Thursday 10 March, 2011

ഓർമയിലൊരു കണ്ണീർ ചുംബനം.


                 ർമയിലൊരു കണ്ണീർ ചുംബനം.

ചെറുമഴയിൽ നനഞ്ഞവനെ പോലെ, ചുട്ട് പൊള്ളുന്ന വെയിലിൽ വിയർത്ത് കുളിച്ച് അയാൾ എന്റെ മുറിയിലേക്ക് കയറിവന്നു. എനിക്ക് തികച്ചും അപരിചിതനായ ആ മനുഷ്യൻ ആരായിരുന്നു ? എന്തായിരുന്നു അയാളുടെ ലക്ഷ്യം ?

ഞാൻ അക്ഷമനെപോലെ , വിയർത്തൊലിച്ച അയാളുടെ ദേഹത്തേക്കും മുഖത്തേക്കും മാറി മാറി നോക്കി. അയാളൊന്നും സംസാരിച്ചില്ല.  സംസാരിക്കാൻ കഴിയാത്തവനാണോ  എന്ന് പോലും ഞാൻ സംശയിച്ചു. അയാളുടെ നില്പ് കാണുമ്പോൾ ഏതോ ദുരന്തം കണ്ട് സംസാരശേഷി താൽക്കാലികമായി നഷ്ട്ടപ്പെട്ട് നിൽക്കുന്നത് പോലെ തോന്നി.

ഒടുവിൽ ക്ഷമകെട്ട് ഞാൻ ചോദിച്ചു: നിങ്ങൾ ആരാണ് ? എവിടെ നിന്ന് വരുന്നു ? നിങ്ങൾക്ക് എന്ത് വേണം ? എന്റെ ചോദ്യങ്ങൾ ഇങ്ങനെ നീണ്ട്പോയപ്പോൾ അല്പം ആശ്വാസം കൈവന്നവനെപോലെ അയാൾ നിന്ന സ്ഥാനത്ത് നിന്ന് ഇത്തിരി ഇളകി, ശ്വാസം ഒന്നിളക്കി വിട്ടു, എന്റെ മുന്നിൽ കിടന്ന കസേരയിലേക്ക് വളരെ വേഗത്തിൽ കയറി ഇരുന്നു.

പിന്നീട് നടന്നത് എന്നെ അത്ഭുതപ്പെടുത്തുമാറുള്ളതായിരുന്നു.എന്റെ മുഖത്തേക്ക് നോക്കിയിരുന്ന അയാൾ പൊടുന്നനെ വിങ്ങിക്കരയാൻ തുടങ്ങി. ഞാൻ വല്ലാതെ അസ്വസ്ഥപെട്ടു. എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങി. ശ്ശെ, എന്ത് ? നിങ്ങൾ എന്തിനാണ് കരയുന്നത് ? പറയൂ ഞാൻ എന്ത് സഹായമാണ് നിങ്ങൾക്ക് ചെയ്യ്ത് തരേണ്ടത് ?

കുറെ നേരം ഒന്നും സംസാരിക്കാതിരുന്ന അയാൾ പൊടുന്നനെ എന്റെ കൈകൾ രണ്ടും കൂട്ടിപിടിച്ച് തെരുതെരെ കണ്ണീർ പുരണ്ട ചുംബനങ്ങൾ നൽകി.

ഞാൻ പകച്ച് പോയി . തികച്ചും അപരിചിതനായ ഒരു മനുഷ്യൻ എന്തിനിങ്ങനെ കാട്ടിക്കൂട്ടുന്നു ? ഞാൻ സ്വയം ആശ്വസിച്ചു . “ ഇത്തിരി വട്ട് കാണുമായിരിക്കും” വേണ്ട അങ്ങനെ കരുതേണ്ട എന്ന് ഖേദിച്ച് മടങ്ങുമ്പോൾ അയാൾ പറഞ്ഞു : “ കുഞ്ഞെ, ദ്രവിച്ച ജീവിതങ്ങൾ കണ്ട് പകച്ച് പോയവനാ ഞാൻ. ഞാൻ ഇങ്ങനെ അല്ലാതെ പിന്നെങ്ങനെ ആവാൻ? “

