Tuesday 22 October, 2013

റോഡ് വികസനവും ചില വികസന ചിന്തകളും

റോഡ് വികസനവും ചില വികസന ചിന്തകളും
                            നിയന്ത്രിതമായ വാഹനപെരുപ്പവും, റോഡുകളിൽ സ്ഥിരം സംഭവിക്കുന്ന അസഹനീയ ഗതാഗതകുരുക്കും കാണുമ്പോൾ (അനുഭവിക്കുമ്പോൾ), പ്രാദേശിക റോഡുകൾ പോലും നാലു വരിയായി വികസിപ്പിക്കേണ്ട കാലം അതിക്രമിച്ചിട്ട് നളുകളേറെയായി എന്ന് ;യാത്രാ ദുരിതം അനുഭവിക്കുന്നവരെ കൊണ്ട് വളരെ വ്യസനത്തോടെ പറയിക്കുന്ന അവസ്ഥയിലായിട്ടും, ദേശീയപാത വികസനം ഒച്ചിനെ പോലെ ഇഴയുന്നു.

                                            “ഒരു കൊച്ച്” നാലുവരി പാത (ചാണ്ടിഗട്)
  
                    45 മീറ്ററിൽ വേണ്ട 30 മീറ്ററിൽ മാത്രം മതി എന്ന് പറയുന്നവർ ഉന്നയിക്കുന്ന പ്രധാന പ്രശ്നം പതിനായിരങ്ങളെ കുടിയൊഴിപ്പിക്കണമെന്നും അതിനേക്കാളേറെ കച്ചവടസ്ഥാപനങ്ങൾ നശിപ്പിക്കക്കണമെന്നുമാണ്.ഇന്ന് ജീവിച്ചിരിക്കുന്ന ആരും നൂറ്റാണ്ടുകൾ ഇവിടെ ജീവിച്ചിരിക്കില്ല.സ്വന്തം ജീവൻ തന്നെ ഏത് നിമിഷവും നഷ്ട്ടമാകാം എന്ന് കരുതുന്ന മനുഷ്യർ എന്തിനീ ദുർവാശിക്കാരാവണം? രണ്ട് തലമുറകൾക്ക് മുമ്പുള്ളവരെ കുറിച്ചുള്ള അറിവ് പോലും തുലോം തുശ്ചമായ വർത്തമാനകാലത്ത് എന്തിനീ പിടിവാശി?
                    പ്പോൾ തന്നെ നാഷണൽ ഹൈവെ ഓരങ്ങളിലെ പകുതിയിലേറെ കച്ചവടക്കാരും വലിയ ലാഭമില്ലാതെ പലിശക്കെടുത്ത് കച്ചവടം നടത്തി ജീവിക്കുന്നവരാണ്. മുപ്പത് മീറ്ററിൽ നാല് വരി പാത വരികയാണേങ്കിൽ അത്തരം കച്ചവടക്കാരിൽ ഏറിയപങ്കും കച്ചവടം നിർത്തുന്നതാണ് നല്ലത്. കാരണം,വാഹനം പാർക്ക് ചെയ്യാനോ നിന്ന് തിരിയാനോ പോലും ഇടമില്ലാത്തിടത്ത് എന്ത് കച്ചവടം?വെള്ളക്കെട്ടും അനുബന്ധപ്രശ്നങ്ങളും ഇപ്പോഴുള്ളതിന്റെ ഇരട്ടിയിലേറെ ആവുകയും ചെയ്യും. എലിവേറ്റട് ഹൈവെ ആണെങ്കിൽ താഴെ ഉള്ളവരിലേറെയും ചുമ്മാ മുകളിലേക്കും നോക്കി ഇരിക്കുകയാവും നല്ലത്.

                 
                        ഇത്തരം നാലുവരിപ്പാതയിൽ എന്ത് കച്ചവടം?ഭാവി ഭയാനകമല്ലേ ?

