം ഒന്നുമങ്ങട്ട് തലയില്‍ കയറിയില്ല.. കമന്‍റുകളിലൂടെ വല്ലതും മനസ്സിലാവും എന്ന് കരുതി കമന്‍റ് ഫോളോ ചെയ്തു പോയി .. അതിനു ശേഷം വന്ന കമന്‍റുകളിലും എനിക്ക് മനസ്സിലാവുന്ന ഒന്നും ഇല്ല..

    ReplyDelete
  12. സുമനസ്സുകളുടെ അഭിപ്രായം എല്ലാം അറിഞ്ഞിട്ട് ഈ എളിയവൻ ഞാൻ അറിഞ്ഞത് പറയാം ;………….

    ReplyDelete
  13. കീമാന്‍ ആണു ഞാനുപയോഗിക്കുന്നത്. അതില്‍ ,

    ന്ധ ndha

    ന്ധി ndhi

    ഋ r Shift 6 (r എന്നു ടൈപ്പ് ചെയ്തശേഷം, Shift key
    പ്രെസ്സ് ചെയ്തു പിടിച്ചുകൊണ്ട് 6 എന്ന അക്കം ടൈപ്പ്
    ചെയ്യുക)

    ReplyDelete
  14. ഹംസയും ഇസ്മയിലും പറഞ്ഞ പോലെ ഒന്നും തലയില്‍ കയറിയില്ല!.പിന്നെ മറ്റു കമന്റുകള്‍ വായിച്ചിട്ടും അധികമൊന്നും കയറിയില്ല. പിന്നെ സ്വപ്ന സഖി പറഞ്ഞു തന്ന കീ മാന്‍ പൊടിക്കൈകള്‍ പ്രയോഗിക്കുക.അതു ഉപകരിച്ചേക്കും. താങ്കളുടെ ലിങ്കു വന്നപ്പോള്‍ കയറി നോക്കിയതാ..ഇത്തരം ഗൌരവം കൂടിയ വിഷയങ്ങളൊന്നും വായിക്കാന്‍ എന്നെക്കൊണ്ടാവില്ല എന്ന് അറിയിക്കുന്നതില്‍ ഖേദിക്കുന്നു!

    ReplyDelete
  15. ഒരു കട്ടി കൂടിയ സാഹിത്യം പോലിരിക്കുന്നു. ബ്ലോഗില്‍ വല്ലാതെ കാണാറില്ല. എന്തായാലും വിശദമാക്കി തരും എന്ന് പ്രതീക്ഷിക്കുന്നു.

    ReplyDelete
  16. "ഏത് കൂരിരുട്ടിലും എനിക്ക് ചിരിക്കാന്‍ കഴിയുന്നുണ്ടല്ലൊ'

    കൂരിരുള്‍ പ്രാതികൂല്യങ്ങളും ചിരി അതിജീവനത്തിന്റെ തെളിച്ചവുമെന്നു ഞാന്‍ മനസ്സിലാക്കുന്നു.

    ആത്മകഥാംശമുള്ള ഈ രചനയില്‍ ദൈവോന്മുഖനായ ഒരു നല്ല മനുഷ്യനെയും കാണുന്നു.

    യാത്രകള്‍ നീളുന്തോറും അഹന്തകള്‍ തലകുനിക്കുന്നു. (യാത്രയില്‍ യഥാര്‍ഥമായത് കാണുന്നുവെങ്കില്‍ മാത്രം)

    ReplyDelete
  17. ഒരു പാട് പേര്‍ വായിച്ചത് മനസ്സിലായില്ല എന്നെഴുതി കണ്ടു....എനിക്കും പൂര്‍ണ്ണമായി മനസ്സിലായി എന്ന് പറയുന്നില്ല. പക്ഷെ.......എഴുത്തിന്‍റെ രീതി, വാക്കുകളുടെ ശുദ്ധി എനിക്ക് വല്ലാതെ ഇഷ്ട്ടപെട്ടു. അഭിനന്ദനങ്ങള്‍

    ഞാന്‍ എഴുതുവാന്‍ ഉപയോഗിക്കുന്നത് www.malayalam.changathi.com ആണ്....ലളിതം സുന്ദരം.....

