Thursday 1 July, 2010

അമ്മ സങ്കടപ്പെട്ടു…അച്ഛനും

ഉടുതുണി ഉരിഞ്ഞെറിഞ്ഞവരും തെറുത്തു  കയറ്റിയവരും ചാനൽ ലോകത്ത് നിറഞ്ഞാടുന്നു. അവരുടെ അധർമ്മത്തിൽ നിന്നും ചീറ്റിതെറിക്കുന്ന അശുദ്ധരക്തം യു. കെ. ജി ക്കാരൻ ആദർശിന്റെ സിരാകേന്ദ്രത്തിലേക്കും സംക്രമിച്ചു. അവൻ ചതുരപെട്ടിയിലെ നിഴലാട്ടത്തിലേക്ക് നോക്കി വലിയവായിൽ നിലവിളിച്ചു.

നയനമോഹന കാഴച്ചയെ ഇന്ററപ്റ്റ് ചെയ്യ്ത അവന്റെ നിർബന്ധത്തെ അമ്മ ഈർക്കിൽ കൊള്ളി കൊണ്ട് നിയന്ത്രിച്ച് , അടുത്ത് പിടിച്ചിരുത്തി സീരിയലുകൾ കാണിച്ച് സമാധാനപ്പെടുത്തി.

മോനെ, ദേ… നോക്കിയെ ടീ വി ലെ കളിപ്പാട്ടങ്ങളെ. എന്ത് നല്ല കളിപ്പാട്ടങ്ങൾ അല്ലെ കുട്ടാ…? താളം പിടിക്കുന്ന കളിപ്പാട്ടങ്ങൾ, ചൂളമടിക്കുന്ന കളിപ്പാട്ടങ്ങൾ, കെട്ടിമറിയുന്ന കളിപ്പാട്ടങ്ങൾ… എന്റെ മോനും അമ്മയിത്തരം കളിപ്പാട്ടങ്ങളൊക്കെ വാങ്ങിത്തരാട്ടോ. അമ്മയുടെ പുന്നാരകുട്ടൻ  അടങ്ങിയിരിക്ക് . അമ്മ ഈ ‘മോഹഭംഗം’ ഒന്ന് കണ്ട് തീർക്കട്ടെ.

ആദർശ് കളിപ്പാട്ടം പ്രതീക്ഷിച്ച് സമാധാനപ്പെട്ട് . എന്നിട്ടും, അവൻ ചെറുതായി വിങ്ങിവിങ്ങി ഏങ്ങുന്നുണ്ടായിരിന്നു. അങ്ങനെ, ആ കുരുന്നിനെ മോഹവലയത്തിൽ പെടുത്തി അമ്മ മധുവാണിയുടെ ‘മോഹഭംഗം’ കണ്ട് തീർത്തു.

ദോഷം പറയരുതല്ലോ, ആദർശിന്റെ അമ്മ ആതിര അന്ന് തന്നെ അവനെരു ചിന്നകളിപ്പാട്ടം വാങ്ങി കൊടുത്തു. പക്ഷെ, കിട്ടുന്ന ഓരോ കളിപ്പാട്ടങ്ങളുടെയും പുതുമ അവനിൽ നിന്നും വളരെ വേഗം ചോർന്ന് പോയി. ടി വി യിലെ പളപളപ്പ് കൂടുതൽ വലുപ്പമുള്ളതും മനോഹരവുമായ കളിക്കോപ്പുകളിലേക്ക് അവന്റെ ആഗ്രഹം വിശപ്പായി പടർത്തി  അവൻ വാശിക്കാരനും കുസ്ർതി കുട്ടനും അമ്മയുടെ തല്ല് കൊള്ളിയുമായി.

