Tuesday 11 January, 2011

കാഴ്ച്ചകൾ സമ്മാനിക്കുന്നത്

കാഴ്ച്ചകൾ സമ്മാനിക്കുന്നത്.

കണ്ണിനും മനസ്സിനും സ്നേഹം പകരുന്ന കാഴ്ച്ചകൾ(സ്നേഹം പകരുക എന്ന് വെച്ചാൽ ഇഷ്ട്ടം തോന്നുക, തൊട്ട് നോക്കാൻ തോന്നുക, ഉമ്മ കൊടുക്കാൻ തോന്നുക, സഹതാപം തോന്നുക,സ്വന്തമാക്കാൻ തോന്നുക തുടങ്ങി ഓരോരുത്തരുടെ സ്വഭാവസവിശേഷതകൾക്ക് അനുസൃതമായിട്ടുള്ള “സ്നേഹം” മുളപൊട്ടുക സാധാരണമാണ്) പ്രപഞ്ചത്തിന്റെ മുന്നോട്ടുള്ള ഗതി സന്തോഷപ്രദമാവാൻ  ഇത്തരം ചില കൊടുക്കൽ-വാങ്ങലുകളുടെ  ഇടപെടലുകൾ അനിവാര്യമല്ലേ?





ശരീരഭാഗങ്ങൾക്ക് വരൽച്ചയോ വിണ്ട്കീറലോ ഉണ്ടായാൽ അലോപ്പതിയോ ആയുർവേദമോ ആയ ക്രീമുകൾ പുരട്ടുകയോ, ഓയിൽ മസ്സാജ് ചെയ്യുകയോ ചെയ്യാറുണ്ട്. അത്പോലെ കൈകാലുകളുടെ നഖങ്ങൾക്ക് ക്യൂട്ടക്സ് പുരട്ടി ഭംഗിയാക്കുകന്ന പരിപാടി എന്റെ വീട്ടിലും ഞാൻ കണ്ടിട്ടുണ്ട്. മുഖത്താണെങ്കിൽ ഫേഷ്യൽ ച്ചെയ്യുക, പുരികം പ്ലക്ക് ചെയയ്യുക, മഞ്ഞൾ അരച്ച് പുരട്ടക, പച്ചക്കറി അരച്ച് മുഖത്ത് വാരിതേച്ച് കണ്ണടച്ചിരിക്കുക എന്നീ കലാപരിപാടികൾ പലപ്പോഴും പലയിടത്തും കണ്ടിട്ടുണ്ട്.

എന്നാൽ ഈ അടുത്ത ദിവസം ഒരു മലയാളം ടി വി ചാനലിൽ സുന്ദരമായ കാലിനെ കൂടുതൽ ഭംഗിയാക്കുന്നത് കണ്ടു. ആദ്യം അരമണിക്കൂർ ഓയിൽ മസാജ്, പിന്നീട് വെറും മസാജ്, വീണ്ടും എന്തോ വിരലുകൾക്കിടയിൽ തിരുകി പിന്നെയും മസാജ്, പിന്നീട് പൊതിഞ്ഞ് കെട്ടി വെയ്ക്കൽ, പൊതിയിൽ നിന്നും എടുത്ത് പിന്നെയും എന്തൊക്കെയോ ചെയ്യ്തു. ഒരു പിടിയും കിട്ടിയില്ല. അവസാനം പരിപാടി തുടങ്ങും മുമ്പ് കണ്ട കാലിനെ അത്രമാറ്റമൊന്നും ഇല്ലാതെ ഞാൻ കണ്ടു. ഒരു പക്ഷെ, തൊട്ട് നോക്കുമ്പോൾ കൂടുതൽ മയം വന്ന് കാണുമായിരിക്കും

അവസാനം ഞാൻ എന്റെ കാലിലേക്ക് നോക്കി. ഒരു വിരലനക്കാൻ പോലുമാവാതെ;…………. ഒരു തുള്ളി കണ്ണ്നീർ, താഴേക്ക് പതിക്കാതെ മൂടികെട്ടിയ കാർമേഘങ്ങൾക്കുള്ളിലേക്ക് പോയി.

   

61 comments:

  1. നഖം മുറിക്കുക, വിരലുകളിൽ നിന്നും അഴുക്ക് നീക്കം ചെയ്യുക, ഓയിലോ ക്രീമോ പുരട്ടുക, ഉപ്പൂറ്റി ഉരച്ച് വൃത്തിയാക്കുക… തുടങ്ങിയവ തീർച്ചയായും ചെയ്യേണ്ടതുണ്ട്.
    എന്ന് കരുതി ഇത്രക്കങ്ങോട്ട് വേണോ…? സൈന്ദര്യസംരക്ഷണം വേണ്ടത് തന്നെ.
    പക്ഷെ;……….. നിങ്ങൾക്ക് തോന്നുന്നത് പൂരിപ്പിച്ച് എന്നെ തൃപ്തനാക്കുക, നിങ്ങളെ തൃപ്തിപെടുത്തുക.

