Monday 31 December, 2012

രണ്ടായിരത്തിപതിമൂന്നിൽ...........

രണ്ടായിരത്തിപതിമൂന്നിൽ ………
               
                    ജന്മം ജീവിച്ച് തീർക്കുക എന്നത് തന്നെ സാഹസമാണ്.(?) എങ്കിലും ജീവിക്കാനും ജീവിതം സന്തോഷപ്രദമാക്കാനുമുള്ള ആഗ്രഹം ബഹുഭൂരിപക്ഷത്തിനും ഉള്ളത് കൊണ്ട് ഈ ലോകം ഇത്ര മനോഹരമായി പോകുന്നുഈ മധുരമനോഹര ലോകത്ത് സ്വന്തം ജീവിതത്തെ മനോഹരമാക്കുക എന്ന ലക്ഷ്യത്തോടെ ചുവടുകൾ മുന്നോട്ട് വെക്കുമ്പോൾ.; ജീവിതം തിരക്കുകളിലാവുമ്പോൾ, നമ്മളിൽ പലരും പലതും മറക്കുക പതിവാണ്. എന്തിനും ന്യായം “സമയക്കുറവ്” എന്ന പതിവ് പല്ലവിയും. ഈ ‘സമയക്കുറവ്’ തിരിച്ചറിയുന്നവരിൽ നല്ലൊരു പക്ഷത്തിന് എന്തൊക്കൊയോ നന്മ നഷ്ട്ടപ്പെടുന്നില്ലയോ എന്നൊരു തോന്നൽ, ആത്മാവിൽ  ചെറുനൊമ്പരമായും ചിലർക്ക് നിലവിളിയായും ബോധ്യപ്പെടുന്നു.
                
                “തിരക്കിൽ നിന്നും തിരിച്ച് വരാനാവത്തവിധം ഞെരുക്കത്തിൽ അമരും മുമ്പ്” തിരിഞ്ഞ് നിന്ന് ഇത്തിരിനേരം ചിന്തിക്കേണ്ടതുണ്ട് എന്ന് ഓരോ നന്മ നിറഞ്ഞ മനസ്സുകളും തിരിച്ചറിയുക. ചുറ്റുപാടുകൾ ശബ്ദമുഖരിതവും ആഘോഷസമൃദ്ധവുമെങ്കിലും നമുക്കിടയിൽ ചില തേങ്ങലുകളും സങ്കടങ്ങളും നിറഞ്ഞിരിക്കുന്നു. അത്തരക്കാർക്ക് ആശ്വാസത്തിന്റെ നറുനിലാവ് പകരുക. നല്ല വാക്കുകൾ പറഞ്ഞ് സന്തോഷിപ്പിക്കുക. സന്താപത്തിന്റെ വേളകളിൽ ആശ്വാസവചനങ്ങൾ നേരുക. ഇതൊക്കെ എത്രമാത്രം ആശ്വാസകരമെന്ന് അനുഭവസ്ഥരായ ചില സുഹൃത്തുക്കൾ തന്നെ പറഞ്ഞിട്ടുണ്ട്. അവർ ജീവിതത്തിന്റെ നല്ലകാലത്തിൽ നിന്നും വീണ്പോയവരാണ്.
                