ഞാനെന്ന് പിടഞ്ഞു. അയാളെ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങുമ്പോൾ അയാൾ മുറിയിൽനിന്നിറങ്ങി നടന്ന് തുടങ്ങി . അതിനിടയിൽ അയാൾ തിരിഞ്ഞ് നിന്ന് പറഞ്ഞു: “ ഏകാന്തതയിൽ പൂക്കുന്ന തണൽ മരങ്ങൾ തേടിയുള്ള ഓട്ടത്തിലാണ് ഞാൻ , ഞാൻ എന്റെ ശിരസ്സ് തിളക്കുന്ന നട്ടുച്ചയിലേക്കിറക്കട്ടെ”   

ഞാനപ്പോൾ ഒന്നും മനസ്സിലാകാത്തവനെ പോലെ ,   ഇതികർത്തവ്യതാമൂഡനെ പോലെ  കുറെ ഏറെ നേരമിരുന്നു. അല്പദൂരെ ഒരു മരത്തിൽ കെട്ടിയിരിക്കുന്ന പൈകിടാവിനെ നോക്കി. വെയിലിന്റെ തീക്ഷണതയിൽ ആ അരുമകിടാവ് നാവ് പുറത്തേക്ക് നീട്ടി വല്ലാതെ അണക്കുന്നു. ദാഹജലവും ആശ്വാസവും കൊടുക്കുന്ന തന്റെ യജമാനനെ പ്രതീക്ഷയോടെ നോക്കി കിടക്കുന്നു. ഒടുവിൽ, ഞാനും എന്റെ യജമാനനെ പ്രതീക്ഷയോടെ നോക്കി .തിളക്കുന്ന സൂര്യകിരണങ്ങൾ പൊഴിയുന്ന സഞ്ചാരപഥത്തിന്റെ വിപരീത ദിശയിലേക്ക് എരിഞ്ഞ് കത്തുന്ന കണ്ണുമായി ഞാൻ നോക്കി. എന്റെ യജമാനനെ……………

41 comments:

  1. സംഭവം സത്യം.
    അയാൾ ആരായിരുന്നു…..?

    ReplyDelete
  2. അതെ,
    അപ്രതീക്ഷിതമായി നല്ല മനസ്സുകള്‍ ഇനിയും കയറി വരും........
    ചില നിമിഷങ്ങളെങ്കിലും അവര്‍ക്ക് അത്താണികളാകാന്‍ കഴിയും.
    അന്വേഷിക്കേണ്ട.അതവരുടെ ദൗത്യമാകാം.....

    ReplyDelete
  3. അല്‍പ നിമിഷത്തെന്കിലും അല്പം ആശ്വാസം ലഭിക്കുന്നല്ലോ.

    ReplyDelete
  4. സത്യം തന്നെയോ? എങ്കില്‍ അതാരായിരിക്കും.

    ReplyDelete
  5. നന്നായി എഴുതിയിട്ടുണ്ട്...ഞാനും നോക്കാറുണ്ട് ചില സമയങ്ങളിൽ എന്റെ യജമാനനെ...

    ReplyDelete
  6. ഇതാണ് ജീവിതം..ഇതു പോലെ ഒരുപാട് അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എനിയ്ക്കും...ഞാന്‍ വിശ്വസിയ്ക്കുന്നു അവന്‍ എന്നും നമുക്കൊപ്പം..നിഴലാവാം...നിലാവാവം...പ്രകാശമാവാം...
    ആശംസകളോടെ

    ReplyDelete
  7. “ കുഞ്ഞെ, ദ്രവിച്ച ജീവിതങ്ങൾ കണ്ട് പകച്ച് പോയവനാ ഞാൻ......ജീവിതത്തിന്റെ ആഴവും പരപ്പും എത്ര കണ്ടുപഴകിയ സ്വരമാണ് ആ വാക്കുകളില്‍..ചിലര്‍ അങ്ങനെയാണ്..അധൃശ്യരായി കടന്നുവരും..