ആദർശിന്റെ അച്ചൻ അനന്തൻ പറഞ്ഞു : എടീ… ആതിരെ, നീ അവനെ ഇങ്ങനെ തല്ലുകയും ശകാരിക്കുകയും ചെയ്യരുത് . നിനക്ക് സീരിയലുകള് കാണാൻ വേണ്ടി ഓരോന്ന് പറഞ്ഞ് അവനെ മോഹവലയത്തിൽ കുരുക്കുന്നത് കൊണ്ടല്ലേ അവൻ വാശിക്കാരനാകുന്നത് ? നീ ഈ ചതുരപെട്ടി പ്രേമം  കുറച്ച് കൺട്രോൾ ചെയ്യ് .(വിഡ്ഡിപ്പെട്ടി എന്നുള്ളത് പഴയ പേരാണ്)

ഓ….അവനെന്തോന്ന് കാട്ടിയാലും കുറ്റം മുഴോനും എന്റെ തോളേലോട്ട് കെട്ടിക്കോ .ആതിര പിറുപിറുത്തു.

നീ കോപിക്കാൻ പറഞ്ഞതല്ല. ദെ…നോക്കിയെ, അവനിപ്പോള്‍  കലഹിക്കുന്നത് ഏതേ സിനിമാനടൻ ചവിട്ടുന്ന സൈക്കിളും നോക്കിയാ…

ഓ… ചുമ്മാതല്ല, എന്നെ കുറ്റപ്പെടുത്തുന്നത്. അതാണ് കാര്യം. സൈക്കള് വാങ്ങികൊടുക്കാതിരിക്കാനുള്ള എക്സ്യുസ്. ആതിര സൈഡ് കോട്ടി പറഞ്ഞു.

അവന്റെ ഒപ്പം പടിക്കുന്നവരെല്ലാം സൈക്കളിന്മേലാ സ്കൂളിൽ വരുന്നതെന്നാ അവൻ പറയുന്നത്.
നിങ്ങൾ എന്നെ കുറ്റപ്പെടുത്താതെ അവനോരു സൈക്കിൾ വാങ്ങികൊട്. അവൻ നമ്മടെ മോനല്ലേ. അവന് നമ്മളല്ലാതെ ആരാ സൈക്കിള് വാങ്ങികൊടുക്കാൻ. കുട്ടികളാവുമ്പോ ഇത്തിരി വാശിയും കുസ്രതിയും ഒക്കെ കാണും. അത്, വള്രുമ്പോളങ്ങ് മാറിക്കോളും.

അങ്ങനെ കീഴടക്കാനുള്ള ത്വര സൈക്കിളിന്റെ രൂപത്തിൽ അവനെ ആവേശിച്ചു. അച്ചൻ വാങ്ങികൊടുത്ത സൈക്കിളിൽ ദൂരങ്ങൾ കാൽച്ചുവട്ടിലൊതുക്കാൻ ചക്രം ചവുട്ടിതിരിച്ചവൻ അസാമാന്യ വേഗത്തിലേക്ക കുതിപ്പ് തുടങ്ങി. അച്ചന്റെയും അമ്മയുടെയും ദ്രശ്യപരിധിയിൽ നിന്നും അവൻ മാഞ്ഞ് മറഞ്ഞു. എന്നിട്ടും കീഴടങ്ങുന്ന ദൂരങ്ങളൊന്നും അവന് മതിവരാതെ ആയി. അവൻ വല്ലാത്ത അക്ഷമ പ്രകടിപ്പിച്ചു.

ആദർശിന്റെ മൂക്കിന് താഴെ നനുത്ത മീശ കിളിർത്തു. അതോടെ അവനിൽ നിഷേധ മനോഭാവത്തിന്റെ നുര പതയുകയും നാവ് പുറത്തേക്ക് നീളുകയും ചെയ്യതു . അപ്പോഴാണ് അവന്റെ അമ്മയും അച്ചനും- അതായത് ആതിരയും അനന്തനും- മൂക്കത്ത് വിരൽ വെച്ചത്. 'എവിടെയായിരുന്നു പിഴച്ചത്?'