                  സുഗമമായ ഗതാഗത സൌകര്യമല്ലേ  പുരോഗതിയുടെ നെടും പാത? പ്രാദേശിക(ഗ്രാമ) വഴികളൊക്കെയും നാല് വീല് വാഹനങ്ങൾ സഞ്ചരിക്കാൻ പാകത്തിലായില്ലേ? എത്ര എത്ര പുതുവഴികളാണ് നാട് നീളെ ഉണ്ടായത് . ഉണ്ടായികൊണ്ടിരിക്കുന്നത് ?ഒന്നിൽ കൂടുതൽ ഇരുചക്ര വാഹനങ്ങളെങ്കിലും ഇല്ലാത്ത എത്ര വീടുകൾ കേരളത്തിൽ കാണും? ഇതൊക്കെയും വികസനത്തിന്റയും എളുപ്പത്തിന്റയും അടയാളങ്ങളല്ലേ? വികസനത്തിലൂടെ ലഭ്യമായ പുതിയ മാർഗങ്ങൾ ഉപയോഗപ്പെടുത്തുകയും സസന്തോഷം അനുഭവിക്കുകയും ചെയ്യുന്നവരല്ലേ ഭൂരിപക്ഷവും? അടുത്ത തലമുറകൾക്ക് വേണ്ടി രാജ്യ പുരോഗതിക്ക് വേണ്ടി ഇത്തിരി കഷ്ട്ടം “നഷ്ട്ടമല്ല” സഹിക്കാൻ ആർക്കും ആവില്ലേ? സാമ്പത്തിക നഷ്ട്ടം സഹിക്കാൻ ഇടവരുത്താതെ മാർക്കറ്റ് വിലയേക്കാൾ കൂടുതൽ വാങ്ങി വികസനത്തിൽ പങ്കാളികളാവുകയല്ലേ നല്ലത് ? കടകളും വീടും സ്ഥലങ്ങളും നഷ്ട്ടപ്പെടുന്നവർക്ക് ശിഷ്ട്ടജീവിതം കൂടുതൽ ശോഭനമാക്കാവുന്ന തരത്തിൽ നഷ്ട്ടപരിഹാരവും പുനരധിവാസവും ഈടാക്കാൻ ഒത്തൊരുമിച്ച് പോരാടുകയും വിജയം വരിക്കുകയുമല്ലേ കരണീയം?




                 ഭാവിയെ മുന്നിൽ കാ‍ണുമ്പോൾ റോഡ് ഇങ്ങനെയും ആവാം.          
                    