    ReplyDelete
  8. “ ഏകാന്തതയിൽ പൂക്കുന്ന തണൽ മരങ്ങൾ തേടിയുള്ള ഓട്ടത്തിലാണ് ഞാൻ , ഞാൻ എന്റെ ശിരസ്സ് തിളക്കുന്ന നട്ടുച്ചയിലേക്കിറക്കട്ടെ”

    Best Wishes

    ReplyDelete
  9. ശരിയാണ്. ഇങ്ങനെ ചിലപ്പോള്‍ ചിലതു സംഭവിക്കും. അതാരോടും പറഞ്ഞാല്‍ വിശ്വസിക്കില്ല. അയാള്‍ ആരായിരുന്നു.

    ReplyDelete
  10. ഏകാന്തതയിൽ പൂക്കുന്ന ഒരു തണൽ മരത്തെ കണ്ടെത്തിയതിനാലാകും ആ കണ്ണീര്‍ ചുംബനം

    ആശംസകള്‍

    ReplyDelete
  11. ആശംസകള്‍ :-)

    ReplyDelete
  12. ഞാൻ എന്റെ ശിരസ്സ് തിളക്കുന്ന നട്ടുച്ചയിലേക്കിറക്കട്ടെ” ഇത്രമാത്രം മതി എന്തിനധികം ...?

    ReplyDelete
  13. avathranam nannayirikkunnoooooo ...........

    ReplyDelete
  14. വലിയ ചിന്തകള്‍!.നന്നായിരിക്കുന്നു. ഇനിയും എഴുതുക.

    ReplyDelete
  15. എന്നാലും ആരായിരുന്നു അയാള്‍
    എഴുത്ത് നന്നായി

    ReplyDelete
  16. മുഹമ്മദ്‌കുട്ടിക്ക പറഞ്ഞപോലെ, വലിയ ചിന്തകള്‍.... ആശംഷകള്‍... എഴുത്ത് തുടരുക....

    ReplyDelete
  17. ആശ്വസിക്കാൻ ചില ‘മിസ്റ്റ്രി’കൾ..

    ReplyDelete
  18. എത്ര പേര്‍ ചോദിച്ചു അയാള്‍ ആരാണെന്നു....എന്താ പറയാത്തെ ......ഈ വലിയ ചിന്തകള്‍ക്കു മുന്നില്‍ നമസ്ക്കാരം

    ReplyDelete
  19. കഥ എനിക്കൊത്തിരി ഇഷ്ടായി.
    പിന്നെ അയാളെ കണ്ടിട്ടുണ്ടോ ?
    ആരാണയാള്‍ please ?

    ReplyDelete
  20. oru aparijithante varavinaayi njaanum kaathirikkunnu.........

    ReplyDelete
  21. ഇത് ശമന താളം..

    ReplyDelete
  22. ഓഹ്...
    വളരെ നന്നായിട്ടുണ്ട്...
    ആരായിരുന്നു അയാള്...............?

    ReplyDelete
  23. അന്നാ ശിരസ്സുതുളക്കുന്ന നട്ടുച്ചയിലേക്കിറങ്ങിയിട്ട്‌ എണ്റ്റെ യാത്ര തുടരുകയാണ്‌. ഏകാന്തതയില്‍ പൂക്കുന്ന തണല്‍മരങ്ങള്‍ തേടി......

    (അയാളാരാണെന്ന എല്ലാവരുടെയും സംശയം മാറ്റാന്‍ കഴിഞ്ഞതില്‍ ഞാന്‍ ചാരിതാറ്‍ത്ഥ്യനാണ്‌. )

    സാദ്ദിഖ്‌, ആറാമത്തേ പാരഗ്രാഫിലെ "ഇത്തിരി വട്ടുകാണുമായിരിക്കും" എന്ന വരി ഒഴികെ ബാക്കി എല്ലായിടവും നല്ല നിലവാരം പുലറ്‍ത്തുന്നു.

    ReplyDelete
  24. ആരോ ഒരാള്‍. നന്നായി

    ReplyDelete
  25. എന്താ സംഭവം മാഷേ...?എല്ലാര്‍ക്കും എല്ലാം മനസ്സിലായി.എനിക്കൊന്നും മനസ്സിലായില്ല.

    ReplyDelete
  26. തണല്‍ മരം തേടി വന്നയാള്‍ നിങ്ങളില്‍ ഒരു തണല്‍ കണ്ടുവല്ലോ.