അപ്പൊഴെക്കും, ആദർശ് ഒട്ടും ആദർശവും ബാക്കി വൊക്കാതെ ആധിപത്യത്തിന്റെ ചെങ്കോൽ വീടിന്റെ അകത്തളത്ത് നാട്ടിയിട്ട് മൂർച്ച ഏറിയ ഖഡ്ഗവുമായി പുറം ലോകത്തേക്കിറങ്ങി.

ആദർശിന്റെ അമ്മയും അച്ചനും വേവലാദിയോടെ പകച്ചു. അവർ ടി വി സ്ക്രീനിലേക്ക് മിഴിനീട്ടി. അവിടെ നിറയെ കൊള്ളയും കൊള്ളിവെപ്പും ബലാൽത്സംഗവാർത്തകളും കൊലപാതകവാർത്തകളും നിറഞ്ഞ ദ്ര്യശ്യങ്ങൾ മാത്രം. അതിനിടയിൽ അല്പവസ്ത്ര ധാരിണികൾ കല മാനവും വിറ്റ് തീർക്കുന്നു.

എല്ലാം കണ്ടും കേട്ടും ആദർശിന്റെ അമ്മ സങ്കടപ്പെട്ടു…. അച്ചനും….

50 comments:

  1. വർഷങ്ങൾക്ക് മുമ്പ് ഒരമ്മ തന്റെ മകനെ ഓർത്ത് സങ്കടപ്പെട്ട് കൊണ്ട് പറഞ്ഞ സംഭവകഥയെ ആസ്പദമാക്കി എഴുതി വെച്ചിരുന്ന സാധനം പൊടിതട്ടി മിനുക്കിയത്.
    പ്രതികരണം പ്രതീക്ഷിച്ച് ……..

    ReplyDelete
  2. എല്ലാം കണ്ടും കേട്ടും ആദർശിന്റെ അമ്മ സങ്കടപ്പെട്ടു…. അച്ചനും….


    നന്നായിട്ടുണ്ട് ആശംസകള്‍

    ReplyDelete
  3. ആഹാ കൊള്ളാം നന്നായി പറഞ്ഞിരിക്കുന്നു
    ആദര്‍ശാവുന്ന പുത്തന്‍ തലമുറ ഇനി എങ്ങോട്ട്...???

    ReplyDelete
  4. വളര്‍ന്നു വരുന്ന കുരുന്നു മനസ്സുകളില്‍ വിഭ്രാന്തി വിതക്കുന്ന മായക്കാഴ്ചയുടെ മാസ്മരശക്തി വരച്ചത് നന്നായി..
    ഭാവുകങ്ങള്‍.

    ReplyDelete
  5. നല്ല കഥ.! ഇപ്പോഴത്തെ തലമുറയുടെ വളര്‍ച്ച എങ്ങനെ എന്നു നന്നായി പറഞ്ഞു.