    ReplyDelete
  2. ശരീരം പ്രദര്‍ശിപ്പിക്കാനുള്ളതാണെന്ന ചിന്താഗതി സമൂഹത്തില്‍ വേരോടിയാലെ കൂടുതല്‍ സാധനങ്ങള്‍ വിറ്റഴിക്കാനാവു.
    ചിന്തനീയമായ കുറിപ്പ്.

    ReplyDelete
  3. സാദിക്കിക്ക പറഞ്ഞത് ശരിയാ അവസാനത്തെ വരികള്‍ വിഷമിപ്പിച്ചു
    എല്ലാം ഒരു നിമിഷം മതി

    ReplyDelete
  4. ബാഹ്യ സൌന്ദര്യം പൊലിപ്പിക്കുക എന്ന ചിന്ത മാത്രം ....
    എല്ലാം കെട്ടടങ്ങാന്‍ ഒരു നിമിഷം മാത്രം എന്നത് ആരോര്‍ക്കാന്‍

    ReplyDelete
  5. >>>ഒരു വിരലനക്കാൻ പോലുമാവാതെ;…………. ഒരു തുള്ളി കണ്ണ്നീർ, താഴേക്ക് പതിക്കാതെ മൂടികെട്ടിയ കാർമേഘങ്ങൾക്കുള്ളിലേക്ക് പോയി.<<<

    എന്തു പറയണമെന്നറിയില്ലാ...
    ഇളക്കാന്‍ കഴിയുമെന്ന് മനസ്സ് പറയുന്നെങ്കിലും, മുമ്പ് ഇളകിയുരുന്ന ഓര്‍മകള്‍ മനസില്‍ കിടക്കുന്നെങ്കിലും..... കഴിയാറില്ലാ...
    കണ്ണടച്ചിരിക്കുമ്പോള്‍ എനിക്കെന്റെ വിരലുകളെ ഒരുപാട് ചലിപ്പിക്കാന്‍ കഴിയുന്നു... ഓര്‍മകളിലെ ചലനങ്ങള്‍ എനിക്കിപ്പോളും ലഭിക്കുന്നു..
    ഇന്നിന്റെ വേദനകളെ ഇന്നലെകളുടെ ഓര്‍മകളില്‍ താഴ്ത്തുമ്പോള്‍ ഞാന്‍ സന്തോഷവാനാണ്

    ചിരിക്കാനും സംസാരിക്കാനും സന്തോഷിക്കാനും ദുഖങ്ങള്‍ക്ക് നേരെ പാടെ കണ്ണടക്കാനും എനിക്കിന്നും കഴിവ് നല്‍കിയ, അവയെ കൂടി എന്നില്‍ നിന്നെടുക്കാതെ എനിക്ക് തിരിച്ച് തന്ന നാഥാ.. നിനക്ക് നന്ദി..!

    ReplyDelete
  6. അവസാനം നൊമ്പരപ്പെടുത്തി മാഷേ.
    പറഞ്ഞതെല്ലാം കാര്യമാണ്.ചേരയെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുക്കഷ്ണം തിന്നണമെന്നാണല്ലോ.അത്രേം കരുതിയാല്‍ മതി.
    ഇതൊന്നും ഇല്ലാതെ വൃത്തിയാക്കി സൂക്ഷിക്കുക എന്ന് മാത്രം തോന്നുന്നു.

    ReplyDelete
  7. Anonymous11/1/11 22:48

    വായിച്ച് ആദ്യഭാഗം ശ്രദ്ധയോടെ അവസാന ഭാഗത്തെത്തിയപ്പോൾ എന്താ പറയുക പ്രാർഥന മാത്രം... ചിന്തിക്കേണ്ടുന്ന വിഷയം .... ഇതൊക്കെ ഇപ്പോ ഒരു ട്രന്റ് അല്ലേ.. എല്ലാർക്കും.. ദൈവം എല്ലാരേയും കാത്തു രക്ഷിക്കട്ടെ...ദൈവം ഒന്നു തീരുമാനിക്കുന്നു .. എപ്പോൾ എങ്ങിനെയെന്ന് ആർക്കറിയാം...

    ReplyDelete
  8. അതെ,......................!
    ദേഹപൂജകര്‍,തല(കാലും)മറന്നെണ്ണ തേക്കുന്നു..!
    ലോകത്ത് ഭക്ഷ്യോല്പാദനത്തേക്കാള്‍ പലമടങ്ങ്,സൌന്ദര്യ വര്‍ദ്ധക വസ്തുക്കളാണ്‍ ധാരാളക്കണക്കിന്‍ പ്രൊഡക്റ്റ് ചെയ്യുന്നത്.

    ReplyDelete
  9. ചിന്തിക്കേണ്ട പോസ്റ്റ്...
    അവസാന വരികള്‍ വിഷമമായി ഇക്കാ..