    ReplyDelete
  18. അക്ഷരത്തെറ്റുകളുടെ പ്രസരമൊഴിച്ചാല്‍ ഈ രചനാപാടവത്തെയും, ഭാഷാ നൈപുണ്യത്തെയും, അതിന്ദ്രീയ ചിന്താധാരയെയും അഭിനന്ദിക്കാതെ പോയാല്‍ അത് ദൈവകോപത്തിനു വഴിയൊരുക്കും . അത്രയും അനിര്‍വചനീയമായ ഒരു സര്‍ഗ്ഗ സംസ്കൃതി ഈ സൃഷ്ടിയില്‍ പ്രോജ്വലിച്ചു നില്‍ക്കുന്നു .പ്രത്യക്ഷത്തില്‍ കാണാത്തത് പാര്‍ശ്വങ്ങളിലും പരോക്ഷങ്ങളിലുംമറഞ്ഞിരുന്നു കൊണ്ട് വര്‍ണ്ണാഭവും ഗഹനവുമായ ചിന്തയ്ക്ക് വഴിയൊരുക്കുന്നു. സ്വാര്‍ഥത നിറഞ്ഞ സാമൂഹിക ചുറ്റുപാടുകളില്‍ നിന്നുടലെടുത്ത അസ്വസ്ഥമായ മാനസിക വിഭ്രാന്തികളെ , ശാന്തിയുടെയും , സാത്വികത്തിന്റെയും ലോകത്തിലേക്ക് വഴി തിരിച്ചു വിടാനുള്ള ഗഗന സഞ്ചാരം , മാലഖമാരോടുള്ള അഭിപ്രായ പ്രകടനങ്ങള്‍ എല്ലാം അതിഭാവുകത്വങ്ങളില്ലാത്ത കഥാകാരന്റെ അന്തരാത്മാവില്‍ നിന്നൊഴുകുന്ന ആത്മാമൃതമായാണ് എന്‍റെ വായനയില്‍ തെളിഞ്ഞു വന്നത് . എഴുത്തിന്റെ ലോകത്ത് ലബ്ടപ്രതിഷ്ടനായ ഒരു എഴുത്തുകാരനില്‍ നിന്നല്ല ഈ സൃഷ്ടി ഉടലെടുത്തതെന്നറിയുമ്പോള്‍ മഹത്വം പിന്നെയും വര്‍ദ്ധിക്കുന്നു . ശ്രീ. എസ് .എം സാദിഖിന് അഭിനന്ദനങ്ങള്‍ .
    അക്ഷരത്തെറ്റുകള്‍ പൂര്‍ണ്ണമായും തിരുത്തുക

    ReplyDelete
  19. ഇതൊന്നും മനസ്സിലാക്കാനാവില്ല മാഷെ...!

    ദ്ധ=ddha, ന്ധ=ndha, ഊ‌ർ=uur
    ആശംസകൾ...

    ReplyDelete
  20. കുറെ കാര്യങ്ങള്‍ ഒരുമിച്ചു പറയാന്‍ ശ്രമിച്ചു എന്നതാവാം
    പോസ്റ്റ്‌ അല്പം സങ്കീര്‍ണ്ണമായിട്ടുണ്ട്.
    കഴിവതും ലളിത പ്രയോഗങ്ങള്‍ കൂടുതല്‍ നന്നാകും.
    അഭിനന്ദനങ്ങള്‍!
    ആ വഴിക്കൊന്നും കാണുന്നില്ലല്ലോ...

    ReplyDelete
  21. ഞാനും കൂടെ സഞ്ചരിക്കുകയായിരുന്നു..
    എഴുത്ത് നന്നായി ഇക്ക.

    ReplyDelete
  22. വലിയൊരു പിടി കിട്ടുന്നില്ല (കുറ്റം എഴുതിന്റെതല്ല എന്റെ കഴിവുകേടാണ് എന്നറിയാമെങ്കിലും )
    കാര്യം മനസ്സിലാവാതെ നന്നായി വളരെ നന്നായി അതിലും നന്നായി എന്നൊക്കെ കമന്റ് ഇട്ടിട്ടു എന്ത് കാര്യം
    കുറെ കമന്റ് കൂടി ആവുമ്പോഴേക്കും കുറച്ചും കൂടി ഐഡിയ ആവും അപ്പോഴേക്കും വരാം , ഇതിന്റെ മൊത്തം ഗുട്ടന്‍സും പഠിച്ചിട്ടു തന്നെ കാര്യം
    സസ്നേഹം

    ReplyDelete
  23. This comment has been removed by the author.