    (ഞാന്‍ വളരെ മുമ്പ് മുതല്‍ ഫോളോ ചെയ്യുന്നതാണ്. പക്ഷെ എന്റെ ബ്ലോഗര്‍ ഡാഷ്ബോര്‍ഡില്‍ നിങ്ങളുടെ പോസ്റ്റിന്റെ വിവരമൊന്നും വരാത്തതെന്താവാം?)

    ReplyDelete
  27. അത് ആരായിരുന്നാലും അയാള്‍ ആഗ്രഹിച്ചിരുന്നത് ഒരു തണലായിരുന്നു.

    ReplyDelete
  28. "എന്റെ കൈകൾ രണ്ടും കൂട്ടിപിടിച്ച് തെരുതെരെ കണ്ണീർ പുരണ്ട ചുംബനങ്ങൾ നൽകി.
    ......
    അയാൾ പറഞ്ഞു : “ കുഞ്ഞെ, ദ്രവിച്ച ജീവിതങ്ങൾ കണ്ട് പകച്ച് പോയവനാ ഞാൻ. ഞാൻ ഇങ്ങനെ അല്ലാതെ പിന്നെങ്ങനെ ആവാൻ? “"



    ജീവിതത്തില്‍ ഉണ്ടാവുന്ന ചെറിയ ബുദ്ടിമുട്ടുകള്‍ പോലും അക്ഷമയോടെ സ്വീകരിക്കുന്ന ഇന്നത്തെ ദ്രവിച്ച ജീവിതങ്ങള്‍ക്കിടയില്‍...
    ഒരു പാടു പരിമിതികള്‍ക്കിടയിലും സന്തോഷം മാത്രം കണ്ടെത്തുന്ന, മറ്റുള്ളവര്‍ക്ക് സന്തോഷം നല്‍കാന്‍ മാത്രം ശ്രമിക്കുന്ന ഒരു മനുഷ്യനെ കണ്ടെത്തിയതിലുള്ള സന്തോഷമാകാം അദ്ദേഹത്തിന്റെ വികാരപ്രകടനങ്ങള്‍

    ReplyDelete
  29. “ ഏകാന്തതയിൽ പൂക്കുന്ന തണൽ മരങ്ങൾ തേടിയുള്ള ഓട്ടത്തിലാണ് ഞാൻ , ഞാൻ എന്റെ ശിരസ്സ് തിളക്കുന്ന നട്ടുച്ചയിലേക്കിറക്കട്ടെ”

    സത്യമാണെങ്കിൽ ആലോചിക്കാനില്ല.. വട്ട് തന്നെയായിരിക്കും.. :)

    ReplyDelete
  30. പ്രതീക്ഷ നിലനിൽക്കട്ടെ

    ReplyDelete
  31. Nannayittund ,chilappol orupaad manassu vedanikkumbol oru thalodalin,oru chumpanathinnu,enthinadikam oru nottathinnu polum chilappol nammale oru maayika lokathekku nayikkum -

