Tuesday 5 June, 2012

വരണ്ടകാഴ്ച്ചകൾ

വർത്തമാനകാല പരിപ്രേക്ഷ്യം
ഉപഭോഗ സംസ്കാര തൃഷ്ണയിൽ
കുടുംബ ബന്ധങ്ങൾ
തൻപോരിമയിലും
തൻകാര്യത്തിലും
സ്നേഹശൂന്യമാം കപടനാട്യത്തിലും
                   ജാതി-മത ചിന്തകൾ സമൃദ്ധം
                   വർഗീയ തിമിരം
                   കാഴ്ച്ചയിൽ
                   കേൾവിയിൽ
                   ചിന്തയിൽ
                    വിഷം നിറക്കുന്നു
ചേർത്ത് വെക്കപ്പെടുന്ന മുഖങ്ങളിൽ
സംശയത്തിൻ മുനകൂർത്ത അസ്ത്രങ്ങൾ
ഇവിടെ,
അശ്ലീലതയും
അധാർമികതയും
കൊലവെറികളും
ഗ്ലോബലൈസ് ചെയ്യപ്പെടുന്നു
                   അങ്ങനെ,
                   അടുക്കളയും
                   അഥിതി മുറിയും
                   നടുറോഡും
                   അന്ധകാര സമ്പുഷ്ട്ടമായി കൊഴുക്കുന്നു
ഞാൻ എവിടെയാണ്
കൂരിരുട്ടിൽ കാഴ്ച്ചകൾ മങ്ങുന്നു
ഒരു സൂചി പഴുതിൽ കൂടി

                  



18 comments:

  1. ദാ... പിന്നെയും ഒരു കവിത(പോലെത്തെ) സാധനം(സൃഷ്ട്ടി).സമയമുള്ളപ്പോൾ വായിക്കുക. ഒക്കുമെങ്കിൽ രണ്ട് വരി എഴുതുക.

    ReplyDelete
  2. പലതവണ പലരും പറഞ്ഞ ആശയമെങ്കിലും താങ്കള്‍ പറഞ്ഞപ്പോള്‍ അതിനു ഒരു വെത്യസ്ഥത .
    ഇനിയും എഴുത്ത് സമുഖ തിന്മകള്‍ ഏറിയ വേളയില്‍

    ReplyDelete
  3. ചെറുതെങ്കിലും സാമൂഹികം

    ReplyDelete
  4. കാഴ്ചകള്‍ ഒരിക്കലും മങ്ങാതിരിക്കട്ടെ....
    മങ്ങിയ കാഴ്ചയുള്ളവരുടെ കാഴ്ച ഒരു നാള്‍ തെളിയും എന്ന ശുഭ പ്രതീക്ഷയോടെ....

    ReplyDelete
  5. ഒരു തിമിരവും കൂടി ഉണ്ടല്ലോ സാദിക്ക് - രാഷ്ട്രീയതിമിരം.
    ഈ നാട് നന്നാവുന്ന ഒരു ലക്ഷണവും കാണുന്നില്ല.

    ReplyDelete
  6. പുതിയ പുതിയ പഴുതുകള്‍

    ReplyDelete
  7. അന്ധകാര സമ്പുഷ്ട്ടമായി കൊഴുക്കുന്നത് നമ്മുടെയൊക്കെ മനസുകള്‍ തന്നെയല്ലേ...

    കവിത അസ്സലായി...

    ReplyDelete
  8. മനസ്സിൽ നിന്നും ഇത്തരം കൊഴുപ്പുകൾ നീക്കം ചെയ്യാൻ ആഗ്രഹിക്കാം.അത്തരം ആഗ്രഹത്തിന്റെ ആവശ്യപ്പെടലുകളാണ് ഇത്തരം കവിത(പോലത്തെ)കവിത. ഫെമിനാ.

    ReplyDelete
  9. വായിക്കാന്‍ രസമുണ്ട്.
    ഒരൊഴുക്കില്‍ അങ്ങനെ വായിച്ചു തീര്‍ത്തു.
    നന്നായിട്ടുണ്ട്.

    ReplyDelete
  10. കലക്കി...എനിക്കിഷ്ടപ്പെട്ടു ട്ടൊ...
    എന്റെ ബ്ലോഗ് ഒന്നു നോക്കിയാട്ടെ

    ReplyDelete
  11. വേറിട്ട്‌ പറയാനായി !
    ഭാവുകങ്ങള്‍

    ReplyDelete
  12. ഞാന്‍ എവിടെയാണ്?
    ഓരോരുത്തരും സ്വയം ശക്തമായി ചിന്തിക്കേണ്ടത്....
    നന്നായിരിക്കുന്നു.

    ReplyDelete
  13. എല്ലാം ഗ്ലോബലൈസേഷൻ ചെയ്യുകയാണല്ലോ
    ഈ കാലത്തെ മാനവ ധർമ്മം..അല്ലേ ഭായ്

    ReplyDelete
  14. വരണ്ട കാഴ്ചകള്‍ കണ്ടുമടുത്തൂ കണ്ണടകള്‍ വേണം

    ReplyDelete
  15. അവനവന്ന്‍ സ്വയം വിലയിരുത്താം , ഞാന്‍ എവിടെയാണെന്ന്.
    ആശംസകള്‍

    ReplyDelete
  16. ഹ..
    ജീവനുള്ള അക്ഷരങ്ങള്‍, സ്വയം സംസാരിക്കുന്ന കവിത.
    ഒരു കവിത വായനക്കാരോട് സ്വയം സംസാരിക്കുമ്പോള്‍ അതൊരു നല്ല കവിത ആകുന്നു
    ആശംസകള്‍

    ReplyDelete
  17. സമകാലികം: നന്നായിരിക്കുന്നു

    ReplyDelete
  18. ഇക്കാലത്തിന്‍റെ വരികള്‍

    ReplyDelete

subairmohammed6262@gmail.com