                   സ്വകാര്യകുത്തകകൾ ടോളിലൂടെ കോടിക്കണക്കിന് രൂപ കടത്തികൊണ്ട് പോകുന്നതിൽ പരിതപിക്കുന്നവർ അഴിമതി കാട്ടാൻ എന്തെങ്കിലും പഴുത് ലഭിച്ചാൽ അഴിമതിയിൽ മുങ്ങികുളിക്കുന്നവർ എമ്പാടും മൊത്തമായും ചില്ലറയായും ഉള്ള ഇക്കാലത്ത് ടോൾ കൊള്ളയെ മാത്രം എന്തിന് പഴിചാരണം ? ഗതാഗത കുരുക്കിലകപ്പെടുമ്പോൾ നഷ്ട്ടമാകുന്ന ഇന്ധനത്തിന്റെ ഒരു ഭാഗം ടോൾ കൊടുത്താലും വിരോധമില്ല എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ പോകുമ്പോൾ പ്രത്യേകിച്ചും. (എന്ന് കരുതി അഴിമതിയെ എതിർക്കേണ്ടേ എന്നല്ല. സർവ്വസന്നാഹങ്ങളോടെ അഴിമതിക്കും മനുഷ്യാവകാശ ലംഘനത്തിനും പൌരസ്വാതന്ത്ര്യത്തിനും എതിരെ ഉയരുന്ന  എല്ലാത്തരം ശബ്ദങ്ങൾക്കും എതിരെ പ്രതികരിക്കേണ്ടതും പ്രതിഷേതിക്കേണ്ടതും ഓരോ പൌരന്റെയും കടമയാണ്).
                   ലോകത്തെ ഒന്നാകെ ഒരു വിരൽ തുമ്പിലേക്കാവാഹിച്ച വികസന വിപ്പ്ളവം ആവേളം ആസ്വദിക്കുകയും അനുഭവിക്കുകയും ചെയ്യുന്ന നമുക്കെങ്ങനെ വികസന വിരുദ്ധരാവാൻ കഴിയും? പ്രകൃതിയെ ചൂഷണം ചെയ്യതുകൊണ്ടുള്ള വികസനം ഇരിപ്പിടം തോണ്ടുന്നതിന് തുല്യമാണെന്നുള്ള വാദം പ്രബലമാണെങ്കിലും; നൂറ്റാണ്ടുകൾക്ക് മുമ്പ് പ്രളയങ്ങളും ഭൂകമ്പങ്ങളും ഉണ്ടായത് എന്ത് വികസനം കൊണ്ടാണ്? മത ഗ്രന്ഥങ്ങളിൽ തന്നെ നൂറ്റാണ്ടുകൾക്ക് മുമ്പ് സംഭവിച്ച  പ്രളയങ്ങളെ  കുറിച്ചും പ്രകൃതിദുരന്തങ്ങളെക്കുറിച്ചും  വചനങ്ങളുണ്ട്.ഈ മത ഗ്രന്ഥങ്ങളിൽ തന്നെ ലോകാവസാനത്തെ കുറിച്ചും വിവരണങ്ങളുണ്ട്. വികസനം അവസാനത്തിലേക്കുള്ള പല തുടക്കങ്ങളിൽ ഒരു തുടക്കം മാത്രമെന്ന് കരുതുന്നതല്ലേ ഉചിതം?(ഇത്രയും മതവിശ്വാസികളോട് മാത്രം)
                 നാഷണൽ ഹൈവേ ഓരത്ത് കടമുറികളും വീടും ഉള്ള ഒരാളാണ് ഈ കുറിപ്പുകാരൻ. റോഡ് വികസനം സാധ്യമായാൽ കടമുറികളും വീടിന്റെ പോർച്ചും നഷ്ട്ടമാകുകയും ചെയ്യും;... എന്നിട്ടും,വാഹനങ്ങളുടെ പ്രളയപെരുക്കം കാണുമ്പോൾ ഒരു മണിക്കൂർ യാത്രക്ക് മൂന്ന് മണിക്കൂറെടുക്കുമ്പോൾ ചിന്തിച്ച് പോകുന്നു.. 

     കടയോടും വീടിനോടും ചേർന്ന് വാഹനങ്ങൾ ചീറിപ്പായുമ്പോൾപറയരുത് കുറച്ച്കൂടി                                              വീതി ഉണ്ടായിരുന്നെങ്കിലെന്ന്.                                                                       
         എസ്.എം.സാദിഖ്    smkaleekkal@gmail.com




30 comments:

  1. യാത്രാപ്രശ്നം ഒരു ജനകീയപ്രശ്നം. പ്രതികരണങ്ങൾ പ്രതീക്ഷിക്കുന്നു........

    ReplyDelete
  2. റോഡ് വികസനം അത്യാവശ്യം തന്നെ.സംശയമില്ല. പക്ഷേ എത്ര പേർ സഹകരിക്കും ?

    ReplyDelete
    Replies
    1. നന്ദി.... ബൈജു. സഹകരിച്ചാൽ നഷ്ട്ടങ്ങൾ സംഭവിക്കുമോ എന്നണ് ഭയം. ആ ഭയം തീർക്കേണ്ടത് സർക്കാരാണ്. സർക്കാരിന്റെ നല്ല തീരുമാനങ്ങൾ ജനങ്ങൾക്കും നല്ലതിന്.നാടിനും നല്ലതിന്.