    ReplyDelete
  10. ഒരു ചെറിയ സംഭവം ഞാന്‍ പറയാം . ഒരു സുഹൃത്തിനു പെണ്ണ് തിരഞ്ഞു നടക്കുവായിരുന്നു ലോകത്തുള്ള ഏത് പെണ്ണിനെ കാണിച്ചിട്ടും അവനു പറ്റുന്നില്ല മുഖ സൌന്ദര്യം പോരാ എന്നതാണ് അവന്‍റെ പ്രധാന പ്രശ്നം . ഒരു പെണ്ണ് കണ്ട് എല്ലാവര്‍ക്കും ഇഷ്ടമായിട്ടും അവനു പറ്റാതിരുന്നത് കണ്ടപ്പോള്‍ ഒരു കാരണവര്‍ അവനോട് ചോദിച്ചു .. നീ വലിയ സുന്ദരിയെ ഒക്കെ തിരഞ്ഞ് പിടിച്ച് കെട്ടിക്കഴിഞ്ഞ് കല്യാണ ശേഷം അവളുടെ മുഖത്ത് തീപെള്ളലെറ്റാല് നീ എന്താ ചെയ്യുക എന്ന്... എല്ലാം പടച്ചവന്‍റെ അടുത്ത് കിടക്കുന്ന കാര്യങ്ങളാണ്..

    സാദിഖ് സാഹിബ്.. എന്താ പറയുക.... ഉള്ളവര്‍ക്ക് അത് എങ്ങനെ മോടിപിടിപ്പിക്കാം എന്ന ആവലാതി ഇല്ലാത്തവന്‍റെ വേദന അപ്പോള്‍ അറിയില്ല....
    താങ്കളുടെ മനസ്സ് മനസ്സിലാക്കാന്‍ കഴിയുന്നു. ആ വേദന ഉള്‍കൊള്ളാന്‍ കഴിയുന്നു .
    . പ്രാര്‍ത്ഥനകള്‍ കൂടെയുണ്ട്..

    ReplyDelete
  11. സാദിഖ് ഭായ്.... ചില നിമിഷങ്ങള്‍ പ്രതികരിക്കാനാകാതെ തരിച്ചിരിക്കറില്ലെ നമ്മള്‍.... അത്തരം ചില നിമിഷങ്ങളിലൂടെയാണ് ഞാനിപ്പോള്‍... സര്‍വ്വേശ്വരനോട് അകമഴിഞ്ഞ പ്രാര്‍ത്ഥനകള്‍ മാത്രം....

    ReplyDelete
  12. മറക്കാത്ത പോസ്റ്റ്‌ ആയി

    ReplyDelete
  13. കാഴ്ച്ചകൾ സമ്മാനിക്കുന്നത്...


    നല്ല പോസ്റ്റ്

    നവവത്സരാശംസകള്‍

    ReplyDelete
  14. ഉള്ളവന് കൂടുതല്‍ ഉണ്ടാക്കാന്‍ മോഹം.
    ഇല്ലാത്തവന് ഇല്ല അത്രതന്നെ ...
    ലോകം അങ്ങനെയാണ് സാദിക്ക്‌ ഭായ്

    ReplyDelete
  15. അവസാന വരികള്‍ വിഷമിപ്പിച്ചെങ്കിലും , ബ്ലോഗിന്റെ പേരിനെ അന്വര്‍ഥമാക്കുന്ന ചിന്താര്‍ഹാമായ വരികള്‍
    **
    ഉള്ളവന് ഉള്ളതിന്റെ വിഷമം എന്ന് കേട്ടില്ലേ???

    സസ്നേഹം
    വഴിപോക്കന്‍

    ReplyDelete
  16. നല്ല പോസ്റ്റ്

    ReplyDelete
  17. സാദിഖ് ബായ്...
    താങ്കൾ ഇനിയും മാനസീകമായി സ്വന്തം ശരീരത്തോട് പൊരുത്തപ്പെട്ടിട്ടില്ല എന്ന് തോന്നുന്നു.

    താങ്കൾ ഹാറൂൺക്കയെ കണ്ടു പഠിക്കൂ..

    ReplyDelete
  18. ekka ellaam shariyagum enna vishvasathodukoody munottu povugaa enthayalum egane oru vishayam pratheekshichila avatharanam kollam ente ella aashamsakalum....

    ReplyDelete
  19. ചിലപ്പോ എത്ര ഉഴരത്തില്‍ പോയാലും
    എന്ത് ഒക്കെ ചെയ്താലും
    എത്ര ഒക്കെ ചെയ്താലും
    നമ്മള്‍ ഒക്കെ നിസഹരായി പോകുന്നു
    അപ്പോള്‍ ആണ് നമ്മള്‍ എത്ര മാത്രം നിസരനമാരാന് എന്ന് നമ്മള്‍ തിരിച്ചരിയുനത് (എത്ര ഒക്കെ പറഞ്ഞാലും ഇത് കൊണ്ട് ഒന്നും മനുഷ്യര്‍ പഠിക്കില്ല
    ഇതില്‍ കൂടുതല്‍ ഒന്നും പറയാന്‍ വയ്യ .വാക്കുകള്‍ക്ക് അതീതമാണ് വികാരങ്ങള്‍

    ReplyDelete
  20. ബാഹ്യ സൗന്ദര്യത്തെക്കാളും ആന്തരികസൗന്ദര്യമാണ് മുഖ്യം ...
    ബാഹ്യമായത് നശ്വരം മാത്രം...