    babu

    ReplyDelete
  32. പ്രിയ സ്നേഹിതരെ ,
    ഞാൻ മായികലേകത്തിലുമല്ല , ഇതൊരു ശമനതാളവുമല്ല. പിന്നെയോ, വർഷങ്ങൾക്ക് മുമ്പ്- ഏതണ്ട് പതിമൂന്ന് വർഷം മുമ്പ് ഞാൻ എന്റെ ഓഫീസ് മുറിയിലിരിക്കുമ്പോൾ (അന്ന് ഞാനെരു ട്രാവൽ ഏജൻസി നടത്തിയിരുന്നു) വൈദ്യുത വകുപ്പിൽ ജോലിചെയ്യ്തിരുന്ന ഒരു കോട്ടയംകാരനുമായി ഞാൻ പരിചയപ്പെട്ടു. യാദൃശ്ചികവശാൽ അയാളുടെ സങ്ക്ടകഥകൾ ഞാൻ കേട്ടു. തുടർന്ന് നടന്ന നാടകീയ രംഗങ്ങൾ എന്റെ ഭാഗത്ത് നിന്ന് ഞാൻ കണ്ട്, ഞാൻ ഡയറിയിൽ കുറിച്ചിട്ടു.( അന്ന് ഡയറി എഴുതുന്ന ഒരു ശീലം ഉണ്ടായിരുന്നു)
    ഇന്ന് വല്ലാത്ത മടി എന്നെ പിടികൂടിയിരിക്കുന്നു. പുതിയതൊന്നുമില്ല. ബ്ലോഗിൽ എന്തെങ്കിലും എഴുതിയിട്ട് ഒരു മാസവുമായി. ഈ ചിന്തയിൽ പഴയ ഡയറി ത്ട്ടികുടഞ്ഞ്. അതിൽ നിന്നും തെറിച്ച് വീണതായിരുന്നു” ഓർമയിൽ ഒരു കണ്ണീർചുംബനം” പിന്നെ, അന്ന് ഞാൻ പലർക്കും (കോളേജ് കുമാരി-കുമാരന്മാർക്ക് ) ഒരു തണൽ മരമായിരിന്നു.(എന്ന് അവർ പറഞ്ഞിട്ടുണ്ട്) പിന്നെ “ദ്രവിച്ച ജീവിതം“ കണ്ടും അനുഭവിച്ചും ഞാനും എന്നെപോലുള്ള പലരും എന്റെ ചുറ്റ്വട്ടത്തും……………

    ReplyDelete
  33. ellaavarkkum nandi...... nandi........

    ReplyDelete
  34. ഏകാന്തതയിൽ പൂക്കുന്ന തണൽ മരങ്ങൾ തേടി നടക്കുന്ന അയാൾ ആരായിരിക്കും...

    ReplyDelete
  35. എന്റെ മനസ്സിൽ , ഒരു തൂവൽ സ്പർശം പോലെയാണ് പ്രിയ ബ്ലോഗറന്മാരുടെ കമന്റ് . കമന്റ് എത്ര കൂടുതൽ വരുന്നോ സന്തോഷവും അത്ര കണ്ട് കൂടും. പക്ഷെ, എന്റെ ബ്ലോഗ് പലർക്കും ഡാഷ്ബോഡിൽ കാണാൻ കഴിയുന്നില്ല എന്ന് പറയുന്നു. അത് എന്ത് കൊണ്ടാണെന്ന് എനിക്കും മനസ്സിലാകുന്നില്ല. അറിയുന്നവർ പറഞ്ഞ് തരിക.
    കമന്റ് തന്ന എല്ലാവർക്കും നന്ദി……… നന്ദി………

    ReplyDelete
  36. അയാള്‍ ആരെങ്കിലുമാകട്ടെ.. ആര്‍ക്കും ആരേയും കാണാനോ കേള്‍ക്കാനോ സമയമില്ലാത്ത ഇക്കാലത്ത് അയാള്‍ക്കു വേണ്ടി കുറച്ചു സമയം ചിലവഴിച്ചല്ലോ..അയാളെ കുറിച്ച് ചിന്തിച്ചല്ലോ? ആ ചിന്ത ഞങ്ങളിലേക്കും പകര്‍ത്തിയല്ലോ? അതുമതി. ഈ നല്ല മനസ്സു മതി..ഒരു തണല്‍ തേടി അയാള്‍ വന്നത് വെറുതെയായില്ല.

    ReplyDelete
  37. ഞാന്‍ ഒരു പുതിയ ബ്ലോഗര്‍ ആയത് കൊണ്ട് ഈ രംഗത്തുള്ള അധിക പേരെയും എനിക്കറിഞ്ഞു കൂടാ. തീര്‍ച്ചയായും താങ്കളെ വളരെ മുന്‍പ് തന്നെ ഞാന്‍ കാണേണ്ടതായിരുന്നു. അങ്ങിനെ ആയിരുന്നുവെങ്കില്‍ ലോകത്തിനു ഇന്‍സ്പിരേഷന്‍ നല്‍കുന്ന മഹല്‍ വ്യക്തിത്വങ്ങളുടെ പേര് പറഞ്ഞെടത് താങ്കളുടെ പേരും ഞാന്‍ ചേര്‍കുമായിരുന്നു.

    ReplyDelete

subairmohammed6262@gmail.com