      Delete
  3. റോഡ് വികസനം അത്യാവശ്യം തന്നെയാണ്. പക്ഷെ, അത് ഇന്നത്തെപ്പോലെ ആകരുത്. ഭൂമി ഏറ്റെടുക്കുമ്പോൾ പറയുന്നതൊന്നും പലപ്പോഴും കടലാസ്സിൽ മാത്രമാവും. ഒരിക്കലും കയ്യിലെത്തുകയില്ല. തന്നെയുമല്ല താൻ ജനിച്ചു വളർന്ന മണ്ണിൽ നിന്നും ആട്ടിപ്പായിക്കുന്നതു പോലെയാണ് അനുഭവപ്പെടുക. തന്റെ പിറകിൽ വീടുണ്ടായിരുന്ന അയൽക്കാരൊക്കെ ഇന്നു കോടികൾ വിലമതിക്കുന്ന സ്ഥലത്തിനുടമകളായി. അവർ ഹൈവേയോട് ചേർന്ന് വീടുള്ളവരായി മാറുന്നു. ഇതൊന്നും ഒരാളേയും സന്തോഷിപ്പിക്കുകയില്ല. സ്ഥലം നഷ്ടപ്പെടുന്നവന് ആ നാട്ടിൽ തന്നെ സ്ഥലവും വീടും സൌജന്യമായി നൽകണം. കൂടാതെ മാന്യമായ നഷ്ടപരിഹാരവും. ഇതെല്ലാം കൊടുത്തിട്ടു വേണം അവരുടെ വീടു പൊളിക്കാനും റോഡു പണിയാനും. ഇതൊക്കെയാണ് എന്റെ ഒരു കാഴ്ചപ്പാട്.
    ആശംസകൾ...

    ReplyDelete
    Replies
    1. പുറകിൽ വീടുംസ്ഥലവുമുള്ളവർക്ക് കോടികൾ കിട്ടുന്നത് അവിടെ നിൽക്കട്ടെ. നഷ്ട്ടപ്പെടുന്നവക്ക് മാന്യമായ നഷ്ട്ടപരിഹാരവും അന്തസ്സായ പുനരധിവാസവും കിട്ടണം. അതാണ് ഈയുള്ളവന്റെയും മുദ്രാവാക്യം. പ്രതികരണത്തിന് നന്ദി.....

      Delete
  4. ഇന്നത്തെ രീതിയില്‍ പോയാല്‍ ഒരു ഇരുപതു കൊല്ലം കഴിയുമ്പോഴേക്ക് വളരെ പരിതാപകരമായ ഒരു അവസ്ഥയില്‍ എത്തിച്ചേരും എന്നതിന് ഒരു സംശയവും ഇല്ല. ഇവിടെ ഗള്‍ഫു നാടുകളില്‍ രാജഭരണം എങ്കില്‍ പോലും , പ്രശ്നങ്ങളെ മുന്‍കൂട്ടി കണ്ടു ഗതാഗത പ്രശ്നങ്ങള്‍ക്ക് അവര്‍ പരിഹാരം കാണാന്‍ ശ്രമിക്കുന്നത് അസൂയയോടെ കണ്ടു നില്‍ക്കുന്നു . പക്ഷെ അത് കേരളത്തില്‍ സാധ്യമല്ല.
    എന്റെ അഭിപ്രായത്തില്‍ കേരളത്തില്‍ റോഡു വീതി കൂട്ടുക എന്നത് കീറാമുട്ടിയാണ്. പകരം (കുറച്ചു ചെലവ് കൂടിയാലും ) ഫ്ലൈ ഓവര്‍ നിര്‍മിച്ചു ലൈറ്റ് വാഹനങ്ങള്‍ക്ക് ടോള്‍ ഫീ ചുമത്തി ഇതിലൂടെ യാത്ര ചെയ്തു ഈ പ്രശാന്തിന് പരിഹാരം കാണാം എന്നാണു .

    ReplyDelete
    Replies
    1. എന്തിനാ ഇസ്മയിൽ ഇരുപത് കൊല്ലം.ഇപ്പോൾ തന്നെ യാത്ര എത്ര ദുഷ്ക്കരം. വായിച്ചതിനും അഭിപ്രായത്തിനും നന്ദി.............

      Delete
    2. ഫ്ലൈ ഓവറിന്റെ കാലാവധിയൊക്കെ തുശ്ചമാണ്. പിന്നീടവ പൊളിച്ചു നീക്കേണ്ടുന്ന അവസ്ഥ വരില്ലേ? പരമാവധി വീതിയില്‍ ഒരു പാത നിലത്തുകൂടി ഉണ്ടാക്കണം. അല്ലെങ്കില്‍ റെയില്‍ പാത 4 വരിയാക്കിയിട്ടു അതിനു സമാന്തരമായി രണ്ടുവരിപ്പാത ചെയ്താലും നന്നായിരിക്കും. എല്ലാ വഴികളും റെയില്‍‌വേ സ്റ്റേഷനിലേക്കാകട്ടെ... റെയിലിനു സമാന്തരമായൊരു റോഡു വന്നാല്‍ അതിനു ചിലവും കുറവായിരിക്കും.