    മരണത്തിന്റെ വാതിലിലൂടെ കടക്കുന്ന സമയത്ത് നാം ദരിദ്രര്‍ എന്ന് തെളിയിച്ചാല്‍ അതിനര്‍ത്ഥം നാം നേടിയ സ്വത്ത്‌ കൃത്രിമം എന്നാണു.നമുക്ക് നമുടെ കൂടെ കൊണ്ട് പോകാന്‍ കഴിയുന്നത്
    എന്താണോ അതാണ്‌ യഥാര്‍ത്ഥ സ്വത്ത്‌ ...

    നൊമ്പരം ഉണര്‍ത്തിയ പോസ്റ്റ്‌ വീണ്ടും...ദുഖങ്ങളെ വെടിയുക...
    ദുഖവും സുഖവും ഒരു നാണയത്തിന്റെ വശങ്ങളാണ്....ഇന്ന് ദുഖം അനുഭവിക്കുന്നവര്‍ നാളെ സുഖം എന്തെന്ന് അറിയും
    തിരിച്ചും.....ഒന്ന് മാത്രം ആയാല്‍ അത് നാണയം അല്ലല്ലോ...

    മാഷേ ....മനസ്സിനെ തളര്തരുത്....
    ദുഃഖം ഇനി വേണ്ട.....സന്തോഷത്തിന്റെ പോസ്റ്റുകള്‍ ഉണ്ടാവട്ടെ.....ആശംസകള്‍

    ReplyDelete
  21. സാദിഖ് ഭായ്,അവസാനത്തെ വരികള്‍ ,നേരത്തെ അറിയാമെങ്കിലും അങ്ങനെയങ്ങ് പറഞ്ഞപ്പോ കണ്ണു നിറഞ്ഞുപോയ്.
    ഞങ്ങളുടെയൊക്കെ പ്രാര്‍ത്ഥനയില്‍ ഇപ്പൊ സാദിഖ് ഭായിയും ഉണ്ട്.
    അല്ലാഹ് കാക്കട്ടെ.

    ReplyDelete
  22. അവസാനവരികള്‍ വിഷമിപ്പിച്ചു...

    ReplyDelete
  23. നൊന്തു സാദിഖേ ഒത്തിരി നൊന്തു.


    “സാദിഖ് ബായ്...
    താങ്കൾ ഇനിയും മാനസീകമായി സ്വന്തം ശരീരത്തോട് പൊരുത്തപ്പെട്ടിട്ടില്ല എന്ന് തോന്നുന്നു.

    താങ്കൾ ഹാറൂൺക്കയെ കണ്ടു പഠിക്കൂ.."

    യൂസഫിന്റെ ഈ കമന്റ് വായിച്ചിട്ട് നോവ് അധികമാകുന്നു. പ്രിയ യൂസഫ്, എല്ലാ വിരലുകളും ഒരു പോലെയാണോ? എല്ലാ മനുഷ്യരും ഒരുപോലെയാണോ?

    (നമ്മള്‍ കുഞ്ഞുങ്ങളോട് പോലും അങ്ങേലെ കുഞ്ഞിന് 90 മാര്‍ക്കുണ്ട്, നിനക്ക് എന്താ ഇല്ലാത്തത്, അല്ലെങ്കില്‍ അവിറ്റത്തെ കുട്ടി എത്ര മിടുക്കനാണ് ഇവനെ എന്തിനു കൊള്ളാം എന്ന താരതമ്യം പാടില്ല എന്നാണ് അറിവുള്ളവര്‍ പറയുന്നത്)

    നിങ്ങള്‍ തമ്മിലുള്ള സൌഹൃദം കൊണ്ടായിരിക്കും ഈ കമന്റ് എന്ന് കരുതുന്നു. എന്തായാലും സാദിഖിന്റെ ഈ പോസ്റ്റ് വളരെ ചിന്തിപ്പിക്കുന്ന ഒന്നാണ്.

    എന്റെ പഴഞ്ചന്‍ മനസ്സില്‍ ഒരു തോന്നലുണ്ട്. ടീ.വി ഇത്ര പ്രചുരപ്രചാരമാകാതിരുന്ന 80-കളിലും അതിനു മുമ്പും മനുഷ്യര്‍ക്ക് പരസ്പര സ്നേഹവും സഹകരണവും അധികമായിരുന്നുവെന്ന്. അതിനു ശേഷം ആള്‍ക്കാര്‍ വളരെ മാറിപ്പോയതുപോലെ, സ്വാര്‍ഥത അധികമായതുപോലെ, അക്രമം അധികമായതുപോലെ, അദൃശ്യവും ദൃശ്യവുമായ മതിലുകള്‍ ഉയര്‍ന്നതു പോലെയൊരു തോന്നല്‍.

    ReplyDelete
  24. സഹനത്തിനും സന്തോഷത്തിനുമായി പ്രാര്‍ഥിക്കുന്നു. നാം വെറും യാത്രക്കാര്‍. നിന്ന് യാത്രചെയ്യേണ്ടി വരുന്ന നാം ഇരിക്കുന്നവരോട് അസൂയപ്പെടാറില്ലല്ലോ. പ്രാര്‍ഥനമാത്രമാണ് നല്‍കാനുള്ളത്. തല്‍കാലം താങ്കളോടും ഹാറൂനിക്കയോടും സഹതപിക്കാനില്ല. സഹതപിക്കാന്‍ ഞാനാര്?.