                  ജീവിതത്തിൽ പ്രഥമപരിഗണന നൽകുന്നത് ഒരു സർക്കാർജോലി,അല്ലെങ്കിൽ മറ്റേതെങ്കിലും തൊഴിൽ നേടുക എന്നതിനാണ്. സാമ്പത്തികഭദ്രതയും സാമ്പത്തിക സുസ്ഥിരതയും വേണ്ടത് തന്നെ. സാമ്പത്തിക സുരക്ഷ ഉണ്ടെങ്കിലേ മാനസിക ഊർജ്ജം നമ്മിൽ നിറയു. ഇങ്ങനെ നിറയുന്ന ഊർജ്ജം സ്വാർഥതയിൽ മാത്രം തളച്ചിടരുത്. പലപല കാരണങ്ങൾ കൊണ്ട് ജീവിതത്തിൽ സങ്കടപ്പെടുന്നവർ അനേകമുണ്ട്. അത്തരക്കാർക്ക് കഴിവിന്റെ പരിധിയിൽ നിന്ന് കൊണ്ട് നമുക്ക് ഓരോരുത്തർക്കും എന്ത് ചെയ്യാൻ കഴിയുമെന്ന് ചിന്തിക്കുക. ചിന്തകൊണ്ട് മാത്രം മതിയാകില്ല. ചിന്തയുടെ അമ്പത് ശതമാനമെങ്കിലും പ്രവർത്തിപഥത്തിൽ എത്തിക്കുകയും വേണം.പ്രതിസന്ധികളിൽ പതറാതെ മുന്നേറണമെങ്കിൽ ചലനലോകത്തിന്റെ ചാലകശക്തി കഷ്ട്ടതയുടെയും ദു:ഖത്തിന്റെയും ലോകത്തേക്ക് കൂടി വീശേണ്ടതുണ്ട്. വളരെ ചെറിയ സഹായമാണെങ്കിൽ കൂടിയും അത്തരക്കാർക്ക് വളരെ വലിയ ആശ്വാസവും പ്രതീക്ഷയുമാവുമത്.

നമുക്ക് പ്രതിക്ജ്ഞ പുതുക്കാം, “ഈ പുതുവർഷത്തിൽ നമ്മിൽ തുടിക്കുന്ന നന്മ, കഷ്ട്ടതകളൂടെയും പ്രയാസങ്ങളുടെയും മേഖലകളിലേക്ക് പെയ്ത് തീരാത്ത സഹായപ്രവാഹമായി പ്രവർത്തിക്കും    വിനിയോഗിക്കും എന്ന്.”

25 comments:

  1. പ്രിയ സുഹൃത്തുക്കൾക്കെല്ലാം നന്മ നിറഞ്ഞ നാളുകൾ ആശംസിച്ച് കൊണ്ട്.................

    ReplyDelete
    Replies
    1. നമ്മില്‍ തുടിക്കുന്ന നന്മ..!

      Delete
  2. തീര്‍ച്ചയായിട്ടും ശ്രമിക്കാം പുതു ഉത്സാഹത്തോടെ മുന്നേറാം

    ReplyDelete
    Replies
    1. മനസ്സ് നിറയെ നന്ദി...

      Delete
  3. പ്രീയ സഹോദരാ,, 2013ൽ നമ്മുടെ ലോകം നന്നായി വരട്ടെ എന്ന് ആഗ്രഹിക്കുന്നു. ഒപ്പം പുതുവർഷാശംസകൾ,,
    ഈ ലിങ്കിൽ എന്റെ ആശംസാ പോസ്റ്റ് ഉണ്ട്,,,
    http://minilokanarmakathakal.blogspot.in/2012/12/blog-post.html

    ReplyDelete
  4. വായിച്ചു കേട്ടൊ ഭായ്
    ഇപ്പോഴിതാ 2012 ഉം നമ്മെ വിട്ടു പോയിരിക്കുകയാണ്.
    എങ്കിലും പുത്തന്‍ പ്രതീക്ഷകളുമായി 2013 കയ്യെത്തും
    ദൂരത്ത് നമ്മെ കാത്തിരിയ്ക്കുന്നുണ്ട്.
    ആയത് എന്റെ പ്രിയപ്പെട്ട സാദിഖ് ഭായിക്കടക്കം എല്ലാവര്‍ക്കും നന്മയുടെയും
    സന്തോഷത്തിന്റേയും നാളുകള്‍ മാത്രം സമ്മാനിയ്ക്കട്ടെ എന്ന് ആശംസിയ്ക്കുന്നു...!
    ഈ അവസരത്തിൽ ഐശ്വര്യവും സമ്പല്‍ സമൃദ്ധവും
    അനുഗ്രഹ പൂര്‍ണ്ണവുമായ നവവത്സര ഭാവുകങ്ങൾ നേർന്നുകൊണ്ട്

    സസ്നേഹം,

    മുരളീമുകുന്ദൻ

    ReplyDelete
    Replies
    1. സ്നേഹത്തോടെ നന്ദി.....