    ReplyDelete
  24. വളരെ നല്ല എഴുത്ത്!
    ചിന്തയും ഭാവനയും ഇടകലർത്തി സാദിഖ് എഴുതിയ മൂന്നു കാര്യങ്ങൾ

    1. അഹന്തകൾ നമ്മെ അഹമ്മതിയിലേക്ക് നയിക്കുന്നു. ഞാനെന്നും എനിക്കെന്നുമുള്ള ചിന്ത നമ്മിലേക്ക് തന്നെ നമ്മേ ചുരുക്കുകയും ,സ്വന്തം സങ്കടമാണ് മറ്റുള്ളവരുടെ സങ്കടങ്ങളെക്കാൾ വലുതെന്നുമുള്ള സ്വാർത്ഥവിചാരത്തിലേക്ക് നമ്മേ എത്തിക്കുകയും ചെയ്യുന്നു.’

    2.ജീവിഥാനുഭവങ്ങളെന്നാൽ “ സ്നേഹ-കാരുണ്യങ്ങളൂടെ നിറകുടമായ മാതൃത്വവും. നിഷ്ക്കളങ്ക ബാല്യങ്ങളിൽ പോലും പൊട്ടി ഉണരുന്ന കോപമെന്ന വികാരവും. ഭാവി-ഭൂത-വർത്തമാന കാലങ്ങളെ തീവ്രവും, തീക്ഷണവും, ഊഷ്മളവും, ചലനാത്മകവും, ആഹ്ലാദഭരിതവുമാക്കുന്ന രതിയും.”

    3.“സ്വാർത്ഥതയും സങ്കടങ്ങളും നിറഞ്ഞ ഭൂമിയിൽ ജീവിതം സമ്മാനിക്കുന്നത്,‘ശാരീരികവും മാനസീകവുമായ കൊടുക്കൽ-വാങ്ങലുകളുടെ അപൂർണ്ണമായ കുറെ പരിസമാപ്തികളാണ്”.

    ഇത്രയും കാര്യങ്ങളാണ് എഴുത്തുകാരൻ ഇവിടെ പറഞ്ഞത്.
    എഴുത്തിന്റെ അനുഭൂതി തലം സാധാരണ പരിചിതമല്ലാത്ത രീഎതിയിലായതുകൊണ്ടും, ബ്ലോഗ് വായനയെന്നാൽ മിക്കപ്പോഴും റൊക്കറ്റ് സ്പീഡിലുള്ള സ്ക്രോളിംഗ് ആയതുകൊണ്ടും പലപ്പോഴും ഇത്തരം നമ്മുടെ ശ്രദ്ധയിൽ പെടുന്നില്ല, അഥവാ തലയിൽ കയറുന്നില്ല.

    ReplyDelete
  25. This comment has been removed by the author.

    ReplyDelete
  26. പറഞ്ഞ കാര്യം ശരിയോ , തെറ്റോ എന്നതിനേക്കാൾ ആത്മാർത്ഥമായ, അനുഭൂതിതലത്തിൽ പ്രസ്ക്തമായ ഒരു പോസ്റ്റാണിത്.

    ഇത് വ്യത്യസ്തതയുള്ള ഒരു തുടക്കമായി മാത്രം കാണുക.ഇനിയുമിനിയുമുയരത്തിൽ ചിന്തകൾ, ഭാവന, മനനം ഇവയുണ്ടാവാൻ ആശംസകൾ!

    എനിക്ക് വളരെ ഇഷ്ടപ്പെട്ടു.

    ReplyDelete
  27. ഒരു ജലാലുദീന്‍ റൂമി, ഖലീല്‍ ജിബ്രാന്‍, കാഫ്ക ടച്ച്‌ ആ വരികളിലുണ്ട്. സൂഫി, മാജിക്കല്‍ റിയലിസം ധാരയിലുള്ള എഴുത്തില്‍ എല്ലാം വള്ളി പുള്ളി തിരിച്ചു മനസ്സിലാകണം എന്ന് ഷഠിക്കുന്നത് നിരര്‍ത്ഥകമാന്.
    അതിന് മുട്ടത്തു വര്‍ക്കി ഇല്ലേ.