      Delete
    3. നല്ല പ്രതികരണം. നന്ദി..... മുഹമ്മദ് ഇർഷാദ്.

      Delete
  5. അപ്പോ ഖിയാമം നാളിന്റെ ലക്ഷണങ്ങളായി ഇതിനേയും കണക്കാക്കമല്ലെ?.ലേഖനത്തിലെ വിഷയത്തിന്റെ ഗൌരവം മനസ്സിലാക്കുന്നു. നമുക്കു കാത്തിരുന്നു കാണാം....

    ReplyDelete
  6. സംശയം ഉണ്ടോ മുഹമ്മദ് കുട്ടി സാഹിബെ ? എല്ലാം നമ്മളങ്ങ് വിശ്വസിക്കുന്നു അല്ലേ? അപ്പോഴും നമ്മൾ സമരം ചെയ്യ്ത്കൊണ്ടേയിരിക്കുന്നു.... ഒടുവിൽ,ഈ അപാരമായ തിരക്കിൽ നിന്നും തിരക്കിലേക്കും പിന്നെ ഞെരുക്കത്തിലേക്കും അമരും മുമ്പ് ;അല്പം സ്വസ്തതക്ക് വേണ്ടിയും സമരം നടത്താം... എല്ലാം കാണാനും അറിയാനും വേണ്ടി നമുക്ക് കാത്തിരിക്കാൻ എത്രനാൾ കഴിയും? പടച്ചതമ്പുരാനേ...........

    ReplyDelete
  7. ഇസ്‌മയിലും അർഷദും പറഞ്ഞ കാര്യങ്ങളോട് യോജിക്കുന്നു. കാര്യമാത്ര പ്രസക്തമായ ലേഖനം ആശംസകൾ

    ReplyDelete
    Replies
    1. എങ്ങനെ ആയാലും റോഡ് വികസനം വേണ്ടതുതന്നെ അല്ലെ ബഷീർസാഹിബ്. പ്രതികരണത്തിനു നന്ദി.....

      Delete
  8. ലോകത്തെ ഒന്നാകെ ഒരു വിരൽ തുമ്പിലേക്കാവാഹിച്ച വികസന വിപ്പ്ളവം ആവേളം ആസ്വദിക്കുകയും അനുഭവിക്കുകയും ചെയ്യുന്ന നമുക്കെങ്ങനെ വികസന വിരുദ്ധരാവാൻ കഴിയും?

    അത് തന്നേയാണ് നമ്മുടെ കുഴപ്പം..
    നമ്മുടെ നാട്ടിൽ ഒന്നും നടത്തുവാൻ സമ്മതിക്കില്ല ...!

    ReplyDelete
    Replies
    1. വികസനത്തിന് വേണ്ടിയുള്ള ഇത്തരം നിലവിളികളാണ് നല്ല നാളകൾ എന്ന സ്വപ്നത്തിലേക്കുള്ള വാതിലുകൾ....

      Delete
  9. സുതാര്യമല്ലാത്ത ചെയ്തികളാണ് ഒട്ടുമിക്ക പ്രശ്നങ്ങള്‍ക്കും ഒരു പരിധി വരെ തടസ്സമാകുന്നത്.

    ReplyDelete
    Replies
    1. എല്ലാറ്റിനും സുതാര്യത ഉണ്ടാവട്ടെ. വികസനത്തിലൂടെ എല്ലാ കഷ്ട്ടപ്പെടുന്നവർക്കും അനുഗ്രഹമാവട്ടെ.... വികസനം നാടിന്റെ വെളിച്ചമാവട്ടെ....