    ReplyDelete
  25. അജിത്തിന്റെ കമെന്റിനു കീഴില്‍ ഒരു കൈഒപ്പ്‌.
    എന്താ ഇപ്പോള്‍ പറയാ.
    നല്ലത് മാത്രം വരട്ടെ.

    ReplyDelete
  26. സൌന്ദര്യ സംരക്ഷണത്തിന്നായി പണം ഏറെ ചിലവാക്കുന്നവരുണ്ട്, കാലിന്റെ സൌന്ദര്യത്തിനും ഇങ്ങനയൊക്കെ ചെയ്യുന്നവരുണ്ടോ,

    "മനസ്സിലാണ് സൗന്ദര്യം വേണ്ടത്, ബാഹികമല്ല "എന്ന് പറയുമെങ്കില്‍ മനസ്സിന്റെ സൗന്ദര്യം കാണുന്നവര്‍ വളരെ ചുരുക്കം, അവസാന ഭാഗം നൊമ്പരപ്പെടുത്തി,

    ReplyDelete
  27. സാദിക്‌ക്കാ താങ്കള്‍ ഒരുപാട് വേദനിപ്പിച്ചു.....
    എന്നാലും ഒരു ചെറിയ സന്തോഷം.... താങ്കള്‍ക്ക് ഇതൊക്കെ പറയാനും പങ്കുവെക്കാനും കഴിയുന്നുണ്ടല്ലൊ എന്നാലോചിക്കുമ്പോള്‍...
    ഞങ്ങളുടെ പ്രാര്‍ത്തനകളില്‍ താങ്കളും ഉള്‍പ്പെട്ടിരിക്കും
    അള്ളാഹു മനസ്സിനും ശരീരത്തിനും സന്തോഷം നല്‍കട്ടെ!

    ReplyDelete
  28. ഹംസക്ക പറഞ്ഞത് സത്യം...

    ReplyDelete
  29. This comment has been removed by the author.

    ReplyDelete
  30. വേഗത്തില്‍ ചലിക്കാന്‍ കഴിയുന്ന ഒരു മനസ്സുണ്ടല്ലോ ...കാലും കയ്യും ഉള്ളവരുടെ മനസ്സ് ചലിക്കാത്തതും നമ്മള്‍ കാണുന്നില്ലേ...

    ReplyDelete
  31. സ്നേഹം നിറഞ്ഞ സ്നേഹിതരിൽ പലരും എന്റെ ഈ അവസ്ഥയിൽ സങ്കടപെട്ട് കൊണ്ട് കമന്റ് ചെയ്യതു. ഒരു കാര്യം ഞാൻ പറഞ്ഞോട്ടെ : ആരും സങ്കടപെടേണ്ട. കാരണം, ഞാൻ വർഷങ്ങളായിട്ട് ഇങ്ങനെയാണ്. പിന്നെ, എന്റെ എഴുത്തിൽ അല്പം സ്വകാര്യസങ്കടം കയറിപറ്റാറുണ്ട്. “അതിൽ ഏനിക്ക് പോലും സങ്കടമില്ല.“ കാരണം എന്നെക്കാൾ സങ്കടപെടുന്നവർ ഏറെ…ഏറെ… ഉണ്ടന്ന് നല്ലവണ്ണം അറിയാം. എന്റെ എഴുത്തിൽ ഇത്തരം കാര്യം കടന്ന് വരുന്നത് വെറും ഉദാഹരണത്തിന് വേണ്ടിമാത്രമാണ്. ഒരു വൈകുന്നേരം ഒരു കാലിന്റെ മുട്ടിന് വേദന വന്നു.ആ രാത്രി ഒരു കാല് തളർന്നു. അഞ്ച് വർഷങ്ങൾക്ക് ശേഷം അടുത്ത കാലും. പിന്നെയു പല തവണ അസുഖം കൂടി. ഇന്നും ഞാൻ മരുന്നു കഴിക്കുന്നു.
    എന്റെ മുഖഭാവം കണ്ടാൽ, എന്റെ ഇരുപ്പും മട്ടും കണ്ടാൽ , ഞാൻ കാർ ഡ്രൈവ് ചെയ്യ്ത് പോകുന്നത് കണ്ടാൽ , എന്റെ പ്രണയമനസ്സ് കണ്ടാൽ, ആരും ഒരുത്തരും പറയില്ല ഞാൻ ദു:ഖിതനെന്ന് .
    ഞാൻ എഴുതിയത് വായിക്കാൻ സന്മനസ്സ് കാട്ടുന്ന എല്ലാവർക്കും വാക്കുകൾക്കതീതമായ നന്ദി…………………..