      Delete
  5. നന്മയിലേക്കുള്ള ഈ വിളികള്‍ ഹൃദയം കൊണ്ട് കേള്‍ക്കാന്‍ എല്ലാവര്‍ക്കും കഴിയട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. പുതുവത്സരാശംസകള്‍

    ReplyDelete
    Replies
    1. പ്രാർഥനക്കും നന്ദി......

      Delete
  6. നല്ല പ്രതീക്ഷകളും ചിന്തകളും. ആശംസകള്‍ നേര്‍ന്നു കൊണ്ട്.

    ReplyDelete
    Replies
    1. നന്ദി.... ദൈവാനുഗ്രഹത്തിന് പ്രാർഥിച്ച് കൊണ്ട്.

      Delete
  7. “ഈ പുതുവർഷത്തിൽ എന്നിൽ തുടിക്കുന്ന നന്മ, കഷ്ടതകളൂടെയും പ്രയാസങ്ങളുടെയും മേഖലകളിലേക്ക് പെയ്ത് തീരാത്ത സഹായപ്രവാഹമായി പ്രവർത്തിക്കും ,വിനിയോഗിക്കും.”

    നന്ദി, എന്നെക്കൊണ്ടും ഇങ്ങനെയൊരു പ്രതിജ്ഞയെടുപ്പിച്ചതിന്.

    ReplyDelete
    Replies
    1. സാമൂഹ്യരംഗത്ത് പ്രവർത്തിക്കുകയും രാഷ്ട്രീയരംഗത്ത് പ്രശോഭിക്കുകയും ചെയ്യുന്ന നിങ്ങളെ പോലുള്ളവർ ഇങ്ങനെ നിരന്തരം ചിന്തിച്ചിരുന്നെങ്കിൽ. ആശംസകളോടെ......

      Delete
  8. നന്ദി ഈ ഓര്‍മ്മപ്പെടുത്തലിന്.
    ഈ വര്ഷം എല്ലാം നന്നായി ഭവിക്കട്ടെ
    ആശംസകള്‍

    ReplyDelete
    Replies
    1. പൂക്കളുടെ മണം പോലെയാകട്ടെ... പ്രതീക്ഷകൾ... ആശംസകളോടെ...

      Delete
  9. നല്ല ചിന്തകൾ....
    പുതുവത്സരാശംസകൾ....

    ReplyDelete
    Replies
    1. നന്ദി... നല്ല വാക്കുകള്‍ക്ക് നന്ദി.....

      Delete
  10. നന്മ നിറഞ്ഞ താങ്കളുടെ മനസ്സിന് നന്മകള്‍ നേരുന്നു

    ReplyDelete
    Replies
    1. ഇസ്മായില്‍ സാഹിബിന്റെ നന്മകള്‍ക്ക് നന്മകള്‍ നേരുന്നു...

      Delete
  11. സമയമില്ലെന്ന പരിഭവങ്ങള്‍ക്കിടയില്‍ മറക്കുന്ന നന്മകളെ പാടെ അവഗണിക്കാതിരിക്കാന്‍ ഒരോര്‍മ്മപ്പെടുത്തല്‍ നന്നായിരിക്കുന്നു.

    ReplyDelete
    Replies
    1. നന്ദി.... നന്ദി.... നന്ദി....

      Delete
  12. നന്നായി, മാഷേ.

    പുതുവത്സരാശംസകള്‍!

    ReplyDelete
    Replies
    1. ശ്രീക്ക് ശ്രീത്വം തുളുമ്പും പുതുവത്സരാശംസകള്‍.......

      Delete
    2. സത്യത്തില്‍ ആരെങ്കിലും സ്വാര്‍ത് ഥരാകുന്നുണ്ടോ....................?എല്ലാവരും ഇപ്പോള്‍ വ്യത്യസ്ത വിഷയങ്ങളില്‍ മുഴുകുന്നത് വിട്ടിട്ടു അവരവക്ക് താല്പര്യമുള്ള വിഷയങ്ങളിലേക്ക് ഉള്‍വലിയുക അല്ലെ ചെയ്യുന്നത് .......സമയ കുറവ് എന്നത് അത്തരം താല്പര്യമുള്ള വിഷയങ്ങളില്‍ കൂടി പങ്കെടുക്കുന്നത് കൊണ്ട് ഉണ്ടാകുന്നതാണ്............

      Delete

subairmohammed6262@gmail.com