    ReplyDelete
  28. വളരെ നന്നായി എഴുതിയിരിക്കുന്നു താങ്കള്‍.എന്റെ പോസ്റ്റില്‍ താങ്കളുടെ കമന്റ് കണ്ടാണു ഞാനിവിടെ വന്നത്,അതില്‍ കര്‍ണ്ണനെ കുറിച്ച് താങ്കള്‍ പറഞ്ഞത് കണ്ടപ്പഴേ ഈ സര്‍ഗാത്മകതയും ഉള്‍ക്കാഴ്ച്ചയും എനിക്ക് മണത്തു.എഴുതുക ഇനീം ഇനീം .എഴുത്തും ഒരു ശമന മാര്‍ഗ്ഗമാണു.തന്നോട് തന്നെ സംവദിച്ച് ,തന്റെതന്നെ ഉള്ളിലൂടെ ഉള്ള ഒരു യാത്ര.എല്ലാ ആശംസകളും.

    ReplyDelete
  29. വായിച്ചു. ഒരു കഥപോലെ സുന്ദരമായി തോന്നിയില്ലെങ്കിലും അവിടവിടെ പടര്‍ന്നു കിടക്കുന്ന ചെറു ചെറു ചിന്തകള്‍ മനോഹരമായി. ആശംസകള്‍

    ReplyDelete
  30. സാന്ത്വനമാഗ്രഹിക്കുന്ന മനസ്സിന്റെ യാത്രകളാണ് , അഥവാ ചിന്തകളാണിതെന്നെനിക്കു തോന്നി. മനസ്സുകള്‍ ദൈവത്തിനടുത്തേക്ക് സഞ്ചരിക്കുമ്പോള്‍ മനസ്സിന്റെ ഭാരമല്പമിറക്കിവെക്കാന്‍ സാധിക്കുന്നു.

    സ്വപ്നസഖിയുടെ അഭിപ്രായത്തിനോട് യോചിക്കുന്നു :)
    ആശംസകള്‍

    ReplyDelete
  31. http://www.4shared.com/file/A9H2sEEE/NilaSetup.html

    ഈ കൊടുത്ത ലിങ്കില്‍ ഒന്ന് നോക്കൂട്ടൊ. മലയാളം എഴുതി കോപി ചെയ്ത് പേസ്റ്റ് ചെയ്യാം.

    അല്ലെങ്കില്‍, മൊഴി കീമാന്‍ ഉപയോഗിക്കൂ. അതാവുമ്പോ എപ്പൊ എവിടെയും മലയാളം ടൈപ്പ് ചെയ്യാം net service ഇല്ലാതെ തന്നെ.

    http://malayalam.epathram.com/
    ഈ ലിങ്കില്‍ വിശദമായി നോക്കി ചെയ്യൂ.
    (വിഷമചിഹ്നങ്ങള്‍ ടൈപ്പ് ചെയ്യണതെങ്ങിനെയെന്ന് വിശദമായ് നോക്കിയാല്‍ കാണാം. സാധിച്ചില്ലേല്‍ പറയുമല്ലോ)

    ReplyDelete
  32. കുറച്ചു കൂടി ലളിതമാകാമായിരുന്നു.

    ReplyDelete
  33. ചിലപ്പോൾ ചില മനുഷ്യരെ നമുക്ക് തീരെ പിറ്റികിട്ടാതെ വരും. എത്ര വിശദീകരിച്ചാലും.

    താങ്കളും ഇത്തിരി വിശദീകരിച്ചു. പക്ഷേ അതിനപ്പുറം ചിലത് ഇതി ഒളിച്ചിരിക്കുന്നുണ്ട്.

    എഴുത്തിൽ ഇത്തിരി ദുരൂഹത കയറിവരുന്നുണ്ട്.

    ജീവിതം നമ്മെ ചിലത് പഠിപ്പിക്കുന്നതിനാലാവും,സാരമ്മില്ല.

    ReplyDelete
  34. കുറെ നൊമ്പരങ്ങളും ദുരൂഹതകളും...
    നന്നായിട്ടുണ്ട്
    ആശംസകള്‍

    ReplyDelete
  35. നല്ല ചിന്തകള്‍ മാനസിക സ്വസ്ഥത നല്‍കുന്നു.
    ഒരു കഥയെക്കാള്‍ ഉപരി ഈ എഴുത്തിന്റെ
    അന്തരാല്മാവ്‌ ഹൃദയത്തില്‍ കടന്നു കയറുന്നു
    സ്വാന്തനം ആയി. ആശംസകള്‍.