    ReplyDelete
  32. ഭായീ,ഭായീടെ വാക്കുകള്‍ക്കു വികാരങ്ങളെ അനുഭവവേദ്യമാക്കാന്‍ കഴിയുന്നു.
    എന്റെ സുഹൃത്ത്‌ ജമാലിന് ചെറുപ്പത്തില്‍ പോളിയോ വന്നു കാലു തളര്‍ന്നു പോയതാ. അവനും ഭായിയെ പോലെ തന്നെ. ജീവിതത്തിനു മുന്നില്‍ തോല്‍ക്കാന്‍ നിന്ന് കൊടുത്തില്ല.
    ഇന്നവന്‍ തരക്കേടില്ലാത്ത നിലയില്‍ വളര്‍ന്ന ഒരു വ്യവസായിയും, എഞ്ചിനീയറുമാണ്.
    നിങ്ങളെ പോലുള്ളവരാണ് ഭായീ ലോകത്തിനു മുന്നോട്ടു പോവാന്‍ പ്രചോദനമാവുന്നത്.
    ആശംസകള്‍

    ReplyDelete
  33. സാദിക്കാ.. മാഷുടെ കാല് കണ്ടിട്ട് വണ്ണക്കുറവൊന്നും തോന്നുന്നില്ലല്ലൊ.ശരിക്കുള്ള രക്തയോട്ടമൊക്കെ നടക്കുന്നുണ്ടല്ലെ...? ഇങ്ങനെ ഒരു വേദന വരാനും തളരാനും ഉണ്ടായ കാരണം എന്താണെന്നു ഇതു വരെ തിരിച്ചറിഞ്ഞില്ലെ..? മാഷുടെ ധർമ്മ സങ്കടം ഞാൻ മനസ്സിലാക്കുന്നു....

    ReplyDelete
  34. സാദിക്കിക്ക, ആ കണ്ണീർക്കണങ്ങൾ ഇത്തരം അസംബന്ധകാര്യങ്ങൾൽക്കായി തൂകാനുള്ളതല്ല. ഈ അമിത സൌന്ദര്യവൽക്കരണം കാണുമ്പോൾ നമുക്കുണ്ടാകേണ്ടത് ഒരുതരം പുച്ഛം നിറഞ്ഞ ചിരിയാണ്. ജീവിതത്തിന്റെ കടുത്ത യാഥാർത്ഥ്യങ്ങളിലൂടെ കടന്നുപോയവന്റെ നിർവാണം നിറഞ്ഞ ചിരി.
    സഹതാപമല്ല ഇവിടെ നാം പ്രതീക്ഷിക്കേണ്ടത് അതിനപ്പുറമുള്ള സ്നേഹത്തിന്റെ നിറവാണ്.

    ReplyDelete
  35. ഈ ചെറിയ എഴുത്തില്‍ ഒരുപാട് വലിയ കാര്യങ്ങള്‍ പറയാതെ പറഞ്ഞിരിക്കുന്നു . ഓര്‍മ്മപ്പെടുത്തലും , ശക്തമായ താക്കീതും , സ്വാനുഭവത്തിന്റെ തീച്ചൂളയില്‍ നിന്നുയരുന്ന അഗ്നിനാളങ്ങളും അടങ്ങിയിരിക്കുന്നു. ചിന്തിക്കുന്നവര്‍ക്ക് കൊള്ളാനും, അല്ലാത്തവര്‍ക്ക് തള്ളാനും പറ്റിയ പോസ്റ്റ്‌ . നന്മകള്‍ നേരുന്നു

    ReplyDelete
  36. ..അന്യ ജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികള്‍...

    ReplyDelete
  37. ഓടിയെത്താൻ വൈകി ക്ഷമിക്കണം
    ടി,വിയിൽ കാണിക്കുന്ന ചെപ്പടിവിദ്യകൾ സ്ത്രീസമൂഹത്തെ മാത്രം ഉന്നമിട്ടുകൊണ്ടുള്ളതാണ്. സ്ത്രീകൾ അതു തിരിച്ചറിയണം .പ്രയോചനപരമായ പോസ്റ്റ്.

    ReplyDelete
  38. ലേപം പൂശി മിനുക്കുന്നതാണ് ഇന്ന് പുറമേ കാണുന്ന പലതും.
    വാക്കും, ചിരിയും, തലോടലുമെല്ലാം പുറംമോടിയുടെ
    തോടിനുള്ളില്‍ ശ്വാസം മുട്ടുമ്പോള്‍ നാം സ്വയം തിരുത്തുകയേ
    വഴിയുള്ളൂ.വാക്കിലൊതുങ്ങാത്ത നൊമ്പരം തിരിച്ചറിയുന്നു സാദിഖ് ബായ് . പ്രയാസങ്ങള്‍ വിലമതിക്കാനാവാത്ത
    പ്രതിഫലമായി തിരിച്ചുകിട്ടട്ടെ എന്ന പ്രാര്‍ത്ഥനയോടെ...

    ReplyDelete
  39. ellaathinum valuthu nanmakal thanneyanu..... aashamsakal.............

    ReplyDelete
  40. തീര്‍ച്ചയായും... സാദിഖ്‌ ഭായ്. താങ്ങിയും തൂങ്ങിയും തന്നെയാണ് മനുഷ്യ കുലത്തിന്‍റെ പ്രയാണം.