    ReplyDelete
  6. പുരോഗതിയും ഉയര്‍ന്ന ജീവിതനിലവാരവും ഉണ്ടെന്ന് തെളിയിക്കാന്‍ എല്ലാ ഇലക്‌ട്രോണിക്ക് ഇലക്ട്രിക്കല്‍ ഉപകരണങ്ങളും സ്വന്തമാക്കുകയും ഏറ്റവും വലിയ ഉപഭോക്ത സംസ്ക്കാരത്തിനു അടിമകളാകുകയും ആണ് മലയാളി ചെയ്തത്. ആ കൂട്ടത്തില്‍ വീട്ടുകാര്യങ്ങള്‍ നിയന്ത്രിക്കുന്നത് റ്റി വി ആണെന്ന നിലവന്നു. റ്റിവിയിലെ പരിപാടിയുടെ നില അനുസരിച്ചായി വീട്ടിലെ ദിനചര്യകള്‍... ഇന്ന് മിക്കയിടത്തും പവ്വര്‍ കട്ടിന്റെ സമയത്തായി സന്ധ്യാപ്രാര്‍ത്ഥന
    - [എന്ന് ഒന്ന് ഉണ്ടെങ്കില്‍] - അതുപോലെ ഭക്ഷണം റ്റിവിയുടെ മുന്നില്‍. കുട്ടികളുടെ മനസ്സിനെ ഈ പരിപാടികള്‍ ഏതു വിധത്തില്‍ സ്വാധീനിക്കും എന്നു വിവേകത്തോടെ ചിന്തിക്കാന്‍ മാതാപിതാക്കള്‍ ചിന്തിക്കുന്നില്ല! മുതിര്‍ന്നവര്‍ പോലും ...55 വയസ്സില്‍ റിട്ടയര്‍ ചെയ്യുന്നവര്‍ ഇനി റ്റിവിയുടെ അടിമ എന്ന മട്ടില്‍ ആയിരിക്കുന്നു. തന്നെയും പിന്നെയും കാണിക്കുന്ന സീരിയലുകളില്‍ കാമ്പുള്ള കലാമേന്മയുള്ള എത്ര പരിപാടികള്‍ ഉണ്ടന്ന് പ്രേഷകര്‍ ചിന്തിക്കുന്നില്ല.ഇവ മനുഷ്യസമൂഹത്തെ നന്നാക്കാന്‍ വേണ്ടിയല്ല.
    കാണുന്നതോ കാണിക്കുന്നതോ ഒന്നുകില്‍ മാനസീക ഉല്ലാസമോ അല്ലങ്കില്‍ വിജ്ഞാനപ്രദമോ ആവണം ... പ്രദര്‍ശ്ശിപ്പിക്കുന്നതില്‍ നിന്ന് നല്ലത് സ്വാംശീകരിക്കാനുള്ള വിവേകം വിവേചനം പ്രേഷകനും ഉണ്ടാവണം ..
    എന്തു തന്നെ ആയാലും വളരുന്ന കുട്ടികള്‍ക്ക് വ്യായാമം ആവശ്യമാണ് അവര്‍ റ്റിവിയുടെ മുന്നില്‍ ചടഞ്ഞിരിക്കരുത്. കഴിയുന്നതും പ്രകൃതിയും ആയി ഇണങ്ങി അവരുടെ കളിക്കുന്ന സമയം മറ്റു സമപ്രായക്കാരായ കുട്ടികളുമൊത്ത് ഏറ്റവും കൂടുതല്‍ ചിലവിടണം.അല്ലങ്കില്‍ വികലമായ ഒരു മനസ്സും ദുര്‍മേദസ്സ് പിടിച്ച ഒരു ശരീരത്തിനും മാത്രമാവും അടുത്ത തലമുറക്ക് കിട്ടുക.
    "അമ്മസങ്കടപ്പെട്ടു…അച്ഛനും.." വായിച്ചപ്പോള്‍ ഇത്രയും ഒക്കെ പറയാന്‍ പ്രേരിപ്പീച്ച സാദിഖ്ന്റെ രചനക്ക് അഭിനന്ദനങ്ങള്‍....

    ReplyDelete
  7. ഇത് ഇന്നിന്റെ കഥയാണ്‌. പുതുമ അവകാശപ്പെടാന്‍ ആവില്ലെങ്കിലും വളരെ നന്നായി അവതിരിപ്പിച്ചു. കാലിക പ്രസക്തം.സോദേശപരം.

    ഭാവുകങ്ങള്‍!

    ReplyDelete
  8. puthiya thalamura vaayikkendathu...

    ReplyDelete
  9. നമുക്ക് സങ്കടാപ്പെടാം. .അല്ലാതെന്ത് ചെയ്യാൻ മാഷേ..

    ReplyDelete
  10. ഇപ്പോഴത്തെ തലമുറയുടെ വളര്‍ച്ച ...

    ReplyDelete
  11. ഒരു തലമുറയെ വഴിതെറ്റിക്കുന്നതിൽ ഈ ചതുരപ്പെട്ടിക്കുള്ള പങ്ക് വളരെ വലുതാണ്. അത് ഉപയോഗിക്കേണ്ട വിധം അറിയാത്ത മാതാപിതാക്കൾ മക്കളെയോർത്ത് പിന്നി‍ീട് വിലപിച്ചിട്ടെന്ത് കാര്യം.