      Delete
  10. റോഡുകള്‍ ഒരു രാജ്യത്തിന്‍റെ നാഡികള്‍ ആണ് . അവ വികസിപ്പിച്ചാല്‍ മാത്രമേ മനുഷ്യന്റെ വികസനം സാദ്യമാവൂ . ഒരു പ്രദേശതെക്ക് എത്തിച്ചേരാനുള്ള എളുപത്തെ ആശ്രയിച്ചിരിക്കും ആ പ്രദേശത്തിന്റെ വികസനം

    ReplyDelete
    Replies
    1. ആത്മാർഥവും സത്യസന്ധതയുമുള്ള അഭിപ്രായം. വന്നതിനും എന്നോട് ചേർന്നതിനും നന്ദി.....................

      Delete
  11. റോഡില്‍ കൂടി യുള്ള ഈ സാഹസം നടപ്പാതയില്‍ അവസാനിക്കുന്നു ... കാല്‍ നടക്കാരായ നമ്മള്‍ പോലും ഹെല്‍മെറ്റ്‌ ഇടേണ്ട അവസ്ഥ.......

    ReplyDelete
    Replies
    1. വികസനം അനിവാര്യമാണ് എന്ന് അടിവരയിടുന്ന കമന്റ്. സന്തോഷം റാണിപ്രിയ.

      Delete
  12. ഇതുപോലെയുള്ള അടിസ്ഥാന വികസനങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാരുകള്‍ക്ക് ആര്‍ജ്ജവമില്ലാത്തതാണ് ഏറ്റവും വലിയ പ്രശ്നം... എല്ലാ എതിര്‍പ്പുകളെയും അവഗണിച്ച് നടപ്പിലാക്കാനുള്ള തന്റേടം കാണിക്കണം... ഇന്ന് എതിര്‍ക്കുന്നവരായിരിക്കും നാളത്തെ സ്തുതിപാഠകരില്‍ ഏറിയ പങ്കും....

    ReplyDelete
    Replies
    1. റോഡ് വികസനത്തെ അനുകൂലിക്കുന്നവരാണ് ഏരെയുമെന്നത് സന്തോഷം നൽകുന്നു... എങ്കിലും;നഷ്ട്ടപരിഹാരം പേപ്പറിൽ മാത്രം അവസാനിക്കരുത്.

      Delete
  13. പൊതുഗതാഗതസൗകര്യങ്ങൾ പ്രോത്സാഹിപ്പിക്കുകയല്ലേ വേണ്ടത് ? ആവശ്യത്തിന്‌ ബസ്സ് ഇല്ലാത്തതിനാൽ സ്വന്തം കാറുമായി റോഡിലിറങ്ങുന്നു. ഒരു ബസ്സിനുപകരം മുപ്പതോ നാല്പ്പതോ കാറുകളോ ഇരുചക്രവാഹനങ്ങളോ റോഡിൽ ഇറങ്ങുന്നു. ഫലം വാഹനപ്രളയം. ജനലക്ഷങ്ങളുടെ വാഹനമായ യെ വൻകിട ഉപഭോക്താവായി കണക്കാക്കി ഡീസൽ സബ്സിഡിപോലും വെട്ടിക്കുറച്ചിരിക്കുന്നു. തലകീഴായ വികസനം. അമൂല്യമായ ഇന്ധനത്തെ യഥേഷ്ടം എരിച്ചുതീർക്കുകയും അന്തരീക്ഷമലിനീകരണത്തിനുകാരണമാവുകയും ചെയ്യുന്ന ഗൾഫ് രാജ്യങ്ങളെയും പാശ്ചാത്യരാജ്യങ്ങളെയും നമ്മൾ അനുകരിക്കേണ്ട.

    ReplyDelete
    Replies
    1. സംഭവം സത്യം. എത്ര ആളുകൾ ഇത്തരം നയം പിന്തുടരും. ഒരു പക്ഷെ താങ്കൾ തയ്യറായേക്കും. അല്ലെങ്കിൽ കുറച്ച് പേർ. അത് മതിയാവുമോ ?

      Delete
  14. Anonymous3/7/15 20:08

    Sadiq sir ningalude blogs onnum ipol kaanunnilla. Enthupatti......