    മുല്ലയ്ക്ക് മുല്ലയാവാനെ കഴിയൂ.... എല്ലാം മുല്ലയാവണം എന്ന നിര്‍ബന്ധം അരുത്.. എന്ന് കരുതി മുല്ലയല്ലാത്തവയ്ക്ക് അതിന്റേതായ ധര്‍മ്മം ഉണ്ട്, അത് നിറവേറ്റപ്പെടുമ്പോള്‍ അവ മഹത്വമുള്ളതും അത് വഴി സുന്ദരമായ സുഖമുള്ള ഒരു അനുഭവവുമാകുന്നു . അതാണ്‌ അതിന്റെ സൌന്ദര്യം.അതിനോട് പൊരുത്തപ്പെടാന്‍ ആവാതെ നില്‍ക്കുന്നതാണ് വൈകല്യം.അത് ചിന്താപരമായ പാപ്പരത്തവുമാണ്.

    താങ്കളിലെ പുഞ്ചിരിക്കുന്ന സ്നേഹത്തോളം മഹത്വവും സുന്ദരവുമായ മറ്റെന്തുണ്ട് ഈ ലോകത്ത്. നന്മകളോടെ..!!

    ReplyDelete
  41. എന്ത് പറയാനാ... സൃഷ്ടാവിന്റെ പ്രവര്‍ത്തികളുടെ അര്‍ഥം ആര്‍ക്കറിയാം.
    ചിന്തിക്കാന്‍ ഉതകുന്ന ഒരു പോസ്റ്റ്‌.

    ReplyDelete
  42. ടി വിയില്‍ കണ്ടത്..അവരും ജീവിക്കാനുള്ള
    തന്ത്രപ്പാടിലാണ് മാഷേ.. ..എത്രമാനോഹരമാക്കി
    വെച്ചാലും എല്ലാം ഒരുദിവസം പുഴുവരിക്കാന്‍
    ഉള്ളതാണ്..അതില്‍ എല്ലാരും തുല്യര്‍.
    മാഷിന്റെ അവസാന വരികള്‍ വിഷമിപ്പിച്ചു.
    --

    ReplyDelete
  43. Onnu koodi irunnu chintikkenda vishayamaanu.

    ReplyDelete
  44. എന്താ മാഷേ പറയുക..
    ഈ ലോകത്ത് ഇതുപോലെ എന്തെല്ലാം..?
    ചിന്തിച്ചാല്‍ ഒരു അന്തോം ഇല്ല, ഇല്ലേല്‍ ഒരു കുന്തോം ഇല്ല..
    എഴുത്ത് തുടരുക..അഭിനന്ദനങ്ങള്‍..

    ReplyDelete
  45. മോചനത്തിലേയ്ക്കുള്ള വഴി നമ്മുടെ മനസ്സില്‍തന്നെയാണ്‌!!!
    ചിന്തകളുറങ്ങുന്ന രചനകള്‍ക്ക്‌
    ഹൃദയം നിറഞ്ഞ ആശംസകള്‍!!!

    ReplyDelete
  46. വളരെ ഭംഗിയായി കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു

    ReplyDelete
  47. പ്രിയ സ്നേഹിതർക്ക്…….

    എന്റെ ശാരീരിക അവസ്ഥയോട് സങ്കടപ്പെട്ടും, മാനസിക അവസ്ഥയോട് സമരസപ്പെട്ടും കമന്റുകളയച്ച എല്ലാവർക്കും മനസ്സ് നിറയെ നന്ദിയുമായി ഞാൻ……

    ReplyDelete
  48. ഉപഭോക്തൃ സംസ്കാരത്തിന്റെ ഒരു വികൃതമുഖമാണ് ഇക്ക റ്റിവീല്‍ കണ്ടത്. വൃത്തിയായി നടക്കുക എന്നതിനപ്പുറം മുഖത്തും ദേഹത്തും കാലുകളില്‍ പോലും അനാവശ്യ രാസപരീക്ഷണങ്ങള്‍ അരങ്ങേറുന്നു. സ്കിന്‍ ഡിസീസസും അതിനനുസരിച്ച് കൂടുന്നുണ്ട്.ഇച്ഛാശക്തിയ്ക്കുമുന്നില്‍ ആകാശവും ഒരു അതിരല്ല. ദൈവം അനുഗ്രഹിക്കട്ടെ.

    http://www.youtube.com/watch?v=H8ZuKF3dxCY
    http://www.youtube.com/watch?v=oGZYT50Bow4&feature=related

    ReplyDelete
  49. chila vakkukal vishamapeduthunnu...jeevithathil ninnum parichedutthadhu kondakaam...

    ReplyDelete
  50. നൊന്തുപോയി..
    ഇതൊക്കെ ഉള്‍ക്കൊള്ളാനുള്ള താങ്കളുടെ ആ മനസ്സിന് എന്റെ ആദരം.
    ഈ ക്ഷമക്കും സഹനത്തിനും അല്ലാഹു തക്കതായ പ്രതിഫലം തന്ന്‌ അനുഗ്രഹികുമാറാകട്ടെ.(ആമീന്‍)

    ReplyDelete
  51. സങ്കടപ്പെടുന്നില്ല എന്ന് കണ്ടപ്പോള്‍ സന്തോഷം.എഴുതാനും,സ്വപ്നം കാണാനും കഴിവുള്ളപ്പോള്‍ കുറവുകള്‍ ഒന്നുമില്ല കേട്ടോ..ഒന്നിനും തോല്‍പ്പിക്കാന്‍ ആവാത്ത മനശക്തി എന്നും കൂട്ടായിരിക്കട്ടെ..