    ReplyDelete
  12. അവസാനം മതാപ്പിതാക്കള്‍ സന്കടപ്പെട്ടിട്ടു എന്ത് കാര്യം, അവരുടെ അശ്രദ്ധയില്‍ പശ്ചാത്തപിക്കുകയായിരുന്നു വേണ്ടത്!
    നന്നായി എഴുതി.

    ReplyDelete
  13. അടുക്കളയില്‍ കത്തിയിരിപ്പുണ്ട്..പക്ഷെ പോലീസ് വന്ന് നമ്മളെ പിടിച്ചു കൊണ്ടു പോകുന്നില്ല..കാരണം ആ കത്തി ഉപയോഗിക്കാമെന്ന് സങ്കല്‍പ്പിക്കപ്പെട്ടിട്ടുള്ള കാര്യങള്‍ മാത്രമെ നാം ചെയ്യുന്നുള്ളു..അതുപോലേയാണ് തന്നേയാണ് നമ്മുടെ കയ്യിലിരിക്കുന്ന വിദൂര നിയന്ത്രിണിയും

    ReplyDelete
  14. വര്‍ത്തമാന കാലത്തിന്റെ നേര്‍ചിത്രം

    ReplyDelete
  15. കൊള്ളാം...നന്നായിട്ടൂണ്ട്...നന്ദി, ആശംസകൾ...

    ReplyDelete
  16. മക്കളെ അറിയാന്‍ കഴിയാതെ പോകുന്ന അച്ഛനമ്മമാരുടെ കൂടെ കഥ.
    നന്നായി.

    ReplyDelete
  17. ippozhathe thalamurakalkku nalloru padam....... aashamsakal...

    ReplyDelete
  18. നന്നായിട്ടുണ്ട് ആശംസകള്‍.......

    ReplyDelete
  19. നല്ല കഥ മാഷെ.....

    ReplyDelete
  20. ശരിക്കും പേടിയാകുന്നു മാഷെ....!!?

    ReplyDelete
  21. ഉള്‍ക്കാഴ്ചയുടെ ആരംഭം ..!!
    നന്നായി പറഞ്ഞു.

    ReplyDelete
  22. ഇന്നത്തെ പുത്തന്‍ സാങ്കേതിക വിദ്യകള്‍ പലതും വഴിതെറ്റാന്‍ ഉതകുന്നതു ആണ് എന്താ ചെയ്ക ..ഈശ്വരോ രക്ഷതു..

    ReplyDelete
  23. പുത്തൻ തലമുറയും,അതിനൊത്ത മാതാപിതാക്കളും !

    ReplyDelete
  24. ആദർശിന്റെ മൂക്കിന് താഴെ നനുത്ത മീശ കിളിർത്തു. അതോടെ അവനിൽ നിഷേധ മനോഭാവത്തിന്റെ നുര പതയുകയും നാവ് പുറത്തേക്ക് നീളുകയും ചെയ്യതു . അപ്പോഴാണ് അവന്റെ അമ്മയും അച്ചനും- അതായത് ആതിരയും അനന്തനും- മൂക്കത്ത് വിരൽ വെച്ചത്. 'എവിടെയായിരുന്നു പിഴച്ചത്?'

    സമകാലികത്തില്‍ കാര്യമാത്ര പ്രസക്തമായ ഒരു വിഷയമാണ് സാദിക്ക് അവതരിപ്പിച്ചത്. വായനക്കാരില്‍ ഇതിന്റെ ആഴം മനസ്സിലാകിയവര്‍ എത്ര പേരുണ്ടോ ആവോ.. കുട്ടികള്‍ കൃമിനലായ കുറ്റകൃത്ത്യങ്ങള്‍ ചെയ്താല്‍ അതിലെ criminal responsibility അഥവാ കുറ്റകൃത്ത്യങ്ങളിലെ ഉത്തരവാദിത്തം എന്നത് ലോകം ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന വിഷയമാണ്.PARENTAL RESPONSIBILITY