    ReplyDelete
  36. ഈ ലോകം ഇവിടെ കുറെ മനുഷ്യര്‍...അല്ലെ സാദിക്ക് ഭായ്..

    ReplyDelete
  37. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് ബ്ലോഗര്‍മാരുടെ ഒരു കവിതാ സമാഹാരം ഇറക്കാന്‍ ഉദ്ദേശിക്കുന്നു. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുന്ന രീതിയില്‍ സജ്ജമാക്കിയ 10 വരിയില്‍ താഴെയുള്ള കവിതകള്‍, മനോഹരമായ വാക്കുകള്‍ എന്നിവ ക്ഷണിക്കുന്നു.
    പ്രസിദ്ധീകരണ യോഗ്യമായ രചനകള്‍ പുസ്തകത്തില്‍ ഉള്പെടുത്തുന്നതാണ്.
    30 കവിതകളാണ് പുസ്തകത്തില്‍ ഉള്‍പെടുത്താന്‍ ഉദേശിക്കുന്നത്. പുസ്തകം വിറ്റഴിക്കുന്ന ലാഭത്തിന്റെ മുഴുവന്‍ ശതമാനവും ഇരകള്‍ക്ക് വേണ്ടി ചിലവഴിക്കും.
    താല്പര്യമുള്ളവര്‍ക്ക് തങ്ങളുടെ കവിതകള്‍, thoughtintl@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കാവുന്നതാണ്. അയക്കുന്നവര്‍ തങ്ങളുടെ പൂര്‍ണ വിലാസം, തൂലികാ നാമം, മൊബൈല്‍ നമ്പര്‍, ടെലെഫോണ്‍ നമ്പര്‍, ഇ മെയില്‍ എന്നിവ ഉള്പെടുതെണ്ടാതാണ്.
    പ്രസിദ്ധീകരിക്കപ്പെടുന്ന രചനയുടെ പ്രസാധനാവകാശം പ്രസാധകരില്‍ നിക്ഷിപതമായിരിക്കും.

    ReplyDelete
  38. മാഷേ;ആത്മാവിനെ അന്വേഷിക്കുന്നവർക്ക്
    ഒരല്പം അതിഭാവുകത്വങ്ങളിലേക്കു കടക്കാം അല്ലേ.
    “ പക്ഷെ, അയാളുടെ ശൂന്യാകാശ യാത്ര വെറും ശൂന്യമായില്ല. ശൂന്യതകളെ ചൂഴ്ന്ന് നിൽക്കുന്ന അതിഭവ്തീകത മൂന്ന് മാലാഖമാരുടെ രൂപത്തിൽ അയാൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു !”
    ഇതൊന്നും ഒരു രക്ഷയുമില്ല.
    ഈ dec.5 ന്റെ പ്രത്യേക്ത എന്താണാവോ?

    ReplyDelete
  39. സ്നേഹവും സന്തോഷവും നിറഞ്ഞ ഒരു പുതുവത്സരം ആശംസിക്കുന്നു.

    ReplyDelete
  40. മാഷേ ..ഈകഥ,ഒരു ദുരൂഹത നിറഞ്ഞതാണല്ലൊ.നന്നായിട്ടുണ്ട്.

    ReplyDelete
  41. പുതുവത്സരാശംസകള്‍

    ReplyDelete
  42. വായിച്ചപ്പോള്‍ ഇതൊരു ആത്മകഥ പോലെ തോന്നി...
    തന്റെ ജീവിത യാത്രയിലെ ചില നിമിഷങ്ങള്‍ !!
    പറയാന്‍ കഴിയാത്ത ആത്മ നൊമ്പരങ്ങള്‍ !!!
    ആകാശയത്രയില്‍ കണ്ടുമുട്ടിയ മാലാഖമാര്‍ !!!
    തരെണ്ടതെല്ലാം ഈശ്വരന്‍ തന്നു ....അറിയേണ്ടുന്നത് അറിഞ്ഞില്ല...
    അഹങ്കാരത്തിന്റെ പുറന്തോടിനെ ഭേദിക്കണം അല്ലാതെ മുന്നോട്ട് നീങ്ങാന്‍ കഴിയില്ല...എന്ന വിചാരങ്ങള്‍ ...
    നമ്മുടെ ദുഖത്തെക്കാളും മറ്റുള്ളവരുടെ ദുഃഖം ആണ് വലുതെന്ന തോന്നല്‍ .....
    പരന്നുയരുവാന്‍ ചിറകുകള്‍ക്ക് ശക്തി തരട്ടെ.........
    അറിയില്ല....ഒന്നും.........
    ആശംസകള്‍