    ReplyDelete
  52. ഉണ്ടവന് പായകിട്ടാണ്ട്...
    ഉൺനാത്തവന് പായ കിട്ടാണ്ട്

    ReplyDelete
  53. സാദിഖ്‌ ഭായ്‌,
    വൈകി എത്തേണ്ടി വന്നതില്‍ വലിയ ഖേദമുണ്ട്‌.
    ഒരു മിടിപ്പല്ല, എത്രയോ മിടിപ്പുകള്‍ താങ്കളുടെ ഈ വരികള്‍ പിന്നിട്ടപ്പോള്‍ എന്റെ ഹൃദയത്തിന്‌ നഷ്ടപ്പെട്ടു. കാര്‍മേഘങ്ങളില്‍ ലയിച്ച താങ്കളുടെ കണ്ണുനീര്‍, സൃഷ്ടികര്‍ത്താവിന്റെ കൈത്തെറ്റുകള്‍ കുറിക്കപ്പെട്ട സാക്ഷിപത്രത്തിനു കീഴില്‍ ഒരു നോവിന്റെ വിറപൂണ്ട കൈയ്യടയാളമായി ശേഷിക്കട്ടെ... നിരപരാധിത്വത്തിന്റെ അരക്കെട്ടില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട നഷ്ടങ്ങള്‍, ഹൃദയസ്പൃക്കായി കുറിച്ചിടപ്പെട്ട അക്ഷരങ്ങളാല്‍ എത്ര ലാഘവത്തോടെ താങ്കള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നു!
    എത്രയോ അകലെ ജീവിച്ചുകൊണ്ടാണെങ്കിലും, താങ്കളോടൊപ്പം എന്റെ പ്രാര്‍ത്ഥനയുംകൂടി!

    ReplyDelete
  54. അവസാനം നൊമ്പരപ്പെടുത്തി...അര്‍ധ വിരക്തി നേടാനാകാതെ ജീവിതത്തോടു ഒട്ടിപ്പിടിച്ചു മൂന്നോട്ടു പോകുന്നു ഞങ്ങള്‍....നശ്വരത ഓര്‍മിപ്പിക്കുന്നതാകാം നിങ്ങളെ പോലുള്ളവരുടെ കുറിപ്പുകള്‍.

    ReplyDelete
  55. നല്ല ഒരു ലേഖനം.
    കാര്യങ്ങള്‍ തുറന്നു പറയല്ലേ..
    പഴഞ്ചന്‍ ആയി പോവും. നാടോടുമ്പോ നടുവേ ഓടിക്കോ.
    സൌന്ദര്യത്തിന്‍റെ പേരും പറഞ്ഞു കാണിച്ച് കൂട്ടുന്ന കൊപ്രായങ്ങള്‍. ഹോ. സഹിക്കാന്‍ പറ്റില്ല.

    ReplyDelete
  56. ഞാന്‍ എന്താണിക്കാ എഴുതേണ്ടത്...സ്വന്തനിപ്പിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല.
    സൌഭാഗ്യങ്ങളില്‍ കഴിയുന്നവര്‍ ഒരിക്കലും ദുരിതം അനുഭവിക്കുന്നവരെ ഓര്‍ക്കുന്നില്ല. ചാനലുകള്‍ നിലനില്‍പ്പിനായി പൊരുതുമ്പോള്‍ ഇതല്ല ഇതിലപ്പുറവും നമ്മള്‍ കാണണം.എല്ലാവരും പറഞ്ഞപോലെ ഞാന് പറയുന്നു...അവസാന വരികള്‍ എന്നെയും വേദനിപ്പിച്ചു. എന്റെ പ്രാര്‍ത്ഥനയില്‍ ഞാന്‍ ഇക്കയെ ഓര്‍ക്കും.

    ReplyDelete
  57. കണ്ടു...
    വായിച്ചു..
    ഇഷ്ട്ടമായി..
    ആശംസകള്‍..!

    ReplyDelete
  58. നന്മകള്‍ നേരുന്നു

    ReplyDelete
  59. Anonymous3/7/15 20:31

    Ee adutha kaalathaanu njan ithu vaayichathu. Manassil oru vishamam thonni. Athilere vishamam thonniyathu sadiq sir kurachu kaalamaayi blogs onnum ezhuthi kaanaathathu kondaanu. Thangale kurichu eniku kooduthal onnum ariyilla. Kaalukal thalarnnenkilum manassu thalaraathe pidichu nilkaan shramikkunna thaangal enthu kondaanu ipol blogs onnum ezhuthaathathu ennaanu njan ipol aalochikkunnathu. Thaangal aarogyathode irikkunnu ennu viswasikkuvaanaanu enikkishtam.
    Sadiq sir-ine ariyaavunna aarenkilum oru reply idanam. Sadiq sir ipol evideyaanennu....

    ReplyDelete
    Replies
    1. njaan evidundu maashe.jeevitham thirakkilaanenkilum blog ezhuthaan samayam kandethaam. pakshe,.....thiricchu varaan aagrahikkunnu...varum varanam.

      Delete

subairmohammed6262@gmail.com