    ReplyDelete
  25. വര്‍ത്തമാനകാലത്തിന്റെ അകത്തളങ്ങളിലെ ആകുലതകളും വ്യാകുലതകളും മിനിസ്ക്രീനിലെന്നപോലെ വ്യക്തമായി അവതരിപ്പിച്ചിരിക്കുന്നു.തികച്ചും കാലിക പ്രസക്തിയുള്ള വിഷയം

    ReplyDelete
  26. നല്ല കഥ.കാലിക പ്രസക്തിയുള്ളത്.

    ReplyDelete
  27. good....
    you got clear cut vision on social states and inclinations, those make us fearful..only thing we can do is to write ....keep up..

    ReplyDelete
  28. വളരെ പ്രസക്തമായ വിഷയം ,
    എല്ലാ ഭാവുകങ്ങളും ...

    ReplyDelete
  29. എന്റെ ചെറിയ മനസ്സിൽ നിന്നും വരുന്ന ചെറിയ എഴുത്തിന് , നല്ല മനസ്സോടെ… കമന്റുകൾ നൽകി ഈ ഉള്ളവനെ അനുഗ്രഹിക്കുന്ന നിങ്ങൾ ഓരോരുത്തർക്കും നന്ദി…..

    ReplyDelete
  30. നന്നായിരിക്കുന്നു. ഇതത്രേ ലോകം.

    ReplyDelete
  31. നല്ല കഥ,നന്നായി പറഞ്ഞു.ആശംസകള്‍.................

    ReplyDelete
  32. അച്ഛനമ്മമാരാണ് സ്വയം നിയന്ത്രിക്കാന്‍ ആദ്യം പഠിക്കേണ്ടത്. അതിനു കഴിയാത്തവര്‍ക്ക് മക്കളെ നിയന്ത്രിക്കാന്‍ എങ്ങനെ കഴിയും?
    ഒരു സാമൂഹ്യപ്രശ്നത്തിലേക്ക് ചൂണ്ടുന്ന കഥ നന്നായി.

    ReplyDelete
  33. ആദ്യത്തെ പാഠശാല വീടും അദ്ധ്യാപകര്‍ മാതാപിതാക്കളുമാണ്. ഇത് രണ്ടും നന്നായാല്‍ കുട്ടികളും നന്നാവും. കാലിക പ്രസക്തമായ വിഷയം.

    ReplyDelete
  34. അച്ഛനും അമ്മയും, മക്കളെ കുറിച്ച് ഓര്‍ത്തു സങ്കടപ്പെടാന്‍ മാത്രമുള്ള രണ്ട് ജന്മ്മങ്ങള്‍ :(

    ഇന്നത്തെ തലമുറയുടെ പോക്ക് എങ്ങോട്ടാണാവോ

    ReplyDelete
  35. ..
    വായിച്ചില്ല, എല്ലാം വായിക്കുന്ന ശീലമുണ്ട്, അതുകൊണ്ട് വരുന്നുണ്ട് അടുത്തു തന്നെ. അപ്പോള്‍ പറയാം അഭിപ്രായങ്ങള്‍. :)
    ..

    ReplyDelete
  36. ചതുരപ്പെട്ടി എന്ന പ്രയോഗം അസ്സലായി..
    ''അടക്കയായാല്‍ മടിയില്‍ വെക്കാം..'' എന്ന ചൊല്ല് ഇന്നത്തെ രക്ഷിതാക്കള്‍ ഓര്‍ക്കേണ്ടിയിരിക്കുന്നു.

    ReplyDelete
  37. ടി വി എന്ന മാധ്യമം, കുഞ്ഞുമനസ്സുകളിൽ ഇടുന്ന ചിലതരം കോൺക്രീറ്റുകളുണ്ട്. അധികവും നല്ലതല്ലാത്തത്. അതിനെക്കുറിച്ചു പറയാനുള്ള ഈ ശ്രമം അഭിനന്ദനമർഹിക്കുന്നു.
    പഴയ പോസ്റ്റുകളിലൂടെയും ഒന്നു പോയിവരട്ടെ..