    ReplyDelete
  43. പ്രിയ സ്നേഹിതരേ……
    എനിക്ക് പറയാനുള്ളത്
    @ സ്വപ്നസഖിയും,
    @ അജിത് മാഷും
    @ അബ്ദുൽ ഖാദർ സാഹിബും
    @ ഡോ: ജയൻ സാറും
    @ പിന്നെ, എന്നെ തിരിച്ചറിഞ്ഞ് എഴുതിയ പോലെ കമന്റ് എഴുതിയ
    റാണിപ്രിയയും.
    എന്റെ മനസ്സറിഞ്ഞ് മനസ്സിന്റെ വിങ്ങലും തേങ്ങലും തിരിച്ചറിഞ്ഞ്
    അവർ കൂട്ടിചേർത്ത അഭിപ്രായങ്ങൾ എത്ര ശരി എന്ന് എന്നോട് ഞാൻ തന്നെ പറഞ്ഞ് കൊണ്ടേയിരിക്കുന്നു…..
    പിന്നെ, ഇതിൽ അത്ര വലിയ തലപുണ്ണാക്കണ്ട കാര്യമില്ല. സങ്കടങ്ങൾ പെരുത്ത് പെരുവിരലിൽ നിന്നും തലച്ചോറിനെ തൊട്ടപ്പോൾ ഞാൻ അറിയാതെ നോക്കി, അങ്ങ് അനന്തതയിലേക്ക് …. എനിക്ക് പറയാനുള്ള സങ്കടങ്ങളുടെ ഒരു ചെറിയൊരു അംശം മാത്രം ഇത് . ഇതിലും എത്രയോ വലുതും ശക്തവുമായ സങ്കടങ്ങൾ എന്റെ ചുറ്റിലും ഉണ്ട് എന്ന് ഞാൻ തിരിച്ചറിഞ്ഞ് സമാധാനിക്കുന്നു…. സസന്തോഷം ചിരിക്കുന്നു….

    ReplyDelete
  44. @ പിന്നെ, നല്ല കമന്റ് തന്ന ആളവന്താൻ എപ്പോഴും അകഷരതെറ്റുപറ്റുന്നവൻ ഞാൻ . തിരുത്തുക എന്നും എന്നെ തിരുത്തുക. നന്ദി…..
    @ മൊയ്തീൻ സാഹിബെ നന്ദി…..
    @ ഇസ്മയിലിനു മനസ്സിലായില്ല എന്ന് പറഞ്ഞപ്പോൾ എനിക്ക് എന്ത് മനസ്സിലാവാൻ എന്ന് എനിക്ക് വെറുതെ തോന്നി.
    @ ഉമേഷേ എന്നും എന്നെ വായിക്കണേ.
    @ എന്റെ സ്വപ്നങ്ങൽക്കും വെറും സ്വപ്നങ്ങൾക്കും നന്ദി…..
    @ ഹംസാ സാഹിബെ ഇത് എന്ത് മനസ്സിലാക്കാൻ .അല്പം കട്ടി, വാക്കുകൾക്ക് വന്നു അത്ര തന്നെ.
    @ മുഹമ്മദ് കുട്ടി സാഹിബിനും മനസ്സിലായില്ല.
    @ (ബാക്കി പിന്നെ,എന്റെ കൈവിരലുകൾ പെരുക്കുന്നു.)

    ReplyDelete
  45. എനിക്കൊന്നു മനസ്സിലായി,ഇതിലെ ഗഗനചാരിയായ മന്‍സൂര്‍അഹ്മദ്‌ താങ്കളല്ലാതെ മറ്റാരുമല്ലെന്ന്,

    "പിന്നെ, ഇതിൽ അത്ര വലിയ തലപുണ്ണാക്കണ്ട കാര്യമില്ല. സങ്കടങ്ങൾ പെരുത്ത് പെരുവിരലിൽ നിന്നും തലച്ചോറിനെ തൊട്ടപ്പോൾ ഞാൻ അറിയാതെ നോക്കി, അങ്ങ് അനന്തതയിലേക്ക് …. എനിക്ക് പറയാനുള്ള സങ്കടങ്ങളുടെ ഒരു ചെറിയൊരു അംശം മാത്രം ഇത് . ഇതിലും എത്രയോ വലുതും ശക്തവുമായ സങ്കടങ്ങൾ എന്റെ ചുറ്റിലും ഉണ്ട് എന്ന് ഞാൻ തിരിച്ചറിഞ്ഞ് സമാധാനിക്കുന്നു…. സസന്തോഷം ചിരിക്കുന്നു…."