    ReplyDelete
  15. നാലുചക്രവാഹനവുമായി നഗരാതിര്‍ത്തിക്കകത്ത് അകപ്പെടുകയും തിരികെ വീട്ടിലെത്തുകയും ചെയ്യുന്ന അനുഭവം അങ്ങേയറ്റം മന:സംഘര്‍ഷം നിറഞ്ഞതായി മാറിയിരിക്കുന്നു. എവിടെയും തട്ടാതെയും മുട്ടാതെയും ആരെയും ഇടിച്ചിടാതെയും ഒരു യാത്ര അവസാനിച്ചുകിട്ടുക എന്നത് ഒരു അത്ഭുതമായി മാറുന്ന അവസ്ഥയാണ്‌. എന്തുവിലകൊടുത്തും റോഡ് സൌകര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്നത് എല്ലാവരുടേയും അടിയന്തിരാവശ്യമായി മാറിയിരിക്കുന്നു. അതിനെ സംബന്ധിക്കുന്ന ഈ ലേഖനം അതിനാല്‍ വളരെ പ്രസക്തമായതാണ്‌.

    സൌകര്യങ്ങള്‍ കാലോചിതമായി പരിഷ്ക്കരിക്കുക എന്നത് സര്‍ക്കാരില്‍ നിക്ഷിപ്തമായ ചുമതലയാണ്‌. പരിഷ്ക്കരണപ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ അത് ദോഷകരമായി ബാധിക്കുന്ന ഒരു വിഭാഗം ഉണ്ടാകുക എന്നത് ജനാധിവാസസാന്ദ്രത കൂടിയ കേരളത്തില്‍ സ്വാഭാവികം മാത്രം. നഷ്ടം സഹിക്കേണ്ടിവരുന്നവര്‍ക്ക് ഏറ്റവും മികച്ച രീതിയില്‍ നഷ്ടപരിഹാരം നല്‍കി അവരുടെ സഹകരണം ഉറപ്പുവരുത്തുക എന്നത് മാത്രമാണ്‌ ഈ പ്രതിസന്ധി മറികടക്കാനുള്ള ഒരേയൊരു ന്യായമായ പരിഹാരം. പക്ഷെ പുനരധിവാസത്തിന്റെ കാര്യത്തില്‍ കാര്യക്ഷമത കാണിക്കുന്നതില്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് വീഴ്ച്ചവരുന്നതാണ്‌ പൊതുവെ കണ്ടുവരുന്നത്. വികസനപ്രവര്‍ത്തനങ്ങളോട് പുറംതിരിഞ്ഞുനില്‍ക്കാനുള്ള പ്രവണതയുടെ അടിസ്ഥാനകാരണവും ഇതുതന്നെ. സര്‍ക്കാറിന്റെ ഭാഗത്തുനിന്നുള്ള ഉദാരമായ സമീപനംകൊണ്ടുമാത്രമേ ജനങ്ങളൊലെ അവിശ്വാസവും വിസമ്മതവും മാറ്റിയെറ്റുക്കാന്‍ കഴിയുകയുള്ളു.

    റെയില്‍പാതയോട് ചേര്‍ന്ന് ഇരു വശത്തും റോഡ്‌നിര്‍മ്മിക്കുക എന്നത്. ചിലവുകുറഞ്ഞതും ഏറെ ഗുണകരവുമായ നിര്‍ദ്ദേശമാണ്‌. കമ്മീഷന്റേയും കോഴയുടേയും റിയല്‍ എസ്റ്റേറ്റ് താല്‍പര്യങ്ങളുടേയും കണക്കുകൂട്ടലുകള്‍ മാറ്റി വെച്ച് ചിന്തിച്ചാല്‍ മാത്രമേ ഈ നിര്‍ദ്ദേശത്തിനു പാര്‍ട്ടികളില്‍നിന്നും ഉദ്യോഗസ്ഥരില്‍ നിന്നും പിന്തുണ ലഭിക്കാന്‍ സാദ്ധ്യതയുള്ളു എന്നതാണ്‌ അവിടെയം മുഴച്ചുനില്‍ക്കുന്ന വിഷയം.

    ReplyDelete

subairmohammed6262@gmail.com