    ReplyDelete
  38. നന്നായിട്ടുണ്ട്........

    ReplyDelete
  39. നല്ല രചന... ഇനിയും എഴുതണം..

    ReplyDelete
  40. സീരിയലുകൾക്കും സിനിമകൾക്കും മാനുഷിക മുഖം നഷടപെട്ടിട് കാലം ഏറെയായി , ക്രിയാത്ത്മകമായ ഇടപെടലുകൾ നമുക്കു പ്രതീക്ഷിക്കാമൊ?.....

    ReplyDelete
  41. നന്നായി സാദിക് കഥയും ആ ഉല്ക്കണ്ഠയും പക്ഷേ എല്ലാ കുട്ടികളും ആദര്‍ശാകുന്നില്ല സാദിക്, അഛ്നും അമ്മക്കും നല്ല റോളുണ്ട് അതില്‍

    ReplyDelete
  42. ദ്രശ്യമാധ്യമത്തിൽ വരുന്ന കാഴ്ചകളിൽ കണ്ണിനു കൂളിരു പകരുന്നതും, കാതിനു സുഖം പകരുന്നതും, മനസ്സിന് അറിവ് തരുന്നതും ഉണ്ട്. ഇതിൽ നിന്നും നല്ലത് തിരഞ്ഞെടുക്കണം എന്ന ചിന്തമാത്രം.പക്ഷെ, ഇതൊക്കെ എങ്ങനെ……..?
    ചുറ്റും മൊത്തം ആടിതിമർക്കുന്ന ആഘോഷങ്ങളീൽ തൊലിപ്പുറം വെളുത്തും തുടുത്തും
    ചുവന്നതും മാത്രം .
    ഈ സങ്കടത്തോടൊപ്പം കൈകോർത്ത എല്ലാവർക്കും നിറയെ നന്ദി,,,,,,,,,,,

    ReplyDelete
  43. നല്ല കഥ. നന്നായെഴുതി. കയ്യിലിരിക്കുന്ന റിമോര്‍ട്ടിനെ നേരെ ചൊവ്വേ ഉപയോഗിക്കാനറിയാത്തവന് പലതും നഷ്ടപ്പെടും. ഇതൊരു ഓര്‍മപ്പെടുത്തല്‍.


    ഓടോ: ഞാനൊരു അയല്‍നാട്ടുകാരനാണ്. ഓച്ചിറക്കാരന്‍.

    ReplyDelete
  44. സീരിയല്‍ കണ്ടു കണ്ണീര്‍ വാര്‍ക്കുന്ന മലയാളീ വീട്ടമ്മമാര്‍ക്ക് ഇതിലെ മെസ്സേജ് കിട്ടിയിരുന്നെങ്കില്‍ എന്ന് ആശിച്ചു പോവുകയാണ്. നല്ല സുന്ദരമായി എഴുതി. നല്ല മനസ്സില്‍ തട്ടുന്ന ഭാഷ.

    ReplyDelete
  45. സാദിക്ക് ഭായീ,
    നന്നായെഴുതി കേട്ടോ..
    ഞാനീ വഴി ആദ്യമായി,
    എല്ലാ ഭാവുകങ്ങളും...

    ReplyDelete
  46. പുതുതലമുറയുടെ വളർച്ച നന്നായി പറഞ്ഞു. ഇന്നത്തെ തലമുറയുടെ മൻസ്സ്‌ മലീനസമാക്കുന്നതിൽ വലിയോരുപങ്ക്‌ ഈ വിഡ്ഡിപ്പെട്ടിക്കാണ്‌. ആശംസകൾ. എന്റെ ഓണസമ്മാനം ഇവിടെയുണ്ട്‌

    Sulthan | സുൽത്താൻ
    .

    ReplyDelete

subairmohammed6262@gmail.com