    താങ്കളുടെ ഈ മറുപടിയില്‍ സങ്കടങ്ങളുടെ ഒരു മഹാ സമുദ്രവും ഞാന്‍ കണ്ടു,
    ഇനി ഞാനെന്‍റെ കണ്ണുകളൊന്നു തുടച്ചോട്ടെ,,

    കാരുണ്യവാനായ ദൈവം താങ്കള്‍ക്ക് നിര്‍ലോഭം കനിഞേകിയിരിക്കുന്ന പ്രതിഭ എന്ന മഹാസമ്മാനം കൊണ്ട് സമയത്തെ പൊന്നാക്കി മാറ്റുക സഹോദരാ,,

    താങ്കള്‍ക്കും കുടുമ്പത്തിനും പ്രാര്‍ഥനകളോടെ...

    ReplyDelete
  46. @Sam ആത്മാശം ഉള്ള ആത്മകഥ എഴുതിയും വായിച്ചും അനുഭവിച്ചും ഉള്ള പരിചയം കൊണ്ടാകാം ആ ആത്മനൊമ്പരം എനിക്ക് ഫീല്‍ ചെയ്തത്...
    ഈ പക്ഷിയുടെ ചിറകുകള്‍ തളരരുത് ,,,,,,ഇനിയും ഉയരങ്ങളിലേക്ക് കുതിക്കുക .... വിധിയെ തിരുത്താന്‍ കഴിയും.... ഉറപ്പ്.......സങ്കടങ്ങളെ മാറ്റി നിര്‍ത്തുക..... ജീവിതം ഒരു പുഴയോട് സാമ്യപ്പെടുത്തിയാല്‍ എത്രയെത്ര തടസ്സങ്ങള്‍ ..കല്ലായും,മരമായും നേരിടേണ്ടി വരും!! അതിനൊക്കെ അതിജീവിച്ച് പുഴ ഒഴുകികൊണ്ടേയിരിക്കും....
    ഒന്നുകൂടി.... ഹൃദയം നിറഞ്ഞ ഭാവുകങ്ങള്‍ !!!!!!!!!!

    ReplyDelete
  47. അഹന്തകൾ നമ്മെ അഹമ്മതിയിലേക്ക് നയിക്കുന്നു
    “സ്വാർത്ഥതയും സങ്കടങ്ങളും നിറഞ്ഞ ഭൂമിയിൽ ജീവിതം സമ്മാനിക്കുന്നത്,‘ശാരീരികവും മാനസീകവുമായ കൊടുക്കൽ-വാങ്ങലുകളുടെ അപൂർണ്ണമായ കുറെ പരിസമാപ്തികളാണ്”

    ReplyDelete
  48. കമന്റുകൾ അയച്ച എല്ലാ സുമനസ്സുകൾക്കും വിശദമായ മറുപടി എഴുതണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷെ, ചില ബുദ്ധിമുട്ടുകൾ വന്നതിനാൽ വാക്കുകൾക്കതീതമായ നന്ദി……..മാത്രം പറയുന്നു. നന്ദി…….

    ReplyDelete
  49. Nalla Ezhuth, Bhaasha
    Ella Ashamsakalum Nerunnu

    ReplyDelete
  50. പ്രതീപ് പേരശന്നൂരിനും, അനീഷിനും സസന്തോഷം നന്ദി…… നന്ദി……

    ReplyDelete
  51. നന്നായി എഴുതി ഇക്ക........!!
    അഭിനന്ദനങ്ങള്‍ ......!!

    ReplyDelete
  52. വ്യത്യസ്ഥമായ കഥപറച്ചിലും ശൈലിയും ഭാഷയും!
    എല്ലാം! നല്ലൊരു കഥ വായിച്ചു! നന്ദി

    ReplyDelete

subairmohammed6262